സംവരണത്തിന്റെ പരിണാമചരിത്രം
പ്രായോഗികവാദിയായ അംബേദ് കറെക്കാള്‍ ധൈഷണികമായ ഔന്നത്യമുള്ള , വിമോചന പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ കഴിയുന്ന ആശയങ്ങള്‍ നല്‍കിയ ഒരാളായാണ് ഇന്ന് ലോകം അദ്ദേഹത്തെ മനസിലാക്കുന്നത്. അംബേദ് ക റുടെ ചിന്തകളെ കാലാനുസൃതമായി വ്യാഖ്യാനിക്കുകയാണ് പുതിയകാലത്തെ കടമ
ജനപ്രിയമണ്ഡലത്തിലും സാംസ്‌ക്കാരിക -രാഷ്ട്രീയപഠനങ്ങളിലും വിമോചനാത്മകമായ പോരാട്ടങ്ങ ളിലും പുതിയഭാവനാശക്തിയും കരുത്തുറ്റ ഇമേജുമായി അംബേദ് കര്‍ മാറുന്നുവെന്നതാണ് സമകാലികാനുഭവം.
ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മറ്റിയുടെ നേതൃത്വത്തിലെത്തിയതോടെ , ആധുനിക മനുവായി പലരും ഡോ.ബി.ആര്‍ . അംബേദ് കറെ വിശേഷിപ്പിച്ചു. എന്നാല്‍ പില്‍ക്കാലത്ത് അരുണ്‍ ഷൂരിയെപ്പോലുള്ള ഹിന്ദുത്വ ആശയത്തിന്റെ വക്താക്കള്‍ വ്യാജമനു ( The False Manu)വെന്ന് വിശേഷിപ്പിച്ചുകൊണ്ട് ഭരണഘടന യുടെ നിര്‍മ്മാണത്തില്‍ അംബേദ് കര്‍ ക്ക് കാര്യമായ പങ്കില്ലായിരുന്നുവെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചി ട്ടുണ്ട്. അതിന് അദ്ദേഹം നിരത്തിയവാദങ്ങള്‍ ഇവയായിരുന്നു.പ്രത്യേകം ഉപസമതികള്‍ ആയിരുന്നു ഓരോ വിഷയത്തെ സംബന്ധിച്ചുമുള്ള ആര്‍ട്ടിക്കിളുകള്‍ തയ്യാറാക്കിയിരുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയു ടെ പുറത്തായിരുന്നതുകൊണ്ട് നയപരമായ തീരുമാനങ്ങളില്‍ അംബേദ് കര്‍ ക്ക് കാര്യമായ പങ്ക് ഉണ്ടായിരുന്നില്ല. ഇത് കൂടാതെ അരുണ്‍ ഷൂരി ചൂണ്ടിക്കാണിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട കാര്യം ഉപസമിതികളില്‍ അംബേദ് കര്‍ തന്നെ ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന ഒരാളായി സ്വയം വിശേഷി പ്പിക്കാറുണ്ടായിരുന്നത്രേ. ഇങ്ങനെ പലവിധ കാരണങ്ങളാല്‍ ഭരണഘടനയുടെ നിര്‍മ്മാണത്തില്‍ ക്രിയാത്മകമായി ഇടപെടുന്നതില്‍ അംബേദ് കര്‍ ക്ക് പരിമിതിയുണ്ടായിരുന്നുവെന്ന് സ്ഥാപിക്കുന്ന തിലൂടെ , ഇന്ത്യയിലെ മറ്റുപല വരേണ്യാധികാരികളെയുംപോലെ ചരിത്രപരമായ പങ്കാളിത്തത്തില്‍ നിന്നും അദ്ദേഹത്തെ മായ്‌ച്ചു കളയാനാണ് ശ്രമിച്ചത്.എന്നാല്‍ , ഭരണഘടനയുടെ നിര്‍മ്മാണത്തില്‍ അംബേദ് കര്‍ നിര്‍വഹിച്ച സുപ്രധാനവും ചരിത്രപരവുമായ പങ്കിനെക്കുറിച്ച് സഭയിലെ മറ്റൊരു അംഗ മായിരുന്ന ടി.ടി.കൃഷ്ണമാചാരി അനുസ്മരിക്കുന്നത് ശ്രദ്ധേയമാണ്.
1948 നവംബറില്‍ നടന്ന ഭരണഘടന അസംബ്ലിയിലെ ചര്‍ച്ചയില്‍ , ഏറെക്കുറെ ഒറ്റയാളായിനിന്ന് ആധുനിക ഇന്ത്യയുടെ ഭാവിയെ നിര്‍ണ്ണ യിക്കുന്ന രേഖ അംബേദ് കര്‍ തയ്യാറാക്കിയതായി അദ്ദേഹം വിശദീകരിക്കുന്നു.” ഏഴ് അംഗങ്ങളുള്ള ഡ്രാഫ്റ്റിംഗ് കമ്മറ്റിയെ നിയമിച്ചെങ്കിലും അതില്‍ ഒരാള്‍ രാജിവെക്കുകയും അതിന് പകരം മറ്റൊരാളെ നിയമിക്കുകയും ചെയ്തു. ഒരാള്‍ മരണമടഞ്ഞെങ്കിലും ആ സ്ഥാനം ഒഴിഞ്ഞുതന്നെ കിടന്നു.മറ്റൊരു അംഗമാകട്ടെ അമേരിക്കയിലേക്ക് പോയതിനാല്‍ മതിയായ സേവനം ലഭിച്ചില്ല. ഒന്നോ രണ്ടോ ആളുകള്‍ ഡല്‍ഹിയില്‍നിന്നും ദൂരെയായതിനാലും ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതി നാലും അവര്‍ക്ക് യോഗങ്ങളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത് കൂടാതെ മറ്റൊരു അംഗം ഭരണനിര്‍വഹണത്തില്‍ ( State affairs )കേന്ദ്രീകരിച്ച ആളായതിനാല്‍ മതിയായ സേവനം ലഭിച്ചി ല്ല.അതിനാല്‍ ഭരണഘടന തയ്യാറാക്കുന്നതിന്റെ മുഴുവന്‍ ഭാരവും ആത്യന്തികമായി അംബേദ്കറുടെ ചുമലില്‍ പതിച്ചു. എങ്കിലും എനിക്ക് സംശയരഹിതമായി പറയാന്‍ കഴിയും അദ്ദേഹം തന്നില്‍ ഏല്‍പ്പിച്ച മഹനീയമായ ഉത്തരവാദിത്തം ഏറ്റവും മികച്ചനിലയില്‍ നിര്‍വഹിച്ചു ‘. ടി.ടി.കൃഷ്ണമാചാരിയുടെ ഈ വാക്കുകള്‍ ഭരണഘടന നിര്‍മ്മാണസഭയിലെ സംവാദങ്ങളില്‍ കാണാവുന്നതാണ്. അരുണ്‍ ഷൂരിയെപ്പോലുള്ളവരുടെ ദുരുദ്ദേശത്തോടെയുള്ള പില്‍ക്കാല ആരോപണങ്ങള്‍ക്ക് വളരെമുന്‍പ് തന്നെ ഉത്തരം ലഭിച്ചിട്ടുണ്ടെന്നു തെളിയിക്കുന്നതുകൂടിയാണ് ഈ സംവാദം. ഈ ഭരണഘടനയില്‍ ഏറ്റവും മൗലികമായ സമീപനമായി അംബേദ് കര്‍ തന്നെ പില്‍ക്കാലത്ത് ചൂണ്ടിക്കാണിച്ചിട്ടുള്ളത് ഗാന്ധിയന്‍ സങ്കല്‍പ്പ ങ്ങളെയും യുക്തിയേയും തള്ളിക്കളയാന്‍ കഴിഞ്ഞിട്ടുണ്ട് എന്നുള്ളതാണ്. അതില്‍ പ്രധാനപ്പെട്ട കാര്യം ഭരണഘടനയുടെ അടിത്തറയായി ആദര്‍ശഗ്രാമങ്ങളെ സ്ഥാപിക്കുവാന്‍ നടത്തിയ ശ്രമങ്ങളെ പ്രതി രോധിച്ചതാണെന്ന് ചൂണ്ടിക്കാണിക്കുന്നു. അംബേദ് കര്‍ ഇപ്രകാരമെഴുതി :”ഇന്ത്യന്‍ ഭരണഘടനയുടെ അടിത്തറയായിട്ട് ഇന്ത്യന്‍ ഗ്രാമത്തെ അംഗീകരിക്കണം.അതിന്റെ അടി സ്ഥാനത്തില്‍ വേണം നിയമനിര്‍മ്മാണ സഭയും എക്സിക്യുട്ടീവും ജുഡീഷ്യറിയുമായുള്ള സ്വയംഭരണാധി കാര യുണിറ്റുകളുടെ ഭരണഘടനാ പിരമിഡ് നിര്‍മ്മിക്കാന്‍ – ഇങ്ങനെപോയി വാദമുഖങ്ങള്‍.ഇതിനെ ക്കാളെറെ കൊടുംദുരിതം ഉണ്ടാകാനില്ല എന്നായിരുന്നു അസ്പര്‍ശ്യരുടെ അഭിപ്രായം. ഭരണഘടന അത് അംഗീകരിക്കാത്തതിന് ദൈവത്തോട് നന്ദി പറയണം ‘( അംബേദ് കര്‍ : 2000: 21).എല്ലാത്തരം ആധുനികവല്‍ക്കരണത്തെയും മുന്‍കൂട്ടി റദ്ദ് ചെയ്യുന്ന ആശയാവലികളും പ്രായോഗികരൂപങ്ങളുമാണ് ഗാന്ധി വിഭാവന ചെയ്യുന്ന ആദര്‍ശഗ്രാമങ്ങളിലുള്ളതെന്നത് അദ്ദേഹത്തിന്റെ പ്രഖ്യാപിത നിലപാടാ യിരുന്നു. ജാതിയുടെ കൂടാരങ്ങളായി മാത്രം നിലനില്‍ക്കുകയും ഘടനാപരമായി ഒരു മാറ്റത്തിനും വഴങ്ങാത്ത അടഞ്ഞ വ്യവസ്ഥയായാണ് അംബേദ് കര്‍ ഗ്രാമസമൂഹങ്ങളെ വിശകലനം ചെയ്തത്. ശക്തവും സാമൂഹികശാസ്ത്രത്തിന്റെ പിന്‍ബലവുമുള്ള ഈ സമീപനത്തെ നിയമനിര്‍മ്മാണ സഭയില്‍ ഉറപ്പിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നാണ് വ്യക്തമാകുന്നത്. ഗാന്ധിയുടെ സമീപനങ്ങളും ആശയസംവാദങ്ങളും ധാര്‍മ്മികതയുടെയും മതാത്മകതയുടെയും പരിവേഷമണിഞ്ഞെങ്കില്‍ ചരിത്രം , സാമൂഹികശാസ്ത്രം , യുക്തിചിന്ത തുടങ്ങിയ ആധുനികതയുടെ ഉപാദാനങ്ങളെയാണ് അംബേദ് കര്‍ സ്വീകരിച്ചതെന്ന് കാണാം. ഇരുവരും ജീവിതകാലം മുഴുവന്‍ തുടര്‍ന്ന ഈ വൈരുദ്ധ്യത്തെ ഗോപാല്‍ ഗുരുവിനെപ്പോലുള്ളവര്‍ ആഴത്തില്‍ വിശകലനം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്.
ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ കോല്‍ഹാപ്പൂര്‍ ഭരണാധികാരിയായിരുന്ന ഷാഹു മഹാരാജാവ് അവസരസമത്വത്തിനും വിവിധ സാമൂഹികവിഭാഗങ്ങളുടെ പ്രാതിനിധ്യത്തിനുംവേണ്ടി നടത്തിയ പരിഷ്‌ക്കരണങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്. കീഴാളസമൂഹങ്ങളെ തൊഴില്‍മേഖലയില്‍ പ്രവേശിപ്പിച്ച് അവര്‍ക്കുള്ള അവസരങ്ങള്‍ നിഷേധിക്കപ്പെടാതിരിക്കുവാന്‍ നിയമനിര്‍മ്മാണം നടത്തു കയും ചെയ്തതിലൂടെ സംവരണമെന്ന ആശയം ആദ്യമായി പ്രയോഗത്തില്‍ വന്നുവെന്ന് കരുതാം. സമാനകാലത്ത് തന്നെയാണ് തിരുവിതാംകൂറില്‍ മലയാളി മെമ്മോറിയലും( 1892) ഈഴവ മെമ്മോറി യലും (1896)സാമുദായിക പ്രാതിനിധ്യമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് ഔദ്യോഗികസ്ഥാപനങ്ങളെ സമീപിക്കുന്നതെന്നുകൂടി ഓര്‍ക്കുക.പാശ്ചാത്യ-വികസിതനാടുകളില്‍ പ്രായോഗികനടപടികളിലൂടെ ( Affirmative Action)തദ്ദേശീയസമൂഹങ്ങളെയും ഇതര പാര്‍ശ്വവല്‍കൃത വിഭാഗങ്ങളെയും പിന്നോക്കാവ സ്ഥയില്‍നിന്നും വിവേചനങ്ങളില്‍നിന്നും വിമോചിപ്പിക്കുവാനുള്ള രീതികള്‍ സ്വീകരിക്കാറുണ്ട്. ഇത്തരം ചരിത്രസാഹചര്യങ്ങള്‍ നിലനില്ക്കുമ്പോഴാണ് ഇന്ത്യയെപ്പോലെ ശ്രേണീകൃത അസമത്വം നിലനില്‍ക്കുന്ന ഒരു ബഹുസാംസ്‌ക്കാരിക -രാഷ്ട്രീയമേധാവിത്വത്തെ ഫലപ്രദമായി ചോദ്യംചെയ്യാന്‍ സംവരണംപോലുള്ള സാമൂഹികമാനദണ്ഡങ്ങള്‍ അനുയോജ്യമായ ഒരു ടൂളായി അംബേദ് കര്‍ കാണുന്നത്. സാമൂഹികമായി വേര്‍തിരിക്കപ്പെട്ടവര്‍ക്ക് രാഷ്ട്രീയാവകാശങ്ങളിലും ഭരണകൂടപങ്കാളിത്തത്തിലും ഗുണപരമായ പ്രവേശനം അസാധ്യമാണെന്ന ചിന്തയുടെ ഭാഗമായിരുന്നു പ്രത്യേകനിയോജകമണ്ഡലങ്ങള്‍ അധസ്ഥിതര്‍ക്ക് വേണമെന്ന വാദം. 1935 ലെ ഇന്ത്യ ആക്റ്റ് പ്രകാരം മുസ്ലീംസമുദായത്തിനും സിക്കുകാര്‍ക്കും പ്രത്യേക നിയോജകമണ്ഡലങ്ങള്‍ അനുവദിച്ചിരുന്നുവെന്നതും ശ്രദ്ധേയമത്രേ. ഏകശിലാത്മക ഹിന്ദുസ്വത്വമെന്ന ഭാവനാസങ്കല്‍പ്പത്തില്‍ ഊന്നിക്കൊണ്ട് ദളിതര്‍ക്കുള്ള പ്രത്യേകാവകാശങ്ങളെ ഗാന്ധി എതിര്‍ക്കുക യാണ് ചെയ്തത്.എങ്കിലും ബ്രിട്ടീഷ് ക്യാബിനറ്റ് അംഗങ്ങളുടെ പിന്തുണ നേടിയെടുക്കുവാന്‍ അംബേദ് കര്‍ ലണ്ടനിലേക്ക് പോവുകയും ഒടുവില്‍ 1932 ആഗസ്റ്റ് 16 ന് ബ്രിട്ടീഷ് ഭരണകൂടം നിയോഗിച്ച കമ്മറ്റി മുസ്ലീ ങ്ങള്‍ക്കൊപ്പം അധസ്ഥിതര്‍ക്കും പ്രത്യേക നിയോജകമണ്ഡലങ്ങള്‍ അനുവദിച്ചു. ഇന്ത്യയിലെ രാഷ്ട്രീയാ ധികാരഘടനയില്‍ ആഴത്തിലും പരപ്പിലും മാറ്റമുണ്ടാക്കുവാന്‍ പര്യാപ്തമായ ഈ തീരുമാനത്തിനെതിരെ ഗാന്ധിജി മരണംവരെ നിരാഹാരസമരം നടത്തിയത് ചരിത്രത്തിന്റെ ഭാഗമാണ്. ഇതേക്കുറിച്ച് അംബേദ് കറിന്റെ ജീവചരിത്രത്തില്‍ ഗെയില്‍ ഓംവെദത് ഇപ്രകാരമെഴുതി : അയിത്തമെന്ന പാപത്തിനെതിരെ സവര്‍ണ്ണഹിന്ദുക്കളുടെ കണ്ണ് തുറപ്പിക്കാനാണ് തന്റെ സമരമെന്ന് ഗാന്ധി പ്രഖ്യാപിച്ചെങ്കിലും പ്രതിഷേധം ദളിതര്‍ക്ക് പ്രത്യേകമണ്ഡലം അനുവദിച്ച് അവരെ വേറിട്ട് നില്‍ക്കാന്‍ അനുവദിച്ചതിനെതിരെ ആയിരുന്നു.ബോംബെ സര്‍ക്കാരിന് 1932 സെപ്റ്റംബര്‍ 15 നു അയച്ച കത്തില്‍ താന്‍ നിരാഹാരം കിടക്കാന്‍ പോകുന്നത് ദൈവത്തില്‍നിന്നുള്ള ഉള്‍വിളിയുടെ അടിസ്ഥാനത്തിലാണെന്നും അവകാശ പ്പെട്ടു.( ഗെയില്‍ ഓംവെദത് 2004: 46). ഹിന്ദു സമുദായത്തിന്റെശിഥിലീകരണത്തെക്കാള്‍ ഗാന്ധിയെ ഭയപ്പെടുത്തിയത് പ്രത്യേകനിയോജകമണ്ഡലമെന്ന ഘടനയിലൂടെ അധികാരത്തില്‍ പ്രവേശിക്കുന്ന ദളിതര്‍ക്ക് മേല്‍ തന്റെയും കോണ്‍ഗ്രസിന്റെയും പിതൃമേധാവിത്വപരമായ ‘ പരിലാളനകള്‍ ‘നഷ്ടമാകു മല്ലോയെന്ന യാഥാര്‍ത്ഥ്യമാണ്.പില്‍ക്കാലത്ത് ഹരിജന്‍ എന്ന ഗാന്ധിസംജ്ഞയുടെ ചരിത്രപരമായ തിരസ്‌ക്കാരം ഓര്‍ക്കുക. ശാസ്ത്രീയമായ സമീപനത്തിന്റെയും വിവരശേഖരണത്തിന്റെ പിന്‍ബലത്തിലുമായിരുന്നു പ്രാതിനിധ്യത്തിനുവേണ്ടിയുള്ള വാദങ്ങളെല്ലാം അംബേദ് കര്‍ ഉന്നയിച്ചതെന്നത് പ്രത്യേകം സൂചിപ്പി ക്കേണ്ടതുണ്ട്. 1940 കളോടെ വിദ്യാഭാസമേഖലയില്‍ പ്രത്യേകിച്ചും ശാസ്ത്ര-സാങ്കേതികരംഗത്ത് ദളിത് വിഭാഗങ്ങളുടെ നാമമാത്രമായ സാന്നിധ്യംപോലുമില്ലെന്ന് 1942 ല്‍ ഗവര്‍ണര്‍ ജനറലിന് സമര്‍പ്പിച്ച നിവേദനത്തില്‍ അംബേദ് കര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.അനുഭവകഥനത്തെക്കാള്‍ വിവരങ്ങളെ (Data) മുന്‍നിര്‍ത്തി അദ്ദേഹം ഉന്നയിക്കുന്ന വാദമുഖങ്ങളെ നിഷേധിക്കുവാന്‍ കഴിയുമായിരുന്നില്ല. സാമൂഹിക ശാസ്ത്രം , നിയമം പോലുള്ള വിഷയങ്ങളില്‍ വലിയകുതിപ്പ് ചെറിയകാലയളവില്‍ നേടാന്‍ ദളിതര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ആ കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.ശാസ്ത്ര -സാങ്കേതികമേഖലയിലെ അസാന്നിധ്യം ചൂണ്ടിക്കാണിക്കാന്‍ ധന്‍ബാദിലെ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് മൈന്‍സിലെ വിദ്യാര്‍ത്ഥി പങ്കാളിത്തം രേഖപ്പെ ടുത്തുന്നു.ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍നിന്നുള്ള 97 പേര്‍ പഠിക്കുന്ന അവിടെ അയിത്തജാതി കളില്‍നിന്ന് ഒരാള്‍പോലും ഇല്ലെന്ന വസ്തുതയാണ് അംബേദ് കര്‍ ഉന്നയിക്കുന്നത്.സാമൂഹികമായ പിന്നോക്കാവസ്ഥയേക്കാള്‍ സാമ്പത്തികമായ ഭദ്രതയില്ലായ്മയും അത് പരിഹരിക്കുവാനുള്ള അധികാ രികളുടെ അലംഭാവവുമൊക്കെയാണ് ഈ അസാന്നിധ്യത്തിന് കാരണം. ആധുനിക ജനാധിപത്യവ്യവസ്ഥയില്‍ വിവിധ സാമൂഹികവിഭാഗങ്ങളുമായി നടത്തുന്ന സാമൂഹിക കരാറുകള്‍ ചരിത്രപരമായ അനീതികളെ തിരിച്ചറിഞ്ഞുകൊണ്ടുള്ളതായിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. തുല്യതയുള്ളവര്‍ തമ്മിലെ ആരോഗ്യകരമായ മത്സരവും അതിലൂടെ അഭികാമ്യമായ തെരഞ്ഞെടുപ്പും സാധ്യമാകൂവെന്ന് അംബേദ് കര്‍ നിരന്തരമായി വാദിച്ചു. സാമൂഹിക പ്രാതിനിധ്യമെന്ന ആശയം സമത്വത്തിനും യോഗ്യതയ്ക്കും എതിരാണെന്ന് വിശ്വസിക്കുന്നവര്‍ ഇന്നത്തെപ്പോലെ അക്കാലത്തുമുണ്ടായിരുന്നു.മത്സരപരീക്ഷകളായിരിക്കണം തൊഴില്‍ നിയമനങ്ങളുടെ അടിസ്ഥാനമെന്ന് വാദിച്ചവര്‍ക്കുള്ളമറുപടിയായി അദ്ദേഹം ഇപ്രകാരമെഴുതി: ‘ മത്സരപരീക്ഷാ സമ്പ്രദായം എല്ലാ ജാതി -മതക്കാര്‍ക്കുമായി തുറന്നിടുന്നത് കൊണ്ടുമാത്രം അസ്പര്‍ശ്യര്‍ക്ക് പൊതുസേവനത്തുറകളില്‍ കടക്കാന്‍ പറ്റുമോയെന്നതാണ് പ്രശ്നം.അത് രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ ആശ്രയിച്ചിരിക്കും. അത് വേണ്ടത്ര ജനാധിപത്യപരമാണോ ? വിദ്യാഭ്യാസ സൗകര്യങ്ങള്‍ വേണ്ടത്ര വ്യാപകമായിട്ടുണ്ടോ ? എല്ലാ ജാതി-മതക്കാര്‍ക്കും മല്‍സരത്തിനെത്താന്‍പാകത്തില്‍ പ്രവേശനം നല്‍കപ്പെടുന്നുണ്ടോ ? മറിച്ചാണെങ്കില്‍തുറന്ന മത്സരസമ്പ്രദായത്തില്‍പ്പോലും വലിയ ജനവിഭാഗങ്ങള്‍ പുറത്താക്കപ്പെടും.
അങ്ങേയറ്റം അസമത്വംനിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ തുല്യാവകാശത്തെക്കു റിച്ച് നിരന്തരംസംസാരിക്കുകയായിരുന്നു അംബേദ് കര്‍. ഗാന്ധിയുടെ കാല്‍പ്പനികവല്‍ക്കരിച്ച തൊഴില്‍സിദ്ധാന്തങ്ങളെ അതിനിശിതമായി വിമര്‍ശിക്കുവാന്‍ അദ്ദേഹത്തെ പ്രാപ്തമാക്കിയതും ചുറ്റുപാടുമുള്ള യാഥാര്‍ത്ഥ്യങ്ങളെ വസ്തുതാപരമായി സ്വീകരിക്കുവാന്‍ കഴിയുന്നതുകൊണ്ടാണ്. വിവരസാങ്കേതിക വിദ്യ വികസിക്കാത്ത അക്കാലത്ത് സ്ഥിതിവിവരങ്ങള്‍ നിരത്തിക്കൊണ്ടുള്ള അംബേദ് കറുടെ പ്രബന്ധങ്ങള്‍ പ്രത്യേകപരാമര്‍ശം അര്‍ഹിക്കുന്നു. തൊഴില്‍മേഖലയെക്കുറിച്ച് അദ്ദേഹം എഴുതി : അസ്പര്‍ശ്യര്‍ക്ക് വിവേചനംഅനുഭവപ്പെടാത്ത ഒരേയൊരു സര്‍വീസ് രംഗം സ്‌കാവഞ്ചിംഗ് ( തൂപ്പും തുടപ്പും )ആണ്. ആ രംഗംമുഴുവനും അസ്പര്‍ശ്യര്‍ക്ക് വിട്ടുകൊടുത്തിരിക്കുന്നത് കൊണ്ട് അവിടെ വിവേചനമില്ല. ഹിന്ദുക്കളില്‍ നിന്നുള്ള മത്സരവുമില്ല. ഉയര്‍ന്ന ശമ്പളം കിട്ടുന്ന ജോലികളും മേല്‍നോട്ടത്തിനു സാധ്യതയുള്ള തസ്തികകളും മേല്‍ജാതികള്‍ കൈയടക്കുന്നതായും അദ്ദേഹം വിവരിക്കുന്നു. ആധുനിക രാഷ്ട്രമായിഇന്ത്യ മാറുന്നതിനു മുന്‍പുള്ള ഈ നിരീക്ഷണങ്ങള്‍ക്ക് ഇന്നും പ്രസക്തിയുണ്ട്. നീറ്റ് (NEET)പരീക്ഷയ്ക്ക് എതിരെ തമിഴ് നാട് ഉന്നയിക്കുന്ന വാദത്തില്‍ അസമത്വമുള്ളവര്‍ തമ്മിലുള്ള മത്സരമാണ് അതെന്ന് വ്യക്തമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. സംവരണത്തിന്റെ ചരിത്രപരവും സാമൂഹികവുമായ പരിണാമങ്ങളെയും അതുയര്‍ത്തുന്ന രാഷ്ട്രീയത്തെയും പരിഗണിക്കാതെ പോതുബോധത്തിലൂടെ ഇക്കാര്യത്തെ സമീപിക്കുന്നവരാണ് അധികമാളുകളും. 1993 ല്‍ മണ്ഡല്‍കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ നടപ്പാക്കലിലൂടെ 27% തൊഴില്‍ -വിദ്യാഭ്യാസപ്രാതിനിധ്യം പിന്നോക്കവിഭാഗങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ ബൗദ്ധികമായി ഔന്നിത്യമുള്ളവരെന്നു പറയപ്പെടുന്നവര്‍ക്ക് ഇടയില്‍ പ്രചരിച്ച ഒരു ഇന്റര്‍നെറ്റ് ഫലിതത്തെപ്പറ്റി പ്രശസ്ത സാമൂഹികശാസ്ത്രജ്ഞനായ സതീഷ് ദേശ് പാണ്ഡ ഒരു പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.( അന്ന്ഇന്നത്തെപ്പോലെ സമൂഹമാധ്യമങ്ങളോ ട്രോളുകളോ ഇല്ലായിരുന്നുവെന്ന് ഓര്‍ക്കുക).Caste andCasteless Towards a Biography of the General Category എന്ന തന്റെ പഠനം തുടങ്ങുന്നത് ഈതമാശയിലൂടെയാണ്. വളരെയധികം ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കുംശേഷം ഇന്ത്യ ബഹിരാകാശത്തെയ്ക്ക് ഒരു പേടകം അയക്കാന്‍ തീരുമാനിക്കുന്നു. അതില്‍ 9 ഒ.ബി.സി.സമുദായത്തിലുള്ളവരെയും എസ്.സി.വിഭാഗത്തില്‍പ്പെട്ട 6 അംഗങ്ങളെയും എസ്.ടി.വിഭാഗത്തില്‍പ്പെട്ട 3 അംഗങ്ങളെയും പിന്നീട് സ്ഥലം അവശേഷിക്കുന്നുണ്ടെങ്കില്‍ 2 ബഹിരാകാശവിദഗ്ദ്ധരെയും (Astronauts)ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചുവെന്നതായിരുന്നു ഫലിതത്തിന്റെ ഉള്ളടക്കം. സതീഷ് ദേ ശ് പാണ്ഡെ ഇവിടെഊന്നിപ്പറയുന്ന കാര്യം ഈ ബഹിരാകാശ ‘ വിദഗ്ദ്ധര്‍ ‘ അവരുടെ തൊഴിലിന്റെ മികവിലൂടെജാതിരഹിതരായി അറിയപ്പെടുന്നുവെന്നതാണ്. അതായത് ; ഒരു റിപ്പബ്ലിക്കന്‍ ഭരണകൂടമെന്നനിലയ്ക്ക്ഇന്ത്യയില്‍ ജാതിയെ നശിപ്പിക്കുവാനുള്ള കടമ ഏറ്റെടുത്തപ്പോള്‍ മേല്‍ജാതിസമൂഹങ്ങള്‍ ജാതിരഹിതരാവുകയും പ്രിവിലെജുകള്‍ ഇല്ലാത്ത കീഴ് ജാതിസമൂഹങ്ങള്‍ അവരുടെ ജാതിസ്വത്വത്തെ ( Caste Identity )ഊന്നിപ്പറയുവാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. അതുകൊണ്ട്, വിദ്യാഭ്യാസമേഖലയിലും തൊഴില്‍മണ്ഡലത്തിലുമുള്ള ‘ജാതിരഹിത’രുടെ ( General Category)അധികപ്രാതിനിധ്യമാണ് സംവരണചര്‍ച്ചകളിലും പ്രക്ഷോഭങ്ങളിലും ഇനി പ്രശ്നവല്‍ക്കരിക്കപ്പെടെണ്ടത്എന്നതാണ് അദ്ദേഹം ഉന്നയിക്കുന്ന പ്രധാനപ്പെട്ട വാദം. 2011 ലെ യു.പി.എ.സര്‍ക്കാര്‍ ജാതിസെന്‍സസിന് തത്വത്തില്‍ അനുവാദംനല്‍കിയെങ്കിലും അത് പ്രായോഗികമായിഅസാധ്യമാണെന്ന മറുപടിയാണ് ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍നല്‍കിയിരിക്കുന്നത് എന്നോര്‍ക്കുക. ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസമേഖലയില്‍ തൊഴില്‍മേഖലയിലും നിലനില്‍ക്കുന്ന വരേണ്യരുടെ അധികപ്രാതിനിധ്യത്തെക്കുറിച്ച് ഔദ്യോഗികവും അനൗദ്യോഗികവുമായ നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.അതിന്റെ വിശദാംശങ്ങളിലേക്ക് പോകുവാന്‍ ഈലേഖനത്തില്‍ ഉദ്ദേശിക്കുന്നില്ല. ജനപ്രിയമണ്ഡലത്തിലും സാംസ്‌ക്കാരിക -രാഷ്ട്രീയപഠനങ്ങളിലും വിമോചനാത്മകമായ പോരാട്ടങ്ങളിലും പുതിയഭാവനാശക്തിയും കരുത്തുറ്റ ഇമേജുമായി അംബേദ് കര്‍ മാറുന്നുവെന്നതാണ് സമകാലികാനുഭവം. 1998 ല്‍ മഹാരാഷ്ട്ര സാമൂഹിക വികസന വകുപ്പിന്റെയും എന്‍ .എഫ്.ഡി.സി.( NationalFilm Development Corporation) യുടെയും മുന്‍കൈയില്‍ ഡോ.ബാബാസാഹേബ് അംബേദ് കര്‍ എന്നസിനിമ ( സംവിധാനം: ജബ്ബാര്‍ പട്ടേല്‍ )നിര്‍മ്മിക്കപ്പെട്ടെങ്കിലും അതിന്റെ പൊതുപ്രദര്‍ശനം പലവിധകാരണങ്ങളാല്‍ നടന്നില്ല. സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ അത് ലഭ്യമാണെങ്കിലും ഇന്ത്യന്‍ സമൂഹത്തെ ആഴത്തില്‍ സ്പര്‍ശിക്കേണ്ട ആ സിനിമ അദൃശ്യതയിലേക്ക് പോവുകയും നമ്മുടെ സംവാദങ്ങളിലേക്ക് കടന്നുവരാതെ താല്‍ക്കാലികമായെങ്കിലും അപ്രത്യക്ഷമാവുകയുണ്ടായി. എന്നാല്‍ കഴിഞ്ഞഒരു പതിറ്റാണ്ടില്‍ ഇന്ത്യയിലെ വിവിധഭാഷകളിലിറങ്ങിയ നിരവധി ചിത്രങ്ങളില്‍ അംബേദ് കര്‍ ശക്തമായി കടന്നുവരുന്നുവെന്നത് ശ്രദ്ധേയമാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്ടി.എസ്. ജ്ഞാന വേല്‍ സംവിധാനം ചെയ്ത ജയ് ഭീം ( തമിഴ്)എന്ന സിനിമ. നാഗരാജ് മഞ്ജുള, ( മറാത്തി )പാ .രഞ്ജിത്ത് , മാരി സെല്‍വരാജ്( തമിഴ് ) തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളില്‍ സവിശേഷമായ രാഷ്ട്രീയസൂചകമായി അംബേദ് കര്‍ മാറുന്നത് കാണാം. ഇതൊക്കെ സൂചിപ്പിക്കുന്നത്,ഭാവനാമണ്ഡലവും രാഷ്ട്രചിന്തയുടെയും ഭരണഘടനാധാര്‍മ്മികതയുടെയും ഉന്നതമായ പ്രതിനിധിയായി അംബേദ് കറെ ലോകം തിരിച്ചറിഞ്ഞിരിക്കുന്നുവെന്നാണ്.സാമൂഹിക വ്യവഹാരങ്ങളില്‍ ഇത്തരംചലനങ്ങളുണ്ടാക്കുന്ന ചിന്താപരമായ വ്യാപ്തി , ഭാവിയെ നിര്‍ണ്ണയിക്കുന്നതില്‍ പ്രധാനമാണ്.
പ്രായോഗികവാദിയായ അംബേദ് കറെക്കാള്‍ ധൈഷണികമായ ഔന്നിത്യമുള്ള , വിമോചനപോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ കഴിയുന്ന ആശയങ്ങള്‍ നല്‍കിയ ഒരാളായാണ് ഇന്ന്‌ലോകം അദ്ദേഹത്തെ മനസിലാക്കുന്നത്. അംബേദ്കറുടെ ചിന്തകളെ കാലാനുസൃതമായിവ്യാഖ്യാനിക്കുകയാണ് പുതിയകാലത്തെ കടമ. അത്തരം ശ്രമങ്ങള്‍ ആഴത്തിലും വ്യാപ്തിയിലുംനടക്കുന്നുവെന്നത് പ്രതീക്ഷ നല്‍കുന്നു.
09790257674