സഭാതർക്കം:
ശാശ്വത പരിഹാരം ഹിതപരിശോധന

ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ളമലങ്കരസഭാതര്‍ക്കവും, വ്യവഹാരങ്ങളുംഅതുമൂലമുള്ള ക്രമസമാധാന പ്രശ്നങ്ങളുംകേരളത്തിലെ പൊതുസമൂഹത്തില്‍അസ്വസ്ഥതസൃഷ്ടിക്കുന്നു.സു പ്രിം കോടതിയുടെ വിധികള്‍ പലതും ഉണ്ടായിട്ടും നാളിതുവരെയായി തര്‍ക്കങ്ങള്‍ പരിഹരിക്കാനായിട്ടില്ല.തര്‍ക്കം ശാശ്വതമായി പരിഹരിക്കുവാനുള്ളമാര്‍ഗ്ഗം പള്ളികളില്‍ഹിത പരിശോധന നടത്തുകഎന്നത് മാത്രമാണ്.

എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ യാക്കോബായ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി, കാതോലിക്കേറ്റ് അസിസ്റ്റന്റ് ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, സഭാ വക്താവ് ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത, വൈദീക ട്രസ്റ്റി സ്ലീബാ പോള്‍ വട്ടവേലില്‍ കോറെപ്പിസ്‌ക്കോപ്പ, സമുദായ സെക്രട്ടറി അഡ്വ. പീറ്റര്‍.കെ. ഏലിയാസ് എന്നിവര്‍ സന്ദര്‍ശിച്ചപ്പോള്‍

യാക്കോബായ-ഓര്‍ത്തഡോക്സ്‌സഭകള്‍ തമ്മിലുള്ള തര്‍ക്കം നിയമനിര്‍മ്മാണം നടത്തി പരിഹരിക്കുവാന്‍ ഉള്ള ബഹു. കേരളഗവണ്‍മെന്റിന്റെ ശ്രമങ്ങളെ എസ്.എന്‍.ഡി.പി യോഗം സർവാത്മനാ സ്വാഗതംചെയ്യുകയാണ് .

ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ളമലങ്കരസഭാതര്‍ക്കവും, വ്യവഹാരങ്ങളുംഅതുമൂലമുണ്ടായ ക്രമസമാധാന പ്രശ്നങ്ങളുംകേരളത്തിലെ പൊതുസമൂഹത്തില്‍അസ്വസ്ഥതസൃഷ്ടിക്കുന്നു.നിലവില്‍കോടതിവിധികളുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന നിയമനിര്‍മ്മാണം മൂലം ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് കരുതുന്നു.സു പ്രിം കോടതിയുടെവിധികള്‍ പലതും ഉണ്ടായിട്ടും നാളിതുവരെയായിട്ടും തര്‍ക്കങ്ങള്‍ ശാശ്വതമായി പരിഹരിക്കാനായിട്ടില്ല.തര്‍ക്കം ശാശ്വതമായി പരിഹരിക്കുവാനുള്ളമാര്‍ഗ്ഗം പള്ളികളില്‍ഹിത പരിശോധന നടത്തുകഎന്നത് മാത്രമാണ്.അതിന് റിട്ട. ജസ്റ്റിസ്‌കെ.ടി. തോമസ് അദ്ധ്യക്ഷനായ നിയമപരിഷ്‌ക്കരണ കമ്മീഷന്‍ ശുപാര്‍ശചെയ്തചര്‍ച്ച് ബില്ല് നടപ്പിലാക്കുക എന്നതാണ് ഏക മാര്‍ഗം.

പഞ്ചാബിലെ കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്ന് പാര്‍ലമെന്റ് പാസാക്കിയകാര്‍ഷിക നിയമങ്ങള്‍കേന്ദ്ര സര്‍ക്കാര്‍റദ്ദ്‌ചെയ്തചരിത്രം നമ്മുടെ മുന്നില്‍ നിലനില്‍ക്കുമ്പോള്‍ സഭാതര്‍ക്കം ജനഹിത പരിശോധനയിലൂടെ പരിഹരിക്കുകഎന്നത് പുതിയകാര്യമല്ല.സഭയുടെ തര്‍ക്കങ്ങള്‍ ഹിതപരിശോധനയിലൂടെഇതിനു മുമ്പും പരിഹരിക്കപ്പെട്ടിട്ടുണ്ട്.. കൂനന്‍ കുരിശ്‌സത്യത്തെ തുടര്‍ന്ന്‌യാക്കോബായ- കത്തോലിക്കാ സഭയുടെ തര്‍ക്കങ്ങള്‍ പരിഹരിച്ചത് പള്ളികളില്‍ഹിത പരിശോധന നടത്തി ഭൂരിപക്ഷ-ന്യൂനപക്ഷ അടിസ്ഥാനത്തില്‍ ഭാഗിച്ച് പിരിഞ്ഞായിരുന്നു. ഭാഗംവയ്പ്പില്‍യാക്കോബായസഭയ്ക്ക് 45 പള്ളികളുംകത്തോലിക്ക സഭയ്ക്ക് 24 പള്ളികളുമാണ്‌ലഭിച്ചത്.

റോയല്‍കോര്‍ട്ട്‌വിധിയില്‍ മര്‍ത്തോമ സഭ പരിപൂര്‍ണ്ണമായി പരാജയപ്പെട്ടിരുന്നു. എന്നാല്‍കേസില്‍ജയിച്ച യാക്കോബായ സഭ പോലീസിനെ ഉപയോഗിച്ച്മര്‍ത്തോമക്കാരുടെകൈവശത്തിലിരുന്ന പള്ളികള്‍ ബലപ്രയോഗത്തിലൂടെകൈവശപ്പെടുത്തുകയല്ലചെയ്തത്.മറിച്ച് മര്‍ത്തോമസഭയ്ക്ക് ഭൂരിപക്ഷമുണ്ടെന്ന് കണ്ടതായ പള്ളികള്‍അവര്‍ക്ക് തന്നെ സന്തോഷത്തോടെവിട്ടുകൊടുക്കുകയായിരുന്നുചെയ്തത്. അതാണ് ക്രിസ്തീയത്വം.

യാക്കോബായ-ഓര്‍ത്തഡോക്‌സ് തർക്കം ആരംഭിച്ചതിന് ശേഷംമലബാറില്‍തര്‍ക്കമുണ്ടായിരുന്ന17 പള്ളികളിലെതര്‍ക്കംഹിത പരിശോധന നടത്തി ഭൂരിപക്ഷത്തിന് പള്ളിയും ന്യൂനപക്ഷത്തിന് ആനുപാതികവിഹിതവും നല്‍കിയാണ് പരിഹരിച്ചത്.ഇരുവിഭാഗവുംഇപ്പോള്‍ നല്ല സ്‌നേഹത്തിലുംസഹകരണത്തിലുമാണ്. മലബാറിലെവിശ്വാസികള്‍സഭാതര്‍ക്കം ക്രിസ്തീയമായരീതിയിലാണ് പരിഹരിച്ചത്. വിദ്യാസമ്പന്നരും സാംസ്‌കാരിക നായകൻമാരും തര്‍ക്കം പരിഹരിക്കാന്‍ വിവേക പൂര്‍വ്വം ഇടപെട്ടു.

ഹിത പരിശോധന അതാത്‌മേഖലകളിലെസഭാവിശ്വാസികളെ മാത്രംഉള്‍പ്പെടുത്തിവേണം നടക്കുവാന്‍. അല്ലാത്തപക്ഷം അതില്‍ പലതരത്തിലുള്ള താല്പര്യങ്ങള്‍ക്കും, അട്ടിമറികള്‍ക്കുംവഴിവയ്ക്കും.
മതങ്ങള്‍ മനുഷ്യര്‍ക്ക്അതീതമാകരുത്. മതങ്ങളുടെ പേരില്‍ മനുഷ്യര്‍ ഏറ്റുമുട്ടുമ്പോള്‍ സര്‍ക്കാര്‍എടുക്കുന്ന നിലപാട് ഭൂരിപക്ഷം വിശ്വാസികള്‍ക്കും അനുകൂലമാകേണ്ടതാണ്.സഭകള്‍ തമ്മിലുള്ള പകപോക്കലുകള്‍ പലരുടെയും ജീവന്‍ വരെഎടുത്തുകഴിഞ്ഞു. ജാതിഭേദംമതദ്വേഷംഏതുമില്ലാതെസര്‍വ്വരുംസോദരത്വേന വാഴുന്ന മാതൃകാസ്ഥാനമായികേരളത്തെ വാര്‍ത്തെടുക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം.കേരളത്തില്‍മതസൗഹാര്‍ദ്ദവുംസാഹോദര്യവും നിലനിര്‍ത്തുന്നതില്‍ നിസ്തുലമായ പങ്കാണ് എസ്.എന്‍.ഡി.പി യോഗത്തിനു ഉള്ളത്.മതവൈര്യവുംസാമുദായികകലഹങ്ങളുംമറന്ന്‌കേരള ജനതയെഏകോദരസഹോദരങ്ങളായി നിലനിര്‍ത്തേണ്ടത് എസ്.എന്‍.ഡി.പി യോഗത്തിന്റെകടമയാണ്, ധർമ്മമാണ്, കർമ്മമാണ്.അതുകൊണ്ടുതന്നെ യാക്കോബായ-ഓര്‍ത്തഡോക്സ്‌സഭകള്‍ തമ്മിലുള്ള തര്‍ക്കം നിയമനിര്‍മ്മാണം നടത്തിജനഹിതം നോക്കിവേണംതീരുമാനമെടുക്കുവാന്‍ എന്നതാണ് എസ്.എന്‍.ഡി.പി യോഗം നേതൃത്വത്തിന്റെ നിലപാട്.

നവോത്ഥാന നായകനായ ഡോ. പല്‍പ്പുവിന്റെ ശ്രമഫലമായിഈഴവസമുദായത്തിന്റെക്ഷേമത്തിനായി ശ്രീനാരായണഗുരുദേവനാൽ രൂപീകൃതമായസംഘടനയാണ് എസ്.എന്‍.ഡി.പി യോഗം. തിരുവിതാംകൂര്‍ കമ്പനി ആക്ട് പ്രകാരംരജിസ്റ്റര്‍ചെയ്തിട്ടുള്ള ഭരണഘടനയാണ് എസ്.എന്‍.ഡി.പിയോഗത്തിനുള്ളത്. എന്നാല്‍രജിസ്റ്റര്‍ചെയ്യാത്ത ഭരണഘടന മൂലംഇടവക പള്ളികളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന തര്‍ക്കങ്ങള്‍ക്ക്ശാശ്വത പരിഹാരംഉണ്ടാകേണ്ടതാണ്.

ഭൂരിപക്ഷ ജനവിഭാഗങ്ങളുടെയുംതീരുമാനം അനുസരിച്ച് ജനാധിപത്യപരമായിഓരോ പള്ളികളിലും തര്‍ക്കങ്ങള്‍ ഒഴിവാക്കി ജനഹിതംഅംഗീകരിക്കണം. അതാണ് യഥാർത്ഥ ജനാധിപത്യം. ഭൂരിപക്ഷമുള്ളവര്‍ക്ക്അതാത്ഇടങ്ങ ളില്‍ ഭരണത്തില്‍ എത്താന്‍ സാധിക്കും.

സഭയായാലുംസമുദായമായാലുംഅംഗങ്ങള്‍എല്ലാവരുംഒത്തൊരുമയോടെയുംസ്‌നേഹത്തോടെയുംവിശ്വാസങ്ങള്‍മുറുകെ പിടിച്ചുവേണം ജീവിക്കാന്‍,നമ്മുടെ വളര്‍ന്നുവരുന്നതലമുറകള്‍സ്‌നേഹത്തോടെയുംസന്തോഷത്തോടെയുംഒത്തൊരുമയോടെയുംസമൂഹത്തില്‍സോദരത്വേന ജീവിക്കുവാന്‍ കഴിയണം,ആയതിന് സഭകള്‍ തമ്മിലുള്ള തര്‍ക്കംപരിഹരിക്കുവാന്‍ ബഹു. ജസ്റ്റിസ്‌കെ.ടി. തോമസ് അദ്ധ്യക്ഷനായ നിയമപരിഷ്‌ക്കരണ കമ്മീഷന്റെ ശുപാര്‍ശ പ്രകാരമുള്ള നിയമനിര്‍മ്മാണത്തിന് കേരളത്തിലെ പൊതുസമൂഹത്തിന്റെ മുഴുവന്‍ പിന്തുണയുംഉണ്ടാകണം. രമ്യമായ പരിഹാരമാര്‍ഗങ്ങളിലൂടെസഭാതര്‍ക്കം അവസാനിപ്പിക്കുകയുംസമാധാന അന്തരീക്ഷംഉണ്ടാക്കുകയുംചെയ്യേണ്ടത് കേരളത്തിലെ പൊതുസമൂഹത്തിന്റെകൂടിആവശ്യമാണ്.

Author

Scroll to top
Close
Browse Categories