ശ്രീനാരായണഗുരുവിന്റെ വിദ്യാഭ്യാസ സങ്കല്‍പ്പം

ദാര്‍ശനിക ലോകത്തിന് ശ്രീനാരായണഗുരു നല്‍കിയ തനിമയുള്ള ഒരു സംഭാവന മാത്രമല്ല, വേദാന്തത്തിന് കൂടുതല്‍ തെളിമയും ഉണ്ടാക്കി കൊടുക്കുന്നതാണ് അറിവ് എന്ന കൃതി. അറിവിന്റെ സ്വരൂപഘടനയെ സംബന്ധിച്ചുള്ള അവസാന വാക്ക് പറയുവാന്‍ പാശ്ചാത്യചിന്തയുടെ ചരിത്രത്തില്‍ ഒരു തത്വചിന്തകനും സാധിച്ചിട്ടില്ല. ‘അറിവ്’ എന്ന ലഘുകൃതിയിലൂടെ ഗുരു നല്‍കുന്ന ഉള്‍ക്കാഴ്ച മനുഷ്യന്റെ ചിന്തയുടെ ചരിത്രത്തില്‍ ഇതുവരെ സംഭവിച്ചിട്ടില്ലാത്ത ഒന്നാണ്


ഗുരു സശരീരനായിരുന്ന കാലത്ത് ഔപചാരിക വിദ്യാഭ്യാസം ലഭിച്ചവര്‍ വിരലില്‍ എണ്ണാവുന്നവരെ ഉണ്ടായിരുന്നുള്ളൂ. വിദ്യാഭ്യാസത്തെ മാത്രം സംബന്ധിക്കുന്ന പ്രത്യേക രചനകള്‍ ഗുരു ചെയ്തിട്ടില്ല. എന്നാല്‍ മനുഷ്യജീവിതത്തില്‍ നിരന്തരം ഉണ്ടായിരിക്കേണ്ട ബോധന പ്രക്രിയായിട്ടാണ് ഗുരു വിദ്യാഭ്യാസത്തെ കണ്ടത്.

ദാര്‍ശനിക ലോകത്തിന് ശ്രീ നാരായണഗുരു നല്‍കിയ തനിമയുള്ള ഒരു സംഭാവന മാത്രമല്ല, വേദാന്തത്തിന് കൂടുതല്‍ തെളിമയും ഉണ്ടാക്കി കൊടുക്കുന്നതാണ് അറിവ് എന്ന കൃതി. അറിവിന്റെ സ്വരൂപഘടനയെ സംബന്ധിച്ചുള്ള അവസാന വാക്ക് പറയുവാന്‍ പാശ്ചാത്യചിന്തയുടെ ചരിത്രത്തില്‍ ഒരു തത്വചിന്തകനും സാധിച്ചിട്ടില്ല. ‘അറിവ്’ എന്ന ലഘുകൃതിയിലൂടെ ഗുരു നല്‍കുന്ന ഉള്‍ക്കാഴ്ച മനുഷ്യന്റെ ചിന്തയുടെ ചരിത്രത്തില്‍ ഇതുവരെ സംഭവിച്ചിട്ടില്ലാത്ത ഒന്നാണ്. പാശ്ചാത്യ ചിന്തയുമായി വലിയ പരിചയം ഗുരുവിന് ഉണ്ടായിരിക്കാന്‍ ഇടയില്ല. എന്നാല്‍ ചിന്തയുടെ ലോകത്തുണ്ടാകുന്ന ചലനങ്ങളുടെ തരംഗങ്ങള്‍ ശ്രീനാരായണ ഗുരുവിനെപ്പോലുള്ള ഋഷീശ്വരന്മാരുടെ ദാര്‍ശനികവിഹായസില്‍ വന്നലയ്ക്കാതിരിക്കില്ല.

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മനുഷ്യജീവിതം ആത്യന്താധുനിക രീതിയിലേക്കുള്ള കുതിച്ചുകയറ്റമാണ്. അപ്പോഴാണ് സമാനതകളില്ലാത്തതും നിത്യഭാസുരവും ആയ വിദ്യാഭ്യാസ ദര്‍ശനം ഗുരുവിന്റെ ജീവിതത്തില്‍ നിന്നും നമുക്ക് കണ്ടെത്താനാകുന്നത്. ആഴത്തില്‍ പരിശോധിച്ചാല്‍ ഗുരുവിന്റെ ജീവിതം തന്നെ വിദ്യാഭ്യാസത്തിന്റെ പ്രായോഗിക മാതൃകയാണ്. സാക്ഷാല്‍ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ജീവിത ലക്ഷ്യം തന്നെയാണ് ഇന്നത്തെപ്പോലെ തൊഴിലിനു വേണ്ടിയുള്ള ഉപാധി മാത്രമല്ല, മറിച്ച് മനുഷ്യന്റെ ആത്മീയവും ഭൗതികവുമായ അത്യുന്നതിയാണ് ഗുരുവിന്റെ വിദ്യാഭ്യാസ ലക്ഷ്യം. മനഃശാസ്ത്രപരമായ അനവധി സമീപനരീതികള്‍ വിദ്യാഭ്യാസത്തെ സംബന്ധിച്ച് ശ്രീനാരായണ ധര്‍മ്മത്തില്‍ കണ്ടെടുക്കുവാനായി നിര്‍ദ്ധനരായ മാതാപിതാക്കളുടെ കുട്ടികള്‍ക്ക് പഠനത്തിനായി ദേശസഭകള്‍ സഹായിക്കണമെന്നും കുട്ടികള്‍ക്ക് അക്ഷരം കുറിക്കുന്നത് യോഗ്യമായ ആത്മീയ ആചാര്യന്‍മാരാല്‍ നിര്‍വഹിക്കപ്പെടണമെന്നും ഗുരു നിര്‍ദ്ദേശിക്കുന്നു.

ഔപചാരിക വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള വിദ്യാലയങ്ങളും ഗുരു തന്നെ സ്ഥാപിക്കുകയുണ്ടായി സംസ്‌കൃത പാഠശാല അരുവിപ്പുറത്തും, സംസ്‌കൃതവിദ്യാലയം ആലുവായിലും ആരംഭിച്ചു. മലയാളവും, ഇംഗ്ലീഷും ഉപഭാഷയായി പഠിപ്പിച്ചു. അവര്‍ണര്‍ക്ക് സംസ്‌കൃതം പഠിക്കാന്‍ അവസരം സൃഷ്ടിച്ചു.

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മനുഷ്യജീവിതം ആത്യന്താധുനിക രീതിയിലേക്കുള്ള കുതിച്ചുകയറ്റമാണ്. അപ്പോഴാണ് സമാനതകളില്ലാത്തതും നിത്യഭാസുരവും ആയ വിദ്യാഭ്യാസ ദര്‍ശനം ഗുരുവിന്റെ ജീവിതത്തില്‍ നിന്നും നമുക്ക് കണ്ടെത്താനാകുന്നത്. ആഴത്തില്‍ പരിശോധിച്ചാല്‍ ഗുരുവിന്റെ ജീവിതം തന്നെ വിദ്യാഭ്യാസത്തിന്റെ പ്രായോഗിക മാതൃകയാണ്. സാക്ഷാല്‍ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ജീവിത ലക്ഷ്യം തന്നെയാണ് ഇന്നത്തെപ്പോലെ തൊഴിലിനു വേണ്ടിയുള്ള ഉപാധി മാത്രമല്ല, മറിച്ച് മനുഷ്യന്റെ ആത്മീയവും ഭൗതികവുമായ അത്യുന്നതിയാണ് ഗുരുവിന്റെ വിദ്യാഭ്യാസ ലക്ഷ്യം.

ഭാരതീയ ശാസ്ത്രങ്ങളറിയാന്‍ സംസ്‌കൃതവും ഭാവിയെ വിലയിരുത്തി 1905 ല്‍ ശിവഗിരിയില്‍ ഇംഗ്ലീഷ് സ്‌കൂളും ഗുരു സ്ഥാപിച്ചു. ഇതോടൊപ്പം പാവപ്പെട്ട കൂലി വേലക്കാര്‍ക്കായി നിശാപാഠശാല പോലും സ്ഥാപിച്ചു. അക്ഷരവിദ്യ പഠിപ്പിച്ചിരുന്ന ഇന്നത്തെ സമ്പൂര്‍ണ്ണ സാക്ഷരതയുടെ മൂല രൂപം അതായിരുന്നു. പൗരാണികതയേയും ആധുനികതയേയും സമജ്ജസമായി സമ്മേളിപ്പിക്കുന്ന ഒരു വിദ്യാഭ്യാസ പദ്ധതി ഗുരു വിഭാവനം ചെയ്തിരുന്നു. 1912-ല്‍ ശിവഗിരിയില്‍ ശാരദാ പ്രതിഷ്ഠ നടത്തിയപ്പോള്‍ വിദ്യാര്‍ത്ഥി സമ്മേളനവും നടത്തപ്പെടുകയുണ്ടായി. പ്രാഥമിക വിദ്യാഭ്യാസമെങ്കിലും ഇല്ലാത്തവര്‍ സമൂഹത്തില്‍ ഉണ്ടാവരുത് എന്ന് ഗുരുനിഷ്‌കര്‍ഷിച്ചിരുന്നു. ഗുരുവിന്റെ വിദ്യാഭ്യാസ പ്രക്രിയയില്‍ അഞ്ച് പ്രധാന തത്വങ്ങള്‍ നമുക്ക് കാണാം. ശാരീരികവും മാനസ്സികവും ബൗദ്ധികവുമായ വളര്‍ച്ച, സാമൂഹികമായ വളര്‍ച്ച, ഔദ്യോഗികമായ വളര്‍ച്ച, സാംസ്‌കാരികമായ ഉന്നതി, സര്‍വ്വോപരി സര്‍വ്വതോന്മുഖമായ ആത്മീയ ഔന്നത്യം. നിര്‍ഭാഗ്യമെന്നു പറയട്ടെ, ഇന്ന് ഉദ്യോഗലബ്ധി മാത്രമായി അതു ചുരുങ്ങിപ്പോയി. വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയ്ക്കാനുമാണ് എന്ന ആദര്‍ശഗരിമ ഗുരുവിന്റെ അനിതരസാധാരണമായ മഹത്വത്തെ കാണിക്കുന്നു. അതുപോലെ ‘വിദ്യകൊണ്ട് പ്രബുദ്ധരാകുക’ എന്ന ആഹ്വാനം നിത്യ പ്രോത്സാഹനമായി നിലനില്‍ക്കുന്നു.

താനും പ്രപഞ്ചവും തമ്മിലുളള ഏകതയെ തിരിച്ചറിയുന്നതാണ്. പരമമായ അറിവ്. തന്നില്‍ നിന്ന് അന്യമല്ലാതെ സര്‍വ്വത്തിനെയും കാണണമെങ്കില്‍ ആത്മസൂര്യന്റെ നിലക്കാത്ത പ്രകാശം ഉള്ളില്‍ ഉണ്ടാവണം. ജീവിതത്തിന്റെ പരി പക്വതയില്‍ ദിവസം മുഴുവന്‍ മധുരതരമായ് അനുഭവപ്പെടുകയും ബദ്ധപ്പെടുകയും ചെയ്താല്‍ ഒരുവന്‍ മുക്തനായ് എന്നു കരുതാം. മനുഷ്യന്റെ വിദ്യാഭ്യാസത്തിന്റെ തുടര്‍ച്ച ഈ അവസ്ഥവരെ ഉണ്ടാവണം.

1928ല്‍ ഗുരുഅനുവദിച്ച ശിവഗിരി തീര്‍ത്ഥാടനം പോലും അനൗപചാരികമായുള്ള വിദ്യാഭ്യാസത്തിന് വേദിയൊക്കലായിരുന്നു. തീര്‍ത്ഥാടനത്തിന് എത്തുന്നവര്‍ക്ക് ശിവഗിരിയില്‍ നിന്നും കൊടുക്കേണ്ടുന്ന പ്രസാദം അറിവിന്റെ വിവിധ ഇനങ്ങളായിരിക്കണമെന്നും ഗുരു വിഭാവനം ചെയ്തു. ശ്രേയസിലേക്കും. പ്രേയസ്സി ലേക്കും ഒരു പോലെ മനുഷ്യനെ കൊണ്ടെത്തിക്കുന്ന വിഷയങ്ങളാണ് ഗുരു നിര്‍ദേശിച്ചത്. അവ വിദ്യാഭ്യാസം, ശുചിത്വം, ഈശ്വര ഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍, സാങ്കേതിക പരിശീലനം എന്നിവയാണ്. സമഗ്രവികസനത്തിന്റെ മാര്‍ഗ്ഗരേഖകളായ് അവയെല്ലാം ഇന്നും സജീവമായി നിലനില്‍ക്കുന്നു.

ഇന്നത്തെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം സാങ്കേതിക വിദ്യാഭ്യാസം, വിദ്യാഭ്യാസ വായ്പ എന്നിവ ഗുരുവിന്റെ കര്‍മ്മ പദ്ധതികളില്‍പ്പെട്ടതാണ്. സമൂഹത്തില്‍ വരുത്തിയ ആചാരവിഷ്‌കാരങ്ങള്‍ അന്ധവിശ്വാസങ്ങളുടെ നിഷേധം തുടങ്ങിയവയെല്ലാം ഒരര്‍ത്ഥത്തില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങൾ തന്നെയായിരുന്നു. മഹാഭൂരിപക്ഷം ജനങ്ങള്‍ക്കും ക്ഷേത്രാരാധന നിഷേധിച്ച കാലഘട്ടത്തിലാണ് മഹാഗുരു ക്ഷേത്ര സംസ്ഥാപനം നടത്തിയത്.

ശ്രേഷ്ഠമായ ക്ഷേത്ര സംസ്‌കാരത്തെ പുനഃസ്ഥാപിക്കുന്നതിനും ഏവര്‍ക്കും ആരാധന സൗകര്യം ഉണ്ടാക്കുന്നതിനും, ഗുരു നടത്തിയ സമാന്തര സംവിധാനമായിരുന്നു ക്ഷേത്ര പ്രതിഷ്ഠകൾ. അന്ധകാര ജഡിലവും അനാചാരപൂര്‍ണ്ണവുമായിരുന്ന ക്ഷേത്രാരാധനയ്ക്കും അറിവിനെ നിരാകരിച്ച സവര്‍ണ്ണ മേധാവിത്വത്തിനും എതിരെ നടത്തിയ ഫലപ്രദവും നിശബ്ദവുമായ വിപ്ലവമായിരുന്ന 1888 ലെ അരുവിപ്പുറം പ്രതിഷ്ഠ. അനവധി നിഗൂഢതകള്‍ ഉറങ്ങിക്കിടക്കുന്ന മനുഷ്യന് അറിവിന്റെ പ്രകാശത്തിലൂടെ തന്നെത്തന്നെ കണ്ടെത്താനുള്ള നാന്ദി കുറിക്കലായിരുന്നു ആ പ്രതിഷ്ഠ. ഗുരുവിന്റെ ഓരോ ക്ഷേത്രവും, ഓരോ പ്രതിഷ്ഠയും ശിക്ഷണത്തിനുള്ള പുതിയ പുതിയ അദ്ധ്യായങ്ങളായി പ്രശോഭിച്ചിരുന്നു. മനുഷ്യന്‍ ഒരു ജാതിയാണെന്നും വ്യക്തിപരമായ മതചിന്തകളില്‍ പരസ്പരം വിദ്വേഷം ഇല്ലാതെയും വിശ്വജനനിയുടെ ഉദരത്തില്‍ പിറന്ന സര്‍വ്വരും സാഹോദര്യത്തോടെ കഴിയേണ്ടവരാണെന്നും ഗുരു നമ്മെ പഠിപ്പിക്കുന്നു. നെയ്യാറിന്റെ കരയില്‍ നിന്നും പെരിയാറിന്റെ കരയിലെത്തുമ്പോള്‍ അറിവ് ആത്മബോധനത്തിന്റെ അനന്തവിഹായിസിലേക്ക് എത്തിക്കുന്ന മഹാത്ഭുതം സംഭവിക്കുന്നു.

ക്ഷേത്രപ്രതിഷ്ഠകള്‍ നോക്കിയാല്‍ കല്ലില്‍ തുടങ്ങി കണ്ണാടി (ഓംകാരം) വരെയെത്തി ആരാധനാലയങ്ങളെ അറിവിന്റെ ആലയങ്ങളാക്കിത്തീര്‍ക്കുന്ന സാധന പ്രക്രിയയും നടക്കുന്നു. ഏക ലോക സാക്ഷാത്കാരത്തിന് അറിവാണ് ആവശ്യമാ യിട്ടുള്ളത്. ആദ്യത്തെ പാഠശാലയും, ആദ്യത്തെ തൊഴില്‍ശാലയും, ആദ്യത്തെ സംഘടനയും എല്ലാമുണ്ടായത് അരുവിപ്പുറത്ത് തന്നെയാണല്ലോ. പ്രധാന ദേവാലയം വിദ്യാലയം ആയിരിക്കണമെന്ന് ഗുരു കല്പിച്ചു.

ശ്രീനാരായണ ഗുരു സ്ത്രീകളുടെ സമഗ്രമായ ഉന്നമനത്തിന് വളരെ പ്രാധാന്യം കൊടുത്തിരുന്നു. ആധുനിക ജീവിതത്തിന്റെ കുതിച്ചു കയറ്റത്തില്‍ സ്വാര്‍ത്ഥ തൃഷ്ണയില്‍, കാലിടറാതിരിക്കാന്‍ ശ്രീനാരായണ ഗുരുവിന്റെ വിദ്യാഭ്യാസ ദര്‍ശനത്തിലൂടെ നമുക്കു സാധിക്കും.

ഇന്ത്യ തീര്‍ത്ഥാടനങ്ങളുടെ നാടാണ് സാധാരണ തീര്‍ത്ഥാടനങ്ങള്‍ വ്യക്തിപരമായ പുണ്യത്തിനോ സ്വര്‍ഗ്ഗ പ്രാപ്തിക്കോ വേണ്ടിയാണ്. എന്നാല്‍ ശിവഗിരി തീര്‍ത്ഥാടനമാകട്ടെ രാജ്യത്തിന്റെ ആകെ ജനങ്ങളുടെ അഭിവൃദ്ധിക്കുവേണ്ടിയാണ്.

ഇന്ത്യ തീര്‍ത്ഥാടനങ്ങളുടെ നാടാണ് സാധാരണ തീര്‍ത്ഥാടനങ്ങള്‍ വ്യക്തിപരമായ പുണ്യത്തിനോ സ്വര്‍ഗ്ഗ പ്രാപ്തിക്കോ വേണ്ടിയാണ്. എന്നാല്‍ ശിവഗിരി തീര്‍ത്ഥാടനമാകട്ടെ രാജ്യത്തിന്റെ ആകെ ജനങ്ങളുടെ അഭിവൃദ്ധിക്കുവേണ്ടിയാണ്.

മനുഷ്യദ്ധ്വാനത്തെ പരമാവധി പ്രയോജനപ്പെടുത്തി തൊഴിലവസരങ്ങളും വരുമാനവും വര്‍ദ്ധിപ്പിക്കുന്ന മേഖലയായ കൈത്തൊഴില്‍, കൃഷി, കച്ചവടം എന്നിവ പരിപോഷിപ്പിക്കുന്നതിനായ് പ്രേരണ നല്‍കി.

മനുഷ്യന്റെ എല്ലാ ദുഃഖങ്ങള്‍ക്കും കാരണം അജ്ഞതയാണ്. അതുകൊണ്ട് ഗുരു വിദ്യാഭ്യാസത്തിന് പ്രഥമവും പ്രധാനവുമായ സ്ഥാനം നല്‍കിക്കൊണ്ട് ലോകത്തോട് അരുളിചെയ്തു, ”വിദ്യകൊണ്ട് പ്രബുദ്ധരാവുക”യെന്ന് മനുഷ്യനെയും സമൂഹത്തേയും പൂര്‍ണ്ണതയിലേക്ക് നയിക്കാന്‍ വിദ്യക്കു മാത്രമേ കഴിയൂ. ഭൗതികവിദ്യയും, ആത്മീയവിദ്യയും പാരസ്പര്യം ചെയ്യുന്നതാണ് ശരിയായ വിദ്യ. അതു കൊണ്ടാണ് ഗുരു തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങണമെന്ന് ഉപദേശിച്ചതും, സ്ഥാപിച്ചതും. ക്ഷേത്ര പ്രതിഷ്ഠാ കര്‍മ്മത്തിന്റെ അവസാന ഘട്ടത്തില്‍ നമുക്കിനി ക്ഷേത്രങ്ങളല്ല ആവശ്യം വിദ്യാലയങ്ങളാണ് എന്ന് ഉപദേശിച്ചത്. ഇവയൊന്നും കൂടാതെ ക്ഷേത്രങ്ങളോടുചേര്‍ന്ന് വായനശാലകളും നിശാപാഠശാലകളും സ്ഥാപിച്ച് ഗുരു ലോകത്തിന് മാതൃക കാട്ടി.

മനുഷ്യാദ്ധ്വാനത്തെ പരമാവധി പ്രയോജനപ്പെടുത്തി തൊഴിലവസരങ്ങളും വരുമാനവും വര്‍ദ്ധിപ്പിക്കുന്ന മേഖലയായ കൈത്തൊഴില്‍, കൃഷി, കച്ചവടം എന്നിവ പരിപോഷിപ്പിക്കുന്നതിനായ് പ്രേരണ നല്‍കി.

Author

Scroll to top
Close
Browse Categories