പ്രതിഷ്ഠാധികാരം ആർക്ക് ?

പതിനഞ്ചാം നൂറ്റാണ്ടിലെഴുതപ്പെട്ട തന്ത്ര സമുച്ചയം എന്ന വിഖ്യാതമായ തന്ത്ര ഗ്രന്ഥത്തിൽ പ്രതിഷ്ഠ ചെയ്യാൻ യോഗ്യനായ ഒരുവൻ ” ബ്രാഹ്മണരിൽ തന്നെ ഉന്നതകുലത്തിൽ ജനിച്ചവനും ഷോഡശ സംസ്കാരങ്ങൾ എല്ലാം ചെയ്തവനും വർണാശ്രമാചാരങ്ങളിൽ തൽപ്പരനും വേദങ്ങളുടെയും ആഗമങ്ങളുടെയും താൽപ്പര്യാർഥം അറിഞ്ഞവനും ” (തന്ത്ര സമുച്ചയം, 1.5) ആയിരിക്കണമെന്ന് നിർദ്ദേശിക്കുന്നുണ്ട്. ഇതിലൂടെ കേരളത്തിലെ “മലയാള ബ്രാഹ്മണർ ” എന്നവകാശപ്പെടുന്ന എല്ലാവരും പ്രതിഷ്ഠാ കർമങ്ങൾക്ക് യോഗ്യരാവുന്നില്ല എന്നാണ് തന്ത്ര സമുച്ചയം വിധിക്കുന്നത്. പ്രതിഷ്ഠാധികാരം ബ്രാഹ്മണരെന്ന് അവകാശപ്പെടുന്ന മുഴുവൻ പേർക്കുമായി പങ്കുവെയ്ക്കാൻ തന്ത്രസമുച്ചയം തയ്യാറാകുന്നില്ല എന്ന് ഇതിൽ നിന്നു തന്നെ വ്യക്തമാണ്.

കേരളത്തിൽ “മലയാള ബ്രാഹ്മണർ ” എന്ന ഒരു സവിശേഷ “വർഗം ” നിലവിലുണ്ടെന്ന് കാലങ്ങളായി വാദിക്കുന്നുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിലെ വ്യത്യസ്ത ചരിത്ര സന്ദർഭങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു വാദം ഉയർന്നു വരുന്നത്. ശൂദ്ര- ബ്രാഹ്മണ സംഘർഷങ്ങളുടെയും സമന്വയത്തിന്റെയും കലാപ ഭൂമിക ഇത്തരം മലയാള ബ്രാഹ്മണ വാദങ്ങൾ ഉറപ്പിക്കുന്നതിന് ശക്തി പകർന്നതായി ചട്ടമ്പി സ്വാമികളുടെ പ്രാചീന മലയാളം എന്ന ഗ്രന്ഥം തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ശബരിമല മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ” മലയാള ബ്രാഹ്മണ വാദം ” ശക്തിപ്പെട്ടു വരുന്നത്. ഇത്തരമൊരു സമകാലീന സന്ദർഭത്തിലാണ് ആരാണ് മലയാള ബ്രാഹ്മണരെന്നും, അങ്ങനെ ഒരു പ്രത്യേക വിഭാഗം നിലവിലുണ്ടോ എന്നും, ഇത്തരം വാദങ്ങളുടെ സാംസ്കാരിക രാഷ്ട്രീയ പ്രത്യയ ശാസ്ത്രം എന്താണെന്നും അന്വേഷിക്കേണ്ടി വരുന്നത്.

മലയാള ബ്രാഹ്മണർ എന്ന ഒരു സവിശേഷ വിഭാഗം നിലവിലുണ്ടോ എന്നറിയുന്നതിനായി കേരളത്തിലെ ബ്രാഹ്മണർ തന്നെ എഴുതിയ താന്ത്രിക ഗ്രന്ഥങ്ങൾ പരിശോധനക്ക് വിധേയമാക്കേണ്ടി വരും.

പൊതുവർഷം (CE) 10-11 നൂറ്റാണ്ടുകളിൽ രചിക്കപ്പെട്ട പ്രയോഗമഞ്ജരി എന്ന പ്രാചീന കേരളീയ തന്ത്ര ഗ്രന്ഥത്തിൽ പ്രതിഷ്ഠ നിർവഹിക്കാനധികാരിയായ ആചാര്യൻ ( തന്ത്രി ) ” ആര്യാവർത്തത്തിൽ ജനിച്ചവനും കുലീനനും ദേവന്മാരിലും ബ്രാഹ്മണരിലും ഭക്തി ഉള്ളവനുമായിരിക്കണമെന്ന് ” (“ആര്യാവർത സമുദ്‌ഭവോ വിനയവാൻ വാഗ്മി കുലീനോ യുവാ…” , പ്രയോഗമഞ്ജരി , 1:12) വ്യക്തമായി പ്രതിപാദിക്കുന്നു. മലയാള ദേശത്തിൽ ശിവപുരം എന്ന ഗ്രാമത്തിൽ കാശ്യപ ഗോത്രത്തിൽ ജനിച്ച പ്രയോഗമഞ്‌ജരീകാരനായ രവി ( പ്രയോഗ മഞ്ജരി, 21: 94) യുടെ താന്ത്രിക പദ്ധതിയനുസരിച്ച് ആര്യാവർത്തത്തിൽ ജനിച്ച ആചാര്യൻ മാത്രമാണ് പ്രതിഷ്ഠാധികാരി. വസിഷ്ഠ ധർമ സൂത്രമനുസരിച്ച് വിന്ധ്യന് വടക്കാണ് ആര്യാവർത്തം എന്ന പ്രദേശം ( വസിഷ്ഠ ധർമ സൂത്രം, 1:8 – 14 ) . കേരളം ഇതിൽ ഉൾപ്പെടുന്നില്ല. അങ്ങനെ നോക്കുമ്പോൾ കേരളത്തിൽ ജനിച്ച ഒരു ബ്രാഹ്മണന് പ്രതിഷ്ഠാധികാരം ഇല്ലെന്ന് പ്രയോഗമഞ്ജരി തന്നെ സാക്ഷ്യപ്പെടുത്തുന്നു. പതിനഞ്ചാം നൂറ്റാണ്ടിലെഴുതപ്പെട്ട തന്ത്ര സമുച്ചയം എന്ന വിഖ്യാതമായ തന്ത്ര ഗ്രന്ഥത്തിൽ പ്രതിഷ്ഠ ചെയ്യാൻ യോഗ്യനായ ഒരുവൻ ” ബ്രാഹ്മണരിൽ തന്നെ ഉന്നതകുലത്തിൽ ജനിച്ചവനും ഷോഡശ സംസ്കാരങ്ങൾ എല്ലാം ചെയ്തവനും വർണാശ്രമാചാരങ്ങളിൽ തൽപ്പരനും വേദങ്ങളുടെയും ആഗമങ്ങളുടെയും താൽപ്പര്യാർഥം അറിഞ്ഞവനും ” (തന്ത്ര സമുച്ചയം, 1.5) ആയിരിക്കണമെന്ന് നിർദ്ദേശിക്കുന്നുണ്ട്. ഇതിലൂടെ കേരളത്തിലെ “മലയാള ബ്രാഹ്മണർ ” എന്നവകാശപ്പെടുന്ന എല്ലാവരും പ്രതിഷ്ഠാ കർമങ്ങൾക്ക് യോഗ്യരാവുന്നില്ല എന്നാണ് തന്ത്ര സമുച്ചയം വിധിക്കുന്നത്. പ്രതിഷ്ഠാധികാരം ബ്രാഹ്മണരെന്ന് അവകാശപ്പെടുന്ന മുഴുവൻ പേർക്കുമായി പങ്കുവെയ്ക്കാൻ തന്ത്രസമുച്ചയം തയ്യാറാകുന്നില്ല എന്ന് ഇതിൽ നിന്നു തന്നെ വ്യക്തമാണ്.

കേരളത്തിലെ മറ്റൊരു പ്രസിദ്ധ തന്ത്ര ഗ്രന്ഥമായ കുഴിക്കാട്ടു പച്ചയിൽ ” ഗുരു എന്ന ആചാര്യൻ വിപ്ര: എന്ന നല്ല ബ്രാഹ്മണനായിരിക്കണം , കുലീന: എന്ന മാതൃപിതൃ കുലങ്ങൾ രണ്ടും ശുദ്ധമായിരിക്കണം ” ( കുഴിക്കാട്ടുപച്ച , 1180 : 5) എന്ന് നിർദ്ദേശിക്കുന്നുണ്ട്. മാതൃ പിതൃ കുലങ്ങൾ രണ്ടും ശുദ്ധമായിരിക്കണം എന്ന് പറയുന്നതിലൂടെ വർണസങ്കരം വരാത്ത ഉത്തമ ബ്രാഹ്മണനായിരിക്കണം പ്രതിഷ്ഠാധികാരി എന്നു തന്നെയാണ് കുഴിക്കാട്ടു പച്ച സ്പഷ്ടമാക്കുന്നത്.

കേരളത്തിലെ മറ്റൊരു പ്രസിദ്ധ തന്ത്ര ഗ്രന്ഥമായ കുഴിക്കാട്ടു പച്ചയിൽ ” ഗുരു എന്ന ആചാര്യൻ വിപ്ര: എന്ന നല്ല ബ്രാഹ്മണനായിരിക്കണം , കുലീന: എന്ന മാതൃപിതൃ കുലങ്ങൾ രണ്ടും ശുദ്ധമായിരിക്കണം ” ( കുഴിക്കാട്ടുപച്ച , 1180 : 5) എന്ന് നിർദ്ദേശിക്കുന്നുണ്ട്. മാതൃ പിതൃ കുലങ്ങൾ രണ്ടും ശുദ്ധമായിരിക്കണം എന്ന് പറയുന്നതിലൂടെ വർണസങ്കരം വരാത്ത ഉത്തമ ബ്രാഹ്മണനായിരിക്കണം പ്രതിഷ്ഠാധികാരി എന്നു തന്നെയാണ് കുഴിക്കാട്ടു പച്ച സ്പഷ്ടമാക്കുന്നത്.” കുലീന: ” എന്ന തന്ത്ര സമുച്ചയ ഭാഗം വ്യാഖ്യാനിക്കുമ്പോൾ ” ബ്രാഹ്മണരിൽ തന്നെ ഉന്നത കുലത്തിൽ ജനിച്ചവൻ ” എന്നാണ് കെ.പി. സി. അനുജൻ ഭട്ടതിരിപ്പാട് തന്ത്ര സമുച്ചയത്തിലെ ആചാര്യ ലക്ഷണം വ്യഖ്യാനിക്കുമ്പോൾ എഴുതുന്നത്. ഇങ്ങനെ നോക്കുമ്പോൾ മലയാള ബ്രാഹ്മണർ എന്ന് അവകാശപ്പെടുന്ന മുഴുവൻ ബ്രാഹ്മണർക്കും തന്ത്ര വിധി പ്രകാരം പ്രതിഷ്ഠയോ പൂജയോ നിർവഹിക്കാൻ സാധ്യമല്ലെന്നു വരുന്നു. കാരണം, ബ്രാഹ്മണരിൽ തന്നെ ഉന്നതകുലത്തിൽ പിറന്നവർക്കാണ് തന്ത്രസമുച്ചയം ഉൾപ്പെടെയുള്ള തന്ത്ര ഗ്രന്ഥങ്ങൾ താന്ത്രികാചാര്യ സ്ഥാനം അംഗീകരിച്ചു നൽകുന്നത്. അങ്ങനെ വരുമ്പോൾ തന്ത്രാഗമ വിധി പ്രകാരം മലയാള ബ്രാഹ്മണർ എന്നവകാശപ്പെടുന്നവർ ഇത്തരത്തിൽ ബ്രാഹ്മണരിൽ തന്നെ ഉന്നത കുലത്തിൽ ഉൾപ്പെടുന്നവരാണോ എന്നതാണ് പ്രാഥമികമായ ഒരു ചോദ്യം. പ്രതിഷ്ഠാധികാരിയായ ആചാര്യൻ വർണസങ്കരം വരാത്ത “കുലീന കുടുംബ ” ത്തിൽ പിറന്ന വ്യക്തിയായിരിക്കണമെന്നാണ് തന്ത്ര വിധി. എന്നാൽ നായർ സംബന്ധത്തിന്റെ വിപുലമായ ചരിത്രമുള്ള നമ്പൂതിരി ബ്രാഹ്മണ വിഭാഗങ്ങൾ എങ്ങനെയാണ് തങ്ങൾ വർണസങ്കരം വരാത്ത ഉന്നത കുല ജാതരാണെന്ന് അവകാശ വാദമുന്നയിക്കാൻ കഴിയുക. ജനിതക പഠനങ്ങൾ തന്നെ സാക്ഷ്യപ്പെടുത്തുന്നത് “ശുദ്ധ ഗോത്രം ” എന്ന അവകാശ വാദം തന്നെ ഒരു മിത്താണെന്നാണ്. ബ്രാഹ്മണരിൽ തന്നെ തമ്പുരാക്കൾ, ആഢ്യന്മാർ, വിശിഷ്ട നമ്പൂതിരിമാർ , സാമാന്യന്മാർ , ജാതി മാത്രകന്മാർ എന്നിങ്ങനെ വ്യത്യസ്ത ബ്രാഹ്മണ വിഭാഗങ്ങളുള്ളതായി പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം എന്ന ഗ്രന്ഥത്തിൽ പി. ഭാസ്കരനുണ്ണി സൂചിപ്പിക്കുന്നുണ്ട്. ഇങ്ങനെ പല വിഭാഗങ്ങളായി പിളർന്ന ബ്രാഹ്മണരിൽ ആരാണ് യഥാർത്ഥ മലയാള ബ്രാഹ്മണർ എന്നതാണ് മറ്റൊരു ചോദ്യം. ഇന്ന് ശബരിമലയിൽ തന്ത്രി സ്ഥാനം അലങ്കരിക്കുന്ന താഴമൺ മഠക്കാരെ തിരുവല്ലാ പറമ്പൂരില്ലം ഗ്രന്ഥവരിയിൽ “താഴമൺ പോറ്റിമാർ ” എന്നാണ് അഭിസംബോധന ചെയ്തിട്ടുള്ളത്. പാരമ്പര്യ വാദ പ്രകാരവും തന്ത്ര ശാസ്ത്രമനുസരിച്ചും പോറ്റി എന്ന ബ്രാഹ്മണ വിഭാഗത്തെ ബ്രാഹ്മണരിൽ തന്നെ ഉന്നത കുലത്തിൽ ജനിച്ചവരായി കരുതാൻ താന്ത്രിക പദ്ധതികളും ധർമശാസ്ത്രങ്ങളും അനുവദിക്കുന്നില്ല. മറ്റൊരു പ്രധാന വസ്തുത മലയാള ബ്രാഹ്മണ വാദം ആത്യന്തികമായി ഒരു തരം ജാതി ശുദ്ധിവാദമാണ് മുന്നോട്ട് വയ്ക്കുന്നത് എന്നതാണ്. ജനിതക ശാസ്ത്ര പഠനങ്ങൾ ഇത്തരം ജാതി ശുദ്ധി വാദങ്ങളെ സമ്പൂർണമായി തിരസ്കരിച്ചിട്ടുണ്ട്. കൂടാതെ, മലയാള ബ്രാഹ്മണ വാദം ചരിത്രപരമായി നോക്കുകയാണെങ്കിൽ ആര്യൻ സിദ്ധാന്തം പോലെയുള്ള വംശീയ വാദമാണെന്നും കാണാൻ കഴിയും.

കേരളത്തിലെ നമ്പൂതിരി ബ്രാഹ്മണർ രചിച്ച താന്ത്രിക ഗ്രന്ഥങ്ങളിലോ ശാങ്കരസ്മൃതി ഉൾപ്പെടെയുള്ള ധർമശാസ്ത്രങ്ങളിലോ തങ്ങൾ “മലയാള ബ്രാഹ്മണരാണെന്നുള്ള ” യാതൊരു അവകാശ വാദവും കണ്ടെടുക്കാൻ കഴിയുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ശാങ്കരസ്മൃതിയനുസരിച്ച് മലയാള ബ്രാഹ്മണർ എന്ന പ്രത്യേകം വിഭാഗം നിലവിലുണ്ടെന്ന് വാദിക്കുന്നുണ്ട്. എന്നാൽ ബ്രാഹ്മണാദി വർണങ്ങളുടെ ഉൽപ്പത്തി വിവരിക്കുന്ന ശാങ്കര സ്മൃതിയുടെ ഒന്നാമദ്ധ്യായത്തിലോ ബ്രാഹ്മണ ധർമം വിവരിക്കുന്ന രണ്ടാം അദ്ധ്യായത്തിലോ മലയാള ബ്രാഹ്മണർ എന്ന സവിശേഷ വർഗത്തെ നിർവചിക്കുന്നില്ല.

കേരളത്തിലെ നമ്പൂതിരി ബ്രാഹ്മണർ രചിച്ച താന്ത്രിക ഗ്രന്ഥങ്ങളിലോ ശാങ്കരസ്മൃതി ഉൾപ്പെടെയുള്ള ധർമശാസ്ത്രങ്ങളിലോ തങ്ങൾ “മലയാള ബ്രാഹ്മണരാണെന്നുള്ള ” യാതൊരു അവകാശ വാദവും കണ്ടെടുക്കാൻ കഴിയുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ശാങ്കരസ്മൃതിയനുസരിച്ച് മലയാള ബ്രാഹ്മണർ എന്ന പ്രത്യേകം വിഭാഗം നിലവിലുണ്ടെന്ന് വാദിക്കുന്നുണ്ട്. എന്നാൽ ബ്രാഹ്മണാദി വർണങ്ങളുടെ ഉൽപ്പത്തി വിവരിക്കുന്ന ശാങ്കര സ്മൃതിയുടെ ഒന്നാമദ്ധ്യായത്തിലോ ബ്രാഹ്മണ ധർമം വിവരിക്കുന്ന രണ്ടാം അദ്ധ്യായത്തിലോ മലയാള ബ്രാഹ്മണർ എന്ന സവിശേഷ വർഗത്തെ നിർവചിക്കുന്നില്ല. മനുസ്മൃതി ഉൾപ്പെടെയുള്ള സ്മൃതി ഗ്രന്ഥങ്ങളിലെ പോലെ ബ്രാഹ്മണാദികൾ വിരാട് പുരുഷന്റെ അവയവങ്ങളിൽ നിന്നും ഉണ്ടായ മിത്തിക്കൽ ആഖ്യാനം മാത്രമാണ് ശാങ്കരസ്മൃതി പങ്കുവെയ്ക്കുന്നത്. ഇത്തരം യാതൊരു അവകാശ വാദവും ബ്രാഹ്മണർ തന്നെ രചിച്ചിട്ടുള്ള താന്ത്രിക അനുഷ്ഠാന ഗ്രന്ഥങ്ങളിലോ സ്മൃതികളിലോ കാണുന്നില്ല എന്നത് മലയാള ബ്രാഹ്മണ വാദത്തിന്റെ മുനയൊടിക്കുന്നുണ്ട്. ഇരുന്നൂറിലധികം തന്ത്ര ഗ്രന്ഥങ്ങൾ കേരളത്തിൽ രചിക്കപ്പെട്ടിട്ടുണ്ട്. തങ്ങൾ ജനിച്ച കുലത്തിന്റെയും ഗ്രാമത്തിന്റെയും പിതാക്കളുടെയും പേരു സൂചിപ്പിക്കുന്ന “ബ്രാഹ്മണരായ ” തന്ത്രഗ്രന്ഥ രചയിതാക്കൾ തങ്ങളുടെ ഗ്രന്ഥങ്ങളിലൊരിടത്തും മലയാള ബ്രാഹ്മണരാണെന്ന യാതൊരു പരാമർശവും പങ്കു വയ്ക്കുന്നില്ല. ആചാരപരമായും അനുഷ്ഠാന പരമായും മലയാള ബ്രാഹ്മണ വാദത്തിന് പ്രസക്തിയില്ല എന്നാണ് ഇതെല്ലാം തെളിയിക്കുന്നത്.

കഴിഞ്ഞ കുറേ കാലങ്ങളായി സംഘപരിവാരവും അവരുടെ സാംസ്കാരിക പോഷക സംഘടനകളും അതിന്റെ ആചാര്യന്മാരും വാദിക്കുന്നത് “ജന്മം കൊണ്ടല്ല കർമം കൊണ്ടാണ് ഒരാൾ ബ്രാഹ്മണനാകുന്നത് ” എന്നാണ്.എന്നാൽ ശബരിമലയിലും ഗുരുവായൂരിലും ഹിന്ദു മത വിശ്വാസികളും താന്ത്രിക വിദ്യ അഭ്യസിച്ചവരുമായ “കർമ ബ്രാഹ്മണരായ ” അവർണ ജനവിഭാഗങ്ങളെ മേൽശാന്തി പദവിയിലെത്തിക്കുന്നതിന് പരിവാരി സംഘടകൾ എന്തുകൊണ്ടാണ് ശ്രമിക്കാത്തത്.

പി. ഭാസ്‌കരനുണ്ണി

നിയമ പരമായും ഭരണഘടനാ പരമായും മലയാള ബ്രാഹ്മണർ എന്നൊരു വിഭാഗം നിലവിലില്ല എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. പട്ടിക ജാതി , പട്ടിക വർഗ , ഒ.ബി. സി വിഭാഗങ്ങളിൽ ഉൾപ്പെടുന്ന ജാതികൾ ഏതൊക്കെയാണെന്ന് നിയമപരമായും ഭരണഘടനാ പരമായും നിർവചിക്കുകയും പട്ടിക പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ മലയാള ബ്രാഹ്മണർ എന്നൊരു പ്രത്യേക വർഗം ഉണ്ടെന്ന് വാദിക്കുന്ന ദേവസ്വം ബോർഡ് മലയാള ബ്രാഹ്മണർ എന്ന സംവർഗത്തെ നിർവചിക്കുകയോ അതിലുൾപ്പെടുന്ന ബ്രാഹ്മണ ജാതി വിഭാഗങ്ങൾ ഏതൊക്കെയാണന്നോ കൃത്യമായി നിർവചിച്ച് പട്ടിക പ്പെടുത്തിയിട്ടില്ല. തന്നെയുമല്ല, “മലയാള ബ്രാഹ്മണർ ” എന്ന “കൃത്രിമ സംവർഗം ” കൊളോണിയൽ കാലഘട്ടത്തിലെ കൃത്രിമ സൃഷ്ടിയാണെന്ന കാര്യവും ചരിത്രപരമായി പരിഗണിക്കേണ്ടതുണ്ട്. നിയമപരമായും ഭരണഘടനാ പരമായും രാജ്യത്ത് നിലവിലില്ലാത്ത മലയാള ബ്രാഹ്മണർ എന്ന സംവർഗത്തെ സൃഷ്ടിച്ചെടുക്കുന്നത് നിയമ വ്യവസ്ഥയോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയാണ്. കേവല സങ്കല്പമായ മലയാള ബ്രാഹ്മണർ എന്ന വിഭാഗത്തെ മുൻ നിർത്തി അവർണ പൂജാരിമാരുടെ അവകാശം നിഷേധിക്കുകയാണ് ആത്യന്തികമായ ലക്ഷ്യം. കൂടാതെ, എമ്പ്രാന്തിരി തുടങ്ങിയ ബ്രാഹ്മണ വിഭാഗങ്ങളെ മലയാള ബ്രാഹ്മണരായി കണക്കാക്കുകയാണെങ്കിൽ മലയാള ബ്രാഹ്മണർ ആരാണെന്ന സവിശേഷമായ ചോദ്യം വീണ്ടും വീണ്ടും ഉന്നയിക്കേണ്ടി വരും.

അടിസ്ഥാനപരമായി അവർണ ജനതതിയെ ശബരിമല പോലുള്ള വിഖ്യാത ക്ഷേത്രത്തിലെ മേൽശാന്തി പദവിയിൽ നിന്നും അകറ്റി നിർത്താനുള്ള സവർണ ഹിന്ദുത്വരുടെ തന്ത്രപരമായ നീക്കത്തിന്റെ ഫലമാണ് മലയാള ബ്രാഹ്മണ വാദം.

അടിസ്ഥാനപരമായി അവർണ ജനതതിയെ ശബരിമല പോലുള്ള വിഖ്യാത ക്ഷേത്രത്തിലെ മേൽശാന്തി പദവിയിൽ നിന്നും അകറ്റി നിർത്താനുള്ള സവർണ ഹിന്ദുത്വരുടെ തന്ത്രപരമായ നീക്കത്തിന്റെ ഫലമാണ് മലയാള ബ്രാഹ്മണ വാദം. ജനിതക ശാസ്ത്രപരമായും തന്ത്രശാസ്‌ത്ര പാരമ്പര്യമനുസരിച്ചും നിലനിൽപ്പില്ലാത്ത ഒരു വാദഗതി ഉന്നയിച്ചു കൊണ്ട് ബഹുഭൂരിപക്ഷം വരുന്ന അവർണ ജനതതിയുടെ വിശ്വാസപരമായ അവകാശങ്ങളെ ക്രൂരമായി നിരസിക്കുന്നത് സാമൂഹ്യ നീതിയുടെയും തുല്യതാ ജനാധിപത്യത്തിന്റെയും സമ്പൂർണമായ ലംഘനമാണ്. സർവോപരി മലയാള ബ്രാഹ്മണ വാദത്തിലൂടെ അവർണ ജനതതിയോട് ഭരണഘടന നിയമം മൂലം നിരോധിച്ച അയിത്തം പുലർത്തുകയുമാണ് ചെയ്യുന്നത്. ഭരണഘടനാ ജനാധിപത്യം നിലനിൽക്കുന്ന ഒരു രാജ്യത്തിൽ ഇത് ദളിത പിന്നോക്ക ജനതയോടുള്ള ക്രൂരമായ നീതി നിഷേധമാണെന്ന് പറയാതെ വയ്യ!

Author

Scroll to top
Close
Browse Categories