പിന്നാക്ക സംവരണത്തിന് മരണമണി ?

ദാരിദ്ര്യത്തിന്റെ ദുരിതം കൂടുതൽ അനുഭവിക്കുന്നത് രാജ്യത്തെ പിന്നാക്ക, പട്ടിക ജനവിഭാഗങ്ങളായതിനാൽ അവരെ സാമ്പത്തിക സംവരണാനുകൂല്യത്തിൽ നിന്ന് ഒഴിവാക്കുന്നത് ഭരണഘടനാ തത്വങ്ങൾക്കും, സാമൂഹിക നീതിക്കും എതിരാണെന്ന് അഞ്ചംഗ ബെഞ്ചിലെ ചീഫ് ജസ്റ്റിസ് യു.യു.ലളിതും, ജസ്റ്റിസ് രവീന്ദ്ര ഭട്ടും വിഭിന്ന വിധിയിൽ ചൂണ്ടിക്കാട്ടിയെങ്കിലും മുന്നാക്ക സംവരണത്തെ അനുകൂലിച്ച മൂന്നംഗ ബെഞ്ചിന്റെ വിധിക്കാണ് അംഗീകാരം.

രാജ്യത്തെ ജനസംഖ്യയിൽ ന്യൂനപക്ഷം വരുന്ന മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സാമ്പത്തിക സംവരണം ബാധകമാക്കി കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ 2019 ൽ പാർലമെന്റിൽ പാസാക്കിയ 103 -ാം ഭരണഘടനാ ഭേദഗതി ശരിവച്ച് കഴിഞ്ഞ ദിവസം സുപ്രീം കോടതി ഭരണഘടനാ ബഞ്ചിലെ ഭൂരിപക്ഷം ജഡ്ജിമാർ നടത്തിയ വിധി പ്രസ്താവം പിന്നാക്ക ദളിത് വിഭാഗങ്ങളെ കടുത്ത ആശങ്കയിലാഴ്‌ത്തുന്നതാണ്.

ദാരിദ്ര്യത്തിന്റെ ദുരിതം കൂടുതൽ അനുഭവിക്കുന്നത് രാജ്യത്തെ പിന്നാക്ക, പട്ടിക ജനവിഭാഗങ്ങളായതിനാൽ അവരെ സാമ്പത്തിക സംവരണാനുകൂല്യത്തിൽ നിന്ന് ഒഴിവാക്കുന്നത് ഭരണഘടനാ തത്വങ്ങൾക്കും, സാമൂഹിക നീതിക്കും എതിരാണെന്ന് അഞ്ചംഗ ബെഞ്ചിലെ ചീഫ് ജസ്റ്റിസ് യു.യു.ലളിതും, ജസ്റ്റിസ് രവീന്ദ്ര ഭട്ടും വിഭിന്ന വിധിയിൽ ചൂണ്ടിക്കാട്ടിയെങ്കിലും മുന്നാക്ക സംവരണത്തെ അനുകൂലിച്ച മൂന്നംഗ ബെഞ്ചിന്റെ വിധിക്കാണ് അംഗീകാരം.

സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവരും, അവസര സമത്വ നിഷേധത്തിലൂടെ പാർശ്വവത്കരിക്കപ്പെട്ടവരുമായ ഇന്ത്യയിലെ ബഹു ഭൂരിപക്ഷം പിന്നാക്ക- അധ:സ്ഥിത ജന വിഭാഗങ്ങൾക്ക് അധികാര പങ്കാളിത്തവും തൊഴിലവസരങ്ങളും നൽകി ഉയർത്തിക്കൊണ്ടു വരികയെന്ന ലക്ഷ്യത്തോടെയാണ് ഡോ.ബി.ആർ. അംബേദ്കർ ഉൾപ്പെടെയുള്ള ഭരണഘടനാ ശിൽപ്പികൾ ജാതി സംവരണം ഭരണഘടനയുടെ 14,15,16 വകുപ്പുകളിൽ ഉൾപ്പെടുത്തിയത്. ഈ ജനവിഭാഗങ്ങൾക്ക് തുച്ഛമായെങ്കിലും ലഭിക്കുന്ന തൊഴിലവസരങ്ങൾക്കും മെച്ചപ്പെട്ട ജീവിത നിലവാരത്തിനും അവർ ജാതി സംവരണത്തോടാണ് കടപ്പെട്ടിരിക്കുന്നത്. മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് ശുപാർശ പ്രകാരം 1993 ലാണ് പിന്നാക്ക സമുദായ സംവരണം 27 ശതമാനമായി ഉയർത്തിയത്. ഇതോടെ പിന്നാക്ക,പട്ടിക വിഭാഗ സംവരണം 50 ശതമാനമായി ഉയർന്നു. അതേ സമയം, പതിറ്റാണ്ടുകൾ നീണ്ട സംവരണം കൊണ്ടും തൊഴിലിടങ്ങളിലും അധികാര കേന്ദ്രങ്ങളിലും ഈ ജന വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിദ്ധ്യം ഇനിയും ലഭിച്ചിട്ടില്ലെന്നാണ് ജസ്റ്റിസ് നരേന്ദ്രൻ കമ്മിഷൻ റിപ്പോർട്ടിലെ കണ്ടെത്തൽ. ഈ പശ്ചാത്തലത്തിൽ വേണം സുപ്രീം കോടതി ബഞ്ചിന്റെ ഭൂരിപക്ഷ വിധിയെ കാണേണ്ടത്.

ചോദ്യം ചെയ്യപ്പെടുന്ന
ജാതി സംവരണം

സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയാണ് സംവരണത്തിനുള്ള മാനദണ്ഡമെന്നും, സാമ്പത്തികമല്ലെന്നുമുള്ള ഭരണഘടനയിലെ അടിസ്ഥാന തത്വം രാജ്യത്തെ ഉന്നത നീതി പീഠം നേരത്തെ പല തവണ ഉയർത്തിപ്പിടിച്ചിട്ടുള്ളതാണ്. ആ സങ്കൽപ്പവും വിധി ന്യായങ്ങളും അപ്രസക്തമാക്കുന്നതാണ് മുന്നാക്ക സംവരണം ശരി വച്ചുള്ള വിധിയും , ജാതി സംവരണം തുടരുന്നത് പോലും ചോദ്യം ചെയ്യുന്ന വിധിയിലെ പരാമർശങ്ങളും. രാജ്യത്ത് നിലവിലുള്ള ജാതി സംവരണ വ്യവസ്ഥയിൽ മാറ്റം കൊണ്ടു വരാൻ ആലോചിക്കേണ്ട സമയമായെന്ന ഭൂരിപക്ഷ ബഞ്ചിലെ ജസ്റ്റിസ് ബേല ത്രിവേദിയുടെയും ജസ്റ്റിസ് ജെ.ബി പർദ്ദിവാലയുടെയും നിരീക്ഷണം രാജ്യത്തെ പിന്നാക്ക- ദളിത് വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ഞെട്ടലുളവാക്കുന്നതാണ്. നിലവിലെ ജാതി സംവരണ രീതി പുനരവലോകനം ചെയ്യണം. ജാതി വ്യവസ്ഥ മാത്രമല്ല സംവരണത്തിന് അടിസ്ഥാനമാക്കേണ്ടത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ ഉയർത്തിക്കൊണ്ടുവരാൻ സർക്കാരിന് അവകാശമുണ്ടെന്നും വിധിയിൽ ചൂണ്ടിക്കാട്ടുന്നു. നിലവിൽ സംവരണമില്ലാത്ത വിഭാഗക്കാർക്കുള്ള മുന്നാക്ക സംവരണം വിവേചനപരമല്ല. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ പ്രത്യേക വിഭാഗമായി കണക്കാക്കാം. സംവരണം സ്ഥാപിത താല്പര്യത്തിന് വളം വയ്ക്കുന്നതാകരുതെന്നും വിധിയിൽ ചൂണ്ടിക്കാട്ടി.

പത്ത് ശതമാനം മുന്നാക്ക സംവരണത്തിനെതിരെ എസ്.എൻ.ഡി.പി യോഗം ഉൾപ്പെടെ രാജ്യത്തെ പിന്നാക്ക- ദളിത് സമുദായ സംഘടനകൾ നൽകിയ 39 ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. സംവരണം സാമ്പത്തിക ഉന്നമന പദ്ധതിയല്ലെന്നും, പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യത്തിനുള്ള ഉപാധിയാണെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ സംവരണ വിഭാഗങ്ങളുടെ നിലവിലെ സംവരണത്തെ ഒട്ടും ബാധിക്കാതെയാണ് മുന്നാക്ക സംവരണം അനുവദിച്ചതെന്നായിരുന്നു സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാരിന്റെ നിലപാട്. പിന്നാക്ക വിഭാഗങ്ങളിലെ ദരിദ്രർക്ക് സംവരണത്തിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്. സാമ്പത്തിക സംവരണത്തിൽ നിന്ന് പിന്നാക്ക വിഭാഗങ്ങളെ ഒഴിവാക്കിയത് ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് എതിരല്ലെന്നും കേന്ദ്ര സർക്കാർ വാദിച്ചു. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

ജാതി വിവേചനം ശരിവയ്ക്കലെന്ന്
ഭിന്ന വിധിയിൽ രണ്ട് ജഡ്ജിമാർ

ജാതി വിവേചനത്തിന്റെ ദുരിതങ്ങളെ നിയമപരമായി അംഗീകരിക്കുന്നതിന് തുല്യമാണ്പട്ടികജാതി, വർഗ്ഗ, ഒ.ബി.സി വിഭാഗങ്ങളെ മാറ്റി നിറുത്തിയ ഭരണഘടനാ ഭേദഗതിയെന്ന് ഭിന്ന വിധിയിൽ ചീഫ് ജസ്റ്റിസ് യു.യു.ലളിതും ജസ്റ്റിസ് രവീന്ദ്ര ഭട്ടും ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കും ,സാമൂഹിക നീതിക്കുമെതിരായ 103 -ാം ഭരണഘടനാ ഭേദഗതി ഭരണഘടനാപരമല്ല. ഈ വിഭാഗങ്ങളെ ഒഴിവാക്കിയത് ഭരണഘടനയിലെ സാമൂഹിക നീതിയുടെ അടിസ്ഥാനഘടനയെ തുരങ്കം വയ്ക്കുന്നു. സാമ്പത്തിക സംവരണത്തോട് വിയോജിപ്പില്ല. എന്നാൽ, എസ്.സി, എസ്.ടി ,ഒ.ബി.സി വിഭാഗങ്ങൾക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കാത്തത് മൗലികാവകാശ ലംഘനമാണ്. സാമ്പത്തിക പിന്നാക്കാവസ്ഥ അതിജീവിക്കാനുള്ള അവസരം തുല്യമായി നൽകണം. ചിലരെ ഒഴിവാക്കിയത് തുല്യതയ്ക്കുള്ള മൗലികാവകാശത്തിന് വിരുദ്ധമാണ്. അതിനാൽ ഭരണഘടനാ ഭേദഗതിയിലെ ഇതു സംബന്ധിച്ച 16 (1), (4) വകുപ്പുകൾ റദ്ദ് ചെയ്യുകയാണെന്ന് ജസ്റ്റിസ് രവീന്ദ്ര ഭട്ട് വ്യക്തമാക്കി. സംവരണത്തിൽ 50 ശതമാനം പരിധി ലംഘിക്കുന്നതിനെയും ജസ്റ്റിസ് ഭട്ട് എതിർത്തു. ഇതിനെയാണ് ചീഫ് ജസ്റ്റിസ് യു.യു ലളിത് അനുകൂലിച്ചത്. പക്ഷേ,എതിർപ്പിന് ഫലമുണ്ടായില്ല.

50 % പരിധിയും
കടന്ന് സംവരണം

അസാധാരണ സാഹചര്യങ്ങളിലല്ലാതെ , സംവരണത്തിന്റ പരിധി 50 ശതമാനം കടക്കാൻ പാടില്ലെന്നായിരുന്നു 1992 ലെ ഇന്ദ്രാ സാഹ്നി കേസിലെ സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി. 50 ശതമാനം ന്യായമായ പരിധിയാണെന്നും കോടതി വ്യക്തമാക്കി. അന്ന് മുതൽ രാജ്യത്ത് തുടരുന്ന 50 ശതമാനം സംവരണ പരിധിയാണ് പുതിയ വിധിയോടെ അപ്രസക്തമാവുന്നത്.

10 % മുന്നാക്ക സംവരണം ഏർപ്പെടുത്തിയ കേന്ദ്രത്തിലെയും, സംസ്ഥാനങ്ങളിലെയും സർക്കാർ സർവീസിലെ നിയമനങ്ങളിൽ നിലവിൽ ഇതുൾപ്പെടെ 60 ശതമാനമാണ് സംവരണം. അതോടെ, പൊതു വിഭാഗം നിയമനം 50 ൽ നിന്ന് 40 ശതമാനമായി കുറഞ്ഞു. ഈ രീതി തുടരാൻ വഴിയൊരുക്കുന്നതാണ് സുപ്രീം കോടതി വിധി. മുന്നാക്ക സംവരണത്തിനായി 50% പരിധി മറി കടക്കുന്നതിൽ തെറ്റില്ലെന്നും വിധിയിൽ പറയുന്നു.

Author

Scroll to top
Close
Browse Categories