സംഗീത സാഗരത്തിന് നവതി

ജയൻ(ജയവിജയ )@ 90

സംഗീതം ജീവിതമാക്കിയ ജയൻ സംഗീതലോകത്ത് എത്തിയിട്ട് 68 വർഷമായി. കർണാടകസംഗീത ലോകത്തു മാത്രമല്ല, ചലച്ചിത്രഗാനങ്ങളിലും ഭക്തിഗാന രംഗത്തും ജയൻ സ്വന്തം ശൈലിക്ക് പ്രതിഷ്ഠയേകി. ശബരിമല മകരവിളക്കിന് അയ്യപ്പനെ തങ്ക അങ്കിയണിയിച്ച് ദീപാരാധന നടത്തുംമുമ്പ് ജയന്റെ അയ്യപ്പഗാനാലാപനം അരങ്ങേറിയത് വർഷങ്ങളോളമായിരുന്നു.

തൊണ്ണൂറിന്റെ പടികൾ കയറി തംബുരുമീട്ടിനിൽക്കുകയാണ് സംഗീതലോകത്ത് തന്റേതായ സ്വരമുദ്ര പതിച്ച പത്മശ്രീ ജയൻ (ജയവിജയ). സംഗീതം ജീവിതമാക്കിയ ജയൻ സംഗീതലോകത്ത് എത്തിയിട്ട് 68 വർഷമായി. കർണാടക സംഗീത ലോകത്തു മാത്രമല്ല, ചലച്ചിത്രഗാനങ്ങളിലും ഭക്തിഗാന രംഗത്തും ജയൻ സ്വന്തം ശൈലിക്ക് പ്രതിഷ്ഠയേകി.

കോട്ടയം നാഗമ്പടത്ത് മീനച്ചിലാറിന്റെ തീരത്തുള്ള കടമ്പൂത്ര മഠത്തിലാണ് ഗോപാലൻ തന്ത്രിയുടെയും നാരായണിയമ്മയുടെയും മക്കളായി ജയവിജയന്മാരുടെ ജനനം. ഇരട്ടസഹോദരൻമാരുടെ സംഗീതവാസന മനസിലാക്കി ഗുരുദേവ ശിഷ്യനായ അച്ഛൻ ഗോപാലൻ തന്ത്രിയാണ് ആറാം വയസിൽ പാട്ടു പഠിപ്പിക്കാൻ രാമൻ ഭാഗവതരുടെഅടുത്തെത്തിച്ചത്. പിന്നീട് മാവേലിക്കര രാധാകൃഷ്ണ അയ്യരും ആലത്തൂർ ബ്രദേഴ്സും ഗുരുക്കന്മാരായി. സ്വാതി തിരുനാൾ സംഗീത അക്കാഡമിയിൽ നിന്ന് ഗാനഭൂഷണം പാസായി.

സഹധർമ്മിണി വി.കെ. സരോജിനിയോടൊപ്പം ഒരു പഴയ കാല ചിത്രം

മഹാഗുരുക്കളായ ഡോ. ബാലമുരളീകൃഷ്ണയ്ക്കു കീഴിൽ ആറു വർഷവും ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴിൽ 18 വർഷവും സംഗീത സപര്യ നടത്തി. 1988-ൽ ഇരട്ട സഹോദരനായ കെ.ജി വിജയന്റെ അകാല മരണം ജയനെ തളർത്തിയെങ്കിലും അയ്യപ്പഗാനങ്ങളിലൂടെ ജയൻ ആ ദുഃഖം മറന്നു പാടി. രാജ്യം പത്മശ്രീ നൽകി ആദരിച്ച ജയനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് അയ്യപ്പ ഗാനമികവിന് ഹരിവരാസന പുരസ്ക്കാരം നൽകി ആദരിച്ചു. സംഗീത നാടക അക്കാഡമി അവാർഡും ലഭിച്ചു. ശബരിമല മകരവിളക്കിന് അയ്യപ്പനെ തങ്ക അങ്കിയണിയിച്ച് ദീപാരാധന നടത്തുംമുമ്പ് ജയന്റെ അയ്യപ്പഗാനാലാപനം അരങ്ങേറിയത് വർഷങ്ങളോളമായിരുന്നു. ഒരുകൂടിക്കാഴ്ചയിൽ ജയൻ പറഞ്ഞു: ’42 വർഷങ്ങൾ ഞാനും അനിയനും (വിജയൻ) തുടർച്ചയായി സന്നിധാനത്ത് പാടിയിട്ടുണ്ട്. തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത് എത്തുമ്പോൾ പാട്ട് തുടങ്ങും. ഞങ്ങളുടെ പാട്ടു കഴിഞ്ഞേ മകരവിളക്കു ദിവസം നടതുറക്കുള്ളൂ”. 1950-കളിൽ എപ്പോഴോ ശബരിമലയ്ക്കുപോയപ്പോഴാണ് മനസിൽ അയ്യപ്പനെ ദർശിച്ച് ജയൻ കൊടിമരച്ചുവട്ടിലിരുന്ന് ആദ്യമായി പാടിയത്. ചെമ്പൈ സ്വാമിക്കൊപ്പം മലചവിട്ടാനും ഭാഗ്യമുണ്ടായി.

ജയൻ എസ്.എൻ.ഡിപി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോടൊപ്പം
മക്കളോടൊപ്പം

എച്ച്.എം.വി ഗ്രാമഫോൺ റെക്കാഡിനു വേണ്ടി ജയവിജയന്മാർ ആദ്യമായി ഈണമിട്ട ‘ഇഷ്ടദൈവമേ സ്വാമി ശരണമയ്യപ്പ ” എന്ന പി. ലീലയുടെ പാട്ട്, ആദ്യമായി ഒരു സ്ത്രീ ആലപിച്ച അയ്യപ്പഭക്തി ഗാനമായി. യേശുദാസിന്റെ ആദ്യ ഭക്തിഗാനമായ ‘ദ‌ർശനം പുണ്യ ദർശനം”, ശ്രീകോവിൽ നടതുറന്നു, എല്ലാമെല്ലാം അയ്യപ്പൻ, ശ്രീശബരീശ ദീനദയാലാ, പതിനെട്ട് പടിയേറി, നല്ലതു വരുത്തുക, വണ്ടിപ്പെരിയായും മേടും നടപ്പാതയാക്കി…. തുടങ്ങി അയ്യപ്പഭക്തി ഗാനങ്ങളുടെ നിര നീളുകയാണ്.

മനോജ് കെ.ജയനും ഭാര്യ ആശയും ബിജു കെ. ജയനും അച്ഛനോടൊപ്പം

രാജ്യത്തിനകത്തും പുറത്തുമായി ആയിരക്കണക്കിന് വേദികളിൽ കച്ചേരികൾ നടത്തി. യേശുദാസ്, എസ്.പി ബാലസുബ്രമണ്യം, ശീർക്കാഴി ഗോവിന്ദരാജൻ, ടി.എം. സൗന്ദരരാജൻ, എസ്. ജാനകി, പി. സുശീല, വാണിജയറാം തുടങ്ങിയ സംഗീത പ്രതിഭകളെക്കൊണ്ട് പാടിക്കാൻ ജയനു കഴിഞ്ഞു. മലയാളത്തിൽ പത്തൊമ്പതും തമിഴിൽ നാലും സിനിമകൾക്ക് ഈണം നൽകി. ‘ഭൂമിയിലെ മാലാഖ ” ആയിരുന്നു ആദ്യചിത്രം. നക്ഷത്രദീപങ്ങൾ തിളങ്ങി, ഹൃദയം ദേവാലയം തുടങ്ങിയവ ഇന്നും ഗാനാസ്വദകരുടെ ഇഷ്ടഗീതങ്ങളായി നിൽക്കുന്നു.

കുടുംബാംഗങ്ങളോടൊപ്പം

എസ്.രമേശൻ നായർ എഴുതി ജയൻ ഈണമിട്ട, തരംഗിണിയുടെ മയിൽപ്പീലി കാസറ്റിലെ ‘രാധതൻ പ്രേമത്തോടാണോ… , ഒരു പിടി അവിലുമായ്, ചന്ദനചർച്ചിത, അണിവാക ചാർത്തിൽ, ചെമ്പൈയ്ക്കു നാദം നിലച്ചപ്പോൾ തുടങ്ങിയവ ഇന്നും കൃഷ്ണഭക്തിരസം തുളുമ്പുന്ന അനശ്വര ഗാനങ്ങളാണ്. കെ.ജി. ജയന്റെ ഭാര്യ പരേതയായ വി.കെ. സരോജിനി അദ്ധ്യാപികയായിരുന്നു. മക്കൾ ചലച്ചിത്രതാരം മനോജ് കെ. ജയനും, ബിജു കെ. ജയനും.

പത്മശ്രീകെ.ജി.ജയന്റെ (ജയവിജയ) തൊണ്ണൂറാം പിറന്നാൾ മക്കളായ മനോജ്കെ ജയൻ, ബിജു കെ.ജയൻ ,മരുമക്കളായ പ്രിയ ബിജു, ആശ മനോജ് ,പേരക്കുട്ടികൾ ,ജയന്റെ ഇരട്ട സഹോദരനായ വിജയന്റെ ഭാര്യ എം.സി രാജമ്മ, മകൻ മനു.കെ.വിജയൻ എന്നിവരുടേയും അടുത്ത ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിൽ ജന്മനാടായ കോട്ടയത്തെ ഒരു സ്വകാര്യ റിസോർട്ടിൽ നടന്ന ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു.

പത്മശ്രീ കെ.ജി.ജയന്റെ (ജയവിജയ) തൊണ്ണൂറാം പിറന്നാൾ മക്കളായ മനോജ്കെ ജയൻ, ബിജു കെ.ജയൻ ,മരുമക്കളായ പ്രിയ ബിജു, ആശ മനോജ് ,പേരക്കുട്ടികൾ ,ജയന്റെ ഇരട്ട സഹോദരനായ വിജയന്റെ ഭാര്യ എം.സി രാജമ്മ, മകൻ മനു.കെ.വിജയൻ എന്നിവരുടേയും അടുത്ത ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിൽ ജന്മനാടായ കോട്ടയത്തെ ഒരു സ്വകാര്യ റിസോർട്ടിൽ നടന്ന ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു.

മമ്മൂട്ടി, മോഹൻലാൽ എന്നിവരോടൊപ്പം
സംഗീത കുലപതികൾ : ജയവിജയ

വാതാപി ഗണപതിംഭജേഹം വാരണാസ്യം വരപ്രദം ശ്രീ ‘ എന്ന ഗണപതി സ്തുതി കീർത്തനത്തിന്റെ പശ്ചാത്തലത്തിൽ മക്കളും മറ്റു ബന്ധുക്കളും ചേർന്നു മഞ്ഞയും ചുവപ്പും ഇടകലർന്ന വലിയ പൂമാല കഴുത്തിലണിയിച്ചു
മക്കളും പേരക്കുട്ടികളും ചേർന്നുള്ള കേക്കു മുറിക്കലിലും ഹാപ്പി ബർത്ത് ഡേ വിളിയിലും കുടുംബാംഗങ്ങൾ ഗാനാലാപാനത്തിലും ഒതുക്കി നവതി ആഘോഷം.പാടാനുള്ള ബുദ്ധിമുട്ടുകൾക്കിടയിലും ജയൻ വീൽചെയറിൽതാളം പിടിച്ചു.

യു.എസിൽ നിന്ന് ഗാനഗന്ധർവ്വന്റെ ആശംസ

ജന്മദിന കേക്കുമുറിക്കും മുമ്പ്അമേരിക്കയിൽ നിന്ന് പ്രിയ സുഹൃത്ത് യേശുദാസിന്റെആയുരാരോഗ്യ സൗഖ്യ ആശംസ വീഡിയോ കോളായെത്തി . ഒപ്പം ഭാര്യ പ്രഭയുടെസ്നേഹാശംസകളും. ‘ ചേട്ടാ നവതിയാണെന്ന് അറിഞ്ഞു വിളിച്ചതാണ്. എല്ലാ സന്തോഷവും അറിയിക്കുന്നു . എത്രയും വേഗം നേരിൽ കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.’ ഫോൺ ഭാര്യ പ്രഭക്കു കൈമാറിയപ്പോൾ സ്പഷ്ടമായ് സംസാരിക്കാനുള്ള ബുദ്ധിമുട്ടിനിടയിലും പ്രഭയെ സംഗീതം പഠിപ്പിച്ചത് ഓർത്തെടുത്ത് പ്രഭ തന്റെ പ്രിയ ശിഷ്യയാണെന്ന് ജയൻ പറഞ്ഞു. മക്കളുടെ ഇഷ്ടത്തിന് വഴങ്ങിക്കൊടുക്കുകയാണെന്ന് ജയൻ പറഞ്ഞപ്പോൾ യേശുദാസിന്റെ മറുപടി ‘ പ്രായമാകുമ്പോൾ അതിനൊക്കെ നിന്നു കൊടുക്കേണ്ടി വരും. ‘ കൂടുതൽസംസാരിക്കാനുള്ള ബുദ്ധിമുട്ട് മനസിലാക്കി മകൻ മനോജ് കെ ജയനാണ് ഇരുവർക്കും നന്ദി പറഞ്ഞത്
കുടുംബാംഗങ്ങളുടെ നവതി ആഘോഷം

‘ അച്ഛന്റെ ഷഷ്ടി പൂർത്തിയും സപ്തതിയും വിപുലമായ രീതിയിൽ ആഘോഷിച്ചിരുന്നു. ഇപ്പോൾ ശാരീരിക അസ്വസ്ഥതകൾ ഉള്ളതിനാലാണ് നവതി ആഘോഷം അടുത്ത ബന്ധുക്കൾ മാത്രമുള്ള കൂട്ടി ചേരലിൽ ഒതുക്കിയതെന്ന് മൂത്ത മകൻ ബിജു കെ. ജയൻ പറഞ്ഞു.

Author

Scroll to top
Close
Browse Categories