ടി.പി. രാജീവൻ,കവിതയും കാലവും

രാഷ്ട്രതന്ത്രം എഴുതാൻ ചാണക്യനെ കഴിയൂ. എന്നാൽ കവിതയുടെ രാഷ്ട്രതന്ത്രമെഴുതണമെങ്കിൽ അതെഴുതുന്ന കവി, തന്റെ കാവ്യലോകത്ത് ചുരുങ്ങിയത് ഒരു യുദ്ധമെങ്കിലും നയിച്ചിരിക്കണം. ടി.പി രാജീവന്റെ കാര്യത്തിൽ നയിക്കുക മാത്രമല്ല, കാലാളും കുതിരപ്പടയാളിയുമായി മാറി യുദ്ധം പലകുറി ജയിക്കുകയും ചെയ്തു. അന്തരിച്ച കവിയും നോവലിസ്റ്റുമായ ടി.പി.രാജീവന്റെ സാഹിത്യ ജീവിതം.

കവിതയുടെ രാഷ്ട്രീയം തിരയുന്നവർക്കുമുമ്പിൽ ടി.പി രാജീവൻ എന്നും ചിരിച്ചിട്ടേയുള്ളൂ. നിങ്ങൾ തിരയുന്നതൊന്നും ഞാൻ എഴുതിയിട്ടില്ലെന്ന മട്ടിൽ. അതല്ലെങ്കിൽ നിങ്ങൾ, നിങ്ങളുടേതായ ഇടുങ്ങിയ രാഷ്ട്രീയബോധത്തിൽ എന്നെ കെട്ടിപ്പൂട്ടേണ്ട എന്ന ചങ്കുറപ്പിൽ.

കവിതയുടെ രാഷ്ട്രീയം, ആ കവിതയിൽ ജീവിക്കുന്നവരുടെകൂടി രാഷ്ട്രീയമാണെന്ന ബോധ്യത്തിലാണ് ടി.പി രാജീവൻ ഓരോ കവിതയും എഴുതിയത്. അങ്ങനെ കവിതയിൽ ജീവിച്ചുതുടങ്ങുമ്പോഴേ പൊറുതികേടുകളുടെ ആഴം മനസ്സിലാകൂ. പുൽകുന്നതിനപ്പുറം തിരുത്തേണ്ടതായി ഒരുപാടുണ്ടെന്ന് തിരിച്ചറിയാനാകൂ. ആ തിരിച്ചറിവ് തന്നെയാണ് കവിതയുടെ യഥാർത്ഥ രാഷ്ട്രീയം.

“രാഷ്ട്രതന്ത്രം” എന്ന സമാഹാരത്തിൽ “വയൽക്കരെ ഇപ്പോഴില്ലാത്ത” എന്നൊരു കവിതയുണ്ട്. തലക്കെട്ടിൽത്തന്നെ ധ്വനിക്കുന്ന അപൂർണത ഈ കെട്ടകാലത്തിന്റേതുകൂടിയാണ്. വയൽക്കരെ ഇപ്പോഴില്ലാത്ത പൂക്കൾ മാത്രമല്ല, പൂമ്പാറ്റകൾ മാത്രമല്ല മനുഷ്യരും എന്നിടത്താണ് ഊന്നൽ.

“രാഷ്ട്രതന്ത്രം” എന്ന സമാഹാരത്തിൽ “വയൽക്കരെ ഇപ്പോഴില്ലാത്ത” എന്നൊരു കവിതയുണ്ട്. തലക്കെട്ടിൽത്തന്നെ ധ്വനിക്കുന്ന അപൂർണത ഈ കെട്ടകാലത്തിന്റേതുകൂടിയാണ്. വയൽക്കരെ ഇപ്പോഴില്ലാത്ത പൂക്കൾ മാത്രമല്ല, പൂമ്പാറ്റകൾ മാത്രമല്ല മനുഷ്യരും എന്നിടത്താണ് ഊന്നൽ.

കേരളത്തിന്റെ ഭൂമിശാസ്ത്രം പരിശോധിച്ചാൽ വയൽക്കരെ എന്താണെന്ന് വ്യക്തമാകും. എന്നാലിന്ന് കേവലം സങ്കൽപ്പദൃഷ്ടികൊണ്ടുമാത്രം അടയാളപ്പെടുത്തേണ്ടിവരുന്ന ഒന്നായി അത് മാറിപ്പോയിരിക്കുന്നു. വയൽക്കിളികളില്ലാത്ത നാടായി അത് വരണ്ടുപോയിരിക്കുന്നു. ഈ നഷ്ടസ്മൃതി കണക്കിലെടുക്കേണ്ടതാണ്. അങ്ങനെ കണക്കിലെടുക്കുമ്പോൾ നഷ്ടസ്മൃതികളുടെ പശ്ചാത്തലശോഭയല്ല, മനുഷ്യമനസ്സിൽ അനുദിനം വറ്റിപ്പോയ്ക്കൊണ്ടിരിക്കുന്ന കരുണയാണ് നിറഞ്ഞുനിൽക്കുക.

“വയൽക്കരെ ഇപ്പോഴില്ലാത്ത” എന്നുപറയുമ്പോൾ അഭാവങ്ങളുടെ ചെറുതല്ലാത്ത ചുരുക്കപ്പട്ടിക എഴുതിയുണ്ടാക്കാൻ ഏതൊരു മലയാളിക്കുമാവും. എന്നാൽ ടി.പി രാജീവൻ എന്ന കവി അതുപറയുമ്പോൾ ആ ചുരുക്കപ്പട്ടികയ്ക്കപ്പുറം നിവർന്നുവരുന്നത് നാം നിരന്തരം തുഴഞ്ഞ് കരതേടിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാമൂഹ്യസാംസ്കാരികാവസ്ഥകളുടെ ജീർണാവസ്ഥകൾ കൂടിയാണ്. കേവലം ഭൂതകാലസ്മൃതികളുടെ ഉണർത്തുപാട്ടായി ഈ കവിതയെ കാണരുത്.

കവിത കാലത്തെയും കാലം കവിതയെയും തള്ളിപ്പറയുന്ന ചുരുക്കം ചില സന്ദർഭങ്ങളുണ്ട് മണ്ണിൽനിന്നുമുളച്ചുപൊന്തിയ ചില കവിതകളിൽ. അത്തരം തള്ളിപ്പറയലുകൾ ടി.പി രാജീവന്റെ കവിതയിലുമുണ്ട്.

രാഷ്ട്രതന്ത്രം എഴുതാൻ ചാണക്യനെ കഴിയൂ. എന്നാൽ കവിതയുടെ രാഷ്ട്രതന്ത്രമെഴുതണമെങ്കിൽ അതെഴുതുന്ന കവി, തന്റെ കാവ്യലോകത്ത് ചുരുങ്ങിയത് ഒരു യുദ്ധമെങ്കിലും നയിച്ചിരിക്കണം. ടി.പി രാജീവന്റെ കാര്യത്തിൽ നയിക്കുക മാത്രമല്ല, കാലാളും കുതിരപ്പടയാളിയുമായി മാറി യുദ്ധം പലകുറി ജയിക്കുകയും ചെയ്തു. വേഷംമാറിയായിരുന്നില്ല ഈ യുദ്ധം ചെയ്യലുകൾ. പ്രത്യക്ഷമായി കളത്തിലിറങ്ങി തലങ്ങും വിലങ്ങും വെട്ടിമുന്നേറലാണ്. ആ മുന്നേറ്റം ചിലപ്പോൾ കവിക്കുമാത്രം പറഞ്ഞതാണ്. കാമുകന്മാർക്ക് പറഞ്ഞതാണ്.
ഈ കാമുകത്വം ടി.പി രാജീവന്റെ ജീവതത്തിൽ അങ്ങോളമിങ്ങോളമുണ്ട്.

“നിന്നിലേയ്ക്കുള്ളതായിരുന്നു
ഇന്നോളം എനിക്കുതെറ്റിയ
വഴികളെല്ലാം.”

“തെറ്റാത്ത വഴികൾ” എന്ന കവിതയിൽ രാജീവൻ പറയുന്നുണ്ട്. ബോധപൂർവം ഈണമിട്ട് ചിട്ടപ്പെടുത്തിയ വരികളല്ല ഈ കവിതയിലേത്. ചങ്ങമ്പുഴയുടെ മനസ്വിനിയിലേപ്പോലുള്ള ഉണർത്തുപാട്ടുമല്ല. വഴിതെറ്റിപ്പോകുന്നത് ഒരേ ലക്ഷ്യത്തിലേയ്ക്ക് മുതലക്കൂപ്പുനടത്താനാണ്. ഒരാളെത്തന്നെ, അല്ലെങ്കിൽ ഒരു ദേശത്തെത്തന്നെ മനസ്സിൽ കൊരുത്തുകൊണ്ട് ഓടുമ്പോഴാണ് വഴി തെറ്റിപ്പോകുന്നത്. എന്നിട്ടും അയാൾ അതേ വഴിയിലെത്തുന്നുണ്ടെങ്കിൽ ആ ലക്ഷ്യബോധം ഉറച്ചതാണെന്ന് പറയണം. ഒരുപാട് വഴികൾ തെറ്റിക്കയറിയാണ് ഞാൻ ഈ വീട്ടിലെത്തിയതെന്നും ഒരുപാട് വീടുകളെ ഉപേക്ഷിച്ചാണ് ഈ വീട്ടിൽ എത്തിയതെന്നും അങ്ങനെ ഒരുപാട് അർത്ഥമുണ്ട് ഇക്കവിതയ്ക്ക്.

കാമുകത്വത്തിന് എവിടെയും നിരാശപ്പെടേണ്ടിവരുന്നത് “വയൽക്കരെ ഇപ്പോഴില്ലാത്ത” എന്ന നഷ്ടബോധത്തിലാണ്. ഒരു വയലൊന്നാകെ കവി കൈയടക്കിവെച്ചിരിക്കുകയാണ്. നമ്മൾ കൊയ്യും വയലെല്ലാം നമ്മുടെതാകും എന്ന ചിന്തയിൽനിന്ന് ഉരുത്തിരിഞ്ഞതാണ്. പടവെട്ടാതുള്ള ഈ വെട്ടിപ്പിടിക്കൽ കവികൾക്കുമാത്രം പറഞ്ഞതാണ്.

മരണാനന്തരം എന്ന കവിത ടി.പി രാജീവന്റെ സ്വന്തംചരമക്കുറിപ്പായിരുന്നു എന്ന് എനിക്കിപ്പോൾ തോന്നുന്നു. വാക്ക് സത്യമെങ്കിൽ രാജീവനിലെ കവി ഇനിയും തിരിച്ചുവരും. തിരിച്ചുവന്ന് പാലേരിമാണിക്യം പോലൊരു കഥയോ മരണാനന്തരം പോലൊരു കവിതയോ എഴുതും. കാരണം പുറപ്പെട്ടുപോയ വാക്കുകളെ പേടിക്കേണ്ട കാലത്താണ് നാം ജീവിക്കുന്നത്.

പാലേരിയെന്ന നാട്ടിൻ പുറത്ത് ഇത്തരത്തിൽ വെട്ടിപ്പിടിക്കാനായി ഒരുപാട് മണ്ണുണ്ടായിരുന്നു. എന്നാൽ ആ മണ്ണിനുപകരം ടി.പി രാജീവൻ മനസ്സുകളെ വെട്ടിപ്പിടിച്ചു. മാണിക്യത്തിന്റെ നോവേറുപാട്ടെഴുതി. കവിതയുടെ വരമ്പ് ചാടിക്കടന്ന ആ നോവിനുപിന്നിലെ രാഷ്ട്രീയം ഏറെ ചർച്ചചെയ്യപ്പെട്ടതാണ്. വയൽക്കരെ ഇപ്പോഴില്ലാത്ത മാണിക്യം എന്നൊരു ധ്വനികൂടി ഇതിനോട് ചേർത്തുവായിക്കണം. കാമുകത്വത്തേക്കാൾ കൌടില്യം വാണ മണ്ണാണത്.

ആധുനികകവിതയുടെ ക്ഷോഭിക്കുന്ന മുഖമായി ടി.പി രാജീവനെ കണ്ടവർ ചുരുക്കമാണ്. മലയാളത്തിലും ഇംഗ്ലീഷിലും വാക്കുകൾകൊണ്ടല്ല, വികാരം കൊണ്ട്, വിവേകം കൊണ്ട്, തനതായ വീക്ഷണം കൊണ്ട് രാജീവൻ കവിതയെ തൊട്ടു. ചിലപ്പോൾ മുറിവേൽപ്പിച്ചു. മറ്റുചിലപ്പോൾ കവിതയിൽനിന്നും പുറത്തുമാറി സ്വയം സഞ്ചരിച്ചു.

ശ്രീബുദ്ധൻ മാത്രമല്ല, ആധുനികകാല ബുദ്ധന്മാരും പുറപ്പെട്ടുപോകുന്നുണ്ട്. പുറപ്പെട്ടുപോകുന്നത് കൂടുതൽ ആയത്തിൽ തിരിച്ചുവരാനാണ്. തിരിച്ചുവന്ന് സ്വന്തം പുരയ്ക്കുതന്നെ തീ കൊളുത്തുന്നു. തീ കൊളുത്താൻ ഒരു വാക്കുമതി.

ജീവിതത്തിൽ ഇത്തരം പലപുറപ്പെട്ടുപോകലുകൾ ടി.പി രാജീവനും നടത്തേണ്ടിവന്നിട്ടുണ്ട്. കാവ്യലോകത്തെ ആന്തരികമായ സംഘർഷങ്ങളിൽ നീന്തി ആത്മബോധം കൈവരിച്ചുകൊണ്ടാണ് ഓരോ പുറപ്പെട്ടുപോകലുകളും തിരിച്ചെത്തിയിട്ടുള്ളത്. ഈ ആത്മബോധം മത്സ്യം എന്ന കവിതയിലുണ്ട്.

“മണൽത്തരിയോളം
പോന്നൊരു മത്സ്യം
കടൽത്തിരയോട്
ഒറ്റയ്ക്ക് പൊരുതിനിന്നു.”

ഒറ്റയ്ക്കുള്ള ഈ പൊരുതൽ രാജീവന്റെ ജീവിതത്തിൽ ഉടനീളമുണ്ട്. ആ പൊരുതലുകളെ രാഷ്ട്രീയപരമായി തെറ്റിദ്ധരിച്ചവരുണ്ട്. മാറ്റിനിർത്തിയവരുണ്ട്. അപ്പോഴൊക്കെയും അവതാരപാതയിൽ ഒന്നാമനായ മത്സ്യത്തെപ്പോലെ എഴുത്തുവഴിയിലും ഒന്നാമനാണ് ഞാൻ എന്ന് ടി.പി രാജീവൻ തെളിയിച്ചുകൊണ്ടിരുന്നു. വെളിച്ചപ്പാട് ഉറഞ്ഞുതുള്ളി വെളിച്ചപ്പെടുന്നത് തനിക്ക് പറയാനുള്ളതിനേക്കാൾ, തന്റെ മുമ്പിൽ തൊഴുതുനിൽക്കുന്ന വിശ്വാസിയെ കേൾക്കാനും കൂടിയാണെന്ന സത്യമെടുത്താൽ രാജീവന്റെ ഓരോ എഴുത്തിടപെടലുകളും ഈ വർത്തമാനലോകത്തെ വീണ്ടും വീണ്ടും കേൾക്കാൻകൂടിയായിരുന്നുവെന്ന് പറയേണ്ടിവരും.

“മരിച്ചവൻ തിരിച്ചുവരില്ല
എന്നുകരുതിയാൽ നിങ്ങൾക്കുതെറ്റി,
മരിച്ചതുപോലെത്തന്നെ അവർ തിരിച്ചുവരും.
എപ്പോഴാണെന്നുമാത്രം മുൻകൂട്ടി
പറയാൻ കഴിയില്ല.
മരണം പോലെത്തന്നെ.”

മരണാനന്തരം എന്ന കവിത ടി.പി രാജീവന്റെ സ്വന്തംചരമക്കുറിപ്പായിരുന്നു എന്ന് എനിക്കിപ്പോൾ തോന്നുന്നു. വാക്ക് സത്യമെങ്കിൽ രാജീവനിലെ കവി ഇനിയും തിരിച്ചുവരും. തിരിച്ചുവന്ന് പാലേരിമാണിക്യം പോലൊരു കഥയോ മരണാനന്തരം പോലൊരു കവിതയോ എഴുതും. കാരണം പുറപ്പെട്ടുപോയ വാക്കുകളെ പേടിക്കേണ്ട കാലത്താണ് നാം ജീവിക്കുന്നത്.

“നീലയായിക്കഴിഞ്ഞ
എന്റെ ഉടലിൽ
നീ തിരയുന്ന
ചിരിക്കുന്ന ശലഭമുണ്ടോ
എന്നു നോക്കൂ..”

ഈയൊരൊറ്റവരിക്കവിത മതി ടി.പി രാജീവൻ എന്ന കവിയെ കാലത്തിനപ്പുറത്തും അടയാളപ്പെടുത്താൻ.

Author

Scroll to top
Close
Browse Categories