ആശാന്റെ കവിതകള്‍
നവോത്ഥാനത്തെ ആളിക്കത്തിച്ച
കൊടുങ്കാറ്റ്

ആശാന്റെ കവിതകളും സാമൂഹ്യപരിഷ്‌കരണത്തിന് വേണ്ടി അദ്ദേഹം നടത്തിയ ഇടപെടലുകളും കൂടുതല്‍ ആഴത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇന്നത്തെ കാലത്തിന്റെ ആവശ്യമാണ്. അതിന് കേരളകൗമുദി മുന്‍കൈ എടുത്തിരിക്കുന്നു. ആശാനെക്കുറിച്ച് ആഴത്തിലുള്ള ലേഖനങ്ങള്‍ ഉള്‍പ്പെടുത്തി കേരളകൗമുദി പ്രസിദ്ധീകരിക്കുന്ന പുസ്തകവും ആശാന്റെ ജീവിതവഴികളുടെയും പോരാട്ടങ്ങളുടെയും ദൃശ്യാവിഷ്‌കരമായ ഡോക്യുമെന്ററിയും കേരളത്തിന് പുതിയ വെളിച്ചമാകുമെന്ന് പ്രതീക്ഷിക്കുന്നു. അതൊടൊപ്പം കേരളകൗമുദിക്ക് കൂടുതല്‍ കരുത്തോടെ മുന്നേറാനാകട്ടെയെന്നും ആശംസിക്കുന്നു.

(മഹാകവി കുമാരനാശാന്റെ150-ാം ജന്‍മവാഷികവും കേരളകൗമുദിയുടെ 111-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് കേരളകൗമുദിസംഘടിപ്പിച്ച ചടങ്ങില്‍ നടത്തിയ അദ്ധ്യക്ഷ പ്രസംഗത്തിന്റെ പൂര്‍ണരൂപം)

മലയാളത്തിന്റെ മഹാകവിയും നവോത്ഥാന നായകനുമായ കുമാരനാശാന്റെ 150-ാം ജന്മവാര്‍ഷിക വേളയാണിത്. അതോടൊപ്പം, മലയാളികള്‍ക്ക് വളച്ചൊടിക്കാത്ത വാര്‍ത്തകളും അറിവും സമ്മാനിക്കുന്നതിനൊപ്പം, പിന്നാക്ക ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കായി ശക്തമായി പോരാടുന്ന കേരളകൗമുദി പ്രസാധനം ആരംഭിച്ചിട്ട് 111 വര്‍ഷം തികയുന്ന വേളകൂടിയാണിത്. കുമാരാനാശനെ മഹാകവിയും നവോത്ഥാന നായകനുമാക്കിയത് ഗുരുദേവനാണ്.

കേരളകൗമുദിക്ക് തിരിതെളിച്ചതും ഗുരുദേവനാണ്. അതുകൊണ്ട് കുമാരനാശാനും കേരളകൗമുദിയും ആത്മസഹോദരങ്ങളാണ്.
കുമാരനാശാന്റെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ആശാന്റെ കവിതകളെയും നവോത്ഥാന ഇടപെടലുകളെക്കുറിച്ചും കേരളകൗമുദി തയ്യാറാക്കിയ പുസ്തകത്തിന്റെയും ഡോക്യുമെന്ററിയുടെയും പ്രകാശനമാണ് നടക്കുന്നത്.

ഇപ്പോള്‍ യോഗം നേതൃത്വത്തിനെതിരെ നടക്കുന്നത് പോലുള്ള കുപ്രചരണം ആശാന് നേരെയും ഉണ്ടായി. ആശാന്റെ പേരില്‍ ചിലര്‍ പണാപഹരണ കുറ്റം ചുമത്തി. താന്‍ നേരിട്ട ദുരനുഭവങ്ങളെ ക്കുറിച്ച് ഗുരുവിനെഴുതിയ കത്തില്‍ ആശാന്‍ വിവരിക്കുന്നുണ്ട്
‘ചിലശക്തികള്‍ എന്റെ ശ്രമങ്ങളെ എല്ലാം ശ്രദ്ധാപൂര്‍വം തടയുകയും യോഗത്തിന്റെ അഭിവൃദ്ധി വിഷയത്തില്‍ വിനിയോഗിക്കേണ്ട എന്റെ സമയത്തിന്റെയും ശക്തിയുടെയും അധിക ഭാഗവും അതുകളോട് പോരാടി നഷ്ടപ്പെട്ടു പോകുകയുംചെയ്യുന്നു ‘ എന്ന് ആശാന്‍ ആ കത്തില്‍ പറഞ്ഞിട്ടുണ്ട്. ഈ വിഷമത്തിലാണ് കുമാരനാശാന്‍ ഗ്രാമവൃക്ഷത്തിലെ കുയില്‍ എന്ന കവിത എഴുതിയത്. സമാനമായ അവസ്ഥയാണ് ഇപ്പോഴും. അടിസ്ഥാനരഹിതമായ കേസുകള്‍ക്കായി വന്‍തുകയും സമയവും യോഗത്തിന് ചെലവിടേണ്ടി വരുന്നു

1903ല്‍ എസ് എന്‍ ഡി പി യോഗം രൂപീകൃതമായപ്പോള്‍ ഗുരുദേവനാണ് കുമാരനാശാനെ ജനറല്‍ സെക്രട്ടറിയായി നിര്‍ദ്ദേശിച്ചത്. 1903 മുതല്‍ 1915 വരെ 12 വര്‍ഷക്കാലം തുടര്‍ച്ചയായും 1916 മുതല്‍ 1919 ജൂലൈ 20 ാം തിയതി വരെയും യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയായി ആശാന്‍ പ്രവര്‍ത്തിച്ചു. എസ്.എന്‍.ഡി.പി യോഗം ഈഴവരെ കുടുക്കിലാക്കാന്‍ ഉദ്ദേശിച്ച എലി വില്ലാണെനും അതില്‍ നിന്നും ബുദ്ധിയുള്ള ഈഴവര്‍ ഒഴിഞ്ഞു നില്‍ക്കണമെന്നും ഉപദേശിച്ച വിമര്‍ശകര്‍ ഉണ്ടായിരുന്നു. ഈ കുപ്രചരണങ്ങളെയെല്ലാം അതിജീവിച്ച് ആശാന്‍ യോഗത്തിന്റെ വേരുകള്‍ നാടാകെ പടര്‍ത്തി
യോഗത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച വിവേകോദയം മാസികയുടെ പത്രാധിപസ്ഥാനവും ഗുരുദേവന്‍ ആശാനെ ഏല്‍പ്പിച്ചു. വിവേകോദയത്തില്‍ ആശാന്‍ എഴുതിയ ലേഖനങ്ങള്‍ പിന്നാക്കസമുദായക്കാരുടെ പള്ളിക്കൂട പ്രവേശനത്തിന് വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ക്ക് കുതിരശക്തിയുള്ള ഇന്ധനങ്ങളായി. 1888ല്‍ തിരുവിതാംകൂറില്‍ നിയമനിര്‍മ്മാണസഭ രൂപം കൊണ്ടെങ്കിലും പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഭൂരിപക്ഷമായ ഈഴവ സമുദായത്തില്‍ നിന്നും ഒരാളെപ്പോലും സഭയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനെതിരെ വിവേകോദയത്തില്‍ ആശാന്‍ നിരന്തരം ലേഖനങ്ങള്‍ എഴുതി. ഒടുവില്‍ തിരുവിതാംകൂറിലെ ശ്രീമൂലം പ്രജാസഭയില്‍ ഈഴവര്‍ക്ക് പ്രാതിനിദ്ധ്യം അനുവദിച്ചു. ശ്രീമൂലം പ്രജാസഭയിലേക്ക് സമുദായത്തിന്റെ ആദ്യപ്രതിനിധിയായി യോഗം നിയോഗിച്ചത് അവകാശത്തിന് വേണ്ടി ഉറക്കെ ശബ്ദിക്കുമെന്ന് ഉറപ്പുള്ള കുമാരനാശാനെ ആയിരുന്നു. ആ ഉറപ്പ് ആശാന്‍ തെറ്റിച്ചില്ല. സവര്‍ണ പ്രമാണിമാര്‍ക്ക് മുന്നില്‍ നെഞ്ചുവിരിച്ച് നിന്ന് അദ്ദേഹം അവകാശങ്ങള്‍ക്കായി ശബ്ദിച്ചു. പിന്നാക്കക്കാരുടെ വിദ്യാഭ്യാസ, തൊഴില്‍ അവകാശങ്ങള്‍ക്കായി അദ്ദേഹം പ്രജാസഭയില്‍ നടത്തിയിട്ടുള്ള പ്രസംഗങ്ങളും നല്‍കിയിട്ടുള്ള നിവേദനങ്ങളും കേരളത്തെ മാറ്റിമറിച്ച നിര്‍ണായക ഏടുകളാണ്.

എസ്.എന്‍.ഡി.പി യോഗം രൂപീകൃതമായത് മുതല്‍ സി.വി. കുഞ്ഞുരാമന്‍ യോഗത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. പിന്നീട് സിവി. കുഞ്ഞുരാമന്‍ യോഗത്തിന്റെ ആക്ടിംഗ് സെക്രട്ടറിയും ജനറല്‍ സെക്രട്ടറിയുമായി. പിന്നാക്കക്കാരുടെ ക്ഷേത്ര പ്രവേശനത്തിന് വേണ്ടിയുള്ള പ്രക്ഷോഭം തിരുവിതാംകൂറില്‍ കരുത്താര്‍ജ്ജിക്കുന്നത് അദ്ദേഹം യോഗത്തിന്റെ ജനറല്‍ സെക്രട്ടറി ആയിരിക്കുമ്പോഴാണ്. അക്കാലത്ത് കേരളകൗമുദിയുടെ താളുകളിലധികവും നീക്കിവച്ചത് പിന്നാക്കക്കാരുടെ അവകാശങ്ങള്‍ നേടിയെടുക്കാനായിരുന്നു.

ആശാന്റെ കവിതകള്‍ കേരള നവോത്ഥാനത്തെ ആളിക്കത്തിച്ച കൊടുങ്കാറ്റായിരുന്നു.
തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍
ദൃഷ്ടിയില്‍ പെട്ടാലും ദോഷമുള്ളോര്‍
കെട്ടില്ലാത്തോര്‍ തമ്മിലുണ്ണാത്തോരിങ്ങനെ-
യൊട്ടല്ലഹോ ജാതിക്കോമരങ്ങള്‍ ”
ആശാന്‍ തന്നെ പാടിയത് പോലെ ഇങ്ങനെയൊരു ദുസ്ഥിതി നിലനിന്നിരുന്ന കാലത്താണ് ചാത്തന്‍ പുലയനെയും സാവിത്രി എന്ന നമ്പൂതിരി യുവതിയേയും പ്രണയജോഡികളാക്കി കുമാരനാശാന്‍ ദുരവസ്ഥ എഴുതിയത്.
”മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍
മാറ്റുമതുകളീ നിങ്ങളെത്താന്‍” എന്ന് ദുരവസ്ഥയില്‍ അദ്ദേഹം ചാതുര്‍വര്‍ണ്യത്തിന് നേരെ ഗര്‍ജ്ജിക്കുന്നുണ്ട്. ആശാനെപ്പോലെ അക്ഷരങ്ങളെ ഇങ്ങനെ മൂര്‍ച്ഛയുള്ള ആയുധങ്ങളാക്കിയ കവി കേരളചരിത്രത്തിലില്ല.
” നെല്ലിന്‍ ചുവട്ടില്‍ മുളയ്ക്കും
കാട്ടുപുല്ലല്ല സാധുപ്പുലയന്‍” എന്ന് ചണ്ഡാലഭിക്ഷുകിയില്‍ ആശാന്‍ പാടിയിട്ടുണ്ട്. അക്കാലത്ത് മനുഷ്യരായി പോലും പരിഗണിക്കപ്പെടാതിരുന്ന പട്ടികജാതി വിഭാഗങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ആശാനും മുന്‍പും ശേഷവും ഒരു കവിയും തയ്യാറായിട്ടില്ല. മഹാത്മാ അയ്യങ്കാളിയുമായും ആശാന് ആത്മബന്ധമുണ്ടായിരുന്നു. ഇരുവരും തമ്മില്‍ നേരില്‍ കണ്ട് സാമൂഹ്യപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പതിവുണ്ടായിരുന്നു. 1911ലും 1914ലും ആശാനും അയ്യങ്കാളിയും തമ്മില്‍ നടന്ന കൂടിക്കാഴ്ച ചരിത്രത്തിന്റെ ഭാഗമാണ്. ആശാന്‍ ഈഴവ വിഭാഗക്കാരുടെ വിദ്യാലയ പ്രവേശനം അടക്കമുള്ള അവകാശങ്ങള്‍ക്ക് വേണ്ടി മാത്രമല്ല, പുലയരുടെ വിദ്യാലയ പ്രവേശനത്തിനായും വിവേകോദയത്തില്‍ ലേഖനം എഴുതിയിട്ടുണ്ട്.

ഇപ്പോള്‍ യോഗം നേതൃത്വത്തിനെതിരെ നടക്കുന്നത് പോലുള്ള കുപ്രചരണം ആശാന് നേരെയും ഉണ്ടായി. ആശാന്റെ പേരില്‍ ചിലര്‍ പണാപഹരണ കുറ്റം ചുമത്തി. താന്‍ നേരിട്ട ദുരനുഭവങ്ങളെ ക്കുറിച്ച് ഗുരുവിനെഴുതിയ കത്തില്‍ ആശാന്‍ വിവരിക്കുന്നുണ്ട്
‘ചിലശക്തികള്‍ എന്റെ ശ്രമങ്ങളെ എല്ലാം ശ്രദ്ധാപൂര്‍വം തടയുകയും യോഗത്തിന്റെ അഭിവൃദ്ധി വിഷയത്തില്‍ വിനിയോഗിക്കേണ്ട എന്റെ സമയത്തിന്റെയും ശക്തിയുടെയും അധിക ഭാഗവും അതുകളോട് പോരാടി നഷ്ടപ്പെട്ടു പോകുകയുംചെയ്യുന്നു ‘ എന്ന് ആശാന്‍ ആ കത്തില്‍ പറഞ്ഞിട്ടുണ്ട്. ഈ വിഷമത്തിലാണ് കുമാരനാശാന്‍ ഗ്രാമവൃക്ഷത്തിലെ കുയില്‍ എന്ന കവിത എഴുതിയത്. സമാനമായ അവസ്ഥയാണ് ഇപ്പോഴും. അടിസ്ഥാനരഹിതമായ കേസുകള്‍ക്കായി വന്‍തുകയും സമയവും യോഗത്തിന് ചെലവിടേണ്ടി വരുന്നു.

” നെല്ലിന്‍ ചുവട്ടില്‍ മുളയ്ക്കുംകാട്ടുപുല്ലല്ല സാധുപ്പുലയന്‍” എന്ന് ചണ്ഡാലഭിക്ഷുകിയില്‍ ആശാന്‍ പാടിയിട്ടുണ്ട്. അക്കാലത്ത് മനുഷ്യരായി പോലും പരിഗണിക്കപ്പെടാതിരുന്ന പട്ടികജാതി വിഭാഗങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ആശാനും മുന്‍പും ശേഷവും ഒരു കവിയും തയ്യാറായിട്ടില്ല. മഹാത്മാ അയ്യങ്കാളിയുമായും ആശാന് ആത്മബന്ധമുണ്ടായിരുന്നു. ഇരുവരും തമ്മില്‍ നേരില്‍ കണ്ട് സാമൂഹ്യപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പതിവുണ്ടായിരുന്നു. 1911ലും 1914ലും ആശാനും അയ്യങ്കാളിയും തമ്മില്‍ നടന്ന കൂടിക്കാഴ്ച ചരിത്രത്തിന്റെ ഭാഗമാണ്.

ഗുരുദേവന്റെ ഷഷ്ഠിപൂര്‍ത്തി വേളയില്‍ കുമാരനാശാന്‍ എഴുതിയ മംഗള ശ്ലോകത്തില്‍ നിന്നും
‘അങ്ങേതിരുവുള്ളൂറി യൊരന്‍പിന്‍ വിനി യോഗം
ഞങ്ങള്‍ക്ക് ശുഭം ചേര്‍ത്തീടുമീ
ഞങ്ങടെ യോഗം ‘
എന്ന് ആശാന്‍ എഴുതിയിട്ടുണ്ട്. ഈഴവര്‍ അടക്കമുള്ള പിന്നാക്ക ജനവിഭാഗങ്ങളുടെ മുന്നേറ്റത്തിനായി മഹാപ്രസ്ഥാനത്തെ സമ്മാനിച്ചതിനുള്ള ആശാന്റെ നന്ദിപ്രകടനമാണ് ഈ വരികള്‍.

കുമാരനാശാന്‍ എന്ന വിപ്ലവകാരിയായ കവിയും നവോത്ഥാന നായകനും ഗുരുദേവന്റെ സൃഷ്ടിയാണ്. ഗുരുദേവന്റെ സൃഷ്ടിയാണ് കേരളകൗമുദിയും.

1892ല്‍ പരവൂര്‍ വി. കേശവനാശാന്റെ നേതൃത്വത്തില്‍ പ്രസാധനം ആരംഭിച്ച സുജനാനന്ദിനിയായിരുന്നു തിരുവിതാംകൂറിലെ ഈഴവരുടെ ആദ്യത്തെ പത്രം. ഈഴവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ഗര്‍ജ്ജിച്ച സുജനാനന്ദിനിയുടെ പരവൂരിലെ അച്ചടിശാല കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കുമാരനാശാന്റെ ചിന്തകളില്‍ സാമൂഹ്യപരിഷ്‌കരണത്തിന് വേണ്ടിയുള്ള ജ്വാല തെളിഞ്ഞത്. അതുപോലെ അക്കാലത്തുണ്ടായ നായര്‍- ഈഴവ ലഹളക്കിടയില്‍ 1905ലെ ഒരു അര്‍ദ്ധരാത്രി ചുട്ടുകരിക്കപ്പെട്ടു. ഇതോടെ ചതുര്‍വര്‍ണ്യത്തിനെതിരായ പോരാട്ടങ്ങളും നവോത്ഥാന സന്ദേശങ്ങളും ജനങ്ങളിലേക്ക് എത്തിക്കാന്‍ ഒരു പത്രം ഇല്ലാതെയായി. ഈ ഘട്ടത്തില്‍ പുതിയൊരു പത്രം എന്ന ആശയം സി.വി. കുഞ്ഞുരാമന് മുന്നില്‍ അവതരിപ്പിച്ചത് ശ്രീനാരായണ ഗുരുദേവനാണ്. ഇതോടെ സി.വി. കുഞ്ഞുരാമന്‍ പത്രം ആരംഭിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി.

നാളുകള്‍ക്ക് ശേഷം ഗുരുദേവനും സി.വി.കുഞ്ഞുരാമനും തമ്മില്‍ കൂടിക്കാഴ്ച നടന്നു. പുതിയ പത്രത്തിന് തന്റെ മനസിലുള്ള കൗമുദി എന്ന പേര് സി.വി. കുഞ്ഞുരാമന്‍ അവതരിപ്പിച്ചു. കേരളം രൂപം കൊള്ളാനുള്ള സാദ്ധ്യത മുന്‍കൂട്ടി കണ്ട ഗുരുദേവനാണ് കൗമുദിക്ക് മുന്നില്‍ ‘കേരള’ എന്ന് കൂടി കൂട്ടിച്ചേര്‍ത്ത് കേരളകൗമുദി എന്ന പേര് നിര്‍ദ്ദേശിച്ചത്. പിന്നീട് ഗുരുദേവന്‍ ദക്ഷിണയായി നല്‍കിയ ഒരു വെള്ളിനാണയം ആദ്യ മൂലധനമാക്കിയാണ് കേരളകൗമുദി പ്രസാധനം ആരംഭിച്ചത്. അന്ന് മുതല്‍ ഗുരുദേവദര്‍ശന പ്രചരണത്തിലും പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള പോരാട്ടത്തിലും കേരളകൗമുദിയും എസ്.എന്‍.ഡി.പി യോഗവും ഒരുമിച്ചാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്.

എസ്.എന്‍.ഡി.പി യോഗം രൂപീകൃതമായത് മുതല്‍ സി.വി. കുഞ്ഞുരാമന്‍ യോഗത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. പിന്നീട് സിവി. കുഞ്ഞുരാമന്‍ യോഗത്തിന്റെ ആക്ടിംഗ് സെക്രട്ടറിയും ജനറല്‍ സെക്രട്ടറിയുമായി. പിന്നാക്കക്കാരുടെ ക്ഷേത്ര പ്രവേശനത്തിന് വേണ്ടിയുള്ള പ്രക്ഷോഭം തിരുവിതാംകൂറില്‍ കരുത്താര്‍ജ്ജിക്കുന്നത് അദ്ദേഹം യോഗത്തിന്റെ ജനറല്‍ സെക്രട്ടറി ആയിരിക്കുമ്പോഴാണ്. അക്കാലത്ത് കേരളകൗമുദിയുടെ താളുകളിലധികവും നീക്കിവച്ചത് പിന്നാക്കക്കാരുടെ അവകാശങ്ങള്‍ നേടിയെടുക്കാനായിരുന്നു.

സി.വി. കുഞ്ഞുരാമന്റെ മകനായ കെ. സുകുമാരനും ഗുരുദേവന്റെ ശിഷ്യനായി മാറി. അതിനൊപ്പം എസ്.എന്‍.ഡി.പി യോഗത്തിന്റെ അമരക്കാരനുമായി. കെ. സുകുമാരന്‍ ആദ്യം പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടത് പതിനഞ്ചാം വയസില്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ വര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ടാണ്. 50ാം വയസില്‍ അദ്ദേഹം യോഗത്തിന്റെ പ്രസിഡന്റായി. ആര്‍. ശങ്കറാണ് അക്കാലത്ത് ജനറല്‍ സെക്രട്ടറി. ശങ്കറിന്റെ നേതൃത്വത്തില്‍ കോളേജുകളും സ്‌കൂളുകളും ആരംഭിക്കാനുള്ള പരിശ്രമങ്ങള്‍ക്ക് സുകുമാരന്‍ ശക്തമായ പിന്തുണ നല്‍കി. ഒപ്പം സംവരണം അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ കുളത്തൂര്‍ പ്രസംഗത്തിലൂടെ അടക്കം കാട്ടുതീപോലെ കത്തിപ്പടര്‍ന്നു. ഗുരുവചനമായ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് കേരളകൗമുദിയുടെ ആപ്തവാക്യമാക്കിയത് കെ. സുകുമാരനാണ്.

ആശാന്റെ കവിതകളും സാമൂഹ്യപരിഷ്‌കരണത്തിന് വേണ്ടി അദ്ദേഹം നടത്തിയ ഇടപെടലുകളും കൂടുതല്‍ ആഴത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇന്നത്തെ കാലത്തിന്റെ ആവശ്യമാണ്. അതിന് കേരളകൗമുദി മുന്‍കൈ എടുത്തിരിക്കുന്നു. ആശാനെക്കുറിച്ച് ആഴത്തിലുള്ള ലേഖനങ്ങള്‍ ഉള്‍പ്പെടുത്തി കേരളകൗമുദി പ്രസിദ്ധീകരിക്കുന്ന പുസ്തകവും ആശാന്റെ ജീവിതവഴികളുടെയും പോരാട്ടങ്ങളുടെയും ദൃശ്യാവിഷ്‌കരമായ ഡോക്യുമെന്ററിയും കേരളത്തിന് പുതിയ വെളിച്ചമാകുമെന്ന് പ്രതീക്ഷിക്കുന്നു. അതൊടൊപ്പം കേരളകൗമുദിക്ക് കൂടുതല്‍ കരുത്തോടെ മുന്നേറാനാകട്ടെയെന്നും ആശംസിക്കുന്നു.

Author

Scroll to top
Close
Browse Categories