ഗുരുദര്‍ശനത്തെ ആഴത്തില്‍ തൊട്ടറിഞ്ഞ ആചാര്യന്‍
ഗുരുവിനെ കേവലമൊരു സാമൂഹ്യ പരിഷ്‌ക്കര്‍ത്താവായി കണ്ടിരുന്ന കാലത്താണ് ആചാര്യന്റെ കൈയ്യിലേക്ക് ഗുരു രചിച്ച ‘ആത്മോപദേശ ശതകം’ എത്തുന്നത്. പാലക്കാട് നിന്ന് സ്ഥലം മാറി തിരുവനന്തപുരത്തെത്തിയ ആചാര്യന്‍ തിരുവനന്തപുരത്ത് പതിവായി വേദാന്ത ക്‌ളാസ്സുകള്‍ സംഘടിപ്പിക്കുമായിരുന്നു. ക്‌ളാസ്സുകളില്‍ ആകൃഷ്ടരായി എത്തിയ നിരവധി ആള്‍ക്കാര്‍ക്ക് വേദാന്ത ദര്‍ശനങ്ങളെക്കുറിച്ചും ആദ്ധ്യാത്മികതയെക്കുറിച്ചുമുള്ള അറിവുകള്‍ ഗ്രഹിച്ചവര്‍ക്ക് നവ്യാനുഭൂതിയും പുത്തനുണര്‍വും പകരുന്നതായി. ക്‌ളാസ്സില്‍ തുടര്‍ച്ചയായി പങ്കെടുത്തു കൊണ്ടിരുന്ന ഡോ.പല്‍പ്പുവിന്റെ ഉറ്റ ബന്ധുവായ പദ് മാവതിയമ്മ ഒരിയ്ക്കല്‍ ഗുരുവിന്റെ ‘ആത്മോപദേശ ശതകം’ നല്‍കി, അതുകൂടി പഠന വിഷയമാക്കണമെന്നഭ്യര്‍ത്ഥിച്ചു. ആത്മോപദേശ ശതകം പഠനത്തെ തുടര്‍ന്ന് തന്നിലുണ്ടായ പരിവര്‍ത്തനത്തെക്കുറിച്ച് പില്‍ക്കാലത്ത് ശിവഗിരി ബ്രഹ്മ വിദ്യാലയത്തില്‍ വച്ച് ആചാര്യന്‍ പറഞ്ഞതിങ്ങനെയാണ്. ‘ ഞാന്‍ തനിയെ വേദാന്തം പഠിച്ചയാളാണ്. പഠനത്തിലെ സംശയ നിവൃത്തിക്കായി ആരും ഉണ്ടായിരുന്നില്ല. ‘ആത്മോപദേശശതക’ പഠനത്തിലൂടെ എനിക്കുണ്ടായിരുന്ന എല്ലാ വേദാന്ത സംശയങ്ങള്‍ക്കും ഉത്തരമുണ്ടായി. ഗുരു കേവലമൊരു സമുദായ നേതാവോ സാമൂഹിക പരിഷ്‌ക്കര്‍ത്താവോ അല്ല, ഗുരുബ്രഹ്മനിഷ്ഠനായ ജഗദ്ഗുരുവാണ്’.
പരമമായ അറിവിന്, അഥവാ ജ്ഞാനത്തിന് ഇന്നാരും വില കല്‍പ്പിക്കുന്നില്ല, കേവലമായ അറിവാണ് അരങ്ങ് വാഴുന്നത്. ആദ്ധ്യാത്മികതയിലെ പരമമായ അറിവ് സാധാരണക്കാര്‍ക്ക് പകര്‍ന്നു നല്‍കുന്നവരാണ് യഥാര്‍ത്ഥ ആചാര്യന്മാര്‍. പ്രൊഫ. ജി.ബാലകൃഷ്ണന്‍ നായര്‍ എന്ന മഹാമനീഷിയെ ആചാര്യനാക്കുന്നത് ഇത്തരം അറിവുകള്‍ സാധാരണക്കാരിലേക്ക് പകരുന്നതിനാലാണ്. ശ്രീനാരായണ ഗുരു രചിച്ച മുഴുവന്‍ കൃതികള്‍ക്കും ഭാഷ്യമെഴുതുകയും അത് മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കുകയും ചെയ്ത വേദാന്തജ്ഞാനിയാണ് ആചാര്യന്‍. അദ്ധ്യാപകനായിരിക്കെ ആദ്ധ്യാത്മികതയിലും വേദാന്തത്തിലും അഗാധമായ അറിവു നേടി. വിരമിച്ച ശേഷം 1980 ല്‍ വര്‍ക്കല ശിവഗിരി സന്യാസമഠത്തിലെ മുഖ്യ ആചാര്യനായി സ്ഥാനമേറ്റത് യാദൃശ്ചികതയ്ക്കപ്പുറം ഒരു നിയോഗം പോലെയായിരുന്നു. പിന്നെ നീണ്ട പത്തുകൊല്ലത്തോളം അദ്ദേഹം അവിടെ മുഖ്യാചാര്യനായി ശ്രേഷ്ഠമായ അറിവുകളും ജ്ഞാനവും തന്നെക്കാണാനെത്തുന്നവര്‍ക്ക് പകര്‍ന്നു നല്‍കി. ഒരു വര്‍ഷം ഒരു കൃതി എന്ന നിലയില്‍ പത്തു വര്‍ഷം കൊണ്ട് പത്ത് വാല്യങ്ങളിലായി ശ്രീനാരായണ ഗുരുവിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ക്കും വ്യാഖ്യാനമെഴുതി പ്രസിദ്ധീകരിച്ച ആചാര്യന്റെ ജന്മശതാബ്ദിയായിരുന്നു ഇക്കഴിഞ്ഞ ഫെബ്രുവരി 5 ന്. കര്‍മ്മമണ്ഡലത്തിലെ ആചാര്യന്റെ പ്രവര്‍ത്തനങ്ങള്‍ എക്കാലവും സ്മരിക്കപ്പെടും.
ആചാര്യന്റെ ജീവിതത്തിലെ സുപ്രധാനമായ തിരിച്ചറിവിനും വഴിത്തിരിവിനും കാരണമായത് മകന്റെ മരണവും അതിന് തൊട്ടു മുമ്പുള്ള ശിവ മന്ത്രോച്ചാരണവുമാണ്. 1962 ജൂലായ് ഒന്നിന് ഏഴര വയസ്സുള്ള മകന്‍ അരവിന്ദന്‍ ടെറ്റനസ് രോഗബാധിതനായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ മരണമടഞ്ഞു. ഏതാണ്ട് അമ്പതു മിനിട്ടോളം ശാന്തനായി ‘ഓം നമ:ശിവായ’ മന്ത്രം ഉച്ചരിച്ചുകിടന്ന ശേഷമാണ് ആ കുട്ടി മരണത്തെ പുല്‍കിയത്. ഇനി യഥാര്‍ത്ഥ ശിവനെ, അതായത് ശാസ്ത്രീയമായ ജീവിതസത്യം എന്നൊന്നുണ്ടെങ്കില്‍ അതന്വേഷിച്ചു കണ്ടെത്തിയിട്ടു തന്നെ കാര്യം എന്ന് ആചാര്യന്‍ ഉറച്ചു. മനുഷ്യജീവിതത്തെ അര്‍ത്ഥപൂര്‍ണമാക്കുന്നത് ഈശ്വര സാക്ഷാത്ക്കാരത്തിലൂടെയാണെന്ന് തിരിച്ചറിഞ്ഞ് മകനായ അരവിന്ദനെ ഗുരുവായി സ്വീകരിച്ചുകൊണ്ട് വേദാന്ത പഠന വഴിയിലേക്ക് ആണ്ടിറങ്ങി. ഭൗതിക നേട്ടത്തിനായി സ്വയം മുന്‍കൈയെടുത്ത് യാതൊന്നും പ്രവര്‍ത്തിക്കുകയില്ലെന്നും തീരുമാനിച്ചു.പാലക്കാട് വിക്ടോറിയ കോളേജില്‍ അദ്ധ്യാപകനായിരിക്കെ കോളേജിനടുത്ത് ‘വിജ്ഞാനരമണീയം’ എന്ന പേരില്‍ രമണമഹര്‍ഷിയുടെ സ്മാരകമായി നിര്‍മ്മിച്ച ഒരു ആശ്രമമുണ്ടായിരുന്നു. വിക്ടോറിയ കോളേജിലും നല്ലൊരു സംസ്‌കൃത ഗ്രന്ഥശാല ഉണ്ടായിരുന്നു. പ്രമുഖ വേദാന്ത കൃതികളായ ഭഗവദ്ഗീത, മാണ്ഡൂക്യോപനിഷത്തിന് ഗൌഡപാദാചാര്യര്‍ എഴുതിയ മാണ്ഡൂക്യകാരിക, യോഗവാസിഷ്ഠം, ബ്രഹ്മസൂത്രഭാഷ്യം, ഉപനിഷത്തുകള്‍, വിദ്യാരണ്യസ്വാമികളുടെ പഞ്ചദശി, ജീവന്‍മുക്തി വിവേകം എന്നിവ ആഴത്തില്‍ പഠിച്ചു. പ്രൊഫ. എസ്. ഗുപ്തന്‍ നായരുടെ കൂടെയായിരുന്നു അന്ന് താമസം. ആചാര്യന്റെ പ്രോത്സാഹനത്തില്‍ കേരളത്തിലെ മിക്ക രാമകൃഷ്ണ മിഷനുകളുമായും ബന്ധമുണ്ടാവുകയും മിഷന്‍ പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങള്‍ എഴുതുകയും ചെയ്തു. കേരളത്തിലെ പല പ്രമുഖ പ്രസിദ്ധീകരണങ്ങളിലും വേദാന്ത വിഷയത്തില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. പാലക്കാട് വച്ച് വേദാന്തഗ്രന്ഥങ്ങള്‍ വിശദീകരിയ്ക്കുന്ന പ്രഭാഷണങ്ങള്‍ തുടങ്ങുകയും ‘ബ്രഹ്മയജ്ഞം’ എന്ന പേരില്‍ അത് പിന്നീട് കേരളമാകെ പ്രസിദ്ധമാവുകയും ചെയ്തു. അക്കാലത്താണ് ശ്രീനാരായണ ഗുരു കൃതികള്‍ അദ്ദേഹം ആദ്യമായി വായിക്കുന്നത്. സാധാരണക്കാര്‍ക്ക് ദുര്‍ഗ്രാഹ്യമായ ഗുരു കൃതികള്‍ക്ക് അന്ന് വ്യാഖ്യാനങ്ങള്‍ വളരെ കുറവായിരുന്നു. ഗുരുദര്‍ശനം കൂടുതല്‍ ആഴത്തില്‍ സ്വായത്തമാക്കുന്നതിനായി അദ്ദേഹം ചില കൃതികള്‍ക്ക് വ്യാഖ്യാനങ്ങളെഴുതുകയും, കേരളത്തില്‍ ഗുരു സ്ഥാപിച്ച എല്ലാ ക്ഷേത്രങ്ങളിലും പോയി കുറച്ചുനാള്‍ താമസിച്ച് പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തു.
ഗുരുവിനെ കേവലമൊരു സാമൂഹ്യ പരിഷ്‌ക്കര്‍ത്താവായി കണ്ടിരുന്ന കാലത്താണ് ആചാര്യന്റെ കൈയ്യിലേക്ക് ഗുരു രചിച്ച ‘ആത്മോപദേശ ശതകം’ എത്തുന്നത്. പാലക്കാട് നിന്ന് സ്ഥലം മാറി തിരുവനന്തപുരത്തെത്തിയ ആചാര്യന്‍ തിരുവനന്തപുരത്ത് പതിവായി വേദാന്ത ക്‌ളാസ്സുകള്‍ സംഘടിപ്പിക്കുമായിരുന്നു. ക്‌ളാസ്സുകളില്‍ ആകൃഷ്ടരായി എത്തിയ നിരവധി ആള്‍ക്കാര്‍ക്ക് വേദാന്ത ദര്‍ശനങ്ങളെക്കുറിച്ചും ആദ്ധ്യാത്മികതയെക്കുറിച്ചുമുള്ള അറിവുകള്‍ ഗ്രഹിച്ചവര്‍ക്ക് നവ്യാനുഭൂതിയും പുത്തനുണര്‍വും പകരുന്നതായി. ക്‌ളാസ്സില്‍ തുടര്‍ച്ചയായി പങ്കെടുത്തു കൊണ്ടിരുന്ന ഡോ.പല്‍പ്പുവിന്റെ ഉറ്റ ബന്ധുവായ പദ് മാവതിയമ്മ ഒരിയ്ക്കല്‍ ഗുരുവിന്റെ ‘ആത്മോപദേശ ശതകം’ നല്‍കി, അതുകൂടി പഠന വിഷയമാക്കണമെന്നഭ്യര്‍ത്ഥിച്ചു. ആത്മോപദേശ ശതകം പഠനത്തെ തുടര്‍ന്ന് തന്നിലുണ്ടായ പരിവര്‍ത്തനത്തെക്കുറിച്ച് പില്‍ക്കാലത്ത് ശിവഗിരി ബ്രഹ്മ വിദ്യാലയത്തില്‍ വച്ച് ആചാര്യന്‍ പറഞ്ഞതിങ്ങനെയാണ്.’ ഞാന്‍ തനിയെ വേദാന്തം പഠിച്ചയാളാണ്. പഠനത്തിലെ സംശയ നിവൃത്തിക്കായി ആരും ഉണ്ടായിരുന്നില്ല. ‘ആത്മോപദേശശതക’ പഠനത്തിലൂടെ എനിക്കുണ്ടായിരുന്ന എല്ലാ വേദാന്ത സംശയങ്ങള്‍ക്കും ഉത്തരമുണ്ടായി. ഗുരു കേവലമൊരു സമുദായ നേതാവോ സാമൂഹിക പരിഷ്‌ക്കര്‍ത്താവോ അല്ല, ഗുരുബ്രഹ്മനിഷ്ഠനായ ജഗദ്ഗുരുവാണ്’. ശ്രീനാരായണ ഗുരുവെന്ന പരമഗുരുവിനെയും ഗുരുകൃതികളേയും ജനഹൃദയങ്ങളിലെത്തിക്കാന്‍ ഒരു തീര്‍ത്ഥാടകനെപ്പോലെ ചുറ്റി സഞ്ചരിച്ചു.
ശ്രീനാരായണ ഗുരുവിനെപ്പോലെ സര്‍വ മതങ്ങള്‍ക്കും അതീതനായി അവസാനം വരെ ജീവിച്ച ആചാര്യന്‍ , ഏവരോടും യാതൊരു ദ്വേഷവുമില്ലാതെ സഹകരിയ്ക്കുകയും ചെയ്തു. വേദാന്തം സത്യജ്ഞാനത്തിനുള്ള ചിന്താരീതിയെന്ന നിലയില്‍ ഒരു ഉപാധിയാണെന്നും അതിന് ഒരു മതത്തോടും യാതൊരു ബന്ധവുമില്ലെന്നും ആചാര്യന്‍ വീണ്ടും വീണ്ടും ശ്രീനാരായണഗുരുവിനെ ഉദ്ധരിച്ചുകൊണ്ട് പറയുമായിരുന്നു.
2010 അവസാനത്തോടെ ശാരീരികമായി തികച്ചും അവശനാകുന്നതു വരെ സ്ഥിരമായി വേദാന്ത വിഷയത്തില്‍ കൊല്ലത്തും തിരുവനന്തപുരത്തുമൊക്കെ പ്രഭാഷണങ്ങള്‍ നടത്തി. വേദാന്തവിഷയത്തിലെ സംശയദൂരീകരണത്തിനായി ആചാര്യനെ ആര്‍ക്കും എപ്പോഴും ചെന്നുകാണാനും സാധിച്ചിരുന്നു. ശിഷ്യരില്‍ പ്രധാനിയും ആയുര്‍വേദ ഡോക്ടറുമായ ഡോ.സരളാദേവിയുടെ കൊല്ലത്തുള്ള വസതിയില്‍ ഇടയ്ക്കിടെ എത്തി ചികിത്സ തേടുകയും ആ സമയത്ത് കൊല്ലം ശാരദാമഠത്തില്‍ പ്രഭാഷണം നടത്തുകയും ചെയ്യുമായിരുന്നു.
ശ്രീനാരായണ ദര്‍ശന പഠനകേന്ദ്രം
കൊല്ലം ശ്രീ ശാരദാമഠം കേന്ദ്രീകരിച്ച് ശ്രീനാരായണ ദര്‍ശന പഠനകേന്ദ്രം രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ ആചാര്യന്‍ അവിടെ കുറെക്കാലം ഗുരു ദര്‍ശനത്തെ അധികരിച്ച് പ്രഭാഷണം നടത്താനെത്തുമായിരുന്നു. ഗുരുദര്‍ശനത്തിന്റെ അഗാധമായ ആഴവും പരപ്പും തൊട്ടറിയാന്‍ അവിടെ എത്തിയിരുന്ന പഠിതാക്കള്‍ക്ക് മുന്നില്‍ ആദ്ധ്യാത്മികതയുടെയും വേദാന്തങ്ങളുടെയും വജ്രച്ചെപ്പ് തുറക്കുമ്പോള്‍ ലഭിച്ചത് അഭൗമമായ അറിവുകളായിരുന്നു. ‘ആദ്യക്ഷരമധുരം നുകരാനെത്തുന്ന കുരുന്നുകളെപ്പോലെ എത്തിയ പഠിതാക്കളെ ഗുരുവെന്ന മഹാസാഗരത്തിലേക്കാണ് ആനയിച്ചത്. ഗുരുകൃതികളുടെ അരികും മൂലയും മാത്രം കാണാപ്പാഠമായിരുന്നവര്‍ക്കും അവയുടെ അര്‍ത്ഥതലങ്ങളെക്കുറിച്ച് കാര്യമായ ജ്ഞാനമൊന്നും ഇല്ലാത്തവരിലേക്കും ആ മഹാസാഗരത്തിലെ തുള്ളികളാകുന്ന ഗുരുദര്‍ശനത്തെ പകര്‍ന്നു നല്‍കിയപ്പോഴാണ് പലരും തിരിച്ചറിയുന്നത് ആ ദര്‍ശനത്തിന്റെ മഹത്തായ അന്തസ്സത്തയെ. ആദ്യമൊന്നും ആചാര്യന്‍ പറയുന്നത് മനസ്സിലേക്ക് ആവാഹിക്കാനാകാതെ വിഷമിച്ച ഘട്ടങ്ങളുണ്ടായിരുന്നു. മനസ്സിലാകുന്നില്ലെന്ന് തുറന്നു പറയാന്‍ പലര്‍ക്കും മടിയായിരുന്നു. എന്നാല്‍ തുടര്‍ച്ചയായുള്ള ക്‌ളാസ്സുകള്‍ ആ സംശയങ്ങളെ ദൂരീകരിക്കാനും ബ്രഹ്മത്തെയും ഭക്തിയെയും വേര്‍തിരിച്ചറിയാനുമുള്ള സിദ്ധി കൈവന്നു. ബ്രഹ്മം ഈശ്വരനെങ്കില്‍ ഈശ്വരന്‍ ബ്രഹ്മവുമാണ്. ബ്രഹ്മവും ഈശ്വരനും ഒന്നാണ്. ഭക്തി എന്നത് മന്ത്രോച്ചാരണങ്ങളോ ബഹളം വയ്ക്കലോ അല്ലെന്നും ഭഗവാനെ ഉള്ളിലേക്കാവാഹിച്ച് സമര്‍പ്പിത മനസ്‌ക്കരായാല്‍ മാത്രമേ പുണ്യ പ്രാപ്തി നേടാനാകൂ എന്നുമുള്ള അറിവ് ആചാര്യനാണ് പകര്‍ന്നു തന്നത്. ഭൗതികതയില്‍ ജീവിക്കുമ്പോഴും ആദ്ധ്യാത്മികമായ അറിവ് ഇങ്ങനെ പ്രാര്‍ത്ഥനയിലൂടെ സാദ്ധ്യമാക്കാമെന്നും ആചാര്യന്‍ പഠിപ്പിച്ചു തന്നതാണ്. ഭഗവാനില്‍ സമര്‍പ്പിതമായി ‘ഓം’ എന്ന മന്ത്രം ഉച്ഛരിച്ച് ധ്യാനനിമഗ്‌നരായിരുന്നാല്‍ സ്ഥലകാല ബോധം പോലും ഉണ്ടാകില്ല. ഏത് പ്രതിസന്ധികളെ തരണം ചെയ്യാനും നേരിടാനുമുള്ള ഊര്‍ജ്ജമാണ് അതിലൂടെ കൈവരുന്നത്.’
2003 ല്‍ ലേഖ രാമാനുജം മുന്‍കൈയ്യെടുത്താണ് കൊല്ലം ശാരദാമഠം കേന്ദ്രീകരിച്ച് ശ്രീനാരായണ ദര്‍ശന പഠനകേന്ദ്രം തുടങ്ങിയത്. ‘ദൈവദശകം’ ക്‌ളാസ്സ് എന്ന രീതിയിലായിരുന്നു തുടക്കം. പിന്നീടാണ് ഗുരുദര്‍ശനങ്ങളും ഗുരുകൃതികളും സംബന്ധിച്ച് കൂടുതല്‍ ആഴത്തില്‍ അറിവേകാന്‍ പ്രഗത്ഭരായ ആചാര്യന്മാരെ കൊണ്ടുവന്ന് പ്രഭാഷണങ്ങള്‍ നടത്തിച്ചത്. രക്ഷാധികാരിയെന്ന നിലയില്‍ എന്റെ കൂടി ശ്രമഫലമായി ധാരാളം പേരെ ഗുരുധര്‍മ്മവും ഗുരുകൃതികളും എന്തെന്ന് മനസ്സിലാക്കിക്കാനും അതിന്റെ പ്രാധാന്യവും പരപ്പും മനസ്സിലാക്കാനും കഴിയുന്ന വേദിയായി കൊല്ലം ശാരദാമഠത്തെയും ശ്രീനാരായണ ദര്‍ശന പഠനകേന്ദ്രത്തെയും മാറ്റാനായെന്ന ചാരിതാര്‍ത്ഥ്യമുണ്ട്. പഠനകേന്ദ്രത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് സുധര്‍മ്മ ശിവാനന്ദനാണ്.
പഠന കേന്ദ്രത്തില്‍ നടന്ന ക്‌ളാസ്സുകളം ഗുരു കൃതികളുടെ സാരാംശവും ഉള്‍ക്കൊണ്ട് ‘ശ്രീനാരായണ ലീലാമൃതം’ എന്ന പേരില്‍ പ്രഭാഷകനായ വിശ്വപ്രകാശം വിജയാനന്ദ് ഒരു ഗ്രന്ഥം രചിച്ചിരുന്നു. മൂന്ന് വാല്യങ്ങളുള്ള ഗ്രന്ഥത്തിന്റെ ഒന്നാം വാല്യത്തിന് അവതാരിക എഴുതിയത് ആചാര്യനാണ്. വാര്‍ദ്ധക്യസഹജമായ അവശതകളാല്‍ കൊല്ലത്ത് ഡോ. സരളാദേവിയുടെ വസതിയില്‍ വിശ്രമിക്കുകയായിരുന്നു ആചാര്യന്‍. എന്റെ ആഗ്രഹപ്രകാരം വിശ്വപ്രകാശം വിജയാനന്ദുമൊത്ത് അവിടെയെത്തി ശ്രീനാരായണ ലീലാമൃതത്തിന് അവതാരിക എഴുതണമെന്ന് അദ്ദേഹത്തോടഭ്യര്‍ത്ഥിച്ചു. വര്‍ഷങ്ങളായി ആചാര്യന്‍ സ്വന്തം കൈപ്പടയില്‍ എഴുതാറില്ലായിരുന്നു. പറഞ്ഞുകൊടുക്കുന്ന കാര്യങ്ങള്‍ ശിഷ്യരോ സഹായികളോ കുറിച്ചെടുക്കുന്നതായിരുന്നു പതിവ്. എന്നാല്‍ അത്ഭുതമെന്ന് പറയട്ടെ, ഈ ഗ്രന്ഥത്തിന് സ്വന്തം കൈപ്പടയില്‍ അവതാരിക എഴുതാന്‍ ആചാര്യന്‍ സമ്മതിച്ചു. ‘ശ്രീനാരായണ ലീലാമൃത’ ത്തിന് അവതാരിക എഴുതുകയെന്ന ദൗത്യം നിര്‍വഹിക്കാനാണോ താന്‍ ഇത്രയും കാലം ജീവിച്ചിരുന്നതെന്നായിരുന്നു ആചാര്യന്‍ പറഞ്ഞത്. ‘മനുഷ്യജീവിതത്തില്‍ അവശ്യം അറിയേണ്ടതായ പരമമായ തത്വത്തെ ഞാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ അനുഭവിച്ചു. എന്നിട്ടും ഇനിയും എന്തിനാണ് ഈ ശരീരത്തില്‍ നിലകൊള്ളുന്നതെന്ന് ഞാന്‍ നിരന്തരം ചിന്തിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിന്റെ നിഗൂഢമായ സത്യം എന്താണെന്ന് ബോദ്ധ്യമായി’ എന്നാണ് ആചാര്യന്‍ പറഞ്ഞത്. അവതാരിക എഴുതിയ ശേഷം ഒരുമാസം കഴിഞ്ഞപ്പോള്‍ ആചാര്യന്‍ ഇഹലോകവാസം വെടിഞ്ഞു