ആശാന്‍ കണ്ട ജാതിസമൂഹം

‘ന്യായവിദ്വാന്‍’ഫൈനല്‍ പരീക്ഷയിലും ആശാന്‍ ഒന്നാമനായി വിജയം നേടി സമ്മാനര്‍ഹനായിത്തീരുമെന്നുകണ്ട് അദ്ദേഹത്തിന്റെ അഭിവൃദ്ധിയില്‍ അസൂയാലുക്കളായ സഹപാഠികളില്‍ ചിലര്‍ ഏതുവിധത്തിലെങ്കിലും ആശാനെ പുറത്താക്കണമെന്ന് നിശ്ചയിച്ചു. ആശാന്‍ അബ്രാഹ്മണനാണെന്ന് എങ്ങനെയോ മനസ്സിലാക്കിയിട്ട്, അബ്രാഹ്മണനായ ഒരാള്‍ക്ക് കോളേജില്‍ പ്രവേശനം കൊടുത്തതില്‍ ക്ഷോഭിച്ച് ഗവണ്‍മെന്റിനോട് ആവലാതിപ്പെട്ടു. വിശേഷിച്ചും വേദപഠനം നിഷിദ്ധമെന്ന് വിധിക്കപ്പെട്ട ഒരു വര്‍ഗ്ഗത്തില്‍പെട്ടയാള്‍ അത്തരം പാഠങ്ങള്‍ പഠിക്കുന്നത് ബ്രാഹ്മണര്‍ക്ക് തീരെ സഹിച്ചില്ല. അങ്ങനെ കര്‍ണ്ണാകര്‍ണ്ണകിയ വര്‍ത്തമാനം പരന്നു. ദിവാന്‍ സര്‍ ശേഷാദ്രി അയ്യര്‍ക്ക് ഗത്യന്തരമില്ലാതെ, വൈമനസ്യത്തോടു കൂടി ആശാനെ കോളേജില്‍ നിന്ന് പറഞ്ഞയക്കേണ്ടിവന്നു.

ഇന്ത്യയിലെ വിശേഷിച്ചും കേരളത്തിന്റെ സാമുദായികവും സാമൂഹികവുമായ ജീവിതത്തില്‍ ജാതി ഏതെല്ലാം രൂപഭാവങ്ങളില്‍ പ്രവര്‍ത്തിച്ചുവെന്ന് ആശാന്റെ തന്നെ നിരീക്ഷണങ്ങളെയും പ്രതികരണങ്ങളെയും ആധാരമാക്കി വിവരിക്കാനും വിലയിരുത്താനുമുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്. ആശാന്റെ ജാതിബോധത്തെപ്പറ്റി മനസ്സിലാക്കണമെങ്കില്‍ അദ്ദേഹം പതിനെട്ടുവയസ്സുവരെ ജീവിച്ച നാടിനെയും നാട്ടുകാരെയുംപറ്റി അറിയണം. അറബിക്കടലിനും അഞ്ചുതെങ്ങ് കായലിനുമിടയില്‍ ഒരു ദ്വീപ് പോലെ കിടക്കുന്ന ഗ്രാമപ്രദേശമാണ്, ആശാന്റെ ജന്മദേശമായ കായിക്കര ഉള്‍പ്പെടുന്ന അഞ്ചുതെങ്ങ് പഞ്ചായത്ത്. ആശാന്റെ കാലത്ത് എന്നല്ല, ഇക്കാലത്തും സവര്‍ണ്ണഹിന്ദുക്കളോ സവര്‍ണ്ണക്രിസ്ത്യാനികളോ കുടിപ്പാര്‍ക്കാത്ത ഒരു പക്ഷെ കേരളത്തിലെ തന്നെ ഒരേയൊരു ഭൂപ്രദേശമാണ് അഞ്ചുതെങ്ങ്. ഈഴവരും ലത്തീന്‍ കത്തോലിക്കരും മുസ്ലീങ്ങളും കുറച്ച് ഹരിജനങ്ങളും മറ്റു ചില പിന്നോക്കവിഭാഗങ്ങളും പുലരുന്ന നാട്. ആശാന്റെ കാലത്ത് സവര്‍ണ്ണരായിട്ട് അഞ്ചുതെങ്ങ് മേഖലയില്‍ ആരെങ്കിലുമുണ്ടായിരുന്നെങ്കില്‍ അത്, അവിടെ കോട്ടകെട്ടി വാണിജ്യബന്ധങ്ങളിലും മറ്റും ഏര്‍പ്പെട്ടിരുന്ന വിദേശികളായ ബ്രിട്ടീഷ് പൗരന്മാരായിരുന്നു. ചരിത്രം പരിശോധിച്ചാല്‍ അഞ്ചുതെങ്ങ് – കായിക്കര പ്രദേശങ്ങളിലെ ഏറ്റവും വലിയ പ്രമാണികള്‍ ഈഴവരായിരുന്നു. സംസ്‌കൃതവും ഇംഗ്ലീഷും പഠിച്ചവര്‍, ആനയും അമ്പാരിയും കഥകളിയോഗവും ഉണ്ടായിരുന്നവര്‍, വൈദ്യത്തിലും കയര്‍ വ്യാപാരത്തിലും നെയ്ത്ത് ജോലിയിലും മുഴുകിയവര്‍, അഞ്ചുതെങ്ങിലെ ബ്രിട്ടീഷ് മേലധികാരികളുടെ കീഴില്‍ ഉദ്യോ ഗം വഹിച്ചവര്‍, യഥാര്‍ത്ഥത്തില്‍ നാട്ടിലെ പരിഷ്‌കൃതരും സംസ്‌കാരചിത്തരും സമ്പന്നരുമായ ഒരു വിഭാഗമായിരുന്നു അക്കാലത്തെ ഈഴവര്‍. ഗാന്ധിജിയുമായി കത്തിടപാടുകള്‍ നടത്തിയ അഞ്ചുതെങ്ങുകാരന്‍ ആര്‍. ഗംഗാധരനും അഭിനവവാഗ്ഭടന്‍ – അഷ്ടാംഗഹൃദയത്തിന്റെ പദ്യ തര്‍ജ്ജമ ആദ്യം മലയാളത്തില്‍ പ്രസിദ്ധപ്പെടുത്തിയ – എന്നു വിളിക്കപ്പെട്ട കായിക്കര പി.എം. ഗോവിന്ദന്‍ വൈദ്യരുമൊക്കെ ആശാന്റെ സമകാലികരായിരുന്നു.

നാട്ടിലുള്ളവരെല്ലാം ‘അവര്‍ണ്ണ’രായിരുന്നുവെങ്കിലും, ആശാന്‍ പഠിച്ച കായിക്കര സ്‌കൂളിലെ അദ്ദേഹത്തിന്റെ അധ്യാപകരെല്ലാം നായന്മാരായിരുന്നു – നാവായിക്കുളം കുമാരപിള്ള, വെമ്പായം പപ്പുപിള്ള, മടവൂര്‍ സി. നാരായണപിള്ള എന്നിവര്‍. വെമ്പായം പപ്പുപിള്ളയില്‍ നിന്നാണ് ആശാന്‍ ആദ്യമായി ഇംഗ്ലീഷ് പഠിച്ചത്. ഇവരുടെയെല്ലാം പ്രത്യേക പ്രീതിയ്ക്കും പ്രശംസയ്ക്കും ആശാന്‍ പാത്രമായതായി സി.ഒ.കേശവന്‍ രേഖപ്പെടുത്തുന്നു1. ‘കേരളീയ നായര്‍സമാജം’ സ്ഥാപകനായ സി. കൃഷ്ണപിള്ള ബി.എ. ആയിരുന്നു അന്ന് സ്‌കൂള്‍ ഇന്‍സ്‌പെക്ടര്‍. പതിനാലാം വയസ്സില്‍ നാലാം ക്ലാസില്‍ ജയിച്ച കുമാരനെ അതേ സ്‌കൂളില്‍ അധ്യാപകനായി നിയമിച്ചത് സി. കൃഷ്ണപിള്ളയായിരുന്നു. അക്കാലത്ത് കേരളത്തില്‍ നിലനിന്ന മനുഷ്യത്വഹീനമായ ജാതിവിവേചനവും അയിത്തവും ആശാന്റെ മനസ്സിനെ മഥിച്ചിരുന്നോ എന്നറിയാന്‍ നിവൃത്തിയില്ല. അധ്യാപകരുടെ പെരുമാറ്റത്തിലൂടെയോ വീട്ടുകാരുടെ സംഭാഷണത്തിലൂടെയോ വര്‍ത്തമാനപത്രത്തിലൂടെയോ ഗ്രന്ഥങ്ങളിലൂടെയോ ഗ്രഹിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. അത്തരം ബാല്യകാലാനുഭവങ്ങളൊന്നും ആശാന്‍ രേഖപ്പെടുത്തിയിട്ടില്ല.

ജാതിവിവേചനത്തിന്റെ പേരിലുള്ള ആദ്യദുരനുഭവം ആശാനുണ്ടാകുന്നത് ബാംഗ്ലൂരിലെ വിദ്യാഭ്യാസകാലത്താണെന്നു തോന്നുന്നു. സനാതനഹിന്ദുക്കള്‍ക്കുമാത്രം പ്രവേശനമുള്ള ബാംഗ്ലൂരിലെ ‘ശ്രീ ചാമരാജേന്ദ്ര സംസ്‌കൃതകോളേജി’ല്‍ ആശാന് പ്രവേശനം കിട്ടിയത് ഡോ. പി. പല്‍പ്പുവുമായി സൗഹൃദമുണ്ടായിരുന്ന മൈസൂര്‍ ദിവാന്‍ സര്‍. കെ.ശേഷാദ്രി അയ്യരുടെ ശുപാര്‍ശ മൂലമായിരുന്നു. ‘ബ്രാഹ്മണനല്ലാത്ത ഇതരവര്‍ണ്ണി ഞാനൊരുത്തന്‍ തന്നെ ഈ പാഠശാലയിലുള്ളൂ’ എന്ന് അക്കാലത്ത് ഒരു സ്‌നേഹിതനെഴുതിയ കത്തില്‍ ആശാന്‍ സൂചിപ്പിച്ചിട്ടുണ്ട്. സി.ഒ. കേശവന്‍ എഴുതുന്നത് തുടര്‍ന്നുവായിക്കുക:

‘കുമാരനവിടെ മൂന്ന് വര്‍ഷം പഠിച്ചു. തര്‍ക്കശാസ്ത്രം ഐച്ഛികമായെടുത്ത് ‘ന്യായവിദ്വാന്‍’ എന്ന പരീക്ഷയ്ക്കാണ് പഠിച്ചിരുന്നത്. ത്രൈമാസികവും വാര്‍ഷികവുമായ എല്ലാ പരീക്ഷകളിലും സ്തുത്യര്‍ഹമായ വിജയം കരസ്ഥമാക്കി. പരീക്ഷകരുടെ ബഹുമതിയ്ക്ക് പാത്രമാവുകയും സ്‌കോളര്‍ഷിപ്പ് നേടുകയും ചെയ്തു. ‘ന്യായവിദ്വാന്‍’ഫൈനല്‍ പരീക്ഷയിലും ആശാന്‍ ഒന്നാമനായി വിജയം നേടി സമ്മാനര്‍ഹനായിത്തീരുമെന്നുകണ്ട് അദ്ദേഹത്തിന്റെ അഭിവൃദ്ധിയില്‍ അസൂയാലുക്കളായ സഹപാഠികളില്‍ ചിലര്‍ ഏതുവിധത്തിലെങ്കിലും ആശാനെ പുറത്താക്കണമെന്ന് നിശ്ചയിച്ചു

‘കുമാരനവിടെ മൂന്ന് വര്‍ഷം പഠിച്ചു. തര്‍ക്കശാസ്ത്രം ഐച്ഛികമായെടുത്ത് ‘ന്യായവിദ്വാന്‍’ എന്ന പരീക്ഷയ്ക്കാണ് പഠിച്ചിരുന്നത്. ത്രൈമാസികവും വാര്‍ഷികവുമായ എല്ലാ പരീക്ഷകളിലും സ്തുത്യര്‍ഹമായ വിജയം കരസ്ഥമാക്കി. പരീക്ഷകരുടെ ബഹുമതിയ്ക്ക് പാത്രമാവുകയും സ്‌കോളര്‍ഷിപ്പ് നേടുകയും ചെയ്തു. ‘ന്യായവിദ്വാന്‍’ഫൈനല്‍ പരീക്ഷയിലും ആശാന്‍ ഒന്നാമനായി വിജയം നേടി സമ്മാനര്‍ഹനായിത്തീരുമെന്നുകണ്ട് അദ്ദേഹത്തിന്റെ അഭിവൃദ്ധിയില്‍ അസൂയാലുക്കളായ സഹപാഠികളില്‍ ചിലര്‍ ഏതുവിധത്തിലെങ്കിലും ആശാനെ പുറത്താക്കണമെന്ന് നിശ്ചയിച്ചു. ആശാന്‍ അബ്രാഹ്മണനാണെന്ന് എങ്ങനെയോ മനസ്സിലാക്കിയിട്ട്, അബ്രാഹ്മണനായ ഒരാള്‍ക്ക് കോളേജില്‍ പ്രവേശനം കൊടുത്തതില്‍ ക്ഷോഭിച്ച് ഗവണ്‍മെന്റിനോട് ആവലാതിപ്പെട്ടു. വിശേഷിച്ചും വേദപഠനം നിഷിദ്ധമെന്ന് വിധിക്കപ്പെട്ട ഒരു വര്‍ഗ്ഗത്തില്‍പെട്ടയാള്‍ അത്തരം പാഠങ്ങള്‍ പഠിക്കുന്നത് ബ്രാഹ്മണര്‍ക്ക് തീരെ സഹിച്ചില്ല. അങ്ങനെ കര്‍ണ്ണാകര്‍ണ്ണകിയ വര്‍ത്തമാനം പരന്നു. ദിവാന്‍ സര്‍ ശേഷാദ്രി അയ്യര്‍ക്ക് ഗത്യന്തരമില്ലാതെ, വൈമനസ്യത്തോടു കൂടി ആശാനെ കോളേജില്‍ നിന്ന് പറഞ്ഞയക്കേണ്ടിവന്നു. അതുകൊണ്ട് ആശാന് പഠിത്തം പൂര്‍ത്തിയാക്കുന്നതിനോ, സര്‍വ്വകലാശാല പരീക്ഷയില്‍ ചേര്‍ന്ന് പാസാവുന്നതിനോ സാധിച്ചല്ല’2. വിദ്യാതല്‍പരനും ഉത്കര്‍ഷേച്ഛുവുമായ കുമാരന്റെ യുവഹൃദയത്തില്‍ ഈ ദുരനുഭവം സൃഷ്ടിച്ച നിരാശയും വേദനയും തിട്ടപ്പെടുത്തുക എളുപ്പമല്ല. അതിന്റെ ആദ്യ സ്ഫുലിംഗങ്ങള്‍ എസ്.എന്‍.ഡി.പി.യോഗത്തിന്റെ നിയമാവലിയ്ക്ക് ആശാന്‍ എഴുതിയ മുഖവുരയിലും (1903), ‘ഒരു തീയക്കുട്ടിയുടെ വിചാര'(1908)ത്തിലും നമുക്ക് കണ്ടെത്താനാവും. സമകാലിക ഇന്ത്യന്‍ സാമൂഹിക – രാഷ്ട്രീയാവസ്ഥകളെ വിശകലനം ചെയ്യുമ്പോഴാണ് ജാതിയുടെ ഭയാനകമുഖം മുഖവുരയില്‍ ആശാന്‍ അനാവരണം ചെയ്യുന്നത്.

‘ഉയര്‍ന്നജാതിക്കാര്‍ താഴ്ന്നജാതിക്കാരോട് കാട്ടിവന്നിരുന്ന അനീതികള്‍ക്കും അക്രമങ്ങള്‍ക്കും കണക്കുണ്ടോ ? ഈ ഇരുപതാംനൂറ്റാണ്ടിലും മലയാളദേശങ്ങളില്‍ ശേഷിച്ചുകിടക്കുന്ന ദയനീയമായ ജാതിസ്പര്‍ദ്ധയെയും ഉയര്‍ന്നജാതിക്കാരായി വിചാരിക്കപ്പെടുന്ന ചിലര്‍ അപ്രകാരമല്ലാത്തവരോട് കാണിച്ചുവരുന്ന മനുഷ്യോചിതമല്ലാത്ത ക്രൂരതയെയും കുറിച്ച് അറിയാമെന്നുള്ളവര്‍ക്ക് ഇതിനുവേറെ തെളിവുകള്‍ ആവശ്യമില്ലല്ലോ; കഷ്ടം! ഇപ്പോഴും ഇത്ര അസഹനീയമാണെങ്കില്‍ പുരുഷാന്തരങ്ങള്‍ക്കുമുമ്പ് ഇത് എത്ര അസഹനീയമായിരുന്നിരിക്കണം? ചുരുക്കത്തില്‍ ഇന്ത്യയിലെ, വിശേഷിച്ച് മലയാളത്തിലെ താഴ്ന്നജാതിക്കാരോട് ഉയര്‍ന്നജാതിക്കാര്‍ കാണിച്ചിരുന്ന പരമദ്രോഹങ്ങളെക്കുറിച്ച് ഇപ്പോള്‍ നാം വിചാരിക്കുന്നതായാല്‍, അമേരിക്കയിലെ ആദിനിവാസികളോട് സ്‌പെയ്‌നിലെ കഠിനഹൃദയന്മാരായ ഘാതകന്മാര്‍ കൂടിയും ഇത്ര കഠിനതകള്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് പറഞ്ഞാല്‍ അബദ്ധമില്ലെന്ന് തോന്നുന്നു. മലയാളത്തില്‍ മിക്കവാറും അധികം താഴ്ന്നജാതിക്കാര്‍ ക്രമേണ മനുഷ്യസഹവാസവും, മനുഷ്യസംഭാഷണവും, മനുഷ്യദര്‍ശനം തന്നെയും വെടിഞ്ഞ് എല്ലാം കാടുകയറുകയും നിശ്ചയമായും ഇതിനിടയില്‍ (ഡാര്‍വിന്‍ എന്ന സായിപ്പിന്റെ സിദ്ധാന്തത്തെക്കൂടി തെറ്റിച്ചു) പ്രായേണ മൃഗങ്ങളായിത്തീരുകയും ചെയ്യുമായിരുന്നു’3.

എസ്.എന്‍.ഡി.പി.യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയായതിനുശേഷമാകും, സഹസ്രമുഖിയായ ജാതിരക്ഷസ്സിന്റെ ഭീകരരൂപവും സംഹാരനൃത്തവും ആശാന്‍ ശരിക്ക് ദര്‍ശിച്ചിട്ടുണ്ടാവുക. വ്യക്തിജീവിതത്തിലെയും പൊതുജീവിതത്തിലെയും അത്രതീക്ഷ്ണമല്ലാത്ത രണ്ടുമൂന്ന് അനുഭവങ്ങളൊഴിച്ചാല്‍; ‘നരനുനരനശുദ്ധവസ്തു’വായ കേരളീയ ജാതിസമൂഹത്തില്‍ നിന്നും പീഡാജനകമായ മറ്റൊരനുഭവവും ആശാനു നേരിടേണ്ടിവന്നിട്ടില്ല.

എസ്.എന്‍.ഡി.പി.യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയായതിനു ശേഷമാകും, സഹസ്രമുഖിയായ ജാതിരക്ഷസ്സിന്റെ ഭീകരരൂപവും സംഹാരനൃത്തവും ആശാന്‍ ശരിക്ക് ദര്‍ശിച്ചിട്ടുണ്ടാവുക. വ്യക്തിജീവിതത്തിലെയും പൊതുജീവിതത്തിലെയും അത്രതീക്ഷ്ണമല്ലാത്ത രണ്ടുമൂന്ന് അനുഭവങ്ങളൊഴിച്ചാല്‍; ‘നരനുനരനശുദ്ധവസ്തു’വായ കേരളീയ ജാതിസമൂഹത്തില്‍ നിന്നും പീഡാജനകമായ മറ്റൊരനുഭവവും ആശാനു നേരിടേണ്ടിവന്നിട്ടില്ല. കൊല്ലം സത്രത്തില്‍ പ്രവേശനം നിഷേധിച്ചതും4, ‘ചിത്രയോഗ’ നിരൂപണത്തോടനുബന്ധിച്ചുണ്ടായ ചില പ്രതികരണങ്ങളു5മാണ് ജാതീയമായി ആശാന് അഭിമുഖീകരിക്കേണ്ടിവന്ന ദുരനുഭവങ്ങള്‍. ചാവര്‍കോട് കുഞ്ഞുശങ്കരന്‍ വൈദ്യരുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ചെന്നപ്പോഴുണ്ടായ തിക്താനുഭവത്തിനുഹേതു ജാതിത്താഴ്ചയായിരുന്നില്ല, വ്യക്തിവൈരാഗ്യമായിരുന്നു6. ഇത്തരം ദുരനുഭവങ്ങളെ മനോദാര്‍ഢ്യത്തോടെ നേരിടാനും പുച്ഛിച്ചുതള്ളാനും അദ്ദേഹത്തിനു കഴിഞ്ഞിരുവെങ്കിലും, കേരളത്തിലെ ഏറ്റവും വലിയ സമുദായസംഘടനയുടെ പ്രശസ്തനായ നേതാവും മഹാകവിയും പ്രജാസഭാമെമ്പറുമായിരുന്ന ഒരു വ്യക്തിയ്ക്കാണ് ഈ ദുര്യോഗമുണ്ടായതെന്നത് ഏറെ ഗൗരവമര്‍ഹിക്കുന്നതാണ്.

ആശാന്‍ കണ്ടതും അറിഞ്ഞതും പറഞ്ഞതുമായ ജാതിയുടെയും ജാത്യാചാരങ്ങളുടെയും ജാതിവഴക്കുകളുടെയും ജാതിബന്ധങ്ങളുടെയും പന്ഥാവിലൂടെയാണ് ഇനി നാം സഞ്ചരിക്കുന്നത്. ‘ജാതിസങ്കടം’ എന്ന ലേഖനത്തില്‍ (1917) വര്‍ണ്ണത്തെയും ജാതിയെയും ഒന്നായിക്കണ്ട് അതിന്റെ ഉല്‍പത്തി ഋഗ്വേദത്തിലെ വിരാട് പുരുഷനില്‍ ദര്‍ശിച്ച ആശാന്‍, ‘നമ്മുടെ ഭയങ്കരമായ ശാപം അല്ലെങ്കില്‍ കേരളത്തിലെ ഭ്രാന്ത്’ എന്ന ലേഖനത്തില്‍ (1907); ജാതി ഇടക്കാലത്ത് ചില ബ്രാഹ്മണരുടെ ദുഷ്ടബുദ്ധിയുടെയും അതിരുകടന്ന മുഷ്‌കിന്റെയും ദൃഷ്ടാന്തമായി ശേഷിച്ചിരിക്കുന്ന അടിസ്ഥാനമില്ലാത്ത ഒരു സ്ഥാപനമായിട്ടാണ് വീക്ഷിച്ചത്7. ബ്രാഹ്മണരുടെ ദുഷ്ടബുദ്ധിയുടെ ദൃഷ്ടാന്തമാണ് ജാതി എന്നത് നിസ്തര്‍ക്കമാണ്. എന്നാല്‍ ഇടക്കാലത്ത് എന്നുപറയുമ്പോള്‍, വളരെ പ്രാചീനമല്ലാത്ത കാലത്ത് എന്നൊരര്‍ത്ഥം വരും. സ്മൃതികര്‍ത്താക്കളുടെ കാലം മുതലാണ് ഇന്ത്യയുടെ അധഃപതനം ആരംഭിച്ചതെന്ന് മറ്റൊരു ലേഖനത്തില്‍ ആശാന്‍ പരാമര്‍ശിക്കുന്നുണ്ട്8. ചികിത്സ, ജ്യോ തിഷം തുടങ്ങിയ ഉല്‍കൃഷ്ടവിദ്യകളില്‍ പ്രവേശിച്ചിരുന്നവര്‍ പോലും അന്ന് നിഷിദ്ധജാതികളായിത്തീര്‍ന്നു. അപ്പോള്‍ മനുഷ്യജീവിതത്തിന് അത്യാവശ്യവും രാജ്യത്തിന്റെ ഐശ്വര്യത്തിന് നിദാനങ്ങളുമായ കൈത്തൊഴില്‍ ചെയ്യുന്ന തൊഴിലാളികള്‍ നിഷിദ്ധരായത് അത്ഭുതമാണോ എന്ന് ആശാന്‍ ചോദിക്കുന്നുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യം അന്യാധീനപ്പെടുകയും അതിപ്രാചീനമായ മാഹാത്മ്യം അസ്തമിക്കുകയും9, അതിന്റെ എല്ലാവിധ അനര്‍ത്ഥങ്ങള്‍ക്കും കേന്ദ്രസ്ഥാനമാവുകയും എല്ലാവിധ ശ്രേയസ്സുകള്‍ക്കും വിഘാതമായിത്തീരുകയും ചെയ്തത്10 ജാതിവ്യത്യാസം മൂലമാണെന്ന് ആശാന്‍ മനസ്സിലാക്കിയിരുന്നു.

നാമും ജീവിക്കണം അന്യരെ ജീവിക്കാന്‍ അനുവദിക്കയും വേണം (live and let live) എന്നുള്ള തത്ത്വം എല്ലാ സമുദായങ്ങളുടെയും പ്രമാണികള്‍ ഓര്‍ത്തിരുന്നാല്‍ നമ്മുടെ സാമാന്യമായ ഔന്നത്യം ഇത്ര ശ്രമസാദ്ധ്യമായിരിക്കില്ല’11. ആശാന്റെ ഈ സദുപദേശം ‘ഹിന്ദുക്കളുടെ ജാതിക്കെട്ടു’മൂലം സാദ്ധ്യമായില്ലെന്ന് ഇന്ത്യയിലും കേരളത്തിലും അക്കാലത്തുനടന്ന ജാതിലഹളകള്‍ നമ്മോട് പറയും

‘അനേകം സമുദായങ്ങള്‍ അടങ്ങിയ ഒരു ജനസാമാന്യം ഉന്നതിയെ പ്രാപിക്കുന്നതിന് അതില്‍ ഒന്നോ രണ്ടോ ഉയര്‍ന്നതുകൊണ്ടു മതിയാകുന്നതല്ല. അതില്‍ ഓരോ സമുദായവും ആകെയുള്ള ജനസാമാന്യത്തിന്റെ ഓരോ അവയവമായിട്ട് ഗണിക്കപ്പെടാവുന്നതായാല്‍ പൊതുവായ ഉത്കര്‍ഷത്തിന് എല്ലാ അവയവങ്ങളുടെയും പുഷ്ടിയും പ്രവൃത്തിയും ഒഴിച്ചുകൂടാത്തതത്രെ. ഈ തത്വം ജനസാമാന്യത്തിന്റെ അഭിവൃദ്ധിയില്‍ പ്രഥമസ്ഥാനത്തെ അര്‍ഹിക്കുന്നു എങ്കിലും ഇന്ത്യയില്‍ അതിനെ ഒരിക്കലും ആദരിക്കയുണ്ടായിട്ടില്ല. ഹിന്ദുക്കളുടെ ജാതിക്കെട്ടിന്റെ അര്‍ത്ഥം തന്നെ ഒരു പ്രകാരത്തില്‍ ഈ തത്വത്തിന്റെ തിരസ്‌കാരമാകുന്നു. തന്‍ നിമിത്തം ഭാരതഖണ്ഡത്തില്‍ വന്നുകൂടിയ അധഃപതനം എത്ര വലുതായിരിക്കുന്നു’ എന്നു മറ്റൊരു സന്ദര്‍ഭത്തില്‍ ആശാന്‍ എഴുതുകയുണ്ടായി. അതിനെ തരണം ചെയ്യാനുള്ള വഴിയും അദ്ദേഹം ഇവിടെ നിര്‍ദേശിച്ചു:

നാമും ജീവിക്കണം അന്യരെ ജീവിക്കാന്‍ അനുവദിക്കയും വേണം (live and let live) എന്നുള്ള തത്ത്വം എല്ലാ സമുദായങ്ങളുടെയും പ്രമാണികള്‍ ഓര്‍ത്തിരുന്നാല്‍ നമ്മുടെ സാമാന്യമായ ഔന്നത്യം ഇത്ര ശ്രമസാദ്ധ്യമായിരിക്കില്ല’11. ആശാന്റെ ഈ സദുപദേശം ‘ഹിന്ദുക്കളുടെ ജാതിക്കെട്ടു’മൂലം സാദ്ധ്യമായില്ലെന്ന് ഇന്ത്യയിലും കേരളത്തിലും അക്കാലത്തുനടന്ന ജാതിലഹളകള്‍ നമ്മോട് പറയും

‘നാമും ജീവിക്കണം അന്യരെ ജീവിക്കാന്‍ അനുവദിക്കയും വേണം (live and let live) എന്നുള്ള തത്ത്വം എല്ലാ സമുദായങ്ങളുടെയും പ്രമാണികള്‍ ഓര്‍ത്തിരുന്നാല്‍ നമ്മുടെ സാമാന്യമായ ഔന്നത്യം ഇത്ര ശ്രമസാദ്ധ്യമായിരിക്കില്ല’11. ആശാന്റെ ഈ സദുപദേശം ‘ഹിന്ദുക്കളുടെ ജാതിക്കെട്ടു’മൂലം സാദ്ധ്യമായില്ലെന്ന് ഇന്ത്യയിലും കേരളത്തിലും അക്കാലത്തുനടന്ന ജാതിലഹളകള്‍ നമ്മോട് പറയും

കുറിപ്പുകള്‍

  1. മഹാകവി കുമാരനാശാന്‍, പുറം. 21 – 21.
  2. അതേപുസ്തകം. പുറം. 64 – 66.
    ഈഴവനാണെന്നുപറഞ്ഞാല്‍ കല്‍ക്കത്തയിലെ പാഠശാലയില്‍ പ്രവേശനം കിട്ടാന്‍ തടസ്സമുണ്ടായിരുന്നതുകൊണ്ട് വൈശ്യനെന്നു അര്‍ത്ഥംവരത്തക്കവണ്ണം അപേക്ഷയില്‍ എഴുതിയെന്നു ഭാനുമതിയമ്മ അനുസ്മരിക്കുന്നു. (ഓര്‍മ്മകളിലെ ആശാന്‍, എഡിറ്റര്‍. പി. വേണുഗോപാലന്‍, പുറം. 61).
  3. എസ്.എന്‍.ഡി.പി.യോഗചരിത്രം, പ്രൊഫ. പി.എസ്.വേലായുധന്‍, പുറം. 98 – 99.
  4. ‘20.3.1096 -ാം തിയ്യതി രാവിലെ ആശാന്‍ കുടുംബസമേതം കൊല്ലത്തു എത്തി റെയില്‍വേ സത്രത്തില്‍ പ്രവേശനം ആവശ്യപ്പെട്ടു. സത്രം വിചാരിപ്പുകാരന്‍ പ്രവേശനംനിരസിച്ചു. ആശാന്‍ ദിവാന്‍ പേഷ്‌കാരെ വിവരം ധരിപ്പിച്ച് അപ്പോള്‍ തന്നെ പ്രവേശനം വാങ്ങിച്ചു. ഈ സംഭവം അന്നത്തെ ഡയറിയില്‍ ആശാന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.’ (മഹാകവി കുമാരനാശാന്‍, സി.ഒ. കേശവന്‍, പുറം. 557 – 558).
    നാരായണഗുരുവിനുപോലും സത്രം നിഷേധിച്ച നാടാണിത്. എസ്.എന്‍.ഡി.പി.യോഗത്തിന്റെ 24-ാമത് വാര്‍ഷികത്തില്‍ (1102/1927) പങ്കെടുക്കാന്‍ ആലപ്പുഴ പള്ളാത്തുരുത്തിയില്‍ എത്തുന്ന ഗുരുവിനു വിശ്രമിക്കാനായി ഗവണ്‍മെന്റ് സത്രം അനുവദിക്കണമെന്ന ‘യോഗ’ത്തിന്റെ അപേക്ഷ തീണ്ടലിന്റെ പേരില്‍ തിരസ്‌കരിക്കുകയായിരുന്നു. (ജീവിതസമരം, സി. കേശവന്‍, പുറം. 265).
    സര്‍ക്കാര്‍ സത്രങ്ങളില്‍ എല്ലാ വര്‍ഗ്ഗക്കാര്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള തീരുമാനം 1913 – ല്‍ പ്രഖ്യാപിച്ചതായി ആശാന്‍ പറയുന്നു. (വിവേകോദയം, 1088 മീനം). ’25 – ല്‍ അധികം സത്രങ്ങളും ഏതാണ്ടു നൂറ്റമ്പത് റോഡുകളും, ഏതാനും കുളങ്ങളും കിണറുകളും ഇനിയും എല്ലാവര്‍ക്കും പ്രവേശിക്കുവാന്‍ പാടില്ലാത്തതായി സര്‍ക്കാര്‍ അധീനത്തില്‍ ഉണ്ട്’ എന്നു തിരുവിതാംകൂര്‍ നിയമസഭയില്‍ ഒരു ചോദ്യത്തിനുമറുപടിയായി ഗവണ്‍മെന്റ് പറഞ്ഞത് 1933 ലാണ്. (സ്വതന്ത്രസമുദായം, ഇ. മാധവന്‍, പുറം. 5).
  5. ‘അഭിപ്രായം പറയുന്നവരുടെ ജാതിയെയും തൊഴിലിനെയും പുച്ഛിച്ചു കുത്സിതഭാഷയില്‍ അതുമിതും എഴുതിക്കൂട്ടി ഖണ്ഡനം എന്ന നാട്യത്തില്‍ പാമരജനങ്ങളെ പ്രക്ഷോഭിപ്പിക്കുന്ന ലേഖനകുപ്പകളണിഞ്ഞുനടക്കുന്ന പത്രങ്ങള്‍ക്ക് ആ ബീഭത്സവൃത്തിയില്‍ സ്വയമേവ അവജ്ഞ തോന്നുന്നില്ലെങ്കില്‍ അതിനെപ്പറ്റി വ്യസനിക്കുകയല്ലാതെ ഗത്യന്തരമില്ല’. ‘ചിത്രയോഗ’നിരൂപണത്തോട് കുത്സിതഭാഷയില്‍ പ്രതികരിച്ചവര്‍ക്ക് ആശാന്‍ നല്‍കിയ മറുപടിയിലെ ഒരു വാക്യം. (വിവേകോദയം, 1091 വൃശ്ചികം).
  6. ജി. പ്രിയദര്‍ശനന്റെ ‘സാഹിത്യസംഭവങ്ങള്‍’ എന്ന ഗ്രന്ഥത്തിലെ ‘ആശാന് പാതിത്യം കല്‍പ്പിച്ച കഥ’ എന്ന ലേഖനം കാണുക – പുറം.102 – 105. ‘ആശാനെപ്പോലെ ജാതിശല്യം അനുഭവിക്കേണ്ടിവന്ന മറ്റൊരു വ്യക്തി കേരളക്കരയില്‍ ഉണ്ടായിരുന്നോ എന്നുസംശയമാണ്’ എന്ന കെ. സദാശിവന്റെ പ്രസ്താവന അതിശയോക്തിപരമാണ്. (കുമാരനാശാന്‍ ചില സ്മരണകള്‍, പുറം. 38).
  7. വിവേകോദയം, 1082 ചിങ്ങം.
  8. അതേപുസ്തകം, 1081 ചിങ്ങം.
  9. അതേപുസ്തകം, 1082 ചിങ്ങം.
  10. അതേപുസ്തകം, 1083 തുലാം.
  11. അതേപുസ്തകം, 1085 തുലാം.

Author

Scroll to top
Close
Browse Categories