മൂന്നാമൂഴത്തിന്റെ മണിമുഴക്കം

വടക്കേ ഇന്ത്യ ഹിന്ദുരാഷ്ട്രമായി മാറിയെന്നാണ് കമല്‍നാഥും ഭൂപേഷ്ബാഗേലും വിശ്വസിക്കുന്നത്. അതുകൊണ്ട് അല്പം ഹിന്ദുത്വം ആകാം എന്നവര്‍ കരുതി. അതായത് മൃദുഹിന്ദുത്വം മുദ്രാവാക്യമാക്കാന്‍ കമല്‍നാഥ് കരുക്കള്‍ നീക്കി. ഇത് ബിജെപിക്കാണ് ഗുണം ചെയ്തത്. ഹിന്ദുത്വമാകാമെങ്കില്‍ അത് ഒറിജിനല്‍ ആകുന്നതാണ് നല്ലതെന്ന് ജനങ്ങള്‍ കരുതി. ട്രൂകോപ്പികള്‍ വ്യാജപ്പതിപ്പാണ്. തീവ്രഹിന്ദുത്വത്തിനു മുന്നില്‍ മൃദുഹിന്ദുത്വം വാടിപ്പോയി. ഒറിജിനലിനു മുന്നില്‍ ഡ്യൂപ്ലിക്കേറ്റ് പൊളിഞ്ഞു വീണു

നവംബറില്‍ ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് വരാന്‍പോകുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വിളംബര പ്രഖ്യാപനമായി മാറി. കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തില്‍ ചെങ്കോട്ടയില്‍ നിന്ന് നരേന്ദ്രമോദി പ്രഖ്യാപിച്ചു ”ഞാന്‍ മൂന്നാമതും വരും” .ബിജെപിയുടെ മൂന്നാമൂഴം ഇന്ത്യയുടെ ശാക്തിക നിലയെ ലോകത്തു മൂന്നാമതാക്കി മാറ്റും.
മണിപ്പൂരില്‍ വര്‍ഗിയ കലാപം കത്തിപ്പടർന്നപ്പോൾ പാര്‍ലമെന്റില്‍ പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവന്നു മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍. ചര്‍ച്ചയുടെ അവസാന ദിവസം മാത്രം പാര്‍ലമെന്റിലെത്തിയ മോദി കോണ്‍ഗ്രസിനോട് പറഞ്ഞത് മൂന്നാമൂഴത്തിലും അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ അവസരം നല്‍കാമെന്നായിരുന്നു. ദുര്‍ബലമായ പ്രതിപക്ഷത്തിന്റെ മുന്നില്‍ ആത്മവിശ്വാസത്തോടുകൂടി പ്രതികരിക്കാന്‍ മോദിയെ പ്രാപ്തനാക്കിയത് ബിജെപിയുടെ സംഘടനാമികവായിരുന്നു. ഇത് സൂചിപ്പിക്കുന്നത് ബിജെപിയുടെ തുടര്‍ വിജയത്തെയാണ്. കര്‍ണാടക തെരഞ്ഞെടുപ്പ് പ്രതിപക്ഷ ഉണര്‍വിന്റെ പ്രതിച്ഛായയായിരുന്നെങ്കില്‍ രാജസ്ഥാനും ഛത്തീസ് ഗഡും മധ്യപ്രദേശും നല്‍കുന്ന സൂചന പ്രതിപക്ഷ ശിഥിലീകരണത്തിന്റേതാണ്.

ബിജെപി
തലമുറ മാറ്റം ഉറപ്പാക്കി

തെരഞ്ഞെടുപ്പിലെ വിന്നിംഗ് സ്ട്രാറ്റജി നിരന്തരം പുതുക്കലാണ്. അത് കൃത്യമായി തിരിച്ചറിഞ്ഞ് നടപ്പാക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പിന് മുമ്പ് അത് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചു. യദിയൂരപ്പയെപ്പോലുള്ള സീനിയര്‍ നേതാക്കള്‍ക്ക് തെരഞ്ഞെടുപ്പിന് മുമ്പു തന്നെ ഗോള്‍ഡന്‍ ഷേക്ക്ഹാന്‍ഡ് നല്‍കി. പക്ഷെ അത് തിരിച്ചടിച്ചു. തിരിച്ചടി പാഠമാക്കി രാജസ്ഥാനില്‍ വസുന്ധര രാജയെ ഒപ്പം നിര്‍ത്തി. ഒരു പരിധിവരെ അവര്‍ തന്നെ മുഖ്യമന്ത്രിയാവും എന്ന് മര്‍മ്മറിംഗ് ക്യാമ്പെയിന്‍ നടത്തി. മധ്യപ്രദേശില്‍ ശിവരാജ്‌സിംഗ് ചൗഹാനെ ഒഴിവാക്കിയില്ല. മൂന്ന് വട്ടം മുഖ്യമന്ത്രിയായ ചൗഹാനെ വീണ്ടും മത്സരിപ്പിച്ചു. മുഖ്യമന്ത്രിയായി ശിവരാജ് സിംഗ് ചൗഹാന്‍ തന്നെ വരുമെന്ന് അദ്ദേഹത്തിന്റെ അനുയായികളെക്കൊണ്ട് പറയിപ്പിച്ച് അനിശ്ചിതത്വം നിലനിര്‍ത്തി. വിഘടിച്ചു നിന്ന പ്രാദേശിക നേതാക്കളെ ഒരുമിപ്പിച്ചു നിര്‍ത്താന്‍ ബോധപൂര്‍വം കേന്ദ്രനേതൃത്വത്തിന്റെ ഇടപടെലുണ്ടായി. അത് വിജയം കണ്ടു.

തിരഞ്ഞെടുപ്പിനു ശേഷം ബിജെപി തലമുറ മാറ്റം ഉറപ്പുവരുത്തി. മുസ്ലീങ്ങള്‍ ഒഴികെ ക്രിസ്ത്യാനികളെ തൊടാതെ ഹിന്ദുവിന്റെ വിവിധ വിഭാഗങ്ങളെ ഒപ്പം നിര്‍ത്താന്‍ ആവശ്യമായ ശാസ്ത്രീയ സമീപനം സ്വീകരിച്ചു. ഛത്തീസ്‌ ഗഡില്‍ ആദിവാസിഗോത്ര വിഭാഗത്തില്‍ നിന്നുള്ള വിഷ്ണുദേവ് സായിയെ മുഖ്യമന്ത്രിയാക്കി, മധ്യപ്രദേശില്‍ ഒബിസി വിഭാഗത്തില്‍ നിന്നുള്ള മോഹന്‍യാദവ് മുഖ്യമന്ത്രിയായി. രാജസ്ഥാനില്‍ ബ്രാഹ്മണനായ ഭജന്‍ലാല്‍ ശര്‍മ്മയെ മുഖ്യമന്ത്രിയാക്കി. ഉപമുഖ്യമന്ത്രിമാരായി രജപുത്ര വംശയായ ജയ്പൂര്‍ രാജകുമാരി ദിയാകുമാരിയെയും പട്ടികവിഭാഗത്തില്‍ നിന്നുള്ള പ്രേംചന്ദ് ബട്‌വയെയും നിശ്ചയിച്ചു. ബിജെപിയുടെ രാഷ്ട്രീയതന്ത്രം വളരെ ഫലപ്രദമായി പ്രവര്‍ത്തിച്ചു.

ബിജെപിക്ക് ആവശ്യം ഭരണമാണ്. അതിന് ആദിവാസികള്‍, ഒബിസിക്കാര്‍, പിന്നാക്കക്കാര്‍, ദളിതര്‍, ബ്രാഹ്മണര്‍ എല്ലാം ഉപകരണങ്ങളാണ്. ബിജെപിയുടെ തീരുമാനങ്ങള്‍ എല്ലാം എടുക്കുന്നത് ആര്‍.എസ്.എസാണ്. ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ രൂപത്തില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ ആര്‍.എസ്.എസ്. അധികാരത്തിലെത്തി.

ഇന്ത്യയുടെ രാഷ്ട്രപതിയായി ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ദ്രൗപതിമുര്‍മുവിനെ കൊണ്ടുവരുമ്പോള്‍ ബിജെപി ഇന്ത്യയിലെ ആദിവാസി ഗോത്ര വോട്ടുകളില്‍ ലക്ഷ്യം വച്ചിരുന്നു. അതാണ് ഛത്തീസ്ഗഡില്‍ പ്രവര്‍ത്തിച്ചത്. ഛത്തീസ് ഗഡില്‍ 29 ആദിവാസ സംവരണ മണ്ഡലങ്ങളാണ്. അതില്‍ 27ലും കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ്സാണ് ജയിച്ചിരുന്നത്. ബിജെപിക്ക് രണ്ട് സീറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് അവിടം പിടിച്ചാലെ ഭരണം കൈയ്യിലെത്തു എന്ന കാര്യം ബിജെപിക്ക് അറിയാമായിരുന്നു. തെരഞ്ഞെടുപ്പിന് മൂന്ന് മാസം മുമ്പ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചാണ് ഇവിടെ ഓപ്പറേഷന്‍ താമര ആരംഭിച്ചത്. അതിന് ആദിവാസി വിഭാഗത്തില്‍ നിന്നുള്ള രാഷ്ട്രപതി അവര്‍ക്ക് സഹായകമായി. ദ്രൗപതി മുര്‍മുവിന് ഒരു അധികാരവും ബിജെപി നല്‍കുന്നില്ല. പാര്‍ലിമെന്റിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തപ്പോള്‍ രാഷ്ട്രപതിയുടെ അസാന്നിദ്ധ്യമാണ് ചര്‍ച്ച ചെയ്യപ്പെട്ടത്. പക്ഷെ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള രാഷ്ട്രപതി ബിജെപിയുടെ തിരഞ്ഞെടുപ്പ് നീക്കത്തില്‍ വലിയ സഹായം ചെയ്തു. ഛത്തീസ് ഗ ഡില്‍ ആദിവാസി സംവരണ മണ്ഡലത്തില്‍ ഇപ്രാവശ്യം ബിജെപി 17 സീറ്റ് ജയിച്ചു. അങ്ങനെ ജയിച്ച കൂട്ടത്തില്‍ പ്രമുഖ ഗോത്രവിഭാഗ നേതാവാണ് വിഷ്ണുദേവ്‌സായി. കുങ്കുരുവില്‍ നിന്ന് അദ്ദേഹം ജയിച്ചത് കാല്‍ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്.

ബിജെപിക്ക് ആവശ്യം ഭരണമാണ്. അതിന് ആദിവാസികള്‍, ഒബിസിക്കാര്‍, പിന്നാക്കക്കാര്‍, ദളിതര്‍, ബ്രാഹ്മണര്‍ എല്ലാം ഉപകരണങ്ങളാണ്. ബിജെപിയുടെ തീരുമാനങ്ങള്‍ എല്ലാം എടുക്കുന്നത് ആര്‍.എസ്.എസാണ്. ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ രൂപത്തില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ ആര്‍.എസ്.എസ്. അധികാരത്തിലെത്തി. ഛത്തീസ് ഗ ഡി ലും മധ്യപ്രദേശിലും രാജസ്ഥാനിലും ആര്‍.എസ്.എസുകാര്‍ മുഖ്യമന്ത്രിമാരായി സ്ഥാനാരോഹണം ചെയ്യപ്പെട്ടു. വളരെ ഭംഗിയായി തലമുറ മാറ്റവും ആര്‍.എസ്.എസ്. പട്ടാഭിഷേകവും പൂര്‍ത്തിയാക്കാന്‍ ബിജെപിക്ക് കഴിഞ്ഞു.

എക്‌സിറ്റ് പോളുകള്‍
എക്‌സിറ്റായി

തെരഞ്ഞെടുപ്പ് ഫലപ്രവചനക്കാരാണ് ഈ തെരഞ്ഞെടുപ്പില്‍ മുഖം നഷ്ടപ്പെട്ടവര്‍. അവരുടെ പ്രവചനങ്ങള്‍ പൊളിഞ്ഞു. തെരഞ്ഞെടുപ്പിനു മുമ്പും തെരഞ്ഞെടുപ്പിനു ശേഷവും, ഫലം വരുന്നതുവരെ കോണ്‍ഗ്രസ് മുന്നേറ്റത്തിന്റെ കഥകളാണ് കേട്ടുകൊണ്ടിരുന്നത്. അതിന് മരുന്നിട്ടത് മാധ്യമങ്ങളാണ്. എക്‌സിറ്റ്‌പോളിലൂടെ പ്രവചനം നടത്തുകയും അതൊരു മത്സരമാക്കി മാറ്റുകയും ടെലിവിഷന്‍ അന്തിച്ചര്‍ച്ചകളില്‍ അതിന്റെ മാനേജര്‍മാര്‍ ചര്‍ച്ചയ്ക്ക് വരികയും ചെയ്തത് ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞ വേളയിലെ കൗതുകമായിരുന്നു. ബിജെപി രാജസ്ഥാന്‍ തിരിച്ചു പിടിക്കും എന്നത് യാഥാര്‍ത്ഥ്യമായി. ഛത്തീസ് ഗ ഡി ലും, മധ്യപ്രദേശിലും കോണ്‍ഗ്രസ്സായിരിക്കും എന്ന പ്രവചനം ചീറ്റി. മാത്രമല്ല മധ്യപ്രദേശില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ബിജെപി നേടുകയും ചെയ്തു.

എല്ലാ പ്രവചനങ്ങളെയും കാറ്റില്‍ പറത്തിയാണ് ജനവിധി വന്നത്. ഹിന്ദി ഹൃദയഭൂമി ബിജെപിയുടെ കൈയിലാണ്. അതോടൊപ്പം മറ്റൊരു യാഥാര്‍ത്ഥ്യം ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപിയുടെ എതിരാളി കോണ്‍ഗ്രസാണ്. വോട്ട് ഷെയറില്‍ അധികം വ്യത്യാസമില്ലാതെ ഈ ശത്രുക്കള്‍ പരസ്പരം മത്സരിക്കാനും വിജയിക്കാനും തോല്‍ക്കാനും ശേഷിയുള്ളവരാണ്.

കോണ്‍ഗ്രസ് മുക്തഭാരതം എന്നത് ഒരിക്കലും സാക്ഷാത്കരിക്കാന്‍ സാദ്ധ്യത ഇല്ലാത്ത മുദ്രാവാക്യമാണ്. ബിജെപിയുടെ എതിരാളി കോണ്‍ഗ്രസാണ്. തെലുങ്കാനയില്‍ തോറ്റ ബിആര്‍എസ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വേണമെങ്കില്‍ ബിജെപിയുടെ സഖ്യകക്ഷിയാവാം. കര്‍ണാടകത്തിലെ ജനതാദള്‍ പോലെ. പക്ഷെ കര്‍ണാടകയില്‍ ജനതാദള്‍ മൂന്നാംസ്ഥാനത്താണ്. കേന്ദ്രപ്രതിപക്ഷം ബിജെപിയാണ്. എന്നാല്‍ തെലുങ്കാനയില്‍ മുഖ്യപ്രതിപക്ഷം ബിആര്‍എസ് ആണ്. അതിനാല്‍ ആത്മഹത്യാപരമായ തീരുമാനമായിരിക്കും ബിആര്‍എസിന് ബിജെപി സഖ്യം.

കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പ്രധാനതീം ആന്റി-ഇന്‍ക്യുബന്‍സിയായിരുന്നു. അതായത് ഭരണവിരുദ്ധ വികാരം. അഞ്ച് സംസ്ഥാനങ്ങളില്‍ നാലിലും ഭരിച്ചിരുന്ന കക്ഷികളെ ജനങ്ങള്‍ പുറത്താക്കി. മിസോറാമില്‍ ഭരണകക്ഷി തോറ്റു.

കേന്ദ്ര തീം
ഭരണവിരുദ്ധത

കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പ്രധാനതീം ആന്റി-ഇന്‍ക്യുബന്‍സിയായിരുന്നു. അതായത് ഭരണവിരുദ്ധ വികാരം. അഞ്ച് സംസ്ഥാനങ്ങളില്‍ നാലിലും ഭരിച്ചിരുന്ന കക്ഷികളെ ജനങ്ങള്‍ പുറത്താക്കി. മിസോറാമില്‍ ഭരണകക്ഷി തോറ്റു. രാജസ്ഥാനില്‍ ഭരണകക്ഷിയെ ജനങ്ങള്‍ പുറത്താക്കി. ഛത്തീസ്ഗഡിലും തെലുങ്കാനയിലും ഭരണകക്ഷി പുറത്താക്കപ്പെട്ടു. മധ്യപ്രദേശില്‍ മാത്രമാണ് ഭരണകക്ഷിക്ക് തുടര്‍ഭരണം ലഭിച്ചത്. തെലുങ്കാന മുഖ്യമന്ത്രി കെസിആര്‍ മത്സരിച്ച രണ്ട് മണ്ഡലങ്ങളില്‍ ഒന്നില്‍ തോറ്റു. കാമറെഡിയിലാണ് അദ്ദേഹം പരാജയപ്പെട്ടത്.

ബിജെപിയുടെ മൈസൂരുവില്‍ നിന്നുള്ള ലോകസഭാംഗം പ്രതാപ്‌സിംഹയുടെ ശുപാര്‍ശയില്‍ സന്ദര്‍ശ ഗാലറിയില്‍ കടന്നവരാണ് പുകകുറ്റികള്‍ പൊട്ടിച്ചത്. മൈസൂരു സ്വദേശി ഡി. മനോരഞ്ജനും ലക്‌നൗ സ്വദേശി സാഗര്‍ ശര്‍മ്മയുമാണ് ഗാലറിയില്‍ നിന്ന് ചാടിയ യുവാക്കള്‍.

പാര്‍ലമെന്റിലെ
പുകയാക്രമണം

പാര്‍ലമെന്റ് ആക്രമണത്തിന്റെ 22-ാം വാര്‍ഷിക ദിനത്തില്‍ ലോക്‌സഭയില്‍ രണ്ട് യുവാക്കള്‍ നടത്തിയ കടന്നാക്രമണം രാജ്യത്തെ ഞെട്ടിച്ചു. ബിജെപിയുടെ മൈസൂരുവില്‍ നിന്നുള്ള ലോകസഭാംഗം പ്രതാപ്‌സിംഹയുടെ ശുപാര്‍ശയില്‍ സന്ദര്‍ശ ഗാലറിയില്‍ കടന്നവരാണ് പുകകുറ്റികള്‍ പൊട്ടിച്ചത്. മൈസൂരു സ്വദേശി ഡി. മനോരഞ്ജനും ലക്‌നൗ സ്വദേശി സാഗര്‍ ശര്‍മ്മയുമാണ് ഗാലറിയില്‍ നിന്ന് ചാടിയ യുവാക്കള്‍. അവര്‍ ഉയര്‍ത്തിയ മുദ്രാവാക്യം ഏകാധിപത്യത്തിനെതിരെയുള്ള ശബ്ദമായിരുന്നു. ഏകാധിപത്യം അവസാനിപ്പിക്കുക, ഭരണഘടനയെ മാനിക്കുക എന്നിവയാണ് അവര്‍ ഉയര്‍ത്തിയ മുദ്രാവാക്യം. തങ്ങള്‍ ഒരു സംഘടനയിലും അംഗങ്ങള്‍ അല്ലെന്നും, തങ്ങള്‍ ദേശദ്രോഹികള്‍ അല്ലെന്നും അവര്‍ വിളിച്ചു പറഞ്ഞു.

കുറച്ചു കാലമായി ഭരണവിരുദ്ധവികാരം രാഷ്ട്രീയത്തെ ബാധിക്കാറില്ലായിരുന്നു. ഭരിക്കുന്നവര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നു. അത് മാറിക്കഴിഞ്ഞു. ഇപ്പോള്‍ ഭരണവിരുദ്ധ വികാരം ശക്തമാണ്. 2024ലെ തെരഞ്ഞെടുപ്പില്‍ മോദി നേരിടാന്‍ പോകുന്ന പ്രധാനപ്രശ്‌നം കഴിഞ്ഞു പോകുന്ന പത്തുവര്‍ഷത്തിന്റെ ഭരണ വിരുദ്ധതയായിരിക്കും. തൊഴിലില്ലായ്മയും വിലക്കയറ്റവുമായിരിക്കും ഒരുപക്ഷെ ലോക്‌സഭ തെരഞ്ഞെടുപ്പിലെ പ്രധാനവിഷയം, അദാനി അടക്കമുള്ള കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന മോദിഭരണം തെരഞ്ഞെടുപ്പ് വിഷയമായാല്‍ അത്ഭുതപ്പെടേണ്ടതില്ല.
ഗൗതം അദാനി ഇപ്പോള്‍ ലോകത്തെ സമ്പന്നരില്‍ മൂന്നാമനായി മാറി. 137 ബില്യണ്‍ ഡോളറിന്റെ ഉടമ. കൊവിഡ് കാലത്ത് ചുറ്റുപാടും രോഗങ്ങളും സാമ്പത്തിക മാന്ദ്യവും ആളിപ്പടരുമ്പോള്‍ അദാനിയുടെ സാമ്പത്തിക സാമ്രാജ്യം വലുതായിക്കൊണ്ടിരുന്നു. മോദി ഭരണത്തില്‍ വരുമ്പോള്‍ അദാനിയുടെ സമ്പാദ്യം 8 ബില്യണ്‍ ഡോളറായിരുന്നു. ഇപ്പോള്‍ അത് 137 ബില്യണ്‍ ഡോളറായി. 2014-ല്‍മോദി ആദ്യം പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഗുജറാത്തില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് പറന്നത് അദാനിയുടെ സ്വകാര്യ ഫ്‌ളൈറ്റിലായിരുന്നു. അത്ര ശക്തമാണ് അദാനി-മോദി ബന്ധം.

ഛത്തീസ്ഗഢിലെ ബി.ജെ.പി. നേതാക്കൾ വിജയം ആഘോഷിക്കുന്നു

ഇതൊരു ചങ്ങാത്ത മുതലാളിത്തമാണ്. ഇതിനെ പുറത്തു കൊണ്ടുവന്ന മാധ്യമങ്ങള്‍ അടച്ചുപൂട്ടപ്പെട്ടു. അതില്‍ പ്രധാനപ്പെട്ടതാണ് ന്യൂസ്-ക്ലിക്ക്. ഖനി വ്യവസായം, എയര്‍പോര്‍ട്ടുകള്‍, തുറമുഖങ്ങള്‍ എന്നിവയിലാണ് അദാനി കുത്തക സ്ഥാപിച്ചത്. കേരളത്തില്‍ വിഴിഞ്ഞം തുറമുഖവും തിരുവനന്തപുരം എയര്‍പോര്‍ട്ടും അദാനിയുടേതാണ്. മോദിക്കെതിരെ വാര്‍ത്ത കൊടുക്കുന്ന മാധ്യമങ്ങള്‍ അദാനി വിലയ്ക്കു വാങ്ങി. അവസാനം അദാനി സ്വന്തമാക്കിയത് എന്‍ഡിടിവി ആയിരുന്നു.

തോല്‍വിക്ക് ശേഷം രാഹുല്‍ഗാന്ധി പറഞ്ഞത് പ്രത്യയശാസ്ത്ര പോരാട്ടം തുടരുമെന്നായിരുന്നു. എന്താണ് അതുകൊണ്ട് അദ്ദേഹം അര്‍ത്ഥമാക്കിയത്. ഏപ്രിലില്‍ കോലാറില്‍ രാഹുല്‍ഗാന്ധി നടത്തിയ പ്രസംഗം അദ്ദേഹത്തിന് കോടതി ശിക്ഷ വാങ്ങിച്ചു കൊടുത്തിരുന്നു. മോദി എന്ന് പേരു വരുന്ന എല്ലാവരും കള്ളന്മാരാണ്. അദാനിക്കും അംബാനിക്കും ഇന്ത്യയുടെ സമ്പത്ത് കൊള്ളയടിക്കാന്‍ സൗകര്യം ഉണ്ടാക്കി കൊടുക്കുകയാണ് നരേന്ദ്രമോദി ചെയ്യുന്നതെന്നായിരുന്നു രാഹുലിന്റെ ആരോപണം. നീരവ്‌മോദി, ലളിത്‌മോദി തുടങ്ങിയ അഴിമതിക്കാര്‍ക്കൊപ്പം അത് വലിച്ചു നീട്ടി. ഇതിന്റെ പേരില്‍ രാഹുല്‍ഗാന്ധി മാപ്പ് പറയണം എന്ന് പറഞ്ഞപ്പോള്‍ ഇല്ല ഞാന്‍ മാപ്പ് പറയില്ല. കാരണം ഞാന്‍ ഗാന്ധിയാണ് സവര്‍ക്കറല്ല എന്നായിരുന്നു രാഹുല്‍ പ്രതികരിച്ചത്. ഈ രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചു പോക്കായിരിക്കും രാഹുല്‍ ഉദ്ദേശിച്ചതെന്ന് കാത്തിരുന്നു കാണാം. നരേന്ദ്രമോദിയുടെ ഏകാധിപത്യം ചോദ്യം ചെയ്യുന്ന രാഷ്ട്രീയം.

1970 കളിലൊക്കെ തെരഞ്ഞെടുപ്പിന് വോട്ടുചെയ്തു മടങ്ങുമ്പോള്‍ വോട്ടര്‍മാര്‍ക്ക് ഗ്രാമപ്രദേശങ്ങളില്‍ ഇരുപാര്‍ട്ടികളും വെള്ളയപ്പവും കടലക്കറിയും ചായയും നല്‍കിയിരുന്നു. ബൂത്തില്‍ നിന്ന് 150 വാര അകലെ പ്രത്യേകം ചായക്കട കെട്ടിയാണ് ഈ സൗജന്യശാലകള്‍ പ്രവര്‍ത്തിച്ചിരുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് വൈകീട്ട് അഞ്ചുമണിക്ക് ചെലവായ അപ്പത്തിന്റെ കണക്കെടുക്കും. ആ കണക്കെടുപ്പില്‍ സ്ഥാനാര്‍ത്ഥിയുടെ വിജയം പ്രവചിക്കാന്‍ കഴിയും.

പ്രസക്തിയില്ലാതായ
പ്രത്യയശാസ്ത്രം

1970 കളിലൊക്കെ തെരഞ്ഞെടുപ്പിന് വോട്ടുചെയ്തു മടങ്ങുമ്പോള്‍ വോട്ടര്‍മാര്‍ക്ക് ഗ്രാമപ്രദേശങ്ങളില്‍ ഇരുപാര്‍ട്ടികളും വെള്ളയപ്പവും കടലക്കറിയും ചായയും നല്‍കിയിരുന്നു. ബൂത്തില്‍ നിന്ന് 150 വാര അകലെ പ്രത്യേകം ചായക്കട കെട്ടിയാണ് ഈ സൗജന്യശാലകള്‍ പ്രവര്‍ത്തിച്ചിരുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് വൈകീട്ട് അഞ്ചുമണിക്ക് ചെലവായ അപ്പത്തിന്റെ കണക്കെടുക്കും. ആ കണക്കെടുപ്പില്‍ സ്ഥാനാര്‍ത്ഥിയുടെ വിജയം പ്രവചിക്കാന്‍ കഴിയും. അന്നത്തെ എക്‌സിറ്റ്‌പോളായിരുന്നു വോട്ടര്‍മാര്‍ കഴിച്ചിരുന്ന അപ്പത്തിന്റെ എണ്ണം. അപ്പത്തിന്റെ പുതിയ രൂപമാണ് ഇന്നത്തെ ഫ്രീബീസുകള്‍. നമ്മുടെ തെരഞ്ഞെടുപ്പുകള്‍ വെല്‍ഫെയര്‍ പാക്കേജുകള്‍ ഹൈജാക്ക് ചെയ്തു കഴിഞ്ഞു. പ്രത്യയശാസ്ത്ര പ്രശ്‌നങ്ങള്‍ക്ക് പ്രസക്തി കഴിഞ്ഞു.

കശ്മീരിന്റെ സംസ്ഥാന പദവി

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ഇന്ത്യയിലെ നാട്ടുരാജാക്കന്മാര്‍ക്ക് മൂന്ന് ഓപ്ഷനാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കിയത്. ഒന്നുകില്‍ പാകിസ്ഥാന് ഒപ്പം ചേരാം അല്ലെങ്കില്‍ ഇന്ത്യയ്ക്ക് ഒപ്പം ചേരാം. മൂന്നാമത്തെ ഓപ്ഷന്‍ സ്വതന്ത്രരാജ്യമായി തുടരാം എന്നതായിരുന്നു.
കാശ്മീര്‍ രാജാവ് ഹരിസിംഗ് സ്വതന്ത്ര രാജ്യപദവിയാണ് തെരഞ്ഞെടുത്തത്. പക്ഷെ പാക്കിസ്ഥാന്‍ ഗോത്രവര്‍ഗക്കാരെ നുഴഞ്ഞു കയറ്റി കാശ്മീര്‍ സ്വന്തമാക്കാന്‍ ശ്രമിച്ചപ്പോള്‍ ഹരിസിംഗ് ഇന്ത്യയുടെ സഹായം തേടുകയും അതിനുപകരമായി കാശ്മീരിന് സ്വയംഭരണ അവകാശം നല്‍കി കാശ്മീരിനെ ഇന്ത്യയോട് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 1953-ല്‍ ഇതിന് കേന്ദ്രസര്‍ക്കാര്‍ പരിമിതി നിശ്ചയിച്ചു. പിന്നീട് 2019-ല്‍ കേന്ദ്രഗവണ്‍മെന്റ് കാശ്മീരിന് സ്വയംഭരണാധികാരം നല്‍കുന്ന 370-ാം വകുപ്പ് റദ്ദാക്കി. ഇപ്പോള്‍ സുപ്രധാന വിധിയിലൂടെ സുപ്രീംകോടതി അത് ശരിവെച്ചു. എന്നാല്‍ കാശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം മാറ്റാനും ഉടനെ അത് തിരിച്ചു നല്‍കി തെരഞ്ഞെടുപ്പ് നടത്താനും സുപ്രീംകോടതി ആവശ്യപ്പെട്ടു. ബിജെപി സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. എന്നാല്‍ ഒരു സംസ്ഥാനത്തിന്റെ സംസ്ഥാനപദവി എടുത്തു കളയാന്‍ പാര്‍ലമെന്റിന് അധികാരമില്ലെന്ന് കോടതി പറഞ്ഞെങ്കിലും ജമ്മുകാശ്മീരിന്റെ കാര്യത്തിലുണ്ടായ നടപടി റദ്ദാക്കാന്‍ സുപ്രീംകോടതി തയ്യാറായില്ല. അത് കോടതിക്ക് ഭരണകൂടത്തോടുള്ള ആഭിമുഖ്യമായി വിലയിരുത്തപ്പെടാം.

മത്സരക്ഷമമായ വെല്‍ഫെയറിസം അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ മുന്തി നിന്നു. രാജസ്ഥാന്‍ പ്രഖ്യാപിച്ചതും നടപ്പിലാക്കിയതും മാതൃകാപരമായ ക്ഷേമപ്രവര്‍ത്തനങ്ങളായിരുന്നു. ആരോഗ്യപരിരക്ഷ, സാമൂഹ്യസുരക്ഷ, വൃദ്ധസമൂഹത്തിന് പെന്‍ഷന്‍ പദ്ധതികള്‍ എന്നിവ നല്‍കി വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് രാജസ്ഥാന്‍ മാതൃകയായി. പക്ഷെ കോണ്‍ഗ്രസ്സിനോ അശോക് ഗെലോട്ടിനോ അതുകൊണ്ട് അധികാരം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ മധ്യപ്രദേശില്‍ ബിജെപി സ്ത്രീകളുടെ പിന്തുണ ഉറപ്പ് വരുത്തിയത് ‘ചാഡ്‌ലി ബഹറ’ പദ്ധതിയിലൂടെയായിരുന്നു. സ്ത്രീകളുടെ അക്കൗണ്ടില്‍ ആയിരം രൂപ പ്രതിമാസമെത്തുന്ന ഈ പദ്ധതി സ്ത്രീകളുടെ മനം കവര്‍ന്നു. ഇത് 2014ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ വ്യാപകമായി ഉപയോഗിക്കപ്പെടാന്‍ സാദ്ധ്യതയുണ്ട്.

ഒരു സംസ്ഥാനത്തിന്റെ സംസ്ഥാനപദവി എടുത്തു കളയാന്‍ പാര്‍ലമെന്റിന് അധികാരമില്ലെന്ന് കോടതി പറഞ്ഞെങ്കിലും ജമ്മുകാശ്മീരിന്റെ കാര്യത്തിലുണ്ടായ നടപടി റദ്ദാക്കാന്‍ സുപ്രീംകോടതി തയ്യാറായില്ല. അത് കോടതിക്ക് ഭരണകൂടത്തോടുള്ള ആഭിമുഖ്യമായി വിലയിരുത്തപ്പെടാം.

തീവ്ര ഹിന്ദുത്വത്തിന് ഇനിയും സാദ്ധ്യത
2024ലെ തെരഞ്ഞെടുപ്പില്‍ വടക്കേ ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ തീവ്രഹിന്ദുത്വം വോട്ട് നേടിക്കൊടുക്കും. ഇത് ഊര്‍ജ്ജസ്വലമായി മുന്നോട്ടു കൊണ്ടുപോകാന്‍ രാമജന്മഭൂമിയിലെ രാമക്ഷേത്രം ആയിരിക്കും ബിജെപി ഉപയോഗിക്കുക. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് പരാജയപ്പെട്ടത് ബിജെപിയുടെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ നിഴലാവാന്‍ ശ്രമിച്ചതു കൊണ്ടുകൂടിയാണ്. ബിജെപിയുടെ പാരാഡൈമില്‍ കയറിക്കളിക്കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചത്. വടക്കേ ഇന്ത്യ ഹിന്ദുരാഷ്ട്രമായി മാറിയെന്നാണ് കമല്‍നാഥും ഭൂപേഷ്ബാഗേലും വിശ്വസിക്കുന്നത്. അതുകൊണ്ട് അല്പം ഹിന്ദുത്വം ആകാം എന്നവര്‍ കരുതി. അതായത് മൃദുഹിന്ദുത്വം മുദ്രാവാക്യമാക്കാന്‍ കമല്‍നാഥ് കരുക്കള്‍ നീക്കി. ഇത് ബിജെപിക്കാണ് ഗുണം ചെയ്തത്. ഹിന്ദുത്വമാകാമെങ്കില്‍ അത് ഒറിജിനല്‍ ആകുന്നതാണ് നല്ലതെന്ന് ജനങ്ങള്‍ കരുതി. ട്രൂകോപ്പികള്‍ വ്യാജപ്പതിപ്പാണ്. തീവ്രഹിന്ദുത്വത്തിനു മുന്നില്‍ മൃദുഹിന്ദുത്വം വാടിപ്പോയി. ഒറിജിനലിനു മുന്നില്‍ ഡ്യൂപ്ലിക്കേറ്റ് പൊളിഞ്ഞു വീണു. അതുകൊണ്ട് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തി താമരയ്ക്കുള്ള മറുപടി താമരനാഥന്റെ (കമല്‍നാഥിന്റെ) രാഷ്ട്രീയമല്ലെന്ന്.

ഏകസിവില്‍കോഡ് ബിജെപി മാനിഫെസ്റ്റോ
നൂറുശതമാനം പ്രൊഫഷണലായ രാഷ്ട്രീയമാണ് ബിജെപി പരീക്ഷിക്കുന്നത്. അതാണ് അവരുടെ ശത്രുക്കളെ അവര്‍ക്ക് നിഷ്‌പ്രഭരാക്കാന്‍ കഴിയുന്നതിന്റെ രഹസ്യം. ബിജെപിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ആര്‍എസ്എസിന്റെ തലച്ചോറാണ്. ആര്‍.എസ്.എസിന്റെ രാഷ്ട്രീയ-സാംസ്‌കാരിക അജണ്ടകള്‍ ഓരോന്നോരോന്നായി മോദി സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നു. രാമക്ഷേത്ര നിര്‍മ്മാണം അതിലൊന്നാം അജണ്ടയായിരുന്നു. അയോദ്ധ്യയില്‍ ബാബറി മസ്ജിദ് പൊളിച്ച് രാമക്ഷേത്രം നിര്‍മ്മിക്കാന്‍ തീരുമാനിച്ച് അദാനി ആരംഭിച്ച രഥയാത്ര ഈ വര്‍ഷം രാമക്ഷേത്രം തുറക്കുന്നതോടെ പൂര്‍ത്തിയായി. ഡോ.ശ്യാമപ്രസാദ് മുഖര്‍ജി ആരംഭിച്ച ജമ്മുകാശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കല്‍ സുപ്രീംകോടതി വിധിയോടെ പൂര്‍ണമാക്കി. മൂന്നാമതായി മുത്തലാബ് നിരോധിച്ചു. ഇനി രണ്ട് അജണ്ടകള്‍ കൂടി ബാക്കി. ഒന്ന്-ഏകസിവില്‍കോഡ് നടപ്പിലാക്കല്‍, രണ്ട് ഇന്ത്യയെ ഭാരതമാക്കലും ഭാരതത്തെ ഹിന്ദുരാഷ്ട്രമാക്കി പ്രഖ്യാപിക്കലും. 2024ലെ തെരഞ്ഞെടുപ്പ് അജണ്ട തന്നെ ഏക സിവില്‍കോഡ് നടപ്പിലാക്കലായിരിക്കും.

ഇന്ത്യാസഖ്യം എന്നത് ഇന്ത്യ എന്ന കണ്‍സെപ്റ്റിനെ തിരിച്ചുപിടിക്കാനുള്ള രാഷ്ട്രീയ മുന്നണിയാണെന്നാണ് രാഹുല്‍ഗാന്ധി പറഞ്ഞിരുന്നത്. പക്ഷെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കാലത്ത് അത് കോണ്‍ഗ്രസ് മറന്നു. അങ്ങിനെ കോണ്‍ഗ്രസ്സിന് ഒപ്പം നില്‍ക്കേണ്ടവര്‍ ഒറ്റയ്ക്ക് മത്സരിച്ചു. ഫലം കോണ്‍ഗ്രസ്സും അവരും തോറ്റു

ഇന്ത്യ സഖ്യത്തിന്റെ ഭാവി
ഇന്ത്യാസഖ്യം എന്നത് ഇന്ത്യ എന്ന കണ്‍സെപ്റ്റിനെ തിരിച്ചുപിടിക്കാനുള്ള രാഷ്ട്രീയ മുന്നണിയാണെന്നാണ് രാഹുല്‍ഗാന്ധി പറഞ്ഞിരുന്നത്. പക്ഷെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കാലത്ത് അത് കോണ്‍ഗ്രസ് മറന്നു. അങ്ങിനെ കോണ്‍ഗ്രസ്സിന് ഒപ്പം നില്‍ക്കേണ്ടവര്‍ ഒറ്റയ്ക്ക് മത്സരിച്ചു. ഫലം കോണ്‍ഗ്രസ്സും അവരും തോറ്റു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മാത്രം ഇന്ത്യാസഖ്യം എന്നത് കോണ്‍ഗ്രസ്സിന് മാത്രം സ്വീകാര്യമായ കാര്യമായിരിക്കും. അതിന്റെ മറ്റൊരു അര്‍ത്ഥം ബിജെപിക്ക് ബദലിലില്ല എന്നതാണ്.

ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ് മാത്രമാണ് ഉള്ളത്. പക്ഷെ കോണ്‍ഗ്രസ്സിന് ശക്തമായ സംഘടനയോ നേതൃത്വമോ ഇല്ല. കോണ്‍ഗ്രസ് ഇപ്പോഴും ഗാന്ധികുടുംബത്തിന് ചുറ്റും വട്ടം കറങ്ങുന്ന പാര്‍ട്ടിയായി അവശേഷിക്കുകയാണ്. തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ഇന്ത്യ സഖ്യത്തിന് യോഗം ചേരാന്‍ പോലും കഴിഞ്ഞിട്ടില്ല. സഖ്യകക്ഷികള്‍ക്ക് അവരുടെ സംസ്ഥാനം കാക്കാന്‍ കോണ്‍ഗ്രസിന്റെ ആവശ്യമല്ല. നിധീഷ്‌കുമാറിന് ബീഹാറും സ്റ്റാലിന് തമിഴ്‌നാടും സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് വേണ്ട. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയാത്ത കോണ്‍ഗ്രസ് ബിജെപിക്ക് ബദലാവില്ല.

Author

Scroll to top
Close
Browse Categories