പ്രകൃതിയില്‍ കാണുന്നതെല്ലാം സത്യം, ക്ഷണികം

”നിര്‍വാണം പ്രാപിച്ച ഒരാള്‍ നിഷ്‌ക്രിയനായ ഒരാളല്ല, അനുദിന കര്‍മ്മങ്ങളില്‍ വ്യാപൃതനായിരിക്കുന്ന ധ്യാനി തന്നെയായിരിക്കും.” ബുദ്ധന്‍ സ്വജീവിതംകൊണ്ട് ഇത് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. നിര്‍വാണം ആനന്ദത്തിന്റെ ദുര്‍ഗ്രഹവും അതേസമയംതന്നെ ആകര്‍ഷകവുമായ ഒരു അവസ്ഥയാണ്.

അനിത്യം, അനാത്മാ, ദുഃഖം ഇവയിലാണ് ബുദ്ധദര്‍ശനത്തിന്റെ അടിസ്ഥാനം നിലനില്‍ക്കുന്നത്. ഭാരതീയദര്‍ശനങ്ങളില്‍ പരിചിതമാണ് അനിത്യതാസിദ്ധാന്തം. ബ്രഹ്മം സത്യം, ജഗത് മിഥ്യ എന്നതാണ് വേദാന്തത്തിന്റെ കാതല്‍. പ്രകൃതിയില്‍ കാണുന്നതെല്ലാം അസത്യമാണെന്നും മായയാണെന്നുമാണ് അവര്‍ സിദ്ധാന്തിക്കുന്നത്. എന്നാല്‍ ഇതില്‍നിന്നു വ്യത്യസ്തമാണ് ബുദ്ധദര്‍ശനം.

”ബുദ്ധദര്‍ശനത്തില്‍ പറയുന്നത് പ്രകൃതിയില്‍ കാണുന്നതെല്ലാം സത്യം തന്നെയാണ്. എന്നാല്‍ അവയെല്ലാം ക്ഷണികമാണെന്നാണ്. ബുദ്ധദര്‍ശനത്തില്‍ മാറ്റങ്ങള്‍ കൂടാതെ നിത്യമായി നില്ക്കുന്ന പദാര്‍ത്ഥങ്ങള്‍ ഇല്ല. മാത്രമല്ല ഒരു പദാര്‍ത്ഥവും തുടര്‍ച്ചയായി രണ്ടു നിമിഷങ്ങള്‍ കൂടുതല്‍ നില്‍ക്കുന്നില്ല. ഓരോ ക്ഷണത്തിലും പദാര്‍ത്ഥങ്ങള്‍ നശിക്കുന്നു. മിച്ചമായി യാതൊന്നും അവശേഷിക്കാതെയാണ് എല്ലാം നശിക്കുന്നത്. ഇത്തരത്തിലുള്ള നാശത്തിന് ബൗദ്ധദാര്‍ശനികന്മാര്‍ പറയുന്ന പേര് നിരന്വയനാശം എന്നാണ്.”

ഒഴുകിക്കൊണ്ടിരിക്കുന്ന നദിയും കത്തിക്കൊണ്ടിരിക്കുന്ന ദീപവും ഉദാഹരണമായി പറയുന്നു. ഒഴുകികൊണ്ടിരിക്കുന്ന നദിയില്‍ രണ്ടു പ്രാവശ്യം കുളിക്കാനാവില്ല. കാരണം നദി ഒഴുകിക്കൊണ്ടിരിക്കുകയാണ്. ജലതുള്ളികള്‍ അനുക്ഷണം മാറിക്കൊണ്ടിരിക്കുന്നു. കത്തിയെരിയുന്ന ഒരു തിരിനാളത്തില്‍ നിന്നു വരുന്ന പ്രകാശത്തിന്റെ കാര്യത്തിലും ഈ തത്വം ബാധകമാണ്. ഓരോ നിമിഷവും പുതു ജ്വാലകളാണ് പുറപ്പെട്ടു വരുന്നത്. ബുദ്ധന്‍ അവതരിപ്പിച്ച അനിത്യതാസിദ്ധാന്തം പില്ക്കാലത്ത് നാഗാര്‍ജ്ജുന പ്രഭൃതികള്‍ വികസിപ്പിച്ചതാണ് ക്ഷണികവാദമെന്ന പേരില്‍ അറിയപ്പെടുന്നത്.
അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ഘടകങ്ങളുടെ സാദൃശ്യംകൊണ്ടാണ് നദിയും ദീപവുമെല്ലാം അഖണ്ഡവും അവികലവുമെന്നു തോന്നിക്കുന്നത്. യഥാര്‍ത്ഥത്തില്‍ രൂപം (മഹാഭുതങ്ങള്‍), വേദനം (സുഖദുഃഖാനുഭവങ്ങള്‍), സംജ്ഞ (ബോധം), സംസ്‌കാരം, വിജ്ഞാനം (ചേതന) ഈ പഞ്ചസ്‌കന്ധങ്ങളോരോന്നും ക്ഷണികമാണ്. പ്രപഞ്ചത്തിന്റെ മൗലികഘടകങ്ങളെ നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്കാണ് ബുദ്ധദര്‍ശനപ്രകാരം പഞ്ചസ്‌കന്ദങ്ങള്‍ക്കുള്ളത്.
പൃഥ്വി, ജലം, അഗ്നി, വായു എന്നിവയാണ് മഹാഭുതങ്ങള്‍.

ഭൗതികലോകത്തിന്റെയും സര്‍വ്വചരാചരങ്ങളുടെയും അടിത്തറ ഇവയാണ്. ഈ ഘടകങ്ങള്‍ നിത്യമോ, സ്ഥിരമോ, ശാശ്വതമോ അല്ല അവ അനിത്യവും അസ്ഥിരവും നശ്വരവുമാണ്. ഇതാണ് ക്ഷണികവാദത്തിന്റെ സാരം.
ഭൗതികമോ ആധ്യാത്മികമോ ആയ യാതൊന്നിനും ശാശ്വതത്വമില്ലെങ്കില്‍ പിന്നെ അനശ്വരമായ ഒരാത്മവിനെപ്പറ്റിയുള്ള സങ്കല്പത്തിന് സ്ഥാനമെവിടെ എന്ന് ബുദ്ധന്‍ മധ്യമ നികായത്തില്‍ ചോദിക്കുന്നുണ്ട്. നിത്യവും ശാശ്വതവുമായ ആത്മാവിനെ പറ്റിയുള്ള സങ്കല്പം മൂഢന്മാരുടെ അന്ധവിശ്വാസം മാത്രമാണ്.
ആത്മാവ് ശാശ്വതമാണെന്ന വാദഗതി പ്രചരിച്ചിരുന്ന കാലത്താണ് ബുദ്ധന്‍ തന്റെ തത്വം അവതരിപ്പിച്ചത്. അജ്ഞാനവും വ്യാമോഹവും കൊണ്ടാണ് മനുഷ്യര്‍ ആത്മാവില്‍ വിശ്വസിക്കുന്നത്. സ്വര്‍ഗസുഖാഭിലാഷമാണ് അതിലൊന്ന്. ജനങ്ങള്‍ക്കിടയില്‍ ഭോഗമാര്‍ഗ്ഗവും തപോമാര്‍ഗ്ഗവും ഉണ്ടായത് ഈ ആത്മതത്വത്തില്‍ വിശ്വസിച്ചതുകൊണ്ടാണ്. ഭോഗമാര്‍ഗ്ഗത്തിനും തപോമാര്‍ഗ്ഗത്തിനും ഇടയിലുള്ള അഷ്ടാംഗമാര്‍ഗ്ഗമാണ് ശരിയെന്നു നിശ്ചയിച്ച ബുദ്ധന്‍ ആത്മവാദത്തെ തിരസ്‌കരിച്ചു.

”ഈ ലോകത്തിലുള്ളതെന്തും ഹേതുഫലം എന്നതിനാലുളവാകുന്നതാണ്. നല്ല ഹേതു നല്ല ഫലമുളവാക്കുന്നു. ചീത്ത ഹേതു ചീത്ത ഫലവും. നമ്മുടെ കര്‍മ്മങ്ങളാണ് നമ്മുടെ ജീവിതത്തിനും പുനര്‍ജ്ജന്മങ്ങള്‍ക്കും ഹേതുവായി ഭവിക്കുന്നത്. നമുക്കു നമ്മുടെ ഹേതുഫലങ്ങളെ നിയന്ത്രിക്കുവാന്‍ കഴിയും. ഈ ഹേതു -ഫല നൈരന്തര്യത്തില്‍ സ്ഥായിയായ ഒരാത്മാവിന്റെയോ അദൃശ്യമായ, പ്രപഞ്ചാതീതമായ ഒരു ശക്തിയുടെയോ ആവശ്യം വരുന്നില്ല.”
ജീവിതത്തിന്റെ ഗതിവിഗതികളെല്ലാം ആത്മാവിന്റെ സഹായമില്ലാതെയാണ് നടക്കുന്നതെന്നും ഒരാളുടെ വിധി നിര്‍ണ്ണയിക്കുന്നത് അയാളുടെ കര്‍മ്മങ്ങളാണെന്നുമാണ് ബുദ്ധതത്വം.

ബുദ്ധമതത്തിന്റെ ദര്‍ശനപ്രകാരം ആത്യന്തികലക്ഷ്യം നിര്‍വാണ പദപ്രാപ്തിയാണ്. നിര്‍വാണം ആനന്ദത്തിന്റെ ദുര്‍ഗ്രഹവും അതേസമയംതന്നെ ആകര്‍ഷകവുമായ ഒരവസ്ഥയാണ്. ‘വാണ’ എന്നാല്‍ തൃഷ്ണയും ‘നി’ എന്നാല്‍ ഇല്ല എന്നുമാണ് അര്‍ത്ഥമാക്കുന്നത്. നിര്‍വാണ എന്നാല്‍ തൃഷ്ണയില്‍ നിന്നും മോചനം ലഭിച്ച ആള്‍ എന്നാണ് അര്‍ത്ഥം. അഷ്ടാംഗമാര്‍ഗ്ഗം അനുഷ്ഠിക്കുന്നവന്‍ പ്രാപിക്കുന്ന അവസ്ഥയാണ് നിര്‍വാണം.

ബുദ്ധമതത്തിന്റെ ദര്‍ശനപ്രകാരം ആത്യന്തികലക്ഷ്യം നിര്‍വാണ പദപ്രാപ്തിയാണ്. നിര്‍വാണം ആനന്ദത്തിന്റെ ദുര്‍ഗ്രഹവും അതേസമയംതന്നെ ആകര്‍ഷകവുമായ ഒരവസ്ഥയാണ്. ‘വാണ’ എന്നാല്‍ തൃഷ്ണയും ‘നി’ എന്നാല്‍ ഇല്ല എന്നുമാണ് അര്‍ത്ഥമാക്കുന്നത്. നിര്‍വാണ എന്നാല്‍ തൃഷ്ണയില്‍ നിന്നും മോചനം ലഭിച്ച ആള്‍ എന്നാണ് അര്‍ത്ഥം. അഷ്ടാംഗമാര്‍ഗ്ഗം അനുഷ്ഠിക്കുന്നവന്‍ പ്രാപിക്കുന്ന അവസ്ഥയാണ് നിര്‍വാണം. തൃഷ്ണയുടെ അഭാവമെന്നും പറയാം. സിദ്ധാര്‍ത്ഥന്‍ ധ്യാനത്തിലൂടെ നേടിയെടുത്ത ദുഃഖനിരോധനമാണ് നിര്‍വാണം. അതൊരവസ്ഥയാണ് അവിടെ ഭൂമിയോ, വെള്ളമോ, അഗ്നിയോ, വായുവോ, അനന്തമായ ആകാശമോ അനന്തമായ ബോധമോ, ശൂന്യതയോ, ഇന്ദ്രിയജ്ഞാനമോ, അദ്ധ്യാത്മിക ജ്ഞാനമോ ഇല്ല. ഈ അവസ്ഥയെ വരവാണെന്നോ, നില്പാണെന്നോ, പോക്കാണെന്നോ താഴ്ചയാണെന്നോ, ഉയര്‍ച്ചയാണെന്നോ പറയുക സാധ്യമല്ല. എന്നാല്‍ ഇത് അടിസ്ഥാനവും സ്ഥിരതയും ചലനവും ഇല്ലാത്തതാണ്. ദുഃഖങ്ങളുടെ അന്തമാണിത് എന്നാണ് നിര്‍വാണമെന്താണെന്ന ചോദ്യത്തിനുത്തരമായി ബുദ്ധന്‍ പറഞ്ഞത്. ”നിര്‍വാണം പ്രാപിച്ച ഒരാള്‍ നിഷ്‌ക്രിയനായ ഒരാളല്ല, അനുദിന കര്‍മ്മങ്ങളില്‍ വ്യാപൃതനായിരിക്കുന്ന ധ്യാനി തന്നെയായിരിക്കും.” ബുദ്ധന്‍ സ്വജീവിതംകൊണ്ട് ഇത് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. നിര്‍വാണം ആനന്ദത്തിന്റെ ദുര്‍ഗ്രഹവും അതേസമയംതന്നെ ആകര്‍ഷകവുമായ ഒരു അവസ്ഥയാണ്.

നിർവാണത്തിൻ്റെ പാതയില്‍ നാല് ധ്യാനപടികള്‍ ഉണ്ട്. പ്രാപഞ്ചിക ജീവിതാസക്തി ഇല്ലാതായി പരമമായ ശാന്തിയില്‍ എത്തിച്ചേരുന്നതാണ് നിര്‍വാണം. രാഗദ്വേഷങ്ങളോ, രോഗമോ, പീഡനങ്ങളോ വേദനയോ ജനനമോ മരണമോ ഇല്ലാത്ത അവസ്ഥയാണ് അത്. ഈ അവസ്ഥ ജനിമൃതികളെ കുറിച്ചുള്ള അജ്ഞത അകറ്റി, പുനര്‍ജ്ജന്മചക്രത്തെ മറികടന്ന് ബോധോദയം എന്ന പരമലക്ഷ്യത്തെ പുല്‍കുന്നു. ധര്‍മ്മപദത്തിലെ പാപവര്‍ഗ്ഗത്തിലും ഭിക്ഷുവര്‍ഗ്ഗത്തിലും നിര്‍വാണത്തെ നിര്‍വ്വചിക്കുന്നുണ്ട്. ത്യക്തതൃഷ്ണന്മാര്‍, വാസനാമുക്തന്മാര്‍ എന്നിവര്‍ നിര്‍വാണത്തെ പ്രാപിക്കുന്നതായാണ് ബുദ്ധന്‍ പറഞ്ഞിട്ടുള്ളത്.

ലോകത്തിലെ സകല ജീവജാലങ്ങള്‍ക്കും ബാധകമാണ് ഈ കര്‍മ്മ നിയമം. നന്മയില്‍ നിന്നും നന്മയും തിന്മയില്‍ നിന്ന് തിന്മയും ഉണ്ടാകുന്നു. ഇതാണ് ജീവിതനിയമം എന്നാണ് ബുദ്ധന്‍ ഉപദേശിച്ചത്. കര്‍മ്മസങ്കല്പത്തിന് ബുദ്ധമതത്തില്‍ അതുല്യമായ സ്ഥാനമാണുള്ളത്. സത്കര്‍മ്മാനുഷ്ഠാനമാണ് കര്‍മ്മസങ്കല്പത്തിനടിസ്ഥാനമായി ബുദ്ധന്‍ നിര്‍ദേശിച്ചത്. ഇതിനെ ഒരു പുണ്യപ്രവൃത്തിയായിട്ടാണ് ബുദ്ധമതം കരുതുന്നത്. സകല ചരാചരങ്ങളും അളവറ്റ ഭൗതികാസ്ഥിത്വങ്ങളിലൂടെ കടന്നുപോകുന്നു എന്ന ആശയമാണ് പുനര്‍ജന്മം പങ്കുവെയ്ക്കുന്നത്. പുനര്‍ജന്മ സങ്കല്പവും കര്‍മ്മസങ്കല്പവും പരസ്പരം ബന്ധപ്പെട്ടതായാണ് ബുദ്ധന്റെ കാഴ്ചപ്പാട്. പുനര്‍ജന്മങ്ങളുടെ ആവര്‍ത്തനങ്ങള്‍ക്ക് ആദിയോ അന്ത്യമോ ഇല്ലെന്നും അവിദ്യയില്‍ മുഴുകിയിരിക്കുന്നവര്‍ ഒരു ജന്മത്തില്‍നിന്നും മറ്റൊരു ജന്മത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയുമാണെന്നും ബുദ്ധന്‍ വാദിക്കുന്നു. സത്കര്‍മ്മം ജീവഹാനി സംഭവിക്കാനോ ഹിംസിക്കുവാനോ അനുവദിക്കുന്നില്ല. ഒരു ജീവി നമ്മുടെ മാതാവോ പിതാവോ ബന്ധുമിത്രാദികളോ ആയിരിക്കാമെന്നും അത് കണ്ടുപിടിക്കുക എളുപ്പമല്ലെന്നും അതുകൊണ്ട് പുനര്‍ജന്മതത്വത്തില്‍ അടിയുറച്ചു നിന്നുകൊണ്ട് എല്ലാറ്റിനോടും സല്‍പ്രവൃത്തിയിലൂടെ സഹകരിക്കുകയാണ് വേണ്ടത്.
പുനര്‍ജന്മകാരണം രാഗദ്വേഷങ്ങളാണെന്നും അതുപേക്ഷിച്ചാല്‍ പുനര്‍ജന്മനിരോധം സാധിക്കാമെന്നും ബുദ്ധന്‍ തിരിച്ചറിയുന്നു. പുനര്‍ജന്മ സങ്കല്പത്തെ നിര്‍വാണ സങ്കല്പവുമായാണ് ബുദ്ധന്‍ ബന്ധിപ്പിക്കുന്നത്. തൃഷ്ണ നശിച്ചാല്‍ വിഷയസംഗ്രഹനിരോധവും അതില്‍നിന്ന് ഭവനിരോധവും ഭവനിരോധത്തില്‍ നിന്ന് പുനര്‍ജന്മനിരോധവും സാധ്യമാകുമെന്നുറപ്പിക്കുന്നതിലൂടെയാണ് പുനര്‍ജന്മസങ്കല്പം ബുദ്ധന്‍ വിശദീകരിച്ചത്.

കര്‍മ്മത്തെക്കുറിച്ചും കര്‍മ്മഫലത്തെക്കുറിച്ചും ബുദ്ധനു വ്യക്തമായ ചിന്തയും ധാരണയും ഉള്ളതായി കാണാം. കര്‍മ്മത്തെക്കുറിച്ച് വ്യത്യസ്തമായ തലത്തിലൂടെ നോക്കികാണുന്നുണ്ടിവിടെ. കര്‍മ്മം മൂന്ന് വിധത്തിലാണെന്നാണ് ബുദ്ധന്റെ കണ്ടെത്തല്‍. കര്‍മ്മത്തിന്റെ പ്രധാന ഘടകങ്ങള്‍ മനസ്സ്, വാക്ക്, ശരീരം എന്നിവയാണെന്ന് കാണാം. അതിനാല്‍ കര്‍മ്മം ഉല്‍കൃഷ്ടമാകണമെങ്കില്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുവാനാണ് ബുദ്ധമതം മനുഷ്യനെ ഉപദേശിക്കുന്നത്. ഇത് കര്‍മ്മത്തിന്റെ പ്രായോഗികതയിലുള്ള വിശ്വാസമാണ് കാണിക്കുന്നത്. ലോകത്തിന്റെ നിലനില്പ് കര്‍മ്മം കൊണ്ടാണെന്നാണ് ബുദ്ധന്‍ പറഞ്ഞിട്ടുള്ളത്. അവനവന്റെ കര്‍മ്മമാണ് ഓരോരുത്തരുടേയും ജന്മത്തെ നിര്‍ണ്ണയിക്കുന്നതെന്നും ജന്മംകൊണ്ട് മാത്രം ഒരുവന്‍ ജാതി ശ്രേണിയില്‍ വരില്ലെന്നും ഓരോരുത്തരുടെയും കര്‍മ്മമാണ് അവരവര്‍ക്കുള്ള സ്ഥാനം ലഭിക്കാന്‍ യോഗ്യനാക്കുന്നതെന്നുമാണ് ബുദ്ധദര്‍ശനം.

ബ്രഹ്മവിഹാരസങ്കല്പം
(മഹത്തായ വിചാരങ്ങള്‍)

ബുദ്ധന്‍ തന്റെ ധര്‍മ്മസിദ്ധാന്തത്തില്‍ ഏറ്റവും അധികം പ്രാധാന്യം നല്‍കിയത് മൈത്രി, കരുണ, മുദിത (മോദം), ഉപേക്ഷ എന്നീ ഉന്നത ഭാവനകളെ മനസ്സിലുണര്‍ത്തി ബലപ്പടുത്തുക എന്നതിനാണ്. മൈത്രി, കരുണ, മുദിത, ഉപേക്ഷ എന്നീ മാനസിക ഭാവനകളാണ് ബുദ്ധന്‍ പരിശീലിപ്പിച്ചത്. ബുദ്ധദര്‍ശനത്തില്‍ സൂചിതമായിരിക്കുന്ന ബ്രഹ്മവിഹാര സങ്കല്പം ജീവജാലങ്ങളില്‍നിന്നും കഷ്ടതയും വേദനയും അകറ്റി അവയ്ക്ക് സന്തോഷവും ആനന്ദവും വര്‍ദ്ധിപ്പിക്കുകയാണ്.

‘ബ്രഹ്മം’ എന്ന പദം സൂചിപ്പിക്കുന്നത് ‘മഹത്തായത്’ എന്നാണ്. വിഹാരം എന്ന പദത്തിന് ബുദ്ധമതാനുയായികള്‍ വിചാരം എന്ന അര്‍ത്ഥമാണ് കല്പിക്കുന്നത്. മഹത്തായ വിചാരങ്ങള്‍ നാലെണ്ണമാണ്. മൈത്രി (സ്‌നേഹം), കരുണ, മുദിത (മോദം), ഉപേക്ഷ (പ്രശാന്തി) എന്നിവയാണ് ചതുര്‍വിഹാരങ്ങള്‍. നിസ്സീമനിലയങ്ങള്‍ എന്നും ഇവയെ വിശേഷിപ്പിക്കും.

‘ബ്രഹ്മം’ എന്ന പദം സൂചിപ്പിക്കുന്നത് ‘മഹത്തായത്’ എന്നാണ്. വിഹാരം എന്ന പദത്തിന് ബുദ്ധമതാനുയായികള്‍ വിചാരം എന്ന അര്‍ത്ഥമാണ് കല്പിക്കുന്നത്. മഹത്തായ വിചാരങ്ങള്‍ നാലെണ്ണമാണ്. മൈത്രി (സ്‌നേഹം), കരുണ, മുദിത (മോദം), ഉപേക്ഷ (പ്രശാന്തി) എന്നിവയാണ് ചതുര്‍വിഹാരങ്ങള്‍. നിസ്സീമനിലയങ്ങള്‍ എന്നും ഇവയെ വിശേഷിപ്പിക്കും.

മൈത്രി (സ്‌നേഹം)
സ്‌നേഹം നിരുപാധികവും വ്യാപകവുമാകുമ്പോള്‍ ഹിംസക്ക് സ്ഥാനമില്ലാതെയാകുന്നു. ശാന്തിയാണ് അതിന്റെ അടിസ്ഥാനം. സര്‍വ്വജീവജാലങ്ങളെയും സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്ന ഭാവനയാണ് മൈത്രീഭാവന. സാര്‍വത്രികമായ സ്‌നേഹമാണ് മൈത്രിയില്‍ നാം കണ്ടെത്തുന്നത്. മൈത്രിയുടെ പ്രായോഗിക രൂപമാണ് അഹിംസ. മറ്റ് ജീവജാലങ്ങളോടുള്ള സ്‌നേഹം അഥവാ ജീവന്റെ ഐക്യം ഒരാള്‍ക്ക് മൈത്രീഭാവനയിലൂടെ അനുഭവിക്കാന്‍ സാധിക്കുന്നു. മൈത്രീഭാവന ഹൃദയത്തിലാകെ സ്‌നേഹം നിറക്കുന്നു. ഈ അവസ്ഥയില്‍ സ്വാര്‍ത്ഥത പരാര്‍ത്ഥതയ്ക്ക് വഴിമാറികൊടുക്കുകയും വൈയക്തികത അകലുകയും ചെയ്യുന്നു.

കരുണ
സ്‌നേഹത്തിന്റെ അത്യുന്നതരൂപമാണ് കരുണ. ബുദ്ധമതത്തിലെ കരുണയില്‍ ദാതാവും സ്വീകര്‍ത്താവും കൂടിച്ചേരുന്നു. അനുഭാവപരമായ സന്താപത്തിന്റെ മൂര്‍ത്തിമത്ഭാവമായ കരുണ ബ്രഹ്മവിഹാരത്തിലെ സുപ്രധാന ഘടകമാണ്. കരുണ സാന്മാര്‍ഗ്ഗികതയുടെ അടിത്തറയും ആര്‍ദ്രതയുടെ ആകത്തുകയുമാണ്. പ്രശാന്തമായ സ്‌നേഹത്തിന്റെ ഉദാരതയില്‍ നിന്നാണ് കരുണയുടെ ഉത്ഭവം. അധഃസ്ഥിതരോടും ചവിട്ടിമെതിക്കപ്പെട്ടവരോടും പ്രതീക്ഷയ്ക്ക് വകയില്ലാതെ തകര്‍ന്നവരോടും സഹാനുഭൂതിയുള്ളവരായിരിക്കാന്‍ കരുണ അനുശാസിക്കുന്നു. സ്‌നേഹത്തിന്റെ ഭാരം നിറഞ്ഞ ഹൃദയംകൊണ്ട് സമസ്ത ജീവജാലങ്ങളെയും തലോടുവാനാണ് കരുണ നമ്മെ പഠിപ്പിക്കുന്നത്. തന്നില്‍നിന്നും ഭിന്നരല്ല മറ്റുള്ളവര്‍ എന്ന ബോധത്തോടെ നടത്തുന്ന സേവനമാണ് കരുണ.

മുദിത (മോദം)
അനുഭാവപരമായ ആനന്ദമാണ് മുദിത. പ്രീതിയാണിതിന്റെ മുഖ്യസ്വഭാവം. നമ്മുടെ ഉള്ളില്‍ അനുകമ്പയുണ്ടെങ്കില്‍ നമ്മില്‍ അനുമോദനമെന്ന വിചാരവും രൂപം കൊള്ളുന്നുവെന്നാണ് ബുദ്ധദര്‍ശനം പഠിപ്പിക്കുന്നത്. മുദിത അസൂയയെ നശിപ്പിക്കുന്നു. അഷ്ടാംഗമാര്‍ഗ്ഗത്തിന്റെ പരിശീലനത്തിലൂടെ മുദിതയെ വളര്‍ത്തിയെടുക്കാം. വിദ്വേഷത്തെ തുടച്ചുനീക്കലാണ് ഇതിന്റെ പ്രകടഭാവം. പരക്ഷേമേച്ഛയാണ് അതിന്റെ മൂലഹേതു. മറ്റുള്ളവരുടെ ആനന്ദത്തെ പങ്കിടാനുള്ള മാനസികാവസ്ഥയെ മുദിത മോദം എന്നു പറയാം.

ഉപേക്ഷ (പ്രശാന്തി)
സമദര്‍ശനം അഥവാ ഉപേക്ഷയാണ് നാലാമത്തെ ബ്രഹ്മവിഹാര സങ്കല്പം. വൈകാരികബന്ധങ്ങളോട് നിഷ്പക്ഷത പുലര്‍ത്തുകയും മറ്റുള്ളവരുടെ വികാരങ്ങളില്‍ ഭാഗഭാക്കാകുകയും ചെയ്യുന്ന മാനസിക ഭാവനയാണ് ഉപേക്ഷ. മറ്റുള്ളവരെ ഭേദബുദ്ധി കൂടാതെ കാണുക എന്നതാണിതിന്റെ ധര്‍മ്മം. ജീവിതത്തിന്റെ ഉയര്‍ച്ചതാഴ്ചകളോ ജയപരാജയങ്ങളോ ബാധിക്കാതിരിക്കുക, സമനില പാലിക്കുക എന്നതാണിത്. മുഖസ്തുതിയും വിദ്വേഷവും ഉപശമിപ്പിക്കുകയാണിതിന്റെ പ്രത്യേകത. എല്ലാ തത്വങ്ങളുമായി ബന്ധപ്പെടുത്തി ചിന്തിക്കുമ്പോള്‍ ഉപേക്ഷയ്ക്ക് പരമമായ സത്യം ഗ്രഹിക്കാനും പ്രബുദ്ധാവസ്ഥയിലെത്താനും സാധിക്കും. ഭിക്ഷു ധ്യാനപരിശീലനം നേടിക്കഴിയുമ്പോള്‍ അയാളുടെ മനസ്സ് സമചിത്തതകൊണ്ട് നിറഞ്ഞിരിക്കേണ്ടതാണ്.

ബ്രഹ്മവിഹാരസങ്കല്പങ്ങളടങ്ങുന്ന ധര്‍മ്മമതത്തിന്റെ പ്രായോഗികമായ ആവിഷ്‌കാരമാണ് സംഘം. ബൗദ്ധോപദേശങ്ങളെ പ്രായോഗികതലത്തില്‍ കൊണ്ടുവരാന്‍ വേണ്ടി യത്‌നിക്കുന്ന ഭിക്ഷുക്കളുടെ സമൂഹമാണത്. വിവിധ വിഹാരങ്ങളില്‍ ജീവിക്കുന്ന ഭിക്ഷുക്കളാണ് സംഘത്തിന്റെ ആത്മാവ്. അവികലമായ ജീവിതം നയിക്കാന്‍ ബുദ്ധശിഷ്യന്മാര്‍ ഒരുമിച്ചു കൂടുന്ന കൂട്ടായ്മയാണ് സംഘം.

ഭിക്ഷുക്കളുടെ ജീവിതം ലളിതവും സന്മാര്‍ഗ്ഗബോധത്തില്‍ അധിഷ്ഠിതവുമായിരുന്നു. സ്‌നേഹാര്‍ദ്രമായ ഹൃദയമുണ്ടാകുമ്പോള്‍, ദുഷ്ടമായ ആഗ്രഹവും അസൂയയും നശിക്കുമ്പോള്‍, ഒരാള്‍ യഥാര്‍ത്ഥ ഭിക്ഷുവായിത്തീരുന്നു. ഭിക്ഷകൊണ്ട് ഉപജീവനം കഴിക്കുന്ന, സ്ഥിരമായ കിടപ്പാടമില്ലാത്തവനെ ഭിക്ഷു എന്ന് നിര്‍വ്വചിക്കാം. ഭിക്ഷുക്കള്‍ സായാഹ്നത്തില്‍ ധര്‍മ്മത്തിന്റെ പ്രധാനഭാഗങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.

ഭിക്ഷുക്കളുടെ ജീവിതം ലളിതവും സന്മാര്‍ഗ്ഗബോധത്തില്‍ അധിഷ്ഠിതവുമായിരുന്നു. സ്‌നേഹാര്‍ദ്രമായ ഹൃദയമുണ്ടാകുമ്പോള്‍, ദുഷ്ടമായ ആഗ്രഹവും അസൂയയും നശിക്കുമ്പോള്‍, ഒരാള്‍ യഥാര്‍ത്ഥ ഭിക്ഷുവായിത്തീരുന്നു. ഭിക്ഷകൊണ്ട് ഉപജീവനം കഴിക്കുന്ന, സ്ഥിരമായ കിടപ്പാടമില്ലാത്തവനെ ഭിക്ഷു എന്ന് നിര്‍വ്വചിക്കാം. ഭിക്ഷുക്കള്‍ സായാഹ്നത്തില്‍ ധര്‍മ്മത്തിന്റെ പ്രധാനഭാഗങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഇങ്ങനെ മറ്റുള്ളവരേക്കാള്‍ വളരെ ഉയര്‍ന്ന ലക്ഷ്യമുള്ളവരായിരുന്നു ബൗദ്ധസന്യാസിമാര്‍. വിദ്വേഷത്തെ സ്‌നേഹം കൊണ്ടും തിന്മയെ നന്മകൊണ്ടും സ്വാര്‍ത്ഥതയെ നിസ്വാര്‍ത്ഥത കൊണ്ടും അസത്യത്തെ സത്യം കൊണ്ടും അതിജീവിക്കുകയാണ് ഭിക്ഷുവിന്റെ കര്‍ത്തവ്യം.

ഭിക്ഷുക്കള്‍ ഒന്നിനോടും പ്രത്യേക താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല. മൂന്ന് വസ്ത്രം, ഭിക്ഷാപാത്രം, ക്ഷൗരക്കത്തി, സൂചി, വെള്ളം അരിക്കാനുള്ള തുണി, എഴുതുവാനുള്ള ഉപകരണങ്ങള്‍, പുസ്തകങ്ങള്‍, കുട, മെഴുകുതിരി ഇവയായിരുന്നു ഒരു ഭിക്ഷുവിന് ആകെയുണ്ടായിരുന്ന സമ്പത്ത്. ഭിക്ഷുക്കള്‍ മനുഷ്യന്റെ ശാന്തിക്കുവേണ്ടി നിരന്തരം പ്രയത്‌നിച്ചു.
9995431033

Author

Scroll to top
Close
Browse Categories