സാമുദായിക സന്തുലനം സംസ്ഥാന മന്ത്രിസഭയിൽ

ഇടതുപക്ഷ മന്ത്രിസഭകളിലൊക്കെ ഈഴവര്‍ക്ക് നല്ല പ്രാതിനിധ്യം കിട്ടാറുണ്ട്. സി.പി.എം, സി.പി.ഐ പാര്‍ട്ടികളുടെ അടിത്തറ ഈഴവരാണെന്നാണ് പൊതുവെയുള്ള ധാരണ. അത് മിക്കവാറും സത്യവുമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വോട്ട് ബേസ് ഈഴവ-പുലയ സമുദായങ്ങളാണ്. പിന്നെ അല്‍പാല്‍പമായി നായര്‍, വളരെ കുറച്ച് ക്രിസ്ത്യന്‍, അതിനേക്കാള്‍ കുറവ് മുസ്ലീം. ഇതാണ് കമ്യൂണിസ്റ്റ്, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടികളുടെ സാമാന്യ സ്വഭാവം.

യു.ഡി.എഫ് മന്ത്രിസഭകള്‍ ന്യൂനപക്ഷ കേന്ദ്രീകൃതമാണെന്ന ആക്ഷേപം പൊതുവെ പറഞ്ഞു കേള്‍ക്കാറുള്ളതാണ്. ക്രിസ്ത്യന്‍, മുസ്ലീം വിഭാഗങ്ങള്‍ക്ക് അമിതപ്രാതിനിധ്യം ലഭിക്കുകയും കേരള കോണ്‍ഗ്രസ് എന്ന ക്രിസ്ത്യാനികളുടെ പാര്‍ട്ടിയും മുസ്ലീം ലീഗ് എന്ന മുസ്ലീങ്ങളുടെ മാത്രമായ പാര്‍ട്ടിയും ഭരണത്തില്‍ വലിയ പങ്കാളിത്തവും സ്വാധീനവുമുണ്ടാക്കുകയും പ്രധാനവകുപ്പുകള്‍ അവര്‍ കൈയാളുകയും ചെയ്യുന്നു. അവരുടെ ഭരണം അവരുടെ മതത്തിനും സമുദായത്തിനും മാത്രമായി ചുരുങ്ങുന്നു. ബഡ്ജറ്റിന്റെ വലിയൊരു വിഹിതം ഈ വകുപ്പുകളിലേക്കായി ഒഴുകുന്നു. ഇതിന്റെ ഗുണഫലം പ്രധാനമായും ഇവര്‍ പ്രതിനിധീകരിക്കുന്ന സമുദായങ്ങള്‍ക്ക് മാത്രം ലഭിക്കുന്നു. ഇവര്‍ക്ക് വേണ്ടി അവിഹിതമായും അനധികൃതമായും ഒത്താശകള്‍ ചെയ്യാന്‍ എപ്പോഴും യു.ഡി.എഫ് സര്‍ക്കാരുകള്‍ നിര്‍ബന്ധിതമാകുന്നു.

കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തും ഈ സ്ഥിതിവിശേഷമുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക സാമര്‍ത്ഥ്യവും ചാതുര്യവും ഉണ്ടായിരുന്നു. ന്യൂനപക്ഷ മേല്‍ക്കോയ്മ പ്രകടമാകാത്ത രീതിയില്‍ കൊണ്ടുനടക്കാന്‍ കഴിവുള്ളയാളായിരുന്നു കെ. കരുണാകരന്‍.

എ.കെ. ആന്റണി മുഖ്യമന്ത്രിയായപ്പോഴും ന്യൂനപക്ഷ ആധിപത്യം പ്രകടമായിരുന്നില്ല. ആന്റണിക്ക് മതേതര പ്രതിച്ഛായയുണ്ടായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ മേല്‍ ജാതി, മത, വര്‍ഗീയ ചിന്തകള്‍ ആരോപിക്കപ്പെട്ടില്ല.

ഉമ്മന്‍ചാണ്ടി ആദ്യം മുഖ്യമന്ത്രിയായ സമയത്താണ് അത് വളരെ പ്രകടമായത് . ഒരു ക്രിസ്ത്യന്‍ മുഖ്യമന്ത്രി മാറി മറ്റൊരു ക്രിസ്ത്യന്‍ മുഖ്യമന്ത്രി വന്നു എന്നതിനേക്കാള്‍ ആ മന്ത്രിസഭയില്‍ വലിയ പ്രാതിനിധ്യം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ലഭിക്കുന്നുവെന്നും ചില നിക്ഷിപ്ത താല്‍പര്യക്കാരുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടിയാണ് മുഖ്യമന്ത്രിനില നില്‍ക്കുന്നതെന്നുമുള്ള തോന്നലുണ്ടാകുകയും ചെയ്തു. 2004 – 2006 കാലത്തെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയ്ക്കാണ് ഈ ദുഷ്‌പേര് ഉണ്ടായത്.

അക്കാലത്താണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നാട്ടില്‍ മുത്തൂറ്റ്-മെത്രാന്‍-മനോരമ ഭരണമാണ് നടക്കുന്നതെന്ന് പറഞ്ഞത്. അദ്ദേഹം പറഞ്ഞത് പ്രത്യക്ഷരം ശരിയായിരുന്നു.
2011-ല്‍ ഉമ്മന്‍ചാണ്ടി വീണ്ടും അധികാരമേറ്റപ്പോള്‍ ന്യൂനപക്ഷ മേല്‍ക്കോയ്മ വളരെ പ്രകടമായി. മുസ്ലീംലീഗിന് ആദ്യമേ നാല് മന്ത്രിമാരെ അനുവദിച്ചു. പ്രധാനപ്പെട്ട വകുപ്പുകളും അവര്‍ക്ക് കൊടുത്തു. വ്യവസായം, വിദ്യാഭ്യാസം, നഗരാസൂത്രണം, പഞ്ചായത്തും, മുനിസിപ്പാലിറ്റിയും, സാമൂഹ്യക്ഷേമം. വ്യവസായവും വിദ്യാഭ്യാസവും അവരുടെ സ്ഥിരം കറവപ്പശുക്കളായി. കെ.എം. മാണി വാശി പിടിച്ച് ധനകാര്യ മന്ത്രിസ്ഥാനം വാങ്ങിയെടുത്തു. സാധാരണയായി റവന്യൂവാണ് കേരള കോണ്‍ഗ്രസിന് കൊടുത്ത് കൊണ്ടിരുന്നത്. പി.ജെ. ജോസഫിന് ജലവിഭവ വകുപ്പായിരുന്നു. ബഡ്ജറ്റിന്റെ ഗണ്യമായ ഭാഗവും ഈ വകുപ്പുകള്‍ക്കാണ് ലഭിക്കുക. മാത്രമല്ല ഭൂരിപക്ഷ വിഭാഗത്തില്‍ നിന്നുള്ള മന്ത്രിമാര്‍ പ്രാപ്തി കുറഞ്ഞവരായി വിലയിരുത്തപ്പെട്ടു. കെ.പി. മോഹനന്‍, വി.എസ്. ശിവകുമാര്‍, എ.പി. അനില്‍കുമാര്‍, ജയലക്ഷ്മി തുടങ്ങിയവരായിരുന്നു അവര്‍. ഇവരൊക്കെ മന്ത്രിമാരായതും ആവാത്തതും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്ന തോന്നല്‍ ജനങ്ങള്‍ക്കിടയിലുണ്ടായി.

ഉമ്മന്‍ചാണ്ടി മന്ത്രിസഭ ഒരു കൊല്ലം പിന്നിട്ടപ്പോഴാണ് പിറവം ഉപതിരഞ്ഞെടുപ്പ് നടന്നത്. ആ തിരഞ്ഞെടുപ്പ് യുഡിഎഫിന് നിര്‍ണായകമായിരുന്നു. പിറവത്ത് തോറ്റാല്‍ മന്ത്രിസഭയുടെ ഭൂരിപക്ഷം ഒരാളില്‍ ഒതുങ്ങുമായിരുന്നു. ക്രിസ്ത്യന്‍ മുഖ്യമന്ത്രിയെ നിലനിര്‍ത്താനുള്ള തിരഞ്ഞെടുപ്പ് എന്ന രീതിയില്‍ പ്രചരണം അഴിച്ച് വിട്ട് സമുദായിക വികാരം ആളിക്കത്തിച്ചാണ് പിറവത്ത് വോട്ട് പിടിച്ചതും അനൂപ് ജേക്കബ് ജയിച്ചതും. അനൂപി നെ ഉടനെ മന്ത്രിയുമാക്കി.
അതോടൊപ്പം മുസ്ലീം ലീഗ് പിടിച്ച പിടിയില്‍ അഞ്ചാം മന്ത്രിസ്ഥാനം വാങ്ങിച്ചു.
മുസ്ലീം വിഭാഗത്തില്‍ നിന്ന് നാലു ലീഗ് മന്ത്രിമാരെ കൂടാതെ ആര്യാടന്‍ മുഹമ്മദും ഉണ്ടായിരുന്നു. അദ്ദേഹത്തെ സമുദായത്തിന്റെ പ്രതിനിധിയായി കണക്കാക്കാനാവില്ല. ആര്യാടന്‍ മതേതര സ്വഭാവമുള്ള ആളാണെന്ന് മാത്രമല്ല മുസ്ലീം മതത്തിലെ തന്നെ പല അനാചാരങ്ങളേയും എതിര്‍ത്ത ആളുമാണ്. എ.കെ. ആന്റണിക്കുണ്ടായിരുന്ന പോലെ വലിയ മതേതര പ്രതിച്ഛായ ആര്യാടനുമുണ്ടായിരുന്നു.

ലീഗിന്റെ അഞ്ചാം മന്ത്രി വന്നതോടെ മുസ്ലീം മന്ത്രിമാരുടെ എണ്ണം ആറായി-സംസ്ഥാന ചരിത്രത്തിലെ ഏറ്റവുംവലിയ സംഖ്യ. കൂടാതെ ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെ അഞ്ചുപേരും. ധനകാര്യമന്ത്രി കെ.എം. മാണി, സാംസ്‌കാരികമന്ത്രി കെ.സി. ജോസഫ്, ജലവിഭവ വകുപ്പു മന്ത്രി പി.ജെ. ജോസഫ്, ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി അനൂപ്ജേക്കബ്. 21 അംഗമന്ത്രിസഭയില്‍ 11 പേര്‍ ന്യൂനപക്ഷത്തില്‍ നിന്നായി. പിന്നാക്ക സമുദായത്തിന്റെ കാര്യമായിരുന്നു ഏറ്റവും കഷ്ടം. സംസ്ഥാനത്തെ ഏറ്റവും വലിയ സമുദായമായ ഈഴവ വിഭാഗത്തില്‍ നിന്ന് രണ്ടുമന്ത്രിമാര്‍ മാത്രം. അടൂര്‍ പ്രകാശും, കെ. ബാബുവും. അത്ര പിന്നാക്കമല്ലാത്ത എഴുത്തച്ഛന്‍ സമുദായക്കാരനായ സി.എന്‍. ബാലകൃഷ്ണനായിരുന്നു മറ്റൊരു മന്ത്രി . പട്ടികജാതി വിഭാഗത്തില്‍ നിന്ന് എ.പി. അനില്‍കുമാര്‍, പട്ടിക വര്‍ഗത്തില്‍ നിന്ന് ജയലക്ഷ്മിയും. ആദ്യമായാണ് പട്ടികവിഭാഗത്തില്‍ നിന്ന് രണ്ടുപേര്‍ മന്ത്രിമാരായത്. അപ്പോഴും അവര്‍ക്ക് കാര്യമായ വകുപ്പുകളൊന്നും കിട്ടിയില്ല.
പട്ടികവിഭാഗ വകുപ്പ് തന്നെ രണ്ടായി വിഭജിച്ച് അനില്‍കുമാറിന് പട്ടികജാതിയും ജയലക്ഷ്മിക്ക് പട്ടികവര്‍ഗവും നല്‍കി സമാധാനിപ്പിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന് റവന്യൂവകുപ്പ് കിട്ടിയതൊഴിച്ചാല്‍ ഭൂരിപക്ഷ സമുദായത്തില്‍ നിന്നുള്ള മന്ത്രിമാര്‍ക്കൊക്കെ കിട്ടിയത് തുച്ഛമായ വകുപ്പുകളാണ്. പൊട്ടിപ്പൊളിഞ്ഞ് കട്ടപ്പുറത്ത് കയറിയ ട്രാന്‍സ്പോര്‍ട്ട്, അല്ലെങ്കില്‍ ഫിഷറീസ്, കൃഷി, മൃഗസംരക്ഷണം ഇങ്ങിനെയുള്ള വകുപ്പുകളാണ് ഭൂരിപക്ഷ സമുദായക്കാര്‍ക്ക് ലഭിച്ചത്.

സമൂഹത്തില്‍ വലിയ വിപ്രതിപത്തിയാണ് ഇതുണ്ടാക്കിയത്. ബി.ജെ.പിക്കാര്‍ ആളിക്കത്തിച്ചതൊന്നുമായിരുന്നില്ല അത്. അല്ലാതെ തന്നെ അങ്ങനെയൊരു വികാരം ഉരുത്തിരിഞ്ഞു വന്നു. അതിന് പുറത്താണ് അഞ്ചാം മന്ത്രി വന്നത്.
ലീഗിന് അഞ്ചാം മന്ത്രിയെ കൊടുത്തപ്പോൾ സാമുദായിക സന്തുലനം പാലിക്കാന്‍ ഉമ്മന്‍ചാണ്ടി അദ്ദേഹത്തിന്റെ കൈയിലിരുന്ന ആഭ്യന്തരവകുപ്പ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൊടുത്തു. തിരുവഞ്ചൂരിന്റെ പക്കലിരുന്ന റവന്യൂ അടൂര്‍ പ്രകാശിനും നൽകി. അതൊന്നും ആളുകളെ തൃപ്തിപ്പെടുത്താന്‍ പര്യാപ്തമായിരുന്നില്ല.

ലീഗിന് അഞ്ചാംമന്ത്രിയെ ഒരു കാരണവശാലും അനുവദിക്കരുതെന്ന് കെ.പി.സി.സി. എക്സിക്യൂട്ടീവില്‍ ശക്തമായ അഭിപ്രായം ഉയര്‍ന്നിരുന്നു. ഈ അഭിപ്രായം അംഗീകരിച്ച് ഇവിടെ നിന്ന് ഡല്‍ഹിക്ക് പറന്ന ഉമ്മന്‍ചാണ്ടി അവിടെച്ചെന്ന് ഹൈക്കമാന്‍ഡിനെക്കൊണ്ട് അഞ്ചാം മന്ത്രിസ്ഥാനം സമ്മതിപ്പിക്കുകയും ഇവിടെ വന്ന് മഞ്ഞളാംകുഴി അലിയെ സത്യപ്രതിജ്ഞ ചെയ്യിക്കുകയുമാണ് ഉണ്ടായത്. ഉമ്മന്‍ചാണ്ടി മന്ത്രിസഭ നേരിട്ട വലിയൊരു പ്രതിസന്ധിയായിരുന്നു ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം. ഈ വികാരം നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. അവിടെ ബിജെപി സ്ഥാനാര്‍ത്ഥി ഒ. രാജഗോപാല്‍ ഗണ്യമായ രീതിയില്‍ വോട്ടുപിടിച്ചു. രാജഗോപാലിന് വ്യക്തിപരമായി കിട്ടിയ വോട്ട് എന്നതിനേക്കാൾ ഭൂരിപക്ഷ സമുദായ വികാരം നന്നായി പ്രതിഫലിച്ചു. സമുദായസംഘടനകള്‍ വിയോജിപ്പുകള്‍ മാറ്റി നിര്‍ത്തി താല്‍ക്കാലികമായെങ്കിലും ഒന്നിച്ചു പോകാന്‍ തയ്യാറായതും ഈ സാഹചര്യത്തിലാണ്.

കേരളീയര്‍ക്ക് പൊതുവെയുണ്ടായ ഒരു വികാരമായിരുന്നു അത്. ക്രിസ്ത്യന്‍, മുസ്ലീം സമുദായങ്ങളില്‍പ്പെട്ടവര്‍ പോലും മന്ത്രിസഭയില്‍ ഇത്രയും പ്രാതിനിധ്യം വേണ്ടിയിരുന്നില്ല എന്ന് ചിന്തിച്ചു. ലീഗ് അഞ്ചാം മന്ത്രിക്ക് വേണ്ടി നടത്തിയ വിലപേശല്‍ വലിയ അസ്വാരസ്യമാണ് സൃഷ്ടിച്ചത്.

കെ.കരുണാകരനെ പോലെ ഒരു നേതാവുണ്ടായിരുന്നെങ്കില്‍ ഈ സ്ഥിതിവിശേഷം കൈകാര്യം ചെയ്യാനുള്ള ത്രാണിയും തഞ്ചവും കാണിക്കുമായിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ കാലത്ത് സമുദായ പ്രീണനം വളരെ പ്രകടമായി. വലിയ സാമുദായിക ധ്രുവീകരണത്തിലേക്കാണ് അത് നയിച്ചത്. അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ സാമുദായിക വികാരം പ്രതിഫലിച്ചു. പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഇതായിരുന്നു.

ഈയൊരു വികാരത്തില്‍ നിന്നാണ് ബി.ഡി.ജെ.എസ് എന്ന പാര്‍ട്ടിയുടെ ഉദയം. സമുദായസംഘടനകള്‍ നായാടി മുതല്‍ നമ്പൂതിരി വരെ ഐക്യമെന്ന പ്ലാറ്റ്ഫോമിലേക്ക് പോയത് ഈ അഞ്ചാം മന്ത്രി ഉത്പാദിപ്പിച്ച വിപരീത വികാരത്തില്‍ നിന്നാണ്.

പിന്നീട് പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫ് മന്ത്രിസഭ അധികാരത്തില്‍ വന്നു. അഞ്ചാംമന്ത്രിയും സമുദായിക ധ്രുവീകരണവുമൊക്കെ എല്ലാവരും മറന്നു. ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് പിണറായി മന്ത്രിസഭയില്‍ വേണ്ടത്ര പ്രാതിനിധ്യം കിട്ടിയില്ല. പക്ഷേ ഇടതു മുന്നണി മന്ത്രിസഭയായതുകൊണ്ട് ആരും അത് കുറ്റമായി പറഞ്ഞില്ല.
ക്രിസ്ത്യന്‍ സമുദായത്തിന് ഇത്രയും പ്രാതിനിധ്യം കുറഞ്ഞുപോയ മറ്റൊരു മന്ത്രിസഭ കേരളത്തിന്റെ ചരിത്രത്തിലില്ല. മന്ത്രിസഭയില്‍ ക്രിസ്ത്യാനികളായി മൂന്നുപേരെയുണ്ടായിരുന്നുള്ളു. മാത്യു ടി. തോമസ്, തോമസ് ഐസക്, മേഴ്സിക്കുട്ടിയമ്മ. കേരളത്തിലെ പ്രബലസമുദായമായ സുറിയാനി കത്തോലിക്കരില്‍ നിന്നും ആരുമുണ്ടായിരുന്നില്ല. സുറിയാനി കത്തോലിക്കര്‍ ഇല്ലാതെയും മന്ത്രിസഭയുണ്ടാക്കാന്‍ കഴിയുമെന്ന് പിണറായി വിജയന്‍ തെളിയിച്ചു. ഇടയ്ക്ക് മാത്യു ടി. തോമസ് രാജിവെച്ച് കൃഷ്ണന്‍കുട്ടി മന്ത്രിയായതോടെ ക്രിസ്ത്യന്‍ പ്രാതിനിധ്യം രണ്ടായി കുറഞ്ഞു.
മുസ്ലീം വിഭാഗത്തില്‍ നിന്ന് എ.സി. മൊയ്തീനും കെ.ടി. ജലീലും മാത്രം. പ്രാതിനിധ്യം ഇങ്ങനെ കുറയുന്നത് ശരിയല്ലെന്ന തിരിച്ചറിവ് ക്രിസ്ത്യന്‍ മതമേലദ്ധ്യക്ഷന്‍മാര്‍ക്ക് ഉണ്ടായി. അതിന്റെ ഫലമാണ് ജോസ് കെ. മാണി നയിക്കുന്ന കേരള കോണ്‍ഗ്രസിന്റെ ഇടതുമുന്നണി പ്രവേശം. രണ്ടാം പിണറായി സര്‍ക്കാരില്‍ റോഷി അഗസ്റ്റിന്‍ മന്ത്രിയായി. ഓര്‍ത്തഡോക്സ് സഭയുടെ മാനസ പുത്രിയായ വീണാജോര്‍ജ്ജും സി.എസ്.ഐ. വിഭാഗക്കാരനായ സജിചെറിയാനും ലത്തീന്‍ സമുദായത്തില്‍ നിന്ന് ആന്റണിരാജുവും മന്ത്രിമാരായി. ക്രൈസ്തവരില്‍ നിന്ന് നാലുമന്ത്രിമാര്‍ സ്ഥാനമുറപ്പിച്ചു. ആന്റണി രാജു അടുത്ത കാലത്ത് രാജിവെച്ചു. മുസ്ലീം സമുദായത്തില്‍ നിന്ന് മുഹമ്മദ്‌റിയാസും അബ്ദുള്‍റഹ്മാനും അഹമ്മദ് ദേവര്‍കോവിലുമാണ് രണ്ടാം പിണറായി മന്ത്രിസഭയില്‍ ഉണ്ടായിരുന്നത്. രണ്ടര കൊല്ലം കഴിഞ്ഞപ്പോള്‍ അഹമ്മദ് ദേവര്‍ കോവിലിന് രാജിവയ്ക്കേണ്ടി വന്നു. മുസ്ലിങ്ങളുടെ പ്രാതിനിധ്യം രണ്ടായി കുറഞ്ഞു.

ഇടതുമുന്നണിയാണെങ്കിലും വലതുമുന്നണിയിലാണെങ്കിലും പട്ടികജാതിക്കാര്‍ എക്കാലത്തും വിറകുവെട്ടികളും വെള്ളം കോരികളുമാണ്. ഇ.എം.എസിന്റെ ആദ്യത്തെ മന്ത്രിസഭയില്‍ ചാത്തന്‍മാസ്റ്ററും ഉണ്ടായിരുന്നു. അതുപോലെ അച്യുതാനന്ദന്റെ മന്ത്രിസഭയിലും പിണറായി വിജയന്റെ ആദ്യ മന്ത്രിസഭയിലും എ.കെ. ബാലനും ഉണ്ടായിരുന്നു. പിണറായി വിജയന്റെ രണ്ടാം മന്ത്രിസഭയില്‍ കെ. രാധാകൃഷ്ണന്‍ മന്ത്രിയാണ്. ഇവര്‍ക്കൊക്കെ ഏതുകാലത്തും ഭരിക്കാൻ കിട്ടുന്ന വകുപ്പ് ഒന്നാണ്. പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പ്. അതിനപ്പുറത്തേക്കും ഇപ്പുറത്തേക്കും നോക്കേണ്ട.

ഇടതുപക്ഷ മന്ത്രിസഭകളിലൊക്കെ ഈഴവര്‍ക്ക് നല്ല പ്രാതിനിധ്യം കിട്ടാറുണ്ട്. സി.പി.എം, സി.പി.ഐ പാര്‍ട്ടികളുടെ അടിത്തറ ഈഴവരാണെന്നാണ് പൊതുവെയുള്ള ധാരണ. അത് മിക്കവാറും സത്യവുമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വോട്ട് ബേസ് ഈഴവ-പുലയ സമുദായങ്ങളാണ്. പിന്നെ അല്‍പാല്‍പമായി നായര്‍, വളരെ കുറച്ച് ക്രിസ്ത്യന്‍, അതിനേക്കാള്‍ കുറവ് മുസ്ലീം. ഇതാണ് കമ്യൂണിസ്റ്റ്, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടികളുടെ സാമാന്യ സ്വഭാവം. എം.എല്‍.എ. മാരുടെയും മന്ത്രിമാരുടെയുമൊക്കെ എണ്ണത്തിലും ആ രീതിയിലായിരിക്കും വീതം വയ്പ്.

2011ലെ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഐക്യജനാധിപത്യമുന്നണിയില്‍ ജയിച്ചത് ആകെ മൂന്നേമൂന്നു ഈഴവസമുദായക്കാര്‍ മാത്രം. കെ.ബാബു, അടൂര്‍പ്രകാശ്, കെ. അച്യുതന്‍. അതില്‍ നിന്ന് രണ്ടുപേരെയാണ് മന്ത്രിമാരാക്കിയത്.

എന്നാല്‍ ഇടതുമുന്നണിയില്‍ അങ്ങനെയല്ല. ഈഴവ സമുദായത്തില്‍ നിന്ന് ധാരാളം എം.എല്‍.എ. മാരുണ്ട്. എന്നാല്‍ മന്ത്രിസ്ഥാനം കിട്ടിയത് സിപിഎമ്മില്‍ നിന്ന് മുഖ്യമന്ത്രിയെ കൂടാതെ വാസവനും സി.പി.ഐയില്‍ നിന്ന് ചിഞ്ചുറാണിക്കും മാത്രം. പിന്നെ ജനതാദളില്‍ നിന്ന് കൃഷ്ണന്‍കുട്ടിയും എന്‍.സി.പിയില്‍ നിന്ന് ശശീന്ദ്രനും. ഈഴവ പ്രാതിനിധ്യം അതോടെ പൂര്‍ണ്ണമായി. ഏറെക്കുറെ യുഡിഎഫ് മന്ത്രിസഭ പോലെയായി എല്‍ഡിഎഫ് മന്ത്രിസഭയും. പിന്നാക്ക സമുദായത്തില്‍ നിന്ന് നേരെത്തെയുണ്ടായിരുന്ന എം.വി. ഗോവിന്ദന്‍ രാജിവെച്ചപ്പോള്‍ സവര്‍ണ സമുദായക്കാരനായ എം.ബി. രാജേഷ് മന്ത്രിയായി.
ഇടതുമുന്നണിയാണെങ്കിലും വലതുമുന്നണിയിലാണെങ്കിലും പട്ടികജാതിക്കാര്‍ എക്കാലത്തും വിറകുവെട്ടികളും വെള്ളം കോരികളുമാണ്. ഇ.എം.എസിന്റെ ആദ്യത്തെ മന്ത്രിസഭയില്‍ ചാത്തന്‍മാസ്റ്ററും ഉണ്ടായിരുന്നു. അതുപോലെ അച്യുതാനന്ദന്റെ മന്ത്രിസഭയിലും പിണറായി വിജയന്റെ ആദ്യ മന്ത്രിസഭയിലും എ.കെ. ബാലനും ഉണ്ടായിരുന്നു. പിണറായി വിജയന്റെ രണ്ടാം മന്ത്രിസഭയില്‍ കെ. രാധാകൃഷ്ണന്‍ മന്ത്രിയാണ്. ഇവര്‍ക്കൊക്കെ ഏതുകാലത്തും ഭരിക്കാൻ കിട്ടുന്ന വകുപ്പ് ഒന്നാണ്. പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പ്. അതിനപ്പുറത്തേക്കും ഇപ്പുറത്തേക്കും നോക്കേണ്ട. പട്ടികജാതിക്കാരന് നാളിതുവരെയും വ്യവസായ വകുപ്പോ വിദ്യാഭ്യാസ വകുപ്പോ ആരോഗ്യവകുപ്പോ കിട്ടിയിട്ടില്ല. ആഭ്യന്തരവകുപ്പൊക്കെ ആലോചിക്കാനേ പാടില്ല. അതൊന്നും കിട്ടിയിട്ടില്ല, കിട്ടുകയുമില്ല.

ഡോ. എം.എ. കുട്ടപ്പന്‍ എം.ബി.ബി.എസ്. പാസായ ഡോക്ടറാണ്. എന്നാല്‍ മന്ത്രിസ്ഥാനം വന്നപ്പോള്‍ കുട്ടപ്പന് പട്ടികജാതി,പട്ടിക വര്‍ഗ്ഗ വികസന വകുപ്പും പി. ശങ്കരന് ആരോഗ്യവകുപ്പുമാണ് കിട്ടിയത്. ആദര്‍ശധീരനായ ആന്റണി പോലും എം.ബി.ബി.എസുകാരനായ കുട്ടപ്പന് ആരോഗ്യവകുപ്പ് നല്‍കാം എന്ന് ചിന്തിച്ചില്ല. അപ്പോള്‍ ആദര്‍ശത്തില്‍ കുറഞ്ഞ ആളുകളുടെ കാര്യം പറയാനുണ്ടോ? കുറച്ചൊക്കെ മാറ്റമുണ്ടായത് കെ. കരുണാകരന്‍ മുഖ്യമന്ത്രിയായ 1982-87 കാലത്താണ്. അന്ന് മുഖ്യമന്ത്രി നേരിട്ട് പട്ടികജാതി – പട്ടികവര്‍ഗ വകുപ്പ് കൈകാര്യം ചെയ്തു. കെ.കെ.ബാലകൃഷ്ണന്‍ ഗതാഗതവകുപ്പ് മന്ത്രിയായി. പി.കെ. വേലായുധന് സാമൂഹ്യക്ഷേമ വകുപ്പും നല്‍കി. വേലായുധന്‍ സാമൂഹ്യപ്രതിബദ്ധതയുള്ള ആളായിരുന്നത് കൊണ്ട് സാമൂഹ്യക്ഷേമ വകുപ്പിലൂടെ പട്ടികജാതിക്കാര്‍ക്ക് ആവുന്നത്ര സഹായമെത്തിച്ചു. പട്ടികജാതിക്കാരുടെ ക്വാട്ടയില്‍ മന്ത്രിയായ ശേഷം സ്വന്തംസമുദായത്തിന് വേണ്ടി എന്തെങ്കിലും ചെയ്ത ഒരേയൊരു മന്ത്രി വേലായുധന്‍ മാത്രമാണ്. അദ്ദേഹത്തിന് മുമ്പോ ശേഷമോ ആരും തന്നെ അവനവന്റെ സമുദായത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല.

കെ. രാധാകൃഷ്ണനെ ദേവസ്വം മന്ത്രിയാക്കിയത് വലിയ കാര്യമായി കൊട്ടിഘോഷിച്ചവരുണ്ട്. തിരു-കൊച്ചി സംസ്ഥാനത്ത് പട്ടികജാതിക്കാരനായ കൊച്ചുകുട്ടന്‍ ഭരിച്ച വകുപ്പാണ് ദേവസ്വം. പിന്നീട് കോണ്‍ഗ്രസ് മന്ത്രിസഭയില്‍ വെള്ളഈച്ചരന്‍, കെ.കെ. ബാലകൃഷ്ണന്‍, ദാമോദരന്‍ കാളാശേരി, ഇടത് മന്ത്രിസഭയില്‍ തന്നെ എം.കെ. കൃഷ്ണന്‍ എന്നിവര്‍ ദേവസ്വം മന്ത്രിയായിരുന്നു

കെ. രാധാകൃഷ്ണനെ ദേവസ്വം മന്ത്രിയാക്കിയത് വലിയ കാര്യമായി കൊട്ടിഘോഷിച്ചവരുണ്ട്. തിരു-കൊച്ചി സംസ്ഥാനത്ത് പട്ടികജാതിക്കാരനായ കൊച്ചുകുട്ടന്‍ ഭരിച്ച വകുപ്പാണ് ദേവസ്വം. പിന്നീട് കോണ്‍ഗ്രസ് മന്ത്രിസഭയില്‍ വെള്ളഈച്ചരന്‍, കെ.കെ. ബാലകൃഷ്ണന്‍, ദാമോദരന്‍ കാളാശേരി, ഇടത് മന്ത്രിസഭയില്‍ തന്നെ എം.കെ. കൃഷ്ണന്‍ എന്നിവര്‍ ദേവസ്വം മന്ത്രിയായിരുന്നു. ദേവസ്വം മന്ത്രിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. ദേവസ്വങ്ങള്‍ മുഴുവനും മൂന്ന് ദേവസ്വം ബോര്‍ഡുകളുടെ കീഴിലാണ്. നാടമുറിക്കാനോ, ഉത്സവം വരുമ്പോള്‍ വിളക്ക് കത്തിക്കാനോ പോകാം. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ സാംസ്‌കാരിക വകുപ്പ് കിട്ടിയപ്പോള്‍ എ.പി. അനില്‍കുമാറിന് വളരെ അഭിമാനം തോന്നിയിരുന്നു. അന്നും ഇന്നും എന്നും പട്ടികജാതിക്കാരുടെ കാര്യം പുറമ്പോക്കിലാണ്.

മന്ത്രിസഭയില്‍ സവര്‍ണ സമുദായക്കാര്‍ക്ക് കിട്ടുന്ന പ്രാധാന്യം നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. ക്രിസ്ത്യന്‍ മന്ത്രിമാരില്‍ മൂന്നുപേരും തോമാശ്‌ളീഹ വന്ന കാലത്ത് മാമോദീസ വെള്ളം വീണ കുടുംബക്കാരുടെ പിന്തുടര്‍ച്ചക്കാരാണ്.
നായര്‍ സമുദായക്കാരുടെ കാര്യം ആഹ്‌ളാദകരമാണ്. മന്ത്രി കെ.എന്‍. ബാലഗോപാല്‍ എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗത്തിന്റെ സഹോദരനാണ്. പി. രാജീവ്, ശിവന്‍കുട്ടി, ആര്‍. ബിന്ദു, പി.പ്രസാദ്, കെ.രാജന്‍, ജി.ആര്‍. അനില്‍ എന്നിവര്‍ തുടക്കത്തിലേയുണ്ട്. പിന്നീട് ഗോവിന്ദന്‍മാഷ് രാജിവെച്ചപ്പോള്‍ എം.ബി. രാജേഷ് വന്നു. പുന:സംഘടനയ്ക്കു ശേഷം കെ.ബി. ഗണേഷ്‌കുമാറും എത്തി. ഗണേഷ്‌കുമാര്‍ എന്‍.എസ്.എസ്. ഡയറക്ടര്‍ബോര്‍ഡ് അംഗമാണ്. ഇവരുടെ വകുപ്പുകള്‍ നോക്കുക, ധനകാര്യം, വ്യവസായം, എക്സൈസ്, പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, കൃഷി, റവന്യൂ, ഭക്ഷ്യസിവില്‍ സപ്ലൈസ്. ഇപ്പോള്‍ ഗതാഗതവും.

പട്ടംതാണുപിള്ളയുടെ കാലം മുതല്‍ ഇന്നേവരെ കേരളത്തില്‍ നായര്‍ സമുദായത്തിന് ഇത്രയധികം പ്രാതിനിധ്യം ലഭിച്ച മറ്റൊരു മന്ത്രിസഭ വേറെയില്ല. കേരളത്തിന്റെ ഭരണം പരിപൂര്‍ണമായി നായന്‍മാരെ ഏല്‍പ്പിച്ചതില്‍ മന്നത്ത് പത്മനാഭന്‍ ഉണ്ടായിരുന്നെങ്കില്‍ വളരെയധികം സന്തോഷിച്ചേനെ. ജി. സുകുമാരന്‍നായര്‍ക്ക് പിണറായി വിജയനെ ഇഷ്ടമല്ലെങ്കിലും നായര്‍ സമുദായത്തിന് ഇത്രയും ഉപകാരം ചെയ്ത ഒരു മുഖ്യമന്ത്രി വേറെയുണ്ടായിട്ടില്ല. ഇനി ഉണ്ടാകാനും പ്രയാസമാണ്.

ലീഗിന് അഞ്ചാം മന്ത്രി സ്ഥാനം കൊടുത്തപ്പോള്‍ നമ്മുടെ സമുദായ നേതാവിന് പെരുന്നയില്‍ നിന്ന് ടാക്‌സി വിളിച്ച് കണിച്ചുകുളങ്ങരയിലേക്ക് പോകേണ്ടി വന്നു. ഭൂരിപക്ഷ സമുദായക്കാരെ ഒന്നിപ്പിക്കാന്‍ വേണ്ടി. ഇപ്പോള്‍ അങ്ങനെ ഒരു ആവശ്യം വരില്ല. കാരണം നമുക്ക് എല്ലാവകുപ്പുകളുമുണ്ട്. മന്ത്രിമാരുമുണ്ട്.
സി.പി.ഐ.യുടെ നാലുമന്ത്രിമാരില്‍ മൂന്നുപേരും ഒരേ സമുദായക്കാര്‍. അതില്‍ തന്നെ ഏറ്റവും പ്രാധാന്യം കുറഞ്ഞ വകുപ്പാണ് പിന്നാക്ക സമുദായക്കാരിയായ മന്ത്രിക്ക് നല്‍കിയത്. പട്ടികജാതി വിഭാഗക്കാരന് നല്‍കിയത് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനംമാത്രവും. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കും ജാതിമത ചിന്തയില്ലെന്നു പറയുമ്പോഴും ഇതില്‍ നീതികേടിന്റെ ഒരു അംശമുണ്ട്. രണ്ടാം പിണറായി സര്‍ക്കാരിലെ സാമുദായിക അസന്തുലിത്വം ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളായാലും ഇടത് മുന്നണിയായാലും സാമുദായിക സന്തുലനം കൂടി ഉറപ്പാക്കുന്ന രീതിയില്‍ വേണം മുന്നോട്ട് പോകേണ്ടത്.

Author

Scroll to top
Close
Browse Categories