അതിഥികളല്ലിവർ

കേരളത്തിൽ അതിഥി തൊഴിലാളികളോടൊപ്പം ജോലി ചെയ്യുന്ന മലയാളികളും കച്ചവടക്കാരും മറ്റും നന്നായി ഹിന്ദി പറയുന്നുവെന്നതാണ് കൗതുകകരമായ കാര്യം. മലയാളം പോലും എഴുതാന്‍ വശമില്ലാത്തവരാണു ഹിന്ദി പണ്ഡിറ്റുമാരായത്. മലയാളികള്‍ നന്നായി ഹിന്ദി പഠിച്ചുവെന്നതാണ് സംസ്‌കാരിക രംഗത്ത് ഇവര്‍ കൊണ്ടുവന്ന സംഭാവന.

അതിഥി തൊഴിലാളികള്‍ ഇന്ന് അതിഥികളല്ല. കേരളത്തിന്റെ കുടുംബാംഗങ്ങളാണ്. എന്തിനും ഏതിനും മലയാളികള്‍ക്ക് അന്യസംസ്ഥാന തൊഴിലാളികള്‍ വേണം. അവരില്ലെങ്കിൽ നിർമ്മാണ മേഖല നിശ്ചലമാകുമെന്ന് മാത്രമല്ല , വ്യാപാര മേഖല തുടങ്ങി സകലതും പ്രതിസന്ധിയിലാകും. മെയ്യനങ്ങുന്ന ജോലിക്ക് മലയാളികൾ തയ്യാറാകാത്ത കാലത്തോളം ഇത് ഇങ്ങനെ തുടരുകയും ചെയ്യും. ഒരുവേള ഇവരെല്ലാവരും മടങ്ങി പോകാൻ തീരുമാനിച്ചാലോ?

ആദ്യമെത്തിയത്
തമിഴ് മക്കള്‍

ആദ്യകാലങ്ങളില്‍ കേരളത്തില്‍ തൊഴില്‍ തേടി എത്തിയത് ദേശംകൊണ്ടും ഭാഷകൊണ്ടും വളരെ അടുത്തു നില്‍ക്കുന്ന തമിഴ്‌നാട്ടുകാരായിരുന്നു. മലയാളികള്‍ വൈമനസ്യം കാട്ടിയിരുന്ന തൊഴിലുകളായ അരകല്ല് കൊത്ത്, കത്തി ചാണക്കിടല്‍, വസ്ത്രങ്ങള്‍ ഇസ്തിരി ഇടല്‍, പശുക്കറവ, പറമ്പിലെ പണി, പിന്നെ കരിങ്കല്ലു പണി എന്നീ മേഖലകളിലൊക്കെ അവര്‍ അവസരങ്ങൾക്കനുസരിച്ചു മാറുകയായിരുന്നു.

1985-90 കാലഘട്ടത്തിൽ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു മലയാളികളുടെ സമ്പാദ്യം ഒഴുകിയതോടെ കേരളത്തില്‍ പാര്‍പ്പിടങ്ങള്‍ ഉയരാന്‍ തുടങ്ങി. തമിഴ് മക്കള്‍ ആ മേഖലയിലേക്ക് മാറി. ക്രമേണ ആഡംബര ഭവനങ്ങളുടെയും ബഹുനില കെട്ടിടങ്ങളുടെയും നിര്‍മ്മാണത്തിന് വന്‍ കമ്പനികള്‍ തന്നെ കളത്തിലിറങ്ങിയതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. മലയാളികൾക്ക് നിർമ്മാണ മേഖലയോട് താല്പര്യം കുറഞ്ഞു.

ഈയൊരു ഘട്ടത്തില്‍ നിര്‍മ്മാണ മേഖല നില്‍ക്കുമ്പോഴാണ് ഉത്തരേന്ത്യന്‍ സംസ്ഥാനക്കാരുടെ വരവ്. . ആത്മാര്‍ത്ഥമായി പണി ചെയ്തിരുന്ന തമിഴ്‌സ്വദേശികള്‍ പല കാരണങ്ങളാല്‍ സാവധാനം നിഷ്‌കാസനം ചെയ്തു.
തുടക്കത്തില്‍ ബീഹാര്‍, ഒറീസ, ബംഗാള്‍ എന്നീ സംസ്ഥാനക്കാരായിരുന്നുവെങ്കില്‍ ഇന്ന് ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനക്കാരുംകേരളത്തിലെ തൊഴിലിടങ്ങളിലുണ്ട്. കൂടാതെ നേപ്പാള്‍, ബംഗ്ലാദേശ് എന്നീ പുറം രാജ്യങ്ങളിലുളളവരും ധാരാളം. തമിഴ്‌നാട്ടുകാര്‍ പേരിനു മാത്രമായി അവശേഷിച്ചു.

നിര്‍മ്മാണ മേഖല മാത്രമല്ല, വ്യവസായ മേഖല, കച്ചവടസ്ഥാപനങ്ങള്‍, വര്‍ക്ക്‌ഷോപ്പുകള്‍, ബാര്‍ബര്‍ഷോപ്പ്, സെപ്റ്റിക് ടാങ്ക് ക്ലീനിംഗ്, സെക്യൂരിറ്റി പണി..ഇങ്ങനെ എല്ലാ മേഖലകളുംഅതിഥി തൊഴിലാളികള്‍ ക്രമേണ കൈയ്യടക്കി.

ഈ നാട് അവരുടെ ഗൾഫ്, നമ്മളോ…

അതിഥി തൊഴിലാളികളെ കുറിച്ച് സന്നദ്ധസംഘടനകള്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞ ചില വസ്തുതകള്‍

1 അതിഥി തൊഴിലാളികള്‍ എന്നും കേരളത്തില്‍ നില്‍ക്കുമെന്ന ധാരണ വേണ്ട. കോവിഡ്, പ്രളയം പ്രതിസന്ധികള്‍ വന്നപ്പോഴൊക്കെ നാട്ടിലേക്ക് മടങ്ങാനാണ് അവര്‍ താല്പര്യം കാണിച്ചത്.
2 അതിഥി തൊഴിലാളികളില്‍ ഭൂരിഭാഗം പേരും ദരിദ്രരും ദളിതരുമാണ്.
3 മിനിമം വേതനമോ, ആനുകൂല്യങ്ങളോ, നല്‍കാതെയും അത്യാവശ്യം തൊഴില്‍ സാഹചര്യങ്ങള്‍ ഒരുക്കാതെയും കേരളത്തില്‍ അവര്‍ വഞ്ചിക്കപ്പെടുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്.
4 കേരളത്തിലെ ശക്തമായ രാഷ്ട്രീയ, തൊഴിലാളി പ്രസ്ഥാനങ്ങള്‍ അതിഥി തൊഴിലാളികളെ തങ്ങളുടെ ഭാഗമായി കാണാന്‍ തയ്യാറല്ല.
5 അപകട, ആരോഗ്യ പ്രശ്‌നങ്ങളുള്ള തൊഴില്‍ മേഖലകളില്‍ ഇവര്‍ ചൂഷണം ചെയ്യപ്പെടുന്നു. പ്രത്യേകിച്ച് 55 വയസ്സിന് മേല്‍ പ്രായമുള്ളവര്‍ കഠിനാദ്ധ്വാനമുള്ള തൊഴിലിടങ്ങളില്‍ കഷ്ടപ്പാട് അനുഭവിക്കുന്നു.
6 ‘ബംഗാളികള്‍’ എന്ന് പേരിട്ട് പുച്ഛമനോഭാവത്തോടെയാണ് നമ്മുടെ സമൂഹം അതിഥി തൊഴിലാളികളെ കാണുന്നത്.
7 അതിഥി തൊഴിലാളികള്‍ ഇവിടെ അനുഭവിക്കുന്ന സാമൂഹിക അസമത്വം ചിലരെയെങ്കിലും കുറ്റ വാസനയുള്ളവരാക്കി മാറ്റുന്നു.
8 കേരളത്തില്‍ എത്ര അതിഥി തൊഴിലാളികളുണ്ടെന്ന കൃത്യമായ കണക്ക് അധികൃതരുടെ പക്കലില്ല. മുപ്പത് ലക്ഷത്തിലേറെയെന്ന് അനൗദ്യോഗിക കണക്ക്.

നാട്ടുകാര്‍ക്കും കോളായി

മലയാളികള്‍ക്ക് ഇവരെക്കൊണ്ട് മറ്റു രീതിയിലും പല ഗുണങ്ങളുണ്ട്. ഇവര്‍ കൂട്ടമായ് താമസിക്കുന്നിടങ്ങളിലെ കോഴിക്കടക്കാര്‍, മത്സ്യവില്പനക്കാര്‍, പലചരക്ക് കടക്കാര്‍ എന്നിവര്‍ക്കൊക്കെ മെച്ചമായി. വില നോക്കാതെ നല്ല രീതിയില്‍ കച്ചവടം നടന്നു, പലയിടങ്ങളിലും റേഷന്‍ കടക്കാര്‍ പുറം വിലക്ക് അരിയും മറ്റു സാധനങ്ങളും ഇവര്‍ക്ക് മറിച്ചു നല്‍കുന്നതായും പറയുന്നു.

എറണാകുളം പോലുള്ള വന്‍ നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളില്‍ സാധാരണ വരുമാനക്കാരില്‍ പലരും സ്വന്തം വീടിന്റെ ടെറസില്‍ ജിയോ ഷീറ്റ് കൊണ്ടുപോലും താമസ സൗകര്യങ്ങള്‍ ഒരുക്കി ഭായിമാര്‍ക്ക് വാടകക്ക് കൊടുത്തു വരുമാനം കണ്ടെത്തുന്നു. തൊഴിലാളികളെ വര്‍ക്ക് സൈറ്റുകളില്‍ സപ്ലൈ ചെയ്ത് മെയ്യനങ്ങാതെ കമ്മീഷന്‍ വാങ്ങി പണമുണ്ടാക്കുന്ന മലയാളി ബ്രോക്കര്‍മാരും നിരവധിയുണ്ട്. കരിഞ്ചന്തയില്‍ മദ്യം വാങ്ങി ഇവര്‍ക്ക് ലൂസായി വിതരണം ചെയ്തു വരുമാനം കണ്ടെത്തുന്ന വിരുതൻമാരുമുണ്ട്. ഇവര്‍ക്ക് വാടകവീട് കണ്ടെത്തി ഇരുകൂട്ടരോടും കമ്മീഷന്‍ വാങ്ങി കഴിയുന്നവരും നിരവധി.

ഹിന്ദി സംസാരഭാഷ

കൗതുകകരമായ കാര്യം, ഇവരോടൊപ്പം നിന്നു ജോലി ചെയ്യുന്ന മലയാളികളായ കൂലിപ്പണിക്കാരും ഇവരുടെ മേഖലകളിലെ കച്ചവടക്കാരും മറ്റും ഹിന്ദി പഠിച്ചുവെന്നതാണ്. മലയാളം പോലും എഴുതാന്‍ വശമില്ലാത്തവരാണു ഹിന്ദി പണ്ഡിറ്റുമാരായത് മലയാളികള്‍ നന്നായി ഹിന്ദി പഠിച്ചുവെന്നതാണ് സംസ്‌കാരിക രംഗത്ത് ഇവര്‍ കൊണ്ടുവന്ന ഏറ്റവും വലിയ സംഭാവന.

ഭായിമാര്‍ക്ക് കേരളം വളരെ പ്രതീക്ഷയാണ്. കേരളം സമ്പത്തിന്റെ കേന്ദ്രം എന്നാണ് അവരുടെ നാടുകളില്‍ പ്രചാരം. അത്‌കൊണ്ട് ഓരോ വരവിനും പുതിയ ആളുകള്‍ കൂടെക്കൂടും. വിദ്യാഭ്യാസമുള്ള യുവാക്കളും ധാരാളമായ് എത്തുന്നുണ്ട്..കേരളത്തില്‍ കുടുംബസമേതം താമസിക്കുകയും കുട്ടികളെ ഇവിടെ പഠിപ്പിക്കുന്നതുമായ അന്യസംസ്ഥാന തൊഴിലാളികള്‍ ഏറെ. യോഗ്യതക്കൊത്ത സ്വീകാര്യത നിര്‍മ്മാണ മേഖലയില്‍ കിട്ടാത്തത് കൊണ്ട് ഉടനെ തിരികെ പോകുന്നവരും ധാരാളം. എളുപ്പം കോടീശ്വരനാകണമെന്നുള്ള മോഹം കൊണ്ട്, പണി ചെയ്തു കിട്ടുന്ന കാശ് മുഴുവനും ലോട്ടറി ടിക്കറ്റെടുത്തു ദരിദ്രനായി വണ്ടിക്കൂലി മാത്രംകൊണ്ട് നാട്ടില്‍ പോകുന്നവരുമുണ്ട്. നാട്ടില്‍ കൃഷി ഇറക്കി വന്ന് വിളവ് ആകുമ്പോള്‍ തിരികെ പോയി വിളവെടുക്കുന്നവരേയും കാണാം.

കര്‍മ്മശേഷിയും
ഊര്‍ജ്ജസ്വലതയും

കേരളത്തെ മാതൃകയാക്കി കുട്ടികളെ നന്നായി പഠിപ്പിക്കുന്നവരും, വാര്‍ക്കവീട് പണിത് കൂടുതല്‍ സുരക്ഷിതത്വം നേടുന്നവരും, ഇവിടത്തെ തൊഴില്‍ രീതി പഠിച്ചു സ്വന്തം നാട്ടില്‍ ആ തൊഴിലിനിറങ്ങുന്നവരും ധാരാളമുണ്ട്. മലയാളികളേക്കാള്‍ കര്‍മ്മശേഷിയും ഊര്‍ജ്ജസ്വലതയും കാട്ടുന്നവരാണ് കൂടുതൽ പേരും.

കടുത്ത ദൈവവിശ്വസവും അതിലേറെ അന്ധവിശ്വാസവും വച്ചു പുലര്‍ത്തുന്നവരും, തൊഴിലിനോട് കൂറുള്ളവരും, തൊഴില്‍ കൊടുക്കുന്ന മലയാളികളോട് ബഹുമാനവും കാട്ടുന്നവരാണ് അധികവും.

അനധികൃത കുടിയേറ്റം

ബംഗ്ലാദേശില്‍ നിന്നും മ്യാന്‍മറില്‍ നിന്നുമൊക്കെയായി രോഹിംഗ്യന്‍ വംശജര്‍ ആസാമിലും ബംഗാളിലുമൊക്കെയായി നുഴഞ്ഞു കയറിയിട്ടുണ്ട്. ഇവര്‍ കേരളത്തിലും വരാനുള്ള സാദ്ധ്യത തള്ളാനാകില്ല.

കൊച്ചി ഷിപ്പ്‌യാര്‍ഡില്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന ഏതാനും പേര്‍ തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ ഒരാള്‍ വേറൊരാളുടെ പൗരത്വം പോലീസില്‍ വെളിപ്പെടുത്തി. പോലീസ് അന്വേഷിച്ചപ്പോള്‍ വാദിയും പ്രതിയും അനധികൃതമായി എത്തിയ ബംഗ്ലാദേശികളായിരുന്നു.

എറണാകുളം ജില്ലയിലെ ഏലൂര്‍, പാതാളം എന്നിവിടങ്ങളില്‍ നിന്നു കൂട്ടത്തോടെ ബംഗ്ലാദേശില്‍ നിന്നുള്ളവരെ കണ്ടെത്തിയിട്ടുണ്ട്. മുനമ്പം ഭാഗങ്ങളില്‍ നിന്നു കുടുംബസമേതം ബംഗ്ലാദേശികളെ പിടികൂടിയിരുന്നു.

ലഹരി വ്യാപകം, കുറ്റകൃത്യങ്ങളും

പൊതുവേ പാൻമസാല തുടങ്ങിയ ലഹരി പദാർത്ഥങ്ങൾ ഉത്തരേന്ത്യയിൽ വ്യാപകമായി ഉപയോഗിക്കാറുണ്ട് . ഇവിടേയും അവർ അത് തുടരുന്നു. കഞ്ചാവും പ്രിയമാണ്.മദ്യലഹരിയും കുറവല്ല. കേരളത്തിൽ മയക്ക് മരുന്ന് ഇത്രയും വ്യാപകമാകാനുള്ള ഒരുകാരണം അതിഥി തൊ ഴിലാളികളുടെ സാന്നിദ്ധ്യമാണ്.സ്വാഭാവികമായും ഇവർ ഉൾപ്പെട്ട കുറ്റകൃത്യങ്ങളുടെ നിരക്കും കൂടുന്നു.

കേരളത്തിൽ മയക്ക് മരുന്ന് ഇത്രയും വ്യാപകമാകാനുള്ള ഒരുകാരണം അതിഥി തൊ ഴിലാളികളുടെ സാന്നിദ്ധ്യമാണ്.സ്വാഭാവികമായും ഇവർ ഉൾപ്പെട്ട കുറ്റകൃത്യങ്ങളുടെ നിരക്കും കൂടുന്നു.

പെരുമ്പാവൂരിലെ ജിഷ വധക്കേസിന് സമാനമായ രീതിയില്‍ ധാരാളം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആഴ്ചയ്ക്ക് മുമ്പ് തിരുവനന്തപുരത്ത് ഒരു വീട്ടമ്മയെ കഴുത്തറുത്ത് കിണറിലിട്ട സംഭവവും .ഞെട്ടിക്കുന്നതാണ്..എ.ടി.എം. കൊള്ള ചെയ്യുന്നവരും ബംഗാളില്‍ നഗരസഭാ കൗണ്‍സിലര്‍ ഉള്‍പ്പെടെ മൂന്നു കൊലപാതകം ചെയ്തയാളെ കേരളത്തില്‍ പിടികൂടിയതും സമീപകാല സംഭവങ്ങളായിരുന്നു. ആരാധനാലയങ്ങളുടെ നേര്‍ച്ചകുറ്റികള്‍ പൊളിച്ചു പണം അപഹരിച്ചതില്‍ പ്രതികളാരും മലയാളികളായിരുന്നില്ല.

പലയിടങ്ങളിലും വൃത്തിഹീനമായ പരിസരങ്ങളിലാണ് ഇവര്‍ താമസിക്കുന്നത്. കേരളത്തില്‍ കേട്ട്‌കേള്‍വിയില്ലാത്ത പല രോഗങ്ങളും ഇത്തരം ക്യാമ്പുകളില്‍ നിന്ന് പടര്‍ന്ന സംഭവങ്ങളുണ്ട്. കേരളം എന്നേ നിര്‍മ്മാര്‍ജ്ജനം ചെയ്തു എന്ന് കരുതപ്പെട്ട പല രോഗങ്ങളും (കുഷ്ഠം, വസൂരി) ഈ അടുത്ത കാലത്തു പ്രത്യക്ഷപ്പെട്ടത് ആരോഗ്യപരിപാലന സംവിധാനങ്ങളെ ഞെട്ടിച്ചിരുന്നു.

ഒഴിവാക്കാനാവാത്ത ഒരു വിഭാഗമായി മലയാളികള്‍ക്ക് അതിഥി തൊഴിലാളികള്‍ മാറി. മെയ്യനങ്ങി പണി യെടുക്കാന്‍ മലയാളികള്‍ തയ്യാറാകാത്തിടത്തോളം അങ്ങനെ തന്നെ തുടരും.

Author

Scroll to top
Close
Browse Categories