സ്റ്റോമിംഗ് ഓഫ് ദി ബാസ്റ്റീല്‍

വൈക്കം പോരാട്ടത്തിന് 135 കൊല്ലങ്ങള്‍ക്കു മുമ്പു നടന്ന ഫ്രഞ്ചു വിപ്ലവത്തെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കിയിട്ടില്ലാത്ത ഒരാള്‍ക്ക് ഇങ്ങനെ ഒരാഹ്വാനം നടത്താനാവില്ല. നാരായണഗുരുവിന്റെ പ്രസിദ്ധീകൃതമായ കൃതികളിലൊന്നിലും ‘storming of the bastille’ നെക്കുറിച്ചോ ഫ്രഞ്ചുവിപ്ലവത്തെക്കുറിച്ചോ പരാമര്‍ശങ്ങളില്ലാത്തതിനാലും ഇംഗ്ലീഷ് വിദ്യാഭ്യാസമില്ലാത്തതിനാലും അദ്ദേഹത്തിന് അതൊന്നും അറിയില്ലെന്നാണ് പലരുടെയും ധാരണ. ഡോ. പല്‍പ്പുവുമായും സഹോദരന്‍ അയ്യപ്പനുമായും ഉണ്ടായിരുന്ന ഗാഢബന്ധത്തിലൂടെയാണ് നാരായണഗുരു ‘യൂറോപ്യന്‍ അറിവൊളി’ (European Enlightenment) യുടെയും വിപ്ലവത്തിന്റെയും ചരിത്ര-ചിന്താലോകങ്ങള്‍ പിടിച്ചെടുത്തത്

ഒരു സവര്‍ണ യജമാനന്റെയും ഔദാര്യത്തിനു കാത്തുനില്‍ക്കാതെ, ബാരിക്കേഡുകള്‍ ചാടിക്കടന്ന് തങ്ങളെ വിലക്കുന്ന സ്ഥലങ്ങള്‍ – അമ്പലകവാടങ്ങളും ക്ഷേത്രഭിത്തികളും – ഇടിച്ചുനിരത്താനാണ് നാരായണഗുരു ആഹ്വാനം ചെയ്തത്. 1789 ജൂലൈ 14 നു പാരീസിലെ ബാസ്റ്റീല്‍ കോട്ട തകര്‍ത്തതിനെ ഓര്‍ത്തുകൊണ്ടാണോ നാരായണഗുരു ഇങ്ങനെ ആഹ്വാനം ചെയ്തത്?

‘സ്റ്റോമിംഗ് ഓഫ് ദി ബാസ്റ്റീല്‍’ മഹത്തായ ഫ്രഞ്ചുവിപ്ലവത്തിന്റെ ഉത്ഘാടനമുഹൂര്‍ത്തമാണ്. ജൂലൈ 14, ഇന്നും ഫ്രാന്‍സിന്റെ ‘ദേശീയ ദിന’മായി ആഘോഷിക്കപ്പെടുന്നു. മാനവചരിത്രത്തില്‍ സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും അദ്ധ്യായങ്ങള്‍ എന്നെന്നേക്കുമായി മുദ്രണം ചെയ്ത മഹാ വിപ്ലവത്തിനു പ്രേരകമായ ‘storming of the bastille’ നിര്‍വഹിക്കാന്‍ ഗാന്ധിയുടെ ക്ഷുദ്രസത്യാഗ്രഹികള്‍ക്കാവില്ല. ഗാന്ധിയുടെ ‘തപോബലം’, ‘ആത്മപീഡനം’, ‘ആത്മശുദ്ധീകരണം’, ‘സഹനം’ തുടങ്ങിയ പാഴ്‌വാക്കുകള്‍ക്ക് ഇവിടെ ഒരു പ്രസക്തിയുമില്ല. എന്നാല്‍, വൈക്കത്തെ ‘ബാസ്റ്റീല്‍’ ആയിരുന്ന വൈക്കം ശിവക്ഷേത്രം ഇടിച്ചുനിരത്താന്‍ ആര്‍ക്കാണു കഴിയുക? നിര്‍ഭയരും ആത്മത്യാഗസന്നദ്ധരുമായ വിപ്ലവകാരികള്‍ക്കു മാത്രം. അവര്‍ണജനതയില്‍ നിന്ന് അങ്ങനെയുള്ള വിപ്ലവകാരികള്‍ ഉയര്‍ന്നുവരണമെന്നാണ് നാരായണഗുരു ആഗ്രഹിച്ചത്.

വൈക്കത്തെ റോഡുകളില്‍ അവര്‍ണര്‍ക്കു സഞ്ചാരസ്വാതന്ത്ര്യം വിലക്കിയതിനു കാരണം ഒരു ശിവക്ഷേത്രം അവിടെ നില്‍ക്കുന്നു എന്നതാണ്. പട്ടിക്കും പുഴുവിനും പോകാവുന്ന വഴികളില്‍ അവര്‍ണര്‍ കയറിയാല്‍ ക്ഷേത്രം അശുദ്ധമാകും എന്നതായിരുന്നു ന്യായം! അപ്പോള്‍, ആ ന്യായവാദത്തെ റദ്ദാക്കാനുള്ള ഒരേയൊരു വഴി, അശുദ്ധപ്പെടുന്ന ക്ഷേത്രം ഇല്ലാതാക്കുക എന്നതാണ്. അങ്ങനെ സംഭവിച്ചാല്‍, അശുദ്ധമാക്കല്‍വാദം ആവിയായിപ്പോകും. നാരായണഗുരു ഉദ്ദേശിച്ചത് അതുതന്നെയാണ്. വൈക്കത്തെ ‘ബാസ്റ്റീല്‍’ തകര്‍ക്കാന്‍ ആഹ്വാനം ചെയ്ത നാരായണഗുരുവിന്റെ അന്തിമ രാക്ഷ്ട്രീയലക്ഷ്യം കേരളത്തില്‍ ഒരു ‘ഫ്രഞ്ചുവിപ്ലവം’ ആരംഭിക്കുക എന്നതുതന്നെയായിരുന്നു. നാരായണഗുരുവിന്റെ വിധ്വംസകവും വിപ്ലവകരവുമായ രാഷ്ട്രീയലക്ഷ്യം മനസ്സിലാക്കിയ കോണ്‍ഗ്രസ്സുകാരും ഗാന്ധിയും സവര്‍ണരാകെയും ചേര്‍ന്നു നടത്തിയ അധമമായ ഗൂഢാലോചനയുടെ സൃഷ്ടിയാണ് ‘വൈക്കം സത്യാഗ്രഹം’ എന്ന പ്രയോഗം.

വൈക്കം പോരാട്ടത്തിന് 135 കൊല്ലങ്ങള്‍ക്കു മുമ്പു നടന്ന ഫ്രഞ്ചു വിപ്ലവത്തെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കിയിട്ടില്ലാത്ത ഒരാള്‍ക്ക് ഇങ്ങനെ ഒരാഹ്വാനം നടത്താനാവില്ല. നാരായണഗുരുവിന്റെ പ്രസിദ്ധീകൃതമായ കൃതികളിലൊന്നിലും ‘storming of the bastille’ നെക്കുറിച്ചോ ഫ്രഞ്ചുവിപ്ലവത്തെക്കുറിച്ചോ പരാമര്‍ശങ്ങളില്ലാത്തതിനാലും ഇംഗ്ലീഷ് വിദ്യാഭ്യാസമില്ലാത്തതിനാലും അദ്ദേഹത്തിന് അതൊന്നും അറിയില്ലെന്നാണ് പലരുടെയും ധാരണ. ഡോ. പല്‍പ്പുവുമായും സഹോദരന്‍ അയ്യപ്പനുമായും ഉണ്ടായിരുന്ന ഗാഢബന്ധത്തിലൂടെയാണ് നാരായണഗുരു ‘യൂറോപ്യന്‍ അറിവൊളി’ (European Enlightenment) യുടെയും വിപ്ലവത്തിന്റെയും ചരിത്ര-ചിന്താലോകങ്ങള്‍ പിടിച്ചെടുത്തത്. തനിക്കറിയാവുന്ന കാര്യങ്ങള്‍ വിളംബരം ചെയ്യുന്നത് കേവലം പാണ്ഡിത്യപ്രകടനമാണ്. എന്നാല്‍, ഫ്രഞ്ച് വിപ്ലവത്തെക്കുറിച്ച് മനസ്സിലാക്കുന്ന വിപ്ലവകാരിയായ ഒരു രാഷ്ട്രീയചിന്തകന്റെ ലക്ഷ്യം അത് തന്റെ കാലത്തിലും നാട്ടിലും എങ്ങനെ യാഥാര്‍ത്ഥ്യമാക്കാം (instantiate) എന്നുമാത്രമായിരിക്കും. അതാണ് revolutionary genious. അങ്ങനെയൊരു ജീനിയസ് ആയിരുന്നു നാരായണഗുരു.
‘Instantiation’ എന്നുപറഞ്ഞത് ബോധപൂര്‍വമാണ്.

1789-ല്‍ ഫ്രാന്‍സില്‍ നടന്ന വിപ്ലവം ‘ഫ്രഞ്ചുവിപ്ലവം’ എന്നാണറിയപ്പെടുന്നത്. പക്ഷേ, ആ നാമകരണത്തില്‍ വലിയ കുഴപ്പമുണ്ട്. അത് ഫ്രാന്‍സിലെ ഏതെങ്കിലും പ്രശ്‌നങ്ങളെ സംബന്ധിച്ചുണ്ടായ വിപ്ലവമായിരുന്നില്ല. മുഴുവന്‍ മനുഷ്യരാശിയെയും സ്വാതന്ത്ര്യത്തിലേക്കും സമത്വത്തിലേക്കും നയിച്ച ‘സാര്‍വലൗകിക വിപ്ലവ’ (Universal Revolution) മായിരുന്നു അത്. റൂസ്സോയുടെയും റോബസ്പിയറെയുടെയും സ്വപ്‌നവുമതായിരുന്നു. റോബസ്പിയറെ പറഞ്ഞതുപോലെ, മനുഷ്യരാശി ഒറ്റയടിക്ക് ഒരായിരം കൊല്ലം മുന്നിലേക്കു സഞ്ചരിക്കുകയും സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും പുതുയുഗം തിരിച്ചിടാനാകാത്തവണ്ണം സ്ഥാപിച്ചുറപ്പിക്കുകയും ചെയ്ത ഈ വിപ്ലവത്തെ അതിനാല്‍, ‘The Revolution’ എന്നു മാത്രമേ വിളിക്കാവൂ. അതിനുശേഷം ലോകത്തിന്റെ വിവിധ സ്ഥലങ്ങളിലും കാലങ്ങളിലും നടന്നതും നടക്കാനിരിക്കുന്നതുമായ വിപ്ലവങ്ങള്‍ The Revolution-sâ Spatio temporal instantiations മാത്രമാണ്. ‘The Revolution’ ഒരിക്കല്‍ മാത്രമേ സംഭവിക്കുകയുള്ളൂ. 1924-ല്‍ നാരായണഗുരു സ്വപ്‌നം കണ്ട വിപ്ലവത്തെ The Revolution-sâ instantiation എന്നു വിശേഷിപ്പിച്ചത് അതുകൊണ്ടാണ്. നാരായണഗുരുവിലൂടെ കേരളത്തിലെ അവര്‍ണജനതയോട് സംസാരിച്ചത് റൂസ്സോയും റോബസ് പിയറെയുമാണ്. നാരായണഗുരു സ്വന്തം നാവ് റൂസ്സോയുടെയും റോബസ്പിയറെയുടെയും നാവായി മാറ്റുകയായിരുന്നു. ‘The Revolution’ നുശേഷം പല കാലങ്ങളിലെയും സ്ഥലങ്ങളിലെയും വിപ്ലവജീനിയസ്സുകളെല്ലാം തങ്ങളുടെ നാവുകളെ റൂസ്സോയ്ക്കും റോബസ് പിയറെയ്ക്കും വിട്ടുകൊടുത്തവരാണ്. നാരായണഗുരുവിന്റെ വിപ്ലവജീനിയസ്സിനെ ഭയക്കുന്ന ശുഷ്‌ക-ക്ഷുദ്ര അദ്വൈത വ്യാഖ്യാതാക്കളാണ് നാരായയണഗുരുവിനെ വഷളനും ജാതിഭ്രാന്തനുമായ ശങ്കരന്റെ ‘മൈക്ക്’ ആയി ചുരുക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത്.

റോബസ് പിയർ
റൂസ്സോ
മൂലൂർ

ലിക്വിഡേറ്റ് ഹിന്ദുയിസം

മൂലൂര്‍ പത്മനാഭപ്പണിക്കരുടെ ഒരു ശിഷ്യന്‍ ക്രിസ്തുമതം സ്വീകരിച്ചതിനെ ദര്‍ശിച്ചുകൊണ്ട് ഒരു ചിദംബരംപിള്ള അദ്ദേഹത്തിനയച്ച കത്തിനുള്ള മറുപടി ഇങ്ങനെയായിരുന്നു:
….ഏതോ ബ്രാഹ്മണമുട്ടാളന്‍ വൈക്കത്തുവെച്ച് ഈഴവരുടെ ‘മഹാദീപ’മായ നാരായണഗുരുവിനെ റിക്ഷാവണ്ടിയില്‍ നിന്നിറക്കിവിട്ട സംഭവം കേരളത്തിലെ 20 ലക്ഷം ഈഴവരുടെയും ചോര തിളപ്പിക്കുന്നു. ആ ബ്രാഹ്മണമുട്ടാളമതമായ ഹിന്ദുയിസം ഈഴവര്‍ക്കെന്തിന്?
വൈക്കത്തുവച്ചുമുന്നം റിക്ഷാവണ്ടിയില്‍ മുനി
മുഖ്യനാം നാരായണ സ്വാമികള്‍ പോയീടവേ
മുഷ്‌ക്കെഴു മൊരുമഹിദേവന്‍ നേരെവന്നു
ചക്രവാഹകനോടു മാറുകയെന്നു ചൊല്ലി
തൃക്കഴലപ്പോള്‍ താഴെവച്ചുതാന്‍ സഞ്ചരിച്ചാന്‍
മുഖ്യര്‍ഷിയിരുപതുലക്ഷത്തിന്‍ മഹാദീപം
രക്തനാഡികളെല്ലാമൂഷ്മളമാക്കിത്തീര്‍ക്കു
മിക്കഥയോര്‍ക്കുന്നവര്‍ക്കെന്തിനു ഹിന്ദുമതം?8
കേന്ദ്രസര്‍ക്കാരിന്റെ പട്ടികജാതി-പട്ടികവര്‍ഗ കമ്മിഷന്‍ കേരളം സന്ദര്‍ശിച്ചപ്പോള്‍, അവര്‍ സഹോദരന്‍ അയ്യപ്പനെ ചെന്നുകണ്ടിരുന്നു. കമ്മിറ്റി അംഗവും അംബേദ്ക്കറൈസ്റ്റുമായിരുന്ന ഹെയ്കുവാദ്, ജാതി നശിപ്പിക്കുന്നതിനു ഫലപ്രദമായ മാര്‍ഗം ഏതെന്നു സഹോദരനോടു ചോദിച്ചു. സ്വതസിദ്ധമായ ഗംഭീരസ്വരത്തില്‍ വികാരഭരിതനായി ഇങ്ങനെ മറുപടി പറഞ്ഞു: ‘Liquidate Hinduisam’ (ഹിന്ദുമതത്തെ സമാപ്തീകരിക്കുക)9.

കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം ‘സവര്‍ണരാജ്’ പുനഃസ്ഥാപിക്കുകയാണെന്നും അതിനാല്‍ ആത്മാഭിമാനമുള്ള ഈഴവരാരും കോണ്‍ഗ്രസ്സില്‍ ചേരരുതെന്നും സഹോദരന്‍ അയ്യപ്പന്‍ പ്രസംഗിക്കുകയും എഴുതുകയും ചെയ്തുകൊണ്ടിരുന്നപ്പോള്‍, ‘പരിഷ്‌കൃത ഹിന്ദുയിസ’മെന്ന ആകാശക്കുരുന്നിന്റെ മോഹവലയത്തില്‍പ്പെട്ട ടി.കെ.മാധവന്‍, ”എല്ലാ ഈഴവരും കോണ്‍ഗ്രസ്സില്‍ അംഗങ്ങളായിച്ചേര്‍ന്ന് കോണ്‍ഗ്രസ്സ് പ്രവൃത്തികളില്‍ സഹകരിക്കണമെന്നാണ് ആഹ്വാനം ചെയ്തത്.10
മനുഷ്യരുടെ അടിസ്ഥാന മനുഷ്യാവകാശമായ സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തെ ‘അയിത്തോച്ചാടന-ക്ഷേത്രപ്രവേശനവാദ’മാക്കിയ ഗാന്ധിയുടെയും സവര്‍ണരുടെയും ഗൂഢാലോചന തിരിച്ചറിയുന്നതില്‍ ടി.കെ.മാധവന്‍ പരാജയപ്പെടുകയാണുണ്ടായത്. ‘ഹിന്ദുമതം ജാതിമതമാണ്. മുയല്‍ക്കൊമ്പ് കിട്ടിയേക്കാം. ആനമുട്ട കിട്ടിയേക്കാം. ആകാശക്കുരുന്നു കിട്ടിയേക്കാം. വൈക്കോല്‍ത്തുറുവിന്റെ വേരും കിട്ടിയേക്കാം. എന്നാലും ജാതി ഇല്ലാത്ത ഹിന്ദുവിനെ കാണുകയില്ല’ എന്ന് 1920-ല്‍ സഹോദരന്‍ അയ്യപ്പന്‍ എഴുതിയത് വായിച്ചിരുന്നെങ്കില്‍ ടി.കെ.മാധവന്‍ ഈ മോഹവലയത്തില്‍പ്പെടില്ലായിരുന്നു.

ഒന്നേമുക്കാല്‍വര്‍ഷത്തോളം നീണ്ടുനിന്ന വൈക്കം പോരാട്ടത്തിനിടയില്‍ നാരായണഗുരു ഒരിക്കല്‍ മാത്രമേ അവിടെ പോയിട്ടുള്ളൂ. ഖദര്‍മാല അണിയിച്ചപ്പോള്‍, ”അതെന്താണെന്ന്” നാരായണഗുരു ചോദിച്ചു. ഖദറാണെന്നു പറഞ്ഞുകേട്ടപ്പോള്‍, ”നിങ്ങള്‍ ഉണ്ണുന്നതും ഖദറാണോ?” എന്നായിരുന്നു നാരായണഗുരുവിന്റെ പരിഹാസം

ഒന്നേമുക്കാല്‍വര്‍ഷത്തോളം നീണ്ടുനിന്ന വൈക്കം പോരാട്ടത്തിനിടയില്‍ നാരായണഗുരു ഒരിക്കല്‍ മാത്രമേ അവിടെ പോയിട്ടുള്ളൂ. ഖദര്‍മാല അണിയിച്ചപ്പോള്‍, ”അതെന്താണെന്ന്” നാരായണഗുരു ചോദിച്ചു. ഖദറാണെന്നു പറഞ്ഞുകേട്ടപ്പോള്‍, ”നിങ്ങള്‍ ഉണ്ണുന്നതും ഖദറാണോ?” എന്നായിരുന്നു നാരായണഗുരുവിന്റെ പരിഹാസം.11 ഗാന്ധിയന്‍ പ്രതീകങ്ങളോടും ആശയങ്ങളോടും നാരായണഗുരുവിനുണ്ടായിരുന്ന അവജ്ഞയുടെ ആഴം നോക്കുക: ‘ഖദര്‍മാല മണത്തുനോക്കിയിട്ടു, ”ഇതിനു വാസനയില്ല, അകത്തായിരിക്കും വാസന” എന്നും പറഞ്ഞു.12 തന്റെ കഴുത്തില്‍ ഒരു ഗാന്ധിയന്‍ മാലിന്യം കിടക്കുന്നതിന്റെ എല്ലാ അസ്വസ്ഥതകളും അദ്ദേഹത്തിനുണ്ടായിരുന്നു.

‘ട്രെയിനില്‍വെച്ച് നാരായണഗുരുവുമായി വൈക്കംപോരാട്ടത്തെക്കുറിച്ച് താന്‍ നടത്തിയ സംഭാഷണത്തെക്കുറിച്ച് കെ.എം. കേശവന്‍ 1924 ജനുവരി 31-ലെ ദേശാഭിമാനിയില്‍ എഴുതിയിട്ടുണ്ട്. വൈക്കത്തെ കാര്യങ്ങളന്വേഷിച്ച നാരായണഗുരുവിനോട്, ”അത് ശക്തിയായിത്തന്നെ നടക്കുന്നു. ഇപ്പോള്‍ ഉള്ള മഴയെല്ലാം അവര്‍ നനയുകയായിരിക്കും!
ഗുരു: ”അതെന്തിന്, അവര്‍ക്കു കുടപിടിക്കരുതോ?”
കേശവന്‍: സത്യാഗ്രഹികളുടെ സഹനശക്തി കൊണ്ടു വിപരീതക്കാരുടെയും ഗവര്‍മ്മെണ്ടിന്റെയും അനുകമ്പ സമ്പാദിച്ചു കാര്യം നേടണമെന്നാണ് മഹാത്മാഗാന്ധി പറയുന്നത്.
ഗുരു: അതു ശരിതന്നെ. സഹനശക്തി വേണം. അതു മഴനനയുന്നതിനും പട്ടിണികിടക്കുന്നതിനുമല്ല വേണ്ടത്. എവിടെ ഒരാള്‍ കടക്കാന്‍ പാടില്ലെന്നു പറയുന്നുവോ, അവിടെ അവന്‍ കടക്കണം. അതില്‍ വരുന്ന സങ്കടങ്ങള്‍ അനുഭവിക്കണം…മനുഷ്യനെ തൊട്ടാല്‍ അശുദ്ധിയാകുമെന്ന് വിചാരിക്കുന്നവര്‍ക്ക് യാതൊന്നും സ്വസ്ഥമായിരുന്നു പ്രവര്‍ത്തിക്കാന്‍ ഇടകൊടുക്കരുത്.” ആരുടെയെങ്കിലും അനുകമ്പ സമ്പാദിച്ചു കാര്യം നേടാനല്ല, മറിച്ച്, മനുഷ്യനെ തൊട്ടാല്‍ അശുദ്ധിയാകുമെന്നു വിചാരിക്കുന്നവരെ വെറുതെ വിടരുത് എന്ന വിപ്ലവാഹ്വാനമാണ് നാരായണഗുരു നടത്തുന്നത്.
(തുടരും)

Author

Scroll to top
Close
Browse Categories