തിരിച്ചുപിടിക്കണം; കുട്ടനാടിന്റെ ചേലും പൊരുളും…

പണ്ടൊക്കെ എപ്പോഴും സംഭവിക്കാതിരുന്ന വെള്ളപ്പൊക്കം ഇന്ന് അവിടെ വര്‍ഷത്തില്‍ ഒന്നിലധികം തവണയാണ് സംഭവിക്കുന്നത്. മുമ്പൊക്കെ പ്രകൃതിയുടെ സര്‍വ്വസാധാരണമായ രീതിയായി മാത്രം കണ്ടിരുന്നെങ്കില്‍ ഇന്ന് ശാസ്ത്രവും, സാങ്കേതികതയുമൊക്കെ ഇത്രയേറെ പുരോഗമിച്ചകാലത്തും, നാടാകെ വികസനം നടക്കുന്ന അവസ്ഥയിലും എന്നും പരാധീനതകളുടെ പടുകുഴിയില്‍ തളച്ചിടപ്പെടുന്ന പക്ഷപാതത്തെയാണ് കുട്ടനാട് ഇന്ന് ചോദ്യം ചെയ്യുന്നത്.

കുട്ടനാടിനെക്കുറിച്ചും, കുട്ടനാടിന്റെപ്രത്യേകതകളെക്കുറിച്ചും നിരന്തരമായി എഴുതാറുള്ള ലേഖകനെസംബന്ധിച്ചിടത്തോളം അത് വിനോദസഞ്ചാരികള്‍വീക്ഷിക്കുന്നതുപോലെഒരുപ്രദേശംമാത്രമല്ല. ജനിച്ചുവളര്‍ന്നനാടാണ്. ഇപ്പോഴും വേരുകള്‍അവശേഷിക്കുന്ന ഭൂമികയാണ്. ആ നാട്ഭൂമിപരമായും, പ്രകൃതിപരമായുംനാശത്തില്‍നിന്നുംനാശത്തിലേക്ക്‌പോകുമ്പോള്‍കണ്ടുനില്‍ക്കാനാവില്ല. ആ നാടിനു ചേരുന്ന വികസനപ്രവര്‍ത്തനങ്ങള്‍ കൃത്യമായപ്ലാനിങ്ങോടെനടപ്പിലാക്കണമെന്ന്ശബ്ദമുയര്‍ത്തിപലതവണപറയുമ്പോഴും അതൊന്നും പ്രവൃത്തിയില്‍വരുന്നില്ല എന്നതും ആശങ്കാജനകമാണ്.
കുട്ടനാട്ടിലെകൈനകരി പഞ്ചായത്ത് നിര്‍ദ്ദേശിച്ചപ്രകാരം അവിടെ അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കത്തിന്റെ പിന്നിലെ കാരണങ്ങള്‍ വിശദമായി പഠിക്കാന്‍ മുംബൈഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും (IIT), കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷനും (KILA) നടത്തിയ അഞ്ചുമാസത്തെ ഗവേഷണപഠനത്തിന്റെ റിപ്പോര്‍ട്ട് ഒരുവര്‍ഷം മുമ്പ്പഞ്ചായത്തു അധികാരികള്‍ക്ക്‌ കൈമാറിയിരുന്നു.

2018 ല്‍ ഉണ്ടായ നൂറ്റാണ്ടിന്റെ പ്രളയം ഏറ്റവുമധികം ബാധിച്ച പ്രദേശങ്ങളില്‍ ഒന്നാണ് കൈനകരി. ആ വർഷം ഉണ്ടായതുകൂടാതെ, ഏതാണ്ട് എല്ലാ വര്‍ഷങ്ങളിലും കാലവര്‍ഷം അവിടെ വെള്ളപ്പൊക്കമായി ജനങ്ങളുടെ ദുരിതമായി മാറാറുമുണ്ട്. കാലംതെറ്റിപ്പെയ്യുന്ന അമിതമായ മഴ, നദികളിലെ ഒഴുക്കിനുണ്ടാകുന്ന തടസ്സങ്ങള്‍, ജലസംഭരണികളിലെ സംഭരണശേഷിക്കുറവ്, കനാലുകളിലെ തടസ്സം, കിഴക്കന്‍ വെള്ളത്തിന്റെ അമിതമായ വരവ് മുതലായവയാണ് പ്രധാനമായും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതിനൊക്കെത്തന്നെ വിശദമായ പരിഹാരമാര്‍ഗ്ഗങ്ങളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. അതൊക്കെ നടപ്പാക്കുക എന്നതാണ് കൈനകരി പോലെയുള്ള ഓരോ കുട്ടനാടന്‍ പഞ്ചായത്തുകളുടെയും പ്രധാന വെല്ലുവിളി.

അവിടുള്ള ജനതയ്ക്ക് ഒട്ടും പ്രതീക്ഷയില്ല. അടുത്തവര്‍ഷവും മഴവരും, വെള്ളപ്പൊക്കം വരും, ഫേസ്ബുക്കില്‍ പ്രതിഷേധങ്ങള്‍ക്ക് ഒരുവയസ്സായതിന്റെ ഓര്‍മ്മകള്‍ പൊങ്ങിവരും. അന്നും നമുക്കത് ഷെയര്‍ ചെയ്യണം. ഓര്‍മ്മകള്‍ക്ക് മരണമില്ലല്ലോ. അതുപോലെതന്നെ കുട്ടനാടിന്റെ പ്രശ്‌നങ്ങള്‍ക്കും മരണമില്ല. അത് തുടര്‍ന്നുകൊണ്ടേയിരിക്കും.

തനിയാവര്‍ത്തനം
നീണ്ട ഒരു മഴയ്ക്കുശേഷം കിഴക്കന്‍ പ്രദേശങ്ങളില്‍ പെയ്യുന്ന മഴവെള്ളം മുഴുവന്‍ ഒഴുകിയിറങ്ങുന്നത് കുട്ടനാട് പോലെ സമുദ്രനിരപ്പിന് താഴെ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളിലേക്കാണല്ലോ. മഴയുടെ തോതിനനുസരിച്ചു വെള്ളത്തിന്റെ കുത്തൊഴുക്കിനും വ്യത്യാസമുണ്ടാകും. പണ്ട് വര്‍ഷംതോറും നിശ്ചിത ഇടവേളകളില്‍ പെയ്യുന്ന മഴയുടെ രീതിയ്ക്കനുസരിച്ചു കൃഷിയും മറ്റു പ്രവര്‍ത്തനങ്ങളും ക്രമീകരിച്ചിരുന്ന കുട്ടനാട്ടുകാര്‍, പിന്നീട് പ്രകൃതിയുടെ തന്നെ താളം തെറ്റിയതോടെ ദിശയില്ലാതെ സഞ്ചരിക്കാന്‍ തുടങ്ങി. ഒരുമാസം കൊണ്ട് പെയ്യേണ്ട മഴ, ഒരു ദിവസം കൊണ്ടുതന്നെ പെയ്തിറങ്ങുന്ന സ്ഥിതി സംജാതമായി. ആ അവസരത്തില്‍ കിഴക്കന്‍ ജലം കൂട്ടമായി നദികളിലൂടെ ഒഴുകിയെത്തുകയും, ജലനിരപ്പ് ക്രമാതീതമായി ഉയരുകയും, വെള്ളപ്പൊക്കത്തില്‍ കലാശിക്കുകയും ചെയ്തു.

പണ്ടൊക്കെ എപ്പോഴും സംഭവിക്കാതിരുന്ന വെള്ളപ്പൊക്കം ഇന്ന് അവിടെ വര്‍ഷത്തില്‍ ഒന്നിലധികം തവണയാണ് സംഭവിക്കുന്നത്. മുമ്പൊക്കെ പ്രകൃതിയുടെ സര്‍വ്വസാധാരണമായ രീതിയായി മാത്രം കണ്ടിരുന്നെങ്കില്‍ ഇന്ന് ശാസ്ത്രവും, സാങ്കേതികതയുമൊക്കെ ഇത്രയേറെ പുരോഗമിച്ചകാലത്തും, നാടാകെ വികസനം നടക്കുന്ന അവസ്ഥയിലും എന്നും പരാധീനതകളുടെ പടുകുഴിയില്‍ തളച്ചിടപ്പെടുന്ന പക്ഷപാതത്തെയാണ് കുട്ടനാട് ഇന്ന് ചോദ്യം ചെയ്യുന്നത്. 2018 ലെ വെള്ളപ്പൊക്കത്തില്‍ നാടുമുഴുവന്‍ വെള്ളത്തിനടിയിലായ അവസരത്തില്‍ അവിടെമാകെ വന്നടിഞ്ഞ എക്കല്‍ മണ്ണ് ഇനിയും നീക്കാന്‍ കഴിഞ്ഞിട്ടില്ല. അശാസ്ത്രീയമായി പണികഴിപ്പിച്ച തോട്ടപ്പള്ളി സ്പില്‍വേയ്ക്ക് കുട്ടനാട്ടിലെ അധികജലം ഒഴുക്കിക്കളയാന്‍ ശേഷിയില്ല. അവിടെയുള്ള ഇടുങ്ങിയതും, ചെറുതും വലുതുമായ പാലങ്ങള്‍ കൂടി അതിനു കാരണമാകുന്നുണ്ട്. ഓരുവെള്ളം കയറുന്നത് തടയാനായി നിര്‍മ്മിച്ച തണ്ണീര്‍മുക്കം ബണ്ടും അതിന്റെ സേവനം കൃത്യമായി നിര്‍വ്വഹിക്കാന്‍ പ്രാപ്തമല്ല. അതിനൊക്കെ പുറമെയാണ് അശാസ്ത്രീയമായ കെട്ടിടനിര്‍മ്മാണങ്ങള്‍, അനിയന്ത്രിതമായ നിലം നികത്തലുകള്‍, അതിന്റെ ഭാഗമായി ഒഴുക്കുനിലച്ച ചെറിയ തോടുകള്‍, ഒഴുക്കുനിലച്ചതിനാല്‍ മാലിന്യക്കൂമ്പാരമായി മാറിയവ അങ്ങനെയങ്ങനെ എണ്ണമറ്റ പ്രശ്‌നങ്ങള്‍ക്ക് നടുവിലാണ് ഇന്ന് കുട്ടനാട്.

സര്‍വത്ര വെള്ളം
സര്‍വത്ര വെള്ളം, പക്ഷെ ഒരുതുള്ളി പോലും കുടിക്കാനാവാത്ത അവസ്ഥ. കുട്ടനാടിന്റെ ഇന്നത്തെ അവസ്ഥയെ ഇങ്ങനെകൂടി വിശേഷിപ്പിക്കാം. ഇന്ന് അവിടെ തഴച്ചുവളരുന്ന വ്യവസായമാണ് കുടിവെള്ള മാഫിയയുടേത്. വെള്ളപ്പൊക്കത്തില്‍ ഉഴറുമ്പോളും,കുടിക്കാനായി വെള്ളം പണം നല്‍കി കുപ്പികളില്‍ വാങ്ങേണ്ട ഗതികേടിലാണ് കുട്ടനാടന്‍ ജനത. കഴിഞ്ഞ എത്രയോ തിരഞ്ഞെടുപ്പുകളിലാണ് സ്ഥാനാര്‍ഥികള്‍ ഇവിടെ കുടിവെള്ളത്തിന്റെ പേരുപറഞ്ഞു വോട്ടുപിടിച്ചത്! പക്ഷേ, അന്നും ഇന്നും കുടിവെള്ളപ്രശ്നം പരിഹാരമില്ലാത്ത അവശേഷിക്കുകയാണ്. നാമമാത്രമായ ചില പരിഹാരമാര്‍ഗ്ഗങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ടെങ്കിലും, ശാശ്വതമായ പരിഹാരം അന്യമാണ്. സമഗ്രമായ ഒരു പഠനം നടത്തിക്കൊണ്ട് ഏതുതരത്തില്‍ അവിടെ ഓരോരോ വീടുകളിലും കുടിവെള്ളം എത്തിക്കാന്‍ കഴിയും എന്നതിനെപ്പറ്റി ജനപ്രതിനിധികളും, ഭൂഗര്‍ഭജല ഗവേഷകരും ഒറ്റക്കെട്ടായി ചിന്തിക്കേണ്ടിയിരിക്കുന്നു. മാലിന്യം പേറി മരിക്കാറായ കായലുകളെയും, തോടുകളെയും പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. വ്യാപകമായ നികത്തലുകള്‍ മൂലം ഒഴുക്കുനിലച്ചതും അഴുക്കുനിറഞ്ഞതുമായ ചെറിയ തോടുകള്‍ കുട്ടനാടിന്റെ ഉള്‍പ്രദേശങ്ങളില്‍ സ്ഥിരമായ കാഴ്ചയാണ്. അതിനെ പുനരുജ്ജീവിപ്പിക്കുന്നത് ചില്ലറക്കാര്യമല്ല. പക്ഷേ, ഏതുവിധേനയും അതിനുള്ള പരിഹാരം കണ്ടേ മതിയാകൂ.
അടിയന്തിരമായി കുട്ടനാടിന് ഏകീകൃതമായ ഒരു കാര്‍ഷിക കലണ്ടര്‍ തയ്യാറാക്കണം. പ്രകൃതിയെ കണക്കിലെടുക്കാതെ സാമ്പത്തികനേട്ടം മാത്രം ലക്ഷ്യം വച്ചുകൊണ്ട് കൃഷിയെ ക്രമീകരിച്ചപ്പോളാണ് പ്രകൃതിദുരന്തങ്ങള്‍ അത് തകര്‍ത്തെറിഞ്ഞത്. വെള്ളപ്പൊക്കം കൃത്യമായി വന്നുകൊണ്ടിരിക്കുന്ന കുട്ടനാട്ടില്‍ കൃഷിയെ സംരക്ഷിക്കാന്‍ എല്ലായിടത്തും ഒരുപോലെ കൃഷിചെയ്യുന്നതരത്തിലും, മഴയുടെ വരവുമായി ബന്ധപ്പെടുത്തിയും കാര്‍ഷിക കലണ്ടര്‍ തയ്യാറാക്കണം എന്നതാണ് ആദ്യം ചെയ്യേണ്ടത്. കൂടാതെ കഴിഞ്ഞ പ്രളയത്തില്‍ കുട്ടനാട്ടില്‍ വലിയ അളവ് എക്കല്‍മണ്ണ് വന്നടിഞ്ഞിട്ടുണ്ട്. മണല്‍വാരല്‍ നിരോധിച്ചതോടെ അത് നീക്കം ചെയ്യപ്പെടാതെ കിടക്കുന്നതും വെള്ളപ്പൊക്കത്തിന് കാരണമാകുന്നുണ്ട്. അത് നീക്കം ചെയ്യുകയോ, സര്‍ക്കാരിന് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി വില്‍ക്കുകയോ ചെയ്യാവുന്നതാണ്.

കൂനിന്മേല്‍ കുരുവായി പക്ഷിപ്പനി

വെള്ളപ്പൊക്കത്തിന്റെയുംഅതിന്റെകെടുതികളുടെയുംബുദ്ധിമുട്ടുകള്‍അനുഭവിക്കുന്നതിനൊപ്പമാണ്കുട്ടനാട്ടിലും, പത്തനംതിട്ടയിലുംനിരന്തരമായിപക്ഷിപ്പനിയുംസ്ഥിരീകരിക്കുന്നത്. ഇതുമൂലംനൂറുകണക്കിന് താറാവുകളെയും, കോഴികളെയുമാണ് പലതവണകളായികുട്ടനാട്ടില്‍കൂട്ടമായികൊന്നൊടു ക്കേണ്ടിവരാറുള്ളത്.
എന്താണ്പക്ഷിപ്പനി? പക്ഷികളില്‍ഇന്‍ഫ്‌ളുവന്‍സ വൈറസ് മൂലമുണ്ടാകുന്നരോഗമാണ്പക്ഷിപ്പനി. ഇത്ബാധിച്ചാല്‍പെട്ടെന്ന്പടര്‍ന്നുപിടിക്കുന്നതുകൊണ്ട്പക്ഷികള്‍കൂട്ടമായിചാകും. ഇത്തരത്തില്‍രോഗതീവ്രതഎറിയതരംപക്ഷിപ്പനിഉണ്ടാക്കുന്നതിനെഹൈലിപത്തൊജനിക്ഏവിയന്‍ഇന്‍ഫ്‌ളുവന്‍സ (HPAI) എന്ന്പറയുന്നു. രോഗതീവ്രതകുറഞ്ഞവൈറസുകളുമുണ്ട്അവയെലോപത്തൊജനിക്ഏവിയന്‍ഇന്‍ഫ്‌ളുവന്‍സ (LPAI) എന്ന്പറയുന്നു. വൃത്തിഹീനമായസാഹചര്യവും, രോഗംബാധിച്ചപക്ഷികളുടെസ്രവങ്ങളുംവഴിരോഗത്തിന്റെപകര്‍ച്ചകൂടുതലാവാം.
രോഗംബാധിച്ചപക്ഷികള്‍ക്ക്ശരീരക്ഷയം, വിറയല്‍, തീറ്റതിന്നുവാനുള്ളതാല്‍പര്യക്കുറവ്, മൂക്കില്‍നിന്നും സ്രവം പുറത്തുവരിക, തൊണ്ടയില്‍നിന്നുംപ്രത്യേകതരംശബ്ദംപുറപ്പെടുവിക്കുക, കോഴിയുടെതലയിലുള്ളകോഴിപ്പൂവില്‍കാണുന്നനിറവ്യത്യാസംഎന്നീരോഗലക്ഷണങ്ങള്‍കാണാന്‍കഴിയും. രോഗംബാധിച്ചപക്ഷികളെഒറ്റനോട്ടത്തില്‍തന്നെനമുക്ക് തിരിച്ചറിയാനുമാകും.
മനുഷ്യരിലും
പകരാം

പക്ഷിപ്പനിമനുഷ്യരിലേക്ക്പകരുന്ന രോഗമാണ്. പ്രധാനമായുംരോഗംബാധിച്ചപക്ഷികളുമായുള്ളസമ്പര്‍ക്കംമൂലമാണ്ഇത്.. ഹൈലിപത്തൊജനിക്ഏവിയന്‍ഇന്‍ഫ്‌ളുവന്‍സ (HPAI) വിഭാഗത്തിലുള്ളവൈറസുകളാണ് മനുഷ്യരില്‍രോഗം ഉണ്ടാക്കുന്നത്. പനി, ചുമ, തൊണ്ടവേദന, ദേഹാസ്വാസ്ഥ്യം, ന്യുമോണിയഎന്നിവരോഗലക്ഷണങ്ങളാണ്. ഇവയുടെഇറച്ചിനന്നായിപാകംചെയ്തുകഴിച്ചാലും, ശീതീകരിച്ചഇറച്ചികഴിച്ചാലുംരോഗംപകരുകയില്ലഎന്ന്പഠനങ്ങള്‍ഉണ്ടെങ്കിലുംരോഗംഉണ്ടെന്നുകണ്ടാല്‍ ഒഴിവാക്കുകയാണ്ഉത്തമം.

ആലപ്പുഴ-ചങ്ങനാശ്ശേരി
കനാല്‍

ആലപ്പുഴ-ചങ്ങനാശ്ശേരി കനാല്‍ പാതിവഴിയില്‍ നില്‍ക്കുകയാണ്. മാത്രമല്ല, അവയുടെആഴം കൂട്ടാത്തതും വെള്ളപ്പൊക്കത്തിന് കാരണമാകുന്നുണ്ട്. കനാലിന്റെ കൂടി ആഴം അത്യാവശ്യമായി കൂട്ടേണ്ടതുണ്ട്. ഓരോ കാലാവര്‍ഷത്തിനുമുമ്പും വര്‍ഷകാലപൂര്‍വ്വ പ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ കുറച്ചുകൂടി ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അത് കൃത്യമായും, കാര്യക്ഷമമായും നടപ്പിലാക്കേണ്ടത് അത്യാവശ്യമാണ്. തൊഴിലില്ലായ്മ മറ്റെവിടെയും പോലെ കുട്ടനാട്ടിലും രൂക്ഷമാണ്. പക്ഷേ, നാടിനെ അറിഞ്ഞുകൊണ്ടും, അദ്ധ്വാനം ചെയ്യാന്‍ മനസ്സുണ്ടെങ്കിലും തൊഴില്‍ ഓരോരുത്തരുടെയും വീട്ടുമുറ്റത്തു ഉണ്ടുതാനും. കുട്ടനാടിനു യോജിച്ച തൊഴില്‍മേഖലകള്‍ കണ്ടെത്തണം. നെല്‍കൃഷിക്കൊപ്പം മത്സ്യകൃഷിയും പ്രോത്സാഹിപ്പിക്കണം. കരിമീന്‍, ആറ്റുകൊഞ്ച്, ഞണ്ട്, മഞ്ഞക്കൂരി, കാരി, വരാല്‍ എന്നിവയുടെ കൃഷി വ്യാപകമാക്കുകയും കുട്ടനാടിന്റെ പേരില്‍ ബ്രാന്‍ഡുചെയ്തു വിപണനം നടത്തുകയും വേണം. അത് നാട്ടിലെ തൊഴിലില്ലായ്മ വലിയൊരളവില്‍ കുറയ്ക്കാന്‍ സഹായകരമാകും. കൂടാതെ, നാടിനു യോജിച്ച, പ്രകൃതിയെ ഒരുതരത്തിലും നോവിക്കാത്ത ടൂറിസം വികസനം ലക്ഷ്യമിടുക. നൂറ്റാണ്ടുകളായി കുട്ടനാട്ടിലെ കെട്ടിടനിര്‍മ്മാണങ്ങള്‍ അവിടുത്തെ ഭൂപ്രകൃതിയുമായി ഇണങ്ങുന്ന തരത്തിലുള്ളതല്ല. അവയില്‍ മാറ്റം വരുത്തണം. നാടിന് അനുയോജ്യമായ കെട്ടിടനിര്‍മ്മാണരീതികള്‍ പരീക്ഷിക്കണം.

കുടിവെള്ളം കിട്ടാക്കനി
കുട്ടനാടിന്റെപ്രശ്‌നങ്ങള്‍വെള്ളപ്പൊക്കത്തിലോ, പക്ഷിപ്പനിയിലോമാത്രംഒതുങ്ങുന്നില്ല. അതിനേക്കാള്‍ഏറെശുദ്ധജലത്തിന്റെലഭ്യതക്കുറവാണ്ഇവിടുത്തുകാര്‍നേരിടുന്നവലിയമറ്റൊരുപ്രശ്‌നം. അവിടെഏതാണ്ട്‌തൊണ്ണൂറുശതമാനംവീടുകളിലുംകുടിവെള്ളംഇല്ല. അവിടെറോഡ്‌സൗകര്യംഎത്തുന്നതേയുള്ളൂഎങ്കിലുംആറോഡുകളിലൂടെഇപ്പോള്‍സഞ്ചരിക്കുന്നത്കുടിവെള്ളംപലയിടങ്ങളിലേക്കായിപൊന്നുംവിലയ്ക്ക്എത്തിച്ചുനല്‍കുന്നകുടിവെള്ള ടാങ്കറുകളാണ്. കാണുന്നിടത്തൊക്കെആറുംതോടുംകായലുംആണെങ്കിലുംആവെള്ളംതുണിഅളക്കുവാന്‍പോലുംആവാതെ, എന്തിന്ഒന്ന്കാല്‍പോലുംകഴുകാന്‍ആവാത്തവിധംമലിനമായിരിക്കുന്നു. കുടിക്കാനുള്ളവെള്ളംവരെപണംകൊടുത്തുവാങ്ങേണ്ടഅവസ്ഥ.

അറ്റുപോയ ആത്മബന്ധം

പ്രകൃതിയുമായി ഉണ്ടായിരുന്ന ആ നാടിന്റെയും, നാട്ടുകാരുടെയും ആത്മാര്‍ത്ഥവും, പരിപാവനവുമായ ബന്ധം വിച്ഛേദിച്ചുപോയതാണ് എല്ലാത്തിന്റെയും തുടക്കമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഏതാണ്ട് പൂര്‍ണ്ണമായും കൃഷിയെ ആശ്രയിച്ചുകഴിയുന്ന ഒരു ജനതയുടെ നാടായിരുന്നു കുട്ടനാട്. പ്രകൃതിയോട് ചേര്‍ന്നുനിന്നുകൊണ്ട് കൃഷിചെയ്ത നല്ല കര്‍ഷകരുടെ നാട്. മുതലാളി-തൊഴിലാളി ബന്ധം അന്ന് പവിത്രവും, സത്യസന്ധവുമായിരുന്നു. പാടത്തു തൊഴിലാളികള്‍ പണിയെടുക്കുമ്പോള്‍ അവര്‍ക്കൊപ്പം കൂടാന്‍ പാടത്തിന്റെ ഉടമയും ഉണ്ടാവുമായിരുന്നു. അവര്‍ ഒരുമിച്ചു ഒത്തുപിടിച്ചാണ് പാടത്തു പൊന്നുവിളയിച്ചത്. എന്നാല്‍ മെല്ലെമെല്ലെ മുതലാളിയും, തൊഴിലാളിയും അകന്നു. അവര്‍ രണ്ടുകൂട്ടരും പ്രകൃതിയില്‍ നിന്നും അകന്നു. മുതലാളിയ്ക്ക് ലാഭം പോരാതെവന്നപ്പോള്‍ രാസവളങ്ങളും, കീടനാശിനിയും യാതൊരു നിയന്ത്രണവുമില്ലാതെ പ്രയോഗിച്ചുകൊണ്ടിരുന്നു. നിരോധിച്ച പല കീടനാശിനികളുമാണ് ഇന്നും കുട്ടനാട്ടില്‍ അനിയന്ത്രിതമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് എന്നത് ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യമാണ്. കുട്ടനാട്ടില്‍ കഴിഞ്ഞ പത്തോ ഇരുപതോ വര്‍ഷങ്ങളില്‍ ഉണ്ടായ ക്യാന്‍സര്‍ രോഗികളുടെ എണ്ണത്തിലെ ക്രമാതീതമായ വര്‍ദ്ധനവിന് പിന്നിലെ മുഖ്യകാരണമായി കണക്കാക്കുന്നതും ഈ കീടനാശിനികളുടെ അനിയന്ത്രിതമായ പ്രയോഗമാണ്. ഇത്തരത്തില്‍ പ്രകൃതിയുമായുള്ള ബന്ധം ഏതാണ്ട് പൂര്‍ണ്ണമായും വിച്ഛേദിച്ച അവസരത്തില്‍ തിരിച്ചു പ്രകൃതിയുടെ തിരിച്ചടിയാണ് ഈ സംഭവികാസങ്ങളെ വിലയിരുത്താം.
കുട്ടനാടിന്റെ സൗന്ദര്യം അതുല്യമാണ്. ഇത്രയേറെ പ്രകൃതിരമണീയമായ പ്രദേശം രാജ്യത്തുതന്നെ വേറെ ഉണ്ടാവില്ല. എന്നാല്‍ ചില സുന്ദരികളായ സ്ത്രീകള്‍ക്ക് ചില അവസരത്തില്‍ അവരുടെ സൗന്ദര്യം വിനയായിമാറുന്നതുപോലെ കുട്ടനാടിന്റെ സൗന്ദര്യം തന്നെയാണ് ആ നാടിന്റെ ശാപമായി ചില സമയങ്ങളില്‍ മാറുന്നത്. യാതൊരു പ്രകൃതിസംരക്ഷണ മാനദണ്ഡവുമില്ലാതെ ആയിരക്കണക്കിന് ഹൗസ് ബോട്ടുകളാണ് കുട്ടനാടന്‍ കായലുകളിലൂടെ തലങ്ങും വിലങ്ങും പായുന്നത്. അതുണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതങ്ങള്‍ വളരെ വലുതാണ്. കൃത്യമായ സാനിറ്റേഷന്‍ സൗകര്യമോ, മാലിന്യനിര്‍മ്മാര്‍ജ്ജനരീതികളോ പിന്‍തുടരാത്തതും, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒരു നിയന്ത്രണവുമില്ലാതെ കായലുകളിലേക്ക് വലിച്ചെറിയുന്നതും ശാന്തവും, സുന്ദരവുമായ ഒരു പ്രദേശത്തെ മാലിന്യത്തിന്റെ കൂമ്പാരമാറ്റി മാറ്റിയിട്ടുണ്ട്. ആ നാട്ടിലെ കുറേ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ലഭിച്ചു എന്നത് നല്ലകാര്യം തന്നെ. പക്ഷേ, അവര്‍ പോലും തങ്ങള്‍ക്ക് അന്നം നല്‍കുന്ന കുട്ടനാടിന്റെ തനതുസൗന്ദര്യത്തേയും പവിത്രതയെയും സംരക്ഷിച്ചുകൊണ്ട് അവരുടെ വരുമാനം സുസ്ഥിരമായി നിലനിര്‍ത്തുവാനല്ല ശ്രമിച്ചത്. അറിഞ്ഞോ അറിയാതെയോ മേല്‍പ്പറഞ്ഞ തരത്തില്‍ കായലിനെയും, കരയെയും മാലിന്യത്തിന്റെ കൂമ്പാരമാക്കിമാറ്റാനാണ് അവരും ശ്രമിച്ചിട്ടുള്ളത്. അത് പ്രതികൂലമായി ബാധിച്ചത് അവിടുള്ള ജനങ്ങളെ മാത്രമല്ല. അനിയന്ത്രിതമായ കായല്‍ മലിനീകരണം മൂലം കരിമീന്‍, ആറ്റുകൊഞ്ച്, മഞ്ഞക്കൂരി, കാരി തുടങ്ങിയ പലവിധമായ മത്സ്യങ്ങള്‍ വംശനാശത്തിന്റെ വക്കിലായി. അതിനൊക്കെ പുറമേയാണ് റിസോര്‍ട്ട് നിര്‍മ്മാണത്തിന്റെ മറവില്‍ വയലുകളും തോടുകളും വന്‍തോതില്‍ നികത്തുന്നത്. ടൂറിസം നാടിനും, നാട്ടുകാര്‍ക്കും നല്ലതുതന്നെ. പക്ഷേ, പ്രകൃതിയുടെ സൗന്ദര്യത്തെ ആശ്രയിച്ചുമാത്രം നിലനില്‍ക്കുന്ന ടൂറിസത്തില്‍ ആ പ്രകൃതിയെ അത്രമേല്‍ പാവനമായി കാത്തുസൂക്ഷിച്ചില്ലെങ്കില്‍ ആ ടൂറിസത്തിന്റെ ഭാവി എന്താവും? പുഴയും, വയലുകളും, പാടവരമ്പും ഒക്കെ വിദേശീയരെ ആകര്‍ഷിക്കുമ്പോള്‍ അതൊക്കെത്തന്നെ മലിനീകരണത്തിന്റെ ആധിക്യം പേറുമ്പോള്‍ ഈ ടൂറിസം എത്രനാള്‍ നിലനില്‍ക്കുമെന്ന് കണ്ടുതന്നെ അറിയണം.

ഇനിയുമൊരു
ജലയുദ്ധം?

ഇനിയൊരു ലോകമഹായുദ്ധം ഉണ്ടാകുകയാണെങ്കില്‍അത് വെള്ളത്തിനായിആയിരിക്കുമെന്നുപറയപ്പെടുന്നത്അക്ഷരാര്‍ഥത്തില്‍സത്യമാണെന്ന്അധികംതാമസിയാതെ ലോകം അടയാളപ്പെടുത്തുവാന്‍പോകുകയാണ്. ദക്ഷിണാഫ്രിക്കയുടെതലസ്ഥാനമായകേപ്ടൗണില്‍ 2023 ഏപ്രില്‍മാസത്തിനുശേഷംജലവിതരണംനടത്താന്‍കഴിയില്ലെന്ന്‌സര്‍ക്കാര്‍അറിയിച്ചിരിക്കുന്നു. ആനഗരത്തെലോകത്തെആദ്യത്തെജലരഹിതനഗരമായിപ്രഖ്യാപിച്ചിരിക്കുന്നു. നാംപെട്രോള്‍വാങ്ങുന്നമാതൃകയില്‍അവിടെ 20 ലിറ്റര്‍വെള്ളംലഭ്യമാകുന്നബോട്ടിലുകള്‍ലഭ്യമാണ്. കൂടുതല്‍ജലംപൈസനല്‍കിയാലുംകിട്ടില്ല. അത്തരത്തില്‍വെള്ളംആവശ്യപ്പെടുന്നവരെയും, കൊള്ളയടിക്കുന്നവരെയുംനേരിടാന്‍പോലീസിനെയുംസൈന്യത്തെയുംഅവിടെവിന്യസിച്ചിരിക്കുന്നു. കുട്ടനാട്ടിലെയുംഅവസ്ഥവിഭിന്നമല്ല. സുന്ദരമായൊരുനാടിനെ, അന്നാട്ടുകാരായ നമ്മള്‍ തന്നെ കാര്‍ന്നുതിന്നുന്ന അവസ്ഥ അത്ര ശുഭകരമായ കാര്യമല്ല
9946199199

Author

Scroll to top
Close
Browse Categories