ശ്രീനാരായണ ഗുരുവിന്റെ ആത്മീയത

ആത്മീയപാത ജീവിതശൈലിയാക്കിയവര്‍ക്കു ഐശ്വര്യവും സൗഭാഗ്യവും സത്യഗുണവും ഉണ്ടാകും. ആത്മീയതയുടെ മഹത്വം മറന്നു ജീവിക്കുന്നവര്‍ക്ക്
ദുഃഖദുരിതങ്ങള്‍ നിത്യാനുഭവങ്ങളാകും

ആത്മീയതയുടെഅടിത്തറയായ ആത്മാവില്‍ നിന്നും നാം ജനിക്കുന്നു.ഭൗതിക ജീവിതത്തിന്റെ സുഖാനുഭവങ്ങള്‍ ആത്മീയതയില്‍ നിന്നും മനുഷ്യരെ അകറ്റിക്കൊണ്ടിരിക്കുന്നു. ശ്രീനാരായണ ഗുരുവിന്റെ 94-ാമത് സമാധി ദിനവും കടന്നു പോയി. സമാധിയുടെ മഹത്വം എത്ര വലുതാണെന്ന് മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? ആത്മാവിനെ അതിന്റെ വിശ്വരൂപത്തില്‍ എത്തിക്കുമ്പോഴാണ് മഹാസമാധി ആകുന്നത്. കോടാനുകോടി മനുഷ്യര്‍ മരിക്കുമ്പോള്‍ അപൂര്‍വ്വം ആളുകള്‍ മാത്രം സ്വായത്തമാക്കിയിട്ടുള്ളതാണ് സമാധി. മനുഷ്യന്റെ പരമോന്നതാവസ്ഥയാണ് മഹാസമാധി. ലോകത്ത് എവിടെയെങ്കിലും ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയിലൂടെ മഹാസമാധി ആയതായി അറിയാന്‍ കഴിഞ്ഞിട്ടില്ല.അതുകൊണ്ടാണ് അനവസരം ആയിട്ടുപോലും ഈ വിഷയത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്.

വിവിധതരം സമാധികളെക്കുറിച്ചും സമാധിസ്ഥരുടെ സമാധി സ്ഥലങ്ങളെ കുറിച്ചും ഞാന്‍ എഴുതിയ ‘ജന്മരഹസ്യം’ പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. സനാതന ധര്‍മ്മമാണ് ആത്മീയതയുടെ മൂല്യം. അധര്‍മ്മവും അഹങ്കാരവും കൊണ്ട് മനുഷ്യന്‍ സനാതനധര്‍മ്മത്തെ ബലികഴിച്ചുകൊണ്ടിരിക്കുന്നു.മനുഷ്യന്‍ സ്വരൂപിച്ചിട്ടുള്ള വാസനകളാണ് ഓരോരുത്തരുടെയുംകര്‍മ്മത്തിന്റെ പ്രേരകശക്തി. കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ ആരും ഇഷ്‌ടപ്പെടില്ല. പ്രലോഭനങ്ങളും പ്രകോപനങ്ങളും മനസ്സിനെ സ്വാധീനിക്കുമ്പോഴാണ് കുറ്റങ്ങളും കുറ്റകൃത്യങ്ങളും ഉണ്ടാകുന്നത്. നല്ല വാസനകള്‍ സ്വരൂപിച്ചിട്ടുള്ളവരുടെ മനസ്സിനെ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുമ്പോള്‍ നല്ല കാര്യങ്ങള്‍ ചെയ്യുന്നു. മനസ്സാണ് പ്രപഞ്ചം (ഗുരുവിന്റെ ദര്‍ശനമാലയിലെ അസത്യ ദര്‍ശനത്തിലെ ആദ്യ ശ്ലോകം). മനസ്സിന്റെ നിശ്ചലാവസ്ഥയാണ് ഉറക്കം. മനുഷ്യന്റെ നിന്ദ്യവും ക്രൂരവും പൈശാചികവും അഹങ്കാരപൂര്‍വ്വവുമായ പ്രവര്‍ത്തനങ്ങള്‍ പ്രകൃതിക്ക് താങ്ങാന്‍ കഴിയുന്നതിനുമപ്പുറമാകുമ്പോള്‍ പ്രകൃതിയും പ്രതികരിക്കുകയില്ലേ? നാം അനുഭവിക്കുന്ന ഓരോ ദുരന്തങ്ങളും അതാണെന്ന്ചിന്തിച്ചാല്‍തെറ്റ് പറയാന്‍ കഴിയുമോ? മനുഷ്യന് മനുഷ്യന്റെ അടുത്തു ചെല്ലാന്‍ ഭയപ്പെടേണ്ട തരത്തില്‍ പ്രകൃതി പ്രതികരിച്ചുകൊണ്ടിരിക്കുന്നു.

ഭൗതിക ജീവിതത്തില്‍ ലോകത്തെവിടെയും സാമൂഹിക സ്ഥിതി സമത്വംഉണ്ടായിട്ടില്ല. അതൊരു മിഥ്യാസങ്കല്പമായി തുടര്‍ന്നുകൊണ്ടേയിരിക്കും. സമ്പത്തും സൗഭാഗ്യങ്ങളും സ്ഥാനമാനങ്ങളും കുറെയാളുകള്‍ക്ക് ലഭിക്കുന്നു.സ്ഥാനമാനങ്ങളും സമ്പത്തും ഉള്ള ആളുകളെ ആദരിക്കപ്പെടേണ്ട വ്യവസ്ഥയാണ് പണ്ടുകാലം മുതല്‍ നിലനിന്നിരുന്നത്. ശ്രീരാമന്റെ കാലത്തു സന്ദര്‍ഭവശാല്‍ കുലഗുരുവായ വസിഷ്ഠമഹര്‍ഷിപറഞ്ഞത്,’അവസ്ഥാപൂജിത രാമാ’എന്നാണ്.രാമനെയല്ല ബഹുമാനിക്കുന്നത് രാമന്റെ സ്ഥാനമാനങ്ങളെയാണ്. ഇന്നും ആ നില തുടരുകയാണ്. സ്ഥാനമാനങ്ങളുള്ളവര്‍ എത്ര മോശക്കാരാണെങ്കിലും അവരെ ചുമക്കാന്‍ ഇന്നും ആളുണ്ട്. എന്നാല്‍ കഷ്ടപ്പാടിന്റെയും ദുരിതങ്ങളുടെയും ദുഃഖത്തിന്റെയും നീര്‍ച്ചുഴിയില്‍ പെട്ട് നട്ടം തിരിയുന്ന വലിയൊരു ജനസമൂഹം നമുക്ക് ചുറ്റുമുണ്ട്. അവരുടെ ദുഃഖങ്ങള്‍ അറിയാന്‍ ആരുണ്ട്? എന്താണ് ഈ വൈരുധ്യത്തിന്റെ കാരണമെന്നു കണ്ടെത്താന്‍ ശ്രമിച്ചാല്‍കണ്ടെത്താന്‍ കഴിയും. സത്കര്‍മ്മങ്ങളും പുണ്യകര്‍മങ്ങളും ജീവിതവ്രതമാക്കിയവരുടെ കര്‍മ്മത്തിന്റെ ഫലം കാലം കാത്തുവച്ചു നല്‍കിയ അനുഗ്രഹമാണ് സൗഭാഗ്യങ്ങള്‍. അധര്‍മവും അക്രമവും അനീതിയും ജീവിത വ്രതമാക്കിയവര്‍ക്ക് കാലം കരുതി വച്ചിരിക്കുന്ന ശിക്ഷയാണ് ദുരിതവും, ദുഃഖവും, ദാരിദ്രവും, ആധിയും, വ്യാധിയുമെല്ലാം. ഹിന്ദു സംസ്‌കൃതിയിലെ പുണ്യഗ്രന്ഥങ്ങളും ഇതിഹാസങ്ങളും ചരിത്രങ്ങളും ഈ സത്യം തുറന്നു കാട്ടിയിട്ടുണ്ട്. ഇതു തിരിച്ചറിയാനും അംഗീകരിക്കാനും ഉള്‍കൊള്ളാനും നാം തയ്യാറല്ല. ദുഃഖങ്ങളും ദുരിതങ്ങളും വേട്ടയാടുമ്പോള്‍ ക്ഷേത്രങ്ങളെ അഭയം പ്രാപിച്ചു അനുഭവിച്ചുകാലംകഴിച്ച്കൂട്ടുുന്നു.

ശ്രീനാരായണ ഗുരു വിഭാവനം ചെയ്ത ആത്മീയ തലത്തില്‍ നിന്നും ചിന്തിച്ചാല്‍ പരമാത്മാവിനാല്‍ സൃഷ്ടിക്കപ്പെട്ട പഞ്ചഭൂതങ്ങള്‍ (ആകാശം, വായു, അഗ്‌നി, ജലം, ഭൂമി) ഇവയുടെ സമന്വയമാണ് പ്രപഞ്ചം. പ്രപഞ്ചത്തിന്റെ നിലനില്‍പ് പരമാത്മാവിലും. എല്ലാ രാജ്യങ്ങളും ഈ വ്യവസ്ഥയില്‍ നിലകൊള്ളുന്നു. ഈ പഞ്ചഭൂതങ്ങളുടെ സമന്വയമാണ് മനുഷ്യശരീരം. ആത്മാവിന്റെ സ്പന്ദനത്താല്‍ ഉണ്ടാകുന്ന പ്രാണനും ബുദ്ധിയും മനസും മനുഷ്യനെ പ്രവര്‍ത്തനസജ്ജമാക്കി സദാ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.ഇതാണ് ലോകത്തുള്ള എല്ലാ മനുഷ്യരുടെയും സ്ഥിതി. ഈ ലോകത്തിന്റെയും ലോകത്തുള്ള എല്ലാ മനുഷ്യരുടെയും സൃഷ്ടി രഹസ്യവും ഒന്നാണെന്ന് ഗുരുദേവകൃതികള്‍ സ്ഥാപിക്കുന്നു. ആത്മീയതലത്തില്‍എല്ലാവരുടെയുംസ്ഥിതി സമത്വത്തിന്റെ വ്യക്തമായ തെളിവാണ് ഗുരുവിന്റെ ഈ വരികള്‍ ‘അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായ് വരേണം’. ‘ഒരു പീഡയെറുമ്പിനുംവരുത്തരുതെന്നുള്ളനുകമ്പയും’.

സദാ എറുമ്പിനോട് പോലും ആദരവ് കാട്ടുന്നത് ആത്മീയതയിലെ സ്ഥിതിസമത്വമാണ് എല്ലാത്തിലേയും ആത്മചൈതന്യം ഒന്നാണെന്ന അദ്വൈതദര്‍ശനത്തിന്റെ മഹത്വം. ഗുരു അശരണരുടെ താങ്ങും തണലുമായിയിരുന്നു. സ്ഥാനമാനങ്ങളുള്ളവരെ ആദരിക്കുകയും മറ്റുള്ളവരെ അകറ്റിനിര്‍ത്തുകയോ ചെയ്തിട്ടില്ല. ഇതാണ് ഗുരുവിഭാവന ചെയ്ത സംസ്‌ക്കാരത്തിന്റെയും മഹത്വം.
സര്‍വ്വശാസ്ത്രങ്ങള്‍ക്കുംആധാരമായിരിക്കുന്നത്ബ്രഹ്മവിദ്യയാണെന്ന്ഉപനിഷത്ത്പറയുന്നു.
അവര്‍ണന്‍വേദംപഠിച്ചാല്‍ഈയംഉരുക്കിചെവിയില്‍ ഒഴിക്കുന്നകാലഘട്ടത്തിലാണ്ഗുരുജീവിച്ചത്.സവര്‍ണ്ണര്‍വളര്‍ത്തിയെടുത്തഅധമസംസ്‌കാരംഅത്രക്ക്ശക്തമായിരുന്നു.ബ്രഹ്മവിദ്യയിലൂടെഗുരുനേടിയജ്ഞാനവുംആജ്ഞാനത്തിലൂടെസ്വായത്തമാക്കിയചൈതന്യത്തിന്റെ ശക്തിയുംഗുരുവിനുഅസാധ്യമായതൊന്നുംഇല്ലെന്ന്‌നിരവധിഅനുഭവങ്ങളിലൂടെനമ്മുടെപൂര്‍വ്വികരെബോധ്യപ്പെടുത്തിയിട്ടുണ്ട്.സവര്‍ണ്ണാധിപത്യത്തിന്റെനീരാളിപ്പിടുത്തത്തില്‍ഞെരിഞ്ഞമര്‍ന്നഅവര്‍ണ്ണജനവിഭാഗത്തെസ്വാതന്ത്ര്യത്തിന്റെയും,ആത്മീയതയുടെയും സമത്വത്തിന്റെയുംവിഹായസ്സിലേക്ക്‌കൈപിടിച്ചുയര്‍ത്തിയത്ബ്രഹ്മവിദ്യയിലൂടെയാണ്.അതാണ്‌നമ്മുടെസാമൂഹികനവോഥാനചരിത്രത്തിന്റെവെളിച്ചം.ആവെളിച്ചംസമൂഹത്തിനുപകര്‍ന്നുനല്‍കുകയാണ്എല്ലാശ്രീനാരായണീയരുടെയുംധര്‍മ്മം.
ലോകത്തിന്റെയും മനുഷ്യന്റെയും ഉത്ഭവവും നിലനില്‍പ്പും പരമാത്മാവിലാണ്. ഗുരുവിന്റെ ഗദ്യപ്രാര്‍ത്ഥനയില്‍ സ്ഥൂലം, സൂഷ്മം, കാരണം എന്നീ മൂന്നു രൂപങ്ങളോടു കൂടിയതും പരമാത്മാവില്‍ നിന്നും ഉണ്ടായി അതില്‍ തന്നെ ലയിക്കുന്നതുമാകുന്നു. അതിനാല്‍ പരമാത്മവല്ലാതെ വേറൊന്നുമില്ല. നട്ടെല്ലിന്റെ ഏറ്റവും അടിയില്‍ മൂലാധാരത്തില്‍ സുഷ്മനയില്‍ കുണ്ഡലിനി പ്രാണന്‍ (ജീവാത്മാവ്) സ്ഥിതിചെയ്യുന്നു. ഈ ജീവാത്മാവിനെ നമ്മള്‍ പലപ്പോഴായിസ്വരൂപിച്ചുകൂട്ടിയ കര്‍മ്മഫലങ്ങള്‍ വലയം ചെയ്യുന്നു. കര്‍മ്മഫലങ്ങള്‍ വലയം ചെയ്തിട്ടുള്ളതുകൊണ്ടു ആത്മാവിന് ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരുന്നു. ഗുരുവിന്റെ കുണ്ഡലിനിപ്പാട്ടില്‍ഇത് സൂചിപ്പിക്കുന്നുണ്ട് അനുഷ്ഠാനങ്ങളിലൂടെ കര്‍മ്മഫലങ്ങളെ മാറ്റണം. പതഞ്ജലി മഹര്‍ഷിയുടെ അഷ്ടാംഗയോഗം ഉത്തമം.യമനിയമാസന പ്രാണായാമപ്രത്യാഹാര ധാരണാധ്യാനസമാധയോഷ്ടാവംഗാനി’ കര്‍മ്മഫലങ്ങള്‍ മാറുമ്പോള്‍ സര്‍വ്വജ്ഞാനസ്വരൂപിണിയും പരാശക്തിയുമായ കുണ്ഡലിനി ഓംകാരത്തിന്റെ തേരിലേറിഊര്‍ദ്ധഗമനം നടത്തും. അപ്പോള്‍ ശുദ്ധമായ ബോധം തെളിയാന്‍ തുടങ്ങും.ശുദ്ധമായ ബോധമാണ് ജ്ഞാനസ്വരൂപനായ ആത്മാവ്എന്ന് ജനനി നവരത്‌ന മഞ്ജരിയില്‍ സൂചിപ്പിക്കുന്നു. ആത്മാവിന്റെ ചെറിയ പ്രകാശം ഉണ്ടായാല്‍ പോലും നന്മയും ജ്ഞാനവും ബുദ്ധിയും ഐശ്വര്യവും ഉണ്ടാകും. എല്ലാ മതങ്ങളിലേയും അനുഷ്ടാനങ്ങള്‍ മനുഷ്യന്‍ നന്നാകാനുള്ള ഉപാധിയാകണം. അപ്പോഴാണ് ‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന ഗുരുദേവ സങ്കല്‍പ്പം പൂവണിയുന്നത്.

മൂലാധാരത്തില്‍ നിന്നും ഉണര്‍ന്ന കുണ്ഡലിനി ശക്തിയെ യോഗവിദ്യയിലൂടെ മുകളിലേക്ക്ഉയര്‍ത്തണം.മുകളിലേക്ക്ഉയര്‍ത്തുന്ന കുണ്ഡലിനീപ്രാണശക്തിയില്‍നമ്മുടെശരീരത്തില്‍നിന്നും പ്രവര്‍ത്തിച്ചികൊണ്ടിരിക്കുന്നഅഞ്ച് പ്രാണന്മാരെയുംഅവരുടെഉപപ്രാണന്മാരെയുംകൂടിലയിപ്പിച്ചിരിക്കണം. (യകാരോ മാരുതം ബീജം ആകാശയസ്തു ഗച്ഛതിയെന്ന പ്രമാണം). മുകളിലേക്കുയരുന്ന കുണ്ഡലിനി ശക്തിയെ ആറ് ആധാരങ്ങളും (മൂലാധാരം, സ്വാധിഷ്ടാനം, മണിപൂരകം, അനാഹതം, വിശ്ശുദ്ധി ആജ്ഞാചക്രം കടക്കുന്നു. സര്‍വ്വാഭരണ വിഭൂഷിതയും സര്‍വശക്തി സ്വരൂപിണിയുമായിസഹസ്രാര ബിന്ദുവില്‍ എത്തുമ്പോള്‍ ജീവാത്മാവും കുണ്ഡലിനി പ്രാണശക്തിയും സഹസ്രാരബിന്ദുവിലുള്ള സഹസ്രപത്മത്തില്‍ സ്ഥിതിചെയ്യുന്ന (ആയിരം ഇതളുകളോടുകൂടി കൂമ്പി വിടര്‍ന്നുനില്‍ക്കുന്ന അതിമനോഹരമായ താമരപ്പൂവില്‍)ശിവനുമായി സംയോഗം നടക്കുന്നു. അങ്ങിനെ ജീവാത്മാവ് പരമാത്മാവായി മാറുന്നു. അതുകൊണ്ടാണ് പടിയാറും കടന്നവിടെ ചെല്ലുമ്പോള്‍’ശിവനെ കാണാകും ശിവശംഭോ’എന്നു പാടിയിരിക്കുന്നത്. ഗുരുപുഷ്പാഞ്ജലി മന്ത്രത്തിലെ അഷ്ടോത്തരിയില്‍ ഓം സ്വയം പ്രകാശാഖണ്ഡരൂപായ നമ: (സ്വയം പ്രകാശിച്ചത്) സത്യഗിരേ നമഃ ഓം ശിവായ നമഃ ഓം സമ്പൂര്‍ണ്ണ ചൈതന്യായാ നമഃ എന്ന അധിവിശേഷണങ്ങള്‍ മന്ത്രങ്ങളില്‍ വന്നിട്ടുള്ളത്. ഈ പരമോന്നതാവസ്ഥയില്‍ എത്തികൊണ്ട് ഗുരുദേവന്‍ നടപ്പാക്കിയ വിപ്ലവകരമായ മാറ്റങ്ങള്‍ ഏത് കാലത്തിനും വെളിച്ചമായിരിക്കും.

ഈ പരമോന്നതാവസ്ഥയെക്കുറിച്ച് മഹാജ്ഞാനിയായ പ്രൊഫസര്‍ ജി. ബാലകൃഷ്ണന്‍ നായര്‍ സര്‍ പറഞ്ഞിട്ടുള്ളത് പരിശോധിക്കാം.’ നരരൂപം ധരിച്ചൊരു പരമാത്മസ്വരൂപനാം നാരായണ ഗുരുഗുരുത്വം സ്രാഷ്ടാംഗം പ്രണമിച്ചീടാം.ശ്രീനാരായണ ഗുരുദേവന്‍ സാക്ഷാല്‍ പരമാത്മാവായിരുന്നതായിഅദ്ദേഹം പറയുന്നു. ഗുരുദേവന്‍ രചിച്ചകൃതികള്‍ക്കെല്ലാം മികച്ച വ്യാഖ്യാനമാണ് അദ്ദേഹംനടത്തിയിട്ടുള്ളത്. അദ്ദേഹംവ്യാഖ്യാനംനടത്തിയ കൃതികള്‍ പഠിക്കാന്‍ ശ്രമിച്ചാല്‍ ആത്മീയ ചിന്തയും ഗുരുകടാക്ഷവും ഉണ്ടാകും.

പരമാത്മസ്വരൂപനായ ശ്രീനാരായണ ഗുരുദേവന്‍ ചെയ്തു തീര്‍ത്ത മഹാദൗത്യങ്ങളുടെ ഫലത്തിന്റെ മഹത്വം ആര്‍ക്കെങ്കിലും തള്ളി കളയാന്‍ കഴിയുമോ. ഗുരുദേവന്‍ നടപ്പാക്കിയ വിപ്ലവകരമായ മാറ്റങ്ങളുടെ മാര്‍ഗ്ഗം മറ്റാരെങ്കിലും സ്വീകരിച്ചതായി ചരിത്രത്തില്‍ഒരിടത്തും കാണുകയില്ല. ആരെയും ചൂഷണം ചെയ്യാതെയും കൊള്ളയടിക്കാതെയും സ്വയം കണ്ടെത്തുന്നരീതിസ്വീകരിച്ചതായി ഏതു കാലത്തിനും മാര്‍ഗ്ഗദീപമായിരിക്കും, അതാണ് ആത്മീയവിശുദ്ധിയുടെ മഹത്വം. പരമാത്മാവിന് ഒരു ശരീരത്തില്‍ നിന്നു പ്രവര്‍ത്തിക്കുവാന്‍ കാലത്തിന്റെ പരിമിതികളുണ്ട്. തന്നില്‍ അര്‍പ്പിക്കപ്പെട്ട കര്‍മ്മം പൂര്‍ത്തിയാകുമ്പോള്‍ പരമാത്മാവു ശരീരം ഉപേക്ഷിക്കണം. ഒരു യോഗി സമാധിയാകുന്നതിനു മുന്‍പ് എത്ര കാലം കഴിഞ്ഞാലും ശരീരത്തിന് ഒരു കേടും വരാതെ ശരീരത്തെ ശക്തമാക്കിയിരിക്കും. അതിനുള്ള വിധിയോഗ ശാസ്ത്രത്തില്‍ പറയുന്നുണ്ട്. ഗുരുവിന്റെ മഹാസമാധിക്ക് സമയമായതായി ഗുരു ശിഷ്യന്മാരെ അറിയിച്ചു. അടുത്ത വ്യാഴഹോരയ്ക്കു ഗുരുവിനു പോകുവാന്‍ സമയമാണല്ലേ. മുന്‍പേ തന്നെ ഗുരുവിന്റെ സാന്നിധ്യത്തില്‍ കാശി സിദ്ധനെ കൊണ്ട് സമാധി മണ്ഡപത്തിന് കല്ലിട്ടിരുന്നു. ഗുരുവിന്റെ കല്പനയനുസരിച്ചു ഏതാനും ദിവസങ്ങളായി സാധുക്കള്‍ക്ക്‌സദ്യ നടത്തുന്നുണ്ടായിരുന്നു. സമാധിക്കുശേഷം ചെയ്യേണ്ട കര്‍മ്മങ്ങളുടെ ഒരുക്കങ്ങളും ചെയ്തിരുന്നു.

ബ്രഹ്മവിദ്യയിലൂടെ ഗുരുദേവന്‍ സമ്പാദിച്ചത് ജ്ഞാനവും ആത്മപ്രകാശത്തിന്റെ ചൈതന്യവു മാണ്. ഗുരുജീവിച്ചിരുന്ന കറുത്തിരുണ്ട കാലഘട്ടത്തിലെ ജനസമൂഹത്തിന് ജീവിതവെളിച്ചമായി. ആ വെളിച്ചവും ജ്ഞാനവും നിത്യമാണ്. കാലത്തെപോലും പ്രകാശപൂരിതമാക്കുന്ന നിത്യമായ സത്യം ശരീരത്തില്‍ നിന്നും പ്രകാശിച്ചുകൊണ്ടിരുന്ന പരമാത്മചൈതന്യത്തിനു ശരീരത്തെ ഉപേഷിക്കേണ്ട സമയമായി. ഇത്രയും കാലം ശരീരത്തില്‍ നിന്നും പ്രവര്‍ത്തിച്ച പരമാത്മചൈതന്യത്തെ ഭക്തരക്ഷയ്ക്കും ലോകനന്മയ്ക്കും വേണ്ടി മഹാസമാധിയിലൂടെ ബ്രഹ്മസമര്‍പ്പണം നടത്തിയ പുണ്ണ്യ ദിനമാണ് കന്നി അഞ്ച്. ഗുരുസമാധി. ഇന്നും അനേകായിരം ഗുരുഭക്തരുടെ ജീവിതവെളിച്ചവും ഐശ്വര്യവും ആ ദിവ്യചൈതന്യമായി ഭക്തര്‍ വിശ്വസിക്കുന്നു. അവര്‍ ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്നു. ആ ഗുരുവിനെ ആരാധിക്കാന്‍ കഴിയുന്നത് പുണ്യമാണ്. മഹാസമാധിയിലൂടെ പരമപദത്തിലെത്തിയതുകൊണ്ടാണ് ശ്രീനാരായണ പരമഗുരുവെയെന്ന അധിവിശേഷണത്തോടെ ആരാധിക്കുന്നത്. നമുക്ക് അജ്ഞാതമായ ഏതോ കാലഘട്ടത്തിലെ ആദിഗുരുവായ ശിവന്‍ ശിവയോഗ വിദ്യയിലൂടെ മഹാസമാധിയായി പരമപദത്തിലെത്തി പരമശിവനായി. അതുപോലെ വിഷ്ണു അനന്തശയന മാര്‍ഗ്ഗത്തിലുള്ള യോഗവിദ്യയിലൂടെ മഹാസമാധിയിലൂടെ പരമപദത്തിലെത്തി മഹാവിഷ്ണുവായി.

ഭാരതീയ സംസ്‌കൃതിയിലെ അമൂല്യമായ ആത്മീയ സമ്പത്താണ് ബ്രഹ്മവിദ്യ.ആ വിദ്യയിലൂടെ ചെമ്പഴന്തിയിലെ വയല്‍വാരത്തു വീട്ടില്‍ മാടനാശാന്റേയും കുട്ടിയമ്മയുടെയും മകനായ നാണു ജനനമരണ സംസാര ദുഃഖത്തില്‍ നിന്നും നിത്യചൈതന്യമായി എന്നും ഭക്തര്‍ക്ക് അനുഗ്രഹവര്‍ഷംചൊരിയുന്നു. ജനനമരണങ്ങളുടെ നീര്‍ച്ചുഴിയില്‍പ്പെട്ട് നട്ടം തിരിയുന്നതുകൊണ്ടല്ലേ സമൂഹത്തിലെ ഭൂരിപക്ഷം ജനങ്ങളും നിത്യ ദുഃഖിതരാകുന്നത്.
9995902308

Author

Scroll to top
Close
Browse Categories