സര്‍വമത സമ്മേളനത്തിന്റെ സമകാലിക പ്രഭാവം

സര്‍വ്വമതസമ്മേളനത്തിനു മുമ്പ് കെ. അയ്യപ്പനുമായും (1923 മേയ് 30) സര്‍വ്വമതസമ്മേളനത്തിനു ശേഷം സി വി കുഞ്ഞുരാമനുമായും (1925) നടന്ന സംഭാഷണങ്ങള്‍ ശ്രദ്ധേയമാണ്. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന ആശയം ആദ്യ സംഭാഷണത്തിലെ സത്തായി നില്‍ക്കുന്നു. മതമെന്നു വെച്ചാല്‍ അഭിപ്രായം. അതേതായാലും മനുഷ്യനു ഒരുമിച്ചു കഴിയാം. ജാതിഭേദം വരരുത്. ഇക്കാര്യത്തില്‍ ഗുരു കര്‍ശനബുദ്ധി പ്രകടിപ്പിച്ചു. ലൗകികനേട്ടങ്ങള്‍ക്കായി മതം മാറുന്നതിനെ ഗുരു അനുകൂലിച്ചിരുന്നില്ലെങ്കിലും ഗാന്ധിയുമായി നടന്ന സംഭാഷണവേളയില്‍ മതപരിവര്‍ത്തനം ചെയ്യുന്നവര്‍ക്കു സ്വാതന്ത്ര്യങ്ങള്‍ ലഭിച്ചു വരുന്നതായി കാണുമ്പോള്‍ അവരെ കുറ്റം പറയാനാവില്ലെന്നു ഗുരു വ്യക്തമാക്കുന്നുണ്ട്

ഏറ്റവും സങ്കീര്‍ണ്ണമെന്നു തോന്നിപ്പിക്കുന്ന ആശയങ്ങളെപ്പോലും കര്‍മ്മപഥത്തിലെത്തിക്കാനുള്ള സവിശേഷസിദ്ധി ശ്രീനാരായണഗുരുവിനുണ്ടായിരുന്നു. എല്ലാ മതങ്ങളുടെയും സാരം ഒന്നുതന്നെയെന്നു ഗുരു നിലപാടു വ്യക്തമാക്കിയിരുന്നു. സംഭാഷണങ്ങള്‍, സന്ദേശങ്ങള്‍, ഉപദേശം അങ്ങനെ പല രൂപത്തിലും ഈ ആശയം ആവിഷ്ക്കരിച്ചിരുന്നു. എന്നിട്ടും പ്രമുഖഗൃഹസ്ഥശിഷ്യരെയും മതപരിവര്‍ത്തന ത്വര വിട്ടൊഴിഞ്ഞില്ല. ആത്മാഭിമാനത്തോടെ ജീവിക്കണമെങ്കില്‍ ഹിന്ദുമതം വെടിയണമെന്നു ചിന്ത ശക്തമായി. ബുദ്ധമതം, ക്രിസ്തുമതം, ഇസ്ലാംമതം – പ്രധാനമായും ഈ മൂന്നു മതങ്ങളാണ് രക്ഷോപായമായി അവര്‍ കണ്ടത്. സി.വി. കുഞ്ഞുരാമന്‍, മിതവാദി സി കൃഷ്ണന്‍, സഹോദരന്‍ അയ്യപ്പന്‍ എന്നീ പ്രമുഖര്‍ മതപരിവര്‍ത്തനത്തില്‍ ഉത്സുകരായിരുന്നു. എന്നാല്‍ മഹാകവി കുമാരനാശാനടക്കമുള്ളവര്‍ ഹിന്ദുമതത്തില്‍ ജീവിച്ചു കൊണ്ടു പരിഷ്ക്കരണം നടപ്പിലാക്കുകയാണു വേണ്ടതെന്ന അഭിപ്രായത്തിൽ ഉറച്ചുനിന്നു. ഇക്കാര്യത്തില്‍ വളരെ വിലപ്പെട്ട രേഖയാണ് ആശാന്റെ ‘മതപരിവര്‍ത്തന രസവാദം’. വാദവും പ്രതിവാദവുമായി അത് മുറുകിയെങ്കിലും സാവകാശം അതിന്‍റെ ഗതിവേഗം കുറഞ്ഞു. നേതാക്കള്‍ക്കിടയില്‍ വന്നുനിറഞ്ഞ കാലുഷ്യത്തിന്റെ കാര്‍മേഘങ്ങള്‍ മെല്ലെ അകന്നു പോയി. ഈ പരിതസ്ഥിതിയിലാണ് 1924 ലെ ശിവരാത്രിക്കാലത്ത് ആലുവയില്‍വെച്ച് സര്‍വ്വമതസമ്മേളനം നടത്തണമെന്ന് ഗുരുദേവന്‍ സത്യവ്രതസ്വാമികളോടു നിർദ്ദേശിക്കുന്നത്. അതു പ്രകാരം ആവശ്യമായ ഒരുക്കങ്ങള്‍ തുടങ്ങി. പ്രസംഗകരുമായി ബന്ധപ്പെട്ടു.നിരവധി പേർക്ക് സമ്മേളനത്തിന്റെ അറിയിപ്പു നൽകി.

1924 മാര്‍ച്ച് 3 (1099 കുംഭം 20) സര്‍വമതസമ്മേളനവേദി പൂര്‍ത്തിയായി. അന്നും പിറ്റേദിവസവുമായി സമ്മേളനം നടന്നു. പ്രവേശന കവാടത്തിൽ ‘വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനും’ എന്ന മഹിതസന്ദേശം ആലേഖനം ചെയ്തിരുന്നു. ഗുരുനിര്‍ദ്ദേശം അനുസരിച്ച് തയ്യാറാക്കിയ ആ സന്ദേശം പിന്നീടു മലയാളികളുടെ സംവാദവേദികളെ തന്നെ ധന്യമാക്കുന്ന വാക്യമായി തീർന്നു.
ഉജ്ജ്വല സംഘാടകരും വാഗ്മികളുമായ സി.വി. കുഞ്ഞുരാമന്‍, ടി.കെ. മാധവന്‍, സഹോദരൻ അയ്യപ്പൻ തുടങ്ങിയ എസ്എന്‍ ഡി പി യോഗം നേതാക്കള്‍ ആലുവയിലെത്തി പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിച്ചു. (കുമാരനാശാന്റെ അഭാവം ഇതിനിടയിലും നൊമ്പരമായി എല്ലാവരിലും ഉണ്ടായിരിന്നിരിക്കണം. ജനുവരിയിലാണല്ലോ കനിവററ കാലന്റെ കരങ്ങൾ ആശാന്റെ ജീവൻ അപഹരിച്ചത്). സത്യവ്രത സ്വാമികള്‍ക്കായിരുന്നു സംഘാടനനേതൃത്വം. രാവിലെത്തന്നെ ഗുരു സംഘാടകകാര്യങ്ങള്‍ തിരക്കുകയും അതിഥികളുടെ താമസം, ഭക്ഷണം, വിശ്രമം മുതലായവയില്‍ ശ്രദ്ധിക്കേണ്ടുന്നവയെക്കുറിച്ച് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. “എത്രയും ഗാംഭീര്യം പ്രകാശിക്കുന്ന മുഖചേഷ്ടകളോടുകൂടിയുള്ള അവിടുത്തെ നിര്‍ദ്ദേശങ്ങള്‍ മഹാപര്‍വ്വതങ്ങള്‍ക്കു പോലും മാറ്റം വരുത്താവുന്ന വിധം ശക്തിമത്തായിരുന്നു.” എന്ന് ഒരു ശിഷ്യന്‍ ഇതേപ്പറ്റി രേഖപ്പെടുത്തുന്നു.

സമ്മേളന നടപടികള്‍ തുടങ്ങാനുള്ള സമയ മായപ്പോള്‍ ഗുരുദേവന്‍ വേദിയുടെ ഒരു ഭാഗത്ത് പ്രഭാഷകരെയും സദസ്യരെയും വീക്ഷിക്കാവുന്നവിധം ഉപവിഷ്ടനായി. സ്വാമിയെ കണ്ടു നമസ്കരിച്ച ശേഷം മദ്രാസ് ഹൈക്കോര്‍ട്ട് ജഡ്ജി ആയിരുന്ന സര്‍ ടി. സദാശിവയ്യര്‍ വേദിയുടെ അദ്ധ്യക്ഷ പദവി ഏറ്റെടുത്തു. സത്യവ്രതസ്വാമികള്‍ സ്വാഗതം ആശംസിച്ചു. ക്രിസ്തുമതസാരം പ്രകാശിപ്പിച്ചുകൊണ്ടു കെ.കെ. കുരുവിളയുടെ പ്രസംഗമായിരുന്നു ആദ്യത്തേത്. തുടര്‍ന്ന് മഞ്ചേരി രാമയ്യര്‍ (ബുദ്ധമതം), സ്വാമി ശിവപ്രസാദ് (ബ്രഹ്മസമാജം) മുഹമ്മദ് മൗലവി (മുഹമ്മദുമതം) പണ്ഡിറ്റ് ഋഷിറാം (ആര്യസമാജം) എന്നിവർ വിഷയം അവതരിപ്പിച്ചു.രണ്ടു ദിവസത്തെ പ്രഭാഷണങ്ങള്‍ക്കും യോഗനടപടികൾക്കും ശേഷം അവിടെ കൂടിയിരിക്കുന്നവര്‍ക്കായി ഗുരു നല്‍കിയ സന്ദേശം സത്യവ്രതസ്വാമികള്‍ വായിച്ചു.

“എല്ലാം മതങ്ങളുടെയും പരമോദ്ദേശ്യം ഒന്നാണെന്നും ഭിന്നമതാനുയായികള്‍ കലഹിച്ചിട്ടാവശ്യമില്ലെന്നും , ഈ മതമഹാസമ്മേളനത്തില്‍ നടന്ന പ്രസംഗങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നതിനാല്‍ നാം ശിവഗിരിയില്‍ സ്ഥാപിക്കാന്‍ വിചാരിക്കുന്ന മഹാ പാഠശാലയില്‍ എല്ലാ മതങ്ങളും പഠിക്കുന്നതിനുവേണ്ട എല്ലാ സൗകര്യങ്ങളും കൂടി ഉണ്ടാകണമെന്നു വിചാരിക്കുന്നു.

“എല്ലാം മതങ്ങളുടെയും പരമോദ്ദേശ്യം ഒന്നാണെന്നും ഭിന്നമതാനുയായികള്‍ കലഹിച്ചിട്ടാവശ്യമില്ലെന്നും , ഈ മതമഹാസമ്മേളനത്തില്‍ നടന്ന പ്രസംഗങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നതിനാല്‍ നാം ശിവഗിരിയില്‍ സ്ഥാപിക്കാന്‍ വിചാരിക്കുന്ന മഹാ പാഠശാലയില്‍ എല്ലാ മതങ്ങളും പഠിക്കുന്നതിനുവേണ്ട എല്ലാ സൗകര്യങ്ങളും കൂടി ഉണ്ടാകണമെന്നു വിചാരിക്കുന്നു. ഈ സ്ഥാപനത്തിന്റെ നടത്തിപ്പിന് അഞ്ചുലക്ഷം രൂപാ പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്നതിന് എല്ലാവരും സഹായിക്കുമെന്ന് വിശ്വസിക്കുന്നു.” സി.വി. കുഞ്ഞുരാമന്‍ യോഗത്തില്‍ കൃതജ്ഞത പ്രകാശിപ്പിച്ചു. മതമൈത്രിക്കായുള്ള ഗുരു സന്ദേശത്തിന്റെ പ്രസക്തി ഇന്നു വര്‍ദ്ധിച്ചിരിക്കുകയാണെന്നതു ഏവര്‍ക്കും വ്യക്തമാണല്ലോ. ലോകത്തെ രണ്ടാമത്തേയും ഏഷ്യയിലെ ആദ്യത്തേതുമായിരുന്നു ആലുവയില്‍ നടന്ന സര്‍വ്വമതസമ്മേളനം. 1893 സെപ്തംബറില്‍ ചിക്കാഗോയില്‍ നടന്ന വേള്‍ഡ് ഓഫ് റിലീജ്യണ്‍സ് എന്ന ആദ്യ ലോക സമ്മേളനത്തില്‍ മതാചാര്യന്മാരുടെ തത്വഭാഷണത്തിനാണ് ഊന്നല്‍ നല്‍കിയത്. ആലുവസമ്മേളനമാകട്ടെ, മതങ്ങളുടെ മൂലതത്ത്വങ്ങൾ അവതരിപ്പിക്കുക വഴി അവയുടെ ഏകത വിളംബരം ചെയ്യലാണു ലക്ഷ്യം വെച്ചത്.

മതങ്ങളുടെ ഏകാത്മകമൂല്യം പരസ്പരം അറിയുന്നതിന് ഒരു സര്‍വ്വമതസമ്മേളനം വിളിച്ചുകൂട്ടണമെന്ന ആഗ്രഹം നേരത്തെ തന്നെ ഗുരു പ്രകടിപ്പിച്ചിരുന്നു. ഇതിനു പശ്ചാത്തലമൊരുക്കും വിധമുള്ള സംഭാഷണങ്ങള്‍ പല ഘട്ടങ്ങളിലായി സ്വാമി നടത്തിയിരുന്നു. സര്‍വ്വമതസമ്മേളനത്തിനു മുന്‍പ് കെ. അയ്യപ്പനുമായും (1923 മേയ് 30) സര്‍വ്വമതസമ്മേളനത്തിനു ശേഷം സി വി കുഞ്ഞുരാമനുമായും (1925) നടന്ന സംഭാഷണങ്ങള്‍ ശ്രദ്ധേയമാണ്.

രണ്ട്
സര്‍വമതസമ്മേളനത്തിന്റെ യഥാര്‍ത്ഥസത്ത വെളിപ്പെട്ടു കിട്ടാന്‍ മാനവസൗഹാര്‍ദ്ദത്തില്‍ മനസ്സര്‍പ്പിച്ചവര്‍ കടന്നു പോകേണ്ട ചിലരേഖകളുണ്ട്. ഗുരുവിന്റെ ചിന്താധാരയുടെയും കര്‍മ്മമേഖലയുടെയും സര്‍വകാലപ്രസക്തി അവ തെളിയിക്കുന്നു.
ഒന്ന്: സര്‍വമതസമ്മേളനത്തിന് സ്വാഗതമാശംസിച്ച് സത്യവ്രതസ്വാമികള്‍ നടത്തിയ പ്രസംഗം.
രണ്ട്: സംഭാഷണങ്ങള്‍-പ്രത്യേകമായി പറയേണ്ടവ. സി വി കുഞ്ഞുരാമന്‍, സഹോദരന്‍ അയ്യപ്പന്‍, മഹാത്മാഗാന്ധി എന്നിവരുമായി നടത്തിയത്.
മൂന്ന്: ആത്മോപദേശശതകത്തിലെ ‘മതമീമാംസ’
മതങ്ങളുടെ ഏകാത്മകമൂല്യം പരസ്പരം അറിയുന്നതിന് ഒരു സര്‍വ്വമതസമ്മേളനം വിളിച്ചുകൂട്ടണമെന്ന ആഗ്രഹം നേരത്തെ തന്നെ ഗുരു പ്രകടിപ്പിച്ചിരുന്നു. ഇതിനു പശ്ചാത്തലമൊരുക്കും വിധമുള്ള സംഭാഷണങ്ങള്‍ പല ഘട്ടങ്ങളിലായി സ്വാമി നടത്തിയിരുന്നു. സര്‍വ്വമതസമ്മേളനത്തിനു മുന്‍പ് കെ. അയ്യപ്പനുമായും (1923 മേയ് 30) സര്‍വ്വമതസമ്മേളനത്തിനു ശേഷം സി വി കുഞ്ഞുരാമനുമായും (1925) നടന്ന സംഭാഷണങ്ങള്‍ ശ്രദ്ധേയമാണ്. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന ആശയം ആദ്യ സംഭാഷണത്തിലെ സത്തായി നില്‍ക്കുന്നു. മതമെന്നു വെച്ചാല്‍ അഭിപ്രായം. അതേതായാലും മനുഷ്യനു ഒരുമിച്ചു കഴിയാം. ജാതിഭേദം വരരുത്. ഇക്കാര്യത്തില്‍ ഗുരു കര്‍ശനബുദ്ധി പ്രകടിപ്പിച്ചു. ജീവിതകാലത്ത് ഏറ്റവുമേറെ എടുത്തു പറഞ്ഞ ഒരാശയം ജാതി പോണം എന്നു തന്നെ ആയിരുന്നു. മനുഷ്യന്‍ ഒരു ജാതി, അതാണു നമ്മുടെ മതം എന്നും പ്രസ്താവിച്ചത് ഈ സംഭാഷണവേളയിലാണ്. ലൗകികനേട്ടങ്ങള്‍ക്കായി മതം മാറുന്നതിനെ ഗുരു അനുകൂലിച്ചിരുന്നില്ലെങ്കിലും ഗാന്ധിയുമായി നടന്ന സംഭാഷണവേളയില്‍ മതപരിവര്‍ത്തനം ചെയ്യുന്നവര്‍ക്കു സ്വാതന്ത്ര്യങ്ങള്‍ ലഭിച്ചു വരുന്നതായി കാണുമ്പോള്‍ അവരെ കുറ്റം പറയാനാവില്ലെന്നു ഗുരു വ്യക്തമാക്കുന്നുണ്ട്. 1099 കുംഭം 29നു വൈക്കം സത്യാഗ്രഹകാലത്താണ് ഈ സംഭാഷണം നടക്കുന്നത്.
“ഗാന്ധിജി: മതപരിവര്‍ത്തനം ചെയ്യണമെന്നും അതാണു സ്വാതന്ത്ര്യലബ്ധിക്കു ശരിയായ വഴിയെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. സ്വാമിജി അതിന് അനുവദിക്കുന്നുണ്ടോ?

“സ്വാമി: നമ്മുടെ ഉപദേശസാരം അതുതന്നെയാണ്. ആലുവാവെച്ച് കൂടിയ സര്‍വ്വമതസമ്മേളനാവസരത്തില്‍ നാം അതു പ്രസ്താവിച്ചിട്ടുണ്ടല്ലോ. രാജ്യങ്ങള്‍ തമ്മിലും സമുദായങ്ങള്‍ തമ്മിലുമുള്ള ശണ്ഠ ഒന്നു മറ്റൊന്നിനെ തോല്പിക്കുമ്പോള്‍ അവസാനിക്കും. മതങ്ങള്‍ തമ്മില്‍ പൊരുതിയാല്‍ ഒടുങ്ങാത്തതുകൊണ്ട് ഒന്നിന് മറ്റൊന്നിനെ തോല്പിക്കാന്‍ കഴിയുകയില്ല. ഈ മതപ്പോരിന് അവസാനമുണ്ടാകണമെങ്കില്‍, സമബുദ്ധിയോടുകൂടി എല്ലാ മതങ്ങളും എല്ലാവരും പഠിക്കണം.

സ്വാമി: മതപരിവര്‍ത്തനം ചെയ്തവര്‍ക്ക് സ്വാതന്ത്ര്യങ്ങള്‍ ലഭിച്ചു വരുന്നതായി കാണുന്നുണ്ട്. അതു കാണുമ്പോള്‍ ജനങ്ങള്‍ മതപരിവർത്തനം നന്നെന്നു പറയുന്നതില്‍ അവരെ കുറ്റപ്പെടുത്താനാവില്ല.
ഗാന്ധിജി: ആദ്ധ്യാത്മികമായ മോക്ഷലാഭത്തിന് ഹിന്ദുമതം മതിയാകുമെന്നു സ്വാമിജി വിചാരിക്കുന്നുണ്ടോ?
സ്വാമി: അന്യമതങ്ങളിലും മോക്ഷമാര്‍ഗ്ഗം ഉണ്ടല്ലോ?
ഗാന്ധിജി: അന്യമതങ്ങളുടെ കാര്യം ഇരിക്കട്ടെ. ഹിന്ദുമതം മോക്ഷലാഭത്തിനു പര്യാപ്തമാണെന്നുതന്നെയോ സ്വാമിജിയുടെ അഭിപ്രായം?
സ്വാമി: ആദ്ധ്യാത്മികമായ മോക്ഷലാഭത്തിന് ധാരാളം പര്യാപ്തം തന്നെ. ലൗകികമായ സ്വാതന്ത്ര്യത്തെ ആണല്ലോ ജനങ്ങള്‍ അധികം ഇച്ഛിക്കുന്നത്.
ഗാന്ധിജി: അയിത്താചാരവും മറ്റും കൊണ്ടുള്ള അസ്വാതന്ത്ര്യമല്ലേ, അതിരിക്കട്ടെ ആദ്ധ്യാത്മികമോക്ഷത്തിനു മതപരിവര്‍ത്തനം ആവശ്യമെന്നു സ്വാമിജിക്കഭിപ്രായമുണ്ടോ?
സ്വാമി: ആദ്ധ്യാത്മികമോക്ഷത്തിനായി മതപരിവര്‍ത്തനം ആവശ്യമില്ല.”
സി. വി. കുഞ്ഞുരാമനുമായി നടത്തിയ ദീര്‍ഘസംഭാഷണം സ്വാമിയുടെ ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ആഹ്വാനത്തെ കേന്ദ്രീകരിച്ചായിരുന്നു. എല്ലാ മതങ്ങളുടെയും ഉദ്ദേശ്യം ഒന്നു തന്നെയെന്ന് സ്വാമി സംഭാഷണവേളയില്‍ പ്രസ്താവിച്ചു.

“സ്വാമി: എല്ലാ മതങ്ങളുടെയും ഉദ്ദേശ്യം ഒന്നുതന്നെ. നദികള്‍ സമുദ്രത്തില്‍ ചേര്‍ന്നാല്‍പിന്നെ തിരക്കുഴിയെന്നും നടുക്കടലെന്നുമുണ്ടോ? ജീവാത്മാക്കള്‍ക്കു ഊര്‍ദ്ധ്വമുഖത്വം ഉണ്ടാക്കുവാനുള്ള അധികാരമേ മതങ്ങള്‍ക്കുള്ളൂ. അതുണ്ടായിക്കഴിഞ്ഞാല്‍ സൂക്ഷ്മം അവര്‍ താനെ അന്വേഷിച്ചു കണ്ടെത്തിക്കൊള്ളും. സൂക്ഷ്മാന്വേഷണത്തെ സഹായിക്കുന്ന മാര്‍ഗ്ഗദര്‍ശികള്‍ മാത്രമാണ് മതങ്ങള്‍. സൂക്ഷ്മമറിഞ്ഞവനു മതം പ്രമാണമല്ല. മതത്തിന് അവന്‍ പ്രമാണമാണ്. ബുദ്ധമതം പഠിച്ചാണോ ബുദ്ധന്‍ നിര്‍വ്വാണമാര്‍ഗ്ഗം ഉപദേശിച്ചത്. ബുദ്ധന്‍ നിര്‍വ്വാണമാര്‍ഗ്ഗം ആരാഞ്ഞറിഞ്ഞ് ആ മാര്‍ഗ്ഗം ഉപദേശിച്ചു. അതു പിന്നീട് ബുദ്ധമതമായി. ബുദ്ധനു ബുദ്ധമതം കൊണ്ടു പ്രയോജനമുണ്ടോ?
ഞാന്‍(സി.വി.) : ഇല്ല.
സ്വാമി: ക്രിസ്തുവിന് ക്രിസ്തുമതം കൊണ്ടു പ്രയോജനമില്ല. അതുപോലെ മറ്റു മതങ്ങളെക്കുറിച്ചും പറയാവുന്നതാണ്. എന്നാല്‍ ബുദ്ധമതം കൊണ്ടു ബുദ്ധമതക്കാര്‍ക്കും ക്രിസ്തുമതംകൊണ്ട് ക്രിസ്തുമതക്കാര്‍ക്കും പ്രയോജനമുണ്ട്. അതുപോലെ എല്ലാ മതങ്ങളും അതതു മതാനുയായികൾക്കു പ്രയോജനമുള്ളവതന്നെ.”
വ്യാജ്യഗ്രാഹ്യ വിവേചനത്തോടുകൂടി എല്ലാ മതഗ്രന്ഥങ്ങളും പഠിക്കണമെന്നാണു തൃപ്പാദങ്ങളുടെ ഉപദേശസാരമെന്നു ഞാന്‍ മനസ്സിലാക്കട്ടെയോ എന്ന സി വിയുടെ ചോദ്യത്തിനു പ്രതിവചനം ഇപ്രകാരമായിരുന്നു.
“സ്വാമി: നമ്മുടെ ഉപദേശസാരം അതുതന്നെയാണ്. ആലുവാവെച്ച് കൂടിയ സര്‍വ്വമതസമ്മേളനാവസരത്തില്‍ നാം അതു പ്രസ്താവിച്ചിട്ടുണ്ടല്ലോ. രാജ്യങ്ങള്‍ തമ്മിലും സമുദായങ്ങള്‍ തമ്മിലുമുള്ള ശണ്ഠ ഒന്നു മറ്റൊന്നിനെ തോല്പിക്കുമ്പോള്‍ അവസാനിക്കും. മതങ്ങള്‍ തമ്മില്‍ പൊരുതിയാല്‍ ഒടുങ്ങാത്തതുകൊണ്ട് ഒന്നിന് മറ്റൊന്നിനെ തോല്പിക്കാന്‍ കഴിയുകയില്ല. ഈ മതപ്പോരിന് അവസാനമുണ്ടാകണമെങ്കില്‍, സമബുദ്ധിയോടുകൂടി എല്ലാ മതങ്ങളും എല്ലാവരും പഠിക്കണം. അപ്പോള്‍ പ്രധാന തത്ത്വങ്ങളില്‍ അവയ്ക്കു തമ്മില്‍ സാരമായ വ്യത്യാസമില്ലെന്നു വെളിപ്പെടുന്നതാണ്. അങ്ങനെ വെളിപ്പെട്ടുകിട്ടുന്ന മതമാണ് നാം ഉപദേശിക്കുന്ന ‘ഏകമതം’. “
ഇതേ ആശയങ്ങള്‍ തത്ത്വപ്രതിപാദനശൈലിയില്‍ വളരെ വ്യക്തമായി ആത്മോപദേശ ശതകത്തിലുണ്ട്.മതമീമാംസയെന്നറിയപ്പെടുന്ന ഏറ്റവും ലളിതമായ ശ്ലോകങ്ങളാണിവ. 44 മുതൽ 47 വരെയുള്ള ശ്ലോകങ്ങള്‍ അവയുടെ വ്യാഖാനസഹിതം ഇവിടെ നല്‍കുന്നു.

  1. പലമതസാരവുമേകമെന്നു പാരാ-
    തുലകിലൊരാനയിലന്ധരെന്നപോലെ
    പലവിധ യുക്തി പറഞ്ഞു പാമരന്മാ-
    രലവതു കണ്ടലയാതമര്‍ന്നിടേണം.
    മതങ്ങളുടെയെല്ലാം സാരം ഒന്നാണെന്നറിയാതെ, ആനയെ കണ്ട അന്ധമാരെ പോലെ, ഓരോരുത്തരും അവര്‍ സ്പര്‍ശിച്ച അവയവം പോലെയാണ് ആനയെന്നു യുക്തിപൂര്‍വ്വം സമര്‍ത്ഥിക്കുന്നു. ഈ അജ്ഞാനികളുടെ വാദപ്രതിവാദത്തിന്റെ പരവശത കണ്ട് അസ്വസ്ഥരാകാതെ അറിവുള്ളവര്‍ മന:ശാന്തിയോടെ കഴിയണം – (അവരവരുടെ മതം ശ്രേഷ്ഠം അല്ലാത്തവ നികൃഷ്ടമെന്ന മനോഭാവത്തോടെ കലഹിക്കുന്നവരോട് എല്ലാ മതങ്ങളുടെയും അന്ത:സത്ത ഒന്നു തന്നെയെന്നു ഗുരു. ഇതു മനസ്സിലാകാതെ കലഹിക്കുന്നവരുടെ മനസ്സില്‍ അജ്ഞാന തിമിരമാണ്. വിവേകജ്ഞാനമുള്ളവര്‍ ഇതു മനസ്സിലാക്കി സ്വസ്ഥരായിരുന്നു കൊള്ളണമെന്നു ഉപദേശിക്കുന്നു.ലേ:)
  2. ഒരു മതമന്യനു നിന്ദ്യമൊന്നിലോതും
    കരുവപരന്റെ കണക്കിനൂനമാകും;
    ധരയിലിതിന്റെ രഹസ്യമൊന്നുതാനെ-
    ന്നറിവളവും ഭ്രമമെന്നറിഞ്ഞിടേണം.
    ഒരു മതത്തില്‍ പെട്ടവര്‍ മറ്റൊരു മതത്തെ നിന്ദിക്കുന്നു. ഒന്നില്‍ പറയുന്ന മത തത്ത്വങ്ങളില്‍ മറ്റേ മതത്തില്‍ പെട്ടയാള്‍ക്കു കുറവുള്ളതായി തോന്നും. മതങ്ങളുടെയെല്ലാം ആന്തരികമായ പൊരുള്‍ അന്വേഷിച്ചറിയുമ്പോള്‍ അവ ഒന്നാണെന്നറിയും. അതുവരെ ബുദ്ധിഭ്രമത്തില്‍ പെട്ടുഴലുമെന്നത് അറിയണം
    (മനുഷ്യര്‍ ചിന്തിക്കാന്‍ തുടങ്ങിയ കാലം മുതലെ ആത്മാന്വേഷണം ആരംഭിച്ചിട്ടുണ്ട്. മതം പിറക്കാന്‍ പിന്നെയും കാലമെടുത്തു. വ്യത്യസ്ത കാലങ്ങളില്‍ രൂപം കൊണ്ട മതങ്ങള്‍ കാലത്തിന്റെയും പ്രദേശത്തിന്‍റെയും സമൂഹ സാഹചര്യങ്ങളുടെയും വ്യത്യാസമനുസരിച്ച് ബാഹ്യരൂപത്തില്‍, ആചാരാനുഷ്ഠാനങ്ങളിലെല്ലാം വ്യത്യസ്തമാകാം. പക്ഷെ സത്യം, സ്നേഹം, സാഹോദര്യം, നന്മ തുടങ്ങിയ മൂല്യങ്ങളാണ് അവയുടെ ആന്തരിക സത്ത. ഈ സമാനത മനസ്സിലാക്കുന്നവര്‍ക്ക് മതവിദ്വേഷത്തിന്നടിമയാകാന്‍ കഴിയില്ല – ലേ.)
  3. പൊരുതു ജയിപ്പതസാദ്ധ്യമൊന്നിനോടൊ-
    ന്നൊരു മതവും പൊരുതാലൊടുങ്ങുവീല
    പരമതവാദിയിതോര്‍ത്തിടാതെ പാഴേ
    പൊരുതു പൊലിഞ്ഞിടുമെന്ന ബുദ്ധി വേണം.
    പരമതത്തെ നിന്ദിച്ചോ എതിര്‍ത്തോ ജയിക്കുകയെന്നത് സാധ്യമായ കാര്യമല്ല. ഒരു മതത്തെ ദുഷിച്ചു പറഞ്ഞതുകൊണ്ട് ആ മതം നശിക്കുകയില്ലെന്നു പരമതനിന്ദകര്‍ ഓര്‍ക്കണം.ഈ സത്യമോര്‍ക്കാതെ എതിരിട്ടു സ്വയം നശിക്കാതിരിക്കാനുള്ള വിവേക ബുദ്ധി ഉണ്ടാകണം
    (ആത്മാവിനു ശാന്തിയും സമാധാനവും നല്‍കുന്നു എന്ന അവകാശപ്പെടുന്ന മതങ്ങള്‍ക്കകത്തും പുറത്തും നടക്കുന്ന നിരവധിയായ കലഹങ്ങള്‍ നൂറ്റാണ്ടുകളായി കണ്ടു കൊണ്ടിരിക്കുകയാണ്. അവയില്‍ നിന്നുള്‍കൊള്ളേണ്ട പാഠം ഈ വരികളിലുണ്ട്. ഒരു മതത്തോടും പൊരുതി ജയിക്കാനോ ഒരു മതത്തെയും ഇല്ലാതാക്കാനോ സാധിക്കില്ല. വ്യക്തിയുടെ സ്വകാര്യതയുടെ ഭാഗമായി മതപ്രവര്‍ത്തനങ്ങള്‍ മാറിയില്ലെങ്കില്‍ ഏറ്റവും വലിയ അശാന്തിയുടെ കേന്ദ്രങ്ങളായി മതവും മതസ്ഥാപനങ്ങളും മാറുമെന്ന മുന്നറിയിപ്പും ഈ വരികളിലുണ്ട്.ലേ:)
  4. ഒരു മതമാകുവതിന്നുരപ്പതെല്ലാ-
    വരുമിതു വാദികളാരുമോര്‍ക്കുവീല;
    പരമതവാദമൊഴിഞ്ഞ പണ്ഡിതന്മാ-
    രറിയുമിതിന്റെ രഹസ്യമിങ്ങശേഷം.
    ഓരോ മതക്കാരും വാദിക്കുന്നത് എല്ലാവരും തങ്ങളുടെ മതത്തില്‍ ചേരണമെന്നാണ്. അതതു മതത്തിനായി വാദിക്കുന്നവര്‍ ഇത് ഓര്‍ക്കാറില്ല. അന്യ മതങ്ങളെ നിന്ദിക്കാത്ത വിവേകശാലികളായ വിദ്വാന്മാര്‍ ഇതിന്‍റെ രഹസ്യം മുഴുവനുമറിഞ്ഞു പെരുമാറുന്നു.
    (അവനവന്റെ മതത്തെക്കുറിച്ചുള്ള മിഥ്യാഭിമാനവും മറ്റു മതങ്ങളോടുള്ള വിദ്വേഷവുമാണു മതമൗലികവാദം, വര്‍ഗീയത, മതഭീകരവാദം എന്നീ മുഖഭാവങ്ങളിലേക്കു മാറുന്നതെന്ന് ലോകസംഭവങ്ങള്‍ പഠിപ്പിക്കുന്നു. ഇത് ദീര്‍ഘദര്‍ശനം ചെയ്യാന്‍ ഗുരുവിനായി. ജാതിഭേദവും മതദ്വേഷവുമില്ലാത്ത ഒരു മാതൃകാ സ്ഥാനത്തു മാത്രമേ സമൂഹത്തിന് സര്‍വ്വതോമുഖമായ പുരോഗതി ഉണ്ടാവുകയുള്ളൂവെന്നതും പാഠമാണ്.ലേ:)

മൂന്ന്
എല്ലാ മതവും ആന്തരികസത്തയില്‍ ഏകമായിരിക്കുന്നുവെന്ന തിരിച്ചറിവിനെ പ്രകാശിപ്പിക്കുകയെന്ന ലക്ഷ്യമാണ് സര്‍വ്വമതസമ്മേളനത്തിനുണ്ടായിരുന്നത്. ഏകമതം എന്ന് ആശയം ശ്രീനാരായണ ഗുരു , സി വി കുഞ്ഞുരാമനുമായുള്ള സംഭാഷണത്തില്‍ ഒന്നുകൂടെ വ്യക്തമാക്കി.
“ഹിന്ദുസ്ഥാനനിവാസികളുടെ മതം ഹിന്ദുമതം എന്നാണെങ്കില്‍ ഹിന്ദുസ്ഥാനത്ത് ഇപ്പോള്‍ അധിവസിക്കുന്ന ക്രിസ്ത്യാനികളുടെയും മുഹമ്മദീയരുടെയും മതങ്ങളും ഹിന്ദുമതം തന്നെയാണ്. അങ്ങനെ ആരും പറയുന്നുമില്ല, സമ്മതിക്കുന്നുമില്ല. ഇപ്പോള്‍ ഹിന്ദുമതം എന്നു പറയുന്നത് ക്രിസ്തുമതം, മുഹമ്മദുമതം മുതലായി ഹിന്ദുസ്ഥാനത്തിനു വെളിയില്‍നിന്നുവന്ന മതങ്ങള്‍ ഒഴിച്ചു ഹിന്ദുസ്ഥാനത്തില്‍തന്നെ ഉത്ഭവിച്ചിട്ടുള്ള മതങ്ങള്‍ക്കുള്ള ഒരു പൊതുപേരാകുന്നു. അതുകൊണ്ടാണ് ബുദ്ധമതം, ജൈനമതം മുതലായവയും ഹിന്ദുമതം തന്നെയെന്നു ചിലര്‍ പറയുന്നത്. വൈദികമതം, പൗരാണികമതം, ദ്വൈതമതം, വൈശേഷികമതം, മീമാംസകമതം, സാംഖ്യമതം, അദ്വൈതമതം, വിശിഷ്ടാദ്വൈതമതം, ശൈവമതം, ശാക്തേയമതം, വൈഷ്ണവമതം എന്നിങ്ങനെ പ്രത്യക്ഷത്തില്‍ വിഭിന്നങ്ങളായിരിക്കുന്ന അനേക മതങ്ങള്‍ക്കു എല്ലാറ്റിനുംകൂടി ഹിന്ദുമതം എന്ന ഒരു പൊതുപ്പേരു പറയുന്നത് യുക്തിഹീനമല്ലെങ്കില്‍ മനുഷ്യജാതിക്കെല്ലാറ്റിനും മോക്ഷപ്രാപ്തിക്ക് ഉപയുക്തങ്ങളായി ദേശകാലാവസ്ഥകള്‍ അനുസരിച്ചു ഓരോ ആചാര്യന്മാര്‍ ഈഷ് ദീഷൽ ഭേദങ്ങളോടുകൂടി ഉപദേശിച്ചിട്ടുള്ള എല്ലാ മതങ്ങള്‍ക്കുംകൂടി ഏകമായ ലക്ഷ്യത്തോടുകൂടി ‘ഏകമതം’ എന്നു പറയുന്നതില്‍ എന്തിനാണ് യുക്തിഹീനതയെ സംശയിക്കുന്നത്.”
ഇങ്ങനെ സംഭാഷണങ്ങളിലും സന്ദേശങ്ങളിലും കവിതയിലും വിവിധ ആവിഷ്ക്കാരരൂപങ്ങളില്‍ ഗുരു വെളിപ്പെടുത്തിയ ആശയങ്ങളാണ് സര്‍വ്വമതസമ്മേളനത്തിന്റെ സ്വാഗതപ്രസംഗത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതെന്നു വായിച്ചു നോക്കിയാല്‍ മനസ്സിലാകും.

സാഹോദര്യത്തിനു മുഹമ്മദുമതവും സ്നേഹത്തിനു ക്രിസ്തുമതവും അഹിംസയ്ക്കു ബുദ്ധനും മുഖ്യത കല്പിച്ചതിന് അതതു കാലത്തെ സാമൂഹിക പ്രവണതകള്‍ കാരണമായി. ബുദ്ധന്‍റെ കാലത്തു ഹിംസ കലശലായിരുന്നു. അതിനാല്‍ അഹിംസാധര്‍മ്മത്തിനു ബുദ്ധന്‍ മുഖ്യത കല്പിച്ചു. നബിയുടെ കാലത്ത് അറേബ്യയില്‍ സാഹോദര്യത്തിന് മുഖ്യത കല്പിക്കേണ്ടത് ആവശ്യമായിരുന്നിരിക്കാം. അതിനാല്‍ അദ്ദേഹത്തിന്റെ മതത്തില്‍ സാഹോദര്യത്തിനു മുഖ്യത കാണുന്നു.

സാഹോദര്യത്തിനു മുഹമ്മദുമതവും സ്നേഹത്തിനു ക്രിസ്തുമതവും അഹിംസയ്ക്കു ബുദ്ധനും മുഖ്യത കല്പിച്ചതിന് അതതു കാലത്തെ സാമൂഹിക പ്രവണതകള്‍ കാരണമായി. ബുദ്ധന്‍റെ കാലത്തു ഹിംസ കലശലായിരുന്നു. അതിനാല്‍ അഹിംസാധര്‍മ്മത്തിനു ബുദ്ധന്‍ മുഖ്യത കല്പിച്ചു. നബിയുടെ കാലത്ത് അറേബ്യയില്‍ സാഹോദര്യത്തിന് മുഖ്യത കല്പിക്കേണ്ടത് ആവശ്യമായിരുന്നിരിക്കാം. അതിനാല്‍ അദ്ദേഹത്തിന്‍റെ മതത്തില്‍ സാഹോദര്യത്തിനു മുഖ്യത കാണുന്നു. ഇത്രയും വിവരിച്ച ശേഷം ശ്രീനാരായണഗുരു ഉന്നയിച്ച ചോദ്യമുണ്ട് – ഒരു നൂറ്റാണ്ടാകുന്നു ആ ചോദ്യത്തിന്.
“ഇന്ന് ഇന്ത്യയുടെ ആവശ്യം എന്താണ്?”
ഗുരു തന്നെ നല്‍കിയ മറുപടി ഇതാണ്: ‘ജാതികള്‍ തമ്മിലും മതങ്ങള്‍ തമ്മിലും ഉള്ള മത്സരത്തില്‍ നിന്നു മോചനം. സമബുദ്ധിയോടും സമഭക്തിയോടും കൂടി എല്ലാ മതങ്ങളെയും എല്ലാവരും പഠിച്ചറിയാനും ലഭിച്ച അറിവിനെ പരസ്പരം സ്നേഹപൂര്‍വ്വം വിനിമയം ചെയ്യുവാനും ശ്രമിക്കട്ടെ. മത്സരം മതം നിമിത്തമല്ല മദം നിമിത്തമാണെന്ന് അപ്പോള്‍ മനസ്സിലാവും.”
മതപരിര്‍ത്തനത്തിന്‍റെയും വിവിധ മതവിഭാഗങ്ങള്‍ തമ്മിലുള്ള ചില കലഹങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു ഈ ചോദ്യം.
ഗുരുവിന്റെ ആ ചോദ്യവും ഉത്തരവും ഇന്നു കൂടുതല്‍ കൂടുതല്‍ പ്രസക്തമായിരിക്കയാണ്. ഇന്ത്യയില്‍ മാത്രമല്ല ഏഷ്യയിലെങ്ങും സര്‍വ്വമതസമ്മേളനങ്ങള്‍ നടത്തുകയെന്നത് കാലഘട്ടത്തിന്റെആവശ്യമായിരിക്കുകയാണെന്നു പറയട്ടെ.
9995431033

Author

Scroll to top
Close
Browse Categories