അഗ്നിപര്‍വത സ്‌ഫോടനത്തിന്റെ വിത്തുകള്‍

വൈക്കം പോരാട്ടത്തിലന്തര്‍ഭവിച്ചിട്ടുള്ള വിപ്ലവസ്പിരിറ്റിന്റെ വീണ്ടെടുപ്പാണ് ‘വൈക്കം തീസിസ്’ എന്നതുകൊണ്ടര്‍ത്ഥമാക്കുന്നത്, നാരായണഗുരുവിലും സഹോദരന്‍ അയ്യപ്പനിലും ചാര്‍ത്തപ്പെട്ടിട്ടുള്ള തെറ്റായ പ്രതിച്ഛായകള്‍ നീക്കം ചെയ്യാനും അവരിലെ ‘മഹാവിപ്ലവകാരി’കളെ കേരളത്തിലെ അവര്‍ണജനതയ്ക്ക്, പ്രത്യേകിച്ചും ഈഴവജനതയ്ക്ക്, കാണിച്ചുകൊടുക്കാനുമുള്ള ഒരു ശ്രമമാണ് ‘വൈക്കം തീസിസ്’ എന്ന പ്രയോഗം.

ഞാന്‍ മുന്നോട്ടുവെച്ച വാദങ്ങളും അനുമാനങ്ങളുമാണ് ‘ദളവാക്കുളം കൂട്ടക്കൊല’ എന്ന സംഭവത്തിന്റെ ചരിത്രസത്യത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്നത് (most approximate to the historical truth) . ദെറിദ പറഞ്ഞതുപോലെ എന്റെ വാദം ‘സോപാധികമായി സാധൂകരിക്കപ്പെട്ടിരിക്കുന്നു’. ഇത് ഫാള്‍സിഫൈ ചെയ്യാനാവശ്യമായ സാമഗ്രികളുടെ അഭാവത്തില്‍, ദളവാക്കുളം തീസിസിനു ബദലില്ല. ദളവാക്കുളം കൂട്ടക്കൊലയ്‌ക്കെന്ത് തെളിവ് എന്നു ചോദിക്കുന്നവരോട് എനിക്ക് ഒരു മറുചോദ്യമുണ്ട്. ഇന്ത്യയില്‍ സവര്‍ണരിലേക്കുള്ള അധികാരകൈമാറ്റത്തിനുവേണ്ടിയുള്ള സമരം നയിച്ചവരും അതേക്കുറിച്ച് പുസ്തകങ്ങള്‍ എഴുതിയവരും സവര്‍ണ്ണരാണ്. ആ കൃതികളിലെവിടെയെങ്കിലും ബ്രിട്ടീഷ് ഭരണകാലത്തെ അവര്‍ണ ജീവിതത്തെക്കുറിച്ച് എന്തെങ്കിലും പരാമര്‍ശമുണ്ടോ? അതിനാല്‍, അവര്‍ണര്‍ എന്നൊരു വിഭാഗം മനുഷ്യര്‍ ഇന്ത്യയില്‍ ജീവിച്ചിരുന്നില്ല എന്നാണോ കരുതേണ്ടത്?
ആധികാരിക പ്രമാണ സാമഗ്രിയായികരുതുന്ന ആയിരക്കണക്കിന് ശാസനങ്ങളിലും ശിലാലിഖിതങ്ങളിലും അവര്‍ണജനതയെക്കുറിച്ച് യാതൊരു പരാമര്‍ശവുമില്ല. അതിനാല്‍, അവര്‍ണര്‍ ഇവിടെ ജീവിച്ചിരുന്നില്ല എന്നാണോ അനുമാനിക്കേണ്ടത്?

സഹോദരൻ അയ്യപ്പൻ

2002-ല്‍ ജഗദീഷ് ചന്ദ്രമൊണ്ഡല്‍ ബംഗാളി ഭാഷയില്‍ രചിച്ച ”മൊറി ക് ഛാപ്പി: നിശ്ശബ്ദ അന്തരാളെ”യിലൂടെയാണ് 1979 മെയ് 14ന് പശ്ചിമ ബംഗാളിലെ മൊറി ക് ഛാപ്പി യില്‍ നടന്ന ദളിത് കൂട്ടക്കൊലയെക്കുറിച്ച് ലോകമറിയുന്നത്. ദണ്ഡകാരണ്യകത്തിലെ അഭയാര്‍ത്ഥി ക്യാമ്പിലെ രജിസ്റ്ററനുസരിച്ച് 4128 ദലിത് അഭ്യാര്‍ത്ഥി കുടുംബങ്ങള്‍ അപ്രത്യക്ഷമായിട്ടുണ്ട്. ഒരു കുടുംബത്തില്‍ 4 അംഗങ്ങള്‍ ഉണ്ടെന്ന് കണക്കാക്കിയാല്‍, മൊത്തം 16512 ദലിത് അഭയാര്‍ത്ഥികളെയാണ് മൊറി ക് ഛാപ്പി യില്‍ ജോതിബസു കശാപ്പുചെയ്തത്. ഇതൊരു കെട്ടുകഥയാണെന്നാണ് ഇപ്പോഴും മാര്‍ക്‌സിസ്റ്റുകള്‍ പറയുന്നത്. എന്ത് തെളിവാണുള്ളത്? മരിച്ചവരുടെ അസ്ഥികള്‍ കണ്ടുകിട്ടിയിട്ടുണ്ടോ? തുടങ്ങിയ ചോദ്യങ്ങളാണ് മാര്‍ക്‌സിസ്റ്റുകള്‍ ഉന്നയിക്കുന്നത്.

ഒരു എഫ്.ഐ.ആര്‍. പോലും രജിസ്റ്റര്‍ ചെയ്യാതെ എങ്ങനെയാണ് തെളിവുകള്‍ കണ്ടെത്തുന്നത്? ജ്യോതിബസുവിന്റെ പോലീസ് കേസ് എടുക്കാത്തതുകൊണ്ട് മൊറി ക് ഛാപ്പി യില്‍ 1979 മെയ് 14ന് ഒന്നും സംഭവിച്ചിട്ടില്ലെന്നും 16512 ദലിത് അഭയാര്‍ത്ഥികള്‍ സ്വയം അപ്രത്യക്ഷരായെന്നും വിശ്വസിക്കണമോ? മഹാശ്വേതാദേവി എഴുത്തിന്റെ ലോകത്തെത്തിച്ച സൈക്കിള്‍ റിക്ഷാ ചവിട്ടുകാരനായ മനോരഞ്ജന്‍ വ്യാപാരിയുടെ ആത്മകഥയായ ”Interrogating my Chandal Life: An Autobiography of a Dalit” എന്ന കൃതി 2018-ലെ ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിന്റെ ഒരു കവിത നോക്കുക:

”തലകുനിയ്ക്കില്ലെന്‍ തൂലിക ബ്രാഹ്മണര്‍ക്കുമുമ്പില്‍
മൊറി ക് ഛാപ്പി യിലെ കൊലകളുടെ-
ചോരക്കറപുരണ്ടവരോട്
പ്രാര്‍ത്ഥിയ്ക്കില്ല ഞാന്‍ വെടി നിര്‍ത്തലിനായ്
എന്‍ തൂലികയെന്നുടെതന്‍, ലക്ഷ്യം കാണുംവരെ,
കൂര്‍ത്ത അമ്പായി കുതിച്ചുപായും”.

”മനുഷ്യനെ തൊട്ടാല്‍ അശുദ്ധിയാകുമെന്നു വിചാരിക്കുന്നവര്‍ക്ക് യാതൊന്നും ശുദ്ധമായിരുന്നു പ്രവര്‍ത്തിക്കാന്‍ ഇടകൊടുക്കരുതെന്ന നാരായണഗുരുവിന്റെ വിപ്ലവാഹ്വാനം അയിത്തജാതിക്കാരുടെ ഒരഗ്നിപര്‍വതസ്‌ഫോടനത്തിനു കേരളത്തെപാകമാക്കിയിരുന്നു.

വ്യാപാരിയെപ്പോലെയുള്ള എഴുത്തുകാരുടെ വരികളാണ് മൊറി ക് ഛാപ്പി കൂട്ടക്കൊലയെ ‘നിനവ്‌കൊല’യില്‍ നിന്ന് വീണ്ടേടുത്തുകൊണ്ടിരിക്കുന്നത്. അതുപോലെ ‘ദളവാക്കുളം കൂട്ടക്കൊല’യെ മറവിയുടെ സവര്‍ണ കരിമ്പടത്തില്‍ നിന്ന് വീണ്ടെടുക്കാനുള്ള ധൈഷണിക ശ്രമമാണ്, ‘ദളവാക്കുളം തീസിസ്’.
”മനുഷ്യനെ തൊട്ടാല്‍ അശുദ്ധിയാകുമെന്നു വിചാരിക്കുന്നവര്‍ക്ക് യാതൊന്നും ശുദ്ധമായിരുന്നു പ്രവര്‍ത്തിക്കാന്‍ ഇടകൊടുക്കരുതെന്ന നാരായണഗുരുവിന്റെ വിപ്ലവാഹ്വാനം അയിത്തജാതിക്കാരുടെ ഒരഗ്നിപര്‍വതസ്‌ഫോടനത്തിനു കേരളത്തെപാകമാക്കിയിരുന്നു. അന്ന് ആ അഗ്നിപര്‍വ്വതസ്‌ഫോടനം സംഭവിച്ചിരുന്നെങ്കില്‍ കേരളത്തിന്റെയും ഇന്ത്യയുടെയും ഭാഗധേയം മഹാഭൂരിപക്ഷമായ മര്‍ദ്ദിതജാതികളുടെ പരമാധികാരത്തിലെത്തുമായിരുന്നു. കൗശലബുദ്ധികളായ സവര്‍ണന്യൂനപക്ഷരും ഗാന്ധിയും ഇതു മണത്തറിഞ്ഞു. അതു കെടുത്താനാണ് അവര്‍ ‘ക്ഷേത്രപ്രവേശനവാദ’മുയര്‍ത്തിയത്. തുടര്‍ന്ന് ക്ഷേത്രപ്രവേശനവിളംബരമുണ്ടാവുകയും യുദ്ധമുന്നണിയിലെ വിരുദ്ധചേരികളില്‍ ‘ഹിന്ദു’വെന്ന പൊതു ഐഡന്റിറ്റി വളര്‍ത്തുകയും ചെയ്തു. മര്‍ദ്ദിതജാതികള്‍ അവരുടെ ശത്രുവായി മാത്രം കണ്ടിരുന്ന സവര്‍ണരെ ‘മിത്ര’മാക്കിമാറ്റാനുള്ള കുടിലതന്ത്രമായിരുന്നു ക്ഷേത്രപ്രവേശനം.

”മര്‍ദ്ദകനിങ്ങളോ”ട് മുഖാമുഖം നിവര്‍ന്നുനിന്നു പോരാടിയ ”മര്‍ദ്ദിത ഞങ്ങള്‍” ഒടുവില്‍ ‘നമ്മള്‍ ഹിന്ദുക്കള്‍’ എന്ന കൊടും തട്ടിപ്പിന്റെ ഇരകളായി മാറി.
വൈക്കം പോരാട്ടത്തിന്റെ നൂറാം വാര്‍ഷികസ്മരണ മര്‍ദ്ദിതരോടാവശ്യപ്പെടുന്നത് ”നമ്മള്‍ ഹിന്ദുക്കള്‍” എന്ന നുകം വലിച്ചെറിയാനും ‘മര്‍ദ്ദകര്‍ നിങ്ങള്‍’ക്കെതിരായി, ‘മര്‍ദിതര്‍ ഞങ്ങള്‍’ ആയി ഉയിര്‍ത്തെഴുന്നേല്‍ക്കാനുമാണ്. തടയപ്പെട്ട ആ അഗ്നിപര്‍വതസ്‌ഫോടനത്തിന്റെ വിത്തുകള്‍ കഴിഞ്ഞുപോയിട്ടില്ല. ആ മഹാസ്‌ഫോടനത്തിന്റെ ചാലകശക്തിയായി മാറാന്‍, രോമം ചീര്‍ക്കും വിപ്ലവചരിത്രങ്ങള്‍ രചിക്കാനും തയ്യാറാകൂ എന്നാണ് അത് ആവശ്യപ്പെടുന്നത് എങ്കില്‍ മാത്രമേ, ‘മനുഷ്യരെ തൊട്ടാല്‍ അശുദ്ധിയാകു’മെന്ന് വിചാരിക്കുന്നവര്‍ക്കു യാതൊന്നും ശുദ്ധമായിരുന്നു പ്രവര്‍ത്തിക്കാന്‍ ഇടയൊരുക്കരുതെന്ന നാരായണഗുരുവിന്റെ ആഹ്വാനത്തോട് നീതിപുലര്‍ത്താന്‍ അവര്‍ണജനതയ്ക്ക് കഴിയൂ. വൈക്കം പോരാട്ടത്തിലന്തര്‍ഭവിച്ചിട്ടുള്ള വിപ്ലവസ്പിരിറ്റിന്റെ വീണ്ടെടുപ്പാണ് ‘വൈക്കം തീസിസ്’ എന്നതുകൊണ്ടര്‍ത്ഥമാക്കുന്നത്, നാരായണഗുരുവിലും സഹോദരന്‍ അയ്യപ്പനിലും ചാര്‍ത്തപ്പെട്ടിട്ടുള്ള തെറ്റായ പ്രതിച്ഛായകള്‍ നീക്കം ചെയ്യാനും അവരിലെ ‘മഹാവിപ്ലവകാരി’കളെ കേരളത്തിലെ അവര്‍ണജനതയ്ക്ക്, പ്രത്യേകിച്ചും ഈഴവജനതയ്ക്ക്, കാണിച്ചുകൊടുക്കാനുമുള്ള ഒരു ശ്രമമാണ് ‘വൈക്കം തീസിസ്’ എന്ന പ്രയോഗം. സഹോദരന്‍ അയ്യപ്പന്റെ ഉപദേശത്തിന്റെ ഉണര്‍വ് അവരിലേക്ക് പ്രസരിപ്പിക്കുന്നതാണ് ‘വൈക്കം തീസിസ്’. ‘ഓണപ്പാട്ട് എന്ന കൃതിയില്‍ അയ്യപ്പന്‍ എഴുതുന്നു:
ബ്രാഹ്മണോപജ്ഞമാം കെട്ടമതം
സേവിപ്പവരെ ചവിട്ടും മതം
നമ്മളെത്തമ്മിലകറ്റും മതം
നമ്മള്‍ വെടിയണം നന്‍മവരാന്‍.”
1937-ല്‍ കൊച്ചിയില്‍ നടന്ന എസ്. എന്‍. ഡി. പി യോഗത്തിന്റെ അവകാശ പ്രഖ്യാപന സമ്മേളനത്തില്‍ പാടുവാനായി സഹോദരന്‍ അയ്യപ്പന്‍ എഴുതിയ ‘സമുദായഗാന’ത്തിന് ഗുണം പ്രസക്തിയുണ്ട്.
‘ഉണരിനുണരിന്‍ സഹജരേ, പുതുയുഗത്തില്‍ പുലരിയായ്
ഉണരിനെങ്ങുമേവരും ഉണരിന്‍കൂട്ടം കൂട്ടമായ്
ഒരുമയോടു സംഘടിച്ചൊരെതിരാഴാത്ത ശക്തിയായ്
ഇവിടെ നമ്മളടിയുറപ്പിച്ചു കരളുറച്ചു നില്‍ക്കണം ഉണരിന്‍…
മനുജഭേദമതിതകര്‍ന്ന് സമതയെങ്ങും വയ്ക്കണം
അതിനുവേണ്ടിയിടാവിടാതെ ചുണവിടാതെ പൊരുതണം”46
(അവസാനിച്ചു)

കുറിപ്പുകള്‍:

  1. കെ. എ. സുബ്രഹ്മണ്യം, (1973) സഹോദരന്‍ അയ്യപ്പന്‍, കൊച്ചി. P. 142

Author

Scroll to top
Close
Browse Categories