ബുദ്ധമതവും ജാതിയും

ഏതു വര്‍ണത്തില്‍പെട്ടയാളാകട്ടെ ധനധാന്യങ്ങള്‍കൊണ്ടു സമ്പന്നനെങ്കില്‍ മറ്റുള്ളവര്‍ പരിചരിക്കും. ഏതു വര്‍ണത്തില്‍ പെട്ടയാളായാലും പ്രാണഹാനി മുതലായ പാപകര്‍മ്മങ്ങള്‍ ചെയ്താല്‍ ദുര്‍ഗതി പ്രാപിക്കും. നാലു വര്‍ണത്തിലും പെട്ട ആരെങ്കിലും ഒരാള്‍ കൊള്ള, കവര്‍ച്ച, വ്യഭിചാരം തുടങ്ങിയ കുറ്റങ്ങള്‍ ചെയ്താല്‍ ജാതി നോക്കാതെ ശിക്ഷിക്കും. ഏതു വര്‍ണത്തില്‍ നിന്നായാലും ഒരുവന്‍ പരിവ്രാജകനായി സദാചാരങ്ങള്‍ പരിപാലിക്കയാണെങ്കില്‍ അയാളെ വന്ദിക്കും. എന്നിങ്ങനെ തുടരുന്ന ഈ സംഭാഷണത്തില്‍ നാലു വര്‍ണങ്ങളും തമ്മില്‍ പ്രവൃത്തിയില്‍ വ്യത്യാസമുണ്ടെങ്കിലും അവകാശങ്ങളും പ്രീതിയും നിയമവും തുല്യമായിരുന്നെന്നു മനസ്സിലാക്കാം.

ബുദ്ധമതത്തിന്റെ മുഖ്യസ്വഭാവമാണ് അതിന്റെ ജാതിവിരുദ്ധ നിലപാട്. അദ്വയ വാദിയായ ബുദ്ധൻ വേർതിരിവുകളെ അംഗീകരിക്കുന്നില്ല. ശ്രുതികളും സ്മൃതികളും ആധാരമാക്കി പ്രവര്‍ത്തിക്കുന്ന ബ്രാഹ്മണമതവും അവയെ നിഷേധിക്കുന്ന നാസ്തികമതങ്ങളായ ബുദ്ധ, ജൈന, ആജീവകമതങ്ങള്‍ അഥവാ ശ്രമണമതങ്ങളും തമ്മില്‍ ജാതിയെ സംബന്ധിച്ച വിരുദ്ധനിലപാടുകളാണ്.

ബ്രാഹ്മണമതത്തിന്റെ അടിത്തറ ചാതുര്‍വര്‍ണ്യവ്യവസ്ഥയാണ്. നാലു വര്‍ണ്ണങ്ങള്‍, അവയിലെ നിരവധി ജാതികള്‍, വര്‍ണ്ണവ്യവസ്ഥക്കു പുറത്തു നില്‍ക്കുന്ന അനവധി കീഴ് ജാതികള്‍ എല്ലാം അടങ്ങിയതാണ് ബ്രാഹ്മണമതത്തിന്റെ സാമൂഹ്യവ്യവസ്ഥ. ഋഗ്വേദത്തിലെ പുരുഷസൂക്തവും ഭഗവത്ഗീതയിലെ ചാതുര്‍വര്‍ണ്യം മയാസൃഷ്ടം എന്നു തുടങ്ങുന്ന പ്രഖ്യാപനവും തുടര്‍ന്നു വന്ന മനുസ്മൃതി പോലുള്ള അനവധി നീതിശാസ്ത്രഗ്രന്ഥങ്ങളും ബ്രാഹ്മണമതത്തിലെ ജാതിവ്യവസ്ഥയെ ഊട്ടിയുറപ്പിക്കുന്നു.

മറ്റു ശ്രമണമതനേതാക്കന്മാരില്‍ നിന്നു ഭിന്നമായി ജാതിക്കെതിരെ ശക്തമായ നിലപാടെടുത്തത് ബുദ്ധനാണ്. ജാതിഭേദത്തിനു വിരുദ്ധമായി ബുദ്ധന്‍ ഉപദേശിച്ചവ സര്‍വ്വപ്രാചീനമായ ‘വാസേട്ടസുത്തം’ ‘സുത്തനിപാത’ത്തിലും ‘മധ്യമനികായ’ത്തിലും കാണാം.

ബുദ്ധന്റെ
ജാതിഭേദഖണ്ഡനം

വാസിഷ്ഠന്‍, ഭാരദ്വാജന്‍ എന്ന രുണ്ടു ബ്രാഹ്മണകുമാരന്മാര്‍ തമ്മില്‍ ജന്മംകൊണ്ടോ കര്‍മ്മംകൊണ്ടോ മനുഷ്യന്‍ ശ്രേഷ്ഠനാകുന്നത് എന്ന വിഷയത്തില്‍ തര്‍ക്കം നടന്നു. ഈ തര്‍ക്കം തീര്‍ക്കുന്നതിന് ബുദ്ധന്റെ അടുക്കലെത്തിയ അവര്‍ക്ക് ഭഗവാന്‍ നല്‍കുന്ന മറുപടി ജാതിഭേദഖണ്ഡനത്തിന് ഉദാഹരണമാണ്. ഭൂമുഖത്തെ സസ്യലതാദികളെയും മൃഗാദിജന്തുക്കളെയും മറ്റും ചൂണ്ടിക്കാണിച്ച് മനുഷ്യരില്‍ ജാതിഭേദമില്ലെന്നു ബുദ്ധന്‍ സമര്‍ത്ഥിച്ചു.
” എന്നാല്‍ കര്‍മ്മമനുസരിച്ച് മനുഷ്യനു ജാതി നിശ്ച യിക്കാം എന്നു പറഞ്ഞുകൊണ്ട് കര്‍ഷകന്‍, ശില്പി, വാണിയന്‍, ചോരന്‍, യോദ്ധാവ്, രാജാവ്, ദൂതന്‍, യാജകന്‍ (യാഗം കൊണ്ടു ജീവിക്കുന്നവന്‍) എന്നിവരെല്ലാം കര്‍മ്മം കൊണ്ടാണ് തിരി ച്ചറിയുന്നതെന്നും വിശദീകരിക്കുന്നു. ആരേയും ജനനം കൊണ്ടു മാത്രം ബ്രാഹ്മണന്‍ എന്നു പറയാന്‍ പറ്റില്ല.

പ്രാണികള്‍ക്കിടയില്‍ ജന്മംകൊണ്ട് ഭേദമുണ്ട്. ചെടികള്‍ ക്കിടയിലും മരങ്ങള്‍ക്കിടയിലും ഒന്നിനൊന്നു ഭേദമുണ്ട്. കീടങ്ങളിലും പക്ഷികളിലും നാല്ക്കാലികളിലും പാമ്പുകളിലും ജലജീവികളിലും എല്ലാറ്റിലും പിറപ്പുകൊണ്ടുതന്നെ ജാതിയുടെ അടയാളം വേറെ കാണാനാകും. മനുഷ്യര്‍ക്കിടയില്‍ ഇത്തരം ജാതിഭേദ ലക്ഷണങ്ങളോന്നും ഇല്ല. മുടി, തല, കാത്, കണ്ണ്, വായ്, മൂക്ക്, ചുണ്ട്, പുരികം, കഴുത്ത്, തോള്‍, പുറം, വയര്‍, ഗോപ്യസ്ഥാനം, മൈഥുനം, കൈ, കാല്‍, നഖം, കണംകാല്‍, തുട, ആകാരം, ശബ്ദം, ഇവയിലൊന്നും മറ്റിനങ്ങള്‍ തമ്മിലുള്ളതുപോലെ വ്യത്യാസം മനുഷ്യര്‍ക്കിടയിലില്ല. മനുഷ്യര്‍ക്കിടയില്‍ അത്തരം ശാരീരിക ഭേദങ്ങളില്ല. വ്യത്യാസം പേരില്‍ അംഗീകാരത്തില്‍ മാത്രം.” എന്നു പ്രസ്താവിച്ചതിലൂടെ ജന്മംകൊണ്ട് ഒരേ ജാതിയേ ഉള്ളൂവെന്നു തെളിയിക്കുന്നു. എന്നാല്‍ കര്‍മ്മമനുസരിച്ച് മനുഷ്യനു ജാതി നിശ്ച യിക്കാം എന്നു പറഞ്ഞുകൊണ്ട് കര്‍ഷകന്‍, ശില്പി, വാണിയന്‍, ചോരന്‍, യോദ്ധാവ്, രാജാവ്, ദൂതന്‍, യാജകന്‍ (യാഗം കൊണ്ടു ജീവിക്കുന്നവന്‍) എന്നിവരെല്ലാം കര്‍മ്മം കൊണ്ടാണ് തിരി ച്ചറിയുന്നതെന്നും വിശദീകരിക്കുന്നു. ആരേയും ജനനം കൊണ്ടു മാത്രം ബ്രാഹ്മണന്‍ എന്നു പറയാന്‍ പറ്റില്ല. കുതിരകളെ ആശ്രയിച്ചു രഥം സഞ്ചരിക്കുന്നതുപോലെ ഏതു ജീവിയും കര്‍മ്മത്തെ അവലംബിച്ചു ജീവിക്കുന്നുവെന്നും ബുദ്ധന്‍ ഉപ ദേശിച്ചു.
”ജനനംകൊണ്ട് ഒരുവന്‍ ബ്രാഹ്മണനോ അബ്രാഹ്മണനോ ആകുന്നില്ല. കര്‍മ്മകൊണ്ടാണ് ബ്രാഹ്മണനാകുന്നത്. കര്‍മ്മംകൊണ്ടത്രേ അബ്രാഹ്മണനാകുന്നതും. കൃഷിക്കാരനാകുന്നതും ശില്പിയാകുന്നതും കള്ളനാകുന്നതും യോദ്ധാവാകുന്നതും യാചകനാകുന്നതും രാജാവാകുന്നതുപോലും കര്‍മ്മം കൊണ്ടാണ്. ഈ ലോകം മുഴുവന്‍ നിലനില്‍ക്കുന്നത് കര്‍മ്മംകൊണ്ടാണ്. കുതിരകളെ ആശ്രയിച്ചു രഥം സഞ്ചരിക്കുന്നതുപോലെ ഏതു ജീവിയും കര്‍മ്മത്തെ അവലംബിച്ചു ജീവിക്കുന്നു.”

മധിമനികായത്തിലെ ‘അസ്സലായനസുത്ത’ത്തില്‍ നാലു വര്‍ണ്ണങ്ങളില്‍ വെച്ച് ശ്രേഷ്ഠതയുള്ളവര്‍ ബ്രാഹ്മണരാണെന്ന വാദത്തെ ബുദ്ധന്‍ തള്ളിക്കളയുന്നു. ബുദ്ധന്‍ ശ്രാവസ്തിയില്‍ അനാഥപിണ്ഡികന്റെ ആരാമത്തില്‍ താമസിക്കുന്ന കാലത്ത് ആ ദേശത്തുള്ള ബ്രാഹ്മണര്‍ ആശ്വലായന കുമാരനെന്ന പണ്ഡിതനായ ബ്രാഹ്മണകുമാരനെ നിര്‍ബന്ധിച്ച് വര്‍ണധര്‍മ്മത്തെക്കുറിച്ചു വാദപ്രതിവാദം നടത്തുന്നതിന് പറഞ്ഞയക്കുന്നു. ബ്രാഹ്മണരൊത്ത് ബുദ്ധസന്നിധിയിലെത്തി, ബ്രാഹ്മണവര്‍ണമാണ് ശ്രേഷ്ഠം മറ്റെല്ലാ വര്‍ണങ്ങളും താഴ്ന്നതാണ്. അവര്‍ക്കു മാത്രമേ മോക്ഷം കിട്ടുകയുള്ളൂ. ബ്രഹ്മാവിന്റെ മുഖത്തുനിന്നുണ്ടായവരാണ് ബ്രഹ്മദേവന്റെ അവകാശികള്‍ എന്നിങ്ങനെ പ്രസ്താവിച്ച ആശ്വലായന്‍ അതേക്കുറിച്ച് ബുദ്ധന്റെ അഭിപ്രായം ആരായുന്നു.
വാദപ്രതിവാദ രീതിയിലാണ് ബുദ്ധന്‍ ബ്രാഹ്മണരോട് സംസാരിക്കുന്നത്. അവയുടെ ചുരുക്കം നല്‍കാം.

ബ്രാഹ്മണരുടെ പത്നികള്‍ ഋതുമതികളാകുന്നു. ഗര്‍ഭം ധരിക്കുന്നു. പ്രസവിക്കുന്നു. സന്താനങ്ങള്‍ക്കു മുല കൊടുക്കുന്നു. അങ്ങനെ ബ്രാഹ്മണസന്താനങ്ങളും മറ്റു വര്‍ണ്ണങ്ങളോടൊപ്പം മാതൃകുക്ഷിയില്‍ നിന്നു തന്നെ ജനിക്കുന്നു. അപ്പോള്‍ ബ്രാഹ്മണര്‍ ബ്രഹ്മദേവന്റെ മുഖത്തുനിന്നു ജനിച്ചവരാണെങ്കില്‍ ഇത് ആശ്ചര്യമല്ലെ? അതിര്‍ത്തിദേശങ്ങളായ യൗനം, കാംബോജം എന്നിവിടങ്ങളില്‍ ആര്യന്മാര്‍ ദാസന്മാര്‍ എന്ന രണ്ടു വര്‍ണങ്ങള്‍ ഉണ്ടെന്നും ചിലപ്പോള്‍ ആര്യന്മാര്‍ ദാസന്മാരും ചിലപ്പോള്‍ ദാസന്മാര്‍ ആര്യന്മാരും ആയിത്തീരുമെന്നു കേട്ടിട്ടില്ലേ? പിന്നെ ബ്രാഹ്മണര്‍ ബ്രഹ്മദേവന്റെ മുഖത്തുനിന്നു ജനിച്ചുവെന്നും എല്ലാ വര്‍ണങ്ങളില്‍നിന്നും ശ്രേഷ്ഠന്മാരാണെന്നും ഉള്ളതിനു പ്രമാണമെന്ത്? ഏതു വര്‍ണത്തില്‍ പെട്ടവരായാലും പാപകര്‍മ്മ ങ്ങള്‍ ചെയ്താല്‍ നരകത്തില്‍ പോകുമെന്നും നാലുവര്‍ണങ്ങള്‍ക്കും മൈത്രീഭാവേനെ ജീവിക്കാന്‍ കഴിയുമെന്നും ആശ്വലായനന്‍ സമ്മതിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ബ്രാഹ്മണവര്‍ണം ശ്രേഷ്ഠവും മറ്റു വര്‍ണങ്ങള്‍ നികൃഷ്ടവുമാണെന്നു പറയുന്നതിന്റെ അര്‍ത്ഥമെന്ത് എന്ന ബുദ്ധന്റെ ചോദ്യത്തിന് അങ്ങ് എന്ത് തന്നെ പറഞ്ഞാലും ബ്രാഹ്മണര്‍ തങ്ങള്‍ ശ്രേഷ്ഠരെന്നും അന്യവര്‍ണങ്ങള്‍ നികൃഷ്ടരെന്നും തന്നെ വിചാരിക്കുന്നു എന്നായിരുന്നു മറുപടി. വര്‍ണ്ണവിഭജനത്തോടുള്ള ബ്രാഹ്മണാധീശതയുടെ സ്വഭാവമാണിത് കാണിക്കുന്നത്.

ഏതു വര്‍ണത്തില്‍പെട്ട മനുഷ്യനും ഉത്തമരോ അധമരോ ആയ ഏതു തടികൊണ്ടുള്ള ഉത്തരാരണി ഏതു സ്ഥലത്തുവെച്ച് ഉരച്ച് അഗ്‌നിയുണ്ടാക്കിയാലും അഗ്‌നിക്ക് ഉത്തമ-അധമ ഭേദങ്ങളു ണ്ടായിരിക്കയില്ല. എല്ലാം ഒരുപോലെ ഉജ്വലവും ഭാസുരവു മായിരിക്കും. ബ്രാഹ്മണ ക്ഷത്രിയ വിഭാഗങ്ങളില്‍ സ്ത്രീപുരുഷന്മാര്‍ ദമ്പതികളായാല്‍ ജനിക്കുന്ന സന്താനങ്ങള്‍ മാതാപിതാക്കളെ പ്പോലെ മനുഷ്യനായി തന്നെ ഇരിക്കും. എന്നിങ്ങനെയുള്ള ദീര്‍ഘമായ സംവാദത്തിനൊടുവില്‍ നേരത്തെ ഭാരദ്വാജനും വാസിഷ്ഠനും എന്ന പോലെ ആശ്വലായനനും വിനീതനായി ബുദ്ധന്റെ ഉപാസകനായി മാറുന്നു.
ശ്രാവസ്തിയില്‍ ജേതവനത്തില്‍ താമസിക്കുന്ന കാലത്ത് ഏസുകാരി എന്ന ബ്രാഹ്മണന്‍ വന്ന് നാലു വര്‍ണ്ണങ്ങളുടെ പരിചര്യാവൃത്തികളെക്കുറിച്ചു പറഞ്ഞശേഷം മറ്റു വര്‍ണ്ണ ങ്ങളി ലുള്ളവര്‍ ബ്രാഹ്മണരെ എന്തിനു പരിചരിക്കണം? പരിചര്യ വിധിയെപ്പറ്റി അങ്ങയുടെ അഭിപ്രായമെന്ത്? എന്ന ചോദ്യത്തിന് ബ്രാഹ്മണര്‍ ഇങ്ങനെ പറയുന്നത് മറ്റു വര്‍ണക്കാര്‍ സമ്മതി ക്കുന്നുണ്ടോ? ഈ പരിപചര്യ നിര്‍ണ്ണയിക്കുന്നിതന് മറ്റുള്ളവര്‍ ബ്രാഹ്മണര്‍ക്ക് അധികാരം കൊടുത്തിട്ടുണ്ടോ എന്നുമുള്ള മറു ചോദ്യങ്ങളാണ് ബുദ്ധനില്‍ നിന്നു വന്നത്. അതുപോലെ നാലു വര്‍ണങ്ങളും കൈകാര്യം ചെയ്യുന്ന നാലു ധനങ്ങളെ പറ്റിയുള്ള ബ്രാഹ്മണരുടെ ചിട്ടകളെക്കുറിച്ചുള്ള ചോദ്യത്തിന് ഇങ്ങനെ നിയമം ഉണ്ടാക്കാന്‍ ബ്രാഹ്മണരെ മറ്റു ജാതികള്‍ അധികാര പ്പെടുത്തി യിട്ടുണ്ടോ എന്നായിരുന്നു ബുദ്ധന്റെ മറുചോദ്യം. രണ്ടിനും ഇല്ല എന്ന പ്രതികരണമാണ് ഏസുകാരി ബ്രാഹ്മണനില്‍നിന്നു വന്നത്. മാനവ ധര്‍മ്മശാസ്ത്രങ്ങളെന്നും പരിപാവനങ്ങളെന്നും വിശേഷിപ്പിക്കുന്ന സ്മൃതികളെല്ലാം ബ്രാഹ്മണര്‍ തന്നെ ഉണ്ടാക്കി നിര്‍ബന്ധിച്ചു നടപ്പിലാക്കാന്‍ ശ്രമിച്ചവയാണെന്നും ബുദ്ധന്റെ കാലത്ത് ബ്രാഹ്മണരുടെ അധീശതക്കു മങ്ങലേറ്റുവെന്നും ഇതിലൂടെ മനസ്സിലാക്കാം.

ബുദ്ധന്റെ പരിനിര്‍വാണത്തിനു ശേഷവും മുഖ്യ ശിഷ്യന്മാര്‍ ചാതുര്‍വര്‍ണ്യത്തോട് ഇതേ നിലപാടു തന്നെ സ്വീകരിച്ചു. ബുദ്ധശിഷ്യനായ മഹാകച്ചനും മഥുരയിലെ രാജാവായ അവന്തിപുത്രനും തമ്മില്‍ വര്‍ണത്തെക്കുറിച്ചുള്ള സംഭാഷണം മഞ്ജിമനികായത്തിലെ മധുരസുത്തത്തില്‍ നിന്ന് ധര്‍മ്മാനന്ദ കൊസാംബി ഉദ്ധരിക്കുന്നുണ്ട്. ഏതു വര്‍ണത്തില്‍പെട്ടയാളാകട്ടെ ധനധാന്യങ്ങള്‍കൊണ്ടു സമ്പന്നനെങ്കില്‍ മറ്റുള്ളവര്‍ പരിചരിക്കും. ഏതു വര്‍ണത്തില്‍ പെട്ടയാളായാലും പ്രാണഹാനി മുതലായ പാപകര്‍മ്മങ്ങള്‍ ചെയ്താല്‍ ദുര്‍ഗതി പ്രാപിക്കും. നാലു വര്‍ണത്തിലും പെട്ട ആരെങ്കിലും ഒരാള്‍ കൊള്ള, കവര്‍ച്ച, വ്യഭിചാരം തുടങ്ങിയ കുറ്റങ്ങള്‍ ചെയ്താല്‍ ജാതി നോക്കാതെ ശിക്ഷിക്കും. ഏതു വര്‍ണത്തില്‍ നിന്നായാലും ഒരുവന്‍ പരിവ്രാജകനായി സദാചാരങ്ങള്‍ പരിപാലിക്കയാണെങ്കില്‍ അയാളെ വന്ദിക്കും. എന്നിങ്ങനെ തുടരുന്ന ഈ സംഭാഷണത്തില്‍ നാലു വര്‍ണങ്ങളും തമ്മില്‍ പ്രവൃത്തിയില്‍ വ്യത്യാസമുണ്ടെങ്കിലും അവകാശങ്ങളും പ്രീതിയും നിയമവും തുല്യമായിരുന്നെന്നു മനസ്സിലാക്കാം.

ശ്രമണന്മാരായി ജീവിക്കുന്നവര്‍ക്കിടയിലും ബുദ്ധമതാനുയായികള്‍ക്കിടയിലും ബുദ്ധമതം സ്വീകരിച്ച രാജാക്കന്മാരുടെ ഭരണനിര്‍വ്വഹണത്തിലും ജാതിഭേദം ഇല്ലായിരുന്നു. ശ്വപാകന്‍ എന്ന ചണ്ഡാലനും സുനീതന്‍ എന്ന തോട്ടിജാതിക്കാരനും അതുപോലെ തീണ്ടലുണ്ടെന്നു പരിഗണിക്കപ്പെട്ടിരുന്ന ജാതിക്കാരും ഭിക്ഷുസംഘത്തില്‍ ചേര്‍ന്നിരുന്നു. ബുദ്ധന്‍ തന്നെ ഒരിക്കല്‍ പറഞ്ഞു: ”ഭിക്ഷുക്കളെ ഗംഗ, യമുന, അചിരവതി, സരഭൂ (സരയൂ) എന്നീ മഹാനദികള്‍ മഹാസമുദ്രത്തില്‍ ചേരുമ്പോള്‍ അവയുടെ പ്രത്യേക നാമങ്ങള്‍ നശിച്ച്, മഹാസമുദ്രമെന്നു പേരു കിട്ടുന്നതുപോലെ നാലു വര്‍ണ്ണങ്ങളിലും പെട്ടവര്‍ സംഘത്തില്‍ ചേരുമ്പോള്‍ അവരുടെ പൂര്‍വ്വനാമങ്ങള്‍ പോയി, ‘ശാക്യപുത്രീയ ശ്രമണര്‍’ എന്ന ഒരൊറ്റ നാമത്തില്‍ അറിയപ്പെടുന്നു.” (ഉദാന 5-5, അങ്കുത്തര നികായത്തിലെ അട്ടക നിപാതം)
വര്‍ണ്ണങ്ങള്‍, ജാതികള്‍ ഇവ സമൂഹത്തിലെ യാഥാര്‍ത്ഥ്യമായിരുന്നുവെന്നും മനുഷ്യര്‍ക്കിടയിലെ ഉച്ചനീചത്വങ്ങളെ ബുദ്ധനും സംഘവും അനുയായികളായ രാജാക്കന്മാരും ശക്തി യുക്തം എതിര്‍ത്തിരുന്നുവെന്നും മനസിലാക്കാം. വിവാഹ കാലത്തില്‍ ജാതിയെപ്പറ്റി ആലോചിക്കാമെന്നും ധാര്‍മ്മികമായി ജാതിയല്ല ഗുണമാണ് നോക്കേണ്ടതെന്നും അശോകചക്രവര്‍ത്തി ഒരു സംഭാഷണവേളയില്‍ വെളിപ്പെടുത്തുന്നുണ്ട്. കാരണം ഗുണങ്ങള്‍ ജാതിയെ ആശ്രയിച്ചിരിക്കുന്നില്ല എന്നതു തന്നെ. പ്രധാനപ്പെട്ട മറ്റൊരു സംഗതി ജൈനസംഘം ജാതിവ്യവസ്ഥ അംഗീകരിച്ചിരുന്നു എന്നുള്ളതാണ്. ചന്ദ്രഗുപ്തന്റെ ഗുരുവായിരുന്നെന്നു വിശ്വസിക്കുന്ന ജൈനസന്യാസിയുടെ ആചാരാംഗ സൂത്രത്തിന്റെ നിരുക്തിയില്‍ ജാതി വ്യവസ്ഥയെ അംഗീകരി ക്കുന്നുണ്ട്. നാലു വര്‍ണങ്ങളുടെ പരസ്പര സംയോഗത്തില്‍ നിന്ന് പതിനാറു വര്‍ണങ്ങള്‍ ഉണ്ടാകുന്നതിനെക്കുറിച്ച് ഇതില്‍ പ്രതിപാദിച്ചിട്ടുണ്ട്. രണ്ടാമത്തെ വര്‍ണം ജാതിയാണ്. പിന്നീട് മനുസ്മൃതിയില്‍ വിവരിക്കുന്ന അനുലോമ പ്രതിലോമ ജാതികളുടെ തരംതിരിക്കല്‍ ഇവിടെ തുടങ്ങിയതായി കാണാം. വര്‍ണ്ണങ്ങള്‍ തമ്മില്‍ നിര്‍ബാധം നടന്നിരുന്ന സങ്കരങ്ങളുടെ നിയമവ്യവസ്ഥ കൂടിയാണിതെന്നു കാണാം.

ബുദ്ധസംഭാഷണങ്ങളടങ്ങിയ വാസിഷ്ഠസുത്തവും, മധ്യമനികായത്തിലെ സുത്തങ്ങളും പരിശോധിച്ചശേഷം ധര്‍മ്മാനന്ദ കൊസാംബി എത്തിച്ചേര്‍ന്ന നിഗമനം ഇതാണ്.
”മേലുദ്ധരിച്ച നാലു സുത്തങ്ങളില്‍ ആദ്യത്തേതായ വാസിഷ്ഠസുത്തത്തില്‍ ജാതിഭേദം നൈസര്‍ഗ്ഗികമല്ലെന്ന് ബുദ്ധഭഗവാന്‍ സ്പഷ്ടമായി കാണിച്ചുകൊടുത്തിരിക്കുന്നു. രണ്ടാമത്തേതായ അസ്സലായനസുത്തത്തില്‍, ബ്രാഹ്മണര്‍ ബ്രഹ്മദേവന്റെ മുഖത്തുനിന്നും ജനിച്ചു എന്ന കല്പനയെ ഖണ്ഡിച്ചതായി കാണുന്നു. മൂന്നാമത്തേതായ ഏസുകാരിസുത്തത്തില്‍ ബ്രാഹ്മണര്‍ക്ക് മറ്റു വര്‍ണങ്ങളുടെ ധര്‍മ്മാധര്‍മ്മങ്ങളെ നിര്‍ണയിക്കാനധികാരമില്ലെന്നു തെളിയിച്ചിരിക്കുന്നു. നാലാമത്തേതായി മധുരസുത്തത്തില്‍ ധനശാസ്ത്രം, ധര്‍മശാസ്ത്രം മുതലായ ഏതു വീക്ഷണകോണിലൂടെ പരിശോധിച്ചാലും ജാതി വ്യവസ്ഥ നിരര്‍ത്ഥകമാണെന്ന് മഹാകാത്യായനന്‍ സ്ഥാപിച്ചിരിക്കുന്നു. ഈ സുത്തങ്ങളെല്ലാം നല്ലപോലെ ആലോചിച്ചുനോക്കുന്നതായാല്‍ ബുദ്ധനോ അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ക്കോ ജാതിവ്യവസ്ഥ തീരെ സമ്മതമല്ലായിരുന്നുവെന്നും അത് നശിപ്പിക്കാന്‍ അവര്‍ വളരെ പ്രയത്‌നിച്ചുവെന്നും കാണാവുന്നതാണ്.”
പക്ഷെ, നൂറ്റാണ്ടുകളിലൂടെ നടത്തിയ നിരന്തരപ്രയത്‌നംകൊണ്ട് ബ്രാഹ്മണമതത്തിനു ശ്രമണമതങ്ങളെ ഇല്ലാതാക്കാന്‍ കഴിഞ്ഞുവെന്നത് ചരിത്രയാഥാര്‍ത്ഥ്യമെങ്കിലും ആ ബുദ്ധ-ജൈനമതങ്ങള്‍ അവശേഷിപ്പിച്ച മൂല്യസംഹിതകളോ അടയാളങ്ങളോ നശിപ്പിക്കാന്‍ സാധിച്ചില്ല. ജീവിതവ്യവഹാരത്തിന്റെ വിവിധ തട്ടുകളില്‍ അതിന്റെ സ്വാധീനം കാണാം. ജാതിവിരുദ്ധമായ ആശയസംസ്‌കാരങ്ങളിലും പ്രതിരോധങ്ങളിലും ബുദ്ധമതത്തിന്റെ ആശയങ്ങള്‍ കടന്നുവരുന്നത് പ്രത്യക്ഷ തെളിവാണ്.
ആ കാലത്തു തന്നെ ഇന്ത്യയില്‍ കുടിയേറിയ ഗ്രീക്കുകാര്‍, ഹൂണന്മാര്‍, മാളവന്മാര്‍, ഗൂര്‍ജരന്മാര്‍ തുടങ്ങിയ പരദേശക്കാര്‍ക്ക് ബുദ്ധ – ജൈന മതങ്ങളിലെക്കും പിന്നീട് ഹിന്ദുമതത്തിലേയും കുടിയേറ്റാന്‍ വഴിയൊരുക്കിയതും, സങ്കരത്തിനു വലിയ തടസ്സങ്ങളുണ്ടായിരുന്നില്ല എന്നതുകൊണ്ടാകണം നേരത്തെ സൂചിപ്പിച്ചതുപോലെ മൗര്യസാമ്രാജ്യത്തിന്റെ തകര്‍ച്ചയോടെ, നിയന്ത്രണങ്ങളില്‍ പെട്ടു വലഞ്ഞിരുന്ന ബ്രാഹ്മണമതത്തിനു പടര്‍ന്നു വ്യാപിക്കാന്‍ അവസരമൊരുങ്ങി. തുടര്‍ന്നു വന്ന സുംഗരാജവംശവും ഗുപ്തസാമ്രാജ്യവും അതിന് അനുകൂലമായി തീരുകയും ചെയ്തു. വര്‍ണ്ണ-ജാതിവ്യവസ്ഥ സമൂഹത്തിലും രാജനീതിയിലും പാലിക്കപ്പെടേണ്ടതായി തീര്‍ന്നു. ജനങ്ങള്‍ ക്കിടയില്‍ വികസിച്ചുകൊണ്ടിരുന്ന ഉല്പാദന പ്രവര്‍ത്തനങ്ങള്‍ക്ക് ഈ വേര്‍തിരിവുകള്‍ സഹായകരമായി. അല്ലെങ്കില്‍ മേലെത്തട്ടില്‍ നിന്നും ഈ വര്‍ണ്ണ-ജാതി വ്യവസ്ഥ പാലിക്കുന്നതിനാവശ്യമായ ധര്‍മ്മശാസനം, രാജനീതി, പുരാണ, ഐതിഹ്യ പ്രചാരണം തുടങ്ങിയ വിവിധ തുറകളിലൂടെ ഇത് സമൂഹബോധത്തിന്റെ ഭാഗമായി മാറി. ദക്ഷിണേഷ്യയുടെ ഭൂരിഭാഗം ദേശത്തു വ്യാപി ച്ചിരുന്ന മൗര്യസാമ്രാജ്യത്തിന്റെ അതിര്‍ത്തി അകത്ത് ബ്രാഹ്മണമതം പ്രചരിച്ചു. പതഞ്ജലി മ്ലേച്ഛദേശമെന്നു വിശേഷിപ്പിച്ച ദേശങ്ങളടക്കം ചേര്‍ത്ത് ആര്യാവര്‍ത്തം വികസിക്കുന്ന കാഴ്ചയാണ് മനുസ്മൃതി യില്‍ നാം കണ്ടത്. ബ്രാഹ്മണസംസ്‌കാരത്തിന്റെയും ജാതി വ്യവസ്ഥയുടെ ജൈത്രയാത്ര തുടങ്ങുന്നത് ഈ കാലഘട്ടത്തി ലാണ്. ജാതിവ്യവസ്ഥയെ വെല്ലുവിളിച്ച ഭക്തികാലഘട്ടത്തെ മാറ്റി നിര്‍ത്തിയാല്‍ ബ്രിട്ടീഷു ഭാരണകാലത്തു രൂപംകൊണ്ട ജാതിവിരുദ്ധ പ്രസ്ഥാനങ്ങളുടെ കാലംവരെ ജാതിവ്യവസ്ഥ അജയ്യമായി നില കൊള്ളുകയും ചെയ്തു. ഇന്ത്യയില്‍ നന്നു ഏഷ്യയുടെ മറ്റു ദേശങ്ങളിലേക്കു കടന്ന ബുദ്ധദര്‍ശനങ്ങളുടെ പ്രസക്തിയും പ്രചാരണവും ഇന്ത്യയില്‍ ശക്തമായത് അംബേദ്ക്കറുടെ ജാതിവിരുദ്ധ പോരാട്ടങ്ങളിലൂടെയാണ്. ബ്രാഹ്മണമത വക്താക്കള്‍ നശിപ്പിക്കുകയോ ഗൂഢമാക്കി വെയ്ക്കുകയോ ചെയ്ത ബുദ്ധമത തത്ത്വങ്ങൾ, ഗ്രന്ഥങ്ങൾ എന്നിവ ലഭ്യമാകുന്നതും ഇക്കാലത്താണ്. സനാതന ധർമ്മത്തിൻ്റെ മറെറാരു വായന ഇതിലൂടെ സാധ്യമാവുകയും ചെയ്തു.
ഉപനിഷദ് പ്രോക്തമായ ഭാരതീയാര്‍ഷ സനാതനസംസ്‌കാരത്തെ പുതുക്കി പുനഃസ്ഥാപനം ചെയ്യുകയാണു ബുദ്ധന്‍ ചെയ്തതെന്ന് ഈ ആശയത്തെ മുന്‍നിര്‍ത്തി പ്രൊഫ. ബാലരാമപ്പണിക്കര്‍ അഭിപ്രായപ്പെടുന്നു.
‘ഭിക്ഷുക്കളേ, പുരാതനകാലങ്ങളില്‍ നമ്മുടെ പ്രബുദ്ധന്മാരായ പൂര്‍വ്വികന്മാര്‍ പിന്‍തുടര്‍ന്നുവന്ന ആ സനാതനധര്‍മ്മം തന്നെയാണ് ഞാന്‍ അംഗീകരിച്ചിട്ടുള്ളത്. ആ ധര്‍മ്മമാര്‍ഗ്ഗത്തില്‍ക്കൂടിതന്നെ ഞാന്‍ സഞ്ചരിക്കുകയും അവയെ പൂര്‍ണ്ണമായി സാക്ഷാത്ക്കരിക്കുകയും ചെയ്തിരിക്കുന്നു. ആ ധര്‍മ്മം തന്നെയാണ് ഞാന്‍ ഭിക്ഷുക്കള്‍ക്കും, ഭിക്ഷുണിമാര്‍ക്കും മറ്റു സ്ത്രീപുരുഷന്മാര്‍ക്കും ഉപദേശിച്ചിട്ടുള്ളത്. സാര്‍വത്രികമായ അംഗീകാരം ലഭിച്ചിട്ടുള്ളതും മനുഷ്യര്‍ക്കും ദേവന്മാര്‍ക്കും ഒരുപോലെ ഗുണകരവുമായ ആ ബ്രഹ്മചര്യാവ്രതം എനിക്കും അഭിമതമാണ്’ എന്നിങ്ങനെ സംയുക്തനികായത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ബുദ്ധവചനം ഈ വസ്തുതയെ ദൃഢീകരിക്കുകയാണ് ചെയ്യുന്നത്.

ശുദ്ധമായ ഹിന്ദുമതം എന്ന് ഇതിനെ വിശേഷിപ്പിക്കുന്നു. പൗരോഹിത്യത്തിനും അന്ധവിശ്വാസത്തിനും അജ്ഞാനവി ജ്രംഭിതങ്ങളായ അനാചാരങ്ങള്‍ക്കും ജാതിവ്യവസ്ഥയ്ക്കും എതിരായി പൊരുതുകയാണ് ബുദ്ധന്‍ ചെയ്ത്. പുരാതന ഭാരതീയരുടെ വിശ്വാസങ്ങളും ചിന്താപ്രകാരങ്ങളും ധര്‍മ്മസംഹിതകളുമാണ് അദ്ദേഹം എടുത്തുകാട്ടിയത്.
‘ ധര്‍മ്മപദത്തിലൂടെയുള്ള സൂക്ഷ്മസഞ്ചാരത്തില്‍ മനസ്സിലാക്കാവുന്ന സത്യം – അവസാന അദ്ധ്യായത്തിലെ ബ്രാഹ്മണ നിര്‍വചനം വരെ കണക്കിലെടുത്ത് – ശ്രീബുദ്ധന്‍ സ്വാര്‍ത്ഥ തല്പരന്മാരും വര്‍ണ്ണവ്യവസ്ഥാവാദികളുമായ പുരോഹിതന്മാര്‍ തേച്ച കരി തുടച്ച് കളഞ്ഞു് യഥാര്‍ത്ഥ ഭാരതീയധര്‍മ്മം എന്തെന്ന് കാണിക്കുക മാത്രമാണ് ചെയ്തതെന്നാണ്.
ഗീതാഗോവിന്ദത്തില്‍ ജയദേവകവി ബുദ്ധനെ സ്മരിക്കുന്നുണ്ട്.
‘നിന്ദസി യജ്ഞവിധേരഹ ശ്രുതിജാതം
സദയഹൃദയദര്‍ശിത പശുഘാതം
കേശവധൃത ബുദ്ധശരീര
ജയജഗദീശ ഹരേ’
മദ്യമാംസാക്തരായ ഒരു കൂട്ടം ആളുകള്‍ ജന്തുഹിംസ നടത്തുവാന്‍ പ്രമാണമാക്കി എഴുതി വേദഭാഗത്തിന് അപ്രമാണ്യം കല്പിക്കുവാനും അത്തരം ക്രൂരകര്‍മ്മങ്ങളെ ഇങ്ങിനി വരാത്തവണ്ണം തടഞ്ഞു നിര്‍ത്തുവാനുമായി ബുദ്ധനായി അവതരിച്ച അല്ലയോ വിഷ്‌ണോ, അങ്ങ് സര്‍വ്വോത്കര്‍ഷേണ വര്‍ത്തിച്ചാലും എന്നുള്ള ഈ കീര്‍ത്തനത്തില്‍ ബുദ്ധന്‍ നിഷേധിക്കുന്നത് സര്‍വ്വാനന്ദപ്രദങ്ങളായ സധര്‍മ്മങ്ങളെ പ്രകാശിപ്പിച്ച വേദത്തെയല്ല മറിച്ച് ജന്തുഹിംസാ പ്രമാണങ്ങളും പുരോഹിതകല്പിതങ്ങളുമായ വേദഭാഗങ്ങളെയാണ് നിന്ദിച്ചത് എന്നും ജയദേവകവി വിശ്വസിക്കുന്നു.
ഇങ്ങനെ സനാതനധര്‍മ്മമെന്തെന്ന് വിശദീകരിക്കുകയും ധര്‍മ്മരക്ഷണത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്ത ബുദ്ധനോടും അനുയായികളോടും യാതൊരു കരുണയുമില്ലാതെയാണ് പുരോഹിതവര്‍ഗം പെരുമാറിയത് എന്നത് ഇന്ത്യ ചരിത്രത്തിലെ ഇരുളടഞ്ഞ അധ്യായമാണ്.

(അവസാനിച്ചു)
@9995431033

Author

Scroll to top
Close
Browse Categories