ഗുരുചിന്തയിലെ
മിതവ്യയവും
ഇന്നത്തെ
സാമ്പത്തിക സ്ഥിതിയും

ഇന്ന് സാമ്പത്തിക ചിന്തകന്‍മാര്‍ ആഭ്യന്തര ഉദ് പാദനം ഉയര്‍ത്തുന്നതിന് വേണ്ടി പുതിയ പുതിയ സംരംഭങ്ങള്‍ വേണമെന്ന് ആവശ്യപ്പെടുന്നതിന് എത്രയോ കാലങ്ങള്‍ മുമ്പേ ഗുരു നമ്മളോട് അരുള്‍ ചെയ്തു വ്യവസായം കൊണ്ട് അഭിവൃദ്ധി നേടുവാന്‍. ഇന്ന് ജി.ഡി.പി നിരക്ക് 9.2 % എന്ന് കണക്കിന്റെ ഭാഷയില്‍പ്പറയുമ്പോള്‍ ഗുരുദേവന്‍ ആത്മീയ കാഴ്ചപ്പാടോടുകൂടി എന്നാല്‍ ഭൗതികത ഉള്‍ക്കൊണ്ട്കൊണ്ട് മിതവ്യയവും അതോടൊപ്പം നിത്യേന പണം കയ്യില്‍ വരുന്ന രീതിയില്‍ ചെറുകിട സംരംഭങ്ങള്‍ തുടങ്ങുവാനും ഉപദേശിച്ചു

കോവിഡ് കഴിഞ്ഞ് ആശാന്റെ തയ്യല്‍കടയിലേയ്ക്ക് ആദ്യമായാണ് പോകുന്നത്. നാട്ടിലെ വിശേഷങ്ങളും അഖിലേന്ത്യാ കാര്യങ്ങളും ലോക കാര്യങ്ങളും കൃത്യമായി ചര്‍ച്ച ചെയ്യപ്പെടുന്ന ആശാന്റെ തയ്യല്‍ക്കട. കുറെ നാളുകളായി കോവിഡ് പ്രതിസന്ധി കാരണം അടഞ്ഞു കിടക്കുകയായിരുന്നു.

കോവിഡിന്റെ നിയന്ത്രണം കടുപ്പിച്ച സമയത്ത് വീട്ടിലിരുന്ന് ആശാന്‍ അത്യാവശ്യം തയ്യല്‍ ജോലി ചെയ്ത് അന്നം വാങ്ങുന്നതിനുള്ള കാശ് സമ്പാദിച്ചിരുന്നു. രാവിലെ ഒന്‍പത് മണിയ്ക്ക് ദൈവദശകം ചൊല്ലി ആശാന്റെ കട തുറന്നാല്‍ വൈകിട്ട് പത്ത് മണി വരെ ഹൃദ്യമായ ചര്‍ച്ചകളുടെ ലോകം കൂടിയാണ് ഈ കട. ഇങ്ങനെ ഓരോ പ്രദേശത്തും ഓരോ സമൂഹ്യ അടയാളങ്ങള്‍ അഥവാ ഒത്തുചേരലിനുള്ള സ്ഥലം ഉണ്ടാകും.പതിവായി ഞാന്‍ അവിടെ പോകാറില്ലെങ്കിലും മാസത്തില്‍ ഒരു തവണ എന്നതാണ് കണക്ക്.

കോവിഡിന് ശേഷം ഈ കഴിഞ്ഞ ദിവസമാണ് ആദ്യമായി പോകുന്നത്. എന്നെ കണ്ടപാടെ ആശാന്റെ ആദ്യ ചോദ്യം വന്നു, ഈ കണക്കിന് പോയാല്‍ നമ്മള്‍ എങ്ങനെ മുന്നോട്ട് പോകും? ഇത് ആശാന്റെ ചോദ്യമായിട്ടല്ല എനിക്ക് തോന്നിയത്. പാര്‍ശ്വവത്കരിക്കപ്പെട്ട സാധാരണ ജനങ്ങളുടെ വികാരമാണ് ഈ ചോദ്യത്തിലൂടെ പ്രകടമാകുന്നത്. നാം നേരിടേണ്ടി വന്ന പ്രകൃതി ദുരന്തങ്ങള്‍, കോവിഡ് എന്ന മഹാമാരി ഇവയെല്ലാം നമ്മുടെ സാമ്പത്തിക അടിത്തറ പാടെ ഇളക്കിമറിച്ചു.

കോവിഡ് 19 എന്ന മഹാമാരി കഴിഞ്ഞപ്പോള്‍ സാധനങ്ങളുടെ വിലയില്‍ ഏറ്റവും കുറഞ്ഞത് ഇരുപത് ശതമാനം വില വര്‍ദ്ധനവ് ഉണ്ടായി എന്നത് പലരും പിന്നീട് അറിഞ്ഞ സത്യമാണ്. തൊട്ടുപിന്നാലെ ശരവേഗത്തില്‍ മുന്നോട്ട് പോകുന്ന ഇന്ധനവില. ഇതെവിടെ പോയി നില്‍ക്കും എന്ന ആശാന്റെ ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു, ഒന്നെങ്കില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത് എന്ന പഴമൊഴി ഉള്ളില്‍ വന്നുവെങ്കിലും എന്റെ മനസ്സ് ആ നിഷ്‌കളങ്കമായ ചോദ്യത്തിന് ഉത്തരം തേടുകയായിരുന്നു.

കോവിഡ് 19 ഉം , പ്രളയവും കേരളക്കരയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കാതെ കടന്നുപോയി എന്ന് പരത്തി പറയാമെങ്കിലും മോറോട്ടോറിയം അഥവ ബാങ്ക് വായ്പ അടക്കുന്നത് കാലാവധി മരവിപ്പിച്ച് കുറച്ച് കാലത്തേയ്ക്ക് ആശ്വാസം കൊടുക്കുന്ന വായ്പാ കാലാവധി നീട്ടിവെയ്ക്കല്‍ പദ്ധതി ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്നതിന് പകരം ഏറെ ദോഷമാണ് ഉണ്ടാക്കിയത്. വായ്പാ തിരിച്ചടവ് മുടങ്ങിയതിനോടൊപ്പം അത്രയും നാളത്തെപലിശ കൂടി നല്‍കേണ്ട അവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍ എത്തിയപ്പോള്‍ കൂലിവേലചെയ്ത് ജീവിതം പോറ്റിയിരുന്ന സാധാരണക്കാര്‍ക്ക് പിന്നീട് മുന്നോട്ട് പോകുവാന്‍ പറ്റാത്ത അവസ്ഥയിലായി. 2020 ലെ നാഷണല്‍ ക്രൈംബോര്‍ഡ് ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നവരുടെ നിരക്ക് 5.6 ശതമാനമാണ്. 2020 ല്‍ മാത്രം 8500 ല്‍പരം ആത്മഹത്യകള്‍ രേഖപ്പെടുത്തിയെന്നത് ഏറെ വിഷമിപ്പിക്കുന്ന ഒന്നാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ ഇനി എന്താകും സ്ഥിതി, അതിനെക്കുറിച്ച് നമുക്കൊന്ന് പഠിക്കാം.

ഈഴവരുടെ കുത്തകയായിരുന്ന കയറും, കശുവണ്ടിയും തകര്‍ന്നു വീണപ്പോള്‍ പോലും അതിനെ നിലനിര്‍ത്തുന്നതിന് ആവശ്യമായത് കാലാകാലങ്ങളില്‍ മാറിവന്ന സര്‍ക്കാരുകള്‍ ചെയ്തില്ലായെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോള്‍ അതിന്റെ പിന്നിലെ കള്ളക്കളികള്‍ പോലും അന്വേഷിച്ച് പ്രായോഗികമായ കാര്യങ്ങള്‍ ചെയ്യുവാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കാത്തതുമൂലം കയറും, കശുവണ്ടിയും പ്രതിക്ഷക്കൊത്ത് വളര്‍ച്ച നേടിയില്ലാ എന്നത് തിരസ്‌ക്കരിക്കുവാന്‍ കഴിയാത്ത കാര്യമാണ്. കാലത്തിനനുസരിച്ച് ഈഴവര്‍ മാറാതിരുന്നതും മറ്റൊരു കാരണമാണ്.

ഇന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ഒട്ടനവധി പദ്ധതികളുമായി മുന്നോട്ട് വന്നിരിക്കുകയാണ്. ശ്രീനാരായണ ഗുരുദേവന്റെ ഗുരുമൊഴികളിലൊന്നായ വ്യവസായം കൊണ്ട് അഭിവൃദ്ധി നേടുക എന്ന ആപ്തവാക്യം അക്ഷരാര്‍ത്ഥത്തില്‍ നടപ്പാക്കുവാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ഇപ്പോഴെങ്കിലും തയ്യാറായത് അഭിനന്ദിക്കേണ്ട കാര്യമാണ്.

ഇന്ന് സാമ്പത്തിക ചിന്തകന്‍മാര്‍ ആഭ്യന്തര ഉദ് പാദനം ഉയര്‍ത്തുന്നതിന് വേണ്ടി പുതിയ പുതിയ സംരംഭങ്ങള്‍ വേണമെന്ന് ആവശ്യപ്പെടുന്നതിന് എത്രയോ കാലങ്ങള്‍ മുമ്പേ ഗുരു നമ്മളോട് അരുള്‍ ചെയ്തു വ്യവസായം കൊണ്ട് അഭിവൃദ്ധി നേടുവാന്‍. ഇന്ന് ജി.ഡി.പി നിരക്ക് 9.2 % എന്ന് കണക്കിന്റെ ഭാഷയില്‍പ്പറയുമ്പോള്‍ ഗുരുദേവന്‍ ആത്മീയ കാഴ്ചപ്പാടോടുകൂടി എന്നാല്‍ ഭൗതികത ഉള്‍ക്കൊണ്ട്കൊണ്ട് മിതവ്യയവും അതോടൊപ്പം നിത്യേന പണം കയ്യില്‍ വരുന്ന രീതിയില്‍ ചെറുകിട സംരംഭങ്ങള്‍ തുടങ്ങുവാനും ഉപദേശിച്ചു. ആ ഉപദേശം ഉള്‍കൊണ്ട് നാം കയര്‍, കശുവണ്ടി, കരകൗശലം, കൈത്തറി, കുമ്മായം, ഓട് നിര്‍മ്മാണം അങ്ങനെ വിവിധ വ്യവസായങ്ങള്‍ ചെയ്ത് ഈഴവര്‍ അഭിവൃദ്ധി നേടിയിരുന്നു. എസ്.എന്‍.ഡി.പി യോഗത്തിന്റെ ആദ്യ സെക്രട്ടറിയായ കുമാരനാശാനും ഗുരുവിന്റെ ഉപദേശപ്രകാരം യൂണിയൻ ടൈൽ വർക്ക് സ് എന്ന ഓട് നിര്‍മ്മാണ ഫാക്ടറി ഉടമയായിരുന്നു. പിന്നീട് നാം ഇങ്ങോട്ട് പിന്തള്ളപ്പെടുകയായിരുന്നു.

ഈഴവരുടെ കുത്തകയായിരുന്ന കയറും, കശുവണ്ടിയും തകര്‍ന്നു വീണപ്പോള്‍ പോലും അതിനെ നിലനിര്‍ത്തുന്നതിന് ആവശ്യമായത് കാലാകാലങ്ങളില്‍ മാറിവന്ന സര്‍ക്കാരുകള്‍ ചെയ്തില്ലായെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോള്‍ അതിന്റെ പിന്നിലെ കള്ളക്കളികള്‍ പോലും അന്വേഷിച്ച് പ്രായോഗികമായ കാര്യങ്ങള്‍ ചെയ്യുവാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കാത്തതുമൂലം കയറും, കശുവണ്ടിയും പ്രതിക്ഷക്കൊത്ത് വളര്‍ച്ച നേടിയില്ലാ എന്നത് തിരസ്‌ക്കരിക്കുവാന്‍ കഴിയാത്ത കാര്യമാണ്. കാലത്തിനനുസരിച്ച് ഈഴവര്‍ മാറാതിരുന്നതും മറ്റൊരു കാരണമാണ്.

എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ യോഗസാരഥ്യം ഏറ്റെടുത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷങ്ങളുടെ ഭാഗമായി ചെറുകിട വ്യവസായ യൂണിറ്റുകള്‍ തുടങ്ങണമെന്ന അദ്ദേഹത്തിന്റെ ദീര്‍ഘനാളത്തെ ആഗ്രഹം സാധിതമാക്കേണ്ടിയിരിക്കുന്നു. അതിനുള്ളവേദിയായി മാറണം ഈ ആഘോഷ പരിപാടികള്‍. ലളിതമായ ജീവിത രീതിയിലൂടെ ചെറുകിട സംരംഭങ്ങള്‍ തുടങ്ങി ഈഴവര്‍ മുന്നോട്ട് പോയില്ലെങ്കില്‍ മുന്‍പ് സൂചിപ്പിച്ച തയ്യല്‍കട നടത്തുന്ന ആശാന്റെ ഭാഷയില്‍ നാം പത്ത് സെന്റില്‍ നിന്നും അഞ്ചിലേയ്ക്കും, അവിടെ നിന്ന് രണ്ടിലേയ്ക്കും, പിന്നീട് വാടകവീട്ടിലേയ്ക്കും മാറേണ്ട അവസ്ഥ വന്നേയ്ക്കാം. അതിനെ അതിജീവിക്കുവാന്‍ ധന്യ സാരഥ്യത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന ഈ വേളയില്‍ ഈഴവര്‍ പ്രതിസന്ധികള്‍ എന്തായാലും ഓരോ ചെറുകിട യൂണിറ്റുകള്‍ക്ക് തുടക്കം കുറിക്കുകയും അതോടൊപ്പം ഗുരുദേവന്‍ അരുള്‍ ചെയ്ത ലളിത ജീവിതം അഥവാ മിതവ്യയ ശീലം( പണം ആവശ്യത്തിന് വേണ്ടി മാത്രം വിനിയോഗിക്കുക, ദുര്‍ചെലവ് അവസാനിപ്പിക്കുക) സ്വയത്തമാക്കുവാന്‍ സാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന ശുഭ പ്രതിക്ഷയോടെ.

97455 58993

Author

Scroll to top
Close
Browse Categories