അനാചാരങ്ങളായ ആചാരങ്ങൾ

ജാതിയിൽ ശൂദ്രരും പിന്നാക്കക്കാരുമായ മനുഷ്യരെ അകറ്റിനിർത്തുവാനുള്ള ബ്രാഹ്മണതന്ത്രം താന്ത്രികതയാക്കി രാജാക്കന്മാരുടെ അധികാരമുപയോഗിച്ച് നടപ്പിലാക്കി മേലനങ്ങാതെ പിന്നാക്കക്കാരൻ്റെ വിയർപ്പിൽ കിളിർത്ത അന്നം ഞങ്ങൾക്കും പശുവിനും ദാനം ചെയ്താൽ പുണ്യം കിട്ടുമെന്ന് വിശ്വസിപ്പിച്ച് ബ്രാഹ്മണ ഊട്ടും ബ്രാഹ്മണ ദാനവും ക്ഷേത്രാചാരമാക്കി നൂറ്റാണ്ടുകളോളം കേരളത്തെ ചവുട്ടിമെതിച്ച പൗരോഹിത്യ ഭീകരതയിൽ നിന്നും കേരളവും ദൈവങ്ങളും സ്വാതന്ത്ര്യത്തിൻ്റെ പുലർവെട്ടം കണ്ടത് ശ്രീനാരായണോദയത്തോടെയായിരുന്നു.

ശ്രീനാരായണ ഗുരുവിന് മുൻപ് ബ്രാഹ്മണന്
മാത്രമേ ക്ഷേത്ര നിർമ്മാണവും പ്രതിഷ്ഠയും നടത്താൻ അധികാരമുണ്ടായിരുന്നുള്ളു. ബ്രാഹ്മണരുടെ അടിമകളും ആജ്ഞാനുവർത്തികളുമായ ശൂദ്രന്മാർക്ക് പോലും ക്ഷേത്രം അന്യമായിരുന്നു. ബ്രാഹ്മണ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ആചാരങ്ങൾ ഏതാണ്ട് പൂർണ്ണമായും അനാചാരങ്ങളായിരുന്നു .പഞ്ചപ്രാകാരം എന്ന സങ്കല്പവും ക്ഷേത്രവാസ്തു നിർമ്മിതിയും പോലും പ്രയോജനരഹിതമായ ബ്രാഹ്മണതട്ടിപ്പായിരുന്നു.
ബ്രാഹ്മണരും രാജാക്കന്മാരും മാത്രമേ അന്ന് ഷർട്ടിനു പകരം മേൽമുണ്ട് ധരിച്ചിരുന്നുള്ളു,. ബാക്കിയുള്ളവർക്ക് അത് പാടില്ലായിരുന്നു.പിന്നീട് അത് ആചാരമായി മാറി.. പൂണൂൽ അറിയാനുള്ള മാർഗ്ഗമെന്ന നിലയിൽ സൗകര്യപൂർവ്വം ആചാരമാക്കിയതാവാം.
ചേന്നാസ് നമ്പൂതിരി എഴുതിയുണ്ടാക്കിയ താന്ത്രീകഗ്രന്ഥത്തിൽ ദേവന്റെ അച്ഛന്റെ സ്ഥാനം ഉൾപ്പടെയുള്ള അധികാര നിയന്ത്രണം ഉണ്ടാക്കിവച്ചപ്പോൾ അവസാന വാക്ക് തന്ത്രിക്കായി,
ബ്രാഹ്മണൻ സംസ്കൃതത്തിൽ എഴുതി വച്ചതെല്ലാം പ്രമാണമായി, ആചാരമായി, യാതൊരു സാമൂഹ്യബോധവുമില്ലാത്ത ജാതിക്കോമരന്മാരായ സവർണ്ണർ അവർക്കുവേണ്ടി ഉണ്ടാക്കിയ നിയമങ്ങൾ പിന്നീട് പൊതുജനം നിർബന്ധപൂർവ്വം അനുസരിക്കേണ്ട ആചാരമായി മാറി. ജാതിയിൽ ശൂദ്രർക്കും താഴെയുള്ള ദൈവസങ്കല്പങ്ങളായ ദേവതകളുടെ മുഴുവൻ തന്തമാർ ബ്രാഹ്മണരായി മാറി. സ്ത്രീകൾക്ക് മുഖത്തിലൂടെയും പുരുഷന്മാർക്ക് നെഞ്ചിലൂടെയും ദേവചൈതന്യം പ്രവേശിക്കുമെന്ന വിഡ്ഢിത്തം കൂടി എഴുതി വച്ചു.
ബ്രാഹ്മണശൂദ്ര സംബന്ധ സന്തതികളുടെ അടിമ മനോഭാവത്തിന്റെ നേർ ഉദാഹരണമാണ് ബ്രാഹ്മണനായി ജനിക്കാനും ബ്രാഹ്മണ ആചാരങ്ങളെ പിൻതുടർന്ന് തന്റെ വിധേയത്വം തെളിയിക്കലും.
വേദത്തിന്റെ ആദിഘട്ടത്തിൽ ലിംഗവർണ്ണഭേദമെന്യേ അറിവിന് അവകാശമുണ്ടായിരുന്നു.ഭഗവദ്ഗീതയ്ക്കു മുൻപായിരുന്നു ശ്രീബുദ്ധന്റെ കാലഘട്ടം. ശ്രീകൃഷ്ണനും ശ്രീവ്യാസനും ശ്രീശങ്കരനും കഴിയാതിരുന്ന കാര്യം ശ്രീബുദ്ധൻ ലിംഗഭേദമെന്യേ സർവ്വർക്കുമായി തുറന്നുകൊടുത്തു. എന്നാൽ ഗുണകർമ്മ വിഭാഗമനുസരിച്ച് ഈശ്വരൻ നാലു വർണ്ണങ്ങളെ സൃഷ്ടിച്ചുവെന്നു പറയുന്നു.(ഭ: ഗീ: 4:13) ശ്രീകൃഷ്ണ ഭഗവാന്റെ കാലത്തെ സാമൂഹ്യഘടന എന്തെന്നുള്ളതിന് ഇത് തെളിവാണ്. ബ്രഹ്മസൂത്രത്തിലെ അപശൂദ്രാധികരണത്തെ സ്മൃതികളിൽ നിന്നുള്ള ഉദ്ധരണികളുടെ പിൻബലത്തോടെ ശക്തിയുക്തം സ്ഥാപിക്കാൻ ശ്രമിച്ച ശങ്കരൻ ഈ ശ്ശോകങ്ങൾക്ക് കൊടുക്കുന്ന അർത്ഥം വർണ്ണങ്ങൾ ജാത്യാ നിശ്ചയിക്കപ്പെടുന്നു എന്നു തന്നെയാണ്. ഇത് ഗീതയുടെ ഗതിയ്ക്ക് തന്നെയും എതിരല്ലന്നതിന് തെളിവ് (ഗീ :9:32) പറയുന്നു.ഇജ്ജമ്മ കർമ്മത്തിൽ നിന്നും കരകയറാനാവാത്ത പാപികളായ നികൃഷ്ടജീവികളാണ് സ്ത്രീ ശൂദ്ര വൈശ്യർ എന്ന്. ഈ ബ്രാഹ്മണ പൗരോഹിത്യ ധിക്കാരത്തേയാണ് ചട്ടമ്പിസ്വാമികൾ എതിർത്തത്.അതേസമയം വേദാന്തർഗ്ഗതമായ അദ്ധ്യാത്മ തത്ത്വങ്ങൾ ഭഗവദ് ഗീതയിൽ വളരെ നന്നായി പ്രതിപാദിക്കുന്നുമുണ്ട്.
സനാതനമായ ഉപനിഷദ് ധർമ്മത്തെ സവർണ്ണ ഹിന്ദുസാഹിത്യമാക്കി ബ്രാഹ്മണവത്ക്കരിച്ച് ചാതുർവർണ്ണ്യം നടപ്പിലാക്കുകയായിരുന്നു സവർണ്ണ പൗരോഹിത്യം ചെയ്തത്.
ക്ഷേത്രങ്ങളുടെമേൽ ബ്രാഹ്മണരുടെ കൈയ്യേറ്റവും അധികാരവും സ്ഥാപിച്ചുകൊടുത്തത് തിരുവിതാംകൂറിലെ രാജാക്കന്മാരായിരുന്നു. രാജാക്കന്മാർക്കും ബ്രാഹ്മണർക്കും മാത്രമേ മേൽമുണ്ട് ധരിക്കുവാനുള്ള അവകാശമുണ്ടായിരുന്നുള്ളു.ദേവനെ പ്രതിഷ്ഠിക്കാനും പൂജിക്കാനും ഉള്ള അധികാരവും അറിവും തങ്ങളുടെ മാത്രം കുത്തകയാക്കിക്കൊണ്ട് ഒരു ചേന്നാസ്സ് നമ്പൂതിരിപ്പാട് എഴുതി തയ്യാറാക്കിയ തന്ത്രസമുച്ചയം എന്ന ഗ്രന്ഥം ആധികാരിക പ്രമാണമാക്കി. ശൂദ്രരരും മറ്റ് താഴ്‌ന്ന ജാതിക്കാരും ഇപ്പോഴത്തെ ആർജ്ജിതബ്രാഹ്മണരുടേയും പ്രമാണ ഗ്രന്ഥം ഈ ബ്രാഹ്മണോച്ഛിഷ്ടമാണ്. ജാതിയിൽ ശൂദ്രരരും പിന്നാക്കക്കാരുമായ മനുഷ്യരെ അകറ്റിനിർത്തുവാനുള്ള ബ്രാഹ്മണതന്ത്രം താന്ത്രികതയാക്കി രാജാക്കന്മാരുടെ അധികാരമുപയോഗിച്ചു് നടപ്പിലാക്കി മേലനങ്ങാതെ പിന്നോക്കക്കാരന്റെ വിയർപ്പിൽ കിളിർത്ത അന്നം ഞങ്ങൾക്കും പശുവിനും ദാനം ചെയ്താൽ പുണ്യം കിട്ടുമെന്ന് വിശ്വസിപ്പിച്ച് ബ്രാഹ്മണ ഊട്ടും ബ്രാഹ്മണ ദാനവും ക്ഷേത്രാചാരമാക്കി നൂറ്റാണ്ടുകളോളം കേരളത്തെ ചവുട്ടിമെതിച്ച പൗരോഹിത്യ ഭീകരതയിൽ നിന്നും കേരളവും ദൈവങ്ങളും സ്വാതന്ത്ര്യത്തിന്റെ പുലർവെട്ടം കണ്ടത് ശ്രീനാരായണോദയത്തോടെയായിരുന്നു.
എന്തുകൊണ്ട് ക്ഷേത്രത്തിൽ ഷർട്ട് ധരിച്ചുകൂട? ഷർട്ടു ധരിച്ചാൽ ദേവചൈതന്യം പുരുഷന്റെ നെഞ്ചിലൂടെ അകത്ത് പ്രവേശിക്കില്ല പോലും.പുരുഷന് നെഞ്ചിലൂടെയും സ്ത്രീയ്ക്ക് മുഖത്തിലൂടെയും ദേവ ചൈതന്യം ഉള്ളിൽ കടക്കുകയുള്ളുവെന്ന വിഡ്ഢിത്തം എഴുതി വച്ചതും പൂണൂൽ തിരിച്ചറിയാനുള്ള തന്ത്രമായിരുന്നു.കുറച്ചു വർഷങ്ങൾക്ക് മുൻപുവരെ ഗുരുവായൂരിൽ സ്ത്രീകൾക്ക് ചുരിദാർ ധരിച്ച് അകത്ത് കയറാനാവില്ലായിരുന്നു. പിന്നീട് പ്രശ്നത്തിൽ ചുരിദാർ ഭഗവാന് ഇഷ്ടമായി പോലും. എന്നാൽ ഭക്ഷണം ഉണ്ടാക്കാൻ കേരളബ്രാഹ്മണൻ തന്നെ വേണം ശൂദ്രനായ ശ്രീകൃഷ്ണന്. ആരൊക്കെ ക്ഷേത്രത്തിൽ എന്തൊക്കെ ചെയ്യണമെന്ന് ഭഗവാന്റെ തന്തയായ തന്ത്രിയും ജ്യോതിഷികളുമാണ് തീരുമാനിക്കുന്നതെങ്കിൽ മതേതര ഇന്ത്യയിലെ ജനാധിപത്യ ഭരണസംവിധാനത്തിനും ബഹു:കോടിക്കു പോലും കൈയ്യും കെട്ടിയിരിക്കേണ്ട ഗതികേടിനേയാണ് ബ്രാഹ്മണ പൗരോഹിത്യ പേടിയെന്നു പറയുന്നത്.
ഓരോ മനുഷ്യന്റേയും അന്ത:സത്തയെ കണ്ടെത്താനുള്ള അറിവും ആഹ്വാനവുമാണ് ഗുരുദർശനത്തിന്റെ കാതലായ സന്ദേശം. സനാതനമായ ഈ ബ്രഹ്മവിദ്യയെയാണ് യോഗമെന്നും പരാവിദ്യയെന്നും മോക്ഷം എന്നുമൊക്കെ സാമാന്യേന വ്യവഹരിക്കുന്നത്. ധർമ്മാർത്ഥ കാമങ്ങളെന്ന മാനവന്റെ സാമൂഹിക ആവശ്യങ്ങൾക്കുമുള്ള പരിഹാരം ഇതിലുണ്ട്. ജീവിതം സുകരവും സുഖ പൂർണ്ണവും സാർത്ഥകവും ധന്യധന്യവുമാക്കുവാൻ ഈ ഗുരുവാണി അത്യന്തം ഉപയോഗിക്കുയാണെന്നതിൽ നാമാരും സംശയിക്കേണ്ടതില്ല.
ബ്രാഹ്മണശൂദ്ര സംബന്ധമെന്ന അസംബന്ധത്തിൽ നിന്ന് മോചനമില്ലാത്ത ശൂദ്ര ബുദ്ധികളുടെ അനാചാരമെന്ന ആചാര സംരക്ഷണം പരസ്യമായ വിഴുപ്പലക്കലാവും . കലാനുസൃതമായി ആചാരങ്ങളെ പരിഷ്ക്കരിക്കുകയോ ആചാരപരിഷ്ക്കരണം നടപ്പിലാക്കിയ ആചാര്യന്മാരെ അനുസരിക്കുകയോ ചെയ്യേണ്ടത് സംസ്കാരമുള്ള ജനതയുടെ വളർച്ചയാണ്.

Author

Scroll to top
Close
Browse Categories