സാധ്യതകളുടെയും സംഭാവ്യതകളുടെയും ഏകീഭാവം
സാധ്യതകളെയും സംഭാവ്യതകളെയും ഒരേ സമയം കണക്കിലെടുത്തുകൊണ്ട് സത്യനിര്‍ണ്ണയം നടത്തുന്ന ഏതു ചിന്താസമ്പ്രദായത്തിനും പ്രാമാണികത അവകാശപ്പെടാവുന്നതേയുള്ളൂ.നിരപേക്ഷമായ അറിവില്‍, നി ഷ് പക്ഷവും സമാനവുമായൊരു അധികരണം കണ്ടെത്തുന്ന തരത്തിലുള്ളതാണ് ചിജ്ജഡങ്ങള്‍ എന്ന ദ്വൈതം. എല്ലാ മനുഷ്യരും ബോധപൂര്‍വ്വകമായോ അല്ലാതെയോ സാമാന്യസ്വഭാവമുള്ള ഒട്ടധികം ധാരണകള്‍ ഉള്ളവരാണ്. അതിന്റെയെല്ലാം ഉറവിടം ബോധത്തിന്റെ ഏതോ ഒരത്യുന്നത തലമാണെന്ന് ഭാവനയില്‍ മാത്രം കാണാവുന്നതാണ്.
പ്രാചീന ഗ്രീക്ക് തത്വചിന്തകന്‍മാരും, ബര്‍ഗ്‌സണും എഡിങ്ടണുമൊക്കെ സൂചിപ്പിക്കുന്നത് നമ്മൾ വിസ്മയാവഹമായ ഒരു സത്യത്തെ നിരന്തരം മുഖത്തോടുമുഖം കാണുന്നതായിട്ടാണ്. സ്വാഭാവികവും അര്‍ത്ഥവത്തുമായ എല്ലാ സിദ്ധാന്തങ്ങളും പരമമായ ഈ സത്യത്തോട് പൊരുത്തപ്പെട്ട് പോകുന്നതായി കാണാം. ഒരു വസ്തുവിനെ പ്രത്യക്ഷത്തില്‍ കാണുമ്പോള്‍ ഉണ്ടാകുന്ന അനുഭവവും അതിനു സമാനമായി ഉള്ളിലുണ്ടാകുന്ന ആശയരൂപീകരണവും എന്ന തരത്തില്‍ രണ്ടുതരം അനുഭവങ്ങള്‍ ഉണ്ടാകുന്നു. ഈ രണ്ടുതരം അനുഭവങ്ങളും അവയിലന്തര്‍ഭവിച്ചിരിക്കുന്ന ഘടകങ്ങളും ചേര്‍ന്നതാണ് ഓരോ സമയത്തുമുണ്ടാകുന്ന അറിവിന്റെ ആകെത്തുക. അറിവിന്റെ ഓരോ സന്ദര്‍ഭത്തിലും, രൂപാത്മകവും രൂപാത്മകവുമായ ഘടകങ്ങള്‍ തമ്മില്‍ പ്രതിപ്രവര്‍ത്തനം നടക്കുന്നുണ്ട്. ഹെരാക്ലീറ്റസ് വിഭാവനം ചെയ്യുന്നതു പോലെ, ഒരു നിരന്തര പ്രവാഹമായി സത്യത്തെ ദര്‍ശിക്കുമ്പോള്‍, ആ പ്രവാഹത്തിലുള്ള രണ്ടു വിരുദ്ധ സ്ഥാനങ്ങള്‍ തമ്മില്‍ ഒരു യോഗാത്മകമായ നിരാകരണം എപ്പോഴും സംഭവിക്കുന്നുണ്ട്. ഈ പരസ്പര നിരാകരണം വൈരുദ്ധ്യത്തിനതീതമായ ഒരു പ്രയോജനമൂല്യത്തെ പ്രദാനം ചെയ്യുകയും ചെയ്യുന്നു. ഇവിടെ, ഒന്നു മറ്റേതിന്റെ നിജസ്ഥിതിയെ ഉറപ്പുവരത്തക്കവണ്ണം, ചിന്തയുടെ ഗതി യോഗാത്മകമായി മുന്നോട്ടും പിന്നോട്ടും സംഭവിക്കാം. സൂക്ഷ്മചിന്തയുടെ തലത്തില്‍ നടക്കുന്ന ഈ പ്രക്രിയ ആധുനിക ‘സൈബര്‍ നെറ്റിക്‌സി’നു പരിചിതമായ ‘ഫീഡ്ബാങ്ക്’, ‘ടെട്രോആക്ഷന്‍’ എന്നിവയ്ക്ക് സമാനമാണെന്ന് നടരാജഗുരു വീക്ഷിക്കുന്നു. ഇങ്ങനെ ഇരുവശങ്ങളെ ഒരേ സമയം കണക്കിലെടുക്കുന്ന ചിന്താരീതി വേദാന്തത്തിനും സമ്മതമാണ്. അന്വയവ്യതിരേകരീതി എന്നാണതിനെ വിളിച്ചുപോകുന്നത്. ‘പഞ്ചദശി’ പോലുള്ള വേദാന്ത പ്രകരണഗ്രന്ഥങ്ങള്‍ ഇതിനെ അനുകൂലിക്കുന്നുണ്ട്. ഇത്തരം ചിന്തയില്‍ ബുദ്ധിയുടെ വ്യാപാരം അതിസൂക്ഷ്മവും ഭാവനാപ്രധാനവുമായ തലത്തിലാണ് നടക്കുന്നത്. ആദ്യമത് സാധ്യതകളുടെ (possibilities) തലത്തിലേക്കും പിന്നീട് ചിന്ത പുറകോട്ടു പോയി വ്യാവഹാരികതയുടെ തലത്തിലേക്ക് തിരിഞ്ഞ് സംഭാവ്യതകള്‍ (probabilities) സ്ഥാനം പിടിക്കുന്നു.
ക്വാണ്ടം മെക്കാനിസ്റ്റുകള്‍ ഈ സാദ്ധ്യതകളുടെ തലത്തെ അംഗീകരിക്കുന്നുണ്ട്. എന്നാല്‍ ഒരു നിരീക്ഷകന്‍ ഇല്ലാത്ത പക്ഷം ഇത് വെറും സാദ്ധ്യതയുടെ തലം മാത്രമായി അവശേഷിക്കുമെന്നും അവര്‍ വാദിക്കുന്നു. വ്യാവഹാരികതയുടെ അഥവാ അനുപ്രസ്ഥ തലത്തില്‍ മാത്രം നിന്ന് ശാസ്ത്രഗവേഷകര്‍ ഉപരിതനമായ തലത്തിലേക്കും എത്തി നില്‍ക്കുന്നുവെന്നത് അഭിലഷണീയമായ ഒരു സാഹചര്യത്തിന് വഴിയൊരുക്കുന്നു.
സംഭാവ്യതകളുടെ
തലം
അറിവിന്റെ സന്ദര്‍ഭത്തെ ആകെക്കൂടി കണക്കിലെടുക്കുമ്പോള്‍, താത്വികതയുടെ തലത്തില്‍ നിന്നും ഭൗതികതയുടെ തലത്തിലേക്കുള്ള ഒരു സ്ഥാനമാറ്റം ചിന്തയില്‍ നടക്കുന്നതായി കാണാം. രണ്ടും തമ്മിലുള്ള സന്ധിക്കലും നടക്കുന്നുണ്ട്. ഒരൊറ്റ പ്രഭവസ്ഥാനത്തു നിന്നുള്ള രണ്ടുതരം വൈദ്യുതി പരിക്രമണങ്ങള്‍ പോലുള്ളതാണ് അത് എന്നു പറയാം. സംഭാവ്യതകളെയും സാധ്യതകളെയും ഒന്നിച്ച് കണക്കിലെടുത്താല്‍ തെളിഞ്ഞു വരുന്ന സംരചനാക്രമം ‘8’ എന്നെഴുതുമ്പോഴുള്ള ഏറിമാറിത്തിരിയല്‍ പോലെയാണ്. ഈ ചിത്രം അഥവാ രീതി ന്യായയുക്തമായിത്തീരുന്നത് ഊഹാപോഹവിചക്ഷണതയുള്ളവരുടെ കണ്ണില്‍ മാത്രമാണ് അങ്ങനെയുള്ളവരേ ആത്മവിദ്യയ്ക്ക് അധികാരികളായിരിക്കുകയുള്ളൂവെന്ന് ശങ്കരാചാര്യര്‍ വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍ സാധ്യതകളെയും സംഭാവ്യതകളെയും ഒരേ സമയം കണക്കിലെടുത്തുകൊണ്ട് സത്യനിര്‍ണ്ണയം നടത്തുന്ന ഏതു ചിന്താസമ്പ്രദായത്തിനും പ്രാമാണികത അവകാശപ്പെടാവുന്നതേയുള്ളൂ.
ഒരു പ്രത്യേക സന്ദര്‍ഭത്തില്‍, ചില കാര്യങ്ങള്‍ സംഭാവ്യമാണെങ്കില്‍ അതേ സന്ദര്‍ഭത്തിലെ തന്നെ മറ്റു ചില കാര്യങ്ങള്‍ അസംഭാവ്യവുമാണ്. അതായത് സംഭാവ്യതയ്ക്ക് ഒരു ഋണാത്മകവശവും ഒരു ധനാത്മകവശവുമുണ്ട്. അതുപോലെ സാധ്യതയ്ക്കും ഉണ്ട് ഒരു ഋണാത്മകവശും ധനാത്മകവശവും. രണ്ടിനും അധിഷ്ഠാനമായിരിക്കുന്നത് അറിവാണു താനും. ഇവ രണ്ടിന്റെയും നാലതിരുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സാധ്യമായ സുനിശ്ചിതത്വം വരുത്തുവാനായി ശാസ്ത്രചിന്ത ‘ഇന്‍ഡക്ടീവ്’ ആയി മുകളിലേക്കും ‘ഡിലേക്ടീ’വായി താഴേയ്ക്കും നോക്കേണ്ടി വരും. സംഭാവ്യതകളുടെ തലത്തിലും ഇങ്ങെ കയറിയും ഇറങ്ങിയുമുള്ള ‘ഗോസ്യന്‍കര്‍വ്’ (Gausian curve) ഉണ്ടെന്നുള്ളത് ആധുനിക ശാസ്ത്രത്തിനും സമ്മതമാണ്. ‘ട’ എന്നെഴുതുമ്പോള്‍ വളവിന്റെ മുകള്‍ഭാഗം വലത്തോട്ടും കീഴ്ഭാഗം ഇടതുവശത്തേക്കും നീണ്ടുപോകുകയും ചെയ്യുന്ന സ്വഭാവത്തോട് കൂടിയതാണിത്. ഇത് ഒരു സമരചനാരഹസ്യമാണ്.
അന്നേന ജീവേന ആത്മേന അനുപ്രവിശ്യനാമരൂപേ വ്യാകരവാണീതി'(VI32) Dioaysius the Aropagite, ‘on the Divine Names and the Mystied Theology, trans C.E. Rolf, London, Macmillian, 1957, pp 62-63
നിരപേക്ഷമായ അറിവില്‍, നിഷ്പക്ഷവും സമാനവുമായൊരു അധികരണം കണ്ടെത്തുന്ന തരത്തിലുള്ളതാണ് ചിജ്ജഡങ്ങള്‍ എന്ന ദ്വൈതം. എല്ലാ മനുഷ്യരും ബോധപൂര്‍വ്വകമായോ അല്ലാതെയോ സാമാന്യസ്വഭാവമുള്ള ഒട്ടധികം ധാരണകള്‍ ഉള്ളവരാണ്. അതിന്റെയെല്ലാം ഉറവിടം ബോധത്തിന്റെ ഏതോ ഒരത്യുന്നത തലമാണെന്ന് ഭാവനയില്‍ മാത്രം കാണാവുന്നതാണ്. ഈ അത്യുന്നത തലത്തെ ഡെക്കാര്‍ട്ട് ദൈവം എന്നായിരിക്കും വിളിക്കുക. ഛാന്ദോഗ്യോപനിഷത്തില്‍ പറയുന്നത് എല്ലാ നാമങ്ങളും രൂപങ്ങളും ഉറന്നുവരുന്നത് അവിടെ നിന്നാണെന്നാണ്. നിയോപ്ലേറ്റോണിക് ചിന്തകരുടെ കൂട്ടത്തില്‍പ്പെട്ട ‘ക്രിസ്തീയ’ ദൈവശാസ്ത്രജ്ഞനായ ഡയോനിഷ്യസ് ദി അരോപെഗൈറ്റ് (Dionysins the Aropagite) ‘ദൈവികമായ നാമങ്ങളുടെ’ ഉറവിടമായിട്ടാണ് ഇതിനെക്കാണുന്നത്. അദ്ദേഹം പറയുന്നു. ‘സമഷ്ടിയും സര്‍വാതീതവുമായ കാരണസത്യം ഒരേ സമയം സമരഹിതവും എല്ലാ നാമങ്ങളെയും ഉള്‍ക്കൊള്ളുന്നതും ആയിരിക്കണം. എന്നാല്‍ മാത്രമേ അതിന് യഥാര്‍ത്ഥത്തില്‍ സാര്‍വത്രികമായ അധിനായകത്വമുണ്ടായിരിക്കുകയുള്ളൂ. ആ കാരണ സത്യമാണല്ലോ സൃഷ്ടിയുടെയെല്ലാം കേന്ദ്രമായിരുന്നുകൊണ്ട് സര്‍വ്വത്തിനും ആധാരമായിരിക്കുന്നത്, അവയുടെ കാരണമെന്ന നിലയിലും ആവിര്‍ഭാവമെന്ന നിലയിലും ലക്ഷ്യമെന്ന നിലയിലും
ഇങ്ങനെ ചിന്തിച്ച് അനുമാനത്തിലെത്തിച്ചേരുന്ന അറിവും, അഞ്ച് ജ്ഞാനേന്ദ്രിയങ്ങളുടെയും സഹായത്തോടെ നമുക്ക് നേരിട്ടുണ്ടാകുന്ന അറിവും യാഥാര്‍ത്ഥത്തിലുള്ള അറിവല്ല എന്നാണ് ഗുരു പറയുന്നത്. രണ്ടിനും അതിന്റേതായ പരിമിതികള്‍ ഉണ്ട്.
ആത്മോപദേശ ശതകം 31-ല്‍ ഗുരു ഇത് വ്യക്തമാക്കിയിട്ടുണ്ട്.
”അനുഭവമാദിയിലൊന്നിരിക്കലല്ലാ-
തനുമിതിയില്ലി,തു മുന്നമക്ഷിയാലേ
അനുഭവിയാതതുകൊണ്ടു ധര്‍മ്മിയുണ്ടെ-
ന്നനുമിതിയാലറിവീലറിഞ്ഞിടേണം”
ആത്മജ്ഞാനം ലഭിക്കുന്നതിന് അനുമാനം കൊണ്ടാകില്ലെന്ന് ഈ ശ്ലോകത്തില്‍ ഗുരു വ്യക്തമാക്കുന്നു. പ്രപഞ്ചത്തില്‍ നാം കാണുന്നതെല്ലാം ഓരോ വസ്തുവിന്റെയും ഗുണത്തെ അഥവാ ധര്‍മ്മത്തെയാണ്. ധര്‍മ്മിയെ അഥവാ ഗുണിയെ ആരും കാണുന്നില്ല. ധര്‍മ്മിയെന്നും ഗുണിയെന്നുമൊക്കെ പറയുന്നത് ആത്മസത്യത്തെ തന്നെയാണ്. ഇന്ദ്രിയങ്ങള്‍ കൊണ്ട് നാം അനുഭവിച്ചറിഞ്ഞിട്ടുള്ള കാര്യങ്ങളെപ്പറ്റി മാത്രമേ അനുമാനിച്ചറിയാന്‍ കഴിയൂ. പുക കണ്ടാല്‍ അവിടെ തീയുണ്ടാകുമെന്ന് പറയുന്നത് തീയുള്ളിടത്തെല്ലാം പുകയുണ്ടെന്ന് നാം നേരിട്ട് കണ്ടിട്ടുള്ളതുകൊണ്ടാണ്. ഇക്കാര്യം നേരിട്ട് കണ്ടിട്ടില്ലായിരുന്നുവെങ്കില്‍ അങ്ങിനെയൊക്കെ തീരുമാനത്തിലെത്താന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ ധര്‍മ്മങ്ങള്‍ക്കെല്ലാം ധര്‍മ്മിയായിരിക്കുന്ന ഒരു സത്യമുണ്ടെന്ന് കണ്ടറിഞ്ഞിട്ടില്ലല്ലോ. അത് കാണാവുന്ന സത്യവുമല്ല. അതുകൊണ്ട് അതിനെ അനുമാനിച്ചറിയാനാകില്ല. പ്രത്യക്ഷപ്രമാണം കൊണ്ടും അറിയാവുന്നതല്ല ആത്മാവ്. എന്നാല്‍ ലോകസാധാരണമായ കാര്യങ്ങള്‍ അറിയുന്നതിന് പ്രത്യക്ഷം, അനുമാനം തുടങ്ങിയ പ്രമാണങ്ങള്‍ പ്രയോജനം ചെയ്യും. ഒരു വസ്തുവിനെ അഥവാ വസ്തുതയെ, മനസ്സിലാക്കുന്ന തരത്തില്‍ ആത്മാവിനെ അറിയാന്‍ കഴിയില്ല.
നമുക്കുണ്ടാകുന്ന എല്ലാ അനുഭവങ്ങളും അനുഭവങ്ങളുടെ രൂപത്തില്‍ കാണപ്പെടുന്ന സമസ്ത പ്രപഞ്ചവും ഒക്കെയായി വിലാസം ചെയ്യുന്നത് ഇതൊക്കെയറിയുന്ന ഞാനായിരിക്കുന്നതും ഒരു അറിവ് തന്നെയാണെന്ന അനുഭൂതിയാണ് ഈ സത്യനിശ്ചയത്തിന്റെ സാരം. പ്രമാണങ്ങള്‍ വച്ചുകൊണ്ട് ഞാന്‍ നടത്തുന്ന ചിന്തയും ആ ചിന്തയുടെ ഫലമായുണ്ടാകുന്ന തീരുമാനവും, തീരുമാനം ഏതിനെ സംബന്ധിച്ചാണോ അതും, ഏതൊരറിവിലാണോ വിലാസം ചെയ്യുന്നത് ആ അറിവാണ് സത്യം എന്ന ധ്യാനം ഉണ്ടാകണം. ആ ധ്യാനത്തില്‍ ധ്യാനിക്കുന്ന ഞാന്‍ എന്ന വ്യക്തിയും ഇല്ലാതായിത്തീരുന്നു.