ഉത്തരാധുനികതയിലെ ജാതി ഒട്ടകം

ഇന്ത്യയില്‍ ആദ്യം സവർണജാതി സംവരണം നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. വിദ്യാഭ്യാസ രംഗത്ത് സവർണജാതി സംവരണം കൊണ്ടുവന്ന കേരളത്തിലെ സര്‍ക്കാര്‍ ആദിവാസി കുട്ടികളുടെ പ്രശ്‌നത്തെ മാത്രം കാണുന്നില്ല. കഴിഞ്ഞ 10-15 കൊല്ലത്തില്‍ ഏകദേശം അയ്യായിരത്തിന് മുകളില്‍ ആദിവാസി കുട്ടികള്‍ ഹയര്‍ സെക്കന്ററി വിദ്യാഭ്യാസത്തില്‍ നിന്ന്പുറത്താക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വിദ്യാഭ്യാസവര്‍ഷത്തില്‍ 519 കുട്ടികളോളം വയനാട് ജില്ലയില്‍ മാത്രം പുറത്താക്കപ്പെട്ടു.

സവർണജാതി സംവരണം( ഇ.ഡബ്ലിയു. എസ് സംവരണം) യഥാര്‍ത്ഥത്തില്‍ ഒരു കൗണ്ടര്‍ സംവരണമാണ്. അതായത് ഏത് ആവശ്യത്തിന് വേണ്ടിയാണോ സംവരണത്തെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്, ആ ആവശ്യത്തെയും അതുകൊണ്ട് ഉണ്ടാവുമായിരുന്ന മാറ്റത്തെയും നേരിട്ട് ഇല്ലാതാക്കുന്ന ഒരുതരം എതിര്‍ പ്രയോഗം. ഇത്തരമൊരു സംവരണത്തിന്റെ ചരിത്രപരമായ വേരുകള്‍ നവോത്ഥാനത്തോടെ മാറ്റം വന്ന സവര്‍ണ്ണ ജനതകളുടെ വൈരാഗ്യത്തില്‍ നിന്നുണ്ടായി വന്നതാണ് എന്ന് പറഞ്ഞല്ലോ. എന്നാല്‍ ഇത്ര പരസ്യമായി ഇതിനെ ഉയര്‍ത്താന്‍ ഇക്കൂട്ടരെ അനുവദിക്കുന്നത് സമൂഹത്തില്‍ അവര്‍ക്ക് ജാതിയില്ലാത്തവരായി നിന്നുകൊണ്ട് ജാതി അധികാരങ്ങള്‍ നിലനിര്‍ത്താന്‍ സാധിക്കുന്നുണ്ട് എന്ന നിലകൊണ്ടാണ്. സംവരണം സാമ്പത്തികമാക്കുന്നത്തോട് കൂടി ജാതിയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ കുറയുമെന്നവര്‍ കരുതുന്നു. അതോടൊപ്പം കഴിവ് ഉള്‍പ്പടെയുള്ള മൂല്യങ്ങളെ പറ്റിയുള്ള ഇക്കൂട്ടരുടെ വ്യാഖ്യാനങ്ങള്‍ എതിരില്ലാതെ അംഗീകരിക്കപ്പെടും എന്നുമവര്‍ മനസ്സിലാക്കുന്നു. അതോടൊപ്പം സ്വാതന്ത്ര്യത്തിന് ശേഷം ഇത്രയും നാളുകൊണ്ട് ഇക്കൂട്ടര്‍ തന്നെ ഭരിച്ചു മുടിച്ച നാടിന്റെ സാമ്പത്തിക -കായിക -സാമൂഹിക സ്ഥിതിയുടെ കാരണം സംവരണമായിരുന്നു എന്ന് സ്ഥാപിക്കാനും സാധിക്കും എന്നതാണ് ഇവരുടെ പ്രതീക്ഷ. അതിനായികൂടിയാണ് ഇത്തരമൊരു സംവരണത്തെ അവര്‍ ശക്തമായി ആവശ്യപ്പെടുന്നത്.

ഇ.ഡബ്ലിയു. എസ് അക്ഷരാര്‍ത്ഥത്തില്‍ ഭരണഘടനാ വിരുദ്ധമായ ഒന്നാണെങ്കിലും അതിനെ സാധ്യമാക്കിയതില്‍ പ്രധാന ഘടകങ്ങളിലൊന്ന് മേല്പറഞ്ഞ ജാതിയില്ലായ്മയാണ്. അതൊരു പൊതുബോധത്തിന്റെ ഭാഗമായി മാറുകയും ഇന്ത്യയിലെ ഇത്രനാള്‍ സംവരണീയരായിരുന്ന മറ്റ് സമൂഹങ്ങളിലെ സാധാരണക്കാരില്‍ തങ്ങള്‍ സ്വയം അനീതിയാണ് ചെയ്യുന്നത് എന്ന തോന്നല്‍ ഉണ്ടാക്കി എടുക്കുകയും ചെയ്യുന്നുണ്ട്

ഇ.ഡബ്ലിയു. എസ് അക്ഷരാര്‍ത്ഥത്തില്‍ ഭരണഘടനാ വിരുദ്ധമായ ഒന്നാണെങ്കിലും അതിനെ സാധ്യമാക്കിയതില്‍ പ്രധാന ഘടകങ്ങളിലൊന്ന് മേല്പറഞ്ഞ ജാതിയില്ലായ്മയാണ്. അതൊരു പൊതുബോധത്തിന്റെ ഭാഗമായി മാറുകയും ഇന്ത്യയിലെ ഇത്രനാള്‍ സംവരണീയരായിരുന്ന മറ്റ് സമൂഹങ്ങളിലെ സാധാരണക്കാരില്‍ തങ്ങള്‍ സ്വയം അനീതിയാണ് ചെയ്യുന്നത് എന്ന തോന്നല്‍ ഉണ്ടാക്കി എടുക്കുകയും ചെയ്യുന്നുണ്ട്. പരോക്ഷമായൊരു എതിര്‍പ്പ് 103-ാമത് നിയമഭേദഗതിയോട് ഉണ്ടാവാതിരുന്നത് അതിനാലാണ്. ഇതിന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഇടപെടലും കാര്യമായ ഇന്ധനം ആയി എന്ന് പറയാതിരിക്കാനാവില്ല. ഇ. എം. എസ് ഉള്‍പ്പടെ ഉള്ളവരുടെ വ്യാഖ്യാനങ്ങളും ഇടപെടലും തുടങ്ങി ഇപ്പോഴത്തെ ഇടത് ബുദ്ധിജീവികള്‍ വരെ പറയുന്ന ജാതിയില്ലായ്മ കേരളം പോലെയുള്ള പ്രദേശത്തെ മനുഷ്യരെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. ഇത്തരം ധാരാളം സവര്‍ണ്ണ പ്രബോധനങ്ങളുടെ പിന്‍ബലത്തോടെയാണ് മുന്നോക്കകാരിലെ പിന്നോക്കക്കാർക്ക് അവരുടെ അധിക സാന്നിധ്യത്തിന്റെ മുകളില്‍ വീണ്ടും സംവരണം നല്‍കാന്‍ സഹായിക്കുന്ന 15(6), 16(6) എന്നീ ആര്‍ട്ടിക്കിളുകള്‍ ഭരണഘടനയില്‍ കൂട്ടിച്ചേര്‍ക്കാന്‍ അനായാസം സാധിച്ചത്.

ഭരണഘടനയില്‍ നടത്തിയ 103-ാമത് നിയമഭേദഗതി 1992ല്‍ ഇന്ദ്രാ സാഹ്നി കേസില്‍ സംവരണത്തിന്റെ മാനദണ്ഡം സാമ്പത്തികം മാത്രമാവാന്‍ പാടില്ല എന്ന വിധി പ്രസ്താവനയ്ക്ക് നേരെ എതിരായാണ് നില്കുന്നത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15(4) സാമൂഹികവും, വിദ്യാഭ്യാസപരവുമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും പട്ടിക ജാതി, പട്ടിക വര്‍ഗ്ഗങ്ങള്‍ക്കും പ്രത്യേക പരിഗണനകള്‍ നല്‍കണം എന്ന് പറയുകയും, 16(4) ഇക്കൂട്ടരുടെ തുല്യ അവസരത്തിനായി സംവരണം നല്‍കണം എന്ന് പറയുകയും ചെയ്യുന്നുണ്ട്. ഇതിനെ ഖണ്ഡിക്കാതെ ഇതോടൊപ്പം പുതിയൊരു ക്ലാസ്സിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പൗരര്‍ക്കും പരിരക്ഷയും സംവരണവും നല്‍കണം എന്നതാണ് ആര്‍ട്ടിക്കിള്‍ 15(6),16(6) എന്നിവയില്‍ പറയുന്നത്. ഒരുതരത്തില്‍ ജാതിയെ തങ്ങള്‍ മനസ്സിലാകുന്നുണ്ട് എന്ന് തോന്നിപ്പിക്കുകയും എന്നാല്‍ ഇത് തങ്ങളുടെ പരാധീനത കൊണ്ടാണ് പറയുന്നത് എന്നും പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന തരത്തില്‍ , തങ്ങളുടെ വാദങ്ങളെ സാധൂകരിക്കുന്ന നിലയിലാണ് ഭരണഘടനയ്ക്കുള്ളിലും പുറത്തും ഇത് നിലനിര്‍ത്തിയിരിക്കുന്നത്. ഈ സവര്‍ണ്ണ സംവരണവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതിയില്‍ ഇത്തരത്തിലാണ് വാദം ഇക്കൂട്ടര്‍ ഉന്നയിച്ചതും.

സമത്വം
ബ്രാഹ്മണിസമായി

മഹാത്മാ അയ്യങ്കാളി

ഭരണഘടനയ്ക്കുളില്‍ ഉണ്ടായ ലൂപ് ഹോളുകളെയും, ഗ്യാപുകളെയും സവര്‍ണ്ണത കൊണ്ട് നിറയ്ക്കാന്‍ ഈ സവര്‍ണ്ണ അധീശത്വത്തിന് സാധിച്ചു. ഫലമോ സമത്വം ബ്രാഹ്മണിസമായി മനസിലാക്കപ്പെട്ടു.

ഭരണഘടനയുടെ സവിശേഷമായ സ്വഭാവത്തിന്റെ ഭാഗമാണ് സ്റ്റേറ്റിനു ഗ്രൂപ്പുകളെ(class) ഉണ്ടാക്കാന്‍ സാധിക്കുന്ന അധികാരം. എന്നാല്‍ ഭരണഘടനയുടെ അന്തസത്ത മനസ്സിലാക്കിയാല്‍ ഇത്തരത്തിലുള്ള ക്ലാസുകള്‍ ഒരിക്കലും സാമ്പത്തിക അടിസ്ഥാനത്തില്‍ ഉള്ളവയാകാന്‍ പാടില്ല എന്നത് തീര്‍ച്ചയായും ബോധ്യപ്പെടും. അപ്പോഴും ഭരണഘടനാ ധാര്‍മികതയെ ഉള്‍കൊള്ളാന്‍ സാധിക്കാത്തവരെ സംബന്ധിച്ച് ഇതിനെ മനസ്സിലായിക്കൊള്ളണം എന്നില്ല. തുല്യ അവസരം എന്ന ന്യായം സവര്‍ണ്ണ സംവരണത്തിനായി ഉന്നയിച്ചവരുടെ പ്രശ്‌നം അതാണെന്ന് തോന്നുന്നു. എന്തായാലും ഭരണഘടനയ്ക്ക് ഉള്ളില്‍ പുതിയൊരു ഗ്രൂപ്പിനെ ഉണ്ടാക്കാന്‍ സാധിക്കുമെന്ന സാധ്യതയെ ഉപയോഗിച്ചാണ് മുന്നോക്കകാരിലെ പിന്നോക്കക്കാര്‍ എന്നൊരു ഗ്രൂപ്പിനെ/ക്ലാസ്സിനെ ഇവര്‍ നിര്‍മിച്ചത്. ഈ ഗ്രൂപ്പിന്റെ അടിത്തറയ്ക്കായി ഇവര്‍ 15(4) ല്‍ തന്നെ പറഞ്ഞിരിക്കുന്ന സാമൂഹികവും, വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥ ഉള്ള ഗ്രൂപ്പ് എന്ന പരികല്പനയെ വ്യാഖ്യാനിച്ചു തങ്ങളുടെ ചരിത്രവുമായി ചേര്‍ത്ത് വായിച്ചു. ഭൂപരിഷ്‌കരണമുള്‍പ്പടെ നടന്നവ തങ്ങളെ സാമ്പത്തികമായി പിന്നോക്കമാക്കിയെന്നും അതുവഴി തങ്ങള്‍ ഉന്നത വിദ്യാഭ്യാസത്തിലേക്ക് കയറാന്‍ സാധിക്കാത്തവരായെന്നും അവര്‍ പറഞ്ഞു. ഇത്തരത്തില്‍ പൊതുബോധത്തിന് സ്വീകാര്യമാവുന്ന തരത്തിലുള്ള എല്ലാവിധ സവര്‍ണ്ണ ന്യായങ്ങളും തിരുത്തി അവര്‍ സവര്‍ണ്ണ സംവരണത്തെ ഭരണഘടനയുടെ ഭാഗമാക്കുകയും സുപ്രീം കോടതിയുടെ 5 അംഗ ബഞ്ച് അതിനെ ശരിവയ്ക്കുകയും ചെയ്തു. ഏറ്റവും പ്രധാനമായി നമ്മള്‍ മനസ്സിലാക്കേണ്ടത്, വിധിന്യായത്തില്‍ വിയോജിച്ചു എഴുതിയ ജഡ്ജി രവീന്ദ്ര ബട്ട്, യു. യു. ലളിത് എന്നിവര്‍ ചൂണ്ടിക്കാട്ടിയ ഒരു കാര്യമാണ്. അതായത് ഇത്തരത്തിലൊരു പുതിയ ക്ലാസ്സിനെ ഉണ്ടാകുമ്പോള്‍ പിന്നെ അതിനുള്ളില്‍ വിവേചനം പാടില്ല എന്ന കാര്യം. കാരണം സാമ്പത്തിക സംവരണം എന്ന് പേരിട്ട ഈ സംവരണം സവര്‍ണ്ണര്‍ക്ക് മാത്രം ലഭിക്കുന്ന സംവരണമാണ്. ഏറ്റവും അധികം സാമ്പത്തിക പിന്നോക്കാവസ്ഥ അനുഭവിക്കുന്ന അടിത്തട്ടിലെ പിന്നോക്കരെ ഒഴിവാക്കി സവര്‍ണ്ണ പിന്നോക്കര്‍ക്ക് മാത്രം ലഭിക്കുന്ന പ്രത്യേക വിശേഷാധികാരം. അപ്പോഴും സവര്‍ണ്ണ സംവരണത്തിന് ലഭിച്ച ഈ സ്വീകാര്യത യഥാര്‍ത്ഥത്തില്‍ സാമൂഹിക പൊതു ബോധത്തിന്റെയും ജാതീയതയുടെയും കൃത്യമായ അടയാളമാണ്. അതുകൊണ്ടാണല്ലോ സാമ്പത്തിക അടിത്തറയില്‍ സംവരണം നടപ്പിലാക്കാന്‍ തീരുമാനിച്ചപ്പോള്‍ അതില്‍നിന്നുംഎളുപ്പത്തില്‍ ദലിത്-ആദിവാസി പിന്നോക്ക ജാതികളെ ഒഴിവാക്കാന്‍ അവര്‍ക്ക് തോന്നിയതും. ഈ അനീതിയോട് സിവില്‍ സമൂഹത്തിനും, സംവരണീയ സമൂഹത്തിനും യാതൊരു വ്യാപക എതിര്‍പ്പ് തോന്നാതിരുന്നതും. ഭരണഘടനയ്ക്കുളില്‍ ഉണ്ടായ ലൂപ് ഹോളുകളെയും, ഗ്യാപുകളെയും സവര്‍ണ്ണത കൊണ്ട് നിറയ്ക്കാന്‍ ഈ സവര്‍ണ്ണ അധീശത്വത്തിന് സാധിച്ചു. ഫലമോ സമത്വം ബ്രാഹ്മണിസമായി മനസിലാക്കപ്പെട്ടു.

ആദിവാസി കുട്ടികളെ
കണ്ടില്ലെന്ന് നടിക്കുന്നു

അവഗണിക്കപ്പെടുന്നു ആദിവാസികൾ

നമ്മള്‍ എല്ലാവരും തന്നെ തല വയ്ക്കാന്‍ ഇടം കൊടുത്തപ്പോള്‍ മൊത്തത്തോടെ ഉള്ളില്‍ കയറിയ ഒട്ടകത്തിന്റെ കഥ കേട്ടിട്ടുണ്ടാവും. സവര്‍ണ്ണ സംവരണം ഉണ്ടാക്കിയെടുത്തതോട് കൂടി മെറിറ്റ് വാദമൊക്കെ കാറ്റില്‍ പറത്തി സവര്‍ണ്ണ സമുദായങ്ങളും ഭരണകൂടങ്ങളും തങ്ങളുടെ അധികാരപ്രയോഗങ്ങള്‍ തുടങ്ങി. 2022 എസ്. എസ്. സി പരീക്ഷയുടെ ഹിന്ദി ട്രാന്‍സ്ലേറ്റര്‍ പരീക്ഷയുടെ കട്ട് ഓഫ് മാര്‍ക്ക് പരിശോധിക്കുമ്പോള്‍ എസ്. സി, എസ്. ടി യെക്കാളും താഴെയാണ് ഇ.ഡബ്ലിയു. എസ് മാര്‍ക്ക്. എസ്. സി- 82.50, എസ്. ടി – 76.50, ഒ. ബി. സി – 110.50 വാങ്ങണം എന്നിരിക്കെ ഇ.ഡബ്ലയു. എസ് കാര്‍ക്ക് വെറും 51.25 മാര്‍ക്ക് മതിയാകും. തുടര്‍ന്നിങ്ങോട്ട് പരീക്ഷകളുടെ ഒക്കെ മാര്‍ക്കും,ലാസ്റ്റ് റാങ്കും ഇ.ഡബ്ലിയു. എസ് കാര്‍ക്ക് മറ്റുള്ളവരെക്കാള്‍ താഴെയുള്ളത് മതിയെന്നായിരിക്കുന്നു. ഇന്ത്യയില്‍ ആദ്യം ഇ.ഡബ്ലിയു. എസ് നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. വിദ്യാഭ്യാസ രംഗത്ത് ഇ.ഡബ്ലിയു. എസ്‌കൊണ്ടുവന്ന കേരളത്തിലെ സര്‍ക്കാര്‍ ആദിവാസി കുട്ടികളുടെ പ്രശ്‌നത്തെ മാത്രം കാണുന്നില്ല. കഴിഞ്ഞ 10-15 കൊല്ലത്തില്‍ ഏകദേശം 5000തിന് മുകളില്‍ആദിവാസികുട്ടികള്‍ ഹയര്‍ സെക്കന്ററി വിദ്യാഭ്യാസത്തില്‍ നിന്ന്പുറത്താക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞവിദ്യാഭ്യാസവര്‍ഷത്തില്‍ 519 കുട്ടികളോളം വയനാട് ജില്ലയില്‍ മാത്രം പുറത്താക്കപ്പെട്ടു. ആദിശക്തി സമ്മര്‍ സ്‌കൂള്‍ പോലെയുള്ളവര്‍ സമരങ്ങള്‍ വഴി മാധ്യമ ശ്രദ്ധയില്‍ എത്തിച്ചിട്ട്‌ പോലും സര്‍ക്കാര്‍ അതിനായി ഒന്നും ചെയ്യുന്നില്ല എന്നതാണ് വാസ്തവം. അതേ സമയം ഇതേ ജില്ലയിലെ ഇ. ഡബ്ലിയൂ. എസ് സീറ്റുകള്‍ പലതും വേക്കന്റ്ആണ്താനും. സംവരണം ഇല്ലാത്ത പ്രൈവറ്റ്‌ മേഖല മുഴുവന്‍ തന്നെയും സവര്‍ണ്ണഭരണത്തിലാണ്. ഇത്കണ്ടിട്ട് മനസ്സിലാവാഞ്ഞിട്ടല്ല സര്‍ക്കാര്‍ ഇത്തരത്തില്‍ പെരുമാറുന്നത്എന്നത് തീര്‍ച്ചയാണ്. സവര്‍ണ്ണര്‍ സവര്‍ണ്ണര്‍ക്കായി നിലനിര്‍ത്തിയിരിക്കുന്ന ഭരണകൂടമാണ്എന്ന്പറയാതെ പറയുകയാണ്‌ സര്‍ക്കാര്‍. അതിനാല്‍ തന്നെ ശക്തമായ ഇടപെടല്‍ പിന്നോക്ക സമൂഹങ്ങള്‍ നടത്താതെ ഇതില്‍ മാറ്റമുണ്ടാവുമെന്ന്‌ തോന്നുന്നില്ല.. കക്ഷി-ജാതിരാഷ്ട്രീയത്തിന്അപ്പുറം ശ്രീനാരായണഗുരുവും,അംബേദ്കറും, മഹാത്മാ അയ്യന്‍കാളിയും, പൊയ്കയില്‍ അപ്പച്ചനും, സഹോദരന്‍ അയ്യപ്പനും മുന്നോട്ട്വച്ച രാഷ്ട്രീയം ഏറ്റെടുത്താലേ ഈ ബ്രാഹ്മണിസത്തെ നമുക്ക് തടയാന്‍ സാധിക്കൂ. അതിനായി ഈ സംവാദങ്ങള്‍ വഴിയൊരുക്കുമെന്ന് വിശ്വസിക്കാം.

Author

Scroll to top
Close
Browse Categories