കേരള മാതൃക = ശ്രീനാരായണഗുരു മാതൃക

കേരള നവോത്ഥാനത്തെ ഒരു മഹാശില്പമായി സങ്കല്പിച്ചാല്‍ ഈ ശില്പത്തിന്റെ സാക്ഷാത്ക്കാരത്തില്‍ അനേകം മഹാരഥന്മാരുടെ ത്യാഗത്തിന്റെയും അര്‍പ്പണത്തിന്റെയും മുദ്രകള്‍ പതിഞ്ഞു കിടപ്പുണ്ട്. അതുകൊണ്ടുതന്നെ ഈ ശില്പത്തിന്റെ മഹത്വത്തിന്റെ ക്രെഡിറ്റ് അവര്‍ക്കെല്ലാം അവകാശപ്പെട്ടതുമാണ്. എന്നാല്‍ ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. അനേകം ശില്പികള്‍ ചേര്‍ന്ന് ഒരു മഹാശില്പം രൂപകല്പന ചെയ്യുമ്പോള്‍ അവര്‍ക്കെല്ലാം കൃത്യമായ ദിശാബോധം നല്കി ഏകോപിപ്പിക്കാന്‍ തക്ക കഴിവും ഉള്‍ക്കാഴ്ചയും സ്വാധീനശക്തിയുമുള്ള ഒരാള്‍ ഉണ്ടായിരിക്കണം. അങ്ങനെയൊരാളില്ലെങ്കില്‍ ശില്പം പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരികയോ പരസ്പരവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് അത് വികൃതമായിപ്പോകാനോ ഉള്ള സാദ്ധ്യതയുണ്ട്.

അമര്‍ത്യാ സെന്‍ നോബല്‍ സമ്മാന ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞനാണ്. സാമ്പത്തിക ശാസ്ത്രത്തെ മാനവ വികാസ ശാസ്ത്രമാക്കാന്‍ പരിശ്രമിച്ച അദ്ദേഹം ”സ്വാത ന്ത്ര്യമാണ് വികസനം”(Development as Freedom) എന്ന പേരില്‍ ഒരു പുസ്തകവും എഴുതിയി ട്ടുണ്ട്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ 48-ാം പേജില്‍ കേരളം കൈവരിച്ച ചില നേട്ടങ്ങളെക്കുറിച്ചുള്ള പ്രത്യേക പരാമര്‍ശം കാണാം. കേരളത്തിന്റെ ഈ നേട്ടങ്ങള്‍ ”തീര്‍ച്ചയായും ആഘോഷിക്കാവുന്നതും കണ്ട് പഠിക്കാവുന്നതുമാണ്” എന്ന് അദ്ദേഹം എഴുതിയിരിക്കുന്നു.

എന്താണ് കേരളത്തില്‍ നിന്ന് ലോകത്തിന് പഠിക്കാനുള്ളത്? വരുമാനത്തിന് ആനുപാതിക മായി മാത്രമേ ജീവിതനിലവാരം ഉയരുകയുളളൂ എന്നാണ് വികസന വിദഗ്ദ്ധന്മാരുടെ പൊതു വായ ധാരണ. എന്നാല്‍ കേരളത്തിലെ ജനങ്ങളാകട്ടെ കുറഞ്ഞ വരുമാനത്തില്‍ ജീവിക്കുമ്പോഴും ഉയര്‍ന്ന ജീവിത നിലവാരം പുലര്‍ത്തിയിരിക്കുന്നു. അതാണ് അമര്‍ത്യാ സെന്നിനെ പ്പോലുള്ള ലോകപ്രശസ്തരുടെ ശ്രദ്ധ കേരളത്തിലേയ്ക്ക് ആകര്‍ഷിച്ചത്; അതു സാദ്ധ്യമാണ് എന്ന് തെളിയിച്ചതാണ് കേരളം നൽകുന്ന പാഠം. പൊതുധാരണയ്ക്ക് വിരുദ്ധമായ ഈ പ്രതിഭാസത്തിന് ചിലര്‍ ‘കേരള മാതൃക’ എന്ന പേരും നല്‍കി.

‘കേരള മാതൃക’ എന്ന പ്രയോഗം 21-ാം നൂറ്റാണ്ടിലെ കേരളത്തെപ്പറ്റിയല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കണം. 20-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍, പ്രത്യേകിച്ച് ആദ്യ പതിറ്റാണ്ടുകളില്‍, കേരളത്തില്‍ നിലനിന്ന പ്രത്യേകതയെയാണ് ഈ പരാമര്‍ശം സൂചിപ്പിക്കുന്നത്. അതൊരു മാതൃകയാണോ എന്ന് സംശയം ഉന്നയിക്കുന്നവരുണ്ടെങ്കിലും ലോകത്തിന്റെ മറ്റുഭാഗങ്ങളി ലൊന്നും കാണാതിരുന്ന ചില പ്രത്യേകതകള്‍ കേരളത്തിലുണ്ടായിരുന്നു എന്നുള്ളതില്‍ തര്‍ക്കമുണ്ടാവില്ല.

കേരളം എന്ന
പ്രഹേളിക

കേരളത്തിന്റെ നേട്ടത്തെപ്പറ്റി അമര്‍ത്യാസെന്‍ പറയുന്നുണ്ടെങ്കിലും ഈ നേട്ടത്തിനു പിന്നിലുള്ള ചാലകശക്തിയെപ്പറ്റിയോ അതിലേക്കു നയിച്ച ഘടകങ്ങളെപ്പറ്റിയോ ഉള്ള വിശകലനം ഈ പുസ്തകത്തിലില്ല. എന്നാല്‍ കേരളത്തില്‍ വന്ന് അതേപ്പറ്റി കുറച്ചുകൂടി ആഴത്തില്‍ പഠിച്ച ഒരമേരിക്കക്കാരനുണ്ട്. പേര് ബില്‍ മക്കിബ്ബന്‍ (Bill McKibben).

അമര്‍ത്യാ സെന്നിനെ ആകര്‍ഷിച്ച അതേ ‘കേരള മാതൃക’ തന്നെയാണ് ബില്‍ മക്കിബ്ബ നേയും കേരളത്തില്‍ എത്തിച്ചത്. കണ്ടും കേട്ടും കേരളത്തെ മനസ്സിലാക്കിയതിനുശേഷം ‘ഡബിള്‍ ടേക്ക്’ (Double Take) എന്ന അമേരിക്കന്‍ പ്രസിദ്ധീകരണത്തില്‍ അദ്ദേഹം ഒരു ലേഖനം എഴുതി. 1995-ല്‍ പ്രസിദ്ധീകരിച്ച ഈ ലേഖനത്തിന്റെ പേര് ‘കേരളത്തിന്റെ പ്രഹേളിക’ (The Enigma of Kerala) എന്നാണ്. നിലവിലുള്ള ധാരണകളും യുക്തിയും വച്ചുകൊണ്ട് ഒരു പ്രതിഭാസം വിശദീകരിക്കാന്‍ സാധിക്കാതെ വരുമ്പോഴാണല്ലൊ അതൊരു പ്രഹേളികയായി മാറുന്നത്. ‘കേരള മാതൃക’ എന്നു വിശേഷിപ്പിക്കപ്പെട്ട അവസ്ഥയും അത്തരത്തിലുള്ളതായതു കൊണ്ട് കേരളത്തിന്റെ പ്രത്യേകതയും ഒരു പ്രഹേളികയായി അദ്ദേഹത്തിനു തോന്നി.

ഈ പ്രഹേളികയുടെ സ്വഭാവം വ്യക്തമാക്കാന്‍ ബില്‍ മക്കിബ്ബന്‍ ചില ഉദാഹരണങ്ങളും നല്‍കുന്നുണ്ട്. ഓക്‌സിജന്‍ ഇല്ലാതെ തീ കത്തുകയും, വെള്ളം ചൂടാകുമ്പോള്‍ ഐസായി മാറുകയും ചെയ്താല്‍ അവയെങ്ങനെയാണോ അത്ഭുതമായി മാറുന്നത്, അത്തരം പ്രഹേളികകള്‍ക്ക് സമാനമായാണ് ‘കേരള മാതൃക’ എന്ന് വിശേഷിപ്പിക്കപ്പെട്ട അവസ്ഥയെയും അദ്ദേഹം അവതരിപ്പിക്കുന്നത്.

ഏതുകാര്യത്തിനു പിന്നിലും ഒരു കാരണമുണ്ടാകുമല്ലൊ. കേരള മാതൃക എന്ന കാര്യ ത്തിനു പിന്നിലുള്ള കാരണത്തെക്കുറിച്ച് കുറെയൊക്കെ ആഴത്തിലുള്ള ഒരു നിരീക്ഷണവും വിശകലനവും അദ്ദേഹം നടത്തുന്നുമുണ്ട്. അതില്‍നിന്ന് കണ്ടെത്തിയ ഒരു പ്രധാന നിഗമനം ഇതാണ്: തനതായ ഒരു സാമൂഹ്യക്രമം കേരളത്തില്‍ വികസിച്ചതിനു പിന്നില്‍ സാമ്പത്തിക ഘടകങ്ങള്‍ ഉണ്ടെങ്കിലും പ്രധാനമായും ധാര്‍മ്മികതയുടെ അടിത്തറയിലാണ് ഈ തനത് വ്യവസ്ഥ വികസിച്ചത്. ജനജീവിതത്തെ സ്വാധീനിച്ച ഈ ധാര്‍മ്മികതയാകട്ടെ സ്വയംഭൂവായി വന്നതുമല്ല. വ്യക്തികളില്‍ നിന്നും ആശയങ്ങളില്‍ നിന്നും ഉറവയെടുത്ത ധാര്‍മ്മികതയാണ് സമൂഹത്തെ പരിവര്‍ത്തനം ചെയ്യിച്ചത്. അതില്‍ മക്കിബ്ബന്‍ എടുത്തുപറയുന്ന പേര് ശ്രീനാരായണ ഗുരുവിന്റേതാണ്. ”ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന സൂക്തവും ലേഖനത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്.

അടപ്രഥമന്റെ
തനതു രുചി

കേരളത്തില്‍ നിന്ന് ലോകത്തിന് ചിലതൊക്കെ പഠിക്കാനുണ്ടെന്ന് അമര്‍ത്യാ സെന്‍ പറയുന്നു. ഇങ്ങനെയൊരു പാഠം സംജാതമായതിനു പിന്നില്‍ ശ്രീനാരായണഗുരുവിന്റെ സ്വാധീനം ബില്‍ മക്കിബ്ബന്‍ ഊന്നിപ്പറയുകയും ചെയ്തു. ഇനി അന്വേഷിക്കാന്‍ പോകുന്നത് ‘കേരള മാതൃക’ എന്നു വിശേഷിപ്പിക്കപ്പെട്ട കേരളത്തിന്റെ തനിമ ശ്രീനാരായണഗുരുവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. ഒരുദാഹരണത്തിലൂടെ പറഞ്ഞാല്‍ ഈ ബന്ധം മനസ്സിലാക്കാന്‍ എളുപ്പമുണ്ട്. മലയാളിക്കു സുപരിചിതമായ അടപ്രഥമന്റെ പാചകമാണ് ഉദാഹരണം.

അടപ്രഥമന്‍ ആരുണ്ടാക്കിയാലും അതിനു പൊതുവായ ചില ചേരുവകള്‍ ഉണ്ടായേ മതിയാവൂ: അട, ശര്‍ക്കര, വെള്ളം മുതലായ അടിസ്ഥാന ചേരുവകള്‍ ഇല്ലാതെ ആര്‍ക്കും അടപ്രഥമന്‍ ഉണ്ടാക്കാന്‍ കഴിയില്ല. എന്നാല്‍ ഒരാള്‍ ഉണ്ടാക്കുന്ന അടപ്രഥമന് മറ്റൊന്നിലു മില്ലാത്ത ഒരു പ്രത്യേക രുചി ഉണ്ടായാലോ? അതില്‍ പൊതുവായ ചേരുവകള്‍ ഉള്ളപ്പോള്‍ തന്നെ, മറ്റൊരു പ്രഥമനിലും ഇല്ലാത്ത ഏതോ ഒരു പ്രത്യേക ഘടകം കൂടി ഉണ്ടെന്നര്‍ത്ഥം. അതൊരു പ്രത്യേക ചേരുവയോ ചേരുവകള്‍ തമ്മിലുള്ള പ്രത്യേക അനുപാതമോ ഒക്കെ യാവാം. അതെന്തായാലും മറ്റുള്ള അടപ്രഥമനില്‍ എങ്ങും കാണാത്ത, അതുല്യമോ അദ്വിതീയമോ ആയ, എന്തോ ഒന്ന് അതിലുണ്ടെന്ന് വ്യക്തം. ഇംഗ്ലീഷില്‍ പറഞ്ഞാല്‍ അതിലൊരു ‘യുണീക് ഫാക്ടര്‍’ (Unique factor) ഉണ്ടെന്നര്‍ത്ഥം. ഒരു ‘യുണീക് ഫാക്ടര്‍’ ചേര്‍ത്ത് തനത് രുചിയുള്ള ഒരു പ്രഥമന്‍ ഉണ്ടാക്കുമ്പോള്‍ അതിന്റെ പ്ര ധാന ക്രെഡിറ്റ് ഈ യുണീക് ഫാക്ടര്‍ കണ്ടുപിടിച്ച മുഖ്യ പാചകക്കാരന് അവകാശപ്പെട്ടതാണെന്നുള്ളതില്‍ തര്‍ക്കമുണ്ടാകേണ്ട കാര്യവുമില്ല.

അടപ്രഥമനില്‍ നിന്ന് കേരളമാതൃകയിലേക്കു വരാം. കേരളമാതൃക എന്നു വിശേഷിപ്പി ക്കുന്ന പ്രതിഭാസത്തെ ഒരു സാമൂഹ്യക്രമമായോ, വികസന അനുഭവമായോ വ്യാഖ്യാനിക്കാന്‍ കഴിയും. എല്ലാ അടപ്രഥമനിലും പൊതുവായ ചില ഘടകങ്ങള്‍ ഉള്ളതുപോലെ എല്ലാ സാമൂഹ്യവ്യവസ്ഥയിലും വികസന സങ്കല്പത്തിലും പൊതുവായ ചില ‘ചേരുവകള്‍’ കാണാം. കൃഷി, വ്യവസായം, ആരോഗ്യം, വിദ്യാഭ്യാസം, സേവനം തുടങ്ങിയ മേഖലകളെല്ലാം ഇത്തരം ചേരുവകളാണ്.

ആധുനിക കേരളത്തിന്റെ സൃഷ്ടിക്കു പിന്നിലും ഇതുപോലെ വ്യത്യസ്ത മേഖലകളുടെ വികാസവും അതിനു പ്രേരകമായ വ്യക്തികളും പ്രസ്ഥാനങ്ങളുമുണ്ട്. എന്നാല്‍ ലോകത്ത് മറ്റെങ്ങും ഇല്ലാതിരുന്ന ഒരു സ്ഥിതിവിശേഷം സംജാതമാകണമെങ്കില്‍, അടപ്രഥമനിലെ യുണീക് ഫാക്ടര്‍ പോലെ, ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലൊന്നും ഇല്ലാതിരുന്ന ഒരു ‘യുണീക് ഫാക്ടര്‍’ കേരള മാതൃകയ്ക്ക് പിന്നിലുണ്ടെന്ന് യുക്തിയും ബുദ്ധിയുമുള്ള ആര്‍ക്കും ഊഹി ക്കാന്‍ കഴിയും. അതെന്താണന്ന് ഒന്നൊന്നായി നോക്കാം.
ആദ്യം ബ്രിട്ടീഷ് ഭരണമെടുക്കാം. ഇംഗ്ലീഷുകാര്‍ ഇന്ത്യ ഭരിച്ചതാണോ കേരള മാതൃകയ്ക്ക് അടിസ്ഥാനം? ബ്രിട്ടീഷുകാര്‍ ഭരിച്ചത് കേരളം മാത്രമല്ല, ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളിലും, കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ എന്നറിയപ്പെടുന്ന മറ്റ് രാജ്യങ്ങളിലും ഒരു കാലത്ത് അവരാണ് ഭരിച്ചിരുന്നത്. അപ്പോള്‍ ബ്രിട്ടീഷ് ഭരണം കൊണ്ടാണ് ‘കേരളമാതൃക’ രൂപം കൊണ്ടതെങ്കില്‍ അവര്‍ ഭരിച്ചിരുന്ന എല്ലാ നാട്ടിലും ഇതേ പ്രതിഭാസം ദൃശ്യമാകേണ്ടതാണ്. അങ്ങനെയൊന്നും ഉണ്ടായിട്ടില്ലാത്തതിനാല്‍ കേരളമാതൃകയുടെ ‘യുണീക് ഫാക്ടര്‍’ ബ്രിട്ടീഷ് ഭരണം അല്ലെന്നുറപ്പ്.

കേരളത്തിലെ വിദ്യാഭ്യാസ രംഗത്തും ആരോഗ്യരംഗത്തും ക്രിസ്ത്യന്‍ മിഷണറിമാരുടെ സേവനം എടുത്തുപറയേണ്ടതാണ്. എന്നാല്‍, അങ്ങനെയൊരു വസ്തുതയുള്ളതുകൊണ്ടു മാത്രം കേരള മാതൃകയുടെ യുണീക് ഫാക്ടര്‍ ക്രിസ്ത്യന്‍ മിഷണറിമാരാണെന്നു പറയാന്‍ കഴിയുമോ? ഇല്ല എന്ന് നിസംശയം പറയാം. കാരണം, ബ്രട്ടീഷ് ഭരണം പോലെ തന്നെ, ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളിലും ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ ലോകത്തിന്റെ മിക്കവാറും ഭാഗങ്ങളിലും ക്രിസ്ത്യന്‍ മിഷണറിമാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ അവിടങ്ങളിലൊന്നും കേരളമാതൃകയ്ക്ക് സമാനമായ ഒരു സ്ഥിതി ഉരുത്തിരിഞ്ഞിട്ടുമില്ല. തന്നെയല്ല, മിഷണറിമാരുടെ പ്രവര്‍ത്തനം ഒരു യുണീക് ഫാക്ടര്‍ ആയിരുന്നെങ്കില്‍ കേരളത്തേക്കാള്‍ ഉയര്‍ന്ന ജീവിത നിലവാരം കൈവരിക്കേണ്ടിയിരുന്നത് മിഷണറിമാര്‍ക്ക് വളരെ സ്വാധീനമുണ്ടായിരുന്ന ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായിരുന്നു. അതും സംഭവിച്ചില്ല. അതുകൊണ്ട് ക്രിസ്ത്യന്‍ മിഷണറിമാര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന സ്ഥാനം നല്കണം എന്നുള്ളതില്‍ സംശയമില്ലെങ്കിലും യുക്തിപൂര്‍വ്വം ചിന്തിച്ചാല്‍ കേരളമാതൃകയുടെ യൂണീക് ഫാക്ടറായി അവരെ കണക്കാക്കാനും കഴിയില്ല.

പി. ഗോവിന്ദപിള്ള
റോബിൻ ജെഫ്രി
അമർത്യാസെൻ

കേരളമാതൃകയുടെ യുണീക് ഫാക്ടര്‍ കണ്ടെത്താന്‍ അടുത്തതായി പരിഗണിക്കേണ്ടത് തിരുവിതാംകൂറിലെ രാജഭരണം കൈക്കൊണ്ടിട്ടുള്ള നടപടികളാണ്. സ്വാതന്ത്ര്യപൂര്‍വ്വ ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലെ രാജവംശങ്ങളേക്കാള്‍ പുരോഗമനപരമായ പല നടപടികളും തിരുവിതാംകൂര്‍ ഭരണത്തില്‍ പ്രകടമായിരുന്നു എന്ന് ചരിത്രകാരന്മാര്‍ പറയുന്നുണ്ട്. അതിന് അവര്‍ അര്‍ഹിക്കുന്ന അഗീകാരം നല്കുകയും വേണം. എന്നാല്‍ അവര്‍ കാഴ്ചവച്ചിട്ടുള്ള നേട്ടങ്ങള്‍കൊണ്ടു മാത്രം അവര്‍ വരുത്തിയ കോട്ടങ്ങള്‍ തിരുത്തപ്പെടുകയുമില്ല. എന്താണീ കോട്ടം? കുമാരനാശാന്റെ വാക്കുകളില്‍ പറഞ്ഞാല്‍:
എത്ര പെരുമാക്കള്‍ ശങ്കരാചാര്യന്മാ-
രെത്രയോ തുഞ്ചന്‍മാര്‍ കുഞ്ചന്മാരും
ക്രൂരയാം ജാതിയാല്‍ നൂനമലസിപ്പോയ്
കേരള മാതാവേ, നിന്‍ വയറ്റില്‍.
ഇത്തരത്തില്‍ ഒരു വലിയ വിഭാഗത്തിന്റെ വികാസത്തെ മുരടിപ്പിച്ച ജാതിവ്യവസ്ഥയ്ക്ക് ഇതേ ഭരണത്തിന്റെ അംഗീകാരവുമുണ്ടായിരുന്നു. പരിഷ്‌കൃതലോകത്തിന്റെ മാനദണ്ഡം വച്ച് നോക്കിയാല്‍, മാനവികതയ്ക്കും ധാര്‍മ്മികതയ്ക്കും നിരക്കാത്ത ഈ സമീപനം ഒരു മാതൃക ഉരുത്തിരിയാന്‍ അടിസ്ഥാനമായ ‘യുണീക് ഫാക്ടര്‍’ ആയി കണക്കാക്കാന്‍ കഴിയില്ലല്ലൊ.

കേരള മാതൃക
കമ്മ്യൂണിസത്തിന്റെ
ഉല്‍പന്നമാണോ?

ഇനി നോക്കേണ്ടത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സജീവ സാന്നിദ്ധ്യവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണ നേട്ടവുമാണോ കേരളമാതൃകയ്ക്ക് നിദാനം എന്നാണ്. ആധുനിക കേരള ത്തിന്റെ ഉള്ളടക്കത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണം കൈക്കൊണ്ടിട്ടുള്ള പല പുരോഗമന നടപടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നുള്ളത് വസ്തുതയാണെന്ന് അംഗീകരിച്ചാലും അതൊക്കെ, അടപ്രഥമനിലെ പൊതുവായ ചേരുവകളിലെ ഒരു ചേരുവപോലെ, കേരള രൂപീകരണത്തിന്റെ ഒരു ഘടകം എന്നല്ലാതെ കേരള മാതൃകയുടെ ‘യുണീക് ഫാക്ടര്‍’ അല്ല എന്ന് ഉറപ്പിച്ചു പറയാന്‍ നാല് തെളിവുകള്‍ നല്‍കാം.

കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ ആവിഷ്‌ക്കാരം എന്ന നിലയില്‍ ഒരു ‘കേരള മാതൃക’ വികസി ച്ചിരുന്നെങ്കില്‍ അതുണ്ടാകേണ്ടിയിരുന്നത് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലായിരുന്നു. എന്നാല്‍ ഒരു കമ്മ്യൂണിസ്റ്റ് രാജ്യത്തും കേരള മാതൃകയ്ക്ക് സമാനമായി ലോക ശ്രദ്ധ ആകര്‍ഷിച്ച ഒരു വ്യവസ്ഥയുണ്ടായില്ല എന്നതാണ് ആദ്യത്തെ തെളിവ്.

രണ്ടാമതായി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണനേട്ടം കൊണ്ട് ലോകം ശ്രദ്ധിക്കുന്ന ഒരു തനതു വ്യവസ്ഥ ഇന്ത്യയില്‍ ഏതെങ്കിലും സംസ്ഥാനത്ത് രൂപപ്പെട്ടിരുന്നെങ്കില്‍ അതുണ്ടാകേണ്ടിയിരുന്നത് പശ്ചിമ ബംഗാളിലായിരുന്നു. കാരണം മൂന്നരപതിറ്റാണ്ട് അവിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തുടര്‍ഭരണമായിരുന്നു. അവിടെ ഒരു ‘മാതൃക’ ഉണ്ടായില്ലെന്നു മാത്രമല്ല, കേരളം കൈവരിച്ച പല നേട്ടങ്ങളും ആ സംസ്ഥാനത്തുണ്ടായതുമില്ല.
കേരള മാതൃകയുടെ യുണീക് ഫാക്ടര്‍ കമ്മ്യൂണിസമല്ല എന്ന നിരീക്ഷണത്തിനു മൂന്നാ മത്തെ തെളിവ് ഒരു ഗവേഷകന്റെ കണ്ടെത്തലാണ്. കേരളത്തെപ്പറ്റി ആഴത്തില്‍ പഠിച്ചിട്ടുള്ള ലോകപ്രശസ്തനായ ഒരു സാമൂഹ്യ ശാസ്ത്രജ്ഞനാണ് കാനഡ സ്വദേശിയായ റോബിന്‍ ജെഫ്രി. പ്രധാനമായും 1880 കളില്‍ തുടങ്ങി 1950 കള്‍ വരെയുള്ള രാഷ്ട്രീയമാണ് കേരള മാതൃകയ്ക്ക് അടിസ്ഥാനമെന്ന് അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്. (സാമ്പത്തിക വിദഗ്ദ്ധനായ ഡോ. എം.എ. ഉമ്മന്‍ 2017 മാര്‍ച്ച് ഒന്നാം തീയതിയിലെ ‘ദി ഹിന്ദു ബിസിനസ്സ് ലൈനില്‍’ എഴുതിയ Kerala is No Model of Develepment എന്ന ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരമാ ണിത്). കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം നല്കിയ ആദ്യഗവണ്‍മെന്റ് കേരളത്തില്‍ അധികാര മേല്‍ക്കുന്നത് 1957-ലാണ്. അപ്പോഴേയ്ക്കും കേരളമാതൃകയുടെ ഊടും പാവും നിര്‍മ്മിക്കപ്പട്ടു കഴിഞ്ഞു എന്നര്‍ത്ഥം.

നാലാമത്തെ തെളിവ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പിറവി തന്നെയാണ്. 1937-ലാണ് കേരളത്തില്‍ ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ് ഗ്രൂപ്പ് രൂപീകരിച്ചത്. എന്നുവച്ചാല്‍, റോബിന്‍ ജഫ്രിയുടെ ഗവേഷണത്തില്‍ പറയുന്ന, കേരളമാതൃകയുടെ ബീജാവാപം നടന്ന 1880കള്‍ക്കു ശേഷം ഏതാണ്ട് അര നൂറ്റാണ്ട് കഴിയുമ്പോള്‍ മാത്രമാണ് നാലുപേരടങ്ങുന്ന ഒരു കമ്മ്യൂണിസ്റ്റ് ഗ്രൂപ്പ് കേരളത്തില്‍ പിറക്കുന്നത്. ഈ അര നൂറ്റാണ്ടിനിടയില്‍ കേരളത്തില്‍ വമ്പിച്ച സാമൂഹ്യ മുന്നേറ്റവും നടന്നു. സാമൂഹ്യ ശാസ്ത്രജ്ഞന്മാരുടെ ഭാഷയില്‍ പഠഞ്ഞാല്‍ ഈ മുന്നേറ്റമാണ് ‘കേരള നവോത്ഥാനം.’

കേരള നവോത്ഥാനത്തിന്റെ തുടക്കം എങ്ങനെയാണ്? മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനായി രുന്ന പി. ഗോവിന്ദപിള്ള എഴുതിയ ”കേരള നവോത്ഥാനം: ഒരു മാര്‍ക്‌സിസ്റ്റ് വീക്ഷണം” എന്ന പുസ്തകത്തിന്റെ 158-ാം പേജില്‍ പറയുന്നതിങ്ങനെയാണ്: ”ഹിമവല്‍ശൃംഗങ്ങളിലെ ഗംഗോത്രി എന്ന കൊച്ചരുവിയില്‍ നിന്ന് ബംഗാള്‍ ഉള്‍ക്കടലിലെത്തിയ ഗംഗയെന്ന മഹാപ്രവാഹം പോലെ അരുവിപ്പുറത്തു നിന്നും കേരളത്തിലെ സാമൂഹ്യ പ്രകമ്പനം ആരം ഭിച്ചു.” കേരള നവോത്ഥാനവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള ബന്ധം എന്താണെന്നറി യാന്‍ സി. ഭാസ്‌കരന്‍ എഴുതി ചിന്താ പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച ”കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തില്‍” എന്ന പുസ്തകത്തില്‍ കമ്മ്യൂണിസത്തിന്റെ പിറവിയെക്കുറിച്ച് പറയുന്ന ഒറ്റ വാചകം മാത്രം ശ്രദ്ധിച്ചാല്‍ മതി. ഇതാണാ വാചകം: ”കേരളീയ നവോത്ഥാനത്തിന്റെ തുടര്‍ച്ചയും വളര്‍ച്ചയും എന്ന നിലയില്‍ പിറവിയെടുത്തതാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം.”

എന്താണിതിനര്‍ത്ഥം? കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഉണ്ടായതുകൊണ്ടല്ല കേരള മാതൃക ഉണ്ടാ യത്. മറിച്ച്, കേരള മാതൃകയ്ക്ക് അടിസ്ഥാനമായ രാഷ്ട്രീയം ഒരു കാലത്ത് കേരള സമൂ ഹത്തെ ഉത്തേജിപ്പിച്ചപ്പോള്‍ അതിന്റെ ഒരുപോല്‍പ്പന്നമായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും രൂപം കൊള്ളുകയാണ് ചെയ്തത്. ഇത്രയും തെളിവുകള്‍ വച്ചുകൊണ്ട് അര്‍ത്ഥശങ്കയിക്കിടയില്ലാതെ പറയാം – കേരള മാതൃകയുടെ ‘യുണീക് ഫാക്ടര്‍’ കമ്മ്യൂണിസം എന്ന ആശയമോ കമ്മ്യൂ ണിസ്റ്റ് പ്രസ്ഥാനമോ അല്ല.

നവോത്ഥാനത്തിന്റെ
രാജശില്പി

കേരള മാതൃകയുടെ യുണീക് ഫാക്ടര്‍ ബ്രിട്ടീഷ് ഭരണമോ ക്രിസ്ത്യന്‍ മിഷണറിമാരുടെ പ്രവര്‍ത്തനമോ തിരിവിതാംകൂര്‍ രാജഭരണമോ കമ്മ്യൂണിസമോ അല്ല എന്നു കണ്ടുകഴിഞ്ഞു. കേരള മാതൃകയുടെ പ്രധാന ചാലക ശക്തി കേരള നവോത്ഥാനം എന്നറിയപ്പെടുന്ന സാമൂഹ്യ പ്രക്രിയയാണെന്നും കണ്ടു. അപ്പോള്‍ കേരള ‘നവോത്ഥനത്തിന്റെ’ യുണീക് ഫാക്ടര്‍ എന്താ ണെന്ന് കണ്ടെത്തിയാല്‍ അതുതന്നെയാണ് കേരള ‘മാതൃകയുടെയും’ യുണീക് ഫാക്ടര്‍ എന്ന് നിശ്ചയിക്കാനാവും.

കേരള നവോത്ഥാനത്തെ ഒരു മഹാശില്പമായി സങ്കല്പിച്ചാല്‍ ഈ ശില്പത്തിന്റെ സാക്ഷാത്ക്കാരത്തില്‍ അനേകം മഹാരഥന്മാരുടെ ത്യാഗത്തിന്റെയും അര്‍പ്പണത്തിന്റെയും മുദ്രകള്‍ പതിഞ്ഞു കിടപ്പുണ്ട്. അതുകൊണ്ടുതന്നെ ഈ ശില്പത്തിന്റെ മഹത്വത്തിന്റെ ക്രെഡിറ്റ് അവര്‍ക്കെല്ലാം അവകാശപ്പെട്ടതുമാണ്. എന്നാല്‍ ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. അനേകം ശില്പികള്‍ ചേര്‍ന്ന് ഒരു മഹാശില്പം രൂപകല്പന ചെയ്യുമ്പോള്‍ അവര്‍ക്കെല്ലാം കൃത്യമായ ദിശാബോധം നല്കി ഏകോപിപ്പിക്കാന്‍ തക്ക കഴിവും ഉള്‍ക്കാഴ്ചയും സ്വാധീനശക്തിയുമുള്ള ഒരാള്‍ ഉണ്ടായിരിക്കണം. അങ്ങനെയൊരാളില്ലെങ്കില്‍ ശില്പം പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരികയോ പരസ്പരവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് അത് വികൃതമായിപ്പോകാനോ ഉള്ള സാദ്ധ്യതയുണ്ട്.

ഇത്തരം വികല്പങ്ങളൊക്കെ ഒഴിവാക്കി ശില്പം ഒരു മനോഹര രൂപമായി ഉരുത്തിരിയാ നുള്ള അച്ചുതണ്ടായി നിലകൊള്ളുന്ന മഹാത്മാവിനെ ഈ മഹാശില്പത്തിന്റെ രാജശില്പി യായി കണക്കാക്കാം. കേരള നവോത്ഥാനം എന്ന മഹാശില്പത്തിന്റെ കാര്യത്തില്‍ അതിന്റെ രാജശില്പി ആരാണ്? പി ഗോവിന്ദപ്പിള്ളയുടെ പുസ്തകത്തിന്റെ 18-ാം അദ്ധ്യായത്തിന്റെ പേരു തന്നെ ഈ ചോദ്യത്തിനുള്ള ഉത്തരമാണ്: ”ശ്രീനാരായണഗുരു – കേരള നവോത്ഥാന ത്തിന്റെ രാജശില്പി.” (തുടരും)

(ലേഖകന്റെ മൊബൈല്‍ നമ്പര്‍ : 9447863335)

Author

Scroll to top
Close
Browse Categories