കേരളീയ ജീവിതവും കോളനി വാഴ്ച്ചയും

ബഹുവിധമായ ദുരാചാരങ്ങളാല്‍ ബന്ധിതരും നിശബ്ദരും നിരാലംബരുമായിരുന്ന അധഃകൃതപിന്നോക്കവിഭാഗങ്ങളുടെ മോചനത്തിനും സംഘാടനത്തിനും അവകാശസമരങ്ങള്‍ക്കും വഴിതുറന്നുകൊടുത്ത ബ്രിട്ടീഷ് നയങ്ങളും ഭരണപരിഷ്‌കാരങ്ങളും സവര്‍ണ്ണജാതികളെ ഒട്ടൊന്നുമല്ല വ്യാകുലപ്പെടുത്തിയത്. പത്തൊമ്പതാംനൂറ്റാണ്ടുവരെ ജാതീയമായകലാപങ്ങളുടെ സൂചനകള്‍പോലും കേരളത്തിലുണ്ടായിരുന്നില്ലെന്നും ബ്രിട്ടീഷുകാരാണ് ജാതിവ്യവസ്ഥ സ്ഥാപിച്ചുറപ്പിച്ച് നാട്ടില്‍ വര്‍ഗ്ഗീയകലാപങ്ങള്‍ക്ക് തിരികൊളുത്തിയതെന്നും വാദിക്കുന്ന വരേണ്യചരിത്രകാരന്മാര്‍, മേല്‍ പരാമര്‍ശിച്ച വ്യഥിത വിഭാഗത്തില്‍പ്പെടുന്നവരാണ്. അനേകംനൂറ്റാണ്ടുകള്‍ അട്ടിപ്പേറായി അനുഭവിച്ചുപോന്ന പ്രത്യേകാവകാശങ്ങളും സുഖസൗകര്യങ്ങളും ചോര്‍ന്നുപോകുന്നതിനും കീഴാളര്‍ക്കുകൂടി പങ്കുവയ്‌ക്കേണ്ടി വരുന്നതിനും ഹേതുഭൂതന്മാരായത് ‘ബ്രിട്ടീഷ് പരിഷ’കളാണല്ലോ!

വിദേശീയരായ പ്രൊട്ടസ്റ്റന്റ് മിഷണറിമാരുടെ പ്രവര്‍ത്തനഫലമായി മതപരിവര്‍ത്തനത്തിലൂടെയും അല്ലാതെയും ഹിന്ദുമതത്തിലെ അധഃകൃതപിന്നോക്കവിഭാഗങ്ങള്‍ക്ക് ജാതിപീഡനത്തിന്റെ ഭീകരാനുഭവങ്ങളില്‍ നിന്നും കുറച്ചൊക്കെ വിമുക്തിനേടാനായെങ്കിലും, തദ്ദേശീയരായ സുറിയാനിക്രിസ്ത്യാനികളില്‍ നിന്നും യാതൊരു സംരക്ഷണവും കിട്ടിയിരുന്നില്ല. മേല്‍സൂചിപ്പിച്ച പ്രകാരം, ജാതിഹിന്ദുക്കളെപ്പോലെ അധഃസ്ഥിതവര്‍ഗ്ഗങ്ങളെ അസ് പർശ്യരും നികൃഷ്ടരുമായി കണ്ട് അകറ്റിനിര്‍ത്തുകയായിരുന്നു അവര്‍ ചെയ്തത്. സി.എം.എസ്.കാരനായ റവറന്റ് ജോര്‍ജ് മാത്തനും ‘മലയാള മനോരമ’യിലൂടെ കണ്ടത്തില്‍ വര്‍ഗ്ഗീസ് മാപ്പിളയും കെ.സി.മാമന്‍മാപ്പിളയും അവര്‍ണ്ണരുടെ ഉത്ഥാനത്തിനുവേണ്ടി വാദിച്ചിരുന്നുവെന്ന വസ്തുത വിസ്മരിക്കുന്നില്ല. ക്രിസ്ത്യാനികളും ഈഴവരും ചേര്‍ന്നുനടത്തിയ പൗരസമത്വപ്രക്ഷോഭം അന്തിമമായി അധികം ഗുണം ചെയ്തത് ക്രിസ്ത്യാനികള്‍ക്കാണെങ്കിലും, അനീതിയും അസമത്വവും നിറഞ്ഞാടിയ തിരുവിതാംകൂര്‍ സവര്‍ണ്ണഹിന്ദുഭരണകൂടവ്യവസ്ഥയ്‌ക്കെതിരെ കത്തിജ്വലിച്ച ഒരു അവകാശസമരമായി ചരിത്രത്തിലിടം പിടിക്കാന്‍ അതിനുകഴിഞ്ഞു. പിന്നീട് നിവര്‍ത്തനപ്രക്ഷോഭകാലത്ത് മുസ്ലീങ്ങളെക്കൂടി ചേര്‍ത്ത് ആ സമരം മറ്റൊരു ഭാവത്തിലും രൂപത്തിലും പുനര്‍ജനിക്കുകയും വിജയപരിസമാപ്തിയിലെത്തുകയും ചെയ്തു. അപ്പോഴും തിരുവിതാംകൂര്‍ ദേവസ്വംവകുപ്പ് അയിത്തജാതിക്കാര്‍ക്ക് അപ്രവേശ്യമായിത്തന്നെ തുടര്‍ന്നു. കേരളസംസ്ഥാനരൂപീകരണത്തിനുശേഷവും പല വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണ് ഒരു അവര്‍ണ്ണന്‍ ആ വകുപ്പില്‍ കടന്നുകൂടിയത്. ഇന്നും ദേവസ്വംബോര്‍ഡ്, ഒരു സവര്‍ണ്ണഹിന്ദുകോട്ടയായി വിരാജിക്കുന്നു. കോണ്‍ഗ്രസ്സുകാരന്‍ എന്ന നിലയില്‍ ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ് വൈക്കം സത്യഗ്രഹത്തിന്റെ തുടക്കത്തില്‍ സജീവമായി രംഗത്തുണ്ടായിരുന്നെങ്കിലും പിന്നീട് ഗാന്ധിജിയുടെ നിര്‍ദേശപ്രകാരം – വൈക്കം സത്യഗ്രഹം ഹിന്ദുമതസ്ഥരുടെ ഒരു പ്രശ്‌നമാണെന്ന വാദത്തിന്റെ അടിസ്ഥാനത്തില്‍ – പിന്മാറേണ്ടിവന്നു.

കേരളീയനവോത്ഥാനം അടിസ്ഥാനപരമായി, സവര്‍ണ്ണഹിന്ദുഭരണകൂടവും ഫ്യൂഡല്‍ മേധാവിത്വശക്തികളും അധഃകൃതപിന്നോക്കവിഭാഗങ്ങളുടെ മേല്‍ അയിത്തത്തിന്റെ പേരില്‍ പുലര്‍ത്തിയ അനീതിയ്ക്കും അധര്‍മ്മത്തിനും അസമത്വത്തിനും അസ്വാതന്ത്ര്യത്തിനും അനാചാരങ്ങള്‍ക്കുമെതിരെയുള്ള പ്രക്ഷോഭണമായിരുന്നു. കേരളീയ മുസ്ലീങ്ങളെ അലട്ടുന്ന പ്രശ്‌നങ്ങളായിരുന്നില്ല അവ.

കേരളീയനവോത്ഥാനം അടിസ്ഥാനപരമായി, സവര്‍ണ്ണഹിന്ദുഭരണകൂടവും ഫ്യൂഡല്‍ മേധാവിത്വശക്തികളും അധഃകൃതപിന്നോക്കവിഭാഗങ്ങളുടെ മേല്‍ അയിത്തത്തിന്റെ പേരില്‍ പുലര്‍ത്തിയ അനീതിയ്ക്കും അധര്‍മ്മത്തിനും അസമത്വത്തിനും അസ്വാതന്ത്ര്യത്തിനും അനാചാരങ്ങള്‍ക്കുമെതിരെയുള്ള പ്രക്ഷോഭണമായിരുന്നു. കേരളീയ മുസ്ലീങ്ങളെ അലട്ടുന്ന പ്രശ്‌നങ്ങളായിരുന്നില്ല അവ. എന്നാല്‍ രാഷ്ട്രീയ – സാമൂഹിക – സാമ്പത്തിക – വിദ്യാഭ്യാസനിലവാരം വെച്ചുവിലയിരുത്തിയാല്‍ ഈഴവര്‍ക്ക് സമാനമായ ഒരവസ്ഥയിലായിരുന്നു മുസ്ലീങ്ങളും. ഈഴവര്‍ അഭിമുഖീകരിക്കേണ്ടിവന്ന അയിത്തമോ പാരതന്ത്ര്യമോ അടിമത്തമോ വിവേചനമോ മുസ്ലീങ്ങള്‍ക്ക് അനുഭവിക്കേണ്ടി വന്നില്ലെങ്കിലും, യാഥാസ്ഥിതിക മുസ്ലീംപൗരോഹിത്യം സൃഷ്ടിച്ച അനാചാരങ്ങളാലും അന്ധവിശ്വാസങ്ങളാലും വിദ്യാവിഹീനരും നിസ്വരുമായി സമൂഹത്തിന്റെ അടിത്തട്ടില്‍ പീഡിതമായൊരു ജീവിതം നയിക്കുകയായിരുന്നു അവര്‍. നാരായണഗുരു ഉയര്‍ത്തിയ നവോത്ഥാന ആശയങ്ങളും നയിച്ച പോരാട്ടങ്ങളുമായിരുന്നു മുസ്ലീങ്ങളെയും ഉണര്‍ത്തിയത്. തിരുവിതാംകൂര്‍ മുസ്ലീംമഹാജനസഭ (1921), ചിറയിന്‍കീഴ് മുസ്ലീം സമാജം (1923) എന്നീ സംഘടനകളിലൂടെ തിരുവിതാംകൂറില്‍ അവര്‍ക്ക് നേതൃത്വം കൊടുത്തത് വക്കം അബ്ദുള്‍ഖാദര്‍ മൗലവി ആയിരുന്നു. ‘ശ്രീനാരായണഗുരുവിനെപ്പോലെ വിദ്യ അഭ്യസിച്ച് സ്വതന്ത്രരാകാനും സംഘടിച്ച് ശക്തരാകാനും മൗലവി ജനങ്ങളെ പ്രത്യേകിച്ച് മുസ്ലീങ്ങളെ ആഹ്വാനം ചെയ്തു’69 എന്ന് പി.ഗോവിന്ദപ്പിള്ള പറഞ്ഞത് ഒരു യാഥാര്‍ത്ഥ്യം മാത്രമാണ്. ‘മുസ്ലീം’, ‘അല്‍ ഇസ്ലാം’ എന്നീ പത്രങ്ങള്‍ മുസ്ലീംസമുദായപരിഷ്‌കരണത്തിനുവേണ്ടിയാണ് അദ്ദേഹം ആരംഭിച്ചത്. പില്‍ക്കാലത്ത് കൊച്ചിയിലേക്കും മലബാറിലേക്കും മൗലവിയുടെ പ്രവര്‍ത്തനം വ്യാപിച്ചു. അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ രൂപീകരിച്ച’കേരള മുസ്ലീം ഐക്യസംഘം’ (1922) പ്രഥമ സമസ്ത കേരള മുസ്ലീംസംഘടനയായിരുന്നു. കേരളക്രൈസ്തവസഭയിലെ പുരോഹിതന്മാര്‍ക്കോ നേതാക്കള്‍ക്കോ ഇല്ലാതിരുന്ന ചിലഗുണങ്ങള്‍ മൗലവിയ്ക്കുണ്ടായിരുന്നു. അതിലൊന്ന് പി.ഗോവിന്ദപ്പിള്ളയുടെ അഭിപ്രായത്തില്‍: ‘ശ്രീനാരായണഗുരുവും സഹോദരന്‍ അയ്യപ്പനും മറ്റുമായി മൗലവിയ്ക്കുണ്ടായിരുന്ന ഗാഢമായ സുഹൃദ്ബന്ധം അദ്ദേഹത്തെ മറ്റു ജനവിഭാഗങ്ങളുടെ അഭ്യുന്നതിയ്ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലേക്ക് നയിച്ചിരുന്നു. സഹോദരന്‍ അയ്യപ്പന്റെ സഹോദരസമാജത്തിന്റെ ഒരുശാഖ വക്കത്ത് സ്ഥാപിച്ച് വിവിധ ജാതിമതസ്ഥരെ അതില്‍ അണിനിരത്തി ജാതിവിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഇതര പ്രവര്‍ത്തനമേഖലകളിലേക്ക് നയിക്കുന്നതിലും അദ്ദേഹം ഏര്‍പ്പെടുകയുണ്ടായി’70. നാടിന്റെ പൊതുതാല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി ആരംഭിച്ച ‘സ്വദേശാഭിമാനി’ പത്രം തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും രാജകൊട്ടാരത്തിലെയും അഴിമതിയും ധൂര്‍ത്തും തുറന്നുകാട്ടാനാണല്ലോ മുഖ്യമായി പരിശ്രമിച്ചത്. അക്കാലത്തെ ഏറ്റവുംവലിയ ജീവല്‍പ്രശ്‌നമായ, ഭൂരിപക്ഷ ജനതയുടെ ജീവിതത്തെ അത്യധികം യാതനാപൂര്‍ണ്ണമാക്കിയ ജാതിക്കെതിരെയോ അതിനെ താലോലിച്ചുവളര്‍ത്തിയ ഭരണകൂടത്തെയോ നിശിതമായി വിമര്‍ശിക്കുന്ന ലേഖനങ്ങളോ മുഖപ്രസംഗങ്ങളോ, നായര്‍ പാരമ്പര്യത്തില്‍ അഭിമാനിക്കുകയും വര്‍ഗ്ഗീയപക്ഷപാതം പുലര്‍ത്തുകയും ചെയ്തിരുന്ന പത്രാധിപര്‍ കെ. രാമകൃഷ്ണപിള്ള എഴുതിയിട്ടില്ലെന്നു തന്നെ പറയാം.

സഹോദരന്‍ അയ്യപ്പന്‍
കണ്ടത്തിൽ വർഗീസ് മാപ്പിള

തിരുവിതാംകൂറിലെയും കൊച്ചിയിലെയും മലബാറിലെയും മുസ്ലീങ്ങളുടെ രാഷ്ട്രീയ സാമുദായികപ്രശ്‌നങ്ങളെ ഏറ്റെടുത്തുനടത്തിയ മറ്റനേകം മുസ്ലീം നേതാക്കളെ കേരളത്തിന്റെ നവോത്ഥാനചരിത്രത്തില്‍ കണ്ടെത്താനാവും. പി.എസ്.മുഹമ്മദ്, പി.കെ.കുഞ്ഞു, കെ.എം.ഇബ്രാഹിം, ഇ.എ.സൈനുദ്ദീന്‍, ഇ.മൊയ്തുമൗലവി, കെ.എം.മൗലവി, പുനത്തില്‍ അബൂബക്കര്‍ സാഹിബ്, എം.കെ.കുഞ്ഞാമു, എന്‍.പി.അബുമുഹമ്മദ്, അബ്ദുറഹിമാന്‍ സാഹിബ് തുടങ്ങിയവര്‍ അത്തരത്തില്‍ സ്മരണീയരാണ്.

മുസ്ലീങ്ങള്‍ക്കിടയിലുണ്ടായതുപോലൊരു നവോത്ഥാനം നാട്ടുക്രിസ്ത്യാനികള്‍ക്കിടയില്‍ ഉണ്ടായില്ല. വരേണ്യഹിന്ദുവര്‍ഗ്ഗത്തില്‍ നിന്നും പരിവര്‍ത്തനപ്പെട്ടവരെന്ന് അഭിമാനിച്ചിരുന്ന അവര്‍ മുമ്പ് സൂചിപ്പിച്ചതുപോലെ അവര്‍ണ്ണവിഭാഗങ്ങളെ അയിത്തജാതിക്കാരായിക്കണ്ട് പെരുമാറുകയാണ് ചെയ്തത്. എന്നാല്‍ സവര്‍ണ്ണഹിന്ദുക്കള്‍ക്ക് കേരളത്തിന്റെ സാമൂഹിക – സാമ്പത്തിക – രാഷ്ട്രീയ മണ്ഡലങ്ങളിലുണ്ടായിരുന്ന മേധാവിത്വം, യൂറോപ്യന്‍ കൊളോണിയല്‍ ശക്തികള്‍ വിശേഷിച്ചും ബ്രിട്ടീഷ് ആധിപത്യശക്തി പ്രവേശിക്കുന്നതുവരെ കേരളീയക്രൈസ്തവര്‍ക്ക് നേടാന്‍ കഴിഞ്ഞിരുന്നില്ല

മുസ്ലീങ്ങള്‍ക്കിടയിലുണ്ടായതുപോലൊരു നവോത്ഥാനം നാട്ടുക്രിസ്ത്യാനികള്‍ക്കിടയില്‍ ഉണ്ടായില്ല. വരേണ്യഹിന്ദുവര്‍ഗ്ഗത്തില്‍ നിന്നും പരിവര്‍ത്തനപ്പെട്ടവരെന്ന് അഭിമാനിച്ചിരുന്ന അവര്‍ മുമ്പ് സൂചിപ്പിച്ചതുപോലെ അവര്‍ണ്ണവിഭാഗങ്ങളെ അയിത്തജാതിക്കാരായിക്കണ്ട് പെരുമാറുകയാണ് ചെയ്തത്. എന്നാല്‍ സവര്‍ണ്ണഹിന്ദുക്കള്‍ക്ക് കേരളത്തിന്റെ സാമൂഹിക – സാമ്പത്തിക – രാഷ്ട്രീയ മണ്ഡലങ്ങളിലുണ്ടായിരുന്ന മേധാവിത്വം, യൂറോപ്യന്‍ കൊളോണിയല്‍ ശക്തികള്‍ വിശേഷിച്ചും ബ്രിട്ടീഷ് ആധിപത്യശക്തി പ്രവേശിക്കുന്നതുവരെ കേരളീയക്രൈസ്തവര്‍ക്ക് നേടാന്‍ കഴിഞ്ഞിരുന്നില്ല. ബ്രിട്ടീഷുകാരുടെ അധികാരവും മേധാവിത്വവും ഉറച്ചതിനുശേഷമാണ് കേരളീയ സാമൂഹികമണ്ഡലത്തില്‍ നാട്ടുക്രിസ്ത്യാനികള്‍ ഒരു പ്രബലശക്തിയായി ഉയരുവാന്‍ തുടങ്ങിയത്. കേണല്‍ മണ്‍റോ71 കൊച്ചിയുടെയും തിരുവിതാംകൂറിന്റെയും റസിഡന്റായി വാണകാലം മുതല്‍ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ മുന്നേറുവാന്‍ അവര്‍ക്ക് സാധിച്ചു. ഇതേ ബ്രിട്ടീഷ് സാമ്രാജ്യശക്തിയുടെ ഭരണവും നിയന്ത്രണവും പരിഷ്‌കരണവും ലിബറല്‍ ആശയഗതികളും നിയമാവലികളും തന്നെയാണ് കേരളത്തിലെ അധഃകൃത പിന്നോക്കവിഭാഗങ്ങളുടെ നവോത്ഥാനത്തിന്റെ ചാലകശക്തിയായി പ്രവര്‍ത്തിച്ചത്. നൂറ്റാണ്ടുകളോളം നിശ്ചലമായി നിലനിന്ന ജാത്യാധിഷ്ഠിതമായ കേരളീയജീവിതത്തെ കോളനിവാഴ്ച എങ്ങനെയെല്ലാം സ്വാധീനിക്കുകയും മാറ്റിമറിക്കുകയും ചെയ്തുവെന്ന് രാജന്‍ഗുരുക്കള്‍ കൃത്യമായി സംഗ്രഹിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്: ‘കോളനിവാഴ്ചക്കൊപ്പം കടന്നുവന്ന ആധുനികചിന്തയാണ് നൂറ്റാണ്ടുകളുടെ പഴക്കമുള്ള ജാത്യാചാരങ്ങളുടെ ലംഘനത്തിനു പ്രേരണയായത്. മിഷണറിമാരുടെ പ്രവര്‍ത്തനം, തീണ്ടല്‍ ജാതിക്കാരുടെ വിദ്യാഭ്യാസം, പാട്ടവിളംബരം, അതു നല്‍കിയ കാര്‍ഷികസ്വാതന്ത്ര്യം, പറമ്പുപുരയിട സമ്പദ് രൂപത്തിന്റെ വികാസം, ചെറുകിടവ്യവസായങ്ങളുടെ ആവിര്‍ഭാവം, നഗരവല്‍ക്കരണം, അങ്ങാടികളുടെ വളര്‍ച്ച, സര്‍വ്വോപരി പണത്തിന്റെ ശക്തമായ സ്വാധീനം, സാമ്പത്തിക ഇടപാടുകളുടെ ചടുലത എന്നിവ സാമൂഹ്യജീവിതത്തില്‍ ചലനങ്ങള്‍ ഉളവാക്കിത്തുടങ്ങിയതോടെ ആധുനികാശയങ്ങള്‍ ഉള്‍ക്കൊണ്ട മധ്യവര്‍ഗ്ഗം ഉടലെടുത്തു. ഗ്രാമീണകാര്‍ഷികമേഖലയില്‍ പോലും അഭ്യസ്തവിദ്യരുണ്ടായിത്തുടങ്ങി. പത്തൊമ്പതാംനൂറ്റാണ്ടിന്റെ അന്ത്യപാദമായപ്പോഴേക്കും ജാത്യാചാരങ്ങള്‍ക്കുനേരെ തുറന്നവെല്ലുവിളികള്‍ ഉയരുകയുണ്ടായി. യാഥാസ്ഥിതികരുടെ നിബന്ധനകള്‍ക്കുനേരെ സംഘടിതമായ മുന്നേറ്റത്തിന് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ത്തന്നെ തുടക്കം കുറിച്ചിരുന്നു. 1822 ലെ ചാന്നാര്‍ലഹളയാണ് ഉദാഹരണം’72.

ബഹുവിധമായ ദുരാചാരങ്ങളാല്‍ ബന്ധിതരും നിശബ്ദരും നിരാലംബരുമായിരുന്ന അധഃകൃതപിന്നോക്കവിഭാഗങ്ങളുടെ മോചനത്തിനും സംഘാടനത്തിനും അവകാശസമരങ്ങള്‍ക്കും വഴിതുറന്നുകൊടുത്ത ബ്രിട്ടീഷ് നയങ്ങളും ഭരണപരിഷ്‌കാരങ്ങളും സവര്‍ണ്ണജാതികളെ ഒട്ടൊന്നുമല്ല വ്യാകുലപ്പെടുത്തിയത്. പത്തൊമ്പതാംനൂറ്റാണ്ടുവരെ ജാതീയമായകലാപങ്ങളുടെ സൂചനകള്‍പോലും കേരളത്തിലുണ്ടായിരുന്നില്ലെന്നും ബ്രിട്ടീഷുകാരാണ് ജാതിവ്യവസ്ഥ സ്ഥാപിച്ചുറപ്പിച്ച് നാട്ടില്‍ വര്‍ഗ്ഗീയകലാപങ്ങള്‍ക്ക് തിരികൊളുത്തിയതെന്നും വാദിക്കുന്ന വരേണ്യചരിത്രകാരന്മാര്‍, മേല്‍ പരാമര്‍ശിച്ച വ്യഥിത വിഭാഗത്തില്‍പ്പെടുന്നവരാണ്. അനേകംനൂറ്റാണ്ടുകള്‍ അട്ടിപ്പേറായി അനുഭവിച്ചുപോന്ന പ്രത്യേകാവകാശങ്ങളും സുഖസൗകര്യങ്ങളും ചോര്‍ന്നുപോകുന്നതിനും കീഴാളര്‍ക്കുകൂടി പങ്കുവയ്‌ക്കേണ്ടി വരുന്നതിനും ഹേതുഭൂതന്മാരായത് ‘ബ്രിട്ടീഷ് പരിഷ’കളാണല്ലോ! താണജാതിക്കാരുടെ മനുഷ്യാവകാശപോരാട്ടങ്ങളെ വര്‍ഗ്ഗീയലഹളയായും സാമുദായികപ്രാതിനിധ്യവാദത്തെ വര്‍ഗ്ഗീയവാദമായും ചിത്രീകരിച്ച്, അവരെയും ബ്രിട്ടീഷുകാരെയും നിന്ദിച്ച് കുറ്റപ്പെടുത്തുകയെന്നത് വരേണ്യചരിത്രരചനയുടെ തന്ത്രങ്ങളിലൊന്നാണ്. ‘രാഷ്ട്രീയ – തൊഴില്‍പ്രാതിനിധ്യമില്ലാത്ത മതവിഭാഗങ്ങള്‍ക്ക് ഭരണകൂടത്തില്‍ പ്രാതിനിധ്യം നല്‍കിയതിലൂടെ, കൊളോണിയല്‍ഭരണകൂടം ഇന്ത്യയിലാദ്യമായി വര്‍ഗ്ഗീയതയ്ക്കാവശ്യമായ ഭൗതികസാഹചര്യം ഔദ്യോഗികമായിത്തന്നെ ഒരുക്കികൊടുത്തു’73വെന്ന് പരിതപിക്കുന്ന രാജന്‍ഗുരുക്കള്‍, ആ നടപടിയിലെ ജനാധിപത്യനീതിബോധത്തെയും അവസരസമത്വത്തെയും കാണാതെപോകുന്നത്; മാര്‍ക്‌സിസ്റ്റ് വര്‍ഗ്ഗസമരസിദ്ധാന്തത്തിന്റെ വേഷമണിഞ്ഞ അദ്ദേഹത്തിന്റെ വര്‍ഗ്ഗീയപക്ഷപാതമല്ലെന്ന് പറയാനാവുമോ? ലോകത്തൊരിടത്തും ദര്‍ശിക്കാനാവാത്തവിധം ഭീകരമായ ജാതിവ്യവസ്ഥയിലൂടെ അനേകായിരം വര്‍ഷമായി വര്‍ഗ്ഗീയത കൊടുകുത്തിവാഴുന്ന ഒരു രാജ്യത്തിരുന്നുകൊണ്ടാണ്, ഈ വിതണ്ഡവാദം നടത്തുന്നത്.

തെക്കന്‍ തിരുവിതാംകൂറില്‍ 1813 മുതല്‍ 1859 വരെ നീണ്ടുനിന്ന ചാന്നാര്‍ മേല്‍മുണ്ട് പ്രക്ഷോഭത്തെയാണ് കേരളത്തിലെ ആദ്യത്തെ അവര്‍ണ്ണജാതി പ്രക്ഷോഭമായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നത്. അതിനുമുന്‍പ് 1806 ല്‍ മണ്‍റോയുടെ ഭരണപരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതിനും മുമ്പ്; അയിത്താചാരത്തെ ലംഘിച്ചുകൊണ്ട് വൈക്കംക്ഷേത്രത്തില്‍ പ്രവേശിക്കാന്‍വേണ്ടി ഇരുനൂറോളം ഈഴവയുവാക്കള്‍ ജീവന്‍ ബലികൊടുത്ത് നടത്തിയ സാഹസികമായൊരു യജ്ഞമുണ്ട്.

തെക്കന്‍ തിരുവിതാംകൂറില്‍ 1813 മുതല്‍ 1859 വരെ നീണ്ടുനിന്ന ചാന്നാര്‍ മേല്‍മുണ്ട് പ്രക്ഷോഭത്തെയാണ് കേരളത്തിലെ ആദ്യത്തെ അവര്‍ണ്ണജാതി പ്രക്ഷോഭമായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നത്. അതിനുമുന്‍പ് 1806 ല്‍ മണ്‍റോയുടെ ഭരണപരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതിനും മുമ്പ്; അയിത്താചാരത്തെ ലംഘിച്ചുകൊണ്ട് വൈക്കംക്ഷേത്രത്തില്‍ പ്രവേശിക്കാന്‍വേണ്ടി ഇരുനൂറോളം ഈഴവയുവാക്കള്‍ ജീവന്‍ ബലികൊടുത്ത് നടത്തിയ സാഹസികമായൊരു യജ്ഞമുണ്ട്. ‘ദളവാക്കുളം കൂട്ടക്കൊല’ എന്ന പേരില്‍ അറിയപ്പെടുന്ന ആ സംഭവം മറ്റു പല പ്രാദേശികചരിത്രസംഭവങ്ങളെയും പോലെ നമ്മുടെ മുഖ്യധാര ചരിത്രഗ്രന്ഥങ്ങളില്‍ മുദ്രിതമാകാതെ പോയി. ചാന്നാര്‍ലഹള യഥാര്‍ത്ഥത്തില്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ഹിന്ദുചാന്നാര്‍ വിഭാഗം, വിദേശമിഷണറിമാരുടെയും ബ്രിട്ടീഷ് ആധിപത്യശക്തിയുടെയും പിന്‍ബലത്തോടെ നടത്തിയ സമരമായിരുന്നു. ബ്രിട്ടീഷ് വിരുദ്ധനും വൈഷ്ണവനുമായിരുന്ന വൈകുണ്ഠസ്വാമിയ്ക്ക് അതില്‍ പങ്കുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ആശയസംഹിതകള്‍ക്കോ പ്രവര്‍ത്തനങ്ങള്‍ക്കോ, വര്‍ദ്ധിച്ചതോതില്‍ ക്രിസ്തുമതത്തിലേക്ക് മാര്‍ഗ്ഗംകൂടിയ ഹിന്ദുചാന്നാര്‍ വിഭാഗത്തെ തടഞ്ഞുനിര്‍ത്താനോ പിന്തിരിപ്പിക്കാനോ ആയില്ല. നവോത്ഥാനകാല നായകന്മാരോ ചരിത്രകാരന്മാരോ സ്മരിക്കാതെപോയ വൈകുണ്ഠസ്വാമികളുടെ സ്വാധീനം നാരായണഗുരുവില്‍ ആരോപിക്കുന്ന ചില നവീന ചരിത്രപുംഗവന്മാര്‍ വസ്തുതകള്‍ നേരാംവണ്ണം ഗ്രഹിക്കാത്തവരും ഗുരുവിന്റെ മഹത്വം ലഘൂകരിച്ചുകാണാന്‍ ആഗ്രഹിക്കുന്നവരുമാണ്. നാരായണഗുരുവിന്റെ പ്രവര്‍ത്തനങ്ങളുടെയെല്ലാം പ്രചോദനകേന്ദ്രം ചട്ടമ്പിസ്വാമികളായിരുന്നുവെന്ന് പറയുന്നതുപോലെ അര്‍ത്ഥശൂന്യമാണിത്.
(തുടരും)

കുറിപ്പുകൾ

  1. വക്കം മൗലവി അവരുടെ കാഴ്ചപ്പാടില്‍, പുറം. 46.
  2. അതേപുസ്തകം. പുറം. 59.
  3. മണ്‍റോയുടെ ഭരണകാലം ഏഴജാതികളുടെ സുവര്‍ണ്ണ സമാരംഭം എന്നാണ് സി.കേശവന്‍ രേഖപ്പെടുത്തുന്നത് (ജീവിതസമരം, പുറം.104). അദ്ദേഹത്തിന്റെ കാലത്ത് 1811 – ല്‍ പുലയരല്ലാത്ത അടിമകളെ തിരുവിതാംകൂറില്‍ സ്വതന്ത്രരാക്കുകയുണ്ടായി. ഈഴവരായ 1,36,000 അടിമകള്‍ അങ്ങനെ സ്വതന്ത്രരായത്രെ.
  4. മിത്ത് ചരിത്രം സമൂഹം, പുറം. 400 – 401.
    ക്രിസ്തുമതം സ്വീകരിച്ച നാടാര്‍ – ഈഴവസ്ത്രീകള്‍ക്ക് ക്രിസ്ത്യന്‍ വനിതകളെപ്പോലെ മാറുമറച്ച് വസ്ത്രം ധരിക്കാമെന്ന കേണല്‍ മണ്‍റോയുടെ 1812 – ലെ ഉത്തരവിനും റാണി ഗൗരി ലക്ഷ്മിഭായിയുടെ 1814 ലെ ഉത്തരവിനും മുമ്പുതന്നെ മാര്‍ഗ്ഗംകൂടിയ സ്ത്രീകള്‍ മേല്‍വസ്ത്രം ധരിക്കാന്‍ തുടങ്ങിയിരുന്നു. അതിനെതിരെ ജാതിഹിന്ദുക്കള്‍ അതിശക്തമായി പ്രതികരിച്ചപ്പോഴാണ് മേല്‍പറഞ്ഞ ഉത്തരവുകള്‍ സര്‍ക്കാരിന് ഇറക്കേണ്ടിവന്നത്. 1822 ല്‍ സവര്‍ണ്ണജാതികളുടെ എതിര്‍പ്പ് വ്യാപകമായ അക്രമത്തിലേക്കും കലാപത്തിലേക്കും തിരിഞ്ഞു ( V.Nagam Aiya,Travancore StateManuel,vol.IP 525 ).
  5. അതേപുസ്തകം. പുറം. 497 – 498.

Author

Scroll to top
Close
Browse Categories