മഹാകവിയുടെ
സംഘാടകമികവും ആത്മസംഘര്‍ഷങ്ങളും

ഒന്നരപതിറ്റാണ്ട് യോഗത്തിന് കര്‍മ്മധീരമായ നേതൃത്വം നല്‍കിയ കുമാരനാശാന്റെ150-ാം ജന്മദിനത്തിലേക്ക് കടക്കുന്നഈവേളയില്‍ കൃതജ്ഞതാ നിര്‍ഭരമായ മനസ്സോടെആ മഹാപ്രതിഭയെ സ്മരിക്കാം. മഹാകവിയുടെ കര്‍മ്മപഥങ്ങളില്‍ തെളിഞ്ഞു നിന്ന ലക്ഷ്യബോധവും ആത്മാര്‍ത്ഥതയും കൃത്യനിഷ്ഠയും ചരിത്രജ്ഞാനവും എക്കാലത്തും നമ്മള്‍ക്ക് മാതൃകയുംവഴികാട്ടിയുമാണ്.

ശ്രീനാരായണഗുരുദേവന്റെ നേരിട്ടുള്ള നിര്‍ദേശമനുസരിച്ച് എസ്.എന്‍.ഡി.പി യോഗത്തിന്റെ സാരഥ്യത്തിലെത്തുകയും സര്‍ഗാത്മകമായ സംഘാടകമികവിലൂടെ സംഘടനയ്ക്ക് അസ്തിവാരമുറപ്പിച്ച്‌സമുദായത്തെ അഭ്യുന്നതിയിലേക്ക് നയിക്കുകയും ചെയ്ത മഹാകവി കുമാരനാശാന്റെ സ്മരണ കൂടുതല്‍ ദീപ്തമാകുന്ന കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്.

ഒന്നരപതിറ്റാണ്ട് യോഗത്തിന് കര്‍മ്മധീരമായ നേതൃത്വം നല്‍കിയ കുമാരനാശാന്റെ150-ാം ജന്മദിനത്തിലേക്ക് കടക്കുന്നഈവേളയില്‍ കൃതജ്ഞതാ നിര്‍ഭരമായ മനസ്സോടെആ മഹാപ്രതിഭയെ സ്മരിക്കാം. മഹാകവിയുടെ കര്‍മ്മപഥങ്ങളില്‍ തെളിഞ്ഞു നിന്ന ലക്ഷ്യബോധവും ആത്മാര്‍ത്ഥതയും കൃത്യനിഷ്ഠയും ചരിത്രജ്ഞാനവും എക്കാലത്തും നമ്മള്‍ക്ക് മാതൃകയുംവഴികാട്ടിയുമാണ്.

വളരെയധികം ക്ലേശങ്ങള്‍ സഹിച്ചും പ്രതിബന്ധങ്ങള്‍ തരണം ചെയ്തുമാണ് എസ്.എന്‍.ഡി.പി യോഗത്തെ കുമാരനാശാന്‍ ബഹുജനസംഘടനയാക്കി മാറ്റിയെടുത്തത്.

വളരെയധികം ക്ലേശങ്ങള്‍ സഹിച്ചും പ്രതിബന്ധങ്ങള്‍ തരണം ചെയ്തുമാണ് എസ്.എന്‍.ഡി.പി യോഗത്തെ കുമാരനാശാന്‍ ബഹുജനസംഘടനയാക്കി മാറ്റിയെടുത്തത്. യോഗത്തിന്റെ ബൈലോയ്ക്ക് ആമുഖമെഴുതിയത് ആശാനാണ്. സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമായിരുന്നില്ല അന്നത്തെ സാമൂഹ്യ വ്യവസ്ഥയുടെ യഥാര്‍ത്ഥ ചിത്രവും ചാതുര്‍വര്‍ണ്യത്തെ പിഴുതെറിയാനുള്ള ആഹ്വാനവും അതിലുണ്ടായിരുന്നു.
”നമ്മുടെ ശ്രീനാരായണധര്‍മ്മ പരിപാലന യോഗം കേരളത്തിലെ ബഹുലക്ഷം അധഃകൃതരെ ഉന്നമിപ്പിക്കാന്‍ യഥാകാലം ആവിര്‍ഭവിച്ച ഒരു ധര്‍മ്മ ശക്തിയാണ്. അതിന്റെ അവതാരോദ്ദേശ്യങ്ങളെ മുഴുവന്‍ നിര്‍വഹിക്കാതെ അത് ഭൂമുഖത്ത് നിന്ന് തിരോധാനം ചെയ്യുമെന്നു ഞാന്‍ വിചാരിക്കുന്നില്ല” ആശാന്‍ പറഞ്ഞു.
യോഗത്തെ തളര്‍ത്താനും യോഗനേതൃത്വത്തെ കുരുക്കാനും ഇന്നും വാളെടുത്ത് നടക്കുന്നവര്‍ ആശാന്‍ പറഞ്ഞ ഈവാചകത്തിന്റെ അര്‍ത്ഥം ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ എന്ന് ചിന്തിച്ച് പോകുന്നു.
ശ്രീനാരായണഗുരുദേവന്റെ ഷഷ്ഠിപൂര്‍ത്തി വേളയില്‍ കുമാരനാശാന്‍ എഴുതിയ മംഗള ശ്ലോകത്തില്‍ ഇങ്ങനെ പറയുന്നു.
”അങ്ങേതിരുവുള്ളൂറിയൊരന്‍പിന്‍ വിനിയോഗം
ഞങ്ങള്‍ക്ക് ശുഭം ചേര്‍ത്തിടുമീ
ഞങ്ങടെ യോഗം”

താന്‍നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് ശ്രീനാരായണഗുരുവിന് എഴുതിയ കത്തില്‍ ആശാന്‍ വിവരിക്കുന്നുണ്ട്. ”ചില എതിര്‍ശക്തികള്‍ എന്റെ ശ്രമങ്ങളെ എല്ലാം സ്പര്‍ദ്ധാപൂര്‍വം തടയുകയും യോഗത്തിന്റെ അഭിവൃദ്ധി വിഷയത്തില്‍ വിനിയോഗിക്കേണ്ട എന്റെ സമയത്തിന്റെയും ശക്തിയുടെയും അധികഭാഗവും അതുകളോട് പോരാടി നഷ്ടപ്പെട്ട് പോകുകയും ചെയ്യുന്നു”വെന്ന് ആശാന്‍ പരിതപിച്ചു.

ഗുരുദേവന്റെ അനുകമ്പാര്‍ദ്രമായ നിയോ ഗം കൊണ്ടുണ്ടായ എസ്.എന്‍.ഡി.പി യോഗം സമുദായാംഗങ്ങള്‍ക്ക് ശുഭം ചേര്‍ത്തിടുമെന്നാണ് ആശാന്‍ അന്ന് പ്രവചിച്ചത്.സാമൂഹികവും വിദ്യാഭ്യാസപരവുമായ അവശതകള്‍ പരിഹരിക്കുന്നതിനായിരുന്നു ആശാന്റെ ആദ്യപ്രയത്നം. സര്‍ക്കാര്‍ സര്‍വീസിലും പ്രതിനിധി സഭയിലും ജനസംഖ്യാനുപാതിക പ്രതിനിധ്യവാദം ശക്തമായി ഉന്നയിച്ചുതുടങ്ങിയത് ആശാന്റെ കാലത്താണ്.
യോഗത്തെ ഒരു സംഘടനയെന്ന നിലയില്‍ അടിസ്ഥാനമുറപ്പിക്കാന്‍ ആശാന്‍ സഹിച്ച ക്ലേശങ്ങള്‍ വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ കഴിയില്ല.

സാമ്പത്തികമായി വളരെ പിന്നാക്കമായിരുന്നു യോഗത്തിന്റെ അന്നത്തെ അവസ്ഥ. യാത്രാ സൗകര്യങ്ങള്‍ തീരെ ഇല്ലാതിരുന്ന അക്കാലത്ത് യോഗത്തിന്റെ സന്ദേശം എത്തിക്കാന്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം ആശാന്‍ സഞ്ചരിച്ചു. ഓഫീസിലെ ശിപായിക്ക് സ്വന്തം കൈയില്‍ നിന്ന് ശമ്പളം കൊടുക്കേണ്ടി വന്നു. യോഗത്തില്‍ അംഗങ്ങളെ ചേര്‍ക്കുക, യോഗത്തിന്റെ പ്രസിദ്ധീകരണമായ വിവേകോദയം യഥാസമയം പ്രസിദ്ധീകരിക്കുക, അത് പ്രചരിപ്പിക്കുക, സമുദായാംഗങ്ങളായ ഉദ്യോഗാര്‍ത്ഥികളുടെ നിവേദനങ്ങള്‍ പരിഗണിച്ച് നടപടിയെടുക്കുക തുടങ്ങി ജനറല്‍ സെക്രട്ടറിയുടെ ചുമതലകള്‍ അദ്ദേഹത്തിന് ഒറ്റയ്ക്ക് നിര്‍വഹിക്കേണ്ടി വന്നു.ഈഴവര്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്ന പല സ്‌കൂളുകളും യോഗം സെക്രട്ടറി എന്ന നിലയില്‍ ആശാന്‍ നല്‍കിയ നിവേദനങ്ങളുടെ ഫലമായി തുറന്നുകിട്ടി.

ശിവഗിരിയിലെ ശാരദാപ്രതിഷ്ഠയും ഗുരുദേവന്റെ ഷഷ്ടിപൂര്‍ത്തിയാഘോഷവും ജനബാഹുല്യം കൊണ്ടും പ്രഗത്ഭരുടെ സാന്നിദ്ധ്യം കൊണ്ടും ശ്രദ്ധേയമായ ചടങ്ങുകളാക്കി മാറ്റാന്‍ കുമാരനാശാന് കഴിഞ്ഞു.ഷഷ്ടിപൂര്‍ത്തി സ്മാരകമായി തിരുവനന്തപുരത്ത് സ്ഥലം വാങ്ങി ഗുരുസ്മാരകസൗധം പണിയാനും ആശാന്‍ മുന്‍കൈയെടുത്തു. യോഗത്തിന് സ്വന്തമായി സ്ഥലവും കെട്ടിടവും ഇല്ലെന്ന കുറവ് ഇതോടെ പരിഹരിക്കപ്പെട്ടു.
യോഗത്തിന്റെ ദൈനംദിന കാര്യങ്ങളില്‍ ആശാന്‍ അങ്ങേയറ്റം നിഷ്‌ക്കര്‍ഷ പുലര്‍ത്തി.

യോഗത്തിന്റെ രണ്ടാംവാര്‍ഷികത്തോടനുബന്ധിച്ച് കൊല്ലത്തും, നാലാം വാര്‍ഷികത്തില്‍ കണ്ണൂരും നടത്തിയ കാര്‍ഷിക, വ്യവസായ, പ്രദര്‍ശനങ്ങള്‍ സമുദായാംഗങ്ങളുടെ ഭൗതികമായ ഉന്നതിക്ക് വേണ്ടിയുള്ള ചുവട് വയ്പായിരുന്നു.
സമുദായത്തെ നാശത്തിലേക്ക് നയിച്ച താലികെട്ടു കല്യാണം, തിരണ്ടുകുളി, പുളികുടി, തുടങ്ങിയ ദുരാചാരങ്ങള്‍ കര്‍ശനമായി നിര്‍ത്തലാക്കി. വിവാഹരീതി പരിഷ്‌കരിച്ചു. ആരാധനാ സമ്പ്രദായത്തിലും മാറ്റം വരുത്തി. സ്‌കൂള്‍ പ്രവേശനം, ഉദ്യോഗപ്രവേശനം എന്നിവയ്ക്ക് വേണ്ടി ശക്തമായ പോരാട്ടം നയിച്ചു.
”ശ്രമിക്കുവിന്‍ ജാതിശല്യം പൊടിഞ്ഞുപോകും, അസ്വാതന്ത്ര്യം അസ്തമിക്കും; അധഃകൃതരെ പൊക്കാനുള്ള ശക്തി നിങ്ങളുടെ ബാഹുക്കള്‍ക്ക് അധീനമാകും. ശ്രമിക്കുവിന്‍, കേരളത്തിന്റെ നവീന നാഗരികതയെ നിര്‍മ്മിക്കുവിന്‍, കേരളത്തിന്റെ ഭാവിചരിത്രത്തെ സ്വര്‍ണ്ണലിപികളില്‍ എഴുതുവിന്‍, ശ്രമിക്കുവിന്‍’-കൊല്ലത്ത് നടന്ന യോഗത്തിന്റെ ഇരുപതാം വാര്‍ഷികത്തില്‍ ആശാന്‍ ആഹ്വാനം ചെയ്തു.
”ഉദ്യമം കൊണ്ട് സിദ്ധിക്കും
വിദ്യാമാനധനാദികള്‍”
എന്ന വരികള്‍ ‘വിവേകോദയം’ മാസികയുടെ മുദ്രയായി.

മനസ്സും വപുസ്സും അര്‍പ്പിച്ച് യോഗം പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുന്നതിനിടയില്‍ ഒരുപാട് ദുരനുഭവങ്ങള്‍ ആശാനുണ്ടായി. ആശാന്റെ നേട്ടങ്ങളെ കുറച്ചു കാണിക്കാനും എതിര്‍ക്കാനുംവിമര്‍ശകര്‍ രംഗത്ത് വന്നു. സ്വന്തം സമുദായത്തില്‍ നിന്നായിരുന്നു ഏറ്റവും കൂടുതല്‍ എതിര്‍പ്പ്, അഹങ്കാരിയാണ്, ധിക്കാരിയാണ്, ആരേയും വകവയ്ക്കില്ല തുടങ്ങി നിരവധി ആരോപണങ്ങള്‍ ചിലര്‍ പറഞ്ഞുനടന്നു.
ചിലവികൃതമനസുകള്‍ പണാപഹരണ കുറ്റം വരെ കവിയില്‍ ചുമത്തി . സ്നേഹഗായകനെ ദുരന്തനായകനാക്കാന്‍ കരുതിക്കൂട്ടിയുള്ള ശ്രമമുണ്ടായി. നിര്‍മ്മലമായ ആ മനസ് ഏറെ വേദനിച്ചു.

സമുദായത്തെ നാശത്തിലേക്ക് നയിച്ച താലികെട്ടു കല്യാണം, തിരണ്ടുകുളി, പുളികുടി, തുടങ്ങിയ ദുരാചാരങ്ങള്‍ കര്‍ശനമായി നിര്‍ത്തലാക്കി. വിവാഹരീതി പരിഷ്‌കരിച്ചു.

താന്‍നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് ശ്രീനാരായണഗുരുവിന് എഴുതിയ കത്തില്‍ ആശാന്‍ വിവരിക്കുന്നുണ്ട്. ”ചില എതിര്‍ശക്തികള്‍ എന്റെ ശ്രമങ്ങളെ എല്ലാം സ്പര്‍ദ്ധാപൂര്‍വം തടയുകയും യോഗത്തിന്റെ അഭിവൃദ്ധി വിഷയത്തില്‍ വിനിയോഗിക്കേണ്ട എന്റെ സമയത്തിന്റെയും ശക്തിയുടെയും അധികഭാഗവും അതുകളോട് പോരാടി നഷ്ടപ്പെട്ട് പോകുകയും ചെയ്യുന്നു”വെന്ന് ആശാന്‍ പരിതപിച്ചു.

സമുദായത്തിന്റെ വിദ്യാഭ്യാസ പ്രബുദ്ധതക്ക് വേണ്ടി അഹോരാത്രം യത്നിക്കുകയും നിരവധി ആരോപണങ്ങള്‍ക്കും കടുത്ത വിമര്‍ശനങ്ങള്‍ക്കും ഇരയാകുകയും ചെയ്ത മഹാനായ ആര്‍. ശങ്കര്‍ യോഗത്തിന്റെ 51-ാം വാര്‍ഷിക റിപ്പോര്‍ട്ടില്‍ ആശാന്റെ ആത്മസംഘര്‍ഷങ്ങളെകുറിച്ച് പറഞ്ഞത് ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. ”ശ്രീനാരായണഗുരുവിന്റെ ഉപദേശപ്രകാരം യോഗം ആദ്യം സംഘടിപ്പിച്ച കാലത്ത് ആ സംരംഭം ഈഴവരെ കുടുക്കിലാക്കാന്‍ ഉദ്ദേശിച്ച എലി വില്ലാണെന്നും അതില്‍ നിന്ന് ബുദ്ധിയുള്ള ഈഴവര്‍ ഒഴിഞ്ഞു നില്‍ക്കണമെന്നും ഉപദേശിച്ച വിമര്‍ശകരുണ്ടായിരുന്നു. മഹാകവി കുമാരനാശാനെപ്പറ്റി ശത്രുക്കള്‍ നടത്തിയ ദുഷ്‌പ്രചരണങ്ങള്‍ എത്ര നിര്‍ദ്ദയവും നീചവുമായ ഭാവങ്ങള്‍ കൈക്കൊണ്ടുവെന്ന് ‘ഗ്രാമവൃക്ഷത്തിലെ കുയില്‍’ എന്ന കാവ്യത്തില്‍ കവി വ്യക്തമാക്കിയിട്ടുണ്ട്”

യോഗ ചരിത്രത്തില്‍ എക്കാലത്തും പുഴുക്കുത്തേറ്റവര്‍ സംഘടനയുടെ കെട്ടുറപ്പ് തകര്‍ക്കാനും മുന്നോട്ടുള്ള കുതിപ്പ് തടയാനും ശ്രമിച്ചിട്ടുണ്ട്.

യോഗ ചരിത്രത്തില്‍ എക്കാലത്തും പുഴുക്കുത്തേറ്റവര്‍ സംഘടനയുടെ കെട്ടുറപ്പ് തകര്‍ക്കാനും മുന്നോട്ടുള്ള കുതിപ്പ് തടയാനും ശ്രമിച്ചിട്ടുണ്ട്.
ഇപ്പോഴത്തെ യോഗനേതൃത്വത്തെ തളര്‍ത്തി സംഘടനയെ ദുര്‍ബലമാക്കുക എന്ന ലക്ഷ്യത്തോടെ ചില വികലമാനസര്‍ കഴമ്പില്ലാത്ത ആരോപണങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് കോടതികളില്‍ മാറിമാറി കേസുകൊടുക്കുകയും എല്ലാ കേസുകളിലും തോറ്റ് തിരിച്ചടി വാങ്ങുകയും ചെയ്ത കാര്യം ശ്രദ്ധേയമാണ്. യാതൊരു ലജ്ജയുമില്ലാതെ വിലപ്പോവാത്ത നുണക്കഥകള്‍ യോഗനേതൃത്വത്തിനെതിരെ അവര്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നു. യോഗം തിരഞ്ഞെടുപ്പ് സംബന്ധിച്ച കോടതി വിധിയുടെ സാങ്കേതികതകളിലാണ് അവരുടെ പ്രതീക്ഷ. നേതൃസ്ഥാനത്തിരിക്കുമ്പോള്‍ പ്രാതിനിധ്യ വോട്ടവകാശം നടപ്പാക്കാന്‍ ഒപ്പിട്ടു കൊടുത്ത മാന്യദേഹം യാതൊരു ഉളുപ്പുമില്ലാതെ ഇപ്പോള്‍ അതിനെ എതിര്‍ക്കുന്നു. യോഗം ഭാരവാഹി തിരഞ്ഞെടുപ്പില്‍ പങ്കെടുത്ത് പത്തുശതമാനം വോട്ട് പോലും ലഭിക്കാതെ പരിഹാസ്യരായവര്‍ തിരഞ്ഞെടുപ്പ് രീതി മാറ്റണമെന്ന ന്യായം ഉന്നയിക്കുന്നു. ഇപ്പോഴത്തെ യോഗനേതൃത്വം രജതജൂബിലി ആഘോഷിക്കുന്ന വേളയില്‍ അസാദ്ധ്യമായ ആവശ്യങ്ങള്‍ ഉന്നയിച്ച് സംഘടനയെ തകര്‍ക്കാനാണ് ശ്രമം. എസ്.എന്‍.ഡി.പി യോഗത്തെ ലിക്വിഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി കൊടുത്തവര്‍ തന്നെ ഇപ്പോള്‍ യോഗത്തെ രക്ഷിക്കുമെന്ന് പറഞ്ഞ് നടക്കുന്ന വിചിത്രമായ കാഴ്ചയും കാണാം. അറിവും തിരിച്ചറിവും ഉള്ളവരാണ് യോഗം പ്രവര്‍ത്തകരെന്ന് ഈവിവര ദോഷികള്‍ മനസ്സിലാക്കുന്നില്ല.

സ്വാര്‍ത്ഥ ലാഭം ലക്ഷ്യമിട്ട് സമുദായാംഗങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നുണക്കഥകള്‍ മെനഞ്ഞ് കോലാഹലംസൃഷ്ടിക്കുകയാണ്ഇക്കൂട്ടര്‍. ഇത്തരം ദുരുപിദിഷ്ടമായ നീക്കങ്ങളെഎക്കാലത്തും യോഗംഅതിജീവിച്ചിട്ടുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.
എസ്.എന്‍.ഡി. പി. യോഗത്തിന്റെ
11-ാം വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇത്തരം കുടില നീക്കങ്ങള്‍ക്കെതിരെ സമുദായാംഗങ്ങള്‍ കരുതിയിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കുമാരനാശാന്‍ വിവരിക്കുന്നുണ്ട്. മഹാകവിയുടെ വാക്കുകള്‍ഇങ്ങനെ: ‘കൃത്യനിഷ്ഠയോടുകൂടി പ്രവര്‍ത്തിക്കുന്ന മദ്ധ്യേ ഒരുവന് പല അനര്‍ത്ഥങ്ങളും നേരിട്ടുകൊണ്ടിരിക്കും. അവരുടെ രൂപങ്ങള്‍ പലപ്പോഴും വളരെ ഭയാനകങ്ങളായി തോന്നും. മാര്‍ഗ്ഗം ചിലപ്പോള്‍ ദുഷ്ടസര്‍പ്പങ്ങള്‍ നിറഞ്ഞ മഹാവനം പോലെ ദുര്‍ഗ്ഗമമായിരിക്കും. അതുകൊണ്ടും ഭയപ്പെടുകയോ പിന്‍മാറുകയോ ചെയ്യുന്നവര്‍ക്ക് എന്തെങ്കിലും ചെയ്യുവാന്‍ സാധിക്കുമോയെന്ന് സംശയമാകുന്നു. നമ്മുടെ സമുദായം അസംഖ്യം ജനങ്ങള്‍ അടങ്ങിയ ഒന്നാണ്. മനുഷ്യന് സഹജമായ ദുര്‍ഗുണങ്ങള്‍ ഏതു സമുദായത്തിലും ഉള്ള ജനങ്ങളില്‍ ഉണ്ടായിരിക്കുക തന്നെ ചെയ്യും. നമ്മുടെ സമുദായത്തില്‍ ഇപ്പോള്‍ അപ്രകാരമുള്ളവരുടെ സംഖ്യ മറ്റു സമുദായങ്ങളോട് താരതമ്യപ്പെടുത്തിയാല്‍ കുറവാണെന്നേയുള്ളു. അതുകൊണ്ട് ദുര്‍ഗമവനത്തില്‍ യോഗത്തിന്റെ പ്രവര്‍ത്തകന്‍ ജിതേന്ദ്രിയനും കൃതബുദ്ധിയുമായ മുനിയെപ്പോലെ സഞ്ചരിക്കേണ്ടതാകുന്നു”

കഴിഞ്ഞ കുറെക്കാലമായി സംഘടനയുടെ മുന്നോട്ടുള്ള കുതിപ്പിലും സമൂഹത്തില്‍ അത് സൃഷ്ടിച്ച ഉണര്‍വിലും അസ്വസ്ഥരായവര്‍ നടത്തുന്ന കോലാഹലങ്ങള്‍ക്കെതിരെയുള്ള സമുദായാംഗങ്ങളുടെ കരുതലും അവര്‍ യോഗനേതൃത്വത്തിന് നല്‍കുന്ന നിറഞ്ഞ പിന്തുണയുമാണ്കൂടുതല്‍ ക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ യോഗത്തിന് കരുത്ത് പകരുന്നത് .ആശാന്റെ വാക്കുകള്‍ സമുദായാംഗങ്ങള്‍ക്ക് ഇന്നും മാര്‍ഗദീപമാകുന്നു

Author

Scroll to top
Close
Browse Categories