കാറ്റലിന്റെ കൈകളിലെ ഏഴഴകുള്ള നൊബേല്‍

മാനവരാശിയുടെ നിലനില്‍പ്പുപോലും അപകടത്തിലാക്കിയ കോവിഡ് എന്ന മഹാമാരിക്ക് എതിരെ വാക്സിന്‍ വികസിപ്പിച്ച അമേരിക്കന്‍ ശാസ്ത്രജ്ഞരായ കാറ്റലിന്‍ കരിക്കോ, ഡ്രൂ വൈസ് മാന്‍ എന്നിവരാണ് നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹരായത്. കോവിഡ് വാക്സിന്‍ സ്വീകരിച്ച ലോകത്തെ ഓരോ ജനങ്ങളും ഇവരോട് കടപ്പെട്ടിരിക്കണം.

ഓരോ വര്‍ഷത്തെയും നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ സാഹിത്യവും, സമാധാനവും മാത്രമാകും ഏറ്റവുമധികം ആള്‍ക്കാര്‍ ഉറ്റുനോക്കുക. ശാസ്ത്രവിഷയങ്ങളിലെ നേട്ടങ്ങള്‍ സാധാരണക്കാര്‍ക്ക് മനസ്സിലാക്കുവാന്‍ ബുദ്ധിമുട്ടായതിനാല്‍ ഒരുപക്ഷേ അവരുടെ പേരുമാത്രം പറഞ്ഞുപോകുകയാണ് പതിവ്. എന്നാല്‍ ഇത്തവണ ആദ്യം പ്രഖ്യാപിച്ച വൈദ്യശാസ്ത്രത്തിനുള്ള പുരസ്‌കാരം ഏറെ ചര്‍ച്ചാവിഷയമാവുകയുണ്ടായി.
കാരണം മറ്റൊന്നുമായിരുന്നില്ല. മാനവരാശിയുടെ നിലനില്‍പ്പുപോലും അപകടത്തിലാക്കിയ കോവിഡ് എന്ന മഹാമാരിക്ക് എതിരെ വാക്സിന്‍ വികസിപ്പിച്ച അമേരിക്കന്‍ ശാസ്ത്രജ്ഞരായ കാറ്റലിന്‍ കരിക്കോ, ഡ്രൂ വൈസ് മാന്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. ഈ പുരസ്‌കാരത്തിലൂടെ നൊബേല്‍ പുരസ്‌കാരത്തിന്റെ സാമൂഹിക പ്രതിബദ്ധതകൂടി കൂടുതല്‍ വെളിവായിരിക്കുകയാണ്. കോവിഡ് വാക്സിന്‍ സ്വീകരിച്ച ലോകത്തെ ഓരോ ജനങ്ങളും ഇവരോട് കടപ്പെട്ടിരിക്കണം. കാരണം ശാസ്ത്രത്തിന്റെ ഓരോ നേട്ടവും മനുഷ്യരാശിയ്ക്ക് പ്രയോജനകരമായി മാറണമെന്ന അടിസ്ഥാനതത്വം നൊബേല്‍ പുരസ്‌കാരം പരിഗണിക്കുമ്പോള്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു.

വാക്സിന്റെ ജനനം
കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍ ആയിരുന്നല്ലോ കോവിഡ് ലോകമാകെ പടര്‍ന്നുപിടിച്ചത്. പുതുതായി കണ്ടെത്തിയ വൈറസിന്റെ സ്വഭാവവും, രൂപവും വരെ കണ്ടെത്താന്‍ ശാസ്ത്രലോകം സമയമെടുത്തു. രോഗം പിടിപെടാത്തവര്‍ വിരളമായിരുന്നു. വന്നവര്‍ക്ക് വീണ്ടും വരുന്ന അവസ്ഥയുണ്ടായി. വാക്സിന്‍ എത്രയും പെട്ടെന്ന് നിര്‍മ്മിക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തില്‍ ശാസ്ത്രലോകം ഉറച്ചുനിന്നപ്പോള്‍ മുമ്പ് വൈറസുകള്‍ക്കെതിരെ ക്രിയാത്മകമായി പ്രയോഗിക്കപ്പെട്ട mRNA (മെസഞ്ചര്‍ ആര്‍.എന്‍.എ) അടിസ്ഥാനമാക്കി വാക്സിന്‍ നിര്‍മ്മിക്കാമെന്ന നിര്‍ദ്ദേശം പെന്‍സില്‍വാനിയയിലെ ടെമ്പിള്‍ സര്‍വ്വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് നേടിയ കാറ്റലിന്‍ കരിക്കോയും സഹഗവേഷകനായ ഡ്രൂ വൈസ്മാനും മുന്നോട്ടുവെക്കുന്നത്.

2019 മുതല്‍ ബയോണ്‍ടെക് കമ്പനിയ്ക്കുവേണ്ടി ഇന്‍ഫ്‌ളുവെന്‍സ വാക്സിന്‍ നിര്‍മ്മിക്കുവാനുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സമയത്താണ് കോവിഡ് പൊട്ടിപ്പുറപ്പെടുന്നതും, അതേ ടെക്നോളജി കോവിഡ് വാക്സിന്‍ ഉണ്ടാക്കുവാന്‍ കഴിയുമോയെന്ന് അവരോട് ആരായുകയും ചെയ്യുന്നത്. കോവിഡിനെതിരെയുള്ള mRNA വാക്സിന്‍ ജനിക്കുന്നത് അങ്ങനെയാണ്. സമയം ഒട്ടു പാഴാക്കാതെ വെറും ഒരുവര്‍ഷത്തിനുള്ളില്‍ തന്നെ 2020 ഡിസംബറില്‍ ‘കോമിര്‍നാറ്റി’ എന്ന പേരില്‍ വാക്സിന്‍ ഉപയോഗിക്കാനുള്ള അനുമതി ആ കമ്പനി കരസ്ഥമാക്കി.

2019 മുതല്‍ ബയോണ്‍ടെക് കമ്പനിയ്ക്കുവേണ്ടി ഇന്‍ഫ്‌ളുവെന്‍സ വാക്സിന്‍ നിര്‍മ്മിക്കുവാനുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സമയത്താണ് കോവിഡ് പൊട്ടിപ്പുറപ്പെടുന്നതും, അതേ ടെക്നോളജി കോവിഡ് വാക്സിന്‍ ഉണ്ടാക്കുവാന്‍ കഴിയുമോയെന്ന് അവരോട് ആരായുകയും ചെയ്യുന്നത്. കോവിഡിനെതിരെയുള്ള mRNA വാക്സിന്‍ ജനിക്കുന്നത് അങ്ങനെയാണ്. സമയം ഒട്ടു പാഴാക്കാതെ വെറും ഒരുവര്‍ഷത്തിനുള്ളില്‍ തന്നെ 2020 ഡിസംബറില്‍ ‘കോമിര്‍നാറ്റി’ എന്ന പേരില്‍ വാക്സിന്‍ ഉപയോഗിക്കാനുള്ള അനുമതി ആ കമ്പനി കരസ്ഥമാക്കി.

കാറ്റലിന്‍ നടന്ന
കനല്‍വഴികള്‍

കാറ്റലിന്‍ കരിക്കോ ഒരു ഇറച്ചിവെട്ടുകാരന്റെ മകളായി 1955 ജനുവരി 17 നു ഹംഗറിയില്‍ ജനിച്ചു. സ്‌കൂള്‍ പഠനത്തിനുശേഷം സീജെഡ് സര്‍വ്വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കി. അതിനുശേഷം അവിടെത്തന്നെ ബയോളജിക്കല്‍ റിസര്‍ച്ച് സെന്ററില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോ ആയി ഗവേഷണം തുടര്‍ന്നു. എന്നാല്‍ ഹംഗറി സര്‍ക്കാര്‍ കാറ്റിന് (കാറ്റലിന്‍ കരിക്കോയെ അടുപ്പമുള്ളവര്‍ വിളിച്ചിരുന്നത് ‘കാറ്റി’ എന്നായിരുന്നു) നല്‍കിയ ഗവേഷണ ഫണ്ട് നിര്‍ത്തലാക്കിയതോടെ പ്രതിസന്ധിയിലായി. അവിടെനിന്നും 1985 ല്‍ കാറ്റി ഭര്‍ത്താവും രണ്ടുവയസ്സുള്ള മകള്‍ സൂസനുമായി ഫിലാഡല്‍ഫിയയിലെ ടെമ്പിള്‍ യൂണിവേഴ്സിറ്റിയിലേക്ക് യാത്രയാകുകയും അവിടെ ഗവേഷകയായി ചേരുകയും ചെയ്തു.

കാറ്റലിന്‍ കരിക്കോ

കുട്ടിക്കാലത്തുതന്നെ ഒരു ശാസ്ത്രജ്ഞയാവാന്‍ ആഗ്രഹിച്ച കാറ്റലിന്‍ കരിക്കോയുടെ വഴികള്‍ അത്ര എളുപ്പമുള്ളതായിരുന്നില്ല. ഇരുപതാമത്തെ വയസ്സില്‍ ഉപരിപഠനത്തിനായി അമേരിക്കയില്‍ എത്തിയ കാറ്റലിന്‍ കരിക്കോയ്ക്ക് അവിടെ ഒരു തൊഴില്‍ നേടാനായില്ല എന്നുമാത്രമല്ല, ഗവേഷണത്തിനായി ഫണ്ട് കണ്ടെത്തുന്നതില്‍ വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടിവന്നത്. ലാബുകളില്‍ നിന്നും ലാബുകളിലേക്കു മാറിമാറി ഗവേഷണം നടത്തുമ്പോഴും, സ്ഥിരവരുമാനമുള്ള ഒരു തൊഴില്‍ എന്നത് സ്വപ്‌നമായി അവശേഷിക്കുമ്പോളും കാറ്റലിന്‍ നിരാശപ്പെട്ടില്ല. തന്റെ ഗവേഷണവുമായി മുന്നോട്ടുതന്നെ പോയിക്കൊണ്ടിരുന്നു.

മെസഞ്ചര്‍ ആര്‍.എന്‍.എ
എന്ന അത്ഭുതം

കോവിഡ് വൈറസിന്റെ സ്‌പൈക് പ്രോട്ടീന്‍ നിര്‍മ്മിക്കുവാനുള്ള സന്ദേശം mRNA കോശത്തിന് നല്‍കുകയും കോവിഡ് അക്രമിക്കുന്നതിനു മുന്‍പുതന്നെ അതിനെതിരെയുള്ള ആന്റിബോഡികള്‍ നിര്‍മ്മിക്കുകവഴി കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാമെന്ന് അവര്‍ കണ്ടെത്തി. പരമ്പരാഗതമായി വാക്സിനുകള്‍ അതെ രോഗകാരിയുടെ നിര്‍ജ്ജീവമായ ശരീരമോ, അതിലെ ഭാഗങ്ങളോ ആണ് വാക്സിന്‍ ആയി ഉപയോഗിക്കാറുള്ളത്. എന്നാല്‍ mRNA വാക്‌സിനുകളില്‍ mRNA ഉപയോഗിക്കുന്നത് കോശങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുhവാന്‍ വേണ്ടിയാണ്. ആ നിര്‍ദ്ദേശം മൂലം അവ കോവിഡ് വൈറസുകളുടെ പുറത്തുള്ള സ്‌പൈക്ക് ;പ്രോട്ടീനുകള്‍ നിര്‍മ്മിക്കുന്നു. വൈറസുകള്‍ നമ്മെ ആക്രമിക്കുമ്പോള്‍ ഈ സ്‌പൈക്ക് പ്രോട്ടീന്‍ ഉപയോഗിച്ചാണ് കോശത്തില്‍ പറ്റിപ്പിടിക്കുകയും, അതുവഴി ജനിതകവസ്തുവിനെ നമ്മുടെ ശരീരത്തിലേക്ക് കടത്തുന്നതും. എന്നാല്‍ mRNA വാക്സിന്‍ ഉപയോഗിക്കുമ്പോള്‍ സ്പൈക്ക് പ്രോട്ടീന്‍ ഉല്‍പാദിപ്പിക്കുകയും പിന്നീട് കോവിഡ് വൈറസ് ആക്രമിക്കുമ്പോള്‍ തന്നെ അതിനെതിരായ ആന്റിബോഡികള്‍ നിര്‍മ്മിക്കുവാന്‍ നമ്മുടെ ശരീരം പ്രാപ്തമാകുകയും ചെയ്യുന്നു.

യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വാനിയയില്‍ ഡോ.എലിയട്ട് ബര്‍നാഥനുമായി ചേര്‍ന്ന് mRNA (മെസഞ്ചര്‍ ആര്‍.എന്‍.എ) യില്‍ 1989 ല്‍ ഗവേഷണം ആരംഭിച്ചു. അവിടെവച്ചാണ് കോശങ്ങളില്‍ പ്രോട്ടീന്‍ നിര്‍മ്മിതിയില്‍ mRNA യുടെ സ്വാധീനം തിരിച്ചറിയുന്നത്.

വഴിത്തിരിവ് –
വൈസ്മാനുമൊത്തു ഗവേഷണം

യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വാനിയയില്‍ ഡോ.എലിയട്ട് ബര്‍നാഥനുമായി ചേര്‍ന്ന് mRNA (മെസഞ്ചര്‍ ആര്‍.എന്‍.എ) യില്‍ 1989 ല്‍ ഗവേഷണം ആരംഭിച്ചു. അവിടെവച്ചാണ് കോശങ്ങളില്‍ പ്രോട്ടീന്‍ നിര്‍മ്മിതിയില്‍ mRNA യുടെ സ്വാധീനം തിരിച്ചറിയുന്നത്. mRNA യുടെ നിര്‍ദ്ദേശപ്രകാരം ഏതു കോശത്തിനും, ഏതു പ്രോട്ടീന്‍ നിര്‍മ്മിക്കുവാനും കഴിയും എന്ന് അവര്‍ കണ്ടെത്തി. ഈ രംഗത്ത് അതൊരു വഴിത്തിരിവായിരുന്നു. പിന്നീട് അവര്‍ mRNA ഉപയോഗിച്ചുകൊണ്ട് ഹൃദയത്തിന്റെ ബൈപ്പാസ് സര്‍ജറിയില്‍ രക്തധമനികളെ കൂടുതല്‍ ശക്തമാക്കാമെന്നും കണ്ടെത്തി. എന്നാല്‍ ഡോ. ബര്‍നാഥന് മറ്റൊരു പ്രൈവറ്റ് ബയോടെക് കമ്പനിയുടെ ഓഫര്‍ ലഭിക്കുകയും അദ്ദേഹം പെന്‍സില്‍വാനിയ വിടുകയും ചെയ്തതോടെ കാറ്റിയ്ക്ക് ഗവേഷണത്തിനുള്ള ഫണ്ട് സര്‍വ്വകലാശാല നിര്‍ത്തലാക്കി.

അതിനുശേഷമാണ് കാറ്റി യാദൃശ്ചികമായി ഡോ.ഡ്രോ വൈസ്മാനെ പരിചയപ്പെടുന്നത്. ‘ഞാന്‍ ഒരു mRNA ശാസ്ത്രജ്ഞയാണ്. എനിക്ക് അതുപയോഗിച്ചു പലതും ചെയ്യാന്‍ കഴിയും’ വൈസ്മാന് കാറ്റിയിലെ ശാസ്ത്രജ്ഞയെ പെട്ടെന്ന് തിരിച്ചറിയാനായി. അദ്ദേഹം തിരിച്ചു ചോദിച്ചു, ‘എനിക്ക് എ ച്ച്.ഐ.വി വാക്സിന്‍ നിര്‍മ്മിക്കണമെന്നുണ്ട്. കഴിയുമോ? ഒരുനിമിഷം വൈകാതെ കാറ്റി മറുപടി പറഞ്ഞു, ‘കഴിയും, നമുക്ക് അത് നിര്‍മ്മിക്കാം’. പിന്നീട് അതിനുള്ള ശ്രമമായിരുന്നു. പക്ഷേ നിരാശയായിരുന്നു ഫലം. പക്ഷേ അവര്‍ പിന്നോക്കം പോയില്ല ഗ്രാന്റിനായി അപേക്ഷ അയച്ചുകൊണ്ടിരുന്നു. മറുപടി പലതും ഇങ്ങനെ ആയിരുന്നു, ‘mRNA ഒരു നല്ല മരുന്നല്ല, ആ ശ്രമം ഉപേക്ഷിക്കുക’. അന്നവര്‍ അത് ഉപേക്ഷിച്ചിരുന്നെങ്കില്‍ കോവിഡ് വാക്സിന്‍ ഒരുപക്ഷേ ഈ നിമിഷം വരെ കണ്ടുപിടിക്കപ്പെടില്ലായിരുന്നു.
mRNA ഗവേഷണത്തില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്ന അവര്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളില്‍ ഫണ്ടിനായി കയറിയിറങ്ങി. എവിടെയും തിരിച്ചടിയായിരുന്നു ഫലം. ഒടുവില്‍ ഏതൊരു നല്ലആശയവും ഒരിക്കല്‍ തിരിച്ചറിയപ്പെടുമെന്ന തിരിച്ചറിവുമായി മോഡര്‍ന എന്ന അമേരിക്കന്‍ കമ്പനിയും, ബയോ എന്‍ടേക് എന്ന ജര്‍മന്‍ കമ്പനിയും അവരുടെ ഗവേഷണത്തിന് ഗ്രാന്‍ഡ് നല്‍കാന്‍ മുന്നോട്ടുവന്നു.

ലോകപ്രശസ്തയായ ശാസ്ത്രജ്ഞയ്ക്കൊപ്പം കാറ്റിയ്ക്ക് മറ്റൊരു വിശേഷണം കൂടെയുണ്ടായിരുന്നു. രണ്ട് ഒളിമ്പിക്സുകളില്‍ സ്വര്‍ണ്ണം കരസ്ഥമാക്കിയ ഒരു കായികതാരത്തിന്റെ ‘അമ്മ കൂടിയായിരുന്നു അവര്‍. റോവിങ്ങില്‍ 2008 ലും, 2012 ലും സ്വര്‍ണ്ണം നേടിയ സൂസന്‍ ഫ്രാന്‍സിയ കാറ്റിയുടെ മകള്‍.

ഒളിമ്പ്യന്റെ അമ്മ
ലോകപ്രശസ്തയായ ശാസ്ത്രജ്ഞയ്ക്കൊപ്പം കാറ്റിയ്ക്ക് മറ്റൊരു വിശേഷണം കൂടെയുണ്ടായിരുന്നു. രണ്ട് ഒളിമ്പിക്സുകളില്‍ സ്വര്‍ണ്ണം കരസ്ഥമാക്കിയ ഒരു കായികതാരത്തിന്റെ ‘അമ്മ കൂടിയായിരുന്നു അവര്‍. റോവിങ്ങില്‍ 2008 ലും, 2012 ലും സ്വര്‍ണ്ണം നേടിയ സൂസന്‍ ഫ്രാന്‍സിയ കാറ്റിയുടെ മകള്‍. ഗവേഷണത്തിനായും, ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനായി സര്‍വ്വകലാശാലകള്‍ തോറും സ്ഥിരമായി ഒരു വരുമാനം പോലുമില്ലാതെ അലയുമ്പോളും തന്റെ മകളുടെ താല്‍പ്പര്യം തിരിച്ചറിഞ്ഞുകൊണ്ട് അതിന് എല്ലാവിധത്തിലുള്ള പിന്തുണ നല്‍കുന്നതിലും അവര്‍ വിജയിച്ചു.

ശാസ്ത്രം ധര്‍മ്മം നിറവേറ്റുമ്പോള്‍
ശാസ്ത്രം ഒരിക്കല്‍ക്കൂടി അതിന്റെ യഥാര്‍ത്ഥ ധര്‍മ്മം നിറവേറ്റിയ അവസരമായിരുന്നു കോവിഡ് വാക്സിന്റെ കണ്ടുപിടുത്തം എന്ന് നിസ്സംശയം പറയാം. അതിനു പിന്നില്‍ പ്രകൃതി നിയോഗിച്ചവര്‍ ഏതുവലിയ പ്രതിസന്ധിയിലും പതറാതെ തങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്തിയതിന്റെ ദൃഷ്ടാന്തമാണ് ഇത്തവണത്തെ വൈദ്യരംഗത്തെ നൊബേല്‍ എന്നത് നാളെയെക്കുറിച്ചും ഏറെ പ്രതീക്ഷ നല്‍കുന്നു. നിപ്പയും, എയ് ഡ് സും, ക്യാന്‍സറും ഒക്കെ ഇന്നും മനുഷ്യനും ശാസ്ത്രത്തിനും പിടിതരാതെ മാറിനില്‍ക്കുകയാണല്ലോ. mRNA എന്തിനും പരിഹാരമാകുമെന്ന് കാറ്റലിന്‍ ആത്മവിശ്വാസത്തോടെ പറയുമ്പോള്‍ നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം. നാളെ അവയ്ക്കും വാക്‌സിനുമായി കാറ്റിയും ഗവേഷകലോകവും മുന്നോട്ടുവരുമെന്ന്.

അമ്മയുടെ സ്വപ്നം

അഞ്ചുവര്‍ഷം മുമ്പ് അന്തരിച്ച കാറ്റലിന്റെ മാതാവ് ഓരോവര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിക്കുമ്പോഴും കാറ്റലിനോട് പറയുമായിരുന്നു. ‘അടുത്തവര്‍ഷം നിനക്കായിരിക്കും പുരസ്‌കാരം’ എന്ന്. കാറ്റലിന്‍ അതുകേട്ട് ചിരിക്കുമായിരുന്നു. ഒരു പ്രൊഫസറോ, എന്തിന് ഒരു ഗവേഷണ ടീമോ ഇല്ലാത്ത എനിക്ക് എങ്ങിനെ ഇത്തരമൊരു പുരസ്‌കാരം ലഭിക്കും ഒരു സാധ്യതയുമില്ല. അമ്മയുടെ മറുപടി ഇങ്ങനെ ആയിരുന്നു, ‘അതൊന്നും ഇല്ലെങ്കിലും നീ നന്നായി കഷ്ടപ്പെടുന്നുണ്ടല്ലോ’. കാറ്റലിനും വിട്ടില്ല. ചിരിച്ചുകൊണ്ട് പറഞ്ഞു, ഞാന്‍ മാത്രമല്ല അമ്മേ, എല്ലാ ശാസ്ത്രജ്ഞന്മാരും അദ്ധ്വാനിക്കുന്നവരാണ്’ എന്ന്. എന്നാല്‍ അഞ്ചുവര്‍ഷങ്ങൾക്കിപ്പുറം കാറ്റലിന്‍ ലോകത്തിന്റെ നെറുകയില്‍ പുരസ്‌കാരങ്ങളുടെ രാജാവെന്നറിയപ്പെടുന്ന നൊബേല്‍ നേടി നില്‍ക്കുമ്പോള്‍ മറ്റൊരു ലോകത്തിരുന്നു ആ അമ്മ തന്റെ വാക്കുകള്‍ ഫലിച്ചതോര്‍ത്തു സന്തോഷിക്കുന്നുണ്ടാവും.

Author

Scroll to top
Close
Browse Categories