ഖലീല്‍ ജിബ്രാനും ഗുരുനിത്യ ചൈതന്യയതിയും

ആത്മീയാനുഭവത്തിന്റെ ദാഹജലവും, തീക്ഷ്ണ വിചാരത്തിന്റെ വേരുറപ്പുമുള്ള ലബനോണിലെ ദേവദാരുവായിരുന്ന ഖലീല്‍ ജിബ്രാനെ കുറിച്ച് എന്നോട് ആദ്യമായി സീരിയസായി സംസാരിച്ചത് ഗുരുനിത്യചൈതന്യ യതിയാണ്.

ഗുരുനിത്യചൈതന്യ യതി

1983ല്‍ ഞാന്‍ പി.ജി. ഇംഗ്ലീഷ് ഭാഷയും, സാഹിത്യവും മെയിനെടുത്ത് പഠിക്കുന്ന കാലത്ത് ഗുരുനിത്യചൈതന്യയതിയെ തലശ്ശേരിക്കടുത്ത് പെരിങ്ങത്തൂരുള്ള കനകമല ആശ്രമത്തില്‍ വെച്ചാണ് പരിചയപ്പെട്ട് സംസാരിച്ചത്. ഞാന്‍ മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയ ചില ലേഖനങ്ങള്‍ ഗുരുവിന് നല്‍കിയപ്പോള്‍ അദ്ദേഹം മൂന്ന് പുസ്തകങ്ങള്‍ നിരന്തരം വായിക്കാന്‍ എന്നോട് പറഞ്ഞു. ഒന്നാമത്തേത് ഖലീല്‍ജിബ്രാന്റെ The prophet (പ്രവാചകന്‍) രണ്ടാമത്തേത് മുഹമ്മദ് ഇക്ബാലിന്റെ ”Secret of the self” (ആത്മാവിന്റെ രഹസ്യം) മൂന്ന് അരബിന്ദോവിന്റെ ”സാവിത്രി”. ഖലീല്‍ജിബ്രാന്റെ മുഴുവന്‍ കൃതികളും ഇക്ബാലിന്റെ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട കൃതികളും അരബിന്ദോയുടെ ”സാവിത്രി”യും ഞാന്‍ വായിച്ചതിനു ശേഷമാണ് പിന്നീട് രണ്ട് വര്‍ഷം കഴിഞ്ഞ് ഗുരുവിനെ ഫേണ്‍ഹില്ലില്‍ വെച്ച് കണ്ടത്.

ഗുരുവും ഞാനും തമ്മിലുള്ള സൗഹൃദം വളര്‍ന്ന് വളര്‍ന്ന് വന്നു. ഖലീല്‍ ജിബ്രാന്‍ എന്റെ പ്രിയപ്പെട്ട എഴുത്തുകാരില്‍ ഒരാളായി മാറി. പിന്നീട് ഞാന്‍ ജിബ്രാന്റെ ”The Brokon wings” (പൊട്ടിയ ചിറകുകള്‍) ‘The Mad Man (ഭ്രാന്തന്‍) ‘Jesus the sun of man (യേശു മനുഷ്യപുത്രന്‍) തുടങ്ങിയ അനശ്വര ഭാവഗീതങ്ങള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. ‘യേശു മനുഷ്യപുത്രന്‍’ എന്ന എന്റെ പരിഭാഷയ്ക്ക് ആശംസകള്‍ നേര്‍ന്നത് ഗുരുവായിരുന്നു. രണ്ട് വര്‍ഷം മുമ്പ് ഞാനെഴുതിയ ”ഖലീല്‍ജിബ്രാന്‍ ലബനോണിലെ പ്രവാചകന്‍” എന്ന കൃതി ഗുരുവിനാണ് ഡെഡിക്കേറ്റ് ചെയ്തത്.

ഖലീല്‍ ജിബ്രാന്‍

ജിബ്രാന്‍
ലബനോണിലെ ടാഗോര്‍

ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന എഴുത്തുകാരില്‍ ഒരാളാണ് ഖലീല്‍ ജിബ്രാന്‍ . ഒ.വി. വിജയന്റെയും, ഒ.വി. ഉഷയുടെയും, എം.കൃഷ്ണന്‍നായരുടെയും, കെ.പി. അപ്പന്റെയും ആഷാമേനോന്റെയും അക്കിത്തത്തിന്റെയും പണ്ഡിറ്റ് രവിശങ്കറുടെയും, ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരില്‍ ഒരാള്‍ ജിബ്രാനാണ്. ജിബ്രാന്‍ ലബനോണിലെ ടാഗോര്‍ എന്നറിയപ്പെടുന്നു. ജിബ്രാന്‍ ഭാരതീയ ദര്‍ശനം പഠിച്ചതായി അദ്ദേഹത്തിന്റെ ജീവചരിത്രമെഴുതിയവര്‍ പറയുന്നില്ല. പക്ഷേ ഭാരതീയ ചിന്തയുമായി അടുത്ത് ബന്ധമുള്ള സൂഫി മിസ്റ്റിക്കുകളുടെ കൃതികളും, ഓറിയന്റല്‍ മിസ്റ്റിസം അടയാളപ്പെടുത്തിയ റൂമിയുടെ കൃതികളും വായിച്ചതിന് അദ്ദേഹത്തിന്റെ കൃതികളില്‍ പതഞ്ഞ് പൊങ്ങുന്ന ഓറിയന്റലിസം തെളിവാണ്.

ജിബ്രാന്റെ മാസ്റ്റര്‍പീസായി ലോകം വാഴ്ത്തുന്ന ”The Prophet” (പ്രവാചകന്‍) എന്ന കൃതിയില്‍ പ്രവാചകനായ അല്‍മുസ്തഫ പറയുന്നത് ”ബ്രഹ്മത്തിന് വിഭാഗങ്ങളില്ല അതിനാല്‍ ആത്മാവും, ബ്രഹ്മാവും ഒന്നു തന്നെയാണ് എന്നാണ്. ”പ്രവാചകന്‍ എന്ന കൃതിയിലെ ”വിട” എന്ന അധ്യായത്തില്‍ വിട പറയുന്ന പ്രവാചകന്‍ ഓര്‍ഫലേസിലെ ജനങ്ങളോട് പറയുന്നതിങ്ങനെയാണ്. ”അറിഞ്ഞുകൊള്ളുക, മനോജ്ഞമായ മൂകതയില്‍ നിന്നും ഞാന്‍ മടങ്ങി വരും. വയലേലകളില്‍ ഹിമകണങ്ങള്‍ വിതറി, പ്രഭാതത്തിന്റെ ചിറകുകളില്‍ ആവാഹിക്കപ്പെടുന്ന മൂടല്‍മഞ്ഞ് ഉയര്‍ന്ന് മഴയായി മനസ്സിലേക്ക് ഒഴുകും. പിന്നീടത് മഴയായി മണ്ണിലേക്ക് ഒഴുകും, ആ ഹിമധൂളി പോലെയാണ് ഞാന്‍, നിങ്ങളുടെ വീഥികളിലൂടെ നിശീഥിനികളില്‍ സഞ്ചരിക്കുന്ന എന്റെ ചേതന നിങ്ങളിലും, അന്തരീക്ഷത്തിലുമുണ്ട്” ഇവിടെ ആത്മാവിന്റെ അമരത്വവും, ദൈവീകത നമ്മളില്‍ നിന്ന് അകന്നു നില്‍ക്കുന്ന ഒന്നല്ല എന്ന ദര്‍ശനമാണ് അവതരിപ്പിക്കുന്നത്. ഇത് തീര്‍ത്തും ഭാരതീയ കാഴ്ചപ്പാടാണ്.

ഇതേ യോഗാത്മകത കാവ്യത്തില്‍ പ്രവാചകനായ അല്‍മുസ്തഫ ”മരണം” എന്ന അനിവാര്യതയെ കുറിച്ച് പറയുന്നതിങ്ങനെയാണ്. ”നിങ്ങള്‍ മരണത്തിന്റെ സത്തയെ കണ്ടെത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ജീവന്റെ ശരീരത്തിലേക്ക് നിങ്ങളുടെ ഹൃദയവുമായി പ്രവേശിക്കുക, കാരണം നദിയും, ഒന്നായിരിക്കുന്നത് പോലെ ജീവിതവും മരണവും ഒന്നാകുന്നു”

ജനിമൃതി വലയത്തില്‍പ്പെട്ട ഏത് ജീവാത്മാവും, എത്ര യുഗങ്ങള്‍ കഴിഞ്ഞാലും, വീണ്ടും അവിടെ തന്നെ വന്ന് ചേരും. മരണത്തിലൂടെ ആത്മാവ് ഉയരുകയാണ് എന്നും, മൃതിയും, ജനനവും ഒന്ന് തന്നെയാണ് എന്നുമുള്ള ഭാരതീയ ചിന്തയുടെ അനുരണനങ്ങളാണ് ഇവിടെ കാണുന്നത്.ജനിമൃതി വലയത്തില്‍പ്പെട്ട ഏത് ജീവാത്മാവും, എത്ര യുഗങ്ങള്‍ കഴിഞ്ഞാലും, വീണ്ടും അവിടെ തന്നെ വന്ന് ചേരും. മരണത്തിലൂടെ ആത്മാവ് ഉയരുകയാണ് എന്നും, മൃതിയും, ജനനവും ഒന്ന് തന്നെയാണ് എന്നുമുള്ള ഭാരതീയ ചിന്തയുടെ അനുരണനങ്ങളാണ് ഇവിടെ കാണുന്നത്.

ജനിമൃതി വലയത്തില്‍പ്പെട്ട ഏത് ജീവാത്മാവും, എത്ര യുഗങ്ങള്‍ കഴിഞ്ഞാലും, വീണ്ടും അവിടെ തന്നെ വന്ന് ചേരും. മരണത്തിലൂടെ ആത്മാവ് ഉയരുകയാണ് എന്നും, മൃതിയും, ജനനവും ഒന്ന് തന്നെയാണ് എന്നുമുള്ള ഭാരതീയ ചിന്തയുടെ അനുരണനങ്ങളാണ് ഇവിടെ കാണുന്നത്. മരണം സൂര്യതാപത്തിലേക്കുള്ള താല്‍ക്കാലികമായ അലിഞ്ഞ് ചേരലാണ് എന്ന് അല്‍മുസ്തഫ പറയുന്ന ഭാഗവും ഈ കാവ്യത്തിലുണ്ട്
8943226545

Author

Scroll to top
Close
Browse Categories