ഭൂമിയെ തണുപ്പിക്കാനാവാതെ

അറിഞ്ഞോ, അറിയാതെയോ നാം ക്രമാതീതമായി കാര്‍ബണ്‍ ഡയോക്‌സൈഡ് ഉല്‍പ്പാദിപ്പിച്ചുകൊണ്ടിരിക്കുന്നു. നമ്മള്‍ ശ്വസനത്തിനുശേഷം പുറത്തുവിടുന്നതുമുതല്‍, കോടിക്കണക്കിന് വാഹനങ്ങളില്‍നിന്ന് പുറംതള്ളുന്ന ടണ്‍കണക്കിന് കാര്‍ബണ്‍ ഡയോക്‌സൈഡ് വരെ ഇതിന് ഒരുപോലെ ഉത്തരവാദികളാണ്. ഇങ്ങനെ അനിയന്ത്രിതമായി പുറംതള്ളപ്പെടുന്ന കാര്‍ബണ്‍ ഡയോക്‌സൈഡ് ആഗിരണം ചെയ്ത് ഓക്സിജന്‍ ആക്കിമാറ്റുവാനുള്ള ഏകമാര്‍ഗ്ഗം മരങ്ങള്‍ മാത്രമാണ്. എന്നാല്‍ വലിയ അളവിലുള്ള വനനശീകരണവും, നിലം നികത്തലുമൊക്കെ നമുക്ക് ശീലമായതോടെ പ്രകൃതിയുടെ ആ സ്വതഃസിദ്ധമായ രക്ഷാമാര്‍ഗം കൊട്ടിയടയ്ക്കുകയാണുണ്ടായത്.

കാലാവസ്ഥ ഇന്ന് ഒരു ഫാഷനോ, ചര്‍ച്ച ചെയ്യുവാന്‍ മാത്രമുള്ള ഒരു വിഷയത്തിനപ്പുറം നമുക്ക് ഒന്നുമല്ലാതെ ആയിരിക്കുന്നു. നമ്മുടെ ദൈനംദിന ജീവിതത്തെ ഒരു പരിധിയ്ക്കപ്പുറം ബാധിക്കാത്തപക്ഷം കാലാവസ്ഥയെ പരിഗണിക്കാന്‍ ആരും ഒരുക്കവുമല്ല.

വര്‍ഷാവര്‍ഷം ലോകത്തിന്റെ പലയിടത്തായി ലോകരാജ്യങ്ങള്‍ കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ് (സി.ഒ.പി) എന്ന പേരില്‍ കാലാവസ്ഥാ മാമാങ്കങ്ങള്‍ സംഘടിപ്പിക്കുന്നു. 1997 ല്‍ ബര്‍ലിനില്‍ നടന്ന ആദ്യത്തെ ഉച്ചകോടി മുതല്‍ കൃത്യമായി അത് നടക്കുന്നുമുണ്ട്. അതിന്റെ 28- ാമത്തെ പതിപ്പാണ് ഇപ്പോള്‍ യു.എ.ഇയില്‍ സമാപിച്ചത്. ഉച്ചകോടി നടക്കുന്നതിനപ്പുറം അതിന്റെ ബാക്കിപത്രം എന്തെന്ന ചോദ്യത്തിന് നമുക്ക് കൃത്യമായി ഉത്തരം നല്‍കാനാവില്ല. കാരണം ചര്‍ച്ചകള്‍ക്കപ്പുറം കാലാവസ്ഥാ വിഷയങ്ങളില്‍ ഒരു തീരുമാനം നടപ്പിലാക്കുവാനുള്ള ആര്‍ജ്ജവം നമുക്ക് ഇല്ലാതെ പോകുന്നു. ഫലമോ, വര്‍ഷങ്ങളായി യാതൊരു മാറ്റവുമില്ലാതെ ആ പ്രശ്നം അവശേഷിക്കുകയും ചെയ്യുന്നു.

നിരാശയോടെ പടിയിറക്കം
ഈ വര്‍ഷം നവംബര്‍ 30 മുതല്‍ ഡിസംബര്‍ 12 വരെ യു.എ.ഇയില്‍ നടന്ന COP-28 അവസാനിച്ചതും നിരാശമാത്രം ബാക്കിവച്ചുകൊണ്ടാണ്. ക്രിയാത്മകമായതും പ്രയോഗികമായതുമായ യാതൊരു തീരുമാനമോ, അത് ന ടപ്പിലാക്കുവാനുള്ള നീക്കങ്ങളോ ഒന്നും ഉണ്ടായില്ലെന്ന് മാത്രമല്ല സുപ്രധാനമായ തീരുമാനം എടുക്കേണ്ട വിഷയങ്ങളായ ഇന്ധന ഉപയോഗം കുറയ്ക്കുക, പാവപ്പെട്ട രാജ്യങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കുക എന്നിവയിലും കൃത്യമായ തീരുമാനങ്ങള്‍ ഒന്നുമാകാതെയാണ് ഉച്ചകോടി സമാപിച്ചത്.

മുമ്പെങ്ങും ഉണ്ടാവാത്തതരത്തില്‍ അത്രയധികം ഗൗരവമായി കാലാവസ്ഥാവ്യതിയാനത്തെ ശ്രദ്ധിക്കാന്‍ തുടങ്ങിയത് ആഗസ്റ്റില്‍ പുറത്തിറങ്ങിയ ഐ.പി.സി.സിയുടെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചുകൊണ്ട് ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറല്‍ ആന്റണി ഗുട്ടറാസ് ‘മനുഷ്യരാശിയ്ക്ക് ഒരു ചുവപ്പുസിഗ്നല്‍’ (CODE RED FOR HUMANITY) എന്ന് വിശേഷിപ്പിച്ചതുമുതലാണ്.

മുമ്പെങ്ങും ഉണ്ടാവാത്തതരത്തില്‍ അത്രയധികം ഗൗരവമായി കാലാവസ്ഥാവ്യതിയാനത്തെ ശ്രദ്ധിക്കാന്‍ തുടങ്ങിയത് ആഗസ്റ്റില്‍ പുറത്തിറങ്ങിയ ഐ.പി.സി.സിയുടെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചുകൊണ്ട് ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറല്‍ ആന്റണി ഗുട്ടറാസ് ‘മനുഷ്യരാശിയ്ക്ക് ഒരു ചുവപ്പുസിഗ്നല്‍’ (CODE RED FOR HUMANITY) എന്ന് വിശേഷിപ്പിച്ചതുമുതലാണ്. ‘ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നതും, വനനശീകരണവും മൂലം ഹരിതഗൃഹവാതകങ്ങളുടെ ബാഹുല്യം നമ്മുടെ ഭൂലോകത്തെ അതിഗൗരവമായ ഭീഷണിയില്‍ എത്തിച്ചിരിക്കുന്നു.’ എന്നാണു അദ്ദേഹം റിപ്പോര്‍ട്ടിനുമേല്‍ അഭിപ്രായം രേഖപ്പെടുത്തിയത്. ഇത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമായിരുന്നില്ല. ലോകമെമ്പാടുമുള്ള കാലാവസ്ഥാശാസ്ത്രജ്ഞര്‍ വലിയ ഭയാശങ്കകളോടെയാണ് ഇതില്‍ ആശങ്ക പ്രകടിപ്പിച്ചത്. ഈയൊരു പശ്ചാത്തലത്തിലാണ് ഓരോ വര്‍ഷത്തെയും ആഗോള ഉച്ചകോടി പ്രസക്തമാകുന്നത്. അവിടെ കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കുന്നതിനായി രാജ്യങ്ങള്‍ കൈകോര്‍ക്കുകയും, അതിനായി മുന്നിട്ടിറങ്ങുകയും ചെയ്തില്ലെങ്കില്‍ പിന്നീട് ഒരു ശ്രമത്തിനുപോലും നമുക്ക് സാവകാശം ഉണ്ടാവുകയില്ല എന്നതാണ് ആ റിപ്പോര്‍ട്ടില്‍നിന്നും വ്യക്തമാകുന്നത്. ഭൂമിയെ രക്ഷിക്കാന്‍ എല്ലാ അര്‍ഥത്തിലും ഒരു അവസാനശ്രമം.

ഗൗരവമില്ലാത്ത
സമീപനം

കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച റിപ്പോര്‍ട്ട് ഓരോ ഏഴുവര്‍ഷം കൂടുമ്പോഴുമാണ് ഐ.പി.സി.സി തയ്യാറാക്കുന്നത്. ലോകമെമ്പാടുമുള്ള പ്രഗദ്ഭരായ കാലാവസ്ഥാശാസ്ത്രജര്‍ ചേര്‍ന്നാണ് അത് തയ്യാറാക്കുന്നത്. റിപ്പോര്‍ട്ടില്‍ ഉടനീളം കണ്ണോടിച്ചാല്‍ മനുഷ്യന്‍ തന്നെയാണ് പ്രതിസ്ഥാനത്തുനില്‍ക്കുന്നത്. കോടാനുകോടി ജീവികള്‍ അധിവസിക്കുന്ന ഈ ഭൂമിയില്‍, ആ ഭൂമിയെത്തന്നെ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഒരേയൊരു ജീവിവര്‍ഗ്ഗം മനുഷ്യന്‍ മാത്രമാണ് എന്നുകേള്‍ക്കുമ്പോള്‍ നമ്മുടെ തല അപമാനഭാരം മൂലം താഴണം.

ഒഴിവാക്കാമായിരുന്ന വിവിധ പ്രവര്‍ത്തനങ്ങളിലൂടെ മനുഷ്യന്‍ തന്നെ ഉല്‍പ്പാദിപ്പിച്ചുകൊണ്ടിരിക്കുന്ന കാര്‍ബണ്‍ ആണ് ആഗോളതാപനത്തിന്റെയും, അതുവഴിയുണ്ടാകുന്ന കാലാവസ്ഥാവ്യതിയാനത്തിന്റെയും പിന്നിലെ ഏറ്റവും പ്രധാന കാരണം. അറിഞ്ഞോ, അറിയാതെയോ നാം ക്രമാതീതമായി കാര്‍ബണ്‍ ഡയോക്‌സൈഡ് ഉല്‍പ്പാദിപ്പിച്ചുകൊണ്ടിരിക്കുന്നു. നമ്മള്‍ ശ്വസനത്തിനുശേഷം പുറത്തുവിടുന്നതുമുതല്‍, കോടിക്കണക്കിന് വാഹനങ്ങളില്‍നിന്ന് പുറംതള്ളുന്ന ടണ്‍കണക്കിന് കാര്‍ബണ്‍ ഡയോക്‌സൈഡ് വരെ ഇതിന് ഒരുപോലെ ഉത്തരവാദികളാണ്. ഇങ്ങനെ അനിയന്ത്രിതമായി പുറംതള്ളപ്പെടുന്ന കാര്‍ബണ്‍ ഡയോക്‌സൈഡ് ആഗിരണം ചെയ്ത് ഓക്സിജന്‍ ആക്കിമാറ്റുവാനുള്ള ഏകമാര്‍ഗ്ഗം മരങ്ങള്‍ മാത്രമാണ്. എന്നാല്‍ വലിയ അളവിലുള്ള വനനശീകരണവും, നിലം നികത്തലുമൊക്കെ നമുക്ക് ശീലമായതോടെ പ്രകൃതിയുടെ ആ സ്വതഃസിദ്ധമായ രക്ഷാമാര്‍ഗം കൊട്ടിയടയ്ക്കുകയാണുണ്ടായത്.

മാത്രമല്ല, അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ ആയുസ്സ് വര്‍ഷങ്ങള്‍ കടന്ന് നൂറ്റാണ്ടുകളിലേക്ക് നീളുമെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതായത്, മനുഷ്യരാശിയുടെ മുഴുവന്‍ ആയുസ്സും നാമിപ്പോള്‍ത്തന്നെ ഉല്‍പ്പാദിച്ചുകഴിഞ്ഞിട്ടുള്ള കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ ദോഷഫലങ്ങള്‍ അനുഭവിക്കും എന്നര്‍ത്ഥം
മാത്രമല്ല, അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ ആയുസ്സ് വര്‍ഷങ്ങള്‍ കടന്ന് നൂറ്റാണ്ടുകളിലേക്ക് നീളുമെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതായത്, മനുഷ്യരാശിയുടെ മുഴുവന്‍ ആയുസ്സും നാമിപ്പോള്‍ത്തന്നെ ഉല്‍പ്പാദിച്ചുകഴിഞ്ഞിട്ടുള്ള കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ ദോഷഫലങ്ങള്‍ അനുഭവിക്കും എന്നര്‍ത്ഥം. ഭൂമിയിലേക്ക് കടന്നുവരുന്ന സൂര്യപ്രകാശത്തിന്റെ ചൂടിനെ തിരികെ പ്രതിഫലിപ്പിക്കാതെ അന്തരീക്ഷത്തില്‍ തന്നെ അടക്കിനിര്‍ത്തുന്നു. അതുവഴി ആഗോളതലത്തില്‍ താപനില ഉയരുകയും, വലിയ ഐസ് മലകള്‍ ഉരുകുകയും, ആ ജലം കടലുകളിലേക്ക് കൂട്ടമായി എത്തുകയും ചെയ്യുന്നു. അന്തരീക്ഷത്തിലെ ചൂട് വര്‍ധിക്കുന്നതിനനുസരിച്ചു കടല്‍ ചൂടാകുകയും, മത്സ്യസമ്പത്തു വലിയതോതില്‍ നശിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ നമുക്ക് ഇനിയൊരുശ്രമം പോലും നടത്തി പരിഹരിക്കാന്‍ കഴിയുന്നതിനുമപ്പുറം ഭൂലോകത്തിന്റെ കാലാവസ്ഥാവ്യതിയാനം എത്തിനില്‍ക്കുകയാണ്. പക്ഷേ, എന്നിട്ടും നാമിപ്പോഴും അതിനെ ഇതുവരെ ഗൗരവമായി സമീപിച്ചിട്ടില്ല എന്നതാണ് വാസ്തവം.

കാലാവസ്ഥാവ്യതിയാനത്തിന്റെ ദോഷഫലങ്ങള്‍ ഏറെ അനുഭവിക്കേണ്ടിവരുന്ന പ്രദേശമാണ് ഇന്ത്യ. ഇന്ത്യയുടെ ഭൂപ്രകൃതി തന്നെയാണ് അതിന്റെ പ്രധാന കാരണവും. ഒരുവശത്തു ഹിമാലയപര്‍വ്വതനിരകളും, മറ്റു മൂന്നുവശങ്ങളിലും കടലുകളാല്‍ ചുറ്റപ്പെട്ടതുമായ ഇന്ത്യ മഹാരാജ്യം ഈ പ്രത്യേകതകള്‍ കൊണ്ട് സുരക്ഷിതമായ പ്രദേശമാണെന്നാണ് സാധാരണയായി പറയാറുള്ളത്.

ഇന്ത്യ
നേതൃത്വം വഹിക്കണം

കാലാവസ്ഥാവ്യതിയാനത്തിന്റെ ദോഷഫലങ്ങള്‍ ഏറെ അനുഭവിക്കേണ്ടിവരുന്ന പ്രദേശമാണ് ഇന്ത്യ. ഇന്ത്യയുടെ ഭൂപ്രകൃതി തന്നെയാണ് അതിന്റെ പ്രധാന കാരണവും. ഒരുവശത്തു ഹിമാലയപര്‍വ്വതനിരകളും, മറ്റു മൂന്നുവശങ്ങളിലും കടലുകളാല്‍ ചുറ്റപ്പെട്ടതുമായ ഇന്ത്യ മഹാരാജ്യം ഈ പ്രത്യേകതകള്‍ കൊണ്ട് സുരക്ഷിതമായ പ്രദേശമാണെന്നാണ് സാധാരണയായി പറയാറുള്ളത്. എന്നാല്‍, കാലാവസ്ഥാവ്യതിയാനത്തിന്റെ കാര്യത്തില്‍ ഇത് ദോഷകരമായാണ് ഭവിക്കുന്നത്.

അറബിക്കടലും, ഇന്ത്യന്‍ മഹാസമുദ്രവും, ബംഗാള്‍ ഉള്‍ക്കടലും ചേര്‍ന്നുകൊണ്ട് ഇന്ത്യ ഒരു ഉപദ്വീപായാണ് പറയപ്പെടുന്നത്. ഏറ്റവുമധികം വേഗത്തില്‍ ചൂടുപിടിക്കുന്ന സമുദ്രങ്ങളില്‍ ഒന്നാണ് ഇന്ത്യന്‍ മഹാസമുദ്രം.

കാലാവസ്ഥാമാറ്റവും അതേത്തുടര്‍ന്നുള്ള പരിസ്ഥിതികപ്രശ്നങ്ങളും മലയാളിയ്ക്ക് പരിചിതമായ ഒന്നായി മാറിയിരിക്കുന്നു. മുമ്പ് വടക്കേ ഇന്ത്യയില്‍ കടുത്ത വേനലും മഞ്ഞും മഴയുമൊക്കെ നമുക്ക് വെറും വാര്‍ത്തകള്‍ മാത്രമായിരുന്നു. നമ്മള്‍ കേരളത്തില്‍ അല്ലെ, ഇവിടെ അങ്ങനെയൊന്നുമില്ലല്ലോ എന്ന ആശ്വാസമുണ്ടായിരുന്നു

കടലുകള്‍ ചൂടുപിടിക്കുന്നത് വലിയ ചുഴലിക്കാറ്റുകള്‍ക്ക് കാരണമാകുന്നുണ്ട്. ചുഴലിക്കാറ്റുകള്‍ രൂപപ്പെടുവാനുള്ള ജലാംശവും ഊര്‍ജ്ജവും ലഭിക്കുന്നത് കടലില്‍ നിന്നാണല്ലോ. കടല്‍ ചൂടാകുകവഴി ചുഴലിക്കാറ്റുകളുടെ എണ്ണം ഏതാണ്ട് അന്‍പതുശതമാനവും, അതിന്റെ കാഠിന്യം ഇരുപതുശതമാനവും, അത് കടലില്‍ തന്നെ തുടരുവാനുള്ള സാധ്യത എണ്‍പതുശതമാനം വരെയും ആണെന്നാണ് പഠനങ്ങള്‍. ചുഴലിക്കാറ്റിനൊപ്പം, അതിതീവ്രമഴയുടെ അളവും ഏതാണ്ട് മൂന്നുമടങ്ങുവരെ കൂടിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഇതുപോലെ ചുരുങ്ങിയ സമയത്ത് പെയ്യുന്ന മഴയുടെ അളവ് കൂടുന്നതിന്റെ ദോഷഫലങ്ങള്‍ പ്രളയമായും, വെള്ളപ്പൊക്കമായുമൊക്കെ നാം അനുഭവിക്കുന്നുണ്ടല്ലോ.

കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുത്ത രാഷ്ട്രത്തലവൻമാർ

കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ്, COP-28 (CONFERENCE OF PARTIES) എന്ന പേരിലാണ് യു.എ.ഇയില്‍ ഇത്തവണ ഉച്ചകോടി നടക്കുന്നത്. ഈ സീരീസിലെ ഇരുപത്തിയെട്ടാമത്തെ സമ്മേളനം ആയതിയാലാണ് അതിനെ ‘COP-28’ എന്ന് വിളിക്കുന്നത്. ഇരുപത്തിയൊന്നാമത്തെ സമ്മേളനം പാരീസില്‍ സംഘടിപ്പിച്ചപ്പോളാണ് ഇതിന്റെ ചര്‍ച്ചകള്‍ ഏറ്റവും ക്രിയാത്മകമായി നടന്നതും, അന്ന് ഭൂമിയുടെ ശാരാശരി താപവര്‍ദ്ധനവിന്റെ പരിധി 2 ഡിഗ്രി സെല്‍ഷ്യസിലധികം കൂടാതെ നോക്കണമെന്ന തീരുമാനം എടുക്കുകയും, ഒരു കരാറായി വയ്ക്കുകയും ചെയ്തത്. അതിനെയാണ് പ്രശസ്തമായ പാരിസ് കരാര്‍ (PARIS AGREEMENT) എന്ന് വിളിക്കുന്നതും. എന്നാല്‍, ആ ലക്ഷ്യം നേടാന്‍ നമുക്കിതുവരെ കഴിഞ്ഞില്ല എന്ന് മാത്രമല്ല സ്ഥിതികള്‍ പിന്നെയും വഷളാവുകയുമാണ് ഉണ്ടായത്.
99461 99199

കേരളവും കരുതിയിരിക്കണം

കാലാവസ്ഥാമാറ്റവും അതേത്തുടര്‍ന്നുള്ള പരിസ്ഥിതികപ്രശ്നങ്ങളും മലയാളിയ്ക്ക് പരിചിതമായ ഒന്നായി മാറിയിരിക്കുന്നു. മുമ്പ് വടക്കേ ഇന്ത്യയില്‍ കടുത്ത വേനലും മഞ്ഞും മഴയുമൊക്കെ നമുക്ക് വെറും വാര്‍ത്തകള്‍ മാത്രമായിരുന്നു. നമ്മള്‍ കേരളത്തില്‍ അല്ലെ, ഇവിടെ അങ്ങനെയൊന്നുമില്ലല്ലോ എന്ന ആശ്വാസമുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞകുറെ വര്‍ഷങ്ങളായി നമ്മള്‍ക്ക് തീര്‍ത്തും അപരിചിതമായ കാലാവസ്ഥയിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഒരേ സീസണില്‍ തന്നെ ചരിത്രത്തിലെ ഏറ്റവും കൂടിയ മഴയും ഏറ്റവും ശക്തികൂടിയ വേനലും ആണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞവര്‍ഷം ശക്തമായ മഴയും അതിനെത്തുടര്‍ന്നുണ്ടായ മഴക്കെടുതികളും കൊണ്ടാണ് കേരളം അടയാളപ്പെടുത്തിയത്. തുലാവര്‍ഷക്കാലം കഴിഞ്ഞിട്ടും മഴ അതിശക്തമായി തുടരുന്ന സ്ഥിതിവിശേഷമാണ് നാം കണ്ടത്. മഴക്കെടുതികളും ഉരുള്‍പൊട്ടലുകളും ജീവഹാനിയും ഒക്കെ പിറകെയെത്തി. പക്ഷേ വളരെപ്പെട്ടെന്ന് സ്വിച്ച് ഇട്ടപോലെ മഴ അവസാനിക്കുകയും അത് മെല്ലെമെല്ലെ വേനലിന് വഴിമാറുകയുമാണുണ്ടായത്. ഇത്തവണയും വരുന്ന നാലോ അഞ്ചോ മാസങ്ങള്‍ കടുത്ത വേനലിന്റേതുകൂടി ആയിരിക്കുമെന്നാണ് കാലാവസ്ഥാശാസ്ത്രജ്ഞന്മാര്‍ ഒരേസ്വരത്തില്‍ പറയുന്നത്.
2018 ലെ പ്രളയത്തിനുമുമ്പ് 2015-2016 കാലഘട്ടത്തില്‍ നാം വലിയൊരു വരള്‍ച്ചയുടെ കെടുതികളെ അഭിമുഖീകരിച്ചിരുന്നല്ലോ. അത്തരത്തിലൊരു കടുത്ത വേനല്‍ 2024 ലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
മാറുന്ന കാലാവസ്ഥയോ മഴയോ, വേനലോ ഒന്നുമല്ല ഇവിടെ പ്രധാനം. അതിനേക്കാള്‍ ഈ കഠിനമായ കാലാവസ്ഥാമാറ്റങ്ങളോട് ചേര്‍ന്നുപോകാന്‍ നാം എത്രമാത്രം തയ്യാറായി എന്നതാണ് കാര്യം. ഒരുകാലത്തു കാലാവസ്ഥ നമ്മുടെ സീസണുകള്‍ക്ക് അനുസരിച്ചു പ്രകൃതിതന്നെ ക്രമീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് നമ്മള്‍ തന്നെ പ്രകൃതിയുടെ താളം തെറ്റിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ മാറിയ കാലാവസ്ഥയെ മാറിനിന്നുകൊണ്ട് പഴിക്കാമെന്നല്ലാതെ കൂടുതലായി ഒന്നും നമുക്ക് ചെയ്യാന്‍ കഴിയില്ല. നമുക്ക് ചെയ്യാന്‍ കഴിയുന്നത് ഇനിയും കൂടുതല്‍ പ്രകൃതിയെ കുത്തിനോവിക്കാതെയിരിക്കുക എന്നതും, ഈ മാറിയ കാലാവസ്ഥയ്ക്കനുസരിച്ചു നമ്മുടെ ജീവിതരീതികള്‍ ക്രമീകരിക്കുകയും ചെയ്യുക എന്നതുമാത്രമാണ്.

Author

Scroll to top
Close
Browse Categories