പ്രപഞ്ച
നിരീക്ഷണം
നാം നേരിട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ ലോകം ഉണ്ടായതെങ്ങനെയാണ്?.ഇത്തരത്തില്‍ ദൃശ്യമായതിനു പിന്നില്‍ ഒരു കാരണമുണ്ടോ? ഇതിനെ അന്വേഷിച്ചുകണ്ടെത്തലാണ് ആധുനിക ഭൗതികശാസ്ത്രം ലക്ഷ്യമാക്കുന്നത്. ദര്‍ശനശാസ്ത്രത്തിലെയും മുഖ്യമായ വിഷയം ഇതുതന്നെയാണ്. ഭൗതികശാസ്ത്രം കണ്ടെത്തുന്നത് പലതരം ഊര്‍ജ്ജരേണുക്കളെയാണ്. ഊര്‍ജ്ജമെന്നനിലയില്‍ അതൊരു വസ്തുവല്ല. രേണുവായി കാണുമ്പോള്‍ അതൊരു വസ്തുവാണ്. ആ നിലയ്ക്കാണ് പ്രപഞ്ചത്തിലെ മണ്ണും കല്ലും തടിയുമൊക്കെരൂപപ്പെട്ടിരിക്കുന്നത്. വസ്തുവെന്നോ അവസ്തുവെന്നോ പറയാനാകാത്ത ആത്യന്തിക സത്യം അദൃശ്യവുമാണ്. ഇത് യുക്തിക്ക് നിരക്കുന്നതല്ലെങ്കിലും അങ്ങനെയായിതീരുന്നുവെന്ന് ആധുനിക ശാസ്ത്രത്തിനു സമ്മതമാണ്.
പ്രപഞ്ചോല്‍പ്പത്തിയെ സംബന്ധിച്ച് ആധുനിക ശാസ്ത്രത്തില്‍ ധാരാളം പുസ്തകങ്ങളുണ്ട്.കൂടാതെ പല ഇതിഹാസകഥകളുമുണ്ട്. ഇത് രണ്ടില്‍നിന്നും രസകരവും ശ്രദ്ധേയവുമായ പലവിവരങ്ങളും നമുക്ക് ലഭിക്കുകയും ചെയ്യും. ചിലത് നിരീക്ഷിച്ചറിയാവുന്നതെങ്കില്‍മറ്റുചിലത് കാല്‍പനികവും ഊഹാപോഹങ്ങളുമാണ്. വിശ്വരചനയെ കാല്‍പനികമായിചിത്രീകരിക്കുന്നത് ബൃഹത്തും രസകരവുമാണ്. എങ്കിലും തുടക്കവും ഒടുക്കവും ഇവിടെയും തീര്‍ച്ചയില്ലാത്തതാണ്. അതുപോലെ ആധുനിക പരീക്ഷണങ്ങളില്‍ നിന്നും പ്രത്യക്ഷത്തില്‍ കണ്ടെത്തിയ വിവരങ്ങളും അനുമാനവും ആദി അന്ത്യങ്ങളെ തീരുമാനിക്കുന്നതില്‍വ്യക്തത നല്‍കുന്നില്ല. ഇതിന് നല്ലൊരു ഉദാഹരണമാണ് ജിയോര്‍ഡാനോ ബ്രൂണോഅവതരിപ്പിച്ച പ്രപഞ്ചനിരീക്ഷണം. ബ്രൂണോയുടെ നിരീക്ഷണം കല്‍പനകള്‍ക്കാണ് പ്രാമുഖ്യംനല്‍കിയതെങ്കിലും പ്രപഞ്ചരചനയെ സംബന്ധിക്കുന്ന വ്യക്തമായ പല കാഴ്ച്ചപ്പാടുകളുംഅതില്‍നിന്ന് നമുക്ക് ലഭിക്കുന്നുണ്ട്. ഇതേപ്പറ്റി എച്ച്.ഒ. ടെയിലര്‍ പറയുന്നത് ഇങ്ങനെയാണ്. ‘അദ്ദേഹത്തിന്റെ ഭാവന പ്രവര്‍ത്തിച്ചത് സത്യത്തിന്റെ നേരായ വഴിയ്ക്കാണ്. വളരെക്കാലത്തിനുശേഷം പതുക്കെ പതുക്കെയാണെങ്കിലും ഉറച്ച ചുവടുവെയ്പോടുകൂടി നടന്ന വസ്തുതാപരമായ അന്വേഷണവും യുക്തിവിചാരവും ചെന്നുനിന്നത്, ബ്രൂണോ ധൈര്യപൂര്‍വ്വം കുതിച്ചുചാടിയിട്ടെന്നപോലെ എടുത്ത പല നിലപാടുകളും ശരിയാണെന്നുള്ളതില്‍ തന്നെയാണ്*.”
ഐന്‍സ്റ്റീന്റെ കാലത്തിനുശേഷം പ്രപഞ്ചരചനയെ സംബന്ധിച്ച് പല സിദ്ധാന്തങ്ങളും ഉണ്ടായിട്ടുണ്ട്. അവരില്‍ ചിലര്‍ ഭൗതികശാസ്ത്രജ്ഞന്‍മാരാണെങ്കില്‍ മറ്റുചിലര്‍ തത്വചിന്തകരാണ്. ചിലര്‍ രണ്ടുമാണ്. എഡിങ്ടണ്‍നെപോലുള്ള ആധുനിക ശാസ്ത്രചിന്തകരെല്ലാംഅവതരിപ്പിച്ച അനുമാനങ്ങള്‍ പലതരത്തിലുള്ളതായിരുന്നു. അവയില്‍ ചിലവ പുരാണകഥകള്‍പോലെ തോന്നിപോകുന്നവയാണ്. ഇവയില്‍ ഏത് സ്വീകരിക്കണമെന്നുള്ളത്‌നമ്മുടെ യുക്തിവിചാരത്തെയും ശാസ്ത്രബോധത്തെയും അനുസരിച്ചായിരിക്കും.
(*Philoosphy and science in the sixteenth century, New York, Collier Books,
1962, P.117
എന്നാല്‍ നാരായണഗുരുവാകട്ടെ ഈ വിഷയത്തില്‍ സമഗ്രവും സമന്വയവുമായഒരു ശാസ്ത്രീയ പഠനമാണ് നടത്തുന്നത്. ദര്‍ശനമാലയിലെ അധ്യാരോപദര്‍ശനത്തിലെശ്ലോകങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്. ഈ ശ്ലോകങ്ങളില്‍ ചിലവ ചിന്താപദ്ധതിപ്രകാരമാവാം. സംരചനാത്മകവുമാകാം. അധ്യാരോപദര്‍ശനത്തിലെ രണ്ടാം ശ്ലോകം ഇപ്രകാരമാണ്.
‘വാസനാമയമേവാദാ-
വാസീദിദമഥ പ്രഭു:
അസൃജന്മായയാ സ്വസ്യ
മായാവീവാഖിലം ജഗത്.’
ആദിയില്‍ ഈ പ്രപഞ്ചം വെറും വാസനാമയമായിട്ടാണ് ഇരുന്നത്. പിന്നീട്
പ്രഭുവായ പരമേശ്വരന്‍ തന്റെ മായകൊണ്ട്, ഇന്ദ്രജാലക്കാരനെന്നപോലെ സമസ്ത ജഗത്തി
നേയും സര്‍ജനം ചെയ്തു.*
നാം നേരിട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ ലോകം ഉണ്ടായതെങ്ങനെയാണ്?.ഇത്തരത്തില്‍ ദൃശ്യമായതിനു പിന്നില്‍ ഒരു കാരണമുണ്ടോ? ഇതിനെ അന്വേഷിച്ചുകണ്ടെത്തലാണ് ആധുനിക ഭൗതികശാസ്ത്രം ലക്ഷ്യമാക്കുന്നത്. ദര്‍ശനശാസ്ത്രത്തിലെയും മുഖ്യമായ വിഷയം ഇതുതന്നെയാണ്. ഭൗതികശാസ്ത്രം കണ്ടെത്തുന്നത് പലതരം ഊര്‍ജ്ജരേണുക്കളെയാണ്. ഊര്‍ജ്ജമെന്നനിലയില്‍ അതൊരു വസ്തുവല്ല. രേണുവായി കാണുമ്പോള്‍ അതൊരു വസ്തുവാണ്. ആ നിലയ്ക്കാണ് പ്രപഞ്ചത്തിലെ മണ്ണും കല്ലും തടിയുമൊക്കെരൂപപ്പെട്ടിരിക്കുന്നത്. വസ്തുവെന്നോ അവസ്തുവെന്നോ പറയാനാകാത്ത ആത്യന്തിക സത്യം അദൃശ്യവുമാണ്. ഇത് യുക്തിക്ക് നിരക്കുന്നതല്ലെങ്കിലും അങ്ങനെയായിതീരുന്നുവെന്ന് ആധുനിക ശാസ്ത്രത്തിനു സമ്മതമാണ്. അദൃശ്യവും അവസ്തുവും ആയ ഊര്‍ജ്ജത്തില്‍ സകല വസ്തു ജാലങ്ങളുമായി തീരുവാനുള്ള സാധ്യതയിരിക്കുന്നു. പ്രപഞ്ചം മനുഷ്യന്റെ ഭാവനയിലാണുള്ളത് എന്ന് കരുതിയാലും, ആ ഭാവനാലോകം മുതല്‍ ദൃശ്യലോകം വരെയുള്ള സകലതും ഒരൊറ്റ ഊര്‍ജ്ജസത്യമാണെന്ന വസ്തുത എത്ര വിസ്മയകരമാണ്. ഊര്‍ജ്ജത്തിലടങ്ങിയിട്ടുള്ള ഈ അനന്തസാധ്യതയെയാണ് ഗുരു വാസന എന്ന്‌വിളിക്കുന്നത്.
‘വാസനാമയമേവാദാ-
വാസീദിദമഥ പ്രഭു:
അസൃജന്മായയാ സ്വസ്യ
മായാവീവാഖിലം ജഗത്.’
(തുടരും)