സീതാകാവ്യത്തിലെ ആദ്യത്തെ
പതിനൊന്നു ശ്ലോകങ്ങള്‍

ആശാന്‍ വ്യത്യസ്തനാവുന്നത് പുനരാഖ്യാനങ്ങളില്‍ കവിതയുടെ ഫോക്കസ്
സ്ത്രീമനസ്സില്‍ നിലനിര്‍ത്താന്‍ കഴിയുന്നതുകൊണ്ടാണ്. ഈ തിരിച്ചറിവോടെ വേണം ചിന്താവിഷ്ടയായ സീതയെ സമീപിക്കാന്‍. ആശാന് മാത്രം വഴങ്ങുന്ന സ്ത്രീ മനസ്സിന്റെ സവിശേഷതകളിലൂന്നിയ സമീപനം മാറ്റിനിറുത്തിക്കൊണ്ടു സീതാകാവ്യത്തെ സമീപിക്കുന്നത് നീതികേടായിരിക്കും. പരിചിതമായ വ്യാഖ്യാനങ്ങളെ അപനിര്‍മ്മിക്കേണ്ടി വരുന്നത് ഇക്കാരണത്താലാണ്.ചില മുന്‍വിധികളും പരിമിതികളും ആശാന്റെ സീതയെ മനസ്സിലാക്കുന്നതിന് ചെറുതല്ലാത്ത തടസ്സം തീര്‍ത്തിട്ടുണ്ട്. അത് തിരുത്തുകയാണ് ഈ കുറിപ്പിന്റെ ഉദ്ദേശ്യം

സ‌്ത്രീമനസ്സിന്റെ ആഴങ്ങളെയും വൈചിത്ര്യങ്ങളെയും കുറിച്ച് മഹാകവി കുമാരനാശാനെപ്പോലെ മനനം ചെയ്ത കവികള്‍ വിരളം. ആശാന് നായികമാരേ ഉള്ളൂ; വെളിച്ചത്തില്‍ നില്‍ക്കുന്നവരാണ് ഈ നായികമാര്‍ . നായകന്മാരാകട്ടെ അവയക്തരാണ് പലപ്പോഴും. പാതിവെളിച്ചത്തിലാണ് അവരുടെ നില്‍പ്പ്. കഥാഗതി നിയന്ത്രിക്കുന്നതും കാതലായ തീരുമാനങ്ങളെടുക്കുന്നതും നായികമാര്‍ തന്നെ.

നായകന്മാര്‍ കഥയുടെ പരിണാമഗുപ്തിയില്‍ പങ്കാളികളാകാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. ആശാന്റെ നായികമാര്‍ ഹൃദയത്തിന്റെ കല്‍പ്പനയ്ക്കു മാത്രം വഴിപ്പെടുന്നവരും അംഗീകൃതമായ സാമൂഹ്യ യുക്തികളെ ഗൗനിക്കാത്തവരുമാകുന്നു. സ്ത്രീചിത്തത്തിന്റെ വിചാരശീലങ്ങളെയും വികാരപ്രാധാന്യത്തെയും മുന്‍ഗണനകളെയും പിന്തുടരന്‍ കഴിയുന്ന സെന്‍സിബിലിറ്റിയുടെ കാര്യത്തില്‍ ആശാന് സമശീര്‍ഷനായി മറ്റൊരു കവിയില്ല. നായികാപ്രധാനങ്ങളായ കാവ്യങ്ങള്‍ ആശാന്റെ സമകാലിക മഹാകവികള്‍ രചിച്ചിട്ടില്ലെന്നല്ല. എന്നാല്‍ പുരാവൃത്തങ്ങളുടെ പുനരാഖ്യാനം എന്ന നിലയില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ആ കൃതികളിലൊന്നും പെണ്‍ മനസ്സിന്റെ സവിശേഷതകളെ സമൂഹത്തില്‍ നിലനിന്നിരുന്ന പുരുഷകേന്ദ്രിത മനോഭാവങ്ങളില്‍ നിന്ന് വ്യതിരിക്തമായി സമീപിക്കാന്‍ അവരാരും തയ്യാറാവുന്നില്ല. ആശാന്‍ വ്യത്യസ്തനാവുന്നത് പുനരാഖ്യാനങ്ങളില്‍ കവിതയുടെ ഫോക്കസ് സ്ത്രീമനസ്സില്‍ നിലനിര്‍ത്താന്‍ കഴിയുന്നതുകൊണ്ടാണ്. ഈ തിരിച്ചറിവോടെ വേണം ചിന്താവിഷ്ടയായ സീതയെ സമീപിക്കാന്‍. ആശാന് മാത്രം വഴങ്ങുന്ന സ്ത്രീ മനസ്സിന്റെ സവിശേഷതകളിലൂന്നിയ സമീപനം മാറ്റി നിറുത്തിക്കൊണ്ടു സീതാകാവ്യത്തെ സമീപിക്കുന്നത് നീതികേടായിരിക്കും. പരിചിതമായ വ്യാഖ്യാനങ്ങളെ അപനിര്‍മ്മിക്കേണ്ടി വരുന്നത് ഇക്കാരണത്താലാണ്.

ചില മുന്‍വിധികളും പരിമിതികളും ആശാന്റെ സീതയെ മനസ്സിലാക്കുന്നതിന് ചെറുതല്ലാത്ത തടസ്സം തീര്‍ത്തിട്ടുണ്ട്. അത് തിരുത്തുകയാണ് ഈ കുറിപ്പിന്റെ ഉദ്ദേശ്യം

ചില മുന്‍വിധികളും പരിമിതികളും ആശാന്റെ സീതയെ മനസ്സിലാക്കുന്നതിന് ചെറുതല്ലാത്ത തടസ്സം തീര്‍ത്തിട്ടുണ്ട്. അത് തിരുത്തുകയാണ് ഈ കുറിപ്പിന്റെ ഉദ്ദേശ്യം. സീതാകാവ്യത്തിന്റെ നിരവധിയായ എഡിഷനുകളുടെ പുറംചട്ടയില്‍ നിന്ന് തുടങ്ങാം. ആശ്രമവായനിയായ ഒരു ദുഖിത- അതാണ് മിക്കവാറും എല്ലാ പുറംചട്ടകളും. കൈകള്‍ തുടയില്‍ വിശ്രമിക്കുന്നു. ദേഹം മൂടിയിരിക്കുന്നു. അങ്ങ് വിദൂരതയില്‍ ഊന്നിയ കാതരമായ മിഴികള്‍. ഇതൊക്കെയാണ് ആ ചിത്രങ്ങളുടെ വിശദാംശങ്ങള്‍. ആശാന്‍ വരച്ചിട്ട തൂലികാ ചിത്രത്തിന്റെ അഥവാ അക്ഷരചിത്രത്തിന്റെ ദൃശ്യാ പരാവര്‍ത്തനമാണ് ഇവയെല്ലാം. സീതാകാവ്യത്തിന്റെ ആദ്യത്തെ പതിനൊന്ന് ശ്ലോകങ്ങള്‍ സൂക്ഷ്മവായനയ്ക്കു വിധേയമാക്കാത്തതിന്റെ ന്യൂനത ചിത്രകാരന്മാരെ മാത്രമല്ല ആസ്വാദകരെയും എത്രയോ കാലമായി പരാധീനപ്പെടുത്തിക്കൊണ്ടിരിക്കുന്നു! പരിചിത വ്യാഖ്യാനങ്ങളുടെയും മുന്‍വിധികളുടെയും അഴികള്‍ ഭേദിച്ചെങ്കിലേ ആദ്യത്തെ പതിനൊന്ന് ശ്ലോകങ്ങളുടെ വായന അര്‍ത്ഥപൂര്‍ണ്ണവുകയുള്ളൂ. നടന്നു ശീലിച്ച ആസ്വാദനവഴികളില്‍ നിന്ന് മാറി നടന്നെങ്കിലേ പുതിയ തുറസ്സുകളിലേയ്ക്ക് ചെന്നെത്താന്‍ കഴിയൂ. സ്വഭാവോക്തി അലങ്കാരത്തിന്റെ സൗന്ദര്യശാസ്ത്രം മറക്കേണ്ടതുണ്ട്. കാവ്യത്തിലേക്കുള്ള പ്രവേശന കവാടത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനും നേരായ വഴി ബോധപൂര്‍വ്വമോ അല്ലാതെയോ തമസ്‌കരിക്കുന്നതിനും ഈ കവര്‍ ചിത്രങ്ങള്‍ കാരണമായി.

അതിചിന്ത വഹിച്ച
നായിക

ആശാന്റെ സീത കാവ്യാരംഭത്തില്‍ തന്നെ അസാധാരണമായൊരു മാനസികാവസ്ഥയിലാണ്. അത് ആ അന്തിയില്‍ പെട്ടന്നുണ്ടായ ഭാവപരിണാമമല്ല. മക്കളുമായി വാല്മീകി അയോദ്ധ്യക്ക് യാത്രയാകാന്‍ തീരുമാനിച്ചിരിക്കുന്നു എന്നറിവായ നിമിഷം മുതല്‍ ആവിര്‍ഭവിച്ചതാണ്. ഇത്രനാള്‍ തപോനിഷ്ഠ കൊണ്ട് മറക്കാന്‍ കഴിഞ്ഞിരുന്ന തിക്തതകള്‍ മുഴുവന്‍ കെട്ട് പൊട്ടിച്ചത് വൈദേഹിയുടെ സ്ഥിതപ്രജ്ഞയെ ഒട്ടൊന്നുമല്ല ഉലച്ചുകളഞ്ഞത്. അപ്പോള്‍ മുതല്‍ പ്രവൃത്തികള്‍ക്കെല്ലാം ഒരു യാന്ത്രികത വന്നത് പോലെ. പതിന്നാലു വര്‍ഷം പരിശീലിച്ച യോഗനിഷ്ഠയാല്‍ യോഗിനിയായിത്തീര്‍ന്ന സീതയ്ക്ക് അസാധാരണമായ സഹനശക്തിയും മനോബലവും യോഗസിദ്ധിയുമെല്ലാം കൈവന്നു കഴിഞ്ഞു എന്ന് വാല്മീകിക്ക് ഉറപ്പുണ്ട്. ലവകുശന്മാരുമായുള്ള തന്റെ അയോദ്ധ്യായാത്ര ആ യോഗിനിക്ക് സഹനീയമായിരിക്കും അന്ന് മുനി അനുമാനിക്കുന്നു. വൃതചര്യ പഴകിയെന്നും, ആശ്രമജീവിതം തനിക്കു വഴങ്ങിക്കഴിഞ്ഞെന്നും കാവ്യാരംഭത്തില്‍ പരാമര്‍ശിക്കുന്നുമുണ്ട്. ആ കാലയളവില്‍ സീത എന്തൊക്കെയായിരിക്കും പരിശീലിച്ചിരിക്കുക? വാല്മീകിയുടെ ശിക്ഷണത്തില്‍ അത്യുത്കൃഷ്ടവും ഗുപ്തതരവുമായ ആത്മവിദ്യ അഥവാ രാജയോഗം ആ സാധ്വി അഭ്യസിച്ചിരിക്കും എന്ന് തന്നെയാണല്ലോ അനുമാനിക്കേണ്ടത്. സീതയെപ്പോലെ പരിപക്വയും പ്രലോഭന മുക്തയുമായ ഒരു ശിഷ്യയെ അത്യന്തം വിശിഷ്ടവും പരാമോല്‍കൃഷ്ടവുമായ ആത്മവിദ്യ ആ മുനിശ്രേഷ്ഠന്‍ എന്തിനു പരിശീലിപ്പിക്കാതിരിക്കണം? അഗാധമായ ധ്യാനത്തിലൂടെ പ്രത്യക്ഷാനുഭൂതി അനുഭവിക്കാന്‍ സജ്ജയായിക്കഴിഞ്ഞ യോഗിനിയാണ് സീത എന്ന അറിവ് കാവ്യാസ്വാദനത്തെ മറ്റൊരു വിതാനത്തിലേക്കുയര്‍ത്തുന്നു.

ആശാന്റെ സീത കാവ്യാരംഭത്തില്‍ തന്നെ അസാധാരണമായൊരു മാനസികാവസ്ഥയിലാണ്. അത് ആ അന്തിയില്‍ പെട്ടന്നുണ്ടായ ഭാവപരിണാമമല്ല. മക്കളുമായി വാല്മീകി അയോദ്ധ്യക്ക് യാത്രയാകാന്‍ തീരുമാനിച്ചിരിക്കുന്നു എന്നറിവായ നിമിഷം മുതല്‍ ആവിര്‍ഭവിച്ചതാണ്. ഇത്രനാള്‍ തപോനിഷ്ഠ കൊണ്ട് മറക്കാന്‍ കഴിഞ്ഞിരുന്ന തിക്തതകള്‍ മുഴുവന്‍ കെട്ട് പൊട്ടിച്ചത് വൈദേഹിയുടെ സ്ഥിതപ്രജ്ഞയെ ഒട്ടൊന്നുമല്ല ഉലച്ചുകളഞ്ഞത്.

എന്നാല്‍ ആ സന്ധ്യാനേരത്ത് നാം സീതയെ കാണുമ്പോള്‍ പ്രത്യേകമായൊരു ഭാവത്തിനു വിധേയയാണ് ആ യോഗിനി. ആ അവസ്ഥ അസാധാരണവുമാണ്. അസാധാരണവും സ്വാസ്ഥ്യം ഹനിക്കുന്നതുമായ അവസ്ഥാന്തരത്തില്‍ ധ്യാനനിമഗ്നയാകാനും അങ്ങനെ തന്റെ വിക്ഷോഭങ്ങള്‍ക്ക് ശമനം കാണാനും സീത തുനിയുകയാണെന്ന സൂക്ഷ്മ സൂചനകള്‍ കവി നല്‍കുന്നുണ്ട്. ‘അവനേശ്വരി ഓര്‍ത്തതില്ല പോന്നവിടെത്താന്‍ തനിയേ യിരിപ്പതും’ എന്ന പരാമര്‍ശത്തില്‍ പതിവിനു വിരുദ്ധമായ ഒരുദാസീനത- ജാഗ്രതയില്ലായ്മാ- സീതയെ പിടികൂടിയിരിക്കുന്നു എന്ന് വായനക്കാര്‍ ഗ്രഹിക്കണം. ഏഴാമത്തെ ശ്ലോകം ഇങ്ങനെ:


ഉടല്‍ മൂടിയിരുന്നു ദേവി ത-
ന്നുടയാടത്തളിരൊന്നു കൊണ്ട് താന്‍
വിടപങ്ങളൊടൊത്ത കൈകള്‍ തന്‍
തുടമേല്‍ വച്ചുമിരുന്നു സുന്ദരി.
ഇവിടെ കവര്‍ ചിത്രം വരയ്ക്കുന്നവരുടെ കണ്ണെത്താതെ പോകുന്ന ചില സൂചനകളുണ്ട്. ‘സുന്ദരി’ എന്ന് ഈ ഘട്ടത്തില്‍ സീതയെ വിശേഷിപ്പിച്ചിരിക്കുന്നതെന്തിന്? യോഗിനി എന്നോ താപസി എന്നോ ഒക്കെ പ്രയോഗിക്കാമായിരുന്നില്ലേ? അതല്ലേ ഉചിതം? ദീര്‍ഘകാലത്തെ ധ്യാനം കൊണ്ട് നിര്‍മ്മലവും പ്രശാന്തവുമായ മുഖഭാവം ആര്‍ജ്ജിച്ച സീതയെ സുന്ദരി എന്ന് വിളിച്ചെങ്കിലേ തുടര്‍ന്ന് ആ മനസ്സിലൂടെ കടന്നു പോകുന്ന ചിന്തകളുടെ തീക്ഷ്ണത ഉറപ്പിക്കാന്‍ പറ്റൂ. കേവലം ബാഹ്യ സൗന്ദര്യമല്ല, ആന്തരിക വിശുദ്ധിയുടെ സൂചനയാണ് ആ ‘സൗന്ദര്യം. ചിത്രം വരയ്ക്കുന്നവര്‍ അങ്ങേയറ്റം ആകര്‍ഷകമായ മുഖം വരയ്ക്കാന്‍ പ്രേരിതരാവുന്നതിന്റെ ഒരു കാരണം ഈ ‘സുന്ദരി’ പ്രയോഗമാണ്. മറ്റൊന്ന് ‘ വിടപങ്ങളൊടൊത്ത കൈകള്‍ തുടമേല്‍ വച്ച് കൊണ്ടുള്ള ആ ഇരിപ്പാണ്. ചിന്താവിഷ്ടയായായ സീതയ്ക്ക് ഇന്ന് ലഭ്യമായ ഓരോ പതിപ്പിലും ഈ തുടമേലുള്ള കൈവയ്പു ചിത്രകാരന്മാര്‍ (രവിവര്‍മ്മയെപ്പോലും) പ്രചോദിപ്പിച്ചിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍, എല്ലാ ചിത്രകാരന്മാരും ആ ഇരിപ്പിന്റെ സ്വാഭാവികതയ്ക്കും സുഖത്തിനും അനുരൂപമായ രീതിയില്‍ കൈകളെ തുടമേല്‍ വച്ച് കൊടുക്കുകയാണ് ചെയ്തിട്ടുള്ളത്.

ഇവിടെ കവര്‍ ചിത്രം വരയ്ക്കുന്നവരുടെ കണ്ണെത്താതെ പോകുന്ന ചില സൂചനകളുണ്ട്. ‘സുന്ദരി’ എന്ന് ഈ ഘട്ടത്തില്‍ സീതയെ വിശേഷിപ്പിച്ചിരിക്കുന്നതെന്തിന്? യോഗിനി എന്നോ താപസി എന്നോ ഒക്കെ പ്രയോഗിക്കാമായിരുന്നില്ലേ? അതല്ലേ ഉചിതം?

ഹരിനീലതൃണങ്ങളുടെ
പട്ടുവിരിപ്പ്


ഈ പ്രമാദം തിരിച്ചറിയണമെങ്കില്‍ അടുത്തുള്ള ശ്ലോകങ്ങള്‍ കൂടി സൂക്ഷ്മമായി വായിക്കണം. സീത എവിടെയാണ് ഇരിക്കുന്നത്? പല ചിത്രകാരന്മാരും സീതയെ ഒരു കല്ലിന്റെ പുറത്തോ, വൃക്ഷത്തിന്റെ കടയിലോ, ആശ്രമ വരാന്തയിലോ ഒക്കെയാണ് ഇരുത്തിയിട്ടുള്ളത്. അങ്ങനെ ആശാന്‍ പറയുന്നുണ്ടോ? പറയുന്നത് ഇത്രമാത്രം:
‘അരിയോരണിപന്തലായ് സതി-
ക്കൊരു പൂവാക വിതിര്‍ത്ത ശാഖകള്‍,
ഹരിനീലതൃണങ്ങള്‍ കീഴിരു-
ന്നരുളും പട്ടുവിരിപ്പുമായിതു,’
പൂവാക വിതിര്‍ത്ത പന്തലിനു കീഴില്‍ ‘ഹരിനീല തൃണങ്ങളുടെ വിരിപ്പി’ലാണ് സീതയുടെ ഇരിപ്പ് എന്ന് അനുമാനിക്കാന്‍ യാതൊരു ക്ലിഷ്ടതയുമില്ല,. രണ്ടാം ശ്ലോകത്തില്‍ തന്നെ കവി നായികയുടെ സ്ഥലനിര്‍ണ്ണയം നടത്തിയിരിക്കുന്നു. തറയില്‍, പുല്‍വിരിപ്പില്‍ ഇരിക്കുമ്പോള്‍ ചമ്രം പിടഞ്ഞേ ഇരിക്കാനാവൂ. അങ്ങനെയാണല്ലോ ധ്യാനിക്കാന്‍ ഇരിക്കേണ്ടതും. ചമ്രം പിടഞ്ഞിരിക്കുമ്പോള്‍ കൈകള്‍ തുടമേല്‍ വയ്ക്കാം. പക്ഷെ അത് ശിലാതല്‍പ്പത്തില്‍ കാല്‍ തൂക്കിയിട്ടിരിക്കുമ്പോള്‍ കൈ വയ്ക്കുന്നതു പോലെയല്ല. ധ്യാനസ്ഥയായിരിക്കുന്ന ഒരാള്‍ ഇരു കൈകളും ഇരു തുടകള്‍ക്കു മുകളിലൂടെത്തന്നെയാണ് ചിന്മുദ്രയിലോ മുദ്രയില്ലാതെയോ വയ്ക്കുക. സീത ധ്യാനിക്കുവാനാണ് അവിടെ വന്നിരുന്നതെന്നു കവി വ്യക്തമാക്കുകയാണിവിടെ.

ഇനി ദേവിയുടെ ഇരിപ്പിനെയും നോട്ടത്തെയും കുറിച്ചുള്ള വിവരങ്ങള്‍കൂടിയാകുമ്പോള്‍ ചിത്രത്തിന് കൂറേകൂടി വ്യക്തത കൈവരും. വാകമരത്തില്‍ ചാരിയാണ് സീത ഇരിക്കുന്നതെന്നും സൂചനയില്ല. ധ്യാനാവസ്ഥയാകേണ്ട ഒരാള്‍ എങ്ങനെ ഇരിക്കണമോ അങ്ങനെയാണ് സീത ഇരിക്കുന്നതെന്നു കവി സന്ദേഹമില്ലാതെ പറയുന്നു;
അലസാംഗി നിവര്‍ന്നിരുന്നു മെ –
യ്യലയാതാനത മേനിയെങ്കിലും
അയവാര്‍ന്നിടയില്‍ ശ്വസിച്ചു ഹാ!
നിയമം വിട്ടൊരു തെന്നല്‍ മാതിരി.
സ്വാഭാവികമായി ‘ആനത മേനി’യാണെങ്കിലും ധ്യാനാവസ്ഥയ്ക്കു സജ്ജയാകുമ്പോള്‍ വേണ്ട നിഷ്ഠയുടെ ഭാഗമായി നിവര്‍ന്നിരിക്കണം. അത് മൃദുവായ ചലനത്തിലൂടെ വേണം. ‘മെയ്യലയാതെ’ വേണം. അതാണ് യോഗനിഷ്ഠ. ഇനി ശ്വസനാക്രമത്തിലാണ് ശ്രദ്ധിക്കേണ്ടത്. ചിട്ടയായ ധ്യാനം ആരംഭിക്കുമ്പോള്‍ എത്ര പരിണത പ്രജ്ഞയാണെങ്കിലും ആദ്യം മനോവൃത്തികളെ ശാന്തമാക്കാനായി സ്വന്തം ശ്വാസക്രമത്തെ നിയന്ത്രിക്കേണ്ടതുണ്ട്. ആദ്യം ദീര്‍ഘ ശ്വാസോച്ഛ്വാസത്തോടെയാണ് ധ്യാനം ആരംഭിക്കുക. സാധാരണ ശ്വസനത്തിന്റെ താളമല്ലാത്തതിനാല്‍ അതിനെ ‘നിയമം വിട്ട’ തെന്നല്‍’ എന്ന് വിശേഷിപ്പിച്ചിരിക്കുന്നതും ശ്രദ്ധേയം.

അതിനു മുന്‍പ് തന്നെ ദൃഷ്ടികളെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ നിന്നും സീത ധ്യാനിക്കാന്‍ തുടങ്ങുകയായിരുന്നു എന്ന് സ്ഥാപിക്കുന്നുണ്ട്.
ഒരു നോട്ടവുമെന്നി നിന്നിതേ
വിരിയാതല്‍പ്പമടഞ്ഞ കണ്ണുകള്‍
പരുഷാളക പംക്തി കാറ്റിലാ-
ഞ്ഞുരസുമ്പൊഴുമിളക്കമെന്നിയേ
ധ്യാനാവസ്ഥയിലേക്കു കടക്കാന്‍ തുടങ്ങുന്ന ഒരാളുടെ കണ്ണുകള്‍ എങ്ങോട്ടും അലയുകയില്ല; അവ ‘വിരിയാതല്‍പ്പമടഞ്ഞു’ തന്നെയിരിക്കും. ഏകാഗ്രതയുടെ ആ നിമിഷങ്ങളില്‍ അളകങ്ങള്‍ കാറ്റിലാടി കവിളത്ത് ഉരസ്സുന്നതൊന്നും ദേവിയെ അലോസരപ്പെടുത്തുന്നില്ല എന്ന ചിത്രവും ഇതിനോടൊപ്പം കാണണം.

‘ചിന്തയാം കടല്‍”

ധ്യാനം ആരംഭിക്കാന്‍ സീത നടത്തുന്ന ശ്രമവും അതിനു വന്നു ഭവിക്കുന്ന പ്രതിബന്ധവും, തുടര്‍ന്ന് ജാഗ്രത്തിനും സുഷുപ്തിക്കും തുരീയത്തിനുമിടയ്ക്കു കൂടിയുള്ള സീതയുടെ മനോയാനവുമാണ് ഈ കാവ്യത്തിന്റെ ഇതിവൃത്തം.
ഓളങ്ങളും തിരകളും അവിരാമം രൂപപ്പെട്ടുകൊണ്ടിരിക്കുക എന്നത് കടലിന്റെ സഹജ സ്വഭാവം. വാസ്തവത്തില്‍ മനസ്സെന്നത് ചിന്തകളുടെ ഒരു സംഘാതം തന്നെയല്ലേ? അതാണ് ‘ചിന്തയാം കടല്‍’ എന്ന രൂപകത്തിന്റെ ധ്വനിഭംഗി.

ഒമ്പതാം ശ്ലോകം വരെ നായികയുടെ ഇരിപ്പിന്റെയും പശ്ചാത്തലത്തിന്റെയും പൂര്‍ണ്ണചിത്രം വരച്ചിട്ടശേഷം, ധ്യാനിക്കാന്‍ ശ്രമിക്കുന്ന സീതയുടെ ഉള്ളിലേക്ക് കടക്കുകയാണ് പത്താം ശ്ലോകം മുതല്‍. പാതി അടഞ്ഞ കണ്ണുകളും, നിവര്‍ന്നിരിക്കുന്ന ഉടലും, ദീര്‍ഘ ശ്വസനവുമെല്ലാം ‘ചിത്തവൃത്തി നിരോധ’ത്തിനു വേണ്ടിയാണ് നടത്തപ്പെടുന്നത്. അനായാസമായി ധ്യാനാവസ്ഥയിലേക്കു പോകാറുള്ള ആ യോഗിനിയുടെ ഇന്നത്തെ അവസ്ഥ എന്താണ്?
നിലയെന്നിയേ ദേവിയാള്‍ക്കക-
ത്തലതല്ലുന്നൊരു ചിന്തയാം കടല്‍
പല ഭാവമണച്ചു മെല്ലെ നിര്‍-
മലമാം ചാരു കവിള്‍ത്തടങ്ങളില്‍,
പ്രശാന്തമാകേണ്ട ഉള്‍ത്തടം ഇന്നിതാ ‘അലതല്ലുന്നൊരു ചിന്തയാം കടല്‍’ ആയി ഇളകി മറിയുന്നു. ചിന്തയാം കടലാണ്. ചിന്തകളാകുന്ന അലമാലകളെ വരുതിയിലാക്കുകയാണല്ലോ ധ്യാനത്തിന്റെ ആദ്യ പടി. ഓളങ്ങളും തിരകളും അവിരാമം രൂപപ്പെട്ടുകൊണ്ടിരിക്കുക എന്നത് കടലിന്റെ സഹജ സ്വഭാവം. വാസ്തവത്തില്‍ മനസ്സെന്നത് ചിന്തകളുടെ ഒരു സംഘാതം തന്നെയല്ലേ? അതാണ് ‘ചിന്തയാം കടല്‍’ എന്ന രൂപകത്തിന്റെ ധ്വനിഭംഗി. സാധാരണയുള്ള ധ്യാനാനുഭവത്തിനു വിരുദ്ധമായി മനസ്സ് പിടിതരാതെ ഇളകുന്നതിനാലാണ് അടുത്ത ശ്ലോകം ശ്രദ്ധേയമാകുന്നത്.
‘ഉഴലും മാനതാരടക്കുവാന്‍
വഴികാണാതെ വിചാരഭാഷയില്‍
അഴലാര്‍ന്നരുള്‍ ചെയ്തിതന്തരാ
മൊഴിയോരോന്നു മഹാമനസ്വിനി.’

Author

Scroll to top
Close
Browse Categories