ശ്രീലങ്കയില്‍ നിന്ന് മലയാളവാണി

ആ ശബ്ദതരംഗങ്ങള്‍ക്കായി ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള മലയാളികള്‍ കാതോര്‍ത്തിരുന്നു.പില്‍ക്കാലത്തെ ഒട്ടേറെ റേഡിയോ, ടെലിവിഷന്‍ പ്രക്ഷേപണ നിലയങ്ങള്‍ മാതൃകയാക്കിയ, വൈവിദ്ധ്യപൂര്‍ണ്ണമായ, പുതുമയാര്‍ന്ന പരിപാടികള്‍ .അതിന്റെ അവതാരകരായ സരോജിനി ശിവലിംഗം, കരുണാകരന്‍, വിശാലാക്ഷി ഹമീദ്, ലതിക വിവേകാനന്ദന്‍ എന്നിവര്‍ , ശബ്ദത്തിലൂടെ അങ്ങനെ ഓരോ കുടുംബത്തിലും സുപരിചിതരായി. മലയാള റേഡിയോ പ്രക്ഷേപണത്തിലെ ആദ്യ റേഡിയോ ജോക്കികളായിരുന്നുഅവര്‍.

”ഇലങ്കെ ഒലിപ്പരപ്പ് കൂട്ടുത്താപനം ഏസിയ സേവനം … ഇപ്പോള്‍ സമയം മൂന്ന് മണി മുപ്പത് നിമിഷം ”
പിന്നെ,പി.ലീല പാടിയ ”നമസ്‌തെ കൈരളി ” എന്ന ഗാനം.
1971 ഡിസംബർ 4 ന് വൈകീട്ട് റേഡിയോ ശ്രീലങ്കയില്‍ നിന്ന് മലയാളം പ്രക്ഷേപണം തുടങ്ങി..

കടലുകള്‍ കടന്ന്, ഭൂഖണ്ഡങ്ങള്‍ താണ്ടിയെത്തുന്ന ഷോര്‍ട്ട് വേവിലുള്ള , കടലലകള്‍ പോലെ ഏറിയും കുറഞ്ഞും കേള്‍ക്കുന്ന, ആ ശബ്ദതരംഗങ്ങള്‍ക്കായി ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള മലയാളികള്‍ കാതോര്‍ത്തിരുന്നു.പില്‍ക്കാലത്തെ ഒട്ടേറെ റേഡിയോ, ടെലിവിഷന്‍ പ്രക്ഷേപണ നിലയങ്ങള്‍ മാതൃകയാക്കിയ, വൈവിദ്ധ്യപൂര്‍ണ്ണമായ, പുതുമയാര്‍ന്ന പരിപാടികള്‍. അതിന്റെ അവതാരകരായ സരോജിനി ശിവലിംഗം, കരുണാകരന്‍, വിശാലാക്ഷി ഹമീദ്, ലതിക വിവേകാനന്ദന്‍ എന്നിവര്‍, ശബ്ദത്തിലൂടെ അങ്ങനെ ഓരോ കുടുംബത്തിലും സുപരിചിതരായി. മലയാള റേഡിയോ പ്രക്ഷേപണത്തിലെ ആദ്യ റേഡിയോ ജോക്കികളായിരുന്നു, അവര്‍.

പലര്‍ക്കും ഇന്നും ഗൃഹാതുരമായൊരു സ്മരണയാണത്. അവരുടെ കാതുകളിലിപ്പോഴും മുഴങ്ങുന്നുണ്ട് ആ ശബ്ദങ്ങള്‍. സിലോണ്‍ റേഡിയോ എന്ന് ജനങ്ങള്‍ വിളിച്ചിരുന്ന ശ്രീലങ്ക ബ്രോഡ് കാസ്റ്റി ങ്ങ് കോര്‍പ്പറേഷന്റെ മലയാളം പരിപാടികള്‍ അസാധാരണമാംവിധം ജനപ്രിയമായിരുന്നു.
കേരളത്തിന് പുറത്തു നിന്നുളള ആ പ്രക്ഷേപണത്തിലെ ഏറ്റവും തിളങ്ങുന്ന താരമായിരുന്നു, സരോജിനി ശിവലിംഗം. തമിഴ് ഛായയുള്ള അവരുടെ അവതരണത്തിന് ആരാധക ലക്ഷങ്ങള്‍ ചെവിയോര്‍ത്തിരുന്ന ആ കാലം,കോയമ്പത്തൂരില്‍ വിശ്രമജീവിതം നയിക്കുന്ന അവര്‍ ഓര്‍ത്തെടുക്കുകയാണ്.

പാലക്കാട് കൊടുവായൂരിനടുത്ത കാക്കയൂര്‍ സ്വദേശിനിയാണ് സരോജിനി.ആര്‍.ആര്‍.ശിവലിംഗത്തെ വിവാഹം കഴിച്ചതോടെയാണ് 1970 കളുടെ ആദ്യം അവര്‍ ശ്രീലങ്കയിലെത്തിയത്.”യാദൃച്ഛികമായി റേഡിയോയില്‍ കേട്ട മലയാളം പരിപാടികളാണ് അതിലേക്ക് ആകര്‍ഷിച്ചത്. മലയാള പ്രക്ഷേപണം തുടങ്ങിയ സമയമായിരുന്നു അത്. കരുണാകരനായിരുന്നു, ആദ്യ അവതാരകന്‍”.

നിലയത്തിലേക്ക് അവതാരകയാകാന്‍ അപേക്ഷിച്ചു.അക്കാലത്തെ പ്രശസ്ത തമിഴ് അവതാരകനായ മയില്‍വാഹനവും മറ്റുള്ളവരും ശബ്ദപരിശോധനയില്‍ സഹായിച്ചു. അങ്ങനെ, മലയാളം അവതാരകയായി തെരഞ്ഞെടുക്കപ്പെട്ടു.തമിഴ് സര്‍വീസിന്റെ ഭാഗമായിരുന്നു,മലയാളം പരിപാടികള്‍.”തമിഴ്, തെലുങ്ക്, കന്നഡ, മലയാളം പരിപാടികള്‍ അവതരിപ്പിക്കുന്നവരുടെ ഒരു കൂട്ടുകുടുംബമായിരുന്നു, അത്”.

കത്തുകളുടെ പ്രവാഹം

മലയാളം പരിപാടികള്‍ അന്ന് ദിവസവും അര മണിക്കൂര്‍ . രണ്ടാഴ്ചയ്ക്കകം തന്നെ ലൈവ് ട്രാന്‍സ്മിഷന്‍ നടത്താന്‍ നിയോഗിക്കപ്പെട്ടു.”എന്റെ ശ്രദ്ധ തിരിച്ചുവിടാന്‍ ഒരു തരം റാഗിങ്ങുണ്ടായിരുന്നു. പക്ഷേ, തെറ്റൊന്നും കൂടാതെ ആദ്യ ലൈവ് പൂര്‍ത്തിയാക്കിയതോടെ എല്ലാവരും സുഹൃത്തുക്കളായി”.

തമിഴ് റെക്കാര്‍ഡ്‌സ് ലൈബ്രറിയില്‍ പോയി , അടുത്ത ദിവസങ്ങളില്‍ പ്രക്ഷേപണം ചെയ്യാനുള്ള റെക്കാര്‍ഡുകളും ടേപ്പുകളും കേട്ടു നോക്കും. അത് നിര്‍ബന്ധമായിരുന്നു. ലൈവ് പ്രക്ഷേപണത്തില്‍ അനൗണ്‍സ്‌മെന്റുകള്‍ മുഴുവന്‍ എഴുതി തയ്യാറാക്കില്ല.

ഇടയ്ക്ക്, ഇംഗ്ലീഷ് അനൗണ്‍സറായും തെരഞ്ഞെടുക്കപ്പെട്ടു. പക്ഷേ, മലയാളത്തില്‍ തന്നെ തുടര്‍ന്നു.”ആ തീരുമാനം ശരിയായിരുന്നു. ഇപ്പോഴും എന്നെ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടല്ലോ”.

വിവിധ പരിപാടികളിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്ന് ധാരാളം കത്തുകള്‍ വന്നിരുന്നു.വ്യത്യസ്തമായ രീതിയില്‍ ആ കത്തുകള്‍ വായിച്ചവതരിപ്പിച്ചിരുന്നു. സൈനികരുടെ കത്തുകളായിരുന്നു, കൂടുതല്‍. നാട്ടിലുള്ള അവരുടെ കുടുംബാംഗങ്ങള്‍ക്കായി സന്ദേശ ഗാനങ്ങള്‍ തുടങ്ങിയത് അവര്‍ അയച്ച കത്തുകളെ തുടര്‍ന്നായിരുന്നു. ഇങ്ങനെ പുതിയ പരിപാടികള്‍ തുടങ്ങാനള്ള ആശയങ്ങള്‍ കിട്ടിയിരുന്നു. മാരിവില്ല്, രാഗ സംഗമം, ശബ്ദ ലഹരി, വനിതാരംഗം തുടങ്ങിയ പരിപാടികള്‍ ഓര്‍ക്കുന്നു.ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് സ്ഥിരമായി കത്തുകളയക്കുന്നവരുണ്ടായിരുന്നു. വിദൂരസ്ഥമായ ന്യൂയോര്‍ക്കിലിരുന്ന് പരിപാടി കേട്ട് ഒരു ശ്രോതാവയച്ച കത്ത് ഏറെ സന്തോഷമുണ്ടാക്കി. ജപ്പാനില്‍ നിന്നും കത്തുകള്‍ കിട്ടിയിരുന്നു.

കേരളത്തിന് പുറത്തു നിന്നുളള ആ പ്രക്ഷേപണത്തിലെ ഏറ്റവും തിളങ്ങുന്ന താരമായിരുന്നു , സരോജിനി ശിവലിംഗം. തമിഴ് ഛായയുള്ള അവരുടെ അവതരണത്തിന് ആരാധക ലക്ഷങ്ങള്‍ ചെവിയോര്‍ത്തിരുന്ന ആ കാലം,കോയമ്പത്തൂരില്‍ വിശ്രമജീവിതം നയിക്കുന്ന അവര്‍ ഓര്‍ത്തെടുക്കുകയാണ്.

യേശുദാസും ജയചന്ദ്രനും

ബി.ബി.സി പരിപാടികളെയായിരുന്നു ശ്രീലങ്ക ബ്രോഡ് കാസ്റ്റി ങ്ങ് കോര്‍പ്പറേഷന്‍ മാതൃകയാക്കിയിരുന്നത്. അക്കാലത്ത് റേഡിയോ നിലയം സന്ദര്‍ശിക്കാന്‍ ധാരാളം വിനോദ സഞ്ചാരികള്‍ വരുമായിരുന്നു. കൊളംബോയിലെത്തുന്ന സംഗീതജ്ഞരും എഴുത്തുകാരുമൊക്കെ മലയാളം പരിപാടികളില്‍ പങ്കെടുക്കുമായിരുന്നു. പി.ജയചന്ദ്രന്‍, ജോളി എബ്രഹാം,”വാനമുദം” പരിപാടിയിലൂടെ പ്രശസ്തനായ ജെഎം. രാജു തുടങ്ങിയവരുമായുള്ള അഭിമുഖങ്ങള്‍ പ്രക്ഷേപണം ചെയ്തിട്ടുണ്ട്.
യേശുദാസ് നിലയത്തില്‍ വന്നപ്പോള്‍ കാണാന്‍ കഴിയാതിരുന്നത് വലിയ നഷ്ടമായി. അന്ന് അവധിയിലായിരുന്നു. തന്റെ പാട്ടുകള്‍ ശ്രീലങ്ക റേഡിയോയിലൂടെ പ്രക്ഷേപണം ചെയ്തിരുന്നത് കാതോര്‍ത്തിരുന്ന നാളുകള്‍ അദ്ദേഹം അനുസ്മരിച്ചിട്ടുണ്ട്. പിന്നീട് ഫോണില്‍ അദ്ദേഹവുമായി സംസാരിച്ചു.

പാലക്കാട് കൊടുവായൂരിനടുത്ത കാക്കയൂര്‍ സ്വദേശിനിയാണ് സരോജിനി.ആര്‍.ആര്‍.ശിവലിംഗത്തെ വിവാഹം കഴിച്ചതോടെയാണ് 1970 കളുടെ ആദ്യം അവര്‍ ശ്രീലങ്കയിലെത്തിയത്.’യാദൃച്ഛികമായി റേഡിയോയില്‍ കേട്ട മലയാളം പരിപാടികളാണ് അതിലേക്ക് ആകര്‍ഷിച്ചത്.മലയാള പ്രക്ഷേപണം തുടങ്ങിയ സമയമായിരുന്നു അത്. കരുണാകരനായിരുന്നു, ആദ്യ അവതാരകന്‍’.

കലാപത്തിന്റെ നാളുകൾ

പൊട്ടുന്നനെയാണ് റേഡിയോ ജീവിതം അവസാനിച്ചത്. 1983 ജൂലൈ 23. കലാപത്തിന്റെ നാളുകളായിരുന്നു,അത്. ”നിലയത്തിലേക്ക് പോകാന്‍ തുടങ്ങവേ, പുറത്തിറങ്ങുന്നത് അപകടകരമാണെന്ന് അയല്‍വീട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി. പുറത്തേക്ക് നോക്കിയപ്പോള്‍,അക്രമാസക്തരായ ഒരു പറ്റം പേരെ കണ്ടു.നിലയത്തിലേക്ക് വിളിച്ചുവെങ്കിലും ആരും ഫോണെടുത്തില്ല. ആകെ പരിഭ്രമിച്ചു. പിന്നെ, പോകാന്‍ കഴിഞ്ഞില്ല.ഭര്‍ത്താവ് അന്ന് ഒരു കോണ്‍ഫറന്‍സിനായി ജപ്പാനിലായിരുന്നു. വൈകാതെ സംഘര്‍ഷബാധിതമായ ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങി. പിന്നീടിതുവരെ അവിടേക്ക് പോയിട്ടില്ല”.

തമിഴ് തീവ്രവാദം കത്തി നില്‍ക്കുന്ന അക്കാലത്ത് സരോജിനി ശിവലിംഗം കൊല്ലപ്പെട്ടുവെന്ന് കേട്ട് , അനുശോചനമറിയിച്ച് ,”പുനര്‍ജന്‍മം” സിനിമയിലെ ഒരു ഗാനം അവര്‍ക്കായി സമര്‍പ്പിച്ചുകൊണ്ട് ഒരു ശ്രോതാവ് തിരുവനന്തപുരം നിലയത്തിലേക്ക് കത്തയച്ചു. ആ ഗാനം പ്രക്ഷേപണം ചെയ്തു കൊണ്ട് അവതാരക അറിയിച്ചു :സരോജിനി ശിവലിംഗത്തിന് ഒന്നും സംഭവിച്ചിട്ടില്ല.”നാട്ടില്‍ വന്നപ്പോള്‍ മരുമകന്‍ പറഞ്ഞാണ് ഞാന്‍ ഇക്കാര്യം അറിഞ്ഞത്. കൊച്ചി ഷിപ്പ് യാര്‍ഡില്‍ ജോലി ചെയ്യുന്ന ആളായിരുന്നു , ഈ ശ്രോതാവ്. എങ്ങനെയോ അയാള്‍ മരുമകന്റെ നമ്പര്‍ കണ്ടെത്തി പല പ്രാവശ്യം വിളിച്ചിരുന്നു.ഞാന്‍ തിരിച്ചു വിളിച്ചു. എന്നോട് മാപ്പ് പറയാനായിരുന്നു അയാള്‍ വിളിച്ചത്. ഞാന്‍ അയാളെ സമാധാനിപ്പിച്ചു”.

ട്രെയിനിൽ
കൊളംബോയിലേക്ക്

ലോകമെമ്പാടുമുള്ള മലയാളികളെ ഒരു കാലത്ത് ചേര്‍ത്ത് നിര്‍ത്തിയറേഡിയോ പ്രക്ഷേപണമായിരുന്നു അത്. ”ആളുകള്‍ ഇപ്പോഴും എന്നെക്കുറിച്ച് പറയുകയും ശബ്ദം തിരിച്ചറിയുകയും ചെയ്യുന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്”, ആ പ്രക്ഷേപണത്തിന്റെ പ്രതിരൂപമായി കണക്കാക്കപ്പെടുന്ന സരോജിനി ശിവലിംഗം പറഞ്ഞു.

ശ്രോതാക്കള്‍ ഇപ്പോഴും ഓര്‍ക്കുന്ന മറ്റൊരു അവതാരകയുമുണ്ട് -ലതിക വിവേകാനന്ദന്‍ 1980-ല്‍ അവതാരകയായി ചേര്‍ന്ന്, 2005-ല്‍ ഇംഗ്ലീഷ് പരിപാടികളുടെ പ്രൊഡ്യൂസറായി വിരമിച്ച വിരമിച്ച അവര്‍ , ഗ്രന്ഥകാരി കൂടിയാണ്.

തൃശൂര്‍ അന്തിക്കാട് സ്വദേശിനിയായ ലതികയുടെ ലങ്കന്‍ ബന്ധം തുടങ്ങുന്നത് പഞ്ചായത്ത് റേഡിയോയിലൂടെ കുട്ടിക്കാലത്ത് കേട്ട അവിടെ നിന്നുള്ള മലയാളം പരിപാടികളിലൂടെയാണ്. ”എനിക്കന്ന് ഏറെയിഷ്ടം കരുണാകരനെയായിരുന്നു” .വളരുമ്പോള്‍, അങ്ങനെ ഒരു അവതാരകയാകുകയായിരുന്നു,ലക്ഷ്യം. ”ശ്രീലങ്കയെക്കുറിച്ച് അവിടെയുണ്ടായിരുന്ന അച്ചാച്ചന്‍ പറഞ്ഞുള്ള അറിവുണ്ടായിരുന്നു. ലങ്കക്കാരുടെ വൃത്തിയും ശുചിത്വവുമൊക്കെ ആകര്‍ഷിച്ചു”.

തൃശൂര്‍ വിമല കോളേജിന്റെ രണ്ടാം ബാച്ചില്‍ പഠിച്ച്, ഗണിതശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം, അദ്ധ്യാപികയായി ജോലി ചെയ്തു.”കല്യാണമാണ് എന്നെ ശ്രീലങ്കയിലെത്തിച്ചത്. ഭര്‍ത്താവ് വിവേകാനന്ദന് അവിടെ മദ്യ വ്യവസായമായിരുന്നു”.

സരോജിനി ശിവലിംഗം
ജെ.എം.രാജു
വിശാലാക്ഷി ഹമീദ്

വീട് വിട്ട് പോകാന്‍ തീരെ താല്പര്യമുണ്ടായിരു ന്നില്ല.”ട്രെയിനില്‍ കൊളംബോയിലേക്ക് അന്ന് ചാര്‍ജ്ജ് 125 രൂപയായിരുന്നു.രാമേശ്വരത്തു നിന്ന് കപ്പലില്‍ തലൈമന്നാറിലേക്ക്.കുറേ ദൂരം സഞ്ചരിക്കുമ്പോള്‍ തന്നെ ശ്രീലങ്ക കാണാം. അവിടെ ഇറങ്ങി വീണ്ടും ട്രെയിനിൽ കൊളംബോയിലേക്ക്…”
1975 ലാണ് അവിടെയെത്തിയത്. അപരിചിതമായ ചുറ്റുപാട്. ക്രമേണ, അവിടെ സാംസ്‌കാരിക പരിപാടികളില്‍ സജീവമായി. മലയാള കലാലയം എന്ന സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായി. അഞ്ചുവര്‍ഷം ,നാട്ടില്‍ വരാതെ അവിടെ താമസിച്ച് പൗരത്വം നേടി. അപ്പോഴാണ് മലയാളം പ്രക്ഷേപണത്തിന് അവതാരകരെ ക്ഷണിച്ചത്. 1980-ല്‍ അവതാരകയായി.
സ്ഥിരം അനൗണ്‍സര്‍മാരില്ലാത്തപ്പോള്‍,പകരം ജോലി ചെയ്യും. ”അന്ന് ഒരു മണിക്കൂര്‍ ഡ്യൂട്ടിക്ക് 13 രൂപയാണ് പ്രതിഫലം”. മൂന്ന് മാസം നീണ്ടു നിന്ന പരിശീലനമുണ്ടായിരുന്നു.

ടെലിവിഷന്‍ പരിപാടികള്‍ക്ക് പ്രചുര പ്രചാരം ലഭിച്ചതോടെയാണ് മലയാളം പരിപാടികളുടെ ജനപ്രീതി ഇടിഞ്ഞത്. മതാധിഷ്ഠിത സ്‌പോണ്‍സേഡ് പരിപാടികളുടെ എണ്ണം കൂടി വന്നു.’മറ്റു പരിപാടികള്‍ നിലനിര്‍ത്താന്‍ ഞങ്ങള്‍ സ്‌പോണ്‍സര്‍ഷിപ്പ് പിടിച്ചു നല്‍കണമായിരുന്നു’.ക്രമേണ,പരിപാടികള്‍ കുറഞ്ഞു വന്ന് ,അത് നിലച്ചു.

ആദ്യ പ്രക്ഷേപണത്തിന് പ്രോത്സാഹനവും മാര്‍ഗ്ഗ നിര്‍ദ്ദേശവുമായി കരുണാകരന്‍ സ്റ്റുഡിയോയിലുണ്ടായിരുന്നു. അദ്ദേഹം മാത്രമായിരുന്നു അന്ന് സ്ഥിരം സ്റ്റാഫംഗം. സരോജിനി ശിവലിംഗത്തോടൊപ്പം പ്രവര്‍ത്തിക്കാനായില്ല. ആഭ്യന്തര യുദ്ധം രൂക്ഷമായതോടെ, അവര്‍ നാട്ടിലേക്ക് മടങ്ങിപ്പോയി. (വിരമിച്ച ശേഷവും കരുണാകരന്‍ പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. കേരളത്തിലേക്ക് മടങ്ങിയ അദ്ദേഹം ഏതാനും വര്‍ഷം മുന്‍പ് തൃശൂരില്‍ അന്തരിച്ചു).വിശാലാക്ഷി മുഖ്യമായും തമിഴ് പരിപാടികളാണ് ചെയ്തിരുന്നത്.
”വലിയ സാമ്രാജ്യമായിരുന്നു, നിലയം.മൂവായിരത്തോളം പേര്‍ അന്ന് അവിടെ പ്രവര്‍ത്തിച്ചിരുന്നു. മൂന്നര ലക്ഷം സംഗീത റെക്കാര്‍ഡുകള്‍ ലൈബ്രറിയിലുണ്ടായിരുന്നു”.

ഏഷ്യ സര്‍വ്വീസിന്റെ തമിഴ് വിഭാഗത്തിന്റെ ഭാഗമായാണ് മലയാളം പരിപാടികള്‍ പ്രക്ഷേപണം ചെയ്തിരുന്നത്. അതിന് ഒരു കണ്‍ട്രോളറും ഡയറക്ടറുമുണ്ടായിരുന്നു. അവരുടെ അംഗീകാരത്തോടെയായിരുന്നു ,പരിപാടികള്‍ ചെയ്തിരുന്നത്. ”പുതിയ പരിപാടികള്‍ തുടങ്ങുന്നതിന് മുന്‍പ് അതിന്റെ ഡമ്മി നിര്‍മ്മിച്ച് കേള്‍പ്പിക്കും”.എല്ലാ വാക്കുകളും മലയാളത്തില്‍ തന്നെ വേണമെന്ന് നിഷ്‌കര്‍ഷയുണ്ടായിരുന്നു.
ശ്രോതാക്കള്‍ കത്തുകളിലൂടെ ആവശ്യപ്പെടുന്ന ഗാനങ്ങള്‍ പ്രക്ഷേപണം ചെയ്യുമ്പോള്‍, പാട്ടിനെക്കുറിച്ച് മനോഗതമനുസരിച്ച് ലഘുവിവരണങ്ങള്‍ നല്‍കിയിരുന്നു. അത് എഴുതി തയ്യാറാക്കാറില്ലായിരുന്നു.

കത്തുകൾ ചാക്ക് കെട്ടുകളിൽ

”ഗള്‍ഫ് രാജ്യങ്ങള്‍, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നായിരുന്നു കൂടുതല്‍ കത്തുകള്‍ കിട്ടിയിരുന്നത്. വ്യക്തിപരമായും കത്തുകള്‍ അയച്ചിരുന്നു.ചാക്കു കെട്ടുകളിലാണ് ആ കത്തുകള്‍ സൂക്ഷിച്ചിരുന്നത്; അത്രയ്ക്കുമുണ്ടായിരുന്നു. സ്‌നേഹം നിറഞ്ഞ കത്തുകളായിരുന്നു,അവ”.
അക്കാലത്ത് ഗള്‍ഫില്‍ നിന്ന്,പുതിയ മലയാളം സിനിമാ പാട്ടുകള്‍ അയച്ചു തന്നിരുന്ന ഒരു ബദറുദ്ദീനെയും, പ്രക്ഷേപണത്തിന് സഹായകമായ കഥകളും വിവരങ്ങളും നിരന്തരം അയച്ചു തന്നിരുന്ന എഴുത്തുകാരനായ മുരളി കുട്ടമ്പുഴയേയും, നൂറുകണക്കിന് കത്തുകളയച്ചിരുന്ന ഒരു കൃഷ്ണന്‍കുട്ടിയേയും ഇപ്പോഴും ഓര്‍ക്കുന്നു.

വനിതകള്‍ക്കായുള്ള പരിപാടിയായ ”വനിതാ രംഗം”, ഗാനാധിഷ്ഠിത പരിപാടിയായ ”മുത്താരം” തുടങ്ങി ധാരാളം പരിപാടികള്‍ അവതരിപ്പിച്ചു. കഥകള്‍ എഴുതിയുണ്ടാക്കി, അതുമായി ബന്ധപ്പെട്ട ഗാനങ്ങള്‍ ഉള്‍പെടുത്തി
”മനോരഞ്ജിനി” എന്ന വ്യത്യസ്തമായ പരിപാടിയും അവതരിപ്പിച്ചു. (ചെറുകഥകളും എഴുതാറുണ്ട് ,ലതിക,യേശുദാസ് ,ശോഭന, മധു അമ്പാട് തുടങ്ങിയവര്‍ ശ്രീലങ്ക സന്ദര്‍ശിച്ചപ്പോള്‍, അവരുമായി അഭിമുഖം നടത്തി ,പ്രക്ഷേപണം ചെയ്തിട്ടുണ്ട് .

നിലയ്ക്കുന്ന ശബ്ദം

തമിഴ് ഈഴം പുലികളും സര്‍ക്കാരുമായുള്ള പോരാട്ടം രൂക്ഷമായ നാളുകള്‍ ജീവിതത്തില്‍ കടുത്ത പ്രതിസന്ധിയുണ്ടാക്കി. സിംഹളര്‍ തങ്ങളെയും തമിഴരായാണ് കണ്ടിരുന്നത്. ആക്രമണത്തില്‍ നിന്ന് രക്ഷപെടാനായി പൊട്ടിടുന്നത് ഒഴിവാക്കേണ്ടി വന്നു. ബോംബാക്രമണത്തില്‍, വീടിനു തൊട്ടടുത്ത സെന്‍ട്രല്‍ ബാങ്ക് കെട്ടിടവും പള്ളിയുമൊക്കെ തകര്‍ന്നതിന് സാക്ഷിയാണ്. ”എന്റെ ആഭരണങ്ങള്‍ കൊള്ളയടിക്കപ്പെട്ടു. മരണവക്ത്രത്തില്‍ നിന്ന് പല തവണ രക്ഷപെട്ടിട്ടുണ്ട്”.

കനത്ത സുരക്ഷാ വലയത്തിലായിരുന്നു റേഡിയോ നിലയവും രൂപവാഹിനി ടെലിവിഷനു മടങ്ങിയ കെട്ടിടസമുച്ചയം. അക്രമണമുണ്ടായാല്‍ രക്ഷപെടുന്ന മാര്‍ഗങ്ങളെക്കുറിച്ച് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ ക്ലാസുകളെടുത്തു. ”സാരി ധരിച്ചെത്തരുതെന്നും അവര്‍ നിര്‍ദേശിച്ചു”.

അക്കാലത്തെക്കുറിച്ച് ലോകത്തെ അറിയിക്കണമെന്ന് ആഗ്രഹിച്ചു.”സത്യത്തില്‍ സിംഹള വാദമാണ് ആഭ്യന്തര യുദ്ധത്തിനിടയാക്കിയത്. ”ശ്രീലങ്കന്‍ ഡയറി” എന്ന പുസ്തകം അതെക്കുറിച്ചാണ്. പ്രസാധകന്‍ ആവശ്യപ്പെട്ടതിനാലാണ് അതില്‍ എന്നെക്കുറിച്ച് കുറച്ച് കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയത്”.

പ്രക്ഷേപണ ജീവിതത്തിലെ ധന്യമായ ഓര്‍മ്മകളിലൊന്ന് ശ്രീലങ്കയിലെ ഇന്ത്യന്‍ സമാധാന പാലന സേനയിലെ മലയാളികള്‍ നാട്ടിലുള്ള പ്രിയപ്പെട്ടവര്‍ക്കായി അയച്ച സന്ദേശ ഗാനങ്ങള്‍ പ്രക്ഷേപണം ചെയ്തതാണ്.
രസകരമായ ഒരു അനുഭവമുണ്ട്.ഒരിക്കല്‍ തനിക്ക് ഡ്യൂട്ടിക്കെത്താന്‍ കഴിയാതെ വന്നപ്പോള്‍ തമിഴ് അനൗൺസറായ പോള്‍ ആന്റണി പ്രക്ഷേപകനായി.”ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ ഉടന്‍, അധികൃതര്‍ അദ്ദേഹത്തില്‍ നിന്ന് 100 രൂപ പിഴ ഈടാക്കാനുള്ള മെമ്മോ നല്‍കി”.

ടെലിവിഷന്‍ പരിപാടികള്‍ക്ക് പ്രചുര പ്രചാരം ലഭിച്ചതോടെയാണ് മലയാളം പരിപാടികളുടെ ജനപ്രീതി ഇടിഞ്ഞത്. മതാധിഷ്ഠിത സ്‌പോണ്‍സേഡ് പരിപാടികളുടെ എണ്ണം കൂടി വന്നു.”മറ്റു പരിപാടികള്‍ നിലനിര്‍ത്താന്‍ ഞങ്ങള്‍ സ്‌പോണ്‍സര്‍ഷിപ്പ് പിടിച്ചു നല്‍കണമായിരുന്നു”.ക്രമേണ,പരിപാടികള്‍ കുറഞ്ഞു വന്ന്, അത് നിലച്ചു.

മലയാളം പരിപാടികളുടെ കാഷ്വല്‍ അവതാരകയായി തുടങ്ങിയ ലതിക വിവേകാനന്ദന്‍ പിന്നീട് ഇംഗ്ലീഷ് പരിപാടികളുടെ സ്റ്റാഫ് പ്രൊ ഡ്യൂസറായി നിയമിക്കപ്പെട്ടു.”ദ ഐലന്റ്” എന്ന ഇംഗ്ലീഷ് ദിനപ്പത്രത്തില്‍ എഴുതിയിരുന്ന ലേഖനങ്ങളായിരുന്നു, അതിന് വഴിതെളിയിച്ചത്.
വിരമിച്ച ശേഷം അന്തിക്കാട്ട് മടങ്ങിയെത്തിയ ലതിക, തൃശൂര്‍ ആകാശവാണിയുടെ സ്ഥിരം ശ്രോതാവാണ്.ശ്രീലങ്കയെക്കുറിച്ച് ഇംഗ്ലീഷിലും മലയാളത്തിലും ലേഖനങ്ങള്‍ എഴുതുന്നുണ്ട്.

1989 ല്‍ കേരളത്തില്‍ ആകാശവാണി എഫ്.എം പ്രക്ഷേപണം തുടങ്ങുകയും ടെലിവിഷന് പ്രചുരപ്രചാരം കിട്ടിത്തുടങ്ങുകയും ചെയ്തതോടെ ശ്രീലങ്കയില്‍ നിന്നുള്ള ഈ പ്രക്ഷേപണത്തിന് ശ്രോതാക്കള്‍ കുറഞ്ഞു തുടങ്ങി. മത സംഘടനകളുടെ സ്‌പോണ്‍സേഡ് പരിപാടികളും ജനപ്രീതിയില്‍ ഇടിവുണ്ടാക്കി. ഇപ്പോള്‍ മലയാളം അവതാരകരാരും അവിടെയില്ല. വൈകുന്നേരങ്ങളില്‍ വൈകീട്ട് 4.45 മുതല്‍ പതിനഞ്ച് മിനിറ്റ് മലയാളം ചലച്ചിത്ര ഗാനങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നുണ്ട്. പക്ഷേ, അതിന്റെ അവതരണം തമിഴിലാണ്.
മലയാള റേഡിയോ പ്രക്ഷേപണ ചരിത്രത്തിലെ അനന്യമായ ഒരു അദ്ധ്യായമാണ് ഈ പ്രക്ഷേപണം.

Author

Scroll to top
Close
Browse Categories