അഭിമാനത്തോടെ ഇന്ത്യ; ഇത് ചരിത്രനിയോഗം

രാജ്യത്ത് ഗവര്‍ണര്‍ പദവിയിലെത്തുന്ന ആദിവാസി വിഭാഗത്തില്‍നിന്നുള്ള ആദ്യ വനിതയായിരുന്നു അന്നവര്‍. അങ്ങനെ നേതൃശേഷിയും സംഘടനാ സാമര്‍ത്ഥ്യവുമെല്ലാം തെളിയിച്ച ശേഷം തന്നെയാണ് റെയ്സീനക്കുന്നിലേക്ക് കാല്‍ വച്ചത്. ജനാധിപത്യ സംവിധാനത്തിന്റെ അടിസ്ഥാന ഘടകത്തില്‍ തുടങ്ങി രാഷ്ട്രപതി പദവിയിലേക്കെത്തിയെന്ന ഖ്യാതിയും ശ്രീമതി ദ്രൗപദി മുര്‍മുവിന് സ്വന്തം.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരുത്ത് തെളിയിക്കുന്നതാണ് പതിനഞ്ചാമത് രാഷ്ട്രപതി തിരഞ്ഞെടുപ്പ്. സാമൂഹ്യനീതിയും തുല്യതയും അരക്കിട്ടുറപ്പിക്കുന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിജി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാടെന്ന് തെളിയിക്കുന്നതാണ് ശ്രീമതി ദ്രൗപദി മുര്‍മുവിന്റെ സ്ഥാനാരോഹണം. ഒഡിഷയിലെ ഏറ്റവും പിന്നാക്കജില്ലയായ മയൂര്‍ഭഞ്ജിലെ ആദിവാസികളുടെ ഇടയില്‍ നിന്ന് ഒരു വനിത ഭാരതത്തിന്റെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത് ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തി. സ്വാതന്ത്ര്യപ്രാപ്തി മുതല്‍ ഇങ്ങോട്ടുള്ള രാഷ്ട്രപതി തെരഞ്ഞെടുപ്പ് ചരിത്രം നോക്കിയാല്‍ രാജ്യം കണ്ട ഒരു വലിയ സാമൂഹ്യവിപ്ലവത്തിന് കൂടിയാണ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. പട്ടികജാതി – പട്ടികവര്‍ഗക്കാര്‍ക്കും അധ:സ്ഥിതര്‍ക്കും ദുര്‍ബലവിഭാഗങ്ങള്‍ക്കും തന്നെയാണ് നരേന്ദ്രമോദിജിയുടെ ഇന്ത്യയില്‍ മുന്‍ഗണനയെന്ന് പ്രഖ്യാപിക്കുന്നു ഈ സ്ഥാനാര്‍ത്ഥിത്വവും വിജയവും.

രാഷ്ട്രപതി ദ്രൗപദി മുര്‍മു പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം

ഭരണപാടവം,
ജനകീയത

ഗോത്രവര്‍ഗ വോട്ട് ഉറപ്പിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ കണ്ടുപിടിച്ച സ്ഥാനാര്‍ത്ഥിയെന്ന വിമര്‍ശനമുയര്‍ത്തുന്നവര്‍ ആരാണ് ശ്രീമതി ദ്രൗപദി മുര്‍മുവെന്ന് അറിയാത്തവരും അന്വേഷിക്കാത്തവരുമാണ്. റായ് റംഗ് പുര്‍ നഗരസഭാ കൗണ്‍സിലര്‍ പദവി മുതല്‍ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ പദവി വരെയുള്ള കാലം ശ്രീമതി ദ്രൗപദി മുര്‍മുവിന്റെ ജനകീയതയും ഭരണപാടവും തെളിയിക്കുന്നതാണ്. ഒഡിഷയിലെ മയൂര്‍ഭഞ്ജ് ജില്ലയിലെ ബൈദാപോസി എന്ന ആദിവാസി മേഖലയില്‍ ജനിച്ച അവര്‍ ഭുവനേശ്വറിലെ രമാദേവി വനിതാ സര്‍വകലാശാലയില്‍നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി അദ്ധ്യാപികയായാണ് ഔദ്യോഗിക ജീവിതമാരംഭിച്ചത്. തുടര്‍ന്ന് പൊതുപ്രവര്‍ത്തനം കര്‍മമണ്ഡലമാക്കി. റായ് റംഗ് പുരിലെ നഗരസഭാ ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട ശ്രീമതി ദ്രൗപദി മുര്‍മുവിന് പിന്നീട് അതേ മണ്ഡലത്തില്‍ രണ്ടുതവണ ബിജെപി നിയമസഭാ ടിക്കറ്റ് നല്‍കി. 2000-ത്തില്‍ നിയമസഭയിലെത്തിയ ശ്രീമതി ദ്രൌപദി മുര്‍മു ബി.ജെ.പി.-ബി.ജെ.ഡി. സംയുക്ത മന്ത്രിസഭയില്‍ സഹമന്ത്രിയുമായിരുന്നു. നിയമസഭാംഗമായിരിക്കെ മികച്ച സാമാജികയ്ക്കുള്ള പുരസ്‌കാരം നേടി.1997-ല്‍ ബി.ജെ.പി.യുടെ എസ്.ടി. മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റായി. 2013 മുതല്‍ 2015 വരെ എസ്.ടി. മോര്‍ച്ചയുടെ ദേശീയ നിര്‍വാഹക സമിതിയംഗമായിരുന്നു. ഇതിനെല്ലാം ശേഷമാണ് ജാര്‍ഖണ്ഡിലെ ആദ്യ വനിതാ ഗവര്‍ണറായി ശ്രീമതി ദ്രൗപദി മുര്‍മു എത്തുന്നത്. രാജ്യത്ത് ഗവര്‍ണര്‍ പദവിയിലെത്തുന്ന ആദിവാസി വിഭാഗത്തില്‍നിന്നുള്ള ആദ്യ വനിതയായിരുന്നു അന്നവര്‍. അങ്ങനെ നേതൃശേഷിയും സംഘടനാ സാമര്‍ത്ഥ്യവുമെല്ലാം തെളിയിച്ച ശേഷം തന്നെയാണ് റെയ്സീനക്കുന്നിലേക്ക് കാല്‍ വച്ചത്. ജനാധിപത്യ സംവിധാനത്തിന്റെ അടിസ്ഥാന ഘടകത്തില്‍ തുടങ്ങി രാഷ്ട്രപതി പദവിയിലേക്കെത്തിയെന്ന ഖ്യാതിയും ശ്രീമതി ദ്രൗപദി മുര്‍മുവിന് സ്വന്തം.

കേന്ദ്രമന്ത്രിവി.മുരളീധരന്‍ പുതിയ രാഷ്ട്രപതി
ദ്രൗപദി മുര്‍മുവിനൊപ്പം

എന്‍ഡിഎയുടെ
നിലപാട്

പട്ടികജാതി – പട്ടികവര്‍ഗക്കാര്‍ക്കും ഇതര ദുര്‍ബല വിഭാഗങ്ങള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും ഉന്നത സ്ഥാനങ്ങളില്‍ പ്രാതിനിധ്യം ഉണ്ടാകുന്നതുവഴിയാണ് ജനാധിപത്യത്തിന്റെ ശാക്തീകരണം ഭാരതത്തില്‍ പൂര്‍ത്തികരിക്കപ്പെടുകയെന്ന് വിശ്വസിക്കുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിജി. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ദേശീയ ഐക്യത്തിന്റെയും പരമാധികാരത്തിന്റെയും പ്രതീകമാണ് രാഷ്ട്രപതി. ഇന്ത്യന്‍ ഭരണഘടനയുടെ കാവലാളാണ്.
ആ പദവിയിലേക്ക് ഒരു ഗോത്രവനിതയെത്തുന്നത് രാജ്യം കണ്ട ഏറ്റവും വലിയ സാമൂഹ്യവിപ്ലവം തന്നെയാണ്. സ്വാതന്ത്ര്യപ്രാപ്തി മുതല്‍ ഏറെക്കാലം ബ്രാഹ്മണ -സവര്‍ണ വിഭാഗക്കാര്‍ മാത്രം കൈയടക്കിവച്ചിരുന്ന സ്ഥാനങ്ങളിലേക്ക് ആദിവാസി-ഗോത്രവിഭാഗങ്ങളുടെ പ്രതിനിധികള്‍ എത്തുമ്പോള്‍ അതിനെ ‘മോദി വിരോധം’ വച്ചുമാത്രമളക്കുന്ന രാഷ്ട്രീയ എതിരാളികള്‍ ജനങ്ങളുടെ മുന്നില്‍ തുറന്നുകാട്ടപ്പെടുകയാണ്.
സാമൂഹിക സേവനത്തിനും ദരിദ്രരെയും അധഃസ്ഥിതരെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരെയും ശാക്തീകരിക്കുന്നതിനും ജീവിതം സമര്‍പ്പിച്ച ഒരു വ്യക്തിക്ക്, സമ്പന്നമായ ഭരണപരിചയത്തിനുടമയായ വനിതക്ക്, മികച്ച രാഷ്ട്രപതിയാകാനാകുമെന്ന് ജനങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്.

ദളിത് ശാക്തീകരണത്തിന്റെ പ്രതിനിധിയായി കൊണ്ടുവന്ന രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി ഭവനിലിരുത്തിയത് കോര്‍പറേറ്റുകള്‍ക്കും വന്‍കിട മുതലാളിമാര്‍ക്കും വേണ്ടിയെന്ന് വാദമുയര്‍ത്തിയ മുഖ്യപ്രതിപക്ഷം ശ്രീമതി ദ്രൗപദി മുര്‍മുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തെയും സ്ഥാനാരോഹണത്തെയും വിമര്‍ശിച്ചും രംഗത്തുണ്ട്.

പ്രതിപക്ഷത്തിന്റെ
വ്യാജനിലപാടുകള്‍

ദളിത് ശാക്തീകരണത്തിന്റെ പ്രതിനിധിയായി കൊണ്ടുവന്ന രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി ഭവനിലിരുത്തിയത് കോര്‍പറേറ്റുകള്‍ക്കും വന്‍കിട മുതലാളിമാര്‍ക്കുംവേണ്ടിയെന്ന് വാദമുയര്‍ത്തിയ മുഖ്യപ്രതിപക്ഷം ശ്രീമതി ദ്രൗപദി മുര്‍മുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തെയും സ്ഥാനാരോഹണത്തെയും വിമര്‍ശിച്ചും രംഗത്തുണ്ട്. ബിജെപി സ്വത്വരാഷ്ട്രീയം പ്രയോജനപ്പെടുത്തി വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്നുവെന്ന ആരോപണം ഉയര്‍ത്തുന്നവര്‍ ഫലത്തില്‍ നരേന്ദ്രമോദി വിരോധത്തിലൂടെ ആദിവാസി വിരുദ്ധതയാണ് ഒളിച്ചുകടത്തുന്നത്. എട്ടുവര്‍ഷം മുന്‍പ് കൊള്ള, തട്ടിപ്പ്, അഴിമതി, കുംഭകോണങ്ങള്‍, സ്വജനപക്ഷപാതം, ഉദ്യോഗസ്ഥ മേധാവിത്വം, കാലതാമസം നേരിടുന്ന പദ്ധതികള്‍ എന്നിവ മാത്രമായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇന്ന് ‘എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം’ എന്ന ആശയത്തില്‍ എല്ലാവരെയും വിശ്വാസത്തിലെടുത്താണ് നരേന്ദ്രമോദി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. നൂറുശതമാനം ശാക്തീകരണത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് വിവേചനം അവസാനിപ്പിക്കുക, ശുപാര്‍ശകള്‍ ഇല്ലാതാക്കുക, പ്രീതിപ്പെടുത്തല്‍ അവസാനിപ്പിക്കുക എന്നത് കൂടിയാണ്. ആ ചുവടുവയ്പ്പുകളിലെ നിര്‍ണായകമായ ഒന്ന് തന്നെയാണ് പുതിയ രാഷ്ട്രപതിയുടെ തെരഞ്ഞെടുപ്പും. ബിജെപിയോടുള്ള വിരോധം മറന്ന് ആദിവാസി ഗോത്ര വര്‍ഗത്തില്‍ നിന്നുള്ള വനിതയെ പരമോന്നത പദവിയിലേക്ക് പല പ്രതിപക്ഷ പാര്‍ട്ടികളും പിന്തുണച്ചതും അതുകൊണ്ട് തന്നെ. എന്നിട്ടും കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനും അവര്‍ക്കൊപ്പം നില്‍ക്കാനായില്ല. പാര്‍ശ്വവല്‍ക്കൃത വിഭാഗങ്ങളുടെ ഉന്നമനമാണ് ലക്ഷ്യമെന്ന് പറഞ്ഞുനടക്കുന്നവര്‍ , സ്ത്രീ ശാക്തീകരണം പ്രംസഗിക്കുന്നവര്‍ പ്രായോഗികതലത്തില്‍ ആര്‍ക്കൊപ്പമെന്നത് കൂടി അടിവരയിട്ടുറപ്പിക്കുന്നതാണ് ഈ നിലപാട്. 1964 ല്‍ രൂപീകൃതമായ മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോയില്‍ ഒരു ദളിതനുണ്ടായത് 2022 ലാണെന്നത് കൂടി ഈയവസരത്തില്‍ ചേര്‍ത്തുവായിക്കണം. കേരളം പിറന്നനാള്‍ മുതല്‍ മുഖ്യമന്ത്രി പദവിയില്ലെന്നല്ല സുപ്രധാനവകുപ്പുകളില്‍ പോലും ഒരു പട്ടികജാതിക്കാരനെത്തിയിട്ടില്ല എന്നതും ഇടത് ആശയങ്ങളുടെ പൊള്ളത്തരത്തിന്റെ ആഴം കാട്ടുന്നു.

തിരുത്തുന്ന ശീലങ്ങള്‍,
മാറുന്ന രാജ്യം

കെ.ആര്‍ നാരായണന്‍
എ.പി.ജെ അബ്ദുള്‍കലാം

ഉപരാഷ്ട്രപതി രാഷ്ട്രപതിയാകുന്ന പതിവ് തെറ്റിച്ച് എപിജെ അബ്ദുള്‍കലാമിനെ രാഷ്ട്രപതിയാക്കിയതും കെആര്‍ നാരായണന് ശേഷം ഒരു പിന്നാക്ക സമുദായക്കാരന്‍ രാഷ്ട്രപതിയായതും ഒരു ഗോത്രവനിത രാഷ്ട്രപതിയായതുമെല്ലാം ബിജെപിയുടെ തീരുമാനങ്ങളുമായിരുന്നു. മുന്നാക്ക, ബ്രാഹ്മണ, ബനിയ പാര്‍ട്ടിയെന്ന് ഇനിയും പ്രതിപക്ഷം ഭാരതീയ ജനതാ പാര്‍ട്ടിയെ മുദ്രകുത്താനിറങ്ങുമ്പോള്‍ കാലത്തിന്റെ കണ്ണാടിയില്‍ മുഖം നോക്കുന്നത് അവര്‍ക്ക് ഗുണം ചെയ്തേക്കും

1950 ജനുവരി 26ന് ഡോ. രാജേന്ദ്രപ്രസാദ് ആദ്യ രാഷ്ട്രപതിയായി ചുമതലയേറ്റതു മുതല്‍ ശ്രീമതി ദ്രൗപദി മുര്‍മു വരെ 15 രാഷ്ട്രപതിമാരെ രാജ്യം കണ്ടു. ഈ വലിയ യാത്രയില്‍ ബിജെപി ഭരണകാലം ചെറിയ കാലയളവ് മാത്രമായിരുന്നു. എന്നാല്‍ അക്കാലങ്ങളില്‍ രാഷ്ട്രപതിതെരഞ്ഞെടുപ്പ് ശീലങ്ങളില്‍ എന്‍ഡിഎ സഖ്യം സ്വീകരിച്ച നിലപാടുകള്‍ ചരിത്രത്തിന്റെ ഭാഗം തന്നെയാണ്. ഉപരാഷ്ട്രപതി രാഷ്ട്രപതിയാകുന്ന പതിവ് തെറ്റിച്ച് എപിജെ അബ്ദുള്‍കലാമിനെ രാഷ്ട്രപതിയാക്കിയതും കെആര്‍ നാരായണന് ശേഷം ഒരു പിന്നാക്ക സമുദായക്കാരന്‍ രാഷ്ട്രപതിയായതും ഒരു ഗോത്രവനിത രാഷ്ട്രപതിയായതുമെല്ലാം ബിജെപിയുടെ തീരുമാനങ്ങളുമായിരുന്നു. മുന്നാക്ക, ബ്രാഹ്മണ, ബനിയ പാര്‍ട്ടിയെന്ന് ഇനിയും പ്രതിപക്ഷം ഭാരതീയ ജനതാ പാര്‍ട്ടിയെ മുദ്രകുത്താനിറങ്ങുമ്പോള്‍ കാലത്തിന്റെ കണ്ണാടിയില്‍ മുഖം നോക്കുന്നത് അവര്‍ക്ക് ഗുണം ചെയ്തേക്കും. രാഷ്ട്രപതി പദവിയില്‍ മാത്രമല്ല പ്രധാനമന്ത്രിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമെല്ലാം പിന്നാക്കവിഭാഗത്തില്‍ നിന്ന് തന്നെ. ചാതുര്‍വര്‍ണ്യവ്യവസ്ഥയില്‍ നിന്ന് ചായക്കടക്കാരനിലേക്ക് അധികാരം എത്തിച്ചത് ഭാരതീയ ജനതാപാര്‍ട്ടി ഭരിച്ച ഇന്ത്യ തന്നെയെന്ന് ചരിത്രം പറയുക തന്നെ ചെയ്യും. എല്ലാം രാഷ്ട്രീയ നിക്ഷേപമെന്ന് പരിഹസിക്കുന്നവര്‍ക്കുള്ള ഉത്തരം ആറുപതിറ്റാണ്ടുഭരണകാലം അവര്‍ ചെയ്തുകൂട്ടിയതിന്റെ കണക്കെടുത്താല്‍ കിട്ടാവുന്നതേയുള്ളൂ. രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ച് വര്‍ഷമാഘോഷിക്കാനിരിക്കേ നരേന്ദ്രമോദി സര്‍ക്കാര്‍ സദ്ഭരണം സര്‍വതലസ്പര്‍ശിയായി മുന്നോട്ടുകൊണ്ടുപോകുക തന്നെയാണ്. പിന്തുണച്ചില്ലെങ്കിലും അറിയാതെ ചോരുന്ന ഒറ്റവോട്ടുകളുടെ മൂല്യം പ്രതിപക്ഷം തിരിച്ചറിഞ്ഞാല്‍ മാത്രം മതി. ആ ഒരു വോട്ടിന്റെ രാഷ്ട്രീയ മൂല്യം ശ്രീമതി ദ്രൗപദി മുര്‍മുവിന് ആകെ ലഭിച്ച വോട്ടുമൂല്യത്തേക്കാള്‍ ഏറെയെന്ന് ഉപസംഹരിച്ചാലും അതിശയോക്തിയാകില്ല. കോളനിവാഴ്ചക്കാലത്തെ വൈസ്രോയി കൊട്ടാരത്തിന്റെ അധിപയായി ഒരു ആദിവാസി ഗോത്രവനിത കടന്നു ചെല്ലുമ്പോള്‍ സാര്‍ത്ഥകമാകുന്നത് ഗാന്ധിജിയുടെ സ്വപ്നം കൂടിയാണ്.

Author

Scroll to top
Close
Browse Categories