പ്രതീക്ഷയറ്റുപോകുന്ന കാലാവസ്ഥാ മാമാങ്കം…

പുറംതോട് കണ്ടാല്‍ വലിയ സംഭവമെന്നുതോന്നിക്കുന്ന തീരുമാനങ്ങള്‍ക്കപ്പുറം ക്രിയാത്മകമായ യാതൊരു തുടര്‍പ്രവര്‍ത്തനങ്ങളും നടക്കാതെയിരിക്കുന്ന കാലാവസ്ഥാവ്യതിയാന സമ്മേളനങ്ങളില്‍ ഒന്നുകൂടി എന്നതിനപ്പുറം, അസര്‍ബൈജാനില്‍ എന്തെങ്കിലും പ്രതീക്ഷ ഉണ്ടാകാന്‍ സാധ്യതയുണ്ടോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

ആഗോളകാലാവസ്ഥഉച്ചകോടി അസര്‍ബൈജാന്‍ എന്ന കുഞ്ഞുരാജ്യത്തിന്റെ തലസ്ഥാനമായ ബാകുവില്‍ ഗംഭീരമായി സംഘടിക്കപ്പെട്ടു. കാലാവസ്ഥാവ്യതിയാനം ഉള്‍പ്പെടെ പാരിസ്ഥിതിക വിഷയങ്ങളില്‍ പല അന്താരാഷ്ട്ര സമ്മേളനങ്ങളും പ്രഹസനമായി അവശേഷിക്കുന്നു എന്ന പരാമര്‍ശങ്ങള്‍ക്കും പരാതികള്‍ക്കും ഇടയിലാണ് ലോകത്തെ ഏറ്റവും വലിയ പരിസ്ഥിതിസമ്മേളനം നടന്നത്. കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ് (COP) എന്നപേരില്‍ നടക്കുന്ന ഈ സമ്മേളനത്തിന്റെ 29 -ാം പതിപ്പാണ് ബാകുവില്‍ നടക്കുന്നത്. അതുകൊണ്ടുതന്നെCOP-29 എന്നാണ് പൊതുവില്‍ ഇത് അറിയപ്പെടുന്നത്.
1995 ല്‍ ബെര്‍ലിനില്‍ ആരംഭിച്ച കാലാവസ്ഥഉച്ചകോടി എല്ലാ വര്‍ഷവും ഏതെങ്കിലുമൊരു രാജ്യത്തുവച്ചാണ് ആര്‍ഭാടമായി സംഘടിപ്പിക്കപ്പെടുന്നത്. കാലാവസ്ഥഉച്ചകോടി ഫോസില്‍ ഇന്ധനങ്ങളുടെ കയറ്റുമതിയ്ക്ക് പേരുകേട്ട അസര്‍ബൈജാനില്‍ ഇത്തവണ സമ്മേളനം നടക്കുമ്പോളും, കാര്‍ബണ്‍ ബഹിര്‍ഗ്ഗമനത്തില്‍ പിന്നിലല്ലാത്ത രാജ്യത്തുവച്ചു കാലാവസ്ഥവ്യതിയാനത്തിനെതിരെ ആത്മാര്‍ത്ഥമായി ചര്‍ച്ചകള്‍ നടക്കുമോയെന്ന സാമാന്യസംശയം ലോകത്തിനുണ്ട്. മാത്രമല്ല സമ്മേളനത്തിന്റെ പ്രസിഡന്റ് മുക്താര്‍ ബാബയേവിന്റെ (Mukhtar Babayev) ഓയില്‍ കമ്പനിയുമായുള്ള അനധികൃത ബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ ഇതിന് നേതൃത്വം വഹിക്കാന്‍ യോഗ്യനാണോ എന്ന ചോദ്യവും ചര്‍ച്ചചെയ്യപ്പെടുകയാണ്.
എന്താണ് സി.ഒ.പി
(കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ്)
കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട് വര്‍ഷംതോറും നടന്നുവരാറുള്ള കാലാവസ്ഥാഉച്ചകോടിയാണ് സി.ഒ.പി. ഐക്യരാഷ്ട്ര സംഘടനയുടെ ഫ്രെയിംവര്‍ക് കണ്‍വന്‍ഷന്‍ ഓണ്‍ ക്‌ളൈമറ്റ് ചേഞ്ചി (UNFCCC) ന്റെ ഭാഗമായാണ് ഇത് നടക്കുന്നത്. കാര്‍ബണ്‍ ബഹിര്‍ഗ്ഗമനവും ഹരിതഗൃഹ വാതകങ്ങളുടെ ഉപയോഗവും കുറയ്ക്കുന്നതിനായി ലോകരാജ്യങ്ങളെ ഒരുകുടക്കീഴില്‍ കൊണ്ടുവരികയും അതിനായുള്ള ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളും ത്വരിതപ്പെടുത്തുകയുമാണ് ഈ ഉച്ചകോടി ലക്ഷ്യമിടുന്നത്. ഏകദേശം 80,000 അംഗങ്ങള്‍ ആണ് വിവിധ രാജ്യങ്ങളില്‍ നിന്നായി പങ്കെടുക്കുന്നത്. 1995 മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 7 വരെ ഇറ്റലിയിലെ ബര്‍ലിനില്‍ ആണ് ആദ്യത്തെസി.ഒ.പി നടന്നത്.
കാര്‍ബണ്‍ ബഹിര്‍ഗമനം
അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ ആയുസ്സ് വര്‍ഷങ്ങള്‍ കടന്ന് നൂറ്റാണ്ടുകളിലേക്ക് നീളുമെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതായത്, മനുഷ്യരാശിയുടെ മുഴുവന്‍ ആയുസ്സുംനാമിപ്പോള്‍ത്തന്നെ ഉല്‍പ്പാദിച്ചുകഴിഞ്ഞിട്ടുള്ള കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ ദോഷഫലങ്ങള്‍ അനുഭവിക്കും എന്നര്‍ത്ഥം. ഭൂമിയിലേക്ക് കടന്നുവരുന്ന സൂര്യപ്രകാശത്തിന്റെ ചൂടിനെ തിരികെ പ്രതിഫലിപ്പിക്കാതെഅന്തരീക്ഷത്തില്‍ തന്നെ അടക്കിനിര്‍ത്തുന്നു. അതുവഴി ആഗോളതലത്തില്‍ താപനില ഉയരുകയും, വലിയ ഐസ് മലകള്‍ ഉരുകുകയും, ആ ജലം കടലുകളിലേക്ക് കൂട്ടമായി എത്തുകയും ചെയ്യുന്നു.
ഉച്ചകോടിയില്‍
അന്തരീക്ഷത്തിലെ ചൂട് വര്‍ധിക്കുന്നതിനനുസരിച്ചു കടല്‍ ചൂടാകുകയും, മത്സ്യസമ്പത്തു വലിയതോതില്‍ നശിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ നമുക്ക് ഇനിയൊരുശ്രമം പോലും നടത്തി പരിഹരിക്കാന്‍ കഴിയുന്നതിനുമപ്പുറം ഭൂലോകത്തിന്റെ കാലാവസ്ഥാവ്യതിയാനം എത്തിനില്‍ക്കുകയാണ്.
ഉച്ചകോടിയില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള തീരുമാനങ്ങളെപ്പറ്റിയും ചര്‍ച്ചകള്‍ കൊണ്ടുപിടിച്ചുനടക്കുന്നുണ്ട്. വൈദ്യുതി വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുക, ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം ഗണ്യമായി കുറയ്ക്കുക, വനനശീകരണം തടയുക, കൂടാതെ കാലാവസ്ഥാവ്യതിയാനം ഏറ്റവുമധികം ബാധിക്കുന്ന തീരദേശമേഖലകളില്‍ കൂടുതല്‍ ധനസഹായം നല്‍കുക എന്നതടക്കമുള്ള തീരുമാനങ്ങള്‍ പ്രതീക്ഷിക്കുന്നു. കൂടാതെ കാര്‍ബണ്‍ ഓഫ്സെറ്റിങ് (Carbon ffsetting), കാര്‍ബണ്‍ സെക്വസ്‌ട്രേഷന്‍ (Carbon Sequestration) തുടങ്ങിയ ശാസ്ത്രീയ രീതികള്‍ ത്വരിതപ്പെടുത്തുന്ന വിഷയങ്ങളിലും തീരുമാനം ഉണ്ടായേക്കാം. 2030 ഓടെ ഹരിതവാതകങ്ങളുടെ പുറംതള്ളല്‍ വലിയ അളവില്‍ കുറയ്ക്കുകയും, 2050 ഓടെ അവ പൂര്‍ണ്ണമായും ഒഴിവാക്കുക എന്നതാവും ഉച്ചകോടിയില്‍ ഉണ്ടാവാന്‍ പോകുന്ന ആത്യന്തികമായ തീരുമാനങ്ങളില്‍ പ്രധാനം.
സാമ്പത്തിക അസന്തുലിതാവസ്ഥ ഇത്തവണ ഒരുപക്ഷേ ഏറ്റവുമധികം ഗൗരവമായി ചര്‍ച്ചചെയ്യാന്‍ പോകുന്ന വിഷയം പരിസ്ഥിതി സാമ്പത്തിക അസന്തുലിതാവസ്ഥ (Financial Imbalance) തന്നെ ആയിരിക്കും എന്നകാര്യത്തില്‍ സംശയമില്ല. പാരിസ് ഉടമ്പടിയില്‍ തീരുമാനിക്കപ്പെട്ട; ദരിദ്രരാജ്യങ്ങള്‍ക്ക് കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കുവാനും പരിസ്ഥിതിസംരക്ഷണത്തിനുമായുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍
വികസിതരാജ്യങ്ങള്‍ സാമ്പത്തികസഹായം നല്‍കണമെന്ന ഉടമ്പടി കൃത്യമായി പാലിക്കപ്പെടാതെപോകുന്ന അവസ്ഥ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിതുറക്കും. ലോകത്തെ ഹരിതഗൃഹ വാതകങ്ങളില്‍ ബഹുഭൂരിപക്ഷവും
ഉല്‍പ്പാദിപ്പിക്കുന്നത് അമേരിക്കയും റഷ്യയും ചൈനയും പോലെയുള്ള ധനിക രാജ്യങ്ങളാണ്. അവിടങ്ങളിലെ വ്യവസായസ്ഥാപനങ്ങള്‍ പുറംതള്ളുന്ന മാലിന്യങ്ങളുടെ ദൂഷ്യഫലങ്ങള്‍ പേറുന്നതാവട്ടെ ദരിദ്രരായ രാജ്യങ്ങളും. ഇത്തരത്തില്‍ ഉണ്ടാകുന്ന അസന്തുലിതാവസ്ഥയെ മറികടക്കാനായാണ് കാര്‍ബണ്‍ കൂടുതല്‍ പുറംതള്ളുന്ന രാജ്യങ്ങള്‍ ദരിദ്രരാജ്യങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കുക എന്ന ആശയം മുന്നോട്ടുവച്ചതും അംഗീകരിക്കപ്പെട്ടതും. എന്നാല്‍ തീരുമാനങ്ങള്‍ക്കപ്പുറം ഇത് നല്‍കാനോ കാര്‍ബണ്‍ ബഹിര്‍ഗ്ഗമനം കുറയ്ക്കാനോ വികസിതരാജ്യങ്ങള്‍ തയ്യാറാകാത്തപക്ഷം അസര്‍ബൈജാനില്‍ എങ്കിലും ഒരു ശക്തമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കാലാവസ്ഥയുമായി ബന്ധപ്പെട്ട ആഗോള സമ്മേളനങ്ങള്‍ എന്നും പ്രഹസനം മാത്രമാണ്. കാരണം മറ്റൊന്നുമല്ല. ഇതിന് നേതൃത്വം വഹിക്കുന്ന ഒന്നാം ലോകരാജ്യങ്ങള്‍ തന്നെയാണ് കാലാവസ്ഥാവ്യതിയാനത്തിന് പ്രധാന കാരണക്കാര്‍ എന്ന വിരോധാഭാസമാണ്.
ടൂറിസം വികസനം
അസര്‍ബൈനിലും വലിയ പ്രതീക്ഷ പുലര്‍ത്തേണ്ടതില്ല. അതില്‍ ഒന്നാമത്തെ കാരണം ഏവര്‍ക്കും അറിയാവുന്നതുപോലെ ആ രാജ്യത്തിന്റെതന്നെ പ്രത്യേകതയാണ്. ഫോസില്‍ ഇന്ധനങ്ങളുടെ കയറ്റുമതിക്ക് പേരുകേട്ട, അവരുടെ സമ്പദ്വ്യവസ്ഥതന്നെ അതില്‍ അന്തര്‍ലീനമായ അവര്‍ക്ക് കാലാവസ്ഥാവ്യതിയാനത്തിനെതിരെ എത്രമാത്രം ഉച്ചത്തില്‍ ശബ്ദിക്കാനാവും? അടുത്തകാലത്തു ടൂറിസം വികസനത്തില്‍ കുതിച്ചുചാട്ടം നടത്തിയ രാജ്യമാണ് അസര്‍ബൈജാന്‍. ഇത്തരമൊരു കാലാവസ്ഥാ മെഗാ ഇവന്റ് അവര്‍ക്ക് ഗുണകരമാകാന്‍ പോകുന്നത് അവരുടെ ടൂറിസം രംഗത്താണ്. ലോകം ഉറ്റുനോക്കുന്ന അസര്‍ബൈജാന്‍ ചുളുവില്‍ ലോകത്തിന്റെ ശ്രദ്ധ നേടി അവരുടെ ടൂറിസം സാധ്യതയില്‍ കുതിച്ചുചാട്ടം നടത്തുന്നു എന്നതിനപ്പുറം കാലാവസ്ഥാവിഷയത്തില്‍ യാതൊരു പ്രതീക്ഷയും ഇവിടെ ഉണ്ടാകാന്‍ പോകുന്നില്ല.

ട്രംപ് പ്രസിഡന്റായി വരാനിരിക്കുമ്പോള്‍ അമേരിക്കയുടെ നിലപാടില്‍ പ്രതീക്ഷവേണ്ട. ട്രംപിന് ഒരുകാലത്തും കാലാവസ്ഥാവ്യതിയാനവും ആഗോളതാപനവുമൊന്നും വിഷയമേ ആയിരുന്നില്ല. അങ്ങനെ ആ വിഷയത്തെ അഭിസംബോധന ചെയ്താല്‍ വികസനത്തില്‍ വലിയ വിട്ടുവീഴ്ച അമേരിക്കയ്ക്ക് വേണ്ടിവരും.അമേരിക്ക മാത്രമല്ല, റഷ്യ, ചൈന, ഇന്ത്യ എന്നിങ്ങനെ മുന്‍നിര രാജ്യങ്ങള്‍ ആരും പങ്കെടുക്കാന്‍ ഇടയില്ല. അഥവാ പങ്കെടുത്താല്‍ തന്നെയും പത്തോ അമ്പതോ വര്‍ഷങ്ങള്‍ക്കുള്ളില്‍ കാര്‍ബണ്‍ ബഹിര്‍ഗ്ഗമനം കുറയ്ക്കുമെന്ന പ്രഖ്യാപനം നടത്തി കാണികളെ കോള്‍മയിര്‍ കൊള്ളിക്കുന്നതിനപ്പുറം പ്രായോഗികമായ യാതൊരു നടപടിയും ഉണ്ടാകാന്‍ സാധ്യത ഇല്ല.
ക്ലൈമറ്റ് ഫിനാന്‍സ്
ക്ലൈമറ്റ് ഫിനാന്‍സ് ചര്‍ച്ചചെയ്യാന്‍ തുടങ്ങിയിട്ട് നാളേറെയായിട്ടുണ്ട്. ഇപ്പോള്‍ അത് കൂടുതല്‍ ചര്‍ച്ചയാവുന്നത് അത് ഒരുശതമാനം പോലും പാലിക്കപ്പെടുന്നില്ല എന്നത്തിന്റെ ഭാഗമായാണ്. പാരിസ് ഉടമ്പടിയില്‍ തീരുമാനിക്കപ്പെട്ട ദരിദ്രരാജ്യങ്ങള്‍ക്ക് കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കുവാനും പരിസ്ഥിതിസംരക്ഷണത്തിനുമായുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ വികസിതരാജ്യങ്ങള്‍ സാമ്പത്തികസഹായം നല്‍കണമെന്ന ഉടമ്പടി കൃത്യമായി പാലിക്കപ്പെടാതെപോകുന്ന അവസ്ഥ. ലോകത്തെ ഹരിതഗൃഹ വാതകങ്ങളില്‍ ബഹുഭൂരിപക്ഷവും ഉല്‍പ്പാദിപ്പിക്കുന്നത് അമേരിക്കയും റഷ്യയും ചൈനയും പോലെയുള്ള ധനിക രാജ്യങ്ങളാണ്. അവിടങ്ങളിലെ വ്യവസായസ്ഥാപനങ്ങള്‍ പുറംതള്ളുന്ന മാലിന്യങ്ങളുടെ ദൂഷ്യഫലങ്ങള്‍ പേറുന്നതാവട്ടെ ദരിദ്രരായ രാജ്യങ്ങളും.

ഇത്തരത്തില്‍ ഉണ്ടാകുന്ന അസന്തുലിതാവസ്ഥയെ മറികടക്കാനായാണ് കാര്‍ബണ്‍ കൂടുതല്‍ പുറംതള്ളുന്ന രാജ്യങ്ങള്‍ ദരിദ്രരാജ്യങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കുക എന്ന ആശയം മുന്നോട്ടുവച്ചതും അംഗീകരിക്കപ്പെട്ടതും. എന്നാല്‍ തീരുമാനങ്ങള്‍ക്കപ്പുറം ഇത് നല്‍കാനോ കാര്‍ബണ്‍ ബഹിര്‍ഗ്ഗമനം കുറയ്ക്കാനോ വികസിതരാജ്യങ്ങള്‍ തയ്യാറാകാത്തപക്ഷം അസര്‍ബൈജാനില്‍ എങ്കിലും ഒരു ശക്തമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് .
അയഞ്ഞ തീരുമാനങ്ങള്‍ക്ക് ഇനി സ്ഥാനമില്ല. അതിനാലാണ് അതിന്റെ മേന്മയെക്കാള്‍ കൂടുതല്‍ അത് അളക്കുന്ന (Quantify) തരത്തിലേക്ക് കാര്യങ്ങള്‍ മാറുന്നത്. കാര്‍ബണ്‍ ഫിനാന്‍സിംഗ് കൃത്യമായി അളന്നുകുറിച്ചു നടപ്പാക്കാന്‍ ഇത്തവണ ശ്രമം ഉണ്ടാകുമെന്നതിന്റെ ഭാഗമായാണ് ന്യൂ കളക്ടീവ് ക്വാന്റിഫൈഡ് ലക്ഷ്യങ്ങള്‍ (NCQG) മുന്നോട്ടുവെക്കുന്നത്. അതുകൊണ്ട് കൃത്യമായ കാര്‍ബണ്‍ ഫിനാന്‍സിംഗ് ഇത്തവണ ചര്‍ച്ചയായേക്കുമെന്നാണ് പ്രതീക്ഷ. ചര്‍ച്ചയ്ക്കപ്പുറം പ്രായോഗികമായി അത് നടക്കുമോയെന്ന് കാത്തിരുന്നുതന്നെ കാണേണ്ടിവരും
കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച റിപ്പോര്‍ട്ട് ഓരോ ഏഴുവര്‍ഷം കൂടുമ്പോഴുമാണ് ഐ.പി.സി.സി തയ്യാറാക്കുന്നത്. ലോകമെമ്പാടുമുള്ള പ്രഗദ്ഭരായ കാലാവസ്ഥാശാസ്ത്രജര്‍ ചേര്‍ന്നാണ് അത് തയ്യാറാക്കുന്നത്. റിപ്പോര്‍ട്ടില്‍ ഉടനീളം കണ്ണോടിച്ചാല്‍ മനുഷ്യന്‍ തന്നെയാണ് പ്രതിസ്ഥാനത്തുനില്‍ക്കുന്നത്. കോടാനുകോടി ജീവികള്‍ അധിവസിക്കുന്ന ഈ ഭൂമിയില്‍, ആ ഭൂമിയെത്തന്നെ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഒരേയൊരു ജീവിവര്‍ഗ്ഗം മനുഷ്യന്‍ മാത്രമാണ് എന്നുകേള്‍ക്കുമ്പോള്‍ നമ്മുടെ തല അപമാനഭാരം മൂലം താഴണം.
9946199199