ബുദ്ധവചനങ്ങളില്‍ ബ്രാഹ്മണന്‍
ഒരു കാലത്ത്, ഭരണാധികാരത്തിനും, നിയമവാഴ്ചയ്ക്കും, സാമൂഹിക നീതി ബോധങ്ങള്‍ക്കും അതീതമായി ബ്രാഹ്മണര്‍ അംഗീകരിക്കപ്പെട്ടിരുന്നു. വംശ വാഴ്ച കാലഘട്ടത്തില്‍, ബൗദ്ധകാലമൊഴികെ ഭാരതസംസ്‌കാരത്തെ ആകമാനം കീഴ്‌പ്പെടുത്തുകയും വരുതിയില്‍ നിര്‍ത്തുകയും ചെയ്തവര്‍ ബ്രാഹ്മണരായിരുന്നു.
ആരാണ് ബ്രാഹ്മണന്‍?
ഇതിഹാസ പുരാണങ്ങളിലും, ഐതിഹ്യങ്ങളിലും നാടോടി വാങ്മയങ്ങളിലും, രൂപകാഭി മഹാകാവ്യങ്ങളിലും ഭാരതീയ പരിസരത്തില്‍ ബ്രാഹ്മണര്‍ തിങ്ങി നിറഞ്ഞു നില്‍ക്കുന്നു. ഒരു കാലത്ത്, ഭരണാധികാരത്തിനും, നിയമവാഴ്ചയ്ക്കും, സാമൂഹിക നീതി ബോധങ്ങള്‍ക്കും അതീതമായി ബ്രാഹ്മണര്‍ അംഗീകരിക്കപ്പെട്ടിരുന്നു. വംശ വാഴ്ച കാലഘട്ടത്തില്‍, ബൗദ്ധകാലമൊഴികെ ഭാരതസംസ്‌കാരത്തെ ആകമാനം കീഴ്‌പ്പെടുത്തുകയും വരുതിയില്‍ നിര്‍ത്തുകയും ചെയ്തവര്‍ ബ്രാഹ്മണരായിരുന്നു.
സൈന്ധവ ഹാരപ്പന്‍ സംസ്‌കൃതി മുനീശ്വരന്മാരുടെ പിന്‍ഗാമികളാണെന്നാണ് ഗോത്രനാമത്തെ ആസ്പദമാക്കിയുള്ള ബ്രാഹ്മണസിദ്ധാന്തം. സൈന്ധവനഗരങ്ങളില്‍ ധര്‍മ്മ വ്യവസ്ഥ വിഭാവനം ചെയ്ത മുനീശ്വരന്മാരുടെ പിന്‍ഗാമികളെന്നു തന്നെയാണ് ഇതിഹാസപുരാണങ്ങളില്‍ ബ്രാഹ്മണര്‍ സ്വയം അവകാശപ്പെടുന്നത്.
കേരള സാംസ്‌കാരിക വാങ്മയങ്ങളില്‍ കൂത്ത്, കൂടിയാട്ടം, കഥകളി മേഖലകളില്‍ ബ്രാഹ്മണര്‍ തനതായ സാംസ്‌കാരികത്തനിമയോടെ അവതരിപ്പിക്കപ്പെടുന്നു. ഏറ്റവും പ്രശസ്തമായ കഥാപാത്രം പുരുഷാര്‍ത്ഥ കൂത്തില്‍ പരാമര്‍ശിക്കപ്പെടുന്ന ‘ഇട്ട്യാസ്’ എന്ന കഥാപാത്രമാണ്. വിദൂഷക വേഷധാരിയായ ചാക്യാര്‍ നര്‍മ്മസചിവന്റെ വേഷത്തില്‍ ഉടുത്തുകെട്ടി വാത് തീര്‍ക്കുന്ന കൂത്തുരംഗത്തില്‍ ‘ഇട്ട്യാസു’ സജീവമായി ഇടപെടുന്നു. ഈ ‘ഇട്ട്യാസു ‘മൊത്തം കേരള സംസ്‌കാരത്തിലെ ബ്രാഹ്മണമൂഖമാണ്. ബൗദ്ധരേമാരെ ശൂലാരോഹണം നടത്തി ബുദ്ധവിഹാരങ്ങള്‍ പരശുരാമ ക്ഷേത്രമാക്കി മാറ്റിയ സാംസ്‌കാരികപ്പകര്‍ച്ചയുടെ പച്ചയായ മുഖം.
കേരള ബ്രാഹ്മണന്റെ സുഖലോലുപതയുടെ 13-14 നൂറ്റാണ്ടുകളിലെ വേറിട്ട മുഖമാണ് രാമായണം ചമ്പു രചിച്ച പൂനം നമ്പൂതിരിയുടെയും പ്രിയ ശിഷ്യന്റെയും ലൈംഗികപ്പകര്‍ച്ചയുടെ മുഖം – ഇതില്‍ നിന്നും തികച്ചും വ്യതിരിക്തമായ വേറൊരു സമ്പ്രദായത്തിലുള്ള കേരള ബ്രാഹ്മണ നിലനില്‍പ്പാണ് കൃഷ്ണഗാഥാകാരനായ ചെറുശ്ശേരി നമ്പൂതിരിയും ജ്ഞാനപ്പാന എഴുതിയ പൂന്താനവും. ബ്രാഹ്മണ പാരമ്പര്യത്തിന്റെ വൈവിദ്ധ്യവും കേമത്തവും സങ്കീര്‍ണ്ണതകളും പേറുന്ന അനേകം മുഖങ്ങള്‍ കൊട്ടാരത്തില്‍ ശങ്കുണ്ണി രചിച്ച ഐതിഹ്യമാല എടുത്തു കാണിക്കുന്നു.
ഇതിഹാസ പുരാണങ്ങളിലെ ബ്രാഹ്മണ സ്വത്വം സവര്‍ണ്ണ കേരള സംസ്‌കാരം ഉള്‍ക്കൊണ്ടതിന്റെ ഒട്ടേറെ രൂപങ്ങള്‍ കഥകളിയില്‍ ലഭ്യമാണ്. കുചേല വൃത്തം കഥകളിയിലെ ശ്രീകൃഷ്ണ സതീര്‍ത്ഥ്യനായ കുചേല ബ്രാഹ്മണന്‍, സന്താന ഗോപാലം ആട്ടക്കഥയിലെ ബ്രാഹ്മണന്‍ എന്നിവര്‍ ഇതിനുദാഹരണമാണ്. പുരാണത്തിലും പ്രമാണത്തിലും നിന്ന് അത്യധികം ഭിന്നവല്‍ക്കരിക്കപ്പെട്ട സചിവ ബ്രാഹ്മണന്റെ വേറൊരു രൂപാന്തരമാണ് ക്ഷത്രിയ സവിധത്തില്‍ ഇരിക്കാത്ത മേല്‍മുണ്ടു പോലും അരയില്‍ കെട്ടുന്ന നളചരിതം നാലാം ദിവസത്തിലെ സുദേവ ബ്രാഹ്മണന്‍. ഒപ്പം വേറൊരു വസൂരി മുഖമുണ്ട്. അത് ലൈംഗിക കേളികളിൽ ഉരുകിത്തെളിഞ്ഞ ചന്തുമേനോന്റെ കണ്ണില്‍ മൂക്കില്ലാത്ത വസൂരി നമ്പൂതിരിയുടേതാണ്. മേല്‍പറഞ്ഞ എല്ലാ ബ്രാഹ്മണ മുഖങ്ങളുടെയും ഏകീകൃതമായ അദ്വയ മുഖമാണ് ഗുരുദേവ മാഹാത്മ്യം കഥകളിയിലെ മനുസ്മൃതിയും ഭഗവദ്ഗീതയും ഓരോ കക്ഷത്തിലും മുറുക്കിപ്പിടിച്ചിരിക്കുന്ന ശുദ്ധമലയാള ബ്രാഹ്മണന്‍. ആ ബ്രാഹ്മണന്റെ പദം ഇങ്ങനെ പോകുന്നു.
ബ്രഹ്മ ദേവ മുഖത്തു നിന്നും
……………………..
ഉടമകളാണു ഞങ്ങള്‍
………………….
അടിമകളാണു നിങ്ങള്‍
ഇപ്രകാരം സൈദ്ധാന്തികവും പ്രായോഗികവുമായി പരന്നു നില്‍ക്കുന്ന പരപ്പവാദ ബ്രാഹ്മണ സ്വത്വ ബോധ സ്വരൂപങ്ങളില്‍ നിന്നും വ്യതിരിക്തമായ വേറൊരു ബ്രാഹ്മണ തത്വബോധം ഉള്‍കൊണ്ടുകൊണ്ടായിരുന്നു ശാക്യമുനി ബ്രാഹ്മണ സ്വത്വത്തെ അവതരിപ്പിച്ചത്. ഇവിടെയാണ് നമുക്ക് ശരിയായ ബ്രാഹ്മണനെ അതായത് സൈന്ധവ ഹാരപ്പന്‍ മുനീശ്വരന്മാര്‍ ബ്രാഹ്മണനെ കാണുവാന്‍ കഴിയുക.
ബുദ്ധവചനങ്ങളില്‍ പലേടത്തും ബ്രാഹ്മണന്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സുത്തം, ഗെയ്യം, വൈയ്‌യാകരണം, ഗാഥ, ഉദാനം, ഇതിവൃത്തകം, ജാതകം, അത്ഭുതം, വേദല്ലം എന്നിങ്ങനെയുള്ള നവാംഗങ്ങളായ ബു ദ്ധദേശിത ദര്‍ശനങ്ങളില്‍ എല്ലാത്തിലും ഒരു തരത്തില്‍ അല്ലെങ്കില്‍ വേറൊരു വിധത്തില്‍ ബ്രാഹ്മണനുണ്ട്. ഭാരതീയമായ സാംസ്‌കാരിക പരിസരങ്ങളില്‍ കുറെയൊക്കെ ഹിംസാത്മകമായാണ് ഈ പറഞ്ഞ പരപ്പവാദ ബ്രാഹ്മണ സ്വത്വബോധ സ്വരൂപങ്ങള്‍ പടര്‍ത്തപ്പെട്ടത്. ഇതിനെയെല്ലാം ഭിന്നീകരിച്ചു പാംസുവല്‍ക്കരിക്കുന്ന ഒരു ബ്രാഹ്മണ സങ്കല്പമാണ് ബുദ്ധഭഗവാന്‍ സ്വീകരിച്ചത്. ധര്‍മ്മപദഗാഥയിലെ ഏറ്റവും വിസ്തൃതവും അവസാനത്തേതുമായ ബ്രാഹ്മണ വര്‍ഗ്ഗമെന്ന ഒരദ്ധ്യായം തന്നെ ശാക്യമുനി ശരിയായ ബ്രാഹ്മണന്‍ ആരാണെന്നു പറയുന്നതിനു വേണ്ടി നീക്കി വെക്കുന്നു. 26 വര്‍ഗ്ഗങ്ങളിലായി പരന്നു കിടക്കുന്ന 423 ഗാഥകളുടെ സമാഹാരമാണ് ധര്‍മ്മപദം. ഇതിലെ ഒരദ്ധ്യായവും 40 ഗാഥകളും ശരിയായ ബ്രാഹ്മണ സ്വരൂപ ഘടനയെ പറഞ്ഞുതരുവാന്‍ ബുദ്ധമുനി ഉപയോഗിച്ചിരിക്കുന്നു. ഇതില്‍നിന്നും പരപ്പവാദ ബ്രാഹ്മണ സ്വത്വബോധത്തെ ബുദ്ധമാമുനി എപ്രകാരം എതിര്‍ത്തുവെന്നും താനുള്‍പ്പെടുന്ന ആര്‍ഹത പാരമ്പര്യത്തിലെ ശരിയായ ബ്രഹ്മജ്ഞാനികളെയാണ് ബ്രാഹ്മണന്‍ ഘോഷിക്കേണ്ടതെന്നും മാമുനി തുറന്നു പറയുന്നു.
ആദിനാഥനായ പരമശിവനില്‍ നിന്നും ആരംഭിച്ച ബൗദ്ധമുനി പരമ്പര ബ്രാഹ്മണന്‍ എന്നു വിവക്ഷിച്ചത് എപ്രകാരമുള്ളവരെയാണ് എന്ന് നമുക്കൊന്നു ചിന്തിക്കാം.
ബുദ്ധമാര്‍ഗ്ഗത്തിലെ
ബ്രാഹ്മണ സങ്കല്‍പം
383
സമൂഹത്തിലെ പ്രതിസന്ധികളെ മറികടന്നു മുന്നോട്ടു പോകുവാനുള്ള ഊര്‍ജ്ജം പ്രദാനം ചെയ്യുന്നവനാണ് ബ്രാഹ്മണന്‍ . കാമനകള്‍ ഒഴിഞ്ഞു പോയവനാണ് ഈ ബ്രാഹ്മണന്‍. സൃഷ്ടിജാലത്തിന്റെ ക്ഷയത്തെ മനസ്സിലാക്കി സൃഷിടിയില്‍ വരാത്തതിനെ അതായത് ഭാവിയെ ദര്‍ശിക്കുവാന്‍ പ്രാപ്തിയുള്ളവനാണ് ബ്രാഹ്മണന്‍,
384
രണ്ടുപ്രകാരമുള്ള കര്‍മ്മങ്ങളില്‍ അതായത് ഭൗതികവും അഭൗതികവുമായ കര്‍മ്മങ്ങളില്‍ നിഷ്ണാദനാണ് ബ്രാഹ്മണന്‍. എല്ലാ കെട്ടുപാടുകളുടെയും അര്‍ത്ഥം വീണുപോയ അവര്‍ യഥാര്‍ത്ഥ ജ്ഞാനമുള്ളവനാണ്.
385
പരത്തിലും അപരത്തിലും നിലനില്‍പ്പില്ലാത്തവന്‍ അതായത് ഇഹപരലോകങ്ങളില്‍ ആശയോ ആഗ്രഹമോ നിര്‍ബന്ധമോ ഇല്ലാത്തവന്‍ എല്ലാ ജീവിത വിതാനങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറി നില്‍ക്കുന്നവന്‍, അവനെയാണ് ഞാന്‍ ബ്രാഹ്മണനെന്നു ഘോഷിക്കുന്നത്.
386
സ്ഥിരമായി ധ്യാനിച്ചുകൊണ്ട് കളങ്കമില്ലാത്ത ഇരിപ്പിടത്തില്‍ ഇരിക്കുന്നവന്‍, എല്ലാ ജന്മ കര്‍മ്മങ്ങളും നിറവേറ്റിയവര്‍, ആസക്തികള്‍ ഇല്ലാത്തവര്‍ ,ഉത്തമമായ അറിവു നേടിയെടുക്കുവാന്‍ അവനെയാണ് ഞാന്‍ ബ്രാഹ്മണനെന്നു പറയുക.
387
പകലു സൂര്യനെ പോലെയും രാത്രിയില്‍ ചന്ദ്രനെ പോലെയും തേജസ്സുള്ള ബുദ്ധനെ പോലെയും ധ്യാനനിരതനായിരിക്കുന്ന ബ്രാഹ്മണര്‍ പ്രകാശിക്കുന്നു.
391
ശരീരം, മനസ്സ്, വാക്ക് ഇവകളാല്‍ യാതൊരു ജീവിക്കും ദുര്‍ഘടകങ്ങള്‍ വരുത്താത്തവനും ഈ മൂന്നു വിതാനങ്ങളിലും ശരിയായ വ്രതത്തോടെ നിത്യവും ഇരിക്കുന്നവനുമായവനെ ഞാന്‍ ബ്രാഹ്മണനെന്നു ഘോഷിക്കുന്നു.
392
ഈ ലോകത്തില്‍ തഥാഗതനായി അവതരിച്ച് നാലാമത്തെ ബുദ്ധപദവിയിലെത്തിയവനാണ് ശാക്യ മുനി. സമാമാര്‍ഗ്ഗം അഥവാ മദ്ധ്യമാര്‍ഗ്ഗം ഉപദേശിച്ച ഈ ബുദ്ധന്‍ സിദ്ധാര്‍ത്ഥ ഗോതമ സംബുദ്ധന്‍ എന്നാണ് അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ ധര്‍മ്മ മാര്‍ഗ്ഗം ആരാണ് ശരിയായ വിധത്തില്‍ പഠിപ്പിച്ചു തരുന്നത് ആ ആചാര്യനെ അഗ്‌നിയെ ബ്രാഹ്മണനെ പോലെ ശ്രദ്ധയാലും ആദരവാലും നമസ്‌കരിക്കണം. വൈദിക ബ്രാഹ്മണ ധര്‍മ്മം അവസാനിച്ചുവെന്നും ശരിയായ ബുദ്ധധര്‍മ്മം പുലരുമെന്നും ശാക്യമുനി ഉപദേശിക്കുന്നു.
393
ജട വന്നാല്‍ ബ്രാഹ്മണനാവില്ല. ഗോത്രമാര്‍ഗ്ഗ പിന്തുടര്‍ച്ചയാലും ബ്രാഹ്മണ്യം ലഭിക്കുന്നില്ല. ജനിച്ചു വളര്‍ന്നു പൂണുനൂലിട്ടാലും ബ്രാഹ്മണനാവില്ല. യഥാര്‍ത്ഥ ബ്രാഹ്മണന്‍ പിറവിയെടുക്കുന്നത് സത്യസന്ധതയില്‍ നിന്നും, ധര്‍മ്മത്തില്‍ നിന്നും നിഷ്‌കളങ്കതയില്‍ നിന്നുമാണ്.
394
അല്ലയോ ബ്രാഹ്മണ നാമധാരീ, നിന്റെ ജട കൊണ്ട് എന്തുപ്രയോജനമാണുള്ളത്. നിന്റെയീ കറുത്ത കേഴമാന്റെ തൊലിയൂലിച്ചു നെയ്‌തെടുത്ത മേലങ്കി കൊണ്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രയോജനമുണ്ടോ? – ഈ കറുത്ത മേലങ്കി ധരിക്കുന്ന നീയെത്ര ദുര്‍മ്മതിയാണ്. നിന്റെ മനസ്സ് ഗഹനവും പുറം ഉന്മത്തബഹുലവുമായിരിക്കുന്നു.
ലോകം കണ്ടുകൊണ്ടിരിക്കുന്ന പരപ്പവാദ ബ്രാഹ്മണ സ്വത്വ ബോധത്തിന്റെ ശരിയായ കറുത്ത മുഖം തുറന്നു കാണിക്കുന്നു. ഉള്ളു ഗഹനവും പുറം ഉന്മത്ത ബഹുലവുമായ ബ്രാഹ്മണനെ കണ്ടറിയണമെങ്കില്‍ ഗുരുദേവ മാഹാത്മ്യം കഥകളിയിലെ ബ്രാഹ്മണനാണോ ഭവാന്‍ പ്രതിഷ്ഠാധികാരമുണ്ടോ? എന്ന് ശ്രീ നാരായണ ഗുരുവിനോടു ഗര്‍വ്വു കാണിക്കുന്ന വേദ വേദാന്ത വിത്തായ് അവധൂത കഥാപാത്രത്തെ കണ്ടാല്‍ മതി.
395
പരപ്പവാദ ബ്രാഹ്മണ സ്വത്വബോധത്തിന്റെ കറുത്ത വശം യഥാര്‍ത്ഥമായി തുറന്നു കാണിക്കുന്ന ശാക്യമുനി ശരിയായ വിതാനത്തിലിരിക്കുന്ന ബ്രാഹ്മണ സ്വരൂപത്തെ അതിമനോഹരമായി തുറന്നു കാണിക്കുന്നു.
അവധൂത പരിവ്രാജകനായി അലയുന്ന യഥാര്‍ത്ഥ ഭിക്ഷാംദേഹിയുടെ മുനീശ്വര ബ്രാഹ്മണ്യം തുറന്നു കാണിക്കുന്ന ആര്‍ഹത തഥാഗത സ്വരൂപം വ്യക്തമാകുന്ന വിവരണം. ഒരു പക്ഷെ സുജാത ജാതകത്തിലെ തപസ്വിയായിരിക്കുന്ന ബുദ്ധദേവനെ നമുക്കു ദര്‍ശിക്കാവുന്ന സ്വത്വത്തിന്റെ പച്ചയായ വിവരണം.
പൊടിക്കുപ്പയില്‍ നിന്നെടുത്ത
കീറപ്പഴന്തുണി ധരിക്കുന്നവനും
ദേഹം മുഴുവന്‍ ധമനികളെഴുന്നു
നില്‍ക്കുന്ന കൃശഗാത്രനും വനത്തില്‍
ഏകനായി ധ്യാനിച്ചിരിക്കുന്നവനും
തന്നെയല്ലേ നിരഞ്ജന നദിയില്‍
തലകറങ്ങി വീണത്? ഇതുമാത്ര
മല്ല വേറൊരിടത്ത് പൊട്ടക്കുളത്തില്‍
വിരിയുന്ന താമരയേയും രാജവീഥിയി
ലുപേക്ഷിച്ച മൃഷ്ടാന്ന ഭക്ഷണത്തേയും
കുറിച്ചു പോലും ശാക്യമുനി തന്റെ ധര്‍മ്മ
ഗാഥകളില്‍ പുരസ്‌കരിക്കുന്നു.
396
പരപ്പവാദ ബ്രാഹ്മണ സ്വത്വബോധത്തിന്റെ സങ്കല്പങ്ങളെ മുഴുവന്‍ തകര്‍ത്തു തരിപ്പണമാക്കുന്നതാണ് ശാക്യമുനിയുടെ അതിശക്തമായ ഈ വാക്കുകള്‍
ന ചാഹം ബ്രാഹ്മണം ബ്‌റൂമി
ഞാനൊരിക്കലും ബ്രാഹ്മണനെന്നു പറയില്ല
ശാക്യമുനി ഇവിടെ വളരെ കടുത്ത ഭാഷയിലാണ് സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ ദേശീത ഭാഷണങ്ങളില്‍ ഇത്രയും കടുത്ത സംഭാഷണം വേറെ എവിടെയെങ്കിലുമുണ്ടെന്നു തോന്നുന്നില്ല. പരപ്പവാദ ബ്രാഹ്മണ സ്വരൂപ ഘടനയുടെ അതിനികൃഷ്ടമായ വംശീയ വര്‍ണ്ണ ഗോത്ര കുല മഹിമാ സങ്കല്പങ്ങള്‍ മുഴുവന്‍ ഇവിടെ നിരാകരിക്കുന്നു. ഇപ്രകാരം ലോകത്തില്‍ അഭിരമിച്ചു കൊണ്ടിരിക്കുന്ന കപട ബ്രാഹ്മണ സങ്കല്പങ്ങളെ മുഴുവന്‍ ശാക്യമുനി നിരാകരിക്കുന്നു. ഈ പരമമായ സത്യം ഉത്‌ഘോഷിച്ചു കൊണ്ട് പരപ്പവാദ ബ്രാഹ്മണ സ്വത്വബോധത്തിന്റെ നാരായവേരു കീറുവാനുള്ള ഊര്‍ജ്ജം മഹാമുനി തന്റെ അനുയായികള്‍ക്കും പകര്‍ന്നു നല്‍കി.
അല്ലയോ ബ്രാഹ്മണ നാമധാരീ, നിന്റെ ജട കൊണ്ട് എന്തുപ്രയോജനമാണുള്ളത്. നിന്റെയീ കറുത്ത കേഴമാന്റെ തൊലിയൂലിച്ചു നെയ്‌തെടുത്ത മേലങ്കി കൊണ്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രയോജനമുണ്ടോ? – ഈ കറുത്ത മേലങ്കി ധരിക്കുന്ന നീയെത്ര ദുര്‍മ്മതിയാണ്. നിന്റെ മനസ്സ് ഗഹനവും പുറം ഉന്മത്തബഹുലവുമായിരിക്കുന്നു.
പരിയായദേശിതം, നിപ്പരിയായ ദേശിതം, നീതത്തം, നെയ്യത്തം, തിരുമുമ്പില്‍ ശിഷ്യന്‍ എന്നീ ദേശിത സമ്പ്രദായത്തിലൂടെയാണ് ഭിക്ഷു പിറവിയെടുക്കുന്നത്. ഭിക്ഷു ആവുന്നതിനു മുമ്പ് സാവകന്‍ ബ്രഹ്മജ്ഞാനത്തെ അറിയുന്നു. അപ്രകാരം ബ്രഹ്മജ്ഞാനമറിയുന്ന ബ്രാഹ്മണനെയാണ് ഇനിയുള്ള ഗാഥകളില്‍ കാ ണുവാന്‍ കഴിയുന്നത്. ഇവിടെ പ്രസ്താവ്യങ്ങളായ ഗാഥകള്‍ നീതത്ത്വരൂപത്തില്‍ നില്‍ക്കുന്നു. അവയില്‍ നിന്ന് നെയ്യത്തത്തിലേക്ക് സ്വയം എത്തിച്ചേരുന്നതാണ് സാവകന്റെ ബ്രഹ്മജ്ഞാന പ്രാപ്തി. ഇപ്രകാരമുള്ള ജ്ഞാനവിതാനങ്ങളെ ഓരോ പടികളായും അവയെല്ലാം കയറി ഏറ്റവും ഉന്നതമായ വിതാനത്തില്‍ എത്തുന്ന ഭിക്ഷുവിനെ പടിസമ്പടിയെന്നും പറയുന്നു. ഇപ്രകാരം ബുദ്ധദേശിത സമ്പ്രദായത്തില്‍ 18 പടികളാണുള്ളത്.
മുപ്പത്തിയഞ്ചാമത്തെ വയസ്സില്‍ സിദ്ധാര്‍ത്ഥ ഗോതമന്‍ സംബുദ്ധനായി പിറവി കൊണ്ടു. പിന്നീടങ്ങോട്ട് അദ്ദേഹം പല പല ജ്ഞാനവിതാനങ്ങള്‍ മറികടന്നു കൊണ്ട്, അമ്പതാമത്തെ വയസ്സില്‍ ഏറ്റവും ഉന്നതമായ സമാപത്തി സമാപജ്ജിതനായി മാറി. ഇതാണ് ബുദ്ധസ്വരൂപത്തിന്റെ പാരമ്യം. ഈ അവസ്ഥയെ ജന്മക്ഷയമെന്നും, നിര്‍വ്വാണമെന്നും പറയുന്നു. ധര്‍മ്മ ഗാഥകളില്‍ ഈ അവസ്ഥകളെയെല്ലാം ഒരു തരത്തിലല്ലെങ്കില്‍ വേറൊരു തരത്തില്‍ ശാക്യമുനിയായ ബുദ്ധദേവന്‍ പബംകരം ചെയ്യുന്നു.
ഗാഥകള്‍
മേല്‍പറഞ്ഞ ഗാഥകളിലൂടെ മാത്രമാണ് നമുക്ക് ശരിയായ ബ്രാഹ്മണ സ്വത്വവും സ്വരൂപവും ഉള്‍- കൊള്ളുവാനാവുക. ഇതല്ലാത്തതെല്ലാം വെറും മിഥ്യയായ പരപ്പവാദമാണ്. ഈ പരപ്പവാദങ്ങള്‍ പ്രചരിപ്പിക്കാനുള്ള മാര്‍ഗ്ഗമാണ് ഐതിഹ്യങ്ങള്‍. ഈ ഐതിഹ്യങ്ങളിലൂടെയാണ് പപ്പുവാദ ബ്രാഹ്മണന്‍ നിലനിന്നു കൊണ്ടിരിക്കുന്നത്.
ശാക്യമുനിയുടെ ബ്രാഹ്മണ സങ്കല്പങ്ങള്‍ എല്ലാം സാക്ഷാല്‍ക്കരിച്ചു കൊണ്ട് ശരിയായ ബാഹ്മണസങ്കല്പങ്ങള്‍ എല്ലാം സാക്ഷാല്‍ക്കരിച്ചു കൊണ്ട് ശരിയായ ബ്രാഹ്മണ പദവിയേറി ഈ ഭൂമിയില്‍ ജീവിച്ചു നിര്‍വ്വാണ സമാധിയണഞ്ഞ യുഗപുരുഷനായ ആ ലോക ഗുരുവിന്റെ മുന്നില്‍ സാഷ്ടാംഗം പ്രണമിച്ചു കൊണ്ട് ലോകനായകന്റെ വാക്കുകളെ പുരസ്‌കരിച്ചുള്ള ഈ പ്രബന്ധം ഇവിടെ അവസാനിപ്പിക്കുന്നു.
96457 50216