ദളവാക്കുളം കൂട്ടക്കൊലയും ഈഴവ രക്തസാക്ഷിത്വവും
സ്വാതന്ത്ര്യത്തിലും സമത്വത്തിലുമധിഷ്ഠിതമായ ഒരു സാമൂഹ്യ ക്രമത്തിനുവേണ്ടിയുള്ള ആദ്യപോരാട്ടത്തിലെ ധീരപോരാളികളാണ് ദളവാക്കുളം രക്തസാക്ഷികള്‍. ഒരര്‍ത്ഥത്തില്‍, പൗരജനതയിലേക്കുള്ള കേരളീയരുടെ മുന്നേറ്റത്തിലെ ആദ്യ ‘പൗരര്‍’! രക്തത്തില്‍ ചാലിച്ച കേരളത്തിന്റെ വിമോചന പോരാട്ടത്തിന്റെ ഉ ദ്ഘാടന മുഹൂര്‍ത്തം! ഈ സമരപ്പോരാളികളുടെ രക്തമാണ്, സമകാല കേരളത്തിലെ ദളിത് ബഹുജനങ്ങളുടെ സിരകളിലൊഴുകുന്നത്.
ഒരു കാര്യം വ്യക്തം. ഈ കൂട്ടക്കൊല നടത്തിയവരോ അവരുടെ അനന്തര തലമുറകളില്‍ പ്പെട്ടവരുമായ സവര്‍ണരോ രാജകീയ പുരാരേഖകളോ ഈ സംഭവത്തെക്കുറിച്ച് ഓര്‍മ്മിക്കാന്‍ പോലും ഭയന്നു. ഈ സംഭവത്തിന്റെ നടുക്കുന്ന, ചോരതിളപ്പിക്കുന്ന ഓര്‍മ്മകള്‍ അവര്‍ണജനതയുടെ ഓര്‍മയില്‍ നിന്ന് മായ്ച്ചുകളയാനുള്ള ആസൂത്രിതശ്രമങ്ങള്‍ അന്നുമുതല്‍ ആരംഭിച്ചിരുന്നു. ഇന്നും അത് നടക്കുന്നു.
1923-ന് വൈക്കത്തിനടുത്തുള്ള വടയാറില്‍ നടന്ന യോഗത്തില്‍, ദളവാക്കുളം ഈഴവകൂട്ടക്കൊലയെക്കുറിച്ച് കുമാരനാശാന്‍, ”രോമാഞ്ചമുണ്ടാക്കിയ വീരചരിതമാണ് നാം ശ്രവിച്ചത്. അഭിമാനികളായ ആ പൂര്‍വചിന്തകൻമാരുടെ അസ്ഥികള്‍ ആ കുളത്തില്‍നിന്നും തോണ്ടിയെടുത്തു പൂജിക്കുവാന്‍ മാത്രം അവര്‍ പുണ്യം ചെയ്തവരാണ്.”13
1789–1810 നിടയില്‍ വൈക്കത്തെ ഈഴവര്‍ വൈക്കം ശിവക്ഷേത്രം എന്ന ജാതിക്കോട്ടയ്‌ക്കെതിരെ നടത്തിയ ത്യാഗോജ്ജ്വല പോരാട്ടത്തിന്റെ ചോരമണക്കും ഓര്‍മശിലയാണ് ദളവാക്കുളം. കരിപ്പണിക്കന്‍, കുന്നേല്‍ ചേന്നി, ഒട്ടായി, മാലുത്തണ്ടാന്‍, മണ്ടന്തേലങ്കന്‍ തുടങ്ങിയ ഈഴവപ്പോരാളികള്‍ ജാതിക്കോട്ടയ്‌ക്കെതിരായി നടത്തിയ ജാഥയെ കുറേ സവര്‍ണഗുണ്ടകള്‍ തടഞ്ഞു. അന്ന് തിരുവിതാംകൂര്‍ ദളവയായിരുന്ന വേലുത്തമ്പിയെന്ന സവര്‍ണ ഗുണ്ടാത്തലവന്റെ ആജ്ഞപ്രകാരം ഈഴവപ്പോരാളികളെ നായര്‍ കൂലിത്തല്ലുകാര്‍ വെട്ടിയരിഞ്ഞ് തൊട്ടടുത്തുള്ള കുളത്തില്‍ കുഴിച്ചുമൂടി. കേരളത്തിലെ അയിത്തത്തിനെതിരെ നടന്ന ആദ്യത്തെ ഉജ്ജ്വലസമരത്തെ ഓര്‍മിപ്പിക്കുന്നതും, ഈഴവരക്തസാക്ഷിത്വത്തിന്റെ അനശ്വര പ്രതീകവുമായി ‘ദളവാക്കുളം’ മര്‍ദ്ദിതജാതി ജനതയുടെ വാമൊഴിവഴക്കങ്ങളില്‍ സ്ഥാനം പിടിച്ചു. ഈഴവരക്തസാക്ഷിത്വത്തെ ഓര്‍മിക്കുന്ന ഒരു പാട്ട് വൈക്കത്ത് പ്രചരിച്ചിരുന്നു. അതിലെ ചില ഭാഗങ്ങള്‍ ശേഖരിച്ച് കെ.ആര്‍.നാരായണന്‍ 1924-ല്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ചിരുന്നു.14
അന്ന് അനേകം ഈഴവരെ വീടുകള്‍തോറും കയറിനടന്നു കുഞ്ചുക്കുട്ടിയുടെയും കുതിരപ്പക്കിയുടെയും പടയാളികള്‍ കൊന്നൊടുക്കി. പലരുടെയും ചെവി മുറിച്ചു….അനേകം ഈഴവര്‍ ഭയന്ന് കുടുംബസഹിതം കിഴക്കന്‍കാടുകളിലേക്ക് ഓടി. ദളവാക്കുളം കൂട്ടക്കൊലയും ഈഴവരക്തസാക്ഷിത്വവും നങ്ങേലിയുടെ ധീരരക്തസാക്ഷിത്വവുമാണ് കേരളത്തിലെ അധഃസ്ഥിത വിമോചനപ്പോരാട്ടത്തിനു തുടക്കം കുറിച്ച ധീരസംഭവങ്ങള്‍. പിന്നീട് ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ സായുധസമരവും പുതിയ വീരചരിതങ്ങള്‍ സൃഷ്ടിച്ചു. നാരായണഗുരുവിന്റെയും സഹോദരന്‍ അയ്യപ്പന്റെയും സാര്‍വലൗകികാശയങ്ങളുടെ അടിത്തറയില്‍ നടത്തിയ ‘അറിവൊളി’ പ്രസ്ഥാന (Enlightenment)ത്തെ സാധ്യമാക്കിയത് ചേര്‍ത്തലയിലും വൈക്കത്തും വീണ ഈഴവരക്തമാണെന്ന് ‘കേരള നവോത്ഥാന’വാദികള്‍ മറക്കുന്നു. ”ഒരുതുള്ളി ചോരപൊടിയാത്ത നവോത്ഥാനം” എന്നൊക്കെയുള്ള ശുഷ്‌ക വാക്യങ്ങളിലൂടെ തുടച്ചുനീക്കപ്പെടുന്നത്, 19-20 നൂറ്റാണ്ടുകളില്‍ കേരളത്തെ പ്രക്ഷുബ്ധമാക്കിയ ആധുനിക അറിവൊളി വിപ്ലവത്തിലുടനീളം പ്രവഹിച്ച ഈഴവച്ചോരയാണ്. ലോകത്തെവിടെ യഥാര്‍ത്ഥമായ വിപ്ലവങ്ങള്‍ നടന്നിട്ടുണ്ടോ, അവിടെയൊക്കെ ചോര പൊടിഞ്ഞിട്ടുണ്ട്. ചോരപൊടിയരുതെന്നാഗ്രഹിക്കുന്നവര്‍ ജാതി-വംശീയ വ്യവസ്ഥയുടെ ഗുണഭോക്താക്കള്‍ മാത്രമാണ്. പൊടിയുന്ന ഓരോതുള്ളി ചോരയിലും ത്രസിക്കുന്നത് സ്വാതന്ത്ര്യവാഞ്ഛയാണ്. സ്വാതന്ത്ര്യവാഞ്ഛയാണ് ‘മാനവികത’-യുടെ അടിത്തറതന്നെ ഈ സ്വാതന്ത്ര്യവാഞ്ഛയാണ്. ”ചോര പൊടിയാത്ത നവോത്ഥാന”ത്തിന്റെ കുഴലൂത്തുകാര്‍ സ്വാതന്ത്ര്യത്തെയും മാനവികതയെയും ഭയക്കുന്ന നിസ്സാര ജന്തുക്കളാണ്.
ദളവാക്കുളം തീസിസ്
ഒരു ജനതയുടെ പാരസ്പര്യത്തെ നിര്‍ണയിക്കുന്നത്, ദെലേസ് പറഞ്ഞതുപോലെ, ”മരണത്തിനും അടിമത്തത്തിനും അപമാനത്തിനുമെതിരായ കലാപങ്ങളാണ്”15 ദളവാക്കുളം പ്രക്ഷോഭം, സവര്‍ണായുധങ്ങളായിരുന്ന കൊലയ്ക്കും അടിമത്തത്തിനും അപമാനത്തിനുമെതിരെ വൈക്കത്തെ ഈഴവര്‍ നടത്തിയ ആസൂത്രിതമായ കലാപമാണ്.
ഞാന്‍ ഇതിനുമുമ്പ് എഴുതിയ ‘വൈക്കം തീസിസി’ന്റെ16 പ്രത്യേകത, പ്രതിഷേധിച്ചവര്‍ക്കും ചെറുക്കുന്നവര്‍ക്കും സവര്‍ണര്‍ നല്‍കിയ ക്രൂരമായ ശിക്ഷകളെക്കുറിച്ചുള്ള നിനവുകള്‍ അവര്‍ണര്‍ അവരുടെ സംഘബോധത്തില്‍ ജ്വലിപ്പിച്ചുനിര്‍ത്തണമെന്ന ആഹ്വാനമാണ്. ഈ കനലെരിവ് നിനച്ചിരിക്കാതെ ഒരു പൊട്ടിത്തെറിയായിമാറാം. എന്നാല്‍, ഈ കനലെരിവ് തല്ലിക്കെടുത്താനും നിനവുകള്‍ മറവിയിലാഴ്ത്താനും സവര്‍ണരും ശ്രമിച്ചുകൊണ്ടിരിക്കും. ദളവാക്കുളം നികത്തി ബസ്സ്റ്റാൻഡ് നിര്‍മ്മിച്ചതുപോലെ, അതേക്കുറിച്ചുള്ള നിനവുകള്‍ തുടച്ചുനീക്കാനാണ്, അതിനെ ‘കെട്ടുകഥ’യെന്നാക്ഷേപിക്കുന്നത്.
സവര്‍ണ മുഖ്യധാരാ ചരിത്രം, മിത്തുകള്‍, ആഖ്യാനങ്ങള്‍, ആഘോഷങ്ങള്‍ തുടങ്ങിയവയെല്ലാം അവര്‍ണരില്‍ Cognitive disonance Dw inferiority complex ഉം സൃഷ്ടിക്കുന്നു. പാഠ്യപദ്ധതികളുടെ ലക്ഷ്യം തന്നെ അവര്‍ണരെ മാനസികമായി തകര്‍ക്കുകയെന്നതാണ്. പഴശ്ശിരാജയുടെയും വേലുത്തമ്പിയുടെയും ചരിത്രം പഠിക്കുന്ന, ഝാന്‍സിറാണിയുടെ ‘വീരേതിഹാസം’ പഠിക്കുന്ന, ബ്രിട്ടീഷുകാര്‍ക്കെതിരെ സവര്‍ണര്‍നടത്തിയ ലഹളകളുടെ ചരിത്രം പഠിക്കുന്ന, തിലകന്റെയും ഗാന്ധിയുടെയും ജീവചരിത്രങ്ങളെ ഇന്ത്യയുടെ ജീവചരിത്രമായി പഠിക്കുന്ന, ഗാന്ധിയെന്ന ‘മഹാത്മാവി’നെ പഠിക്കുന്ന, അവര്‍ണ വിദ്യാര്‍ത്ഥികള്‍ ക്രമേണ സ്വന്തം ചരിത്രത്തില്‍ നിന്നു വിച്ഛേദിക്കപ്പെടുകയും സവര്‍ണചരിത്രത്തിന്റെ വാഹകരാവുകയും ചെയ്യുന്നു. തങ്ങള്‍ ആരാണ്?, തങ്ങളുടെ യഥാര്‍ത്ഥ സാമൂഹ്യവേരുകള്‍ എവിടെ എന്നീ കാര്യങ്ങള്‍ മറന്നു പോകുന്ന amnesiaയെക്കുറിച്ച് ഫ്രാന്റ്‌സ് ഫാനന്‍ പറയുന്നു. ”ശത്രുവിന്റെ വിധിന്യായത്തോടുള്ള യോജിപ്പ് അനിവാര്യമായും അഗാധമായ അസ്തിത്വ പ്രതിസന്ധി സൃഷ്ടിക്കും. ഇത് സ്വത്വത്തിന്റെ അംഗവിച്ഛേദനമാണ്”17 സവര്‍ണരുടെ ലോകബോധ – മൂല്യ വ്യവസ്ഥകളുമായി ഒത്തുപോകുന്നവര്‍ അറിയാതെയാണെങ്കിലും സ്വയം നശിക്കുകയും സ്വന്തം മനോചരിത്രാസ്തിത്വത്തെ വഴി തെറ്റിക്കുകയും ചെയ്യുന്നു.
ഒരു സംഭവത്തെക്കുറിച്ചുള്ള ചരിത്രം അതിനുനേരെ കണ്ണാടിപിടിക്കലല്ല. ചരിത്രം കണ്ണാടിക്കാഴ്ചയല്ല, അത് Post facto ആണ്. ദളവാക്കുളം കൂട്ടക്കൊലയുടെ ചരിത്രരചയിതാക്കള്‍, ആ സംഭവത്തിന്റെ ദൃക്‌സാക്ഷികളല്ല. ആ സംഭവത്തെക്കുറിച്ച് ലഭ്യമായ തെളിവു സാമഗ്രികളുടെ പക്ഷപാതപരവും വിവേചനാപൂര്‍ണവുമായ തിരഞ്ഞെടുപ്പിലൂടെ നടത്തുന്ന അര്‍ത്ഥവ്യാഖ്യാനമാണ്. ദളവാക്കുളം കൂട്ടക്കൊലയുടെ കണ്ണാടിക്കാഴ്ച കാണിച്ച് പ്രേക്ഷകരെ വിനോദിപ്പിക്കുന്ന കലാപരിപാടിയല്ലിത്. കേരളത്തിലെ അവര്‍ണ മുന്നേറ്റങ്ങളോട് നിരുപാധിക പ്രതിബദ്ധതയുള്ള ഒരാള്‍ എന്ന നിലയ്ക്ക് എന്റെ ലക്ഷ്യം സവര്‍ണ നൃശംസതയെക്കുറിച്ചും അവര്‍ണ ധീരതയെക്കുറിച്ചും പുതിയ അവര്‍ണ തലമുറയെ ഓര്‍മ്മിപ്പിക്കുകയും അവരുടെ ചോര തിളപ്പിക്കുകയെന്നതുമാണ്.
ഒരു സംഭവത്തെക്കുറിച്ചുള്ള ചരിത്രം അതിനുനേരെ കണ്ണാടിപിടിക്കലല്ല. ചരിത്രം കണ്ണാടിക്കാഴ്ചയല്ല, അത് Post facto ആണ്. ദളവാക്കുളം കൂട്ടക്കൊലയുടെ ചരിത്രരചയിതാക്കള്‍, ആ സംഭവത്തിന്റെ ദൃക്‌സാക്ഷികളല്ല. ആ സംഭവത്തെക്കുറിച്ച് ലഭ്യമായ തെളിവു സാമഗ്രികളുടെ പക്ഷപാതപരവും വിവേചനാപൂര്‍ണവുമായ തിരഞ്ഞെടുപ്പിലൂടെ നടത്തുന്ന അര്‍ത്ഥവ്യാഖ്യാനമാണ്.
സ്വാതന്ത്ര്യത്തിലും സമത്വത്തിലുമധിഷ്ഠിതമായ ഒരു സാമൂഹ്യ ക്രമത്തിനുവേണ്ടിയുള്ള ആദ്യപോരാട്ടത്തിലെ ധീരപോരാളികളാണ് ദളവാക്കുളം രക്തസാക്ഷികള്‍. ഒരര്‍ത്ഥത്തില്‍, പൗരജനതയിലേക്കുള്ള കേരളീയരുടെ മുന്നേറ്റത്തിലെ ആദ്യ ‘പൗരര്‍’! രക്തത്തില്‍ ചാലിച്ച കേരളത്തിന്റെ വിമോചന പോരാട്ടത്തിന്റെ ഉ ദ്ഘാടന മുഹൂര്‍ത്തം! ഈ സമരപ്പോരാളികളുടെ രക്തമാണ്, സമകാല കേരളത്തിലെ ദളിത് ബഹുജനങ്ങളുടെ സിരകളിലൊഴുകുന്നത്.
ദളവാക്കുളം കൂട്ടക്കൊല സമകാലികരായ ജനങ്ങളുടെയും പിന്‍തലമുറകളുടെയും ഭാവനയെ എങ്ങനെയൊക്കെ സ്വാധീനിച്ചിട്ടുണ്ടാവും? അവര്‍ എങ്ങനെയാണ് ആ സംഭവത്തെ വിവരിക്കുകയും ആഖ്യാനിക്കുകയും ചെയ്തത് എന്ന് അന്വേഷിക്കേണ്ടതാണ്. ഒരു കാര്യം വ്യക്തം. ഈ കൂട്ടക്കൊല നടത്തിയവരോ അവരുടെ അനന്തര തലമുറകളില്‍ പ്പെട്ടവരുമായ സവര്‍ണരോ രാജകീയ പുരാരേഖകളോ ഈ സംഭവത്തെക്കുറിച്ച് ഓര്‍മ്മിക്കാന്‍ പോലും ഭയന്നു. ഈ സംഭവത്തിന്റെ നടുക്കുന്ന, ചോരതിളപ്പിക്കുന്ന ഓര്‍മ്മകള്‍ അവര്‍ണജനതയുടെ ഓര്‍മയില്‍ നിന്ന് മായ്ച്ചുകളയാനുള്ള ആസൂത്രിതശ്രമങ്ങള്‍ അന്നുമുതല്‍ ആരംഭിച്ചിരുന്നു. ഇന്നും അത് നടക്കുന്നു. സവര്‍ണാതിക്രമങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ വലിയ തീജ്വാലയായി കത്തിപ്പടരാതിരിക്കാന്‍ എക്കാലവും സവര്‍ണര്‍ ഉപയോഗിക്കുന്നത് ‘നിനവ് കൊല’ (mnemocide)യാണ്.18 എന്താണ് ‘നിനവ് കൊല’? ആധികാരികവും പാഠ്യപദ്ധതിയുടെ ഭാഗവുമായിട്ടുള്ള ചരിത്രകൃതികളെല്ലാം രചിച്ചത് സവര്‍ണരാണ്. സവര്‍ണരചിതമായ കേരളചരിത്രം അവര്‍ണക്കെതിരായ നിനവ് കൊലയുടെ കൂടി ചരിത്രമാണ്. അങ്ങനെ നോക്കുമ്പോള്‍, സവര്‍ണചരിത്ര പണ്ഡിതരെ ‘നിനവ് കൊലയാളികള്‍’ എന്നു വിശേഷിപ്പിക്കാം. വംശഹത്യയെക്കുറിച്ചുള്ള യു. എന്‍. കണ്‍വെന്‍ഷനനുസരിച്ച് വംശഹത്യ നടപ്പാക്കാനുള്ള ‘അദൃശ്യ’മായ ഉപാധിയാണ് നിനവ് കൊല.19
‘ഇരുട്ടിനുമേല്‍ വെളിച്ചത്തിന്റെ വിജയം’ എന്ന രൂപകത്തിലൂടെയാണ് ഫ്രഞ്ച് വിപ്ലവത്തെ വിശേഷിപ്പിക്കുന്നത്. പുതിയ തുടക്കത്തിനുള്ള അതിയായ അഭിനിവേശത്തെയാണ് ഈ രൂപകം സൂചിപ്പിക്കുന്നത്. വീണ്ടെടുക്കാനാവാത്തവണ്ണം ഭൂതകാലത്തെ പിഴുതെറിയുക! അത് വലിയൊരു ‘ശൂന്യത’ (Void) സൃഷ്ടിക്കുന്നു. അവിടെ ‘Beginning Anew’ മാത്രമെ സാധ്യമാവൂ.
‘ഇരുട്ടിനുമേല്‍ വെളിച്ചത്തിന്റെ വിജയം’ എന്ന രൂപകത്തിലൂടെയാണ് ഫ്രഞ്ച് വിപ്ലവത്തെ വിശേഷിപ്പിക്കുന്നത്. പുതിയ തുടക്കത്തിനുള്ള അതിയായ അഭിനിവേശത്തെയാണ് ഈ രൂപകം സൂചിപ്പിക്കുന്നത്.
ദളവാക്കുളത്തെക്കുറിച്ച് മുന്നോട്ടു വെക്കുന്ന ‘അനുമാന’ (Conjecture) ത്തിനു ആധികാരികത ലഭിക്കണമെങ്കില്‍ അത് Falsifiable ആയിരിക്കണം. ദളവാക്കുളത്ത് ഉത്ഖനനം നടത്തുകയും അസ്ഥിയുടെ അവശിഷ്ടങ്ങള്‍ ലഭിക്കുകയുമാണെങ്കില്‍ അതിന്റെ കാലപ്പഴക്കം അസ്ഥികൂടത്തിനുടമയായ വ്യക്തിയുടെ ലിംഗം, പ്രായം തുടങ്ങിയവയൊക്കെ ഡി.എന്‍.എ. ടെസ്റ്റിലൂടെ കണ്ടെത്താവുന്നതാണ്. അങ്ങനെയാണെങ്കില്‍ എന്റെ hypothesis സാധൂകരിക്കപ്പെടും. അഥവാ, അവശിഷ്ടങ്ങളൊന്നും ലഭിക്കാതിരിക്കുകയാണെങ്കില്‍, കൂട്ടക്കൊലയെക്കുറിച്ചുള്ള hypothesis falsified ആയെന്നുപറയാം. അപ്പോള്‍ ഒരു ചോദ്യം ഉന്നയിക്കാം. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ദളവാക്കുളത്തു തന്നെയാണ് കുഴിച്ചിട്ടത് എന്നതിന് എന്താണുറപ്പ്? ദൃക്‌സാക്ഷി വിവരണങ്ങളോ, പുരാവശിഷ്ടങ്ങളോ, കുഴിച്ചുമൂടാന്‍ ഉപയോഗിച്ചിരിക്കാവുന്ന ഉപകരണങ്ങളുടെ അവശിഷ്ടങ്ങളോ ഒന്നും ലഭ്യമല്ല. അപ്പോള്‍, എന്റെ hypothesis / Conjencture, falsify ചെയ്യാനാവശ്യമായ പരീക്ഷണ നിരീക്ഷണങ്ങള്‍ സാധ്യമല്ലാതെവരുന്നു. ജഡങ്ങള്‍ ക്ഷേത്രസമീപത്തു തന്നെ കുഴിച്ചിട്ടാല്‍, അത് ക്ഷേത്രത്തെ അശുദ്ധമാക്കുമെന്ന ഭീതിയാല്‍ ദൂരെ എവിടേയ്‌ക്കെങ്കിലും കൊണ്ടുപോയിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എന്നാല്‍, അങ്ങനെയൊരു സ്ഥലം കണ്ടെത്തുകയെന്നതും സാദ്ധ്യമല്ല. അങ്ങനെ വരുമ്പോള്‍, എന്റെ hypothesis ‘ചരിത്രസത്യ’ത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്നു എന്നു പറയാം. ഇത് എന്റെ തീസിസിന്റെ ‘സോപാധികമായ ആധികാരികവല്‍ക്കരണ’ (Provinsional authorization)മാണ്.20
1806-ല്‍ വലിയൊരു കൂട്ടം ഈഴവര്‍ വൈക്കം ക്ഷേത്രത്തില്‍ അതിക്രമിച്ചുകടക്കാന്‍ ശ്രമിച്ചു എന്ന വാദം സാധൂകരിക്കപ്പെടണമെങ്കില്‍, അതിനൊരു മതിയായ കാരണ തത്വം (Principle of Sufficient reason) വിശദീകരിക്കേണ്ടതുണ്ട്. ഇതിന് ഞാന്‍ ആശ്രയിക്കുന്നത് പ്രധാനമായും ദളിത് ബന്ധു എന്‍. കെ. ജോസ് രചിച്ച” ദളവാക്കുളം തിരുവിതാംകൂര്‍ ചരിത്രത്തില്‍ (ഒരു പഠനം)” എന്ന കൃതിയാണ്.21