ഭാഷയുടെ താളലയങ്ങൾ

നൂറ്റിമുപ്പത് വര്‍ഷം പിന്നിടുന്ന മലയാള ചെറുകഥയുടെ ഇതിവൃത്ത-ആഖ്യാന-സൗന്ദര്യശാസ്ത്ര തലങ്ങളിലേക്ക് ഒരു സമഗ്രാന്വേഷണം

ഒ.വി. വിജയന്റെ കടല്‍ത്തീരത്ത് സവിശേഷമായ ലാവണ്യാനുഭവം കൊണ്ട് വേറിട്ട തരത്തിലും തലത്തിലും നില്‍ക്കുന്നു. വെളളായിയപ്പനും മകന്‍ കുഞ്ഞുണ്ണിയും തമ്മിലുളള ആത്മബന്ധത്തിന്റെ ആഴക്കയങ്ങള്‍ തിരയുന്ന ആ കഥ അതിന്റെ ആകത്തുകയില്‍ തന്നെ താളനിബദ്ധമാണ്. സംഗീതാത്മകമാണ്. ഓരോ വാക്കിലും വരിയിലും സപ്തസ്വരങ്ങള്‍ അനുഭവവേദ്യമാകുന്ന പ്രത്യേകതരമായ അനുഭവം പങ്കിടുന്ന ആ കഥ ഭാവസാന്ദ്രവും ധ്വനിസാന്ദ്രവുമാണ്. വായനക്കാരനെ വൈകാരികമായി സ്പര്‍ശിക്കാന്‍ കഴിയുന്നതുമാണ്. വൈകാരികത എന്നത് ഏത് അളവ് വരെ പോകാം/ പോകാന്‍ പാടില്ല എന്നത് സംബന്ധിച്ച പാഠപുസ്തകം കൂടിയാണ് കടല്‍ത്തീരത്ത്.

ആശയാവിഷ്‌കാരത്തിന് എഴുത്തുകാരനെ പിന്‍തുണയ്ക്കുന്ന ട്യൂള്‍/ ഉപകരണം തീര്‍ച്ചയായും ഭാഷ തന്നെയാണ്. ഭാഷ ഒരേ സമയം സാധ്യതയും വെല്ലുവിളിയുമാണ്. മലയാളത്തില്‍ സ്ഥായിയായി നിലനില്‍ക്കുന്ന പദങ്ങള്‍ ഉപയോഗിച്ചു വേണം ഭാഷ രൂപപ്പെടുത്താന്‍.

ചര്‍വിതചര്‍വണം എന്ന പദം പോലും ആവര്‍ത്തനവിരസമായി മാറിക്കഴിഞ്ഞ ഒരു കാലത്ത് പദങ്ങളുടെ തെരഞ്ഞെടുപ്പും വാചകഘടനയുടെ രൂപപ്പെടുത്തലുമെല്ലാം എഴുത്തുകാരനെ പ്രതിസന്ധിയിലാക്കുന്ന ഘടകങ്ങളാണ്. ഏത് വാക്ക് ഏത് സ്ഥാനത്ത് ഏത് അര്‍ത്ഥത്തിലും അനുപാതത്തിലും സന്നിവേശിപ്പിച്ചാല്‍ എന്ത് ഫലം ലഭിക്കുമെന്നത് തീര്‍ച്ചയായും കുഴയ്ക്കുന്ന പ്രശ്നമാണ്. അതേസമയം വളരെ ബോധപൂര്‍വമായോ ആലോചനാ നിബദ്ധമായോ സംഭവിക്കേണ്ട ഒന്നല്ല സൃഷ്ടിപ്രക്രിയ. ഇതിവൃത്തം എഴുത്തുകാരനെ നിരന്തരമായി വേട്ടയാടുമ്പോള്‍ അയാള്‍ സൃഷ്ടിപ്രക്രിയക്ക് തുനിയുന്നു. ആ സന്ദര്‍ഭത്തില്‍ അബോധമായും അവിചാരിതമായും വാര്‍ന്നു വീഴുകയാണ് വാക്കുകളും ഭാഷയും പദപ്രയോഗങ്ങളും പദഘടനയുമെല്ലാം തന്നെ. എന്നിരിക്കിലും അതില്‍ സംഭവിക്കുന്ന ഗുണാപഗണങ്ങളെക്കുറിച്ച് അയാള്‍ ബോധവാനായിരിക്കേണ്ടതുണ്ട്. വ്യവസ്ഥാപിത ശൈലിയില്‍ ഒരു കഥ പറയാന്‍ ആര്‍ക്കും കഴിയും. അത്തരം ശരാശരി ശ്രമങ്ങളില്‍ അഭിരമിക്കേണ്ട ഒന്നല്ല നല്ല കഥ. പുതിയ പദങ്ങള്‍ സൃഷ്ടിക്കാതെ ഭാഷയില്‍ സ്ഥായിയായി നിലകൊളളുന്ന പദങ്ങള്‍ ഉപയോഗിച്ചു തന്നെ നൂതനമായ ഭാവവും അര്‍ത്ഥധ്വനിയും സൃഷ്ടിക്കാന്‍ പ്രതിഭാശാലിയായ ഒരു എഴുത്തുകാരന് കഴിയും. ഈ വഴിക്കുളള സാര്‍ത്ഥകമായ ശ്രമങ്ങളില്‍ നിന്നാണ് മികച്ച ഭാഷ രൂപപ്പെടുന്നത്.

വാതില്‍പ്പാളിയില്‍ പാതിമറഞ്ഞു നില്‍ക്കുന്ന സുന്ദരിയെ പോലെയാവണം കഥ. അവളുടെ രൂപഭംഗിയുടെ നേര്‍പാതി മാത്രമേ നമുക്ക് ദൃഷ്ടിഗോചരമാവുന്നുളളു. എന്നാല്‍ മറുപാതി നാം മനക്കണ്ണുകൊണ്ട്/ സ്വകീയഭാവന കൊണ്ട് വായിച്ചെടുക്കുകയാണ്.

താളവും ലയവും സ്വാഭാവികമായ ഒഴുക്കുമെല്ലാം പദവിന്ന്യാസത്തില്‍ പ്രധാനമെന്ന് പൊതുവെ വിലയിരുത്തപ്പെടാറുണ്ട്.

കാവ്യാത്മകമായ കഥനശൈലി സൂക്ഷിക്കുന്ന എഴുത്തുകാരില്‍ ഇത്തരം സാധ്യതകള്‍ പരമപ്രധാനമാണ്. ടി.പത്മനാഭന്‍, മാധവിക്കുട്ടി, എം.ടി എന്നിവരുടെ കഥകളില്‍ ഭാഷയുടെ സവിശേഷമായ താളലയങ്ങള്‍ ശ്രദ്ധേയമാം വിധം സന്നിവേശിപ്പിക്കപ്പെട്ടിരിക്കുന്നു. അനിതരസാധാരണമായ ലാവണ്യാനുഭവമായി ഭാഷയെ പരിവര്‍ത്തിപ്പിക്കുന്നതിനുള്ള സഹജമായ ശേഷി ഇവര്‍ക്കുളളതായി കാണാം. വൈകാരികതയ്ക്ക് മുന്‍തൂക്കമുളള ഇത്തരം കഥകളില്‍ കഥ ഉന്നം വയ്ക്കുന്ന ഭാവം കൃത്യമായി അനുവാചകനിലേക്ക് സന്നിവേശിപ്പിക്കാന്‍ ഭാഷയുടെ സ്‌നിഗ്‌ദ്ധ സൗന്ദര്യത്തിന് വലിയ പങ്കുണ്ട്. വൈകാരികത അതിന്റെ അതിരുകള്‍ ലംഘിക്കപ്പെടാതെ സൂക്ഷിക്കുകയും വേണം. ഭാഷ ഉപയോഗിക്കുമ്പോള്‍ എഴുത്തുകാരന്റെ മുന്നിലുള്ള വലിയ സമസ്യകളിലൊന്നാണിത്.

നിയന്ത്രണത്തിന്റെ അതിരുകള്‍ ഭേദിക്കപ്പെട്ടാല്‍ ആഖ്യാനം പള്‍പ്പ് സാഹിത്യത്തിന്റെ തലത്തിലേക്ക് തരംതാഴ്ന്നുവെന്ന് വരാം. അതേസമയം കഥ ഭാവസാന്ദ്രമാവുകയും അനുവാചകനിലേക്ക് വൈകാരികാഘാതം പകരാന്‍ കഴിയുകയും വേണം. ഈ പരിശ്രമത്തിന്റെ എക്കാലത്തെയും മികച്ച ഉദാഹരണങ്ങളിലൊന്നായി വിലയിരുത്തപ്പെടാവുന്ന കഥയാണ് ഒ.വി.വിജയന്റെ കടല്‍ത്തീരത്ത്. അരിമ്പാറ ഉള്‍പ്പെടെ എത്രയോ മഹത് രചനകള്‍ വിജയന്റെ സര്‍ഗപ്രപഞ്ചത്തിലുണ്ടെങ്കിലും കടല്‍ത്തീരത്ത് സവിശേഷമായ ലാവണ്യാനുഭവം കൊണ്ട് വേറിട്ട തരത്തിലും തലത്തിലും നില്‍ക്കുന്നു. വെളളായിയപ്പനും മകന്‍ കുഞ്ഞുണ്ണിയും തമ്മിലുളള ആത്മബന്ധത്തിന്റെ ആഴക്കയങ്ങള്‍ തിരയുന്ന ആ കഥ അതിന്റെ ആകത്തുകയില്‍ തന്നെ താളനിബദ്ധമാണ്. സംഗീതാത്മകമാണ്. ഓരോ വാക്കിലും വരിയിലും സപ്തസ്വരങ്ങള്‍ അനുഭവവേദ്യമാകുന്ന പ്രത്യേകതരമായ അനുഭവം പങ്കിടുന്ന ആ കഥ ഭാവസാന്ദ്രവും ധ്വനിസാന്ദ്രവുമാണ്. വായനക്കാരനെ വൈകാരികമായി സ്പര്‍ശിക്കാന്‍ കഴിയുന്നതുമാണ്. വൈകാരികത എന്നത് ഏത് അളവ് വരെ പോകാം/ പോകാന്‍ പാടില്ല എന്നത് സംബന്ധിച്ച പാഠപുസ്തകം കൂടിയാണ് കടല്‍ത്തീരത്ത്. നിയന്ത്രിതവും സംസ്‌കരിച്ചതുമായ വൈകാരിതയിലൂടെ എഴുത്തുകാരന്‍ സംവേദനം ചെയ്യാനുദ്ദേശിച്ച ഭാവം അനുവാചകനിലേക്ക് പകരുക എന്ന ധര്‍മ്മം കൃത്യമായി നിറവേറ്റുന്നു ഈ കഥ.

സൂക്ഷ്മാഖ്യാനത്തിന്റെ
മഹാഗാഥ

സൂക്ഷ്മാഖ്യാനമാണ് ചെറുകഥയുടെ സാധ്യതയും വെല്ലുവിളിയും. ഒരര്‍ത്ഥത്തില്‍ അനിവാര്യത എന്ന് തന്നെ പറയാം. വിലോലമായ തന്ത്രികളില്‍ മീട്ടുമ്പോള്‍ ഉത്ഭൂതമാവുന്ന സംഗീതം പോലെ ഭാവസാന്ദ്രമായ ഒരു അനുഭവതലം ആവിഷ്‌കരിക്കാനുളള ശ്രമത്തില്‍ ധ്യാനാത്മകമായ ഏകാഗ്രതയുടെ പരമകാഷ്ഠയിലേക്ക് എഴുത്തുകാരന്‍ എത്തിപ്പെടുകയും വായനക്കാരനെ നയിക്കുകയും വേണം. കഥ എഴുത്തുകാരനെ സ്വയം വലിച്ചിഴച്ചു കൊണ്ടു പോവുകയും വായനക്കാരനില്‍ അതേ അനുഭവം പ്രദാനം ചെയ്യാന്‍ കഴിയുകയും വേണം.

ഇതൊക്കെ സംഭവിക്കുമ്പോഴും കഥയുടെ ഏറ്റവും വലിയ ഗുണം അതിന്റെ ധ്വന്വാത്മകതയാണ്. ധ്വനി സാന്ദ്രതയാണ്. പറയപ്പെടുന്ന വാക്കുകള്‍ക്കപ്പുറം പറയാത്ത വാക്കുകളിലൂടെ മൗനത്തിന്റെ വാചാലമായ വിടവുകളിലൂടെ അനുവാചകന് പലതും വായിച്ചെടുക്കാന്‍ കഴിയണം. ഇത് എങ്ങനെ നിര്‍വഹിക്കപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്.
വാതില്‍പ്പാളിയില്‍ പാതിമറഞ്ഞു നില്‍ക്കുന്ന സുന്ദരിയെ പോലെയാവണം കഥ. അവളുടെ രൂപഭംഗിയുടെ നേര്‍പാതി മാത്രമേ നമുക്ക് ദൃഷ്ടിഗോചരമാവുന്നുളളു. എന്നാല്‍ മറുപാതി നാം മനക്കണ്ണുകൊണ്ട്/ സ്വകീയഭാവന കൊണ്ട് വായിച്ചെടുക്കുകയാണ്. വിഭാവനം ചെയ്യുകയാണ്. അപ്പോള്‍ സൃഷ്ടിപ്രക്രിയയില്‍ അറിഞ്ഞോ അറിയാതെയോ അനുവാചകനും ഭാഗഭാക്കാവുകയാണ്. കഥ പൂര്‍ണ്ണമാവുന്നത് വായനക്കാരന്റെ മനസിലാണെന്ന് സാരം. ആ വിധത്തില്‍ എഴുത്തുകാരനും ആസ്വാദകനും തമ്മില്‍ ഒരു പാരസ്പര്യം സൃഷ്ടിക്കാന്‍ നല്ല കഥയ്ക്ക് കഴിയും.

എല്ലാം തുറന്ന് പറയാനുളളതല്ല കഥയെന്ന് വ്യംഗ്യം. പറയാതെ പറയുക എന്ന വലിയ സാധ്യതയാണ് കഥയുടെ കാതല്‍. ഈ ഗൂഢഭംഗി തന്നെയാണ് കഥനകലയുടെ മാറ്റ് നിര്‍ണ്ണയിക്കുന്ന സുപ്രധാനഘടകം.
കഥാന്ത്യം പോലും അപൂര്‍ണ്ണതയുടെയും അഭിവ്യഞ്ജിപ്പിക്കലിന്റെയും അന്യാദൃശ ഭംഗി കൊണ്ട് സവിശേഷമാക്കാമെന്ന് തെളിയിച്ച നിരവധി എഴുത്തുകാരുണ്ട്. പ്രകാശം പരത്തുന്ന പെണ്‍കുട്ടിയുടെ അവസാന ഭാഗത്ത് ടി.പത്മനാഭന്‍ ഇങ്ങനെ എഴുതുന്നു.

സ്ഥലകാലങ്ങളുടെ അതിരുകള്‍ മായ്‌ച്ചുകൊണ്ട് കഥ നൂറ്റാണ്ടുകള്‍ക്കപ്പുറത്തേക്ക് സഞ്ചരിക്കുന്നു. കഥനം നിര്‍വഹിക്കുന്ന വര്‍ത്തമാനകാലത്തില്‍ നിന്ന് ഭാവിയിലേക്കുള്ള ജംപ് കട്ടാണിതെന്നത് കഥയുടെ പ്രത്യക്ഷതലം. അതിനുമപ്പുറം കഥാകാരന്‍ മുന്നോട്ട് വയ്ക്കുന്ന അതിസൂക്ഷ്മധ്വനിയാണ് ശ്രദ്ധേയം.

”മുന്നൂറോ നാനൂറോ വര്‍ഷങ്ങള്‍ക്കപ്പുറത്ത് ഞാനടക്കമുളളവര്‍ ഈ വഴിയില്‍ സംശയിച്ചു നില്‍ക്കുകയാവും. അപ്പോഴാണ് നീ പൊയ്ക്കളയരുതേ..”
സ്ഥലകാലങ്ങളുടെ അതിരുകള്‍ മായ്‌ചു കൊണ്ട് കഥ നൂറ്റാണ്ടുകള്‍ക്കപ്പുറത്തേക്ക് സഞ്ചരിക്കുന്നു. കഥനം നിര്‍വഹിക്കുന്ന വര്‍ത്തമാനകാലത്തില്‍ നിന്ന് ഭാവിയിലേക്കുള്ള ജംപ് കട്ടാണിതെന്നത് കഥയുടെ പ്രത്യക്ഷതലം. അതിനുമപ്പുറം കഥാകാരന്‍ മുന്നോട്ട് വയ്ക്കുന്ന അതിസൂക്ഷ്മധ്വനിയാണ് ശ്രദ്ധേയം.

ഏത് കാലത്തും ഏത് ദേശത്തും പ്രസക്തവും സംഗതവുമായ മനുഷ്യാവസ്ഥയെക്കുറിച്ചാണ് ഇവിടെ വിവക്ഷ.

ജീവിതാഭിമുഖ്യത്തോട് വിമുഖനായി മനുഷ്യന്‍ നില്‍ക്കുന്ന ഏത് സന്ദര്‍ഭത്തിലും അവന്റെ ജീവിതത്തിലേക്ക് പ്രതീക്ഷാനിര്‍ഭരതയുടെ വെളിച്ചം കാത്തിരിക്കുന്നു. ആ ഘട്ടത്തില്‍ പ്രചോദനത്തിന്റെ സ്പന്ദനങ്ങളുമായി പ്രകാശപൂര്‍ണ്ണമായ ഒരു സാന്നിദ്ധ്യത്തിന്റെ ആവശ്യകതയെക്കുറിച്ചാണ് വ്യംഗ്യം. ആത്മഹത്യാപ്രവണത നൈമിഷികമായ ഒരു പ്രേരണയുടെ ഉപോത്പന്നമാണ്. അതേ നിമിഷം തന്നെ ജീവിതാഭിമുഖ്യം സൃഷ്ടിക്കുന്ന കാന്തികമായ ഒരു ഘടകത്തിന് അതിനെ മാറ്റിമറിക്കാനും കഴിയും. പത്മനാഭന്റെ കഥയിലെ പെണ്‍കുട്ടി അത്തരമൊരു പ്രതീകമാണ്. അവള്‍/അവന്‍/ വസ്തു/ അവസ്ഥ…അങ്ങനെ ഏതെങ്കിലുമൊരു പ്രചോദനം ജീവിതത്തോടുള്ള മനുഷ്യന്റെ തത്പരതയും അതിന്റെ നൈരന്തര്യവും നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ ഇടയാക്കും. അത് കൈമോശം വന്നു പോവരുതേയെന്നാണ് കഥാകാരന്‍ ഇവിടെ പ്രാര്‍ത്ഥനാ ഭാവത്തില്‍ മന്ത്രിക്കുന്നത്.
അപ്പോള്‍ ഈ കഥ താത്കാലികമായ ഒരു ജീവിതാവസ്ഥയുടെ കേവലചിത്രണം എന്ന തലം കടന്ന് കാലഘട്ടങ്ങളുടെ / യുഗയുഗാന്തരങ്ങളുടെ കഥയായി പരിണമിക്കുന്നു. കാലാദേശാതീതവും സാര്‍വജനീനവുമായ ഒരു മാനം അതിന് കൈവരുന്നു.

പടികടന്ന പരിണാമഗുപ്തി

പരിണാമഗുപ്തി കഥയുടെ അനിവാര്യഘടകങ്ങളിലൊന്നായി പരമ്പരാഗത ലാക്ഷണികന്‍മാര്‍ പറഞ്ഞുവച്ചിട്ടുണ്ട്. ഒരു കാലത്ത് ഇത്തരം ഘടകങ്ങള്‍ കൃത്യമായി പരിഗണിച്ചാണ് കഥനം നിര്‍വഹിക്കപ്പെട്ടിരുന്നത്.

പരിണാമഗുപ്തി കഥയുടെ അനിവാര്യഘടകങ്ങളിലൊന്നായി പരമ്പരാഗത ലാക്ഷണികന്‍മാര്‍ പറഞ്ഞുവച്ചിട്ടുണ്ട്. ഒരു കാലത്ത് ഇത്തരം ഘടകങ്ങള്‍ കൃത്യമായി പരിഗണിച്ചാണ് കഥനം നിര്‍വഹിക്കപ്പെട്ടിരുന്നത്. കാലാന്തരത്തില്‍ കഥനകലയില്‍ പുതിയ പരീക്ഷണങ്ങളും നവഭാവുകത്വവും കൈവന്നതോടെ കഥാന്ത്യത്തെ സംബന്ധിച്ച ആകുലതകള്‍ അപ്രസക്തമായി. ഒരു ഭാവത്തിന്റെ/ അവസ്ഥയുടെ സൂക്ഷ്മാഖ്യാനം എന്ന നിലയില്‍ കഥയെ സമീപിക്കുമ്പോള്‍ വ്യവസ്ഥാപിത ശൈലിയിലുള്ള തുടക്കവും ഒടുക്കവുമൊന്നും അനിവാര്യമല്ല. കഥ എന്ത് പറയുന്നു, എത്രകണ്ട് ഫലപ്രദമായി ആസ്വാദകനിലേക്ക് സംക്രമിപ്പിക്കാന്‍ കഴിയുന്നു എന്നത് മാത്രമാണ് പ്രധാനം. അതിന്റെ പരിസമാപ്തി എന്ത് എന്നത് വായനക്കാരന് വിട്ടുകൊടുത്തു കൊണ്ട് ഭാഗികമായും അപൂര്‍ണ്ണമായും അവസാനിക്കുന്ന കഥകള്‍ പോലുമുണ്ട്. അപ്പോള്‍ ആദിമധ്യാന്തം എന്ന സങ്കല്‍പ്പത്തെ തന്നെ നിഷ്‌കരുണം നിരാകരിച്ചുകൊണ്ട് കഥനം സാധ്യമാകുമെന്നതാണ് വസ്തുത.

രൂപസംബന്ധിയായ പരീക്ഷണങ്ങളില്‍ സ്വാഭാവികമായും ഇത്തരം പൊതുസങ്കല്‍പ്പങ്ങള്‍ക്കും ലക്ഷണശാസ്ത്രസംബന്ധിയായ നിയമങ്ങള്‍ക്കും പ്രസക്തി നഷ്ടപ്പെടുന്നു.

നോവല്‍ ഒരു കഥാംശത്തിന്റെ അനുക്രമമായ വികാസപരിണാമങ്ങള്‍ നിര്‍വഹിക്കുന്ന ഒരു കലാരൂപം എന്ന നിലയില്‍ ഇന്നും വ്യവഹരിക്കപ്പെടുമ്പോള്‍ തന്നെ അരുന്ധതി റോയ് തന്റെ ‘ഗോഡ് ഓഫ് സ്മോള്‍ തിംഗ്സ് ‘എന്ന കഥയില്‍ അതിനെ സാര്‍ത്ഥകമായി തച്ചുടയ്ക്കുന്നുണ്ട്.

നോവല്‍ ഒരു കഥാംശത്തിന്റെ അനുക്രമമായ വികാസപരിണാമങ്ങള്‍ നിര്‍വഹിക്കുന്ന ഒരു കലാരൂപം എന്ന നിലയില്‍ ഇന്നും വ്യവഹരിക്കപ്പെടുമ്പോള്‍ തന്നെ അരുന്ധതി റോയ് തന്റെ ‘ഗോഡ് ഓഫ് സ്മോള്‍ തിംഗ്സ് ‘എന്ന കഥയില്‍ അതിനെ സാര്‍ത്ഥകമായി തച്ചുടയ്ക്കുന്നുണ്ട്. കഥയുടെ സംഗ്രഹം ആദ്യഅധ്യായത്തില്‍ തന്നെ അനാവൃതമാക്കിക്കൊണ്ട് തുടര്‍ന്നുള്ള അധ്യായങ്ങളില്‍ അതിന്റെ സൂക്ഷ്മാഖ്യാനം നിര്‍വഹിക്കുകയാണ് അവര്‍.

അടൂര്‍ ഗോപാലകൃഷ്ണന്‍ തന്റെ അനന്തരം എന്ന സിനിമയിലും ഇത്തരം ഒരു പൊളിച്ചടുക്കല്‍ നിര്‍വഹിക്കുന്നുണ്ട്. ഒരാളുടെ കഥ അയാള്‍ തന്നെ പല സന്ദര്‍ഭങ്ങളില്‍ പലതായി പറയുകയാണ്. ഓരോ സ്വാഗതാഖ്യാനത്തിലും ആദ്യം വിട്ടുപോയ കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും കയറി വരികയും മറ്റ് ചിലത് അപ്രത്യക്ഷമാവുകയും ചെയ്യുന്നു. കഥ ഒരിക്കലും പൂര്‍ണ്ണമാവുന്നില്ല. പൂര്‍ണ്ണത അകലെയെങ്ങോ നില്‍ക്കുന്ന ഒരു അദൃശ്യ/ അസ്പൃശ്യ സത്യമാണ്. അതിനെ കയ്യെത്തിപ്പിടിക്കുക അസാധ്യമാണ് എന്ന ധ്വനിയോടെയാണ് സിനിമ അവസാനിക്കുന്നത്. പരമ്പരാഗത മട്ടിലുള്ള ഒരു കഥാന്ത്യം ഈ സിനിമക്ക് അന്യമാണ്.

അപ്പോള്‍ ചെറുകഥയെ സംബന്ധിച്ചും പരിണാമഗുപ്തി അനിവാര്യമല്ലെന്ന് വരുന്നു. അതേസമയം കഥാന്ത്യത്തില്‍ അപ്രതീക്ഷിതമായ ഒരു ആഘാതം നല്‍കുന്ന ഒട്ടനവധി കഥകള്‍ ഇന്നും രചിക്കപ്പെടുന്നു. ഒന്നും ഒന്നിന്റെയും അവസാന വാക്കല്ല. ഓരോ സൃഷ്ടിയും ആഖ്യാനം ചെയ്യപ്പെടുന്നത് അതത് സൃഷ്ടികര്‍മ്മം നിര്‍വഹിക്കുന്ന വ്യക്തിയുടെ ധാരണകളും ധാരണപ്പിശകുകളും സൗന്ദര്യബോധവും വീക്ഷണകോണും എല്ലാം ഉള്‍ച്ചേര്‍ന്ന ഒരു ചിന്താപദ്ധതിയുടെ അനന്തരഫലം എന്ന നിലയിലാവാം.

അപ്പോള്‍ എന്ത് പറയുന്നു എങ്ങനെ പറയുന്നു എന്തിന് പറയുന്നു എന്നതിലേറെ സംവേദനം ചെയ്യപ്പെടാന്‍ ആഗ്രഹിച്ച ആശയം എത്രത്തോളം ഫലപ്രദമായി ആസ്വാദകനിലെത്തിച്ചേര്‍ന്നു എന്നതാണ് കാതലായ സംഗതി. (തുടരും)

9995723436

Author

Scroll to top
Close
Browse Categories