‘പ്രിയമകമേ പിരിയാതെയുണ്ട്
പ്രപഞ്ചത്തിലെ സകല വസ്തുക്കളിലും അകമേ ഒരു പ്രിയമിരിപ്പുണ്ട്. ഈ പ്രിയം ഒരിക്കലും പിരിയുന്നുമില്ല. ഇത് നിത്യമായ നിയമമാണ്. പ്രകാശത്തിന്റെ ഏറ്റവും ചെറിയ കണികകള്‍ തമ്മില്‍പ്പോലും ആശയവിനിമയം നടത്തുന്നുണ്ടെന്ന ഏറ്റവും അവസാനം ഭൗതികശാസ്ത്രത്തിന് (2022) നോബല്‍ സമ്മാനം ലഭിച്ച ശാസ്ത്രജ്ഞന്മാരുടെ കണ്ടെത്തലുകളോട് ചേര്‍ന്നു പോകുന്നതാണ്.
കഴിഞ്ഞ ഭാഗത്ത് ഫ്രാന്‍സിസ് ബേക്കണ്‍ പറഞ്ഞ കാര്യത്തിലാണ് പറഞ്ഞ് നിര്‍ത്തിയത്. അതായത്, പ്രപഞ്ചത്തില്‍, വസ്തുക്കളെ തമ്മില്‍ കൂട്ടി യോജിപ്പിക്കുകയോ, വേര്‍പെടുത്തുകയോ ചെയ്യുമ്പോഴാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്. ഇതെങ്ങനെ സാദ്ധ്യമാകുന്നുവെന്ന് ചോദിച്ചാല്‍ അവയുടെ ഉള്ളില്‍ നിറഞ്ഞിരുന്നുകൊണ്ട് പ്രവര്‍ത്തിക്കുന്ന പ്രകൃതിയാണെന്നും ബേക്കണ്‍ പറഞ്ഞു വയ്ക്കുന്നു. ഈ ശാസ്ത്രസത്യം, നാരായണഗുരുവിന്റെ ‘ആത്മോപദേശ ശതകം’92–ല്‍ ഗുരു വെളിപ്പെടുത്തുന്നതിന്റെ ചെറിയൊരംശം മാത്രമാണ്.
ശ്ലോകമിങ്ങനെ,
”വ്യയമണയാതെ വെളിക്കു വേല ചെയ്യും
നിയമമിരിപ്പതു കൊണ്ടുനിത്യമാകും
പ്രിയമകമേ പിരിയാതെയുണ്ടിതിന്നീ-
ക്രിയയൊരു കേവല ബാഹ്യലിംഗമാകും’;
പ്രപഞ്ചത്തിലെ സകല വസ്തുക്കളിലും അകമേ ഒരു പ്രിയമിരിപ്പുണ്ട്. ഈ പ്രിയം ഒരിക്കലും പിരിയുന്നുമില്ല. ഇത് നിത്യമായ നിയമമാണ്. പ്രകാശത്തിന്റെ ഏറ്റവും ചെറിയ കണികകള്‍ തമ്മില്‍പ്പോലും ആശയവിനിമയം നടത്തുന്നുണ്ടെന്ന ഏറ്റവും അവസാനം ഭൗതികശാസ്ത്രത്തിന് (2022) നോബല്‍ സമ്മാനം ലഭിച്ച ശാസ്ത്രജ്ഞന്മാരുടെ കണ്ടെത്തലുകളോട് ചേര്‍ന്നു പോകുന്നതാണ്. ‘പ്രിയമകമേ പിരിയാതെയുണ്ട്’ എന്ന ഗുരുവിന്റെ ഒരു വരിയില്‍ കാണുന്ന ശാസ്ത്രരഹസ്യം പ്രപഞ്ചത്തിലെ സകല വസ്തുക്കളിലും അതിന്റെ ‘നാനോപാര്‍ട്ടിക്കിള്‍സിലും’ അകമേ പ്രിയമിരിപ്പുണ്ട്. ക്വണ്ടം ഭൗതികം അകമേ നിറഞ്ഞിരിക്കുന്ന ഈ എനര്‍ജിയെ കൂടുതല്‍ നിരീക്ഷണത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുന്നു. ഏറ്റവും ചെറിയ കണികയില്‍പ്പോലും നിറഞ്ഞിരുന്ന് ആശയവിനിമയം നടത്തുന്നു എന്ന് മനസ്സിലായെങ്കിലും ഇതെങ്ങനെ സംഭവിക്കുന്നു? അതിന്റെ വേഗത എത്രയാണ് എന്നതിനെ സംബന്ധിച്ചും ഗവേഷണം നടന്നു കൊണ്ടിരിക്കുന്നു. ഗുരു പറയുന്നു ‘വ്യയമണയാതെ, നിത്യമായി നിലനില്‍ക്കുന്ന ഒരു നിയമമാണിതെന്നാണ്!. പ്രപഞ്ച രഹസ്യത്തെക്കുറിച്ച് ഇത്രയും ശാസ്ത്രീയമായും സൂക്ഷ്മമായും നിരീക്ഷിച്ചിട്ടുള്ള മറ്റൊരു ഋഷിയോ ദാര്‍ശനീകനോ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. ഈ ശ്ലോകത്തെക്കുറിച്ച് വിശദമായി മാറ്റൊരിക്കലെഴുതാം.
ദര്‍ശന മാലയിലെ ഒന്നാമധ്യായമായ ‘അധ്യാരോപദര്‍ശനം’ പ്രപഞ്ചോല്‍പ്പത്തിയാണ് കൈകാര്യം ചെയ്യുന്നത്. പ്രപഞ്ചവിജ്ഞാനീയത്തെ സംബന്ധിച്ച് ഉണ്ടായിട്ടുള്ള കണ്ടെത്തലുകള്‍ പലതാണ്. മഹാവിസ്‌ഫോടനം (Big bang) സ്ഥിരസ്ഥിതി സിദ്ധാന്തം (Stead, Statetheory), റെഡ്ഷിഫ്റ്റ് (Red shift), വയലറ്റ് ഷിഫ്റ്റ് (violet shift) തുടങ്ങിയ സിദ്ധാന്തങ്ങള്‍ വച്ച് കൊണ്ട് നോക്കിയാല്‍ ഈ വിശ്വം സദാ വികസിച്ചുകൊണ്ടിരിക്കുന്നതോ, ചുരുങ്ങിക്കൊണ്ടിരിക്കുന്നതോ ആണ്.ഇതിനു കാരണമെന്താണ്? ഇതിനു രണ്ടിനും അധിഷ്ഠാനമായിരിക്കുന്നതാകട്ടെ ഉഭയസാമാന്യമായ ഒരു ക്ഷേത്രം അഥവാ ഫീല്‍ഡ് ആണ് എന്നാണ് ഭൗതിക ശാസ്ത്രത്തിന്റെ വിവക്ഷ.
ദര്‍ശന മാലയിലെ ഒന്നാമധ്യായമായ ‘അധ്യാരോപദര്‍ശനം’ പ്രപഞ്ചോല്‍പ്പത്തിയാണ് കൈകാര്യം ചെയ്യുന്നത്. പ്രപഞ്ചവിജ്ഞാനീയത്തെ സംബന്ധിച്ച് ഉണ്ടായിട്ടുള്ള കണ്ടെത്തലുകള്‍ പലതാണ്. മഹാവിസ്‌ഫോടനം (Big bang) സ്ഥിരസ്ഥിതി സിദ്ധാന്തം (Stead, Statetheory), റെഡ്ഷിഫ്റ്റ് (Red shift), വയലറ്റ് ഷിഫ്റ്റ് (violet shift) തുടങ്ങിയ സിദ്ധാന്തങ്ങള്‍ വച്ച് കൊണ്ട് നോക്കിയാല്‍ ഈ വിശ്വം സദാ വികസിച്ചുകൊണ്ടിരിക്കുന്നതോ, ചുരുങ്ങിക്കൊണ്ടിരിക്കുന്നതോ ആണ്.ഇതിനു കാരണമെന്താണ്? ഇതിനു രണ്ടിനും അധിഷ്ഠാനമായിരിക്കുന്നതാകട്ടെ ഉഭയസാമാന്യമായ ഒരു ക്ഷേത്രം അഥവാ ഫീല്‍ഡ് ആണ് എന്നാണ് ഭൗതിക ശാസ്ത്രത്തിന്റെ വിവക്ഷ.
എന്നാല്‍ ‘ദര്‍ശനമാലയിലെ അധ്യാരോപദര്‍ശനത്തില്‍’ അംശത്തിന്റെ സ്ഥാനത്തു വരുന്നതിനെ ഛേദത്തിന്റെ സ്ഥാനത്തു വരുന്നതു കൊണ്ട് നിരാകരിച്ച് ഒരു നിഷ്പക്ഷത നിലനിര്‍ത്തുന്നതു കാണാം. സ്രഷ്ടാവും സൃഷ്ടിച്ച വസ്തുവും തമ്മിലുള്ള ഒരു പ്രതിസമത ദര്‍ശിക്കാനാകും. ആദ്യ ശ്ലോകത്തിലെ സ്രഷ്ടാവായ പരമേശ്വരന് ഗണിതശാസ്ത്ര പ്രധാനമായി തോന്നുന്ന താത്വിക ഭാവമാണുള്ളത്. എന്നാല്‍ ആ പരമേശ്വരന്റെ സൃഷ്ടിക്ക് സ്വപ്നതുല്യമായ സ്ഥാനമാണ് നല്‍കിയിരിക്കുന്നത്.
മറ്റൊരു ശ്ലോകത്തില്‍ ഭഗവാന്‍ ചിത്രകാരനും പ്രപഞ്ചം കലാകാരന്റെ ഭാവനാ സൃഷ്ടിയായ ചിത്രം പോലെയുമാണെന്നും പറയുന്നു. ഇവയിലൊക്കെ ഒരു പ്രതിസമതയിരിപ്പുണ്ട്. അവസാന ശ്ലോകത്തില്‍ വളരെ ചെറിയ ഒരു വിത്തില്‍ നിന്ന് ഒരു വടവൃക്ഷം ഉണ്ടാകുന്നതിനെക്കുറിച്ച് പറയുന്നു. വിത്തിന് ഉപരിതനമായ മാനവും വൃക്ഷത്തിന് അനുപ്രസ്ഥാനമായ മാനവുമാണ് കൈവരിക്കുന്നത്. ഇവിടെയും ഉപരിതനവും അനുപ്രസ്ഥവുമായ വശങ്ങള്‍ തമ്മില്‍ ഒരു പ്രതിസമത ഉള്ളതായി കാണാം. ഇങ്ങനെ ബാഹ്യവും ആന്തരികവുമായ രണ്ടു ലോകങ്ങളെ തൊട്ടു കാണിച്ചുകൊണ്ട് രണ്ടിനും കാരണമായിരിക്കുന്ന ആദിമഹസ്സിലേക്കാണ് ഗുരു എത്തി നില്‍ക്കുന്നത്. അത് സ്വയം പ്രകാശവുമാണ്.