‘ഡീപ് ഫേക്ക് ‘ആധുനികകാലത്തെ ആള്‍മാറാട്ടം
നിര്‍മ്മിതബുദ്ധിയെ പ്രതിനിധീകരിക്കുന്ന ഡീപ് ലേണിംഗ് (Deep Learning)എന്ന വാക്കും, വ്യാജം, വ്യാജന്‍ എന്ന അര്‍ഥം വരുന്ന ഫേക്ക് (Fake)എന്ന വാക്കും ചേര്‍ന്നാണ് ഡീപ് ഫേക്ക് എന്ന വാക്ക് ഉണ്ടായിരിക്കുന്നത്. നിര്‍മ്മിതബുദ്ധിവഴിയാണ് ഡീപ് ഫേക്കിങ് ചെയ്യാന്‍ കഴിയുന്നത്. നമുക്ക് ഏത് ഫൂട്ടേജ് ആണോ ഫേക്ക് ചെയ്യണ്ടത്, അത് ഫ്രെയിം ബൈ ഫ്രെയിം ആയി വേര്‍തിരിക്കും. ഒപ്പം അതിലെ ആളുടെ കണ്ണുകള്‍, മൂക്ക്, വായ എന്നിവ കൃത്യമായി അനലൈസ് ചെയ്യും. അതിനുശേഷം നാം ഏതു ഫൂട്ടേജ് ഉപയോഗിച്ചാണോ ഫേക്ക് ചെയ്യുന്നത് അതിനെയും നിര്‍മ്മിതബുദ്ധി ഉപയോഗിച്ച് നാം ആദ്യം അനലൈസ് ചെയ്ത ഫുട്ടെജുമായി ചേര്‍ത്തുവയ്ക്കുന്നു.
സാങ്കേതികവിദ്യയുടെ പല സംഭാവനകളും നാം പറയാറുള്ള നെല്ലിക്കയുടെ പഴംചോല്ലുപോലെയാണ്. ആദ്യം അതിന്റെ ശീതളിമയില്‍ നാം അവയെ ആഘോഷിക്കും. പിന്നെ അവ നമ്മെ അത്ഭുതപ്പെടുത്തും. പിന്നീട് അവയെ തെറ്റായ വഴിയിലൂടെ ഉപയോഗിക്കപ്പെടുവാന്‍ തുടങ്ങുമ്പോള്‍ നമ്മുടെ നിയന്ത്രണത്തില്‍ പോലും അവ നിന്നുവെന്നുവരില്ല. ഡീപ് ഫേക്കും അത്തരത്തില്‍ ഒന്നാണ്. അനന്തമാണ് നിര്‍മ്മിതബുദ്ധിയുടെ സാദ്ധ്യതകള്‍. പക്ഷേ,ഇത്തരത്തില്‍ മനുഷ്യന്റെ വ്യക്തിസ്വാതന്ത്ര്യത്തിലേക്കും, ഫേക്ക് ഐഡന്റിറ്റി വഴി അവരുടെ സമൂഹത്തിലെ വിലയിടിക്കുന്ന തരത്തിലെ പ്രവര്‍ത്തനങ്ങളിലേക്കും, സര്‍വ്വോപരി മറ്റു വിധ്വംസക പ്രവര്‍ത്തനങ്ങളിലേക്കും നയിക്കപ്പെടുമ്പോള്‍ നാം ഒരുകാര്യം ചിന്തിക്കണം. ഈ സാങ്കേതികവിദ്യകള്‍ നമുക്ക് എന്തിനാണ് എന്ന്.
1കണ്ണുകളെ
വിശ്വസിക്കാനാവാതെവരുമ്പോള്‍
നാം കണ്‍മുന്നില്‍ കാണുന്നത് വിശ്വസിക്കണമെങ്കില്‍ ഇനി നാം മാത്രം വിചാരിച്ചാല്‍ പോരാ. ആ കാണുന്ന കാഴ്ചകളോ, ദൃശ്യങ്ങളോ ഒക്കെ നിര്‍മ്മിതബുദ്ധിയുടെ സഹായത്തോടെ നിര്‍മ്മിക്കപ്പെട്ട ഡീപ് ഫേക്ക് എന്ന വ്യാജദൃശ്യനിര്‍മ്മാണത്തിന്റെ ഭാഗമാണോയെന്ന് ഇനിയും കണ്ടുപിടിക്കപ്പെടാത്ത അതിനേക്കാള്‍ നൂതനമായ സാങ്കേതികവിദ്യയുടെ സഹായം കൂടി വേണ്ടിവന്നേക്കാം. ഒറ്റവാക്കില്‍ പറഞ്ഞാല്‍ സ്വന്തം കണ്ണിനെപ്പോലും വിശ്വസിക്കാന്‍ ആവാത്തതരത്തില്‍ സാങ്കേതികത്തികവാര്‍ന്ന ദൃശ്യങ്ങള്‍ മനുഷ്യന്റെ ജീവിതത്തെ അസ്വസ്ഥതപ്പെടുത്തുകയാണ്. നിര്‍മ്മിതബുദ്ധിയുടെ കണ്ടുപിടുത്തം ഒരേസമയം നമുക്ക് അത്ഭുതവും, ആശ്രയവും സമ്മാനിച്ചപ്പോളും പലരീതിയിലും അതിന്റെ ദുരുപയോഗം, ഗുണത്തേക്കാള്‍ ഏറെ മുന്നിലായി ഉയര്‍ന്നു നിന്നിട്ടുണ്ട്.
1 തകര്‍ക്കുമോ
മനുഷ്യരാശിയെ?
നിര്‍മ്മിത ബുദ്ധിയുടെയും, റോബോട്ടിക്സിന്റെയും, ഡീപ് ലേണിങ്ങിന്റെയും ഒക്കെ ശീതളിമയില്‍ ലോകപുരോഗതി ദിനംപ്രതികണ്‍മുന്നില്‍ തന്നെ കണ്ടുകൊണ്ട് പുളകം കൊള്ളുകയാണ്ശാസ്ത്രലോകവും, ജനങ്ങളും. കഴിഞ്ഞ പത്തോ ഇരുപതോ വര്‍ഷങ്ങളില്‍ ശാസ്ത്രസാങ്കേതിക- വിവരസാങ്കേതികരംഗത്തു ഉണ്ടായ കുതിച്ചുചാട്ടം അത്ഭുതാവഹമാണ്. ഇപ്പോളും ഓരോ മിനിറ്റിലും നാം അപ്‌ഡേറ്റ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. നിര്‍മ്മിതബുദ്ധി മനുഷ്യരാശിക്കുതന്നെ പകരക്കാരനാവുമോയെന്ന് ഞാന്‍ ഭയപ്പെടുന്നു എന്നാണ് സ്റ്റീഫന്‍ ഹോക്കിങ് അഭിപ്രായപ്പെട്ടത്.സാങ്കേതികരംഗത്തെ ഈ കുതിച്ചുചാട്ടത്തിന്റെ പാശ്ചാത്തലത്തില്‍ നാം എല്ലാം നേടിയെന്ന ചിന്തകള്‍ക്ക് പ്രസക്തിയില്ലാതാവുന്ന ചില വാര്‍ത്തകളാണ് അടുത്തിടെ വന്നുകൊണ്ടിരിക്കുന്നത്. മനുഷ്യനെ മറ്റു ജീവികളില്‍നിന്നും വ്യത്യസ്തനാക്കുന്നത് അവന്റെ ചിന്തിക്കാനുള്ള കഴിവാണെന്ന് എല്ലാവര്‍ക്കും അറിയാം. മനുഷ്യനെപ്പോലെ മറ്റൊരുജീവിയ്ക്കും സാഹചര്യങ്ങള്‍ക്കനുസരിച്ചു ചിന്തിക്കാനോ അതിനനുസരിച്ചു പ്രവര്‍ത്തിക്കാനോ കഴിയില്ല. അതുകൊണ്ടുതന്നെയാണ് മനുഷ്യന്‍ മറ്റെല്ലാ ജീവികളെയും തങ്ങളുടെ കാല്‍ക്കീഴില്‍ കൊണ്ടുവന്ന് ലോകത്തെ ഭരിക്കുവാന്‍ കഴിയുന്നതും. ആ മനുഷ്യന്റെ ചിന്തയെ ആണ് നിര്‍മ്മിതബുദ്ധി വെല്ലുവിളിക്കുന്നത്.മനുഷ്യചിന്തകളുടെ ഉയര്‍ന്ന ആധിപത്യത്തിനെപ്പോലും മറികടക്കാന്‍ നിര്‍മ്മിതബുദ്ധിക്ക് കഴിയുന്ന അവസ്ഥ മനുഷ്യന്റെ തിരിച്ചറിവ് എന്നസ്വഭാവസവിശേഷതയും അതിനേക്കാള്‍ പ്രധാനമായ, സാമൂഹികബോധവും ചോദ്യചെയ്യപ്പെടുന്ന അവസ്ഥയാണ് സംജാതമാക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഡീപ് ഫേക് എന്ന നിര്‍മ്മിതബുദ്ധിയില്‍ കൃത്രിമമായി നിര്‍മ്മിക്കപ്പെട്ടഫോട്ടോകള്‍, വീഡിയോകള്‍, ശബ്ദം എന്നീ ഉള്ളടക്കങ്ങള്‍. നിര്‍മ്മിതബുദ്ധിയെ പ്രതിനിധീകരിക്കുന്ന ഡീപ് ലേണിംഗ് (Deep Learning)എന്ന വാക്കും, വ്യാജം, വ്യാജന്‍ എന്ന അര്‍ഥം വരുന്ന ഫേക്ക് (Fake)എന്ന വാക്കും ചേര്‍ന്നാണ് ഡീപ് ഫേക്ക് എന്ന വാക്ക് ഉണ്ടായിരിക്കുന്നത്.
അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗര്‍ബ നൃത്തം കളിക്കുന്ന വീഡിയോ വൈറല്‍ ആയിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കുശേഷമാണ് അത് ഒറിജിനല്‍ അല്ലെന്നും ഡീപ് ഫേക്ക് കൊണ്ട് ഉണ്ടാക്കിയെടുത്തതാണെന്നും തിരിച്ചറിയപ്പെടുന്നത്. ദില്ലിയില്‍ ബി.ജെ.പി ആസ്ഥാനത്തു പാര്‍ട്ടിയുടെ ദീപാവലി മിലന്‍ പരിപാടിയില്‍ പ്രധാനമന്ത്രിതന്നെ ഡീപ് ഫേക്കിനെ ജാഗ്രതയോടെ നേരിടണമെന്നും അല്ലെങ്കില്‍ അത് അരാജകത്വം സൃഷ്ടിക്കുമെന്നുംപ്രഖ്യാപിക്കുകയുമുണ്ടായി. നിര്‍മ്മിതബുദ്ധിയുടെ ഈ നിര്‍ദ്ദോഷമെന്നുതോന്നുന്ന, കൗതുകത്തിനായ് നിര്‍മ്മിക്കപ്പെടുന്ന ഇത്തരം വീഡിയോകള്‍ എങ്ങിനെയാണ് സമൂഹത്തിനും, വ്യക്തികള്‍ക്കും ഭീഷണിയാകുന്നത്.? വിശദമായി അവ ചര്‍ച്ച ചെയ്യേണ്ടതുണ്ട്.
1എന്താണ്
ഡീപ് ഫേക്ക് ?
ആയിരക്കണക്കിന് ഡേറ്റബേസുകളില്‍ നിന്നും ആവശ്യത്തിന് വിവരങ്ങള്‍ ശേഖരിച്ചാണ് നിര്‍മ്മിത ബുദ്ധി അല്‍ഗോരിതം പ്രവര്‍ത്തിക്കുന്നത്. അതുപയോഗിച്ചു മെഷീന്‍ ലേണിംഗിലൂടെ ആണ് ഡീപ് ഫേക്ക് നിര്‍മ്മിക്കപ്പെടുന്നത്. ഒരു വ്യക്തിയുടെ ശരീരത്തിന്റെ ഓരോ അണുവിന്റെയും ചലനങ്ങള്‍ അത്രമേല്‍ ആഴത്തില്‍ മനസ്സിലാക്കിയാണ് വീഡിയോ തയ്യാറാക്കുന്നത്. മുഖത്തെ പേശികളുടെ ചലനങ്ങള്‍, ശബ്ദം, ചുണ്ടിന്റെയും കണ്ണിന്റെയും അനക്കങ്ങള്‍, എന്നിങ്ങനെ എല്ലാ സൂക്ഷ്മമായ കാര്യങ്ങളും സ്വാപ് ചെയ്താണ് ഡീപ് ഫേക്കുകള്‍ നിര്‍മ്മിക്കപ്പെടുന്നത്. യാതൊരു വിധത്തിലും വ്യത്യാസം തോന്നാത്തതരത്തില്‍ അത്രമേല്‍ കിറുകൃത്യമായാണ് ഇവ നിര്‍മ്മിക്കപ്പെടുന്നതിനാല്‍ ഈ രംഗത്തെ ഒരു സ്പെഷ്യലിസ്റ്റിനുപോലും ഒറ്റനോട്ടത്തില്‍ ഇത് ഒറിജിനല്‍ ആണോ, ഫേക്ക് ആണോ എന്ന് തിരിച്ചറിയാന്‍ കഴിയില്ല. അടുത്തിടെ നടി രശ്മിക മന്ദനയുടെഅത്തരത്തില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.
1 ഡീപ് ഫേക്ക്
ചെയ്യുന്നതെങ്ങനെ
നിര്‍മ്മിതബുദ്ധിവഴിയാണ് ഡീപ് ഫേക്കിങ് ചെയ്യാന്‍ കഴിയുന്നത്. നമുക്ക് ഏത് ഫൂട്ടേജ് ആണോ ഫേക്ക് ചെയ്യണ്ടത്, അത് ഫ്രെയിം ബൈ ഫ്രെയിം ആയി വേര്‍തിരിക്കും. ഒപ്പം അതിലെ ആളുടെ കണ്ണുകള്‍, മൂക്ക്, വായ എന്നിവ കൃത്യമായി അനലൈസ് ചെയ്യും. അതിനുശേഷം നാം ഏതു ഫൂട്ടേജ് ഉപയോഗിച്ചാണോ ഫേക്ക് ചെയ്യുന്നത് അതിനെയും നിര്‍മ്മിതബുദ്ധി ഉപയോഗിച്ച് നാം ആദ്യം അനലൈസ് ചെയ്ത ഫുട്ടെജുമായി ചേര്‍ത്തുവയ്ക്കുന്നു. ഈ ചേര്‍ത്തുവെക്കല്‍ അത്ര എളുപ്പമൊന്നുമല്ല. ഇവരണ്ടും ക്രോസ്സ് മാച്ച് ചെയ്തതിനുശേഷം മോഷന്‍ ബ്ലര്‍, ഡബിള്‍ എക്സ്പ്ലോഷര്‍, ലിപ് മൂവ്മെന്റ്, എന്നിവ ഉപയോഗിച്ച് ഒറിജിനലിനെ മാനിപ്പുലേറ്റ്
ചെയ്യും. ഇത്തരത്തില്‍ ചെയ്യുന്നതിനെ പറയുന്നത് ജനറേറ്റിവ് അഡ്വേഴ്‌സറിയാല്‍ നെറ്റ‌്വര്‍ക്ക് (Generative Adversarial Network) എന്നാണ്.
1 സിനിമയില്‍
സിനിമയില്‍ ഡീപ് ഫേക്കിങ് ഫലപ്രദമായി ഉപയോഗിക്കുവാന്‍ കഴിയും. തിരക്കുള്ള നടന്മാരും, നടിമാരും ഒക്കെ അവരുടെ ഡേറ്റ് മറ്റുനടന്മാരുമായി ചേര്‍ന്നുപോകാന്‍ കഴിയുന്ന തരത്തില്‍ അല്ലായെങ്കില്‍ ചില ഷോട്ടുകള്‍ ഡ്യൂപ്പിനെക്കൊണ്ട് ചെയ്യിക്കുകയും അത് ഡീപ് ഫേക്കിങ് വഴി ഒറിജിനലിനെ വെല്ലുന്ന ദൃശ്യമികവോടെ നിര്‍മ്മിക്കുവാനും കഴിയും. സിനിമ നിര്‍മ്മിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത് വലിയ ചെലവുകുറയ്ക്കാന്‍ സഹായിക്കുമെങ്കിലും അഭിനേതാക്കളെ സംബന്ധിച്ച് അവരുടെ കലാപ്രതിഭ പ്രകടിപ്പിക്കാന്‍ പലപ്പോളും കഴിയാതെവരുന്നു എന്നത് ഒരു വാസ്തവമാണ്. ഇത്തരത്തില്‍ ചെറിയ ശകലങ്ങള്‍ ചെയ്യാന്‍ കഴിയുമെങ്കില്‍ പിന്നെ എന്തിനാണ് നടന്മാരുടെ നേരിട്ടുള്ള അഭിനയം പോലും എന്ന ചോദ്യം അവശേഷിക്കുന്നുണ്ട്.
1 പെരുകുന്ന
ദുരുപയോഗം
ഡീപ് ഫേക്ക് ഏറ്റവുമധികം ഉപയോഗിക്കുന്ന മേഖലയാണ് പോണ്‍ വീഡിയോകള്‍ നിര്‍മ്മിക്കുന്ന ഇടങ്ങള്‍. ഡീപ് ഫേക്കിന്റെ ആദ്യരൂപം 2017 മുതല്‍ തന്നെ നിലവിലുണ്ട്. ചില പോണ്‍ സൈറ്റുകളില്‍ ഹോളിവുഡ് നടികളുടെ ഫോട്ടോകള്‍ സ്വാപ് ചെയ്യപ്പെടുകയും, അത് വലിയ രീതിയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിര്‍മ്മിത ബുദ്ധി ഏറ്റവും ക്രിയാത്മകമായി ഉപയോഗിക്കപ്പെട്ട അവസാനത്തെ രണ്ടുവര്‍ഷങ്ങളില്‍ ഇതുപയോഗിച്ചുള്ള പോണ്‍ വീഡിയോ നിര്‍മ്മാണം പലമടങ്ങു വര്‍ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 2023 ല്‍ മാത്രം ഒന്നര ലക്ഷത്തിനടുത്തു വീഡിയോകളാണ് ഇത്തരത്തില്‍ നിര്‍മ്മിക്കപ്പെട്ടതെന്നും, സൈറ്റുകളില്‍ അപ്ലോഡ് ചെയ്യപ്പെട്ടതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
1 പുതിയ ലോകത്തിന്റെ
ആള്‍മാറാട്ടം
ആള്‍മാറാട്ടം സമൂഹത്തില്‍ എത്രമാത്രം അരാജകത്വമാണ് സൃഷ്ടിക്കുന്നത്, അത്രതന്നെ ഭീഷണിയാണ് ഡീപ് ഫേക്കിലൂടെയും ഉണ്ടാകുന്നത്. ഒരാളുടെ മുഖഭാവം പോലും പൂര്‍ണ്ണമായും മാറ്റിക്കൊണ്ട് മറ്റൊരാളുടെ ഐഡന്റിറ്റിയില്‍ അയാള്‍ ചെയ്യുന്നതായി വരുത്തിത്തീര്‍ക്കുന്നത് ആള്‍മാറാട്ടത്തിന്റെ ഏറ്റവും ആധുനികമായ മുഖമാണ്. വിനോദപരമായ കാര്യങ്ങളില്‍ അവ ഉപയോഗിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ലാഘവമല്ല അത് മറ്റുള്ളവരുടെ വ്യക്തിസ്വാതന്ത്ര്യത്തിലേക്കും, അങ്ങേയറ്റം രാജ്യസുരക്ഷയെവരെ ബാധിക്കുന്ന തലത്തിലേക്ക് മാറുമ്പോള്‍ സംഭവിക്കുന്നത്.
സ്വന്തം കണ്ണിനെപ്പോലും വിശ്വസിക്കാന്‍ കഴിയാതെവരുന്ന ഈ അവസ്ഥയില്‍ മനുഷ്യനായി നമുക്കെങ്ങനെ ജീവിക്കാന്‍ കഴിയും എന്നതും പ്രസക്തമായ ചോദ്യമാണ്. അല്ലെങ്കില്‍ സ്റ്റീഫന്‍ ഹോക്കിങ് അഭിപ്രായപ്പെട്ടതുപോലെ മനുഷ്യനെ പൂര്‍ണ്ണമായും മാറ്റിക്കൊണ്ട് ഭൂമിയില്‍ മനുഷ്യര്‍ക്കുതുല്യമായ മനുഷ്യറോബോട്ടുകള്‍ മാത്രം ഉള്ള ഒരു കാലം ഇനി വരേണ്ടിയിരിക്കുന്നു.
1 കുറ്റകൃത്യങ്ങള്‍
മറ്റൊരാളുടെ ഫേക്ക് ഐഡന്റിറ്റിയില്‍ എന്തും ചെയ്യാം എന്ന അവസ്ഥയില്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ സ്വാഭാവികമായും മാറ്റം വരാം. അതിനേക്കാള്‍ ഗൗരവമായാണ് ഒരാള്‍ ചെയ്ത കുറ്റകൃത്യം ഡീപ് ഫേക്കിന്റെ സഹായത്തോടെ മറ്റൊരാളുടെ പേരിലേക്ക് എളുപ്പത്തില്‍ മാറ്റുവാന്‍ കഴിയും എന്നകാര്യം. ഇതുവഴി അന്വേഷണത്തെ വഴിതെറ്റിക്കുവാനും, യഥാര്‍ത്ഥ പ്രതിയ്ക്ക് രക്ഷപെടുവാനും കഴിയും എന്ന ഗുരുതരമായ അവസ്ഥകൂടി ഉണ്ടായെന്നുവരാം. സ്വന്തം കണ്ണിനെപ്പോലും വിശ്വസിക്കാന്‍ കഴിയാതെവരുന്ന ഈ അവസ്ഥയില്‍ മനുഷ്യനായി നമുക്കെങ്ങനെ ജീവിക്കാന്‍ കഴിയും എന്നതും പ്രസക്തമായ ചോദ്യമാണ്. അല്ലെങ്കില്‍ സ്റ്റീഫന്‍ ഹോക്കിങ് അഭിപ്രായപ്പെട്ടതുപോലെ മനുഷ്യനെ പൂര്‍ണ്ണമായും മാറ്റിക്കൊണ്ട് ഭൂമിയില്‍ മനുഷ്യര്‍ക്കുതുല്യമായ മനുഷ്യറോബോട്ടുകള്‍ മാത്രം ഉള്ള ഒരു കാലം ഇനി വരേണ്ടിയിരിക്കുന്നു. ഏറെനാള്‍ അതിനായി കാത്തിരിക്കേണ്ടിവരികയില്ല എന്നാണ് ഇത്തരം സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.
9946199199