വീണ്ടെടുക്കണം സാമൂഹ്യ ജനായത്ത ദർശനം

സവർണ വ്യാഖ്യാന പാഠങ്ങൾക്കപ്പുറത്തുള്ള, അഥവാ അവ മറയ്ക്കുന്ന യഥാർഥ ഗുരുവും സഹോദരനും മൂലൂരും കറുപ്പനും അംബേദ്കറും അയ്യോതിതാസ പണ്ഡിതരവർകളും വിദ്യാഭ്യാസത്തിലേക്കു വന്നാലേ പുതുതലമുറയും ഭാവിയും ജനായത്തത്തിലേക്കു പരിണമിക്കൂ. ഗുരുവിനേയും സഹോദരനേയും ബുദ്ധനേയും നവബുദ്ധനേയും അറിയുകയും ലോകത്തെ അറിയിക്കുകയും ചെയ്യുന്ന പ്രാതിനിധ്യമില്ലാത്ത പിന്നാക്ക സമുദായ യുവജനതയുടെ സംഘടന ഉയർന്നുവരുന്നത് വർത്തമാന ഭാവികളിലെ ജനായത്തത്തെ ശക്തിപ്പെടുത്തും.

കള്ളങ്ങൾക്കു മീതേ പുതുസമൂഹം ജനായത്തപരമായി കെട്ടിപ്പടുക്കാനാവില്ല. സത്യം പുതുതലമുറ അറിയണം, പഠിക്കണം. നൈതികധീരമായ ജനായത്ത സംവാദം വിദ്യാഭ്യാസത്തിൻ കാതലാകണം. നവ ദേശീയ വിദ്യാഭ്യാസനയത്തെ കേരളത്തിനും തമിഴകത്തിനും ധീരമായി ചെറുക്കാം. അംബേദ്കറുടെ ജനായത്ത ഭരണഘടനാ ഫ്രെയിമിൽ അതിനു സാധ്യത ഇനിയും ശേഷിക്കുന്നു. തെറ്റു തിരുത്തണം. കേരള നവോത്ഥാനത്തെ പോലും സാധ്യമാക്കിയ ആദിമ ഉത്ഥാനമായ അശോകൻ ബുദ്ധവാദത്തെ ബഹുജനങ്ങൾ അറിയേണ്ടതുണ്ട്. ഗുരുവിനെ കേരള ബുദ്ധനായാണ് ശിഷ്യരായ കവികൾ മൂലൂരും കറുപ്പനും സഹോദരനും ആശാനുമെല്ലാം ചമൽക്കാരം ചെയ്തത് എന്നു ഭാഷാധ്യാപകരെങ്കിലും ഓർക്കണം. അംബേദ്കർ വിശദീകരിച്ച പോലെ തൊട്ടുകൂടാത്തവരെല്ലാം ബൗദ്ധരായിരുന്നു. ഡോ. കെ. സുഗതനും അതെല്ലാം എഴുതി പുസ്തകത്തിലാക്കിയിട്ടുണ്ട്. ബുദ്ധിസത്തിൽ പിടിച്ചു നിന്ന ബഹുജനങ്ങളെ ബ്രാഹ്മണ്യം ജാതിത്തീണ്ടലിലൂടെ ശിക്ഷിച്ചു പീഡിപ്പിച്ചു. മതപീഡനതലവും ജാതിക്കുണ്ട്. അംബേദ്കറുടെ തൊട്ടുകൂടാത്തവരും ശൂദ്രരും ആരായിരുന്നു എന്ന പുസ്തകവും കെ. സുഗതന്റെ ജാതിവ്യവസ്ഥയും ബുദ്ധമതവും എല്ലാം പാഠപുസ്തകമാകണം.

സഹോദരനും മിതവാദിയും മൂലൂരും സി. വി. കുഞ്ഞുരാമനും എഴുതിയ നവബുദ്ധവാദ സാഹിത്യം ഈഴവരെങ്കിലും വായിക്കട്ടെ. സഹോദര ജന്മദിനവും അംബേദ്കറുടെ ജന്മദിനവും ചരമദിനവും അശോക വിജയ ദശമികളും ഇനിയും വരും. ദേശീയതയുടെ അഖണ്ഡതയെ ഭേദിക്കാനുള്ള സാധ്യതകൾ നവബുദ്ധനിൽ നിന്നു നാം പഠിക്കണം. അംബേദ്കറുടെ സാമൂഹ്യ ജനായത്ത ദർശനവും അതിനെ നിയമ രേഖയാക്കിയ ഇന്ത്യയുടെ സാമൂഹ്യ പ്രാതിനിധ്യത്തിലടിയുറച്ച ജനായത്ത ഭരണഘടനയും വീണ്ടെടുക്കുക എന്നതാകട്ടെ കേരളത്തിന്റെയും തമിഴകത്തിന്റെയും മുഖ്യ രാഷ്ട്രീയ അജണ്ട. നമ്മുടെ പ്രാചീനരായ സോദരരായ തമിഴർ ആ ദിശയിൽ നീങ്ങിക്കഴിഞ്ഞു. അയലത്തെ ആദിമ സോദരരെ പോലും അപരവൽക്കരിക്കുന്ന അന്യസംസ്ഥാനവാദം നമ്മുടെ കുലീന സോദരങ്ങൾ അവസാനിപ്പിക്കട്ടെ. അവരുടെ ഭാവിക്കും അതു ഗുണം ചെയ്യും. അമിത പ്രാതിനിധ്യം ഭരണഘടനയെ കാർന്നു തിന്നുന്ന അർബുദം തന്നെ. അതു സർജിക്കലായി മുറിച്ചു മാറ്റി യാലേ രോഗിയായ രാഷ്ട്രവും ജനായത്ത റിപ്പബ്ലിക്കും രക്ഷനേടൂ. ഭരണഘടനയിൽ കുത്തിച്ചെലുത്തിയ അർബുദവിഷമായ സവർണരുടെ സാമ്പത്തിക ദൗർബല്യവാദവും മുന്നാക്കരെന്ന അമിതപ്രാതിനിധ്യക്കാരുടെ സംവരണവും അടിന്തിരമായി തിരുത്തിയാലേ ഇന്ത്യ രക്ഷപ്പെടൂ.

സഹോദരൻ അയ്യപ്പൻ
സി.വി. കുഞ്ഞുരാമൻ
മൂലൂർ
കേരളത്തിനും തെറ്റു തിരുത്താനുള്ള അവസാന അവസരം ഉപയോഗിക്കാം. രാഷ്ട്രീയ കക്ഷികൾക്കും ബഹുജനാഭിപ്രായത്തെ മറികടക്കാനാവില്ല. ശക്തമായ വോട്ടിന്റെ സന്ദേശം അവരെ ഉണർത്തും. യാഥാർഥ്യബോധം വന്നേ നാം രക്ഷപ്പെടൂ. വിശ്വാസവും മിത്തുമെല്ലാം വിമർശനൈതികവിശകലനത്തിനു ജനായത്തസമൂഹത്തിൽ വിധേമാകണം.

കേരളത്തിനും തെറ്റു തിരുത്താനുള്ള അവസാന അവസരം ഉപയോഗിക്കാം. രാഷ്ട്രീയ കക്ഷികൾക്കും ബഹുജനാഭിപ്രായത്തെ മറികടക്കാനാവില്ല. ശക്തമായ വോട്ടിന്റെ സന്ദേശം അവരെ ഉണർത്തും. യാഥാർഥ്യബോധം വന്നേ നാം രക്ഷപ്പെടൂ. വിശ്വാസവും മിത്തുമെല്ലാം വിമർശനൈതികവിശകലനത്തിനു ജനായത്തസമൂഹത്തിൽ വിധേമാകണം. സവർണ വ്യാഖ്യാന പാഠങ്ങൾക്കപ്പുറത്തുള്ള, അഥവാ അവ മറയ്ക്കുന്ന യഥാർഥ ഗുരുവും സഹോദരനും മൂലൂരും കറുപ്പനും അംബേദ്കറും അയ്യോതിതാസ പണ്ഡിതരവർകളും വിദ്യാഭ്യാസത്തിലേക്കു വന്നാലേ പുതുതലമുറയും ഭാവിയും ജനായത്തത്തിലേക്കു പരിണമിക്കൂ. ഗുരുവിനേയും സഹോദരനേയും ബുദ്ധനേയും നവബുദ്ധനേയും അറിയുകയും ലോകത്തെ അറിയിക്കുകയും ചെയ്യുന്ന പ്രാതിനിധ്യമില്ലാത്ത പിന്നാക്ക സമുദായ യുവജനതയുടെ സംഘടന ഉയർന്നുവരുന്നത് വർത്തമാന ഭാവികളിലെ ജനായത്തത്തെ ശക്തിപ്പെടുത്തും.

ജനായത്തപരമായ ഭരണഘടനയുടെ അട്ടിമറി നടത്തിയ ഭേദഗതികൾ റദ്ദു ചെയ്യുന്നവരെ നിയമ പോരാട്ടവും രാഷ്ട്രീയ സമ്മതിദാന പോരാട്ടങ്ങളും തുടരട്ടേ. ആധുനികമായ അംബേദ്കറുടെ ജനായത്ത ഭരണഘടന ജനത അടിയന്തിരമായി വീണ്ടെടുത്താലേ ഇന്ത്യമിച്ചമുണ്ടാകൂ, അല്ലായ്കിൽ ഗുരുവരുളിയ മൃഗത്തിനുതുല്യരായ കൊല്ലുന്ന ദൈവങ്ങളുടെ രാജ്യമായി മണിപ്പൂരുകൾ ആവർത്തിച്ച് രാജ്യം കത്തിച്ചാമ്പലാകും, കത്തുന്ന ഓരോ കുടിലും പള്ളിയും ലോകത്തോടും കേരളത്തോടുമതു പറയുന്നു. നവദേശീയവിദ്യാഭ്യാസനയവും കേരളം അടിയന്തിരമായി റദ്ദുചെയ്ത്, പുത്തൻ കേരളബോധനനയം രൂപീകരിക്കേണ്ടതുണ്ട്.

ലാഭക്കണ്ണിലൂടെ ഉന്നതവിദ്യാഭ്യാസത്തെ തകർക്കുന്ന പി. ജി. വെയ്റ്റേജ് എടുത്തുകളഞ്ഞ നടപടിയടക്കം ഉടനടി തിരുത്തി അഭ്യസ്ഥവിദ്യരായ യുവജനതയുടെ തൊഴിലവസരങ്ങളും ഉന്നതവിദ്യാഭ്യാസനിലവാരവും വിമർശവിജ്ഞാനീയമുണ്ടാക്കുന്ന ഗവേഷണതലവും തിരിച്ചുപിടിക്കേണ്ടതുണ്ട്. ബ്രാഹ്മണരേക്കാൾവലിയ സനാതനഹിന്ദുക്കളായി ചമഞ്ഞു ശൂദ്രർ ജനായത്തത്തിനും പ്രാതിനിധ്യത്തിനും എതിരായി നടത്തുന്ന ഈ അമിതാക്രാന്ത സർവനാശ നടപടികളിൽനിന്നും അവർണബഹുജനങ്ങളും ന്യൂനപക്ഷങ്ങളും അടിയന്തിരമായി മാറിനിൽക്കേണ്ടതും രാജ്യത്തിനും കേരളത്തിനും അനിവാര്യമായിരിക്കുന്നു. മാനവരാശിക്കും ആധുനികതയ്ക്കും ജനായത്തത്തിനും എല്ലാറ്റിനും അടിത്തറയായ സാമൂഹ്യ പ്രാതിനിധ്യത്തിനുമെതിരായ കിരാതലഹളയാണ് ശൂദ്രലഹളയെന്ന വിശ്വാസിനാമജപലഹള. മലയാളികുലീന സ്ത്രീകൾ സ്വയം തീണ്ടാരികളായിമാറുന്ന ലോകത്തേയേറ്റവും ആത്മഹത്യാപരമായ സർവനാശലഹളയാണിത്. അതിനുകൂടെക്കൂടാൻ നങ്ങേലിയുടെ പാരമ്പര്യമുള്ള അവർണസ്ത്രീകളൊരുമ്പെടരുത്. കേരളചരിത്രവും പ്രബുദ്ധമായ അശോകൻ സംസ്കാരാടിത്തറകളും മനസ്സിലാക്കുകയാണ് ബഹുജനങ്ങൾക്കുചെയ്യാവുന്നത്. ഗുരുവും സഹോദരനുമോതുന്ന സാഹോദര്യവും മാനവികവും ജനായത്തപരവുമായ സമുദായഭാവനയും സത്യനീതിബദ്ധമായ പ്രബുദ്ധസമൂഹവും വികസിപ്പിക്കുന്നതിലൂടെ മാത്രമേ ഇതുസാധ്യമാകൂ.
(അവസാനിച്ചു)
9895797798

Author

Scroll to top
Close
Browse Categories