വരൂ, ശാസ്ത്രത്തെ അടുത്തറിയാം

പേടിച്ചുകൊണ്ട് പഠിക്കേണ്ട വിഷയമല്ല സയന്‍സ്. ആസ്വദിച്ചുകൊണ്ടും, അടുത്തറിഞ്ഞുകൊണ്ടും പഠിക്കേണ്ട വിഷയമാണ്. സ്‌കൂള്‍ കുട്ടികളോട് ഇഷ്ടമില്ലാത്ത അല്ലെങ്കില്‍ പഠിക്കാന്‍ ബുദ്ധിമുട്ടുള്ള വിഷയം ഏതെന്ന ചോദ്യത്തിന് പകുതിയിലേറെപ്പേരും നല്‍കുന്ന ഉത്തരം കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നിവയായിരിക്കും. ചരിത്രം പോലെയോ, ഭാഷാവിഷയങ്ങള്‍ പോലെയോ എന്തുകൊണ്ടാണ് ശാസ്ത്രത്തെ കുട്ടികള്‍ക്ക് ഇഷ്ടപ്പെടാന്‍ കഴിയാത്തത്? അകലെമാറി നില്‍ക്കുന്നത്? ഭയപ്പെടുന്നത്?. പ്രശസ്തമായ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെവിനോദത്തോടൊപ്പം വിജ്ഞാനവും പ്രദാനം ചെയ്യുന്ന സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റി (സി-സിസ്) പൂര്‍ണ്ണമായും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മാറ്റിവച്ചിരിക്കുന്നു. സ്‌കൂള്‍ പഠനകാലത്തുതന്നെ ഒരു സര്‍വ്വകലാശാലയിലെ അന്തരീക്ഷം കുട്ടികള്‍ക്ക് അനുഭവിക്കുവാനും അതിലൂടെ അവര്‍ക്ക് ഉന്നത-ശാസ്ത്രപഠനത്തില്‍ താല്‍പ്പര്യം വളര്‍ത്തുവാനും സി-സിസിൽ കഴിയും.
പഠിക്കുന്നതിന് ഒരു രീതിശാസ്ത്രം നിലവിലുണ്ടോ? തീര്‍ച്ചയായും ഉണ്ട്. പരമ്പരാഗത രീതിയില്‍ പുസ്തകങ്ങളില്‍ നിന്ന് വായനയിലൂടെയും മറ്റും പാഠങ്ങള്‍ ഹൃദിസ്ഥമാക്കുകയും അത് പരീക്ഷകളില്‍ എഴുതിഫലിപ്പിച്ചുകൊണ്ട് മാര്‍ക്കുനേടുകയും ചെയ്യുകയെന്ന പതിവുരീതിയില്‍ നിന്നും നാമിതുവരെ വിമുക്തി നേടിയിട്ടില്ല. അറിവു നേടുകയെന്ന പ്രക്രിയ അന്നുമിന്നും ഇത്തരത്തില്‍ ഒരേരീതിയില്‍ തന്നെ മുന്നോട്ടുപോയ്‌ക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ശാസ്ത്രബോധമുള്ള ഒരു തലമുറയുടെ ആവശ്യകത ഇന്ന് മുമ്പത്തേക്കാളുമേറെ സമൂഹം ആവശ്യപ്പെടുന്ന കാലത്തിലൂടെയാണ് നാം കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്.

ശാസ്ത്രബോധമുള്ള തലമുറയെ വാര്‍ത്തെടുക്കണമെങ്കില്‍ ശാസ്ത്രം എങ്ങനെ മനസ്സിലാക്കണമെന്നും, പഠിക്കണമെന്നും അറിയുകയാണ് ആദ്യപടി. അതുതന്നെ കുട്ടികളില്‍ നിന്നുതന്നെ തുടങ്ങുകയും വേണം. പക്ഷേ, ഇന്ന് ഒരു പ്രത്യേക സമൂഹം കുട്ടികള്‍ മാത്രം ശാസ്ത്രപഠനത്തിലേക്ക് വരികയും അവരുടെ ലക്ഷ്യം മെഡിക്കല്‍, ശാസ്ത്രഗവേഷണം, ബഹിരാകാശഗവേഷണം, കെമിക്കല്‍ രംഗം എന്നിങ്ങനെ ചുരുങ്ങിയ തൊഴില്‍ രംഗങ്ങളില്‍ ഒതുങ്ങുകയും ചെയ്യുന്നു.
വരേണ്യവര്‍ഗത്തിനുമാത്രം പ്രാപ്യമാകുന്ന രംഗമായും ശാസ്ത്രരംഗം വിലയിരുത്തപ്പെടുന്നുണ്ട്. പത്താംക്ളാസില്‍ കൂടുതല്‍ മാര്‍ക്കുനേടുന്നവര്‍ ആദ്യം സയന്‍സ് സ്ട്രീം തിരഞ്ഞെടുക്കുന്നതും ഇതുമായി കൂട്ടിവായിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ അതുപോലെ മികച്ചവര്‍ക്കുമാത്രം പഠിക്കേണ്ടതാണോ ശാസ്ത്രം? ശാസ്ത്രപഠനം പഠനത്തില്‍ മികവുപുലര്‍ത്തുന്നവര്‍ക്കുമാത്രം പഠിക്കാന്‍ കഴിയുന്ന വിഷയമാണോ? ശാസ്ത്രപഠനം ദുഷ്‌കരമാണോ? എവിടെവച്ചാണ് നാം ആ പ്രശ്നത്തെ മറികടക്കേണ്ടത്?
പഠനം ജനനം മുതല്‍
ഒരു കുട്ടി ഗര്‍ഭസ്ഥാവസ്ഥയില്‍ തന്നെ ചുറ്റിനുമുള്ള കാണുന്നതും, കേള്‍ക്കുന്നതും ഒക്കെ മനസിലാക്കാന്‍ തുടങ്ങുന്നു എന്നാണു പഠനങ്ങള്‍. ജനനത്തിനുശേഷവും അവര്‍ കാഴ്ചകളിലൂടെയും, കേള്‍വികളിലൂടെയും, സ്പര്‍ശനത്തിലൂടെയും പഠനം തുടര്‍ന്നുകൊണ്ടിരിക്കുന്നു. അവരുടെ സ്വതവേയുള്ള കൃത്യമായ അറിവുസമ്പാദനം നിലയ്ക്കുന്നത് സ്‌കൂളുകളുടെ നാല് ചുവരുകള്‍ക്കുള്ളില്‍ എത്തുമ്പോഴാണ്. അവിടുന്നങ്ങോട്ട് അവര്‍ നിയന്ത്രണങ്ങള്‍ക്കും, നിര്‍ബന്ധങ്ങള്‍ക്കും വഴിപ്പെടുകയാണ്. പുസ്തകങ്ങളും, നോട്ടുബുക്കുകളും, ക്ളാസുകളും, പരീക്ഷകളും, ഹോംവര്‍ക്കുകളും ഒക്കെക്കൊണ്ട് സമയബന്ധിതമായി പൂര്‍ത്തീകരിക്കേണ്ട രീതിയില്‍ പഠനം ക്രമീകരിക്കപ്പെടുന്നു. ഇതൊന്നും വേണ്ടന്നോ, മോശമെന്നോ ഉള്ള അഭിപ്രായം ലേഖകനില്ല. എന്നാല്‍ ഇതിലൂടെ കുട്ടിയുടെ പൂര്‍ണ്ണമായ പഠനശേഷിയെ പുറത്തെടുക്കാന്‍ കഴിയുന്നുണ്ടോ എന്നത് നാം ഉറപ്പിക്കേണ്ടതുണ്ട്.

ശാസ്ത്രത്തെ
പേടിക്കേണ്ടതുണ്ടോ?
പേടിച്ചുകൊണ്ട് പഠിക്കേണ്ട വിഷയമല്ല സയന്‍സ്. ആസ്വദിച്ചുകൊണ്ടും, അടുത്തറിഞ്ഞുകൊണ്ടും പഠിക്കേണ്ട വിഷയമാണ്. സ്‌കൂള്‍ കുട്ടികളോട് ഇഷ്ടമില്ലാത്ത അല്ലെങ്കില്‍ പഠിക്കാന്‍ ബുദ്ധിമുട്ടുള്ള വിഷയം ഏതെന്ന ചോദ്യത്തിന് പകുതിയിലേറെപ്പേരും നല്‍കുന്ന ഉത്തരം കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നിവയായിരിക്കും. ചരിത്രം പോലെയോ, ഭാഷാവിഷയങ്ങള്‍ പോലെയോ എന്തുകൊണ്ടാണ് ശാസ്ത്രത്തെ കുട്ടികള്‍ക്ക് ഇഷ്ടപ്പെടാന്‍ കഴിയാത്തത്? അകലെമാറി നില്‍ക്കുന്നത്? ഭയപ്പെടുന്നത്?
ഉത്തരം ചുരുങ്ങിയ വാക്കുകളില്‍ ഒതുക്കാന്‍ കഴിയില്ലായെങ്കിലും ഇങ്ങനെ വ്യാഖ്യാനിക്കാം; ‘പഠിക്കേണ്ട രീതിയില്‍ ആ വിഷയങ്ങളെ സമീപിക്കാന്‍ കുട്ടികള്‍ ശ്രമിക്കുന്നില്ല’ എന്ന്. അടുത്തചോദ്യം സ്വാഭാവികമായും എങ്ങനെയാണ് പഠിക്കേണ്ടത് എന്നതാകുമല്ലോ. കണ്ട്, അറിഞ്ഞു, അനുഭവിച്ചുപഠിക്കുക എന്നതില്‍ കവിഞ്ഞു ശാസ്ത്രം പഠിക്കുന്നതിന് ലിഖിതമായ രീതിശാസ്ത്രങ്ങള്‍ ഒന്നും നിലവില്‍ ഇല്ല. അതായത് ‘പഠനം’ എന്ന വാക്കിനപ്പുറം ശാസ്ത്രം അനുഭവങ്ങളിലൂടെയുള്ള അറിവുനേടലാണ് എന്നര്‍ത്ഥം.

അനുഭവിച്ചുകൊണ്ട്
മനസ്സിലാക്കാം
നമ്മുടെ പാഠ്യപദ്ധതിയുടെ ഭാഗമായി ഇന്ന് എല്ലാ സ്‌കൂളുകളിലും മറ്റേതൊരു വിഷയം പോലെ ശാസ്ത്രം ‘പഠിക്കുകയാണ്’ ചെയ്യുന്നത്. എന്നാല്‍ ശാസ്ത്രവിഷയങ്ങള്‍ കേവലം മനഃപാഠമാക്കി പഠിക്കുകമാത്രം ചെയ്തുകൊണ്ട് അത് ജീവിതത്തില്‍ എന്ത് ഗുണമാണ് നല്‍കാന്‍ പോകുന്നതെന്ന് മനസിലാക്കേണ്ടതുണ്ട്. പുസ്തകങ്ങളിലെ പാഠഭാഗങ്ങള്‍ക്കനുസരിച്ചുള്ള പഠനത്തിനപ്പുറം ശാസ്ത്രത്തെ അറിഞ്ഞും മനസ്സിലാക്കിയും പഠിക്കുമ്പോള്‍ ഉള്ള വ്യത്യാസം ഏറെ പ്രധാനമാണ്. ഫിസിക്‌സിലെ ഒരു സിദ്ധാന്തം വായിച്ചുപഠിക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് അത് സന്നിവേശിക്കുകയും, അത് പരീക്ഷയ്ക്ക് നമുക്ക് കൃത്യമായി എഴുതി ഫലിപ്പിക്കുവാനും കഴിഞ്ഞേക്കാം. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം അതിനെപ്പറ്റി ഒരു ചോദ്യത്തിന് ഉത്തരമെഴുതുവാന്‍ നമുക്ക് കഴിഞ്ഞെന്നുവരില്ല. എന്നാല്‍ ആ സിദ്ധാന്തം കൃത്യമായി നമുക്ക് അനുഭവപ്പെട്ടാല്‍, അല്ലെങ്കില്‍ അവയെ നമ്മുടെ അനുഭങ്ങളുമായി ചേര്‍ത്തുവെക്കാന്‍ കഴിഞ്ഞാല്‍ അവ ജീവിതത്തിന്റെ തന്നെ ഭാഗമാകുകയാണ് ചെയ്യുന്നത്. അതിനാല്‍ ഏതൊരു കാലത്തു അതിന്റെ ഉത്തരം നല്‍കേണ്ടിവന്നാലും നമുക്കതിന് കഴിയുകയും ചെയ്യും.
ന്യൂട്ടന്റെ ഒന്നാം ചലനനിയമമായ ‘ഒരു അസന്തുലിതമായ ബാഹ്യബലം പ്രവര്‍ത്തിക്കാത്തിടത്തോളം ഓരോ വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേര്‍ രേഖയിലുള്ള സമാന ചലനത്തിലോ തുടരുന്നതാണ്’ എന്ന് പഠിപ്പിക്കുമ്പോള്‍, ഒരു ബസില്‍ യാത്രചെയ്യുന്ന സമയത്തു പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോള്‍ മുന്നോട്ടായുന്നത് എന്തുകൊണ്ടെന്ന് കുട്ടികളെ അത് അനുഭവിപ്പിച്ചുകൊണ്ടുതന്നെ പറഞ്ഞുകൊടുക്കുവാന്‍ കഴിയണം.

ന്യൂട്ടന്റെ ഒന്നാം ചലനനിയമമായ ‘ഒരു അസന്തുലിതമായ ബാഹ്യബലം പ്രവര്‍ത്തിക്കാത്തിടത്തോളം ഓരോ വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേര്‍ രേഖയിലുള്ള സമാന ചലനത്തിലോ തുടരുന്നതാണ്’ എന്ന് പഠിപ്പിക്കുമ്പോള്‍, ഒരു ബസില്‍ യാത്രചെയ്യുന്ന സമയത്തു പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോള്‍ മുന്നോട്ടായുന്നത് എന്തുകൊണ്ടെന്ന് കുട്ടികളെ അത് അനുഭവിപ്പിച്ചുകൊണ്ടുതന്നെ പറഞ്ഞുകൊടുക്കുവാന്‍ കഴിയണം. അതിനായി വേണമെങ്കില്‍ അവരുമായി ഒരു വാഹനത്തില്‍ തന്നെ സഞ്ചരിക്കണം. കൂടാതെ അവര്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് സ്റ്റോപ്പ് പറയുകയും അതവര്‍ക്ക് കഴിയാതെ അല്‍പ്പം ദൂരം കൂടി ഓടിപ്പോകുകയും ചെയ്യുന്നത് ഈ നിയമത്തിന്റെ പ്രയോഗവുമാണെന്ന് പറയുമ്പോഴാണ് അവരുടെ മനസ്സുകളില്‍ അത് ഏറെ ആഴത്തില്‍ പതിയുന്നത്. അത്തരത്തില്‍ അനുഭവങ്ങളിലൂടെ ശാസ്ത്രത്തെ അടുത്തറിയാന്‍ കുട്ടികള്‍ക്ക് അവസരം ഒരുക്കുകയാണ് ചെയ്യേണ്ടത്.
ശാസ്ത്രതത്വങ്ങള്‍ ലളിതമായും
കൂട്ടുകാര്‍ക്ക് വിനോദയാത്ര പോകുന്നത് വലിയ ഇഷ്ടമാണല്ലോ അല്ലെ?. ഊട്ടി, കൊടൈക്കനാല്‍, മൂന്നാര്‍ എന്നുതുടങ്ങി വിനോദയാത്ര പോകാന്‍ കഴിയുന്ന ധാരാളം സ്ഥലങ്ങള്‍ ഉണ്ട്. എന്നാല്‍ അതിനുപകരം ഒരു സര്‍വ്വകലാശാലയിലേക്ക് വിനോദയാത്ര പോകുന്നതിനെപ്പറ്റി നിങ്ങള്‍ക്ക് കേട്ടുകേഴ്വിയുണ്ടാവില്ല അല്ലേ. എന്നാല്‍ അങ്ങിനെയൊരു ഇടമുണ്ട്. നിങ്ങള്‍ക്ക് വിനോദത്തോടൊപ്പം വിജ്ഞാനവും പ്രദാനം ചെയ്യുന്ന പ്രശസ്തമായ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ ഒരിടം. സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റി (സി-സിസ്) ആണ് പൂര്‍ണ്ണമായും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മാറ്റിവച്ചിരിക്കുന്ന സര്‍വ്വകലാശാലയിലെ ആ ഇടം. സ്‌കൂള്‍ പഠനകാലത്തുതന്നെ ഒരു സര്‍വ്വകലാശാലയിലെ അന്തരീക്ഷം കുട്ടികള്‍ക്ക് അനുഭവിക്കുവാനും അതിലൂടെ അവര്‍ക്ക് ഉന്നത-ശാസ്ത്രപഠനത്തില്‍ താല്‍പ്പര്യം വളര്‍ത്തുകയും ചെയ്യാം എന്നതാണ് ശാസ്ത്രസമൂഹ കേന്ദ്രത്തിന്റെ പ്രാഥമികമായ ലക്ഷ്യം. ഇവിടുത്തെ ആകര്‍ഷണങ്ങളില്‍ ചിലത് ഇവയാണ്.
സരസമായും
സയന്‍സ് പാര്‍ക്കുകള്‍
പഠനത്തിന്റെ പിരിമുറുക്കമില്ലാതെ കളികളിലൂടെയും, വിവിധ ശാസ്ത്ര മോഡലുകളിലൂടെയും കൂട്ടുകാര്‍ക്ക് ശാസ്ത്രാഭിമുഖ്യം വളര്‍ ത്തുകയും, കടുകട്ടിയായ ശാസ്ത്രതത്വങ്ങള്‍ ലളിതമായും സരസമായും കൂട്ടുകാരിലേക്ക് പകരുകയുമാണ് ശാസ്ത്രസമൂഹകേന്ദ്രത്തില്‍ പ്രധാനമായും ചെയ്യുന്നത്. അടുത്തടുത്തു സ്ഥാപിച്ചിരിക്കുന്ന രണ്ട് ഊഞ്ഞാലുകളില്‍ കുട്ടികള്‍ ആടുമ്പോള്‍ അവിടെ ഉണ്ടാകുന്ന ഊര്‍ജ്ജവും ഊര്‍ജ്ജമാറ്റവും അതില്‍ ആടിക്കൊണ്ടുതന്നെ കുട്ടികള്‍ക്ക് മനസ്സിലാക്കാന്‍ കഴിയും. കപ്പി ഉപയോഗിച്ച് ഭാരം ഉയര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന ആയാസരഹിതമായ പ്രക്രിയ, കൂട്ടുകാര്‍ കയറിനിന്നുകൊണ്ട് ആ പ്രതലത്തെ സ്വയം ഉയര്‍ത്തുവാന്‍ കഴിയുന്ന ശാസ്ത്രത്തിന്റെ മായാജാലം, വിവിധ പ്രതലങ്ങളിലൂടെ ഒരു തടിപ്പന്ത് ഉരുളുമ്പോള്‍ ഉണ്ടാകുന്ന വിവിധങ്ങളായ ഊര്‍ജ്ജമാറ്റങ്ങള്‍ എന്നിങ്ങനെ നിങ്ങള്‍ക്ക് കളിച്ചുകൊണ്ടുതന്നെ പഠിക്കാനുതകുന്ന ധാരാളം കളിക്കോപ്പുകളും, മോഡലുകളും കൊണ്ട് സമ്പന്നമാണ് ഇവിടം.
ഐ.എസ്.ആര്‍.ഒ പവലിയന്
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രം സന്ദര്‍ശിക്കാന്‍ അവസരം കിട്ടിയിട്ടില്ല എങ്കില്‍ വിഷമിക്കേണ്ട. അതിന്റെയൊരു ചെറിയ മോഡല്‍ ശാസ്ത്രസമൂഹകേന്ദ്രത്തില്‍ ഉണ്ട്. ഐ.എസ്.ആര്‍.ഒയുടെ പ്രധാന ശാസ്ത്രനേട്ടങ്ങള്‍ വിവരിക്കുന്ന ഒരു പവലിയന്‍ ആണിത്. അത് കാണുകയും മനസിലാക്കുകയും ചെയ്യാം. രാജ്യം വിക്ഷേപിച്ച റോക്കറ്റുകള്‍, അവയുടെ പ്രത്യേകതകള്‍, രൂപങ്ങള്‍ എല്ലാം കണ്ടു മനസ്സിലാക്കാം.
ശാസ്ത്ര-ഗണിത ലാബുകള്‍
കൂട്ടുകാര്‍ക്ക് സ്‌കൂള്‍ തലത്തില്‍ ലാബ് പഠനം അത്ര വിശദമായില്ല. എന്നാല്‍ ഉന്നതപഠനത്തിലേക്ക് എത്തുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് ലാബില്‍ കയറാതിരിക്കാനാവില്ല. അതുകൊണ്ടുതന്നെ വിവിധ ശാസ്ത്രലാബുകളെ നിങ്ങള്‍ക്കിവിടെ കണ്ട്, അനുഭവിച്ചറിയാനാകും. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ലാബുകള്‍ക്കൊപ്പം ഗണിതലാബ്, ഇലക്ട്രോണിക്‌സ് ലാബുകളും ഇവിടെയുണ്ട്. യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി ക്ളാസുകളിലെ ശാസ്ത്ര പാഠഭാഗങ്ങളിലെ ശാസ്ത്രതത്വങ്ങള്‍ ഉള്‍പ്പെടുന്ന ശാസ്ത്രപരീക്ഷണങ്ങള്‍ ഈ ലാബുകളില്‍ കുട്ടികള്‍ക്ക് ചെയ്ത് മനസ്സിലാക്കുവാന്‍ കഴിയും.
ഔഷധസസ്യോദ്യാനം
ഇരുന്നൂറിലേറെ ഔഷധസസ്യങ്ങള്‍. അവയോരോന്നും അവയുടെ ശാസ്ത്രീയനാമവും, പ്രാധാന്യവും ഒക്കെയെഴുതിയ ബോര്‍ഡും പേറി ഇവിടെ നില്‍ക്കുന്നുണ്ട്. ഓരോന്നിനെയും അടുത്തറിയാനും അവയുടെ ശാസ്ത്രീയനാമം, ഉപയോഗങ്ങള്‍ എന്നിവ മനസ്സിലാക്കുവാനും കഴിയുന്നു.
ചിത്രശലഭോദ്യാനം
എല്ലാ ചെടികളിലും അവയിലെ പുഷ്പങ്ങളിലും ചിത്രശലഭങ്ങള്‍ വന്നിരുന്ന് തേന്‍ നുകരില്ല. അതിന് അവര്‍ക്ക് പ്രിയങ്കരമായ ചെടികള്‍ നാം കണ്ടെത്തി വളര്‍ത്തുകതന്നെവേണം. ശാസ്ത്രസമൂഹകേന്ദ്രത്തില്‍ സുന്ദരമായ ഒരു ചിത്രശലഭോദ്യാനം ഉണ്ട്. ധാരാളം വ്യത്യസ്തങ്ങളായ ചിത്രശലഭങ്ങള്‍ പറന്നുല്ലസിക്കുന്ന ഒരു ഉദ്യാനം. കുറച്ചുസമയം നിങ്ങള്‍ക്കും അവയ്‌ക്കൊപ്പം പാറിനടക്കാം.
കുട്ടികളുടെ ഗ്രന്ഥശാല
വായനയോടും, പുസ്തകങ്ങളോടും കുട്ടികളുടെ ആഭിമുഖ്യം കുറയുന്ന കാലമാണിത്. എന്നാല്‍ അവര്‍ക്കിഷ്ടപ്പെടുന്ന പുസ്തകങ്ങള്‍ നല്‍കിയാല്‍ അവര്‍ വായനയുടെ ലോകത്തേക്ക് മടങ്ങിയെത്തും. ഇവിടെ വിപുലമായ ഒരു സയന്‍സ് ലൈബ്രറി നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങള്‍ ഇഷ്ടപ്പെടുന്ന പതിനായിരക്കണക്കിന് പുസ്തകങ്ങളുമായി.
ആസ്‌ട്രോ ലാബ്
നക്ഷത്രങ്ങളെയും, നക്ഷത്രസമൂഹങ്ങളെയും കണ്‍മുന്നിലെന്നപോലെ കാണുവാനും അവയെപ്പറ്റി അടുത്തറിയുവാനും ഈ ലാബിലൂടെ നിങ്ങള്‍ക്ക് കഴിയും.. കൂടാതെ വിവിധ ദൂരദര്‍ശിനിയെയും കണ്ടറിയാന്‍ അവസരമുണ്ട്.
സി-സിസ് സന്ദര്‍ശിക്കാന്‍
ചെയ്യേണ്ടത്?
ഇവിടുത്തെ വിശേഷങ്ങള്‍ കഴിഞ്ഞിട്ടില്ല. പറഞ്ഞാല്‍ തീരുകയുമില്ല. പഠനത്തിന്റെ ഇടയില്‍ ഒരുദിവസം ഇവിടം സന്ദര്‍ശിക്കാന്‍ നിങ്ങള്‍ ഒരുങ്ങിക്കോളൂ. പഠനയാത്രയ്ക്കു ഏറ്റവും പറ്റിയ ഇടംകൂടിയാണ് ഇത്. സ്‌കൂളുകളില്‍ നിന്ന് ചെറിയൊരു ഫീസ് നല്‍കി അധ്യാപകരുമായി ഇവിടം സന്ദര്‍ശിക്കാം. കുറഞ്ഞത് അന്‍പതുപേരെങ്കിലുമുള്ള ടീം ആയിരിക്കണം. രാവിലെ ഒന്‍പതര മുതല്‍ മൂന്നര വരെയാണ് പരിപാടി. 1991 ല്‍ സ്ഥാപിതമായ ഈ കേന്ദ്രത്തില്‍ ഇതേവരെ രണ്ടുലക്ഷത്തിലധികം കുട്ടികളും, എണ്ണായിരത്തിലധികം അദ്ധ്യാപകരും സന്ദര്‍ശിച്ചുകഴിഞ്ഞു. നിങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ലായെങ്കില്‍ അധ്യാപകരോടും രക്ഷാകര്‍ത്താക്കളോടും ആവശ്യപ്പെട്ട് ശാസ്ത്രസമൂഹകേന്ദ്രത്തിലേക്ക് ഒരു യാത്ര പ്ലാന്‍ ചെയ്തുകൊള്ളൂ.
വിലാസം : ഡയറക്ടര്‍, ശാസ്ത്രസമൂഹകേന്ദ്രം, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല, കൊച്ചി യൂണിവേഴ്സിറ്റി. പി.ഓ, കൊച്ചി – 682 022. ഫോണ്‍ : 0484 2575039, 2575552 , മൊബൈല്‍ : 9188219863, E Mail : [email protected]
ഇവിടുത്തെ വിശേഷങ്ങള്‍ കഴിഞ്ഞിട്ടില്ല. പറഞ്ഞാല്‍ തീരുകയുമില്ല. പഠനത്തിന്റെ ഇടയില്‍ ഒരുദിവസം ഇവിടം സന്ദര്‍ശിക്കാന്‍ നിങ്ങള്‍ ഒരുങ്ങിക്കോളൂ. പഠനയാത്രയ്ക്കു ഏറ്റവും പറ്റിയ ഇടംകൂടിയാണ് ഇത്. സ്‌കൂളുകളില്‍ നിന്ന് ചെറിയൊരു ഫീസ് നല്‍കി അധ്യാപകരുമായി ഇവിടം സന്ദര്‍ശിക്കാം. കുറഞ്ഞത് അന്‍പതുപേരെങ്കിലുമുള്ള ടീം ആയിരിക്കണം. രാവിലെ ഒന്‍പതര മുതല്‍ മൂന്നര വരെയാണ് പരിപാടി.