വാമനന്‍: ഉത്തരേന്ത്യന്‍ ബ്രാഹ്മണവഞ്ചനയുടെ പ്രതീകം

ഉത്തരേന്ത്യന്‍ ബ്രാഹ്മണ- ഹിന്ദുക്കള്‍ കെട്ടിച്ചമച്ച ഓണമിത്തിനെ ഇനിയെങ്കിലും തകര്‍ത്തേ മതിയാകൂ. നമ്മുടെ തന്നെ സമത്വോന്മുഖഭാവനയുടെ സൃഷ്ടിയായ മഹാബലിക്ക് നല്‍കാവുന്ന ഏറ്റവും നല്ല സ്വീകരണം വാമനക്കോലങ്ങള്‍ കത്തിക്കുന്ന ചടങ്ങായിരിക്കും. . അറബികളും റോമാക്കാരും ബുദ്ധിസ്റ്റുകളും ജൈനരും ഈഴവരും ആദിവാസികളും പുലയരും കുറവരും തുടങ്ങി അനവധി ഭാഷാ – വംശീയജന സഞ്ചയങ്ങളും ജീവിതരീതികളും ഇടകലര്‍ന്ന മലയാളിയുടെ ‘കോസ്‌മോ-പോളിറ്റന്‍’ സംസ്‌കാരം വീണ്ടെടുക്കാനുള്ള മുന്നുപാധി ഉത്തര-പശ്ചിമേന്ത്യന്‍ ബ്രാഹ്മണ- ഹിന്ദുയിസത്തിന്റെ എല്ലാ ചിന്ത – പ്രതീകങ്ങളെയും മൂല്യങ്ങളെയും, ദൈവങ്ങളെയും മിത്തുക്കളെയും കേരളത്തില്‍ നിന്ന് ഉച്ഛാടനം ചെയ്യുകയെന്നതാണ്

മലയാളികളുടെ ദേശീയോത്സവമായ ഓണവുമായി ബന്ധപ്പെട്ട ഐതിഹ്യത്തിന്റെ പ്രത്യേകത ഒരു ‘ആദര്‍ശഭരണാധകാരി’യായ മഹാബലിയുടെ പുനരാഗമനമാണ്. പണ്ടൊരു നാളില്‍, ‘കള്ളവും ചതിയുമില്ലാത്ത’ഒരു നാടായിരുന്നു കേരളമെന്നും അതിന്റെ ഭരണാധികാരിയായിരുന്നു മഹാബലിയെന്നുമുള്ള ഐതിഹ്യം സൂചിപ്പിക്കുന്നത് വടക്കേ ഇന്ത്യയില്‍ നിന്നുള്ള ബ്രാഹ്മണരും ഹിന്ദുയിസവും കേരളത്തിനുമേല്‍ അധിവേശിമാരംഭിക്കുന്നതിനു മുമ്പുള്ള സമത്വാദര്‍ശത്തെയാണ്. മലയാളികളുടെ സമത്വഭാവനയോടും നീതിബോധത്തോടുമുള്ള ഉത്തരേന്ത്യന്‍ ബ്രാഹ്മണ- ഹിന്ദുയിസത്തിന്റെ നിന്ദയും വിദ്വേഷവുമാണ് ഭാഗവതപ്പുരാണത്തിലെ വാമനവതാരം പ്രകാശിപ്പിക്കുന്നത്. ‘വാമനന്‍’ എന്ന നാമം വാസ്തവത്തില്‍, ബ്രാഹ്മണന്റെ ചുരുക്കപ്പേരാണ്. ബ്രാഹ്മണരുടെ സഹജമായ ചതി, കൗശലം, മനസാക്ഷിയില്ലായ്മ, സാമൂഹ്യവിരുദ്ധത, കുറ്റവാസന തുടങ്ങിയ സ്വഭാവഗുണങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു നാമപദമാണ് വാമനന്‍.

ഭൂമിയുടെ ഏതെങ്കിലുമൊരു കോണില്‍ സമത്വമോ നീതിയോ സത്യമോ പുലര്‍ന്നാല്‍, അത് സ്വന്തം നിലനില്‍പ്പ് അപകടത്തിലാക്കുമെന്ന അരക്ഷിതത്വബോധമാണ് ഉത്തരേന്ത്യന്‍ ബ്രാഹ്മണ ഹിന്ദുക്കളുടെ സ്ഥായിയായ മനോഭാവം. ബി. സി. നാലാം നൂറ്റാണ്ടിനോടടുത്ത്, തെക്കേ ഇന്ത്യയിലേക്ക് കുടിയേറുന്നതിന് മുമ്പ്,വിന്ധ്യനു തെക്കുള്ള ഭൂദേശങ്ങളെ ‘മ്ലേച്ഛഭൂമി’ യായിട്ടാണ് ഉത്തരേന്ത്യന്‍ ബ്രാഹ്മണ – ഹിന്ദുക്കള്‍ വിശേഷിപ്പിച്ചിരുന്നത്.

ഭൂമിയുടെ ഏതെങ്കിലുമൊരു കോണില്‍ സമത്വമോ നീതിയോ സത്യമോ പുലര്‍ന്നാല്‍, അത് സ്വന്തം നിലനില്‍പ്പ് അപകടത്തിലാക്കുമെന്ന അരക്ഷിതത്വബോധമാണ് ഉത്തരേന്ത്യന്‍ ബ്രാഹ്മണ ഹിന്ദുക്കളുടെ സ്ഥായിയായ മനോഭാവം. ബി. സി. നാലാം നൂറ്റാണ്ടിനോടടുത്ത്, തെക്കേ ഇന്ത്യയിലേക്ക് കുടിയേറുന്നതിന് മുമ്പ്,വിന്ധ്യനു തെക്കുള്ള ഭൂദേശങ്ങളെ ‘മ്ലേച്ഛഭൂമി’ യായിട്ടാണ് ഉത്തരേന്ത്യന്‍ ബ്രാഹ്മണ – ഹിന്ദുക്കള്‍ വിശേഷിപ്പിച്ചിരുന്നത്. ‘യാഗ’ മനുഷ്ഠിക്കാന്‍ പറ്റിയ സ്ഥലത്തുമാത്രമെ ബ്രാഹ്മണര്‍ താമസിക്കാവൂ. കൃഷ്ണമാനുകള്‍ അധിവസിക്കുന്ന സ്ഥലം മാത്രാണ് യാഗത്തിന് അനുയോജ്യമായിട്ടുള്ളത്. വിന്ധ്യന് തെക്കുള്ള ഭൂദേശങ്ങളില്‍ കൃഷ്ണമാനുകള്‍ വസിക്കുന്നില്ലെന്നും അതിനാല്‍, ബ്രാഹ്മണ- ഹിന്ദുക്കള്‍ ആ ദേശങ്ങളിലേക്ക് പോകരുതെന്നുമാണ് ‘മനുസ്മൃതി’യുടെ ശാസന. എന്നാല്‍, പാരിസ്ഥിതികവും സാമൂഹ്യവുമായ സമ്മര്‍ദ്ദങ്ങളുടെ ഫലമായി ഉത്തേരന്ത്യന്‍ ബ്രാഹ്മണ ഹിന്ദുക്കള്‍ തെക്കേ ഇന്ത്യ ഉള്‍പ്പെടെ പല സ്ഥലങ്ങളിലേക്കും കുടിയേറിപ്പാര്‍ക്കാന്‍ നിര്‍ബന്ധിതമായി.

ഉത്തരേന്ത്യന്‍ വൈഷ്ണവദൈവമായ മഹാവിഷ്ണുവിന്റെ അവതാരമായി അവതരിപ്പിച്ചിട്ടുപോലും, വാമനന്റെ കുബുദ്ധിയേയും വക്രബുദ്ധിയേയും മറച്ചു വെയ്ക്കാന്‍ ഈ ഐതിഹ്യത്തിന്റെ സൃഷ്ടാക്കള്‍ക്കു കഴിഞ്ഞില്ല. ഉത്തരേന്ത്യന്‍ ബ്രാഹ്മണ ഹിന്ദുക്കള്‍ തങ്ങളുടെ അധിനിവേശം സ്ഥാപിച്ചത് എല്ലായ്‌പ്പോഴും കൊടുചതിയിലൂടെയും വഞ്ചനയിലൂടെയുമാണെന്ന സത്യമാണ് അവതാരകഥകള്‍ വ്യക്തമാക്കുന്നത്.

തെക്കേ ഇന്ത്യന്‍ ദേശങ്ങളില്‍ നിലനിന്ന അഹൈന്ദവ – ദ്രാവിഡ സംസ്‌കാരത്തിന്റെ അപചയമാരംഭിക്കുന്നത്, ഉത്തരേന്ത്യയില്‍ നിന്നുള്ള ബ്രാഹ്മണ ഹിന്ദുയിസത്തിന്റെ വരവോടെയാണ്. കേരളത്തില്‍ കുടിയേറി സ്ഥിരവാസമാരംഭിച്ച ഉത്തരേന്ത്യന്‍ ബ്രാഹ്മണർ ഇവിടെ നിലവിലുണ്ടായിരുന്ന സംസ്‌കാരത്തെയും ഭരണസമ്പ്രദായത്തെയും നാട്ടാചാരങ്ങളെയും ദൈവങ്ങളെയും നശിപ്പിക്കുകയും ഹിന്ദുജാതി വ്യവസ്ഥയേയും ഉത്തേരന്ത്യന്‍ ദൈവങ്ങളെയും കുടിയിരുത്തുകയും ചെയ്തു. ഈ അധിനിവേശത്തെ സ്ഥാപിച്ചെടുക്കുന്നതിനുവേണ്ടി ബ്രാഹ്മണ – ഹിന്ദുക്കള്‍ കെട്ടിച്ചമച്ച ഐതിഹ്യമാണ് വാമനാവതാരകഥ.

ഉത്തരേന്ത്യന്‍ ബ്രാഹ്മണ – ഹിന്ദുക്കള്‍ കേരളത്തിലെത്തിയപ്പോള്‍, അവര്‍ കണ്ടത് ഇവിടുത്തെ ജനങ്ങളുടെ സമത്വചിന്തയും നീതിബോധവുമാണ്. അതിന്റെ പ്രകാശനമാണ് മഹാബലി എന്ന ഭരണാധികാരി. മഹാബലി എന്നൊരു ഭരണാധികാരി യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നോ എന്നതല്ല പ്രശ്‌നം. മലയാളികള്‍ക്കിടയിലുണ്ടായിരുന്ന സമത്വാദര്‍ശത്തെ പുച്ഛത്തോടെയാണെങ്കിലും ഉത്തരേന്ത്യന്‍ ബ്രാഹ്മണ – ഹിന്ദുക്കള്‍ക്ക് അംഗീകരിക്കേണ്ടിവന്നു എന്നതാണ് ഈ ഐതിഹ്യത്തിന്റെ ധ്വനി. ഈ സമത്വാദര്‍ശത്തെയും നീതിബോധത്തെയും പരിഹസിക്കുന്നതിനും തമസ്‌ക്കരിക്കുന്നതിനും വേണ്ടിയാണ് വാമനന്‍ എന്ന കുള്ളന്‍ ബ്രാഹ്മണനെ സൃഷ്ടിച്ചത്. ഉത്തരേന്ത്യന്‍ വൈഷ്ണവദൈവമായ മഹാവിഷ്ണുവിന്റെ അവതാരമായി അവതരിപ്പിച്ചിട്ടുപോലും, വാമനന്റെ കുബുദ്ധിയേയും വക്രബുദ്ധിയേയും മറച്ചു വെയ്ക്കാന്‍ ഈ ഐതിഹ്യത്തിന്റെ സൃഷ്ടാക്കള്‍ക്കു കഴിഞ്ഞില്ല. ഉത്തരേന്ത്യന്‍ ബ്രാഹ്മണ ഹിന്ദുക്കള്‍ തങ്ങളുടെ അധിനിവേശം സ്ഥാപിച്ചത് എല്ലായ്‌പ്പോഴും കൊടുചതിയിലൂടെയും വഞ്ചനയിലൂടെയുമാണെന്ന സത്യമാണ് അവതാരകഥകള്‍ വ്യക്തമാക്കുന്നത്.

മലയാളിയുടെ സമത്വഭാവനയുടെ പ്രതീകമായ മഹാബലിയെ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തിയ വാമനന്‍ വേട്ടക്കാരന്റെ പ്രതീകമാണ്. ലോകത്തൊരു ജനതയും വേട്ടക്കാരനെ ആരാധിക്കില്ല. പക്ഷെ, തൃക്കാക്കരയില്‍ വാമനന്‍ എന്ന വേട്ടക്കാരന്റെ പേരില്‍ ഒരു ക്ഷേത്രമുണ്ട്. മലയാളികള്‍ക്കുമേല്‍, ഉത്തരേന്ത്യന്‍ ബ്രാഹ്മണ ഹിന്ദുയിസം നേടിയ ആധിപത്യത്തിന്റെ സ്മാരകമായി നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രം.

ഉത്തരേന്ത്യന്‍ ബ്രാഹ്മണഹിന്ദുയിസത്തെ വെല്ലുവിളിക്കുന്ന സംസ്‌കാരങ്ങളും ഭരണസമ്പ്രദായങ്ങളും ഇന്ത്യയില്‍ എവിടെയൊക്കെ ഉണ്ടായിരുന്നോ, അവയെയെല്ലാം, അസുരവാഴ്ചയായി ചിത്രീകരിക്കുകയും അസുരചക്രവര്‍ത്തിമാരെ വധിക്കാന്‍ മഹാവിഷ്ണുവിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്ന ഒരു രോഗാതുരമനോഭാവത്തിന്റെ വികൃതാഖ്യാനമാണ് അവതാരകഥകള്‍.ഉത്തര – പശ്ചിമേന്ത്യന്‍ ബ്രാഹ്മണ – ഹിന്ദു കൊളോണിയലിസത്തിന്റെ വ്യാപനമാണ് അവതാരകഥകള്‍. ഉത്തര – പശ്ചിമേന്ത്യന്‍ ബ്രാഹ്മണ -ഹിന്ദുകൊളോണിയലിസത്തിന്റെ വ്യാപനത്തെ ആഖ്യാനം ചെയ്യുന്ന ഈ കെട്ടുകഥകള്‍, വാസ്തവത്തില്‍, അഹൈന്ദവവും അബ്രാഹ്മണികവുമായ സംസ്‌കാരങ്ങളുടെയും ജീവിതരീതികളുടെയും നാശത്തിന്റെ കഥകള്‍ കൂടിയാണ്.

ദേശീയോത്സവത്തിന്റെ പ്രതീതിയുള്ള ‘ഓണ’ത്തെ മലയാളികള്‍ ഓര്‍മ്മിക്കേണ്ടത് എങ്ങനെയാണ്? ഓണദിനങ്ങളില്‍ സ്വന്തം നാടിനെയും ജനങ്ങളെയും സന്ദര്‍ശിക്കാന്‍ കേരളത്തിലെത്തുന്ന മഹാബലിയെ മലയാളികള്‍ അനുസ്മരിക്കേണ്ടത് എങ്ങനെയാണ്?

ദേശീയോത്സവത്തിന്റെ പ്രതീതിയുള്ള ‘ഓണ’ത്തെ മലയാളികള്‍ ഓര്‍മ്മിക്കേണ്ടത് എങ്ങനെയാണ്? ഓണദിനങ്ങളില്‍ സ്വന്തം നാടിനെയും ജനങ്ങളെയും സന്ദര്‍ശിക്കാന്‍ കേരളത്തിലെത്തുന്ന മഹാബലിയെ മലയാളികള്‍ അനുസ്മരിക്കേണ്ടത് എങ്ങനെയാണ്? മലയാളികള്‍ക്കും അവരുടെ സംസ്‌കാരത്തിനുമെതിരെ, ഉത്തരേന്ത്യന്‍ ബ്രാഹ്മണ ഹിന്ദുക്കള്‍ നടത്തിയ ഗൂഢാലോചനയുടെയും വഞ്ചനയുടെയും ‘ഇര’യാണ് മഹാബലി, മലയാളിയുടെ സമത്വഭാവനയുടെ പ്രതീകമായ മഹാബലിയെ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തിയ വാമനന്‍ വേട്ടക്കാരന്റെ പ്രതീകമാണ്. ലോകത്തൊരു ജനതയും വേട്ടക്കാരനെ ആരാധിക്കില്ല. പക്ഷെ, തൃക്കാക്കരയില്‍ വാമനന്‍ എന്ന വേട്ടക്കാരന്റെ പേരില്‍ ഒരു ക്ഷേത്രമുണ്ട്. മലയാളികള്‍ക്കുമേല്‍, ഉത്തരേന്ത്യന്‍ ബ്രാഹ്മണ ഹിന്ദുയിസം നേടിയ ആധിപത്യത്തിന്റെ സ്മാരകമായി നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രം. ചതിയില്‍ പരാജിതനായ മഹാബലിയ്ക്ക് ഉത്തരേന്ത്യന്‍ ബ്രാഹ്മണ- ഹിന്ദുയിസം നല്‍കിയ ഔദാര്യമത്രേ ഓണനാളുകളിലെകേരള സന്ദര്‍ശനം! വേട്ടക്കാരനെ ആരാധിക്കുകയും ഇരയ്ക്കു ഔദാര്യം നല്‍കുകയും ചെയ്യുന്ന മനോഭാവം മലയാളികള്‍ ഇനിയും തുടരേണ്ടതുണ്ടോ?

അയിത്തത്തിന്റെയും സഞ്ചാര സ്വാതന്ത്ര്യനിഷേധത്തിന്റെയും തമോ സ്മാരകങ്ങള്‍ എന്ന നിലയ്ക്ക്, കേരളത്തിലെ ഹിന്ദുക്ഷേത്രങ്ങള്‍ സംരക്ഷിക്കപ്പെടുന്നതുപോലെ, തൃക്കാക്കരയിലെ വാമനക്ഷേത്രവും മലയാളികള്‍ക്ക് സംരക്ഷിക്കാം; ഉത്തരേന്ത്യന്‍ ബ്രാഹ്മണ -ഹിന്ദുയിസത്തിന്റെ ദുഷ്ടതയും ചതിയും ഭാവിതലമുറകള്‍ അറിയുന്നതിനുവേണ്ടി.

അയിത്തത്തിന്റെയും സഞ്ചാര സ്വാതന്ത്ര്യനിഷേധത്തിന്റെയും തമോ സ്മാരകങ്ങള്‍ എന്ന നിലയ്ക്ക്, കേരളത്തിലെ ഹിന്ദുക്ഷേത്രങ്ങള്‍ സംരക്ഷിക്കപ്പെടുന്നതുപോലെ, തൃക്കാക്കരയിലെ വാമനക്ഷേത്രവും മലയാളികള്‍ക്ക് സംരക്ഷിക്കാം; ഉത്തരേന്ത്യന്‍ ബ്രാഹ്മണ -ഹിന്ദുയിസത്തിന്റെ ദുഷ്ടതയും ചതിയും ഭാവിതലമുറകള്‍ അറിയുന്നതിനുവേണ്ടി. എന്നാല്‍, നമ്മുടെ സമത്വഭാവനയുടെ ഉജ്ജ്വല പ്രതീകമായ മഹാബലിയെ ആണ്ടിലൊരിക്കല്‍ എത്തുന്ന പ്രവാസിയായി അലയാന്‍ നാമിനി അനുവദിക്കാമോ? നൂറ്റാണ്ടുകളായി മലയാളിയുടെ ആത്മാഭിമാനത്തെ പരിഹസിച്ചുകൊണ്ടിരിക്കുന്ന ഈ കഥയെ ഇങ്ങനെ തന്നെ തുടരാന്‍ അനുവദിച്ചുകൂടാ. എല്ലാ ആദരവോടെയും മഹാബലിയെ പുനഃരധിവസിപ്പിക്കാനുള്ള അനിവാര്യമായ മുന്നുപാധി ‘വാമനന്‍’ എന്ന ഉത്തേരന്ത്യന്‍ ബ്രാഹ്മണ- ഹിന്ദുവിനെ ദുഷ്ടനും അധിനിവേശകനും കൊള്ളക്കാരനുമായി പുനഃര്‍ വ്യാഖ്യാനിക്കുകയെന്നതാണ്. മഹാരാഷ്ട്രയില്‍ പ്രചാരത്തിലുള്ള വാമനാവതാരകഥയില്‍ മഹാബലിയെ വധിക്കുകയും നാടുമുഴുവന്‍ കൊള്ളയടിക്കുകയുംചെയ്ത വാമനനെ സ്വന്തം ഭാര്യപോലും പരിഹസിക്കുന്നുണ്ട്. വിജയോന്മാദത്തോടെ വീട്ടിലെത്തിയ വാമനനെ ഭാര്യ സ്വീകരിച്ചത്, മഹാബലിയുടെ ധാന്യപ്രതിമ കൊണ്ടാണ്. ‘നിങ്ങളോട് യുദ്ധം ചെയ്യാന്‍ മഹാബലി വീണ്ടുമെത്തിയിരിക്കുന്നു’വെന്ന് ഭാര്യ വാമനനോട് പറയുന്നു. മഹാരാഷ്ട്രയിലെ ബ്രാഹ്മണര്‍, വിജയദശമി ആഘോഷങ്ങളില്‍ മഹാബലിയുടെ ധാന്യപ്രതിമകള്‍ ഉണ്ടാക്കുകയും ഇടതു കാലുകൊണ്ട് ചവിട്ടുകയും ചെയ്യുന്ന പതിവുണ്ട്.

ഉത്തര-പശ്ചിമേന്ത്യന്‍ ബ്രാഹ്മണ – ഹിന്ദുകൊളോണിയലിസത്തിന്റെ വിജയാഘോഷമാണ് വിജയദശമി. അഹൈന്ദവ- അബ്രാഹ്മണിക ജനതയുടെയും സംസ്‌കാരത്തിന്റെ പ്രതീകമായ രാവണനുമേല്‍ ഹൈന്ദവസംസ്‌കാരം നേടിയ വിജയത്തെയാണ് വിജയദശമിയിലൂടെ ഉത്തരപശ്ചിമേന്ത്യന്‍ ബ്രാഹ്മണഹിന്ദുക്കള്‍ ആഘോഷിക്കുന്നത്.

ഉത്തര-പശ്ചിമേന്ത്യന്‍ ബ്രാഹ്മണ – ഹിന്ദുകൊളോണിയലിസത്തിന്റെ വിജയാഘോഷമാണ് വിജയദശമി. അഹൈന്ദവ- അബ്രാഹ്മണിക ജനതയുടെയും സംസ്‌കാരത്തിന്റെ പ്രതീകമായ രാവണനുമേല്‍ ഹൈന്ദവസംസ്‌കാരം നേടിയ വിജയത്തെയാണ് വിജയദശമിയിലൂടെ ഉത്തരപശ്ചിമേന്ത്യന്‍ ബ്രാഹ്മണഹിന്ദുക്കള്‍ ആഘോഷിക്കുന്നത്. രാവണന്റെ വലിയ പ്രതിമകള്‍ നദിയിലോ സമുദ്രത്തിലോ മുക്കുകയെന്നതാണ് വിജയദശമിയുടെ പ്രധാന അനുഷ്ഠാനം.

വിജയദശമിയില്‍ നിന്ന് മലയാളിയ്ക്ക് പഠിക്കാനുള്ളതെന്താണ്? ഉത്തരേന്ത്യന്‍ ബ്രാഹ്മണ- ഹിന്ദുക്കള്‍ രാവണനെ തിന്മയുടെ പ്രതീകമെന്ന് കരുതുന്നതു കൊണ്ടാണ്, രാവണ പ്രതിമകള്‍ വെള്ളത്തില്‍ മുക്കുന്നത്. മലയാളികളെ സംബന്ധിച്ചിടത്തോളം വാമനന്റെ സ്ഥാനമെന്താണ്?

വിജയദശമിയില്‍ നിന്ന് മലയാളിയ്ക്ക് പഠിക്കാനുള്ളതെന്താണ്? ഉത്തരേന്ത്യന്‍ ബ്രാഹ്മണ- ഹിന്ദുക്കള്‍ രാവണനെ തിന്മയുടെ പ്രതീകമെന്ന് കരുതുന്നതു കൊണ്ടാണ്, രാവണ പ്രതിമകള്‍ വെള്ളത്തില്‍ മുക്കുന്നത്. മലയാളികളെ സംബന്ധിച്ചിടത്തോളം വാമനന്റെ സ്ഥാനമെന്താണ്? ചതിയുടെ, വഞ്ചനയുടെ, തിന്മയുടെ അനീതിയുടെ പ്രതീകമാണ് വാമനന്‍. ഉത്തരേന്ത്യന്‍ ബ്രാഹ്മണ – ഹിന്ദുക്കള്‍ മലയാളികള്‍ക്കുമേല്‍ നടപ്പാക്കിയ ‘ദുഷ്ടനീതി’യെ അനുസ്മരിക്കുന്നതാകണം ഇനിയുള്ള ഓണാഘോഷങ്ങള്‍. മലയാളിയുടെ സമത്വാഭിലാഷത്തിനുമേല്‍ ആഴത്തില്‍ പതിഞ്ഞുകിടക്കുന്ന കളങ്കം കഴുകിക്കളയുന്ന ചരിത്രമുഹൂര്‍ത്തമാക്കി 2023 -ലെ ഓണത്തെ മാറ്റണം. പുതിയൊരു ചടങ്ങ് ഈ ഓണത്തിന് മലയാളികള്‍ ആരംഭിക്കണം. ഉത്തരേന്ത്യന്‍ ബ്രാഹ്മണ- ഹിന്ദുക്കള്‍ കെട്ടിച്ചമച്ച ഓണമിത്തിനെ ഇനിയെങ്കിലും തകര്‍ത്തേ മതിയാകൂ. നമ്മുടെ തന്നെ സമത്വോന്മുഖഭാവനയുടെ സൃഷ്ടിയായ മഹാബലിക്ക് നല്‍കാവുന്ന ഏറ്റവും നല്ല സ്വീകരണം വാമനക്കോലങ്ങള്‍ കത്തിക്കുന്ന ചടങ്ങായിരിക്കും. മലയാളിയുടെ തന്നെ നീതിബോധത്തിന്റെ പ്രതീകമായ മഹാബലി അനുഭവിച്ച അപമാനത്തിനുള്ള പ്രതികാരമാകട്ടെ ഇത്തവണത്തെ ഓണവും വാമനക്കോലങ്ങളുടെ കത്തിക്കലും. അറബികളും റോമാക്കാരും ബുദ്ധിസ്റ്റുകളും ജൈനരും ഈഴവരും ആദിവാസികളും പുലയരും കുറവരും തുടങ്ങി അനവധി ഭാഷാ – വംശീയജന സഞ്ചയങ്ങളും ജീവിതരീതികളും ഇടകലര്‍ന്ന മലയാളിയുടെ ‘കോസ്‌മോ-പോളിറ്റന്‍’ സംസ്‌കാരം വീണ്ടെടുക്കാനുള്ള മുന്നുപാധി ഉത്തര-പശ്ചിമേന്ത്യന്‍ ബ്രാഹ്മണ- ഹിന്ദുയിസത്തിന്റെ എല്ലാ ചിന്ത – പ്രതീകങ്ങളെയും മൂല്യങ്ങളെയും, ദൈവങ്ങളെയും മിത്തുക്കളെയും കേരളത്തില്‍ നിന്ന് ഉച്ഛാടനം ചെയ്യുകയെന്നതാണ്, ഈ ഉച്ഛാടനപ്രക്രിയയുടെ പ്രകാശനമാണ് വാമനക്കോലങ്ങളുടെ കത്തിക്കല്‍.

Author

Scroll to top
Close
Browse Categories