വിജയത്തിന്റെ ഗിരിശൃംഗത്തില്‍ ബി. ജെ.പി ആപ്പിളിന്റെ നാട്ടിൽ കോൺഗ്രസിന് ആശ്വാസം

156 സീറ്റുകളും 52.50 ശതമാനം വോട്ടുകളുമായി നേടിയ തിളങ്ങുന്ന ഈ വിജയം, പക്ഷേ, ബി.ജെ.പിക്ക് ഭാവിയില്‍ കടുത്ത വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. കോണ്‍ഗ്രസിന്റെ ദയനീയ തകര്‍ച്ചയും ആം ആദ്മി പാര്‍ട്ടിയുടെ ഉദയവും കാരണമാണത്. ബി.ജെ.പിയിലേക്ക് കൂറുമാറിയ നേതാക്കള്‍ക്കൊപ്പം അണികളും അങ്ങോട്ടൊഴുകിയതിനാലാണ് കോണ്‍ഗ്രസിന് ഇത്രയും ഭീകരമായ പതനമുണ്ടായത്. അവരുടെ വോട്ട് ശതമാനം 41.4 ല്‍ നിന്ന് 27.28 ആയി ഇടിഞ്ഞു.41 സീറ്റുകളില്‍ അവര്‍ക്ക് കെട്ടിവെച്ച കാശും നഷ്ടമായി. വരും ദിവസങ്ങളില്‍ പാര്‍ട്ടി ഗുജറാത്തില്‍ പിന്നെയും ദുര്‍ബലമാകും. അതില്‍ അവശേഷിക്കുന്നവരില്‍ ഭൂരിഭാഗം നേതാക്കള്‍ ബി.ജെ.പിയിലേക്കും അണികള്‍ ആം ആദ്മി പാര്‍ട്ടിയിലേക്കും ഒഴുകും.

ഗുജറാത്ത് സന്ദര്‍ശിച്ച് സമൂഹമാദ്ധ്യമങ്ങളില്‍ എഴുതിയ തെരഞ്ഞെടുപ്പ് അവലോകന പരമ്പരയിലെ നിരീക്ഷണം ആവര്‍ത്തിക്കട്ടെ – 182 മണ്ഡലങ്ങളിലേയും ബി.ജെ.പി സ്ഥാനാര്‍ത്ഥി ‘വികാസ പുരുഷനും ഗുജറാത്തുകാരുടെ അഭിമാനവുമായ’ മോദിയായിരുന്നു.
അതോടെ, വിലക്കയറ്റം,കാര്‍ഷികോൽപ്പന്നങ്ങളുടെ വിലയിടിവ്, താഴെത്തട്ടിലുള്ള വികസനമുരടിപ്പ്,മോര്‍ബിയിലെ തൂക്കുപാല ദുരന്തത്തോടെ സംസ്ഥാന ഭരണത്തിനെതിരായുണ്ടായ ജനവികാരം, സൗജന്യ വൈദ്യുതിയും കുടിവെള്ളവുമടക്കം ആം ആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റെല്ലാ കാര്യങ്ങളും അപ്രസക്തമായി. മോര്‍ബിയില്‍ പോലും അവര്‍ വലിയഭൂരിപക്ഷത്തോടെ വിജയിച്ചത് അതിനാലായിരുന്നു. ബി.ജെ.പിയില്‍ നിന്ന് , ഹിന്ദുത്വമുയര്‍ത്തി ഒരു വിഭാഗത്തെ ആകര്‍ഷിക്കാന്‍ കെജ് രിവാള്‍ നടത്തിയ ശ്രമവും പരാജയപ്പെട്ടു (ഒറിജിനലുള്ളപ്പോള്‍ ആര്‍ക്കുവേണം ഡ്യൂപ്ളിക്കേറ്റ്!)
156 സീറ്റുകളും 52.50 ശതമാനം വോട്ടുകളുമായി നേടിയ തിളങ്ങുന്ന ഈ വിജയം, പക്ഷേ, ബി.ജെ.പിക്ക് ഭാവിയില്‍ കടുത്ത വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. കോണ്‍ഗ്രസിന്റെ ദയനീയ തകര്‍ച്ചയും ആം ആദ്മി പാര്‍ട്ടിയുടെ ഉദയവും കാരണമാണത്. ബി.ജെ.പിയിലേക്ക് കൂറുമാറിയ നേതാക്കള്‍ക്കൊപ്പം അണികളും അങ്ങോട്ടൊഴുകിയതിനാലാണ് കോണ്‍ഗ്രസിന് ഇത്രയും ഭീകരമായ പതനമുണ്ടായത്. അവരുടെ വോട്ട് ശതമാനം 41.4 ല്‍ നിന്ന് 27.28 ആയി ഇടിഞ്ഞു.41 സീറ്റുകളില്‍ അവര്‍ക്ക് കെട്ടിവെച്ച കാശും നഷ്ടമായി. വരും ദിവസങ്ങളില്‍ പാര്‍ട്ടി ഗുജറാത്തില്‍ പിന്നെയും ദുര്‍ബലമാകും. അതില്‍ അവശേഷിക്കുന്നവരില്‍ ഭൂരിഭാഗം നേതാക്കള്‍ ബി.ജെ.പിയിലേക്കും അണികള്‍ ആം ആദ്മി പാര്‍ട്ടിയിലേക്കും ഒഴുകും.

അഞ്ച് എം.എല്‍.എമാരും 12.92 ശതമാനം വോട്ടുമായി ഗുജറാത്ത് രാഷ്ട്രീയത്തില്‍ നല്ല തുടക്കം കുറിച്ച ആം ആദ്മി പാര്‍ട്ടിയാണ് ഇനി സംസ്ഥാനത്തെ സക്രിയ പ്രതിപക്ഷം. കഴിഞ്ഞ 27 വര്‍ഷം, പ്രയോഗികമായി പ്രതിപക്ഷമില്ലാതെയായിരുന്നു ബി.ജെ.പി. ഭരിച്ചിരുന്നത്. ഒരു തലമുറയ്ക്കു തന്നെ അത് തികച്ചും അപരിചിതമായിരുന്നു.അവിടെയാണ്, സമര പാരമ്പര്യമുള്ള, ഒരുപറ്റം ചെറുപ്പക്കാരുടെ നേതൃത്വത്തിലുള്ള , പുതിയൊരു രാഷ്ട്രീയ കക്ഷി ഗുജറാത്തില്‍ സജീവമായിരിക്കുന്നത്.
ഈ തെരഞ്ഞെടുപ്പോടെ ദേശീയ കക്ഷിയായ ആം ആദ്മി പാര്‍ട്ടിയുടെ അടുത്ത ലക്ഷ്യം ജമ്മു, മദ്ധ്യപ്രദേശ്, കര്‍ണ്ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളാണ്. ഡല്‍ഹി മുനിസിപ്പില്‍ തെരഞ്ഞെടുപ്പില്‍ നേടിയ വിജയവും അവര്‍ക്ക് ആവേശം പകരുന്നുണ്ട്. ബി.ജെ.പിക്കെതിരായ പ്രതിപക്ഷ നിരയില്‍ അവര്‍ അവിഭാജ്യ ഘടകമായിരിക്കുന്നു.
കോണ്‍ഗ്രസിന്റെ പതനം
2017-ല്‍ 78 സീറ്റുമായി ബി.ജെ.പി.യെ വിറപ്പിച്ച കോണ്‍ഗ്രസില്‍ നിന്ന് 2019 നു ശേഷം ഇരുപതോളം എം.എല്‍.എ മാരും പട്ടേല്‍ സംവരണ സമര നേതാവ് ഹാര്‍ദ്ദിക് പട്ടേല്‍ അടക്കമുള്ള അസംഖ്യം നേതാക്കളും കൊഴിഞ്ഞു പോയി. അവരെല്ലാം എത്തിയത് ബി.ജെ.പിയില്‍.
2017 ല്‍ 41.4 ശതമാനം എന്ന റെക്കാര്‍ഡ് വോട്ട് വിഹിതവും 78 സീറ്റുകളും നേടിയ പാര്‍ട്ടി,ഗ്രാമീണ മേഖലയില്‍ ബി.ജെ.പിക്ക് മുന്നിലെത്തിയിരുന്നു. പിന്നീട് കൂറുമാറ്റം, തമ്മിലടി, നിഷ്ക്രിയത്വം തുടങ്ങിയവ കാരണം ക്രമേണ കൂപ്പുകുത്തുകയായിരുന്നു.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്നെ ഈ തകര്‍ച്ച ആരംഭിച്ചിരുന്നു. അന്ന്, 26 സീറ്റുകളും നഷ്ടമായ കോണ്‍ഗ്രസിന് കിട്ടിയത് 32.9 ശതമാനം വോട്ട്. മുന്‍ തെരഞ്ഞെടുപ്പിലെപ്പോലെ ബി.ജെപിക്ക് എല്ലാ സീറ്റും 62.21 ശതമാനം വോട്ടുമാണ് കിട്ടിയത്. 1995-ല്‍ ചിമന് ഭായ് പട്ടേല്‍ മുഖ്യമന്ത്രിയായി , ബി.ജെ പി സംസ്ഥാനത്ത് ആദ്യമായി അധികാരത്തിലെത്തിയപ്പോള്‍ കോണ്‍ഗ്രസിന് കിട്ടിയതും 32.86 ശതമാനം വോട്ടായിരുന്നു. ഇതാണ് സത്യത്തില്‍ കോണ്‍ഗ്രസിന്റെ അടിയുറച്ച വോട്ടുകള്‍.

സംസ്ഥാനത്തിലും കേന്ദ്രത്തിലും അധികാരത്തിലെത്താന്‍ വിദൂര സാദ്ധ്യത പോലുമില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ കോണ്‍ഗ്രസില്‍ നിന്ന് നേതാക്കള്‍ ഭരണകക്ഷിയിലേക്ക് കൂട്ടത്തോടെ ചേക്കാറാനാരംഭിച്ചത്.
ഭരണപരാജയവും ജനങ്ങളുടെ അസംതൃപ്തിയും കാരണം ബി.ജെ.പി മുഖ്യമന്ത്രിമാരെ മാറ്റിയ സംസ്ഥാനത്ത്, കോണ്‍ഗ്രസ് ഒരു ജനകീയ പ്രശ്നവും ഏറ്റടുത്തില്ല:ഒരു രാഷ്ട്രീയ സമരവും നടത്തിയില്ല. സംഘ പരിവാര്‍ അടിത്തറയുള്ള അസ്ഥിരചിത്തനായ ശങ്കര്‍ സിങ്ങ് വഗേലയ്ക്ക് പകരം, വിശ്വാസ്യതയോ ജനപിന്തുണയോയുള്ള ഒരു നേതാവു പോലും ഉണ്ടായില്ല. 2019 നു ശേഷം, കഴിഞ്ഞയാഴ്ച വരെ, രാഹുല്‍ ഗാന്ധി സംസ്ഥാനത്ത് രാഷ്ട്രീയ യോഗങ്ങളില്‍ പങ്കെടുത്തതു പോലുമില്ല.
ജനം പറഞ്ഞു; വീണ്ടും ബി. ജെ. പി
ആദ്യഘട്ട തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പുള്ള ദിവസങ്ങളില്‍ ഗുജറാത്തിലെത്തിയപ്പോള്‍, പുറമേ എല്ലാം ശാന്തം. വ്യാപകമായി കൊടിതോരണങ്ങളോ, വര്‍ണ്ണാഭമായ പോസ്റ്ററുകളോ ബാനറുകളോ ഇല്ല. പൊതുസ്ഥലങ്ങളില്‍ നിന്ന് അവയല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നീക്കം ചെയ്തു. പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസവും ഏതാണ്ട് നിശബ്ദം.
പഞ്ചാബില്‍,തോറ്റമ്പിയ കക്ഷികള്‍ തെരഞ്ഞെടുപ്പ് രംഗം ലക്ഷക്കണക്കിന് കൊടിതോരണങ്ങളും ബാനറുകളും കൊണ്ട് വര്‍ണ്ണശബളമാക്കി കൊഴുപ്പിച്ചത് ഓര്‍ത്തു പോയി.പക്ഷേ ഗാന്ധിജിയുടെ ജന്മനാട്ടില്, അത്യപൂര്‍വമായി കണ്ടത് ബി.ജെ.പിയുടെ പോസ്റ്ററുകളും പ്രചാരണ വാഹനങ്ങളും മാത്രം .
പോര്‍ബന്തര്‍, അഹമ്മദാബാദ്, രാജ്കോട്ട്, സോമനാഥ് തുടങ്ങിയ പ്രദേശങ്ങളാണു സന്ദര്‍ശിച്ചത്. പോര്‍ബന്തര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഹോട്ടലില്‍ കൊണ്ടാക്കിയ ശ്രവണ്‍ എന്ന ഓട്ടോറിക്ഷക്കാരന്, ഹോട്ടല്‍ ജീവനക്കാര്‍, ചെറിയ കട നടത്തുന്നവര്‍, കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍, തെരുവ് വില്പനക്കാര്, കര്‍ഷകര്‍, വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍ തുടങ്ങി ഇരുപതോളം പേരുമായി സംസാരിപ്പോള്‍ തന്നെ വ്യക്തമായി; ബി. ജെ. പി വലിയ ഭൂരിപക്ഷത്തോടെ ജയിക്കും. ശക്തിക്ഷയിച്ച കോണ്‍ഗ്രസിനാകും രണ്ടാം സ്ഥാനം. എ. എ. പി അക്കൗണ്ട് തുറക്കും.മറ്റു പാര്‍ട്ടികള്‍ക്ക് വോട്ടു ചെയ്യുമെന്ന് പറഞ്ഞവര്‍ക്കും ബി. ജെ. പി തന്നെ ജയിക്കുമെന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നില്ല.
ഗാന്ധിജിയുടെ ജന്മഗൃഹമായ കീര്‍ത്തിമന്ദിര്‍ സ്ഥിതിചെയ്യുന്ന, പോര്‍ബന്തറില്‍ കഴിഞ്ഞ തവണ ജയിച്ചത് ബി. ജെ. പി യായിരുന്നു. കോണ്‍ഗ്രസിന് നല്ല ശക്തിയുള്ള അവിടെ ഇത്തവണ കോണ്‍ഗ്രസ് ജയിക്കുമെന്നായിരുന്നു ഭൂരിപക്ഷം പേരും പറഞ്ഞത്. സംസ്ഥാനത്ത് വലിയ തിരിച്ചടിക്കിടയിലും ഈ തെരഞ്ഞെടുപ്പില്‍ അവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ അര്‍ജുന്‍ഭായ് ദേവഭായ് മോധ് വാഡിയ വിജയിച്ചു.
പോര്‍ബന്തര്‍ ബീച്ചില്‍ നാല് പതിറ്റാണ്ടിലേറെയായി കാവ എന്ന ഔഷധച്ചായ വില്‍ക്കുന്ന അര്ജുന് പറഞ്ഞു: ബി.ജെ.പി. ജയിക്കും. കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടില്ല. ആം ആദ്മിക്ക് കുറച്ചു സീറ്റുകള്‍ കിട്ടും.
ബി.ജെ.പി അനുഭാവ മാദ്ധ്യമങ്ങള്‍ നിറയെ നരേന്ദ്ര മോദിയും അമിത് ഷായുമായിരുന്നു. എല്ലാവരും ചര്‍ച്ച ചെയ്തത് വികസന രാഷ്ട്രീയം.ആ അജണ്ട നിശ്ചയിച്ചത് ആം ആദ്മി പാര്‍ട്ടിയാണ്. ‘പക്ഷേ ബി.ജെപിയാണ് ഇവിടെ വലിയ വികസനം കൊണ്ടുവന്നത്. ദാ, ഈ ബീച്ചിലെ മനോഹരമായ റോഡും ഇരിപ്പടങ്ങളും കണ്ടോ .. എല്ലാ സീസണിലും പ്രവര്‍ത്തിക്കുന്ന അദാനി പോര്‍ട്ട് നോക്കൂ’, പോര്‍ബന്തറിലെ ബിസിനസുകാരനായ പങ്കജ് മോദ വാചാലനായി. തന്റെ സ്വര്‍ണ്ണ ചെയിന്‍ തൊട്ടു കാണിച്ച് , തുടര്‍ന്നു ,’മുന്‍പ് ഈ ബീച്ച് പിടിച്ചു പറിക്കാരുടേയും കളക്കടത്തുകാരുടേയും കേന്ദ്രമായിരുന്നു. പാകിസ്ഥാനില്‍ നിന്ന് തീരത്തേക്ക് കള്ളക്കടത്തുണ്ടായിരുന്നു. ഇന്ന് എല്ലാം ശാന്തം. മുസ്ലീംങ്ങള്‍ പോലും മോദിക്ക് വോട്ടുചെയ്യും’. ആസ്ട്രേലിയയില്‍ ബിസിനസ് നടത്തുന്ന മകന് അഭിഷേക് മോദയും സംസ്ഥാനത്ത് നടപ്പിലാക്കിയ വികസന പദ്ധതികളെക്കുറിച്ച് പറഞ്ഞു.
ആം ആദ്മി പാര്‍ട്ടി ഉയര്‍ത്തിക്കാണിച്ച ഡല്‍ഹി വികസന മാതൃകയെക്കുറിച്ച് ഈ ആരും സംസാരിച്ചില്ലന്നത് ശ്രദ്ധേയമാണ് (പഞ്ചാബില്‍ തീരെ സാധാരണക്കാര്‍ വരെ അവ എണ്ണിയെണ്ണി പറഞ്ഞിരുന്നു).


കാല് നൂറ്റാണ്ടിലേറെയായി സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പിക്കെതിരാണ് ഗണ്യമായ ഒരു വിഭാഗം ജനങ്ങള്‍. ശരാശരി 35 ശതമാനത്തോളം വരുന്ന അവരുടെ വോട്ടുകളാണ് കോണ്‍ഗ്രസിന് ഇക്കാലമത്രയും കിട്ടിക്കൊണ്ടിരുന്നത്. 2007ല്‍ അതില്‍ വര്‍ദ്ധനവുണ്ടായത് പട്ടേല്‍ സമര നേതാക്കള്‍ കോണ്ഗ്രസിലെത്തിയതിനാലായിരുന്നു. ആദിവാസി മേഖലയില്‍ സ്വാധീനമുള്ള ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുമായുണ്ടാക്കിയ സഖ്യവും പ്രയോജനം ചെയ്തു.
2022-ല്‍ എല്ലാം കോണ്ഗ്രസിനെതിരായിത്തീന്നു. ഹാര്‍ദിക് പട്ടേല്‍ ബി.ജെ.പിയിലക്ക് പോയപ്പോള്‍ ഗോപാല്‍ ഇറ്റാലിയ,അല്‍പേഷ് കതിരിയ, ധാര്‍മ്മിക് മാളവ്യ തുടങ്ങിയ ഉശിരരായ മറ്റ് യുവനേതാക്കളെല്ലാം ആം ആദ്മി പാര്‍ട്ടിയിലാണ്. ജനകീയ ടെലിവിഷന്‍ അവതാരകനായ ഇസുദാന്‍ ഗാഡ്വിയായിരുന്നു അവരുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി.
ആപ്പിളിന്റെ നാട്ടിൽ കോൺഗ്രസിന് മധുരം
1985 മുതൽ എല്ലാ തെരഞ്ഞെടുപ്പിലും ഭരണകക്ഷിയെ മാറ്റുന്ന പാരമ്പര്യം ഇത്തവണയും ഹിമാചൽപ്രദേശിലെ ജനങ്ങൾ തെറ്റിച്ചില്ല. ജയ്റാം താക്കൂറിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി മന്ത്രിസഭയെ അവർ താഴെ ഇറക്കി , 68 അംഗ നിയമസഭയിൽ 40 സീറ്റുമായി കോൺഗ്രസിനെ അധികാരത്തിൽ എത്തിച്ചു.
ഭരണവിരുദ്ധ വികാരം ശക്തമായ ഹിമാചൽപ്രദേശിൽ ഒൻപത് റാലികളിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തത്. ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി നദ്ദയുടെയും കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെയും സംസ്ഥാനമാണ് ഹിമാചൽ. പക്ഷേ, അതൊന്നും ബിജെപിക്ക് ഗുണകരമായില്ല. പി.സി.സി അദ്ധ്യക്ഷ പ്രതിഭാ സിംഗിനൊപ്പം കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത് പ്രിയങ്ക ഗാന്ധിയാണ് . ഹിമാചലിൽ നേടിയ ഈ വിജയം അവർക്ക് വലിയ ആത്മവിശ്വാസം നൽകുന്നതാണ്. ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് ഏറെ കാലത്തിനു ശേഷം കോൺഗ്രസ് അധ്യക്ഷ പദവിയിലെത്തിയ മല്ലികാർജുൻ ഖർഗെയ്ക്കും അഭിമാനിക്കാം. ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പിലും ഗുജറാത്തിലും തോറ്റമ്പിയ പാർട്ടിക്ക് ഇത് അതിജീവനത്തിന്റെ ആശ്വാസനാളമാണ്. 25 സീറ്റുകൾ മാത്രം നേടി ഭരണം നഷ്ടമായെങ്കിലും, ബി.ജെ.പിക്ക് 43 ശതമാനം വോട്ടുകൾ കിട്ടി. 40 സീറ്റുകൾ നേടിയ കോൺഗ്രസിനാകട്ടെ 43.9 ശതമാനം വോട്ടുകളാണ് കിട്ടിയത് . ആപ്പിൾ കർഷകരുടേയും സർക്കാർ ജീവനക്കാരുടേയും അസംതൃപ്തി അവർക്ക് ഗുണകരമായി. പഴയ പെൻഷൻ സ്ക്കീം പുന:സ്ഥാപിക്കുമെന്ന വാഗ്ദാനം വോട്ടർമാരെ സ്വാധീനിച്ചു.68 സീറ്റുകളിൽ 21ലും ബി.ജെ.പിക്ക് റിബൽ സ്ഥാനാർത്ഥികൾ ഉണ്ടായിരുന്നു. അവരിൽ രണ്ടുപേർ വിജയിക്കുകയും ചെയ്തു. മൂന്ന് മുതിർന്ന നേതാക്കളെ അനുകൂലിക്കുന്ന വിഭാഗങ്ങൾ തമ്മിൽ നിരന്തരം പോരടിക്കുന്ന സംസ്ഥാനം നഷ്ടപ്പെടാൻ ഈ തമ്മിലടിയും കാരണമായിട്ടുണ്ട്. പഞ്ചാബ് വിജയത്തിന്റെ പിൻബലത്തിൽ വമ്പൻ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച ആം ആദ്മി പാർട്ടിക്ക് ആകെ കിട്ടിയത് 1.10% വോട്ടുകൾ മാത്രം. ഒരു സീറ്റിൽ പോലും അവർ രണ്ടാമതെത്തിയില്ല. സംസ്ഥാനത്തിന്റെ പ്രചാരണ ചുമതലയുണ്ടായിരുന്ന ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനിന്റെ അറസ്റ്റും തുടർന്ന്, സംസ്ഥാന നേതാക്കളെ ഒന്നടങ്കം ബി.ജെ.പി തങ്ങളുടെ പാർട്ടിയിൽ ചേർത്തതും ഹിമാചലിൽ ആപ്പിന്റെ പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കി. തുടർന്ന്,ഏതാനും സീറ്റുകളിൽ ഒഴികെ മറ്റെല്ലായിടത്തും പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് പാർട്ടി ക്രമേണ പിൻവാങ്ങി. ബി.ജെ.പിക്ക് എതിരായ വോട്ടുകൾ ഭിന്നിച്ചു പോകാതിരിക്കാൻ ഇത് പ്രധാന കാരണമാണ്. സി.പി.എമ്മിനാണ് ഈ ധ്രുവീകരണത്തിൽ വലിയ നഷ്ടമുണ്ടായത്. അവരുടെ ഒരേയൊരു സിറ്റിംഗ് സീറ്റിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സി.പി.എം, മത്സരിച്ച 11 സീറ്റുകളിലും കൂടി നോട്ടക്ക് താഴെ വോട്ടുകൾ മാത്രമാണ് നേടിയത് – .66% . ‘സർക്കാർ മാറില്ല, കീഴ് വഴക്കം മാറും’ എന്ന മുദ്രാവാക്യ മുയർത്തി, ആത്മവിശ്വാസത്തോടെ ഹിമാചലിൽ മത്സരിച്ച ബിജെപിക്ക് ഒരു കാര്യം വ്യക്തമായി : മോഡി പ്രഭാവം കൊണ്ട് മാത്രം ആപ്പിളിന്റെ നാട്ടിലെ ജനരോഷത്തെ തടുത്തു നിർത്താൻ കഴിയില്ല.

എ.എ.പിയുടെ ദേശീയ നേതൃനിരയിലെ യുവ മുഖമായ രാഘവ് ചദ്ദയ്ക്കാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല. യുവനേതാക്കളെ മുന്നില്‍ നിര്‍ത്തിക്കൊണ്ട് , ബിജെപിക്കെതിരെ നേര്‍ക്കുനേര്‍ യുദ്ധം ചെയ്യുന്ന ആം ആദ്മി പാര്‍ട്ടിയിലേക്ക് ഈ വോട്ടുകളില്‍ നല്ലൊരു ശതമാനം എത്തിയതിനു കാരണവും ഇതുതന്നെ.

ഹിമാചൽ മുഖ്യമന്ത്രി
പരമ്പരാഗമായി കോണ്‍ഗ്രസിന് വോട്ടുചെയ്തിരുന്നവര്‍ ഒരിക്കലും ബി.ജെ.പിയെ അനുകൂലിക്കുന്നവരല്ലന്നായിരുന്നു കരുതിപ്പോന്നിരുന്നത്. പക്ഷേ ഇത്തവണ അതിലും ഇടിവുണ്ടായി. ബി. ജെ. പിക്ക് കിട്ടിയ 3 ശതമാനം അധികവോട്ടുകളും മുന്‍പ് കോണ്‍ഗ്രസിനെ അനുകൂലിച്ചവരുടേതായിരുന്നു.
നഗര പ്രദേശങ്ങളില്‍ മിക്കയിടങ്ങളിലും ബി.ജെ.പിയുടെ മുഖ്യ എതിരാളിയായ ആപ്പ് അവിടെ ബി.ജെ.പിയുടെയും കുറച്ച് വോട്ടുകള്‍ പിടിക്കുമെന്ന് ആശ്വസിച്ചിരുന്നു,കോണ്‍ഗ്രസ് . പക്ഷേ, ആദിവാസി, പട്ടിക ജാതി സീറ്റുകളില്‍ നല്ലൊരു ശതമാനവും കൈയ്യടക്കിക്കൊണ്ട് ബി. ജെ. പിയും ഒരു ആദിവാസി സീറ്റ് പിടിച്ചെടുക്കുകയും ചില സീറ്റുകളില്‍ രണ്ടാം സ്ഥാനം നേടുകയും ചെയ്തുകൊണ്ട് ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസിനെ ഞെട്ടിച്ചു.


മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയോ, നയിക്കാന്‍ നേതാക്കളോ ഇല്ലാതെയാണ് കോണ്‍ഗ്രസ് ഈ തെരഞ്ഞെടുപ്പിനെ നേരിട്ടത്. സൂറത്ത് ജില്ലയിലെ ഒരു ആദിവാസി മേഖലയിലും രാജ്കോട്ടിലും മാത്രമാണ് രാഹുല്‍ ഗാന്ധി പൊതുയോഗങ്ങളില്‍ പ്രസംഗിച്ചത്. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ടും റോഡ് ഷോകളും നടത്തി. ശുഷ്ക്കമായിരുന്നു, പ്രതികരണം.
രാഷ്ട്രീയ
വിശ്വാസത്തകര്‍ച്ച
കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി, 3000 ഇംഗ്ലീഷ് മീഡിയം സ്ക്കൂളുകള്‍, 500 രൂപയ്ക്ക് പാചക വാതക സിലണ്ടര്‍ തുടങ്ങി , ആം ആദ്മി പാര്‍ട്ടി വാഗ്ദാനങ്ങളുടെ മാതൃകയില്‍ , രാഹുല്‍ ഗാന്ധിയുടെ 11 ഇന ഉറപ്പുകളുമായി ലഘുലേഖകളും, പത്രങ്ങളിലും ടെലിവിഷനുകളിലും പരസ്യങ്ങളും നല്കി നടത്തിയ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനു ഒരു ചലനവും സൃഷ്ടിക്കാനായില്ല.
ഒക്ടോബര്‍ 2 ന്, പോര്‍ബന്തറില്‍ നിന്ന് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര ആരംഭിക്കുകയും ഗുജറാത്തിലും ഹിമാചലിലും പര്യടനം നടത്തുകയും ചെയ്തിരുന്നുവെങ്കില്‍, ആം ആദ്മി പാര്‍ട്ടിയുടെ കടന്നുവരവിനെ ഒരളവു വരെ ചെറുക്കാന്‍ കഴിയുമായിരുന്നു.
കടുത്ത രാഷ്ട്രീയ വിശ്വാസത്തകര്‍ച്ചയാണ് കോണ്‍ഗ്രസ് അഭിമുഖീകരിച്ച പ്രധാന വെല്ലുവിളി.തങ്ങള്‍ വോട്ടുചെയ്തു വിജയിപ്പിക്കുന്നവര്‍ വൈകാതെ ബി.ജെ.പിയില്‍ ചേരുമെന്ന ഭയം കാരണം,കഴിഞ്ഞ തവണ വരെ കോണ്‍ഗ്രസിന് വോട്ടുചെയ്തവരില്‍ ഒരു വിഭാഗം ഇത്തവണ ആം ആദ്മി പാര്‍ട്ടിക്ക് വോട്ടുചെയ്തു. അവരുടെ മൃദു ഹിന്ദുത്വ സമീപനത്തില്‍ മുസ്ലീങ്ങള്‍ക്ക് സംശയമുണ്ടെങ്കിലും, മോദിയെ വെല്ലുവിളിക്കാന്‍ കെല്പുള്ളവരെന്ന പ്രതിച്ഛായ കാരണം ബി, ജെ. പിയുമായി നേരിട്ട് കടുത്ത ത്രികോണ മത്സരം നടന്ന മുപ്പതോളം സീറ്റുകളില്‍, അവരില്‍ ഭൂരിപക്ഷവും ആം ആദ്മി സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ടുചെയ്തതായി അനുമാനിയ്ക്കപ്പെടുന്നു.
സംസ്ഥാനത്തെ ജനസംഖ്യയുടെ മൂന്നിലൊന്നും അധിവസിക്കുന്ന കച്ച്, സൗരാഷ്ട്ര മേഖലയിലാണു കോണ്‍ഗ്രസ് ഭീകരമായി തകര്‍ന്നടിഞ്ഞത്.സൂറത്ത് അടക്കമുള്ള തെക്കന്‍ ഗുജറാത്തില്‍ പട്ടേല്‍ സമൂഹത്തിന്റെ വോട്ടുകളില്‍ ബഹുഭൂരിപക്ഷവും ബി. ജെ. പിയിലേക്ക് പോയപ്പോള്‍, ആം ആദ്മി പാര്‍ട്ടിക്കും വോട്ടുകള്‍ ലഭിച്ചു.
ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച് നേരിട്ട്,ശുഷ്ക്കിച്ച കോണ്‍ഗ്രസില്‍ നിന്ന് അടുത്ത മാസങ്ങളില്‍ അവശിഷ്ട നേതാക്കള്‍ ബി.ജെ.പിയിലേക്കും അനുഭാവികള്‍ ആം ആദ്മി പാര്‍ട്ടിയിലേക്കും ഒഴുകാന്‍ ആരംഭിക്കുന്നതോടെ, മഹാത്മ ഗാന്ധിയുടെ നാട്ടില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തീരെ ദുര്‍ബലമാകും.
‘കെജ് രിവാള്‍
ഗ്യാരണ്ടികാര്ഡ് ‘
പഞ്ചാബില്‍ നേടിയ അട്ടിമറി വിജയത്തിന്റെ ആത്മവിശ്വാസവുമായി ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സര്‍വ്വശക്തിയും സംഭരിച്ച് എത്തിയ ആം ആദ്മി പാര്‍ട്ടി, അഞ്ചു സീറ്റുകളുമായി ബി. ജെ. പിയുടെ കോട്ട ഭേദിച്ച് ഉള്ളില്‍ കടന്നിരിക്കുന്നു.കഴിഞ്ഞ 27 വര്‍ഷമായി ഗുജറാത്ത് ഭരിക്കുന്ന ബി.ജെ.പിക്കും മുഖ്യ എതിരാളിയായ കോണ്‍ഗ്രസിനും കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നു എന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ട് വലിയ പ്രചാരണമാണ് അരവിന്ദ് കെജ് രിവാളിന്റേയും ഭഗവന്ത്സിംഗ് മാനിന്റേയും മറ്റും നേതൃത്വത്തില്‍ നടത്തിയത്. വന്‍ ജനക്കൂട്ടത്തെ ആകര്‍ഷിച്ചു കൊണ്ട് കെജ് രിവാള്‍ തന്നെ 50ഓളം റോഡ് ഷോകള്‍ നടത്തി. ഏറ്റവുമൊടുവില്‍ അഹമ്മദാബാദില്‍ അദ്ദേഹത്തിനും, മാനിനുമൊപ്പം റോഡ് ഷോയ്ക്കിറങ്ങിയത് രാജ്യസഭാംഗമായ ഹര്ഭജന് സിങ്ങായിരുന്നു.
2007ലെ തെരഞ്ഞെടുപ്പില്‍ ഏതാനും സീറ്റുകളില്‍ മത്സരിച്ച്, നോട്ടക്ക് താഴെ മാത്രം വോട്ടുകള്‍ നേടിയ ആം ആദ്മി പാര്‍ട്ടിയെ ആദ്യം രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഗൗരവതരമായി എടുത്തിരുന്നില്ല.പട്ടേല്‍ സംവരണ സമര നേതാവായിരുന്ന ഗോപാല്‍ ഇറ്റാലിയയും ,ടെലിവിഷന്‍ അവതാരകനായ ഇസുദാന്‍ ഗാഡ്വിയുമടക്കംഏതാനും ചെറുപ്പക്കാര്‍ മാത്രമായിരുന്നു ,ആദ്യം സംഘടനയുടെ തലപ്പത്ത് ഉണ്ടായിരുന്നത്.തെരഞ്ഞെടുപ്പിന് മുമ്പ് അവര്‍ സംസ്ഥാനത്തുടനീളം സഞ്ചരിച്ച്, സംഘടന കെട്ടിപ്പടുക്കാന്‍ ശ്രമിച്ചു.
ചിമന് ഭായ് പട്ടേലും ശങ്കര്‍ സിംഗ് വഗേലയും പരാജയപ്പെട്ട സംസ്ഥാനത്ത് , ഒരു മൂന്നാം ശക്തി വളര്‍ന്നു വരുകയില്ലെന്നായിരുന്നു എല്ലാവരും വിധി എഴുതിയത്.എന്നാല്‍, കൃത്യമായ പ്ലാന്‍ തയ്യാറാക്കിയായിരുന്നു , കെജ് രിവാളിന്റെ രംഗപ്രവേശം. തന്റെ ഓരോ സന്ദര്‍ശനത്തിലും ഓരോ തെരഞ്ഞെടുപ്പ് വാഗ്ദാനം മുന്നോട്ടുവെച്ച കെജ് രിവാള്‍ അവയെ അച്ചടിച്ച് , തന്റെ ചിത്രം സഹിതം, ഓരോ വീട്ടിലും എത്തിച്ചു-സൗജന്യ വൈദ്യുതി, കുടിവെള്ളം, ചികിത്സ, ഉന്നത നിലവാരമുള്ള സ്കൂളുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ഇവ ‘കെജ് രിവാള്‍ ഗ്യാരണ്ടികാര്ഡ് ‘ എന്ന പേരിലാണ് പ്രചരിപ്പിക്കപ്പെട്ടത്. ഇവ നടപ്പിലാക്കാന്‍ തനിക്കൊരവസരം തരൂ – ഏക് ഔര്‍ മൗക്കാ കെജ് രിവാള്‍ – എന്ന മുദ്രാവാക്യം, പാട്ടുകളായും വീഡിയോയായും പ്രചരിപ്പിക്കപ്പെട്ടു.
ചിമന് ഭായ് പട്ടേലും ശങ്കര്‍ സിംഗ് വഗേലയും പരാജയപ്പെട്ട സംസ്ഥാനത്ത് , ഒരു മൂന്നാം ശക്തി വളര്‍ന്നു വരുകയില്ലെന്നായിരുന്നു എല്ലാവരും വിധി എഴുതിയത്.എന്നാല്‍, കൃത്യമായ പ്ലാന്‍ തയ്യാറാക്കിയായിരുന്നു , കെജ് രിവാളിന്റെ രംഗപ്രവേശം. തന്റെ ഓരോ സന്ദര്‍ശനത്തിലും ഓരോ തെരഞ്ഞെടുപ്പ് വാഗ്ദാനം മുന്നോട്ടുവെച്ച കെജ് രിവാള്‍ , അവയെ അച്ചടിച്ച് , തന്റെ ചിത്രം സഹിതം, ഓരോ വീട്ടിലും എത്തിച്ചു-സൗജന്യ വൈദ്യുതി, കുടിവെള്ളം, ചികിത്സ, ഉന്നത നിലവാരമുള്ള സ്കൂളുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ഇവ ‘കെജ് രിവാള്‍ ഗ്യാരണ്ടികാര്ഡ് ‘ എന്ന പേരിലാണ് പ്രചരിപ്പിക്കപ്പെട്ടത്. ഇവ നടപ്പിലാക്കാന്‍ തനിക്കൊരവസരം തരൂ – ഏക് ഔര്‍ മൗക്കാ കെജ് രിവാള്‍ – എന്ന മുദ്രാവാക്യം, പാട്ടുകളായും വീഡിയോയായും പ്രചരിപ്പിക്കപ്പെട്ടു.
ഇത് ഗുജറാത്തിലെ പരമ്പരാഗത രാഷ്ട്രീയ സംവിധാനത്തെ പിടിച്ചുലച്ചു തുടങ്ങി. അതിനെ ചെറുക്കാന്‍, ജനപ്രിയനല്ലാത്ത മുഖ്യമന്ത്രി ഭൂപേന്ദ്രഭായി പട്ടേലിനോ മുന്‍ മുഖ്യമന്ത്രി വിജയ് രൂപാനി അടക്കമുള്ള സംസ്ഥാന നേതാക്കള്‍ക്കോ കഴിയില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണം പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നേരിട്ട് ഏറ്റെടുത്തത്. അതാണു തകര്‍പ്പന്‍ വിജയത്തിലേക്ക് ബി. ജെ. പിയെ നയിച്ചത്(സത്യത്തില്‍ ഈ വിജയത്തിനു മോദി കെ ജ് രി വാളിനോട് കടപ്പെട്ടിരിക്കുന്നു!).