വംശഹത്യയുടെ സ്മാരകങ്ങൾ

വൈക്കം ക്ഷേത്രത്തിനുള്ളില്‍ ഇപ്പോഴും പനച്ചില്‍കാവുയെന്ന ഒന്നുണ്ട്. (തൊലിയില്‍ കടുത്ത പശയുള്ള ഒരു മരം) . അതിനോടനുബന്ധിച്ച് പല ഐതിഹ്യങ്ങളും പറഞ്ഞുപോരുന്നുണ്ടെങ്കിലും അതൊരു ബൗദ്ധ ആരാധനാകേന്ദ്രമായിരുന്നു എന്നു കരുതുവാന്‍ വളരെയേറെ ന്യായീകരണങ്ങളുണ്ട് .ഒരുസവര്‍ണക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുവാന്‍ പോലും സാധ്യമല്ലാതിരുന്ന ഒരു കാലത്ത്1806-ല്‍ ഒരു കൂട്ടം ഈഴവര്‍ വൈക്കം ശിവക്ഷേത്രത്തില്‍ കടക്കുവാന്‍ ശ്രമിച്ചത് എന്തുകൊണ്ടായിരിക്കും? തങ്ങളുടെ പൂര്‍വാരാധനാ കേന്ദ്രമായിരുന്ന ബൗദ്ധവിഹാരം ബലം പ്രയോഗിച്ച് തിരികെപ്പിടിക്കുക തന്നെയായിരുന്നിരിക്കും ലക്ഷ്യം

തിരുവിതാംകൂറില്‍ 1812-ല്‍ ബ്രീട്ടീഷുകാര്‍ സ്ഥാപിച്ച 5 പോലീസ് സ്റ്റേഷനുകളില്‍ (ദറോഗാ) ഒന്ന് വൈക്കത്തായിരുന്നു. ബാക്കി 4 ദറോഗകള്‍ ആലുവ, മാവേലിക്കര, തിരുവനന്തപുരം, നാഗര്‍കോവില്‍ എന്നീ പട്ടണങ്ങളിലായിരുന്നു.

അന്ന് പോലീസ് സ്റ്റേഷനും കോടതിയും ജയിലും ഒന്നിച്ചായിരുന്നു. വൈക്കത്തെക്കാള്‍ വലിയപട്ടണമായിരുന്നിട്ടും കോട്ടയത്ത് പോലീസ് സ്റ്റേഷന്‍ സ്ഥാപിക്കാതെ വൈക്കത്ത് സ്ഥാപിച്ചത് എന്തുകൊണ്ട്? കേണല്‍ മണ്‍റോ റെസിഡന്റായി വരുന്നതിനു മുമ്പ് പോലീസ് എന്ന സമ്പ്രദായം തന്നെ തിരുവിതാംകൂറില്‍ ഇല്ലായിരുന്നു. പോലീസിന്റെ പണി ചെയ്തിരുന്നത് നായര്‍ ചട്ടമ്പികളായിരുന്നു. ദളിത് ബന്ധു എന്‍. കെ. ജോസ് പറയുന്നു. ”കോട്ടയവും ഏറ്റൂമാനൂര്‍, ചങ്ങനാശ്ശേരിയും അതുപോലെ പ്രാധാന്യമുള്ള മറ്റു പല സ്ഥലങ്ങളുമുണ്ടായിരുന്നിട്ടും പോലീസ് സ്റ്റേഷന്‍ വൈക്കത്ത് തന്നെ സ്ഥാപിക്കപ്പെടാന്‍ കാരണം അതിന് 6 വര്‍ഷം മുമ്പ് നടന്ന ദളവാക്കുളം സംഭവമാണ് എന്ന് ഊഹിക്കുന്നതില്‍ അപാകതയില്ല”22

കോട്ടയം ജില്ലയില്‍ വേമ്പനാട്ടുകായലിന്റെ തീരത്തെ ഒരു കൊച്ചുപട്ടണമായ വൈക്കം ഇന്നറിയപ്പെടുന്നത് 1924- 25 ലെ സഞ്ചാരസ്വാതന്ത്ര്യപോരാട്ടത്തിന്റെ പേരിലാണ്. പഴയ വടക്കുംകൂര്‍ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്ന വൈക്കത്തെ 1750 ല്‍ മാര്‍ത്താണ്ഡവര്‍മ്മ പിടിച്ചടക്കി തിരുവിതാംകൂറിന്റെ ഭാഗമാക്കി. കേരളത്തില്‍ നിന്ന് ഏറ്റവുമധികം കുരുമുളക് കയറ്റുമതി ചെയ്തിരുന്നത് വടക്കുംകൂറില്‍ നിന്നായിരുന്നു. കുരുമുളകിന്റെ പോര്‍ട്ടുഗീസ് പദമായ ”പിമെന്റോ” (Pimento) എന്നാണ് വടക്കും കൂറിനെയും വിളിച്ചിരുന്നത്.23 കുരുമുളക് കയറ്റുമതിക്ക് വേണ്ടിയാണ് ബോട്ട്ജെട്ടി നിര്‍മ്മിച്ചത്.
A. D. 1213 നൂറ്റാണ്ടുകളിലാകാം വടക്കുംകൂര്‍ സ്ഥാപിതമായത്. വൈക്കത്ത് ഇന്നു കാണുന്ന ശിവക്ഷേത്രം നിര്‍മ്മിച്ചത് 5A..1530 ലാണെന്ന് സ്റ്റെല്ലാ ക്രാംറിച്ച് പറയുന്നു.24 cited in എന്‍. കെ. ജോസ്. ibid. P.25) ”ക്ഷേത്രത്തിനുള്ളില്‍ ഇപ്പോഴും പനച്ചില്‍കാവുയെന്ന ഒന്നുണ്ട്. (തൊലിയില്‍ കടുത്ത പശയുള്ള ഒരു മരം) ഇന്നു അതിനോടനുബന്ധിച്ച് പല ഐതിഹ്യങ്ങളും പറഞ്ഞുപോരുന്നുണ്ടെങ്കിലും അതൊരു ബൗദ്ധ ആരാധനാകേന്ദ്രമായിരുന്നു എന്നു കരുതുവാന്‍ വളരെയേറെ ന്യായീകരണങ്ങളുണ്ട്”.25 ഒരു സവര്‍ണക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുവാന്‍ പോലും സാധ്യമല്ലാതിരുന്ന ഒരു കാലത്ത്- 1806-ല്‍ ഒരു കൂട്ടം ഈഴവര്‍ വൈക്കം ശിവക്ഷേത്രത്തില്‍ കടക്കുവാന്‍ ശ്രമിച്ചത് എന്തുകൊണ്ടായിരിക്കും? തങ്ങളുടെ പൂര്‍വാരാധനാ കേന്ദ്രമായിരുന്ന ബൗദ്ധവിഹാരം ബലം പ്രയോഗിച്ച് തിരികെപ്പിടിക്കുക തന്നെയായിരുന്നിരിക്കും ലക്ഷ്യം. ”ബലമായി കയറുവാന്‍ ശ്രമിച്ച ഈഴവരെ ക്ഷേത്രത്തിനു പുറത്തു വെച്ചു തന്നെ വേലുത്തമ്പിയുടെ കിങ്കരന്‍മാരായ കുഞ്ചുകുട്ടിപിള്ളയുടെയും വൈക്കം പത്മനാഭപിള്ളയുടെയും കുതിരപക്കിയുടെയും മറ്റും നേതൃത്വത്തിലുള്ള ഒരു സംഘം വെട്ടി അരിഞ്ഞു കുളത്തില്‍ ഇട്ടുമൂടിയ സ്ഥലമാണ് അന്നുമുതല്‍ ദളവാക്കുളം എന്ന പേരില്‍ അറിയപ്പെടുന്നത് എന്നാണ് നാട്ടുകാര്‍ പറഞ്ഞുപോരുന്ന ചരിത്രം. വേലുത്തമ്പി നേരിട്ടുവന്നു നിന്നാണ് അവരുടെ ശവശരീരങ്ങള്‍ ആ കുളത്തില്‍ ഇട്ടുമുടിച്ചത്. അതുകൊണ്ടാണ് അതിന് ദളവാക്കുളം എന്ന പേരുണ്ടായത് എന്നും നാട്ടുകാര്‍ പറഞ്ഞുപോരുന്നു”26

ഈ സംഭവത്തെക്കുറിച്ച് വൈക്കത്ത് പ്രചരിച്ചിരുന്ന ഒരു നാടന്‍പാട്ടിന്റെ പൂര്‍ണരൂപം ടി. കെ. മാധവന്റെ ‘ദേശാഭിമാനി’ പത്രത്തില്‍ 1924-ലെ ഒരു ലക്കത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു, അതിലെ ഏതാനും വരികള്‍ മാത്രമെ ഇന്നു ലഭ്യമായിട്ടുള്ളു.
”കരിവരമുഖനാം കരിപ്പണിക്കര്‍
ഗുരുവരനമലന്‍ കുന്നേന്‍ ചേന്നി
കൂകിവിളിക്കും ഒട്ടായി
പുലിയെപോല പായുന്ന മാലുത്തണ്ടാന്‍
എലിപോലെ വിറയ്ക്കുന്ന മണ്ടന്‍തോലങ്കന്‍”27
”ഒരു കുളത്തിലിട്ടുമൂടാന്‍ മാത്രം ആളുകളുണ്ടായിരുന്നുവെന്ന്” കുരുതാമെന്നാണ് എന്‍. കെ. ജോസ് പറയുന്നത്. തങ്ങളുടെ ബുദ്ധവിഹാരം തിരിച്ചുപിടിക്കാന്‍ ”വന്ന അയിത്തക്കാര്‍ നൂറുകണക്കിനെങ്കിലും ഉണ്ടായിരുന്നു എന്ന് ന്യായമായി അനുമാനിക്കാം.”28

19-ാം നൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളില്‍ തന്നെ വൈക്കം സംഘര്‍ഷഭരിതമായിരുന്നു. പില്‍ക്കാലഭാഷയില്‍ പറഞ്ഞാല്‍, വൈക്കത്ത് ഒരു ”ക്രമസമാധാന” പ്രശ്നമുണ്ടായിരുന്നു എന്നര്‍ത്ഥം. 1806 നു മുമ്പും ക്ഷേത്രം പിടിച്ചെടുക്കാനുള്ള സംഘടിത ക്രമങ്ങള്‍ ഈഴവര്‍ നടത്തയിട്ടുണ്ടാവും. അതു കൊണ്ടാണ്, ആദ്യ പോലീസ് സ്റ്റേഷനുകളില്‍ ഒന്ന് വൈക്കത്ത് സ്ഥാപിതമായത്.

കേരളത്തെ കോളണൈസ് ചെയ്ത ഉത്തരേന്ത്യന്‍ ബ്രാഹ്മണന്‍ Colonisation സാധൂകരിച്ചത് തദ്ദേശീയ ജനതയുടെ വിശ്വാസാരാധനാ സമ്പ്രദായങ്ങള്‍, ആചാരങ്ങള്‍, ഭാഷ, മിത്തുകള്‍ എന്നിവയെ നശിപ്പിച്ചുകൊണ്ടു മാത്രമല്ല, അവയെക്കുറിച്ചുള്ള നിനവുകളെ കൂടി കൊല ചെയ്തു കൊണ്ടാണ്. തെക്കന്‍ തിരുവിതാംകൂറിലെ ‘ആയ്’ രാജവംശത്തിലെ വരഗുണന്റെ ഒരു ലിഖിതത്തില്‍ (A. D. 30.12.868) മാത്രമെ കേരളത്തിലെ ബുദ്ധിസ്റ്റു സ്വാധീനത്തെക്കുറിച്ച് പ്രത്യക്ഷപരമര്‍ശമുള്ളുവെന്ന് പി. സി. അലക്സാണ്ടര്‍ പറയുന്നു.29 ബുദ്ധിസ്റ്റു ജൈനമതങ്ങള്‍ക്കു പ്രാമുഖ്യമുണ്ടായിരുന്ന വിശാല തമിഴകത്തിന്റെ-ദ്രാവിഡനാടിന്റെ-ഭാഗമായിരുന്ന ”ചേര”ത്തെയാണ് ഉത്തരേന്ത്യന്‍ ആര്യ- ബ്രാഹ്മണര്‍ അവരുടെ കോളനിയാക്കിയത്. ആര്യാധിനിവേശത്തിനുവിധേയമായ ‘ചേര’ത്തെയും അതിന്റെ തനതു പാരമ്പര്യത്തെയും കുറിച്ചുള്ള നിനവിനെ തുടച്ചുനീക്കാനാണ് കൊളോണിയലിസ്റ്റുകള്‍ ‘കേരളം’ എന്ന സംസ്‌കൃതസ്ഥല നാമം സൃഷ്ടിച്ചത്. ബുദ്ധവിശ്വാസിയായ മഹാബലിയുടെ ചേരരാജ്യത്തെ അവര്‍ ‘പാതാളലോകം’, ‘നാഗലോകം’ എന്ന് അധിക്ഷേപിച്ചു. ചേരനാട്ടരചനായ മഹാബലിയെ ചതിയില്‍ ചവിട്ടിത്താഴ്ത്തിയ ‘വാമനന്‍’ എന്ന കുള്ളന്‍ ബ്രാഹ്മണന്‍, നമ്പൂതിരി-നായര്‍ക്കു ദൈവമാകുന്നത്, ചേരനാട്ടുവാസികള്‍ക്കുമേല്‍ വിദേശവംശീയവാദികള്‍ക്കു ലഭിച്ച ആധിപത്യത്തിന്റെ പ്രതീകമാണ്. പല സ്ഥലങ്ങളിലും ബുദ്ധവിഹാരങ്ങള്‍ പൂര്‍ണമായി നശിപ്പിക്കുകയോ കേടുവരുത്തുകയോ ചെയ്തു. കേരളത്തിലെ കോളണൈസേഷനും ബുദ്ധിസ്റ്റുവേട്ടയ്ക്കും നേതൃത്വം നല്‍കിയത് പ്രധാനമായും ശൈവബ്രാഹ്മണരായിരുന്നു. മിക്ക ബുദ്ധവിഹാരങ്ങളും ശിവക്ഷേത്രങ്ങളാക്കുകയാണുണ്ടായത്. അങ്ങനെയൊരു ബുദ്ധവിഹാരമാണ് വൈക്കത്ത് ശിവക്ഷേത്രമായി മാറിയത്.

എൻ.കെ.ജോസ്

ഭൗതികവും സാംസ്‌കാരികവും മാനസികവും ഭാഷാപരവും നിനവുപരവുമായ പലതരം കൊലകളിലൂടെയാണ് ഉത്തരേന്ത്യന്‍ ബ്രാഹ്മണവംശീയ വാദികള്‍ ചേരത്തിന്റെ ബുദ്ധിസ്റ്റു പാരമ്പര്യത്തെ തകര്‍ത്തത്. U. N. Convention on Genoicede ലെ ആര്‍ട്ടിക്കിള്‍ -11 ക്ലോസ് b അനുസരിച്ച് മനുഷ്യര്‍ക്ക് ‘Mental harm’ സൃഷ്ടിക്കുന്ന പ്രവൃത്തിയും ‘genocide’ ന്റെ നിര്‍വചനത്തില്‍ വരും. ചേരനാട്ടിലെ ആദിമനിവാസികള്‍ക്കും അവരുടെ വിശ്വാസാചാരങ്ങള്‍ക്കുമെതിരെ ഉത്തരേന്ത്യന്‍ ബ്രാഹ്മണര്‍ നടത്തിയത് വലിയൊരു ‘genocide’ ആണ്. അത് മറച്ചുവയ്ക്കാനാണ് ചേരത്തെ ‘കേരള’മാക്കിയതും ചേരഭാഷയെ ദ്രാവിഡ കുടുംബത്തില്‍ നിന്നടര്‍ത്തിമാറ്റി ‘മലയാളം’ സൃഷ്ടിച്ചതും. അങ്ങനെ നോക്കിയാല്‍, സമകാലിക ‘കേരള’വും ‘മലയാള’വും Genocide ന്റെ ചോരപൊടിയുന്ന ‘സ്മാരക’ ങ്ങളാണെന്നുപറയാം.

1924-ലെ വൈക്കം പോരാട്ടത്തിന് സംഘട്ടനപരമ്പരകളുടെ വലിയൊരു പശ്ചാത്തലമുണ്ട്. ചേലൂര്‍, ആറാട്ടുപുഴ, താണിശ്ശേരി, പെരുങ്ങോട്ടുകര, തലയോലപ്പറമ്പ് എന്നീ സ്ഥലങ്ങളില്‍ നടന്ന ചോരപൊടിഞ്ഞ സവര്‍ണ വിരുദ്ധ കലാപങ്ങളുടെ ഉയര്‍ന്ന ഘട്ടമായിട്ടാണ് വൈക്കംപോരാട്ടത്തെ കാണേണ്ടത്.

പൂരവും ‘അടിക്കുക’ എന്ന ആചാരവും

കൊച്ചിരാജ്യത്തിന്റെ ദേശീയ പൂരമെന്നറിയപ്പെടുന്ന ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായി പൊതുവഴികളില്‍ അയിത്തജാതിക്കാരെ ‘അടിക്കുക’ എന്നൊരാചാരമുണ്ടായിരുന്നു.30 1). ബോധാനനന്ദ സ്വാമികളുടെ നേതൃത്വത്തില്‍ പട്ടാളമാതൃകയില്‍ രൂപീകരിച്ച ‘ധര്‍മഭടസംഘം’ പെരിങ്ങോട്ടുകര, ചിറയ്ക്കല്‍, കാരമുക്ക്, എങ്ങണ്ടിയൂര്‍, ഏരൂര്‍, തൃപ്പൂണിത്തറ, ചേലൂര്‍, ആറാട്ടുപുഴ, താന്നിശ്ശേരി, തലയോലപ്പറമ്പ്, ഒറ്റപ്പാലം തുടങ്ങിയ സ്ഥലങ്ങളിലെ ഈഴവര്‍ക്കിടയില്‍ വളരെ സജീവമായിരുന്നു. ധര്‍മഭടസംഘം രഹസ്യസംഘം എന്നും അറിയപ്പെട്ടിരുന്നു. അംഗത്വമെടുക്കുന്നതിന് മുമ്പ് അരയില്‍ ചുവന്ന തുണികെട്ടി ഒരു പ്രതിജ്ഞയെടുക്കണം. ”ജാതി സംബന്ധമായ കാര്യങ്ങളില്‍ ആത്മാഭിമാനത്തോടുകൂടി ധീരധീരം പോരാടുന്നതിനും, തന്‍മൂലം ഏതപകടത്തെയും സധൈര്യം വരിക്കുന്നതിനും സന്നദ്ധനാണെന്നതിനു പുറമെ ഞാന്‍ സത്യത്തിനും ധര്‍മത്തിനും വേണ്ടി എന്റെ ജീവനെക്കൂടി ബലികഴിക്കുവാന്‍ തയ്യാറാണെന്ന് ഇതാ പ്രതിജ്ഞ ചെയ്തു കൊള്ളുന്നു”31 ഒന്നിലധികം പ്രദേശങ്ങള്‍ ചേര്‍ന്ന യൂണിറ്റിന്റെ ചുമതലക്കാരന്‍ ‘കമാണ്ടര്‍’ എന്നാണറിയപ്പെട്ടിരുന്നത്.(തുടരും)

Author

Scroll to top
Close
Browse Categories