ജീവന്റെ വിലയുള്ള ലോണ്‍ ആപ്പുകള്‍

വാങ്ങിയതിന്റെ പല ഇരട്ടി തിരിച്ചടച്ചിട്ടും വീണ്ടും വീണ്ടും ഭീഷണിപ്പെടുത്തിക്കൊണ്ട് കൂടുതല്‍ പണം പിടുങ്ങുന്ന, മുഖം പോലുമില്ലാത്തവര്‍ നമ്മുടെ സമൂഹത്തില്‍ ഭീകരമായ അവസ്ഥയാണ് ഉണ്ടാക്കിയെടുക്കുന്നത്? നിസ്സാരമായി തള്ളിക്കളഞ്ഞാല്‍ വരും വര്‍ഷങ്ങളില്‍ ആത്മഹത്യാശൃംഖല കൂടുതല്‍ ശക്തിപ്രാപിക്കും എന്നകാര്യത്തില്‍ സംശയമില്ല.

വായ്പയുടെ ചരിത്രത്തിന് മനുഷ്യന്റെ ഉല്‍പ്പത്തിയോളം തന്നെ പഴക്കമുണ്ട്. ക്രയവിക്രയങ്ങള്‍ ബാര്‍ട്ടര്‍ സിസ്റ്റം എന്നറിയപ്പെടുന്ന കറന്‍സിയുടെ സഹായമില്ലാതെ പരസ്പരം ക്രയവിക്രയങ്ങള്‍ നടത്തുന്നതായിരുന്നു ആദ്യത്തെ ലക്ഷണമൊത്ത രീതി. എന്നാല്‍ വായ്പകള്‍ അന്നുമിന്നും അനസ്യൂതം നടന്നുകൊണ്ടുമിരുന്നു.

വായ്പകള്‍ കടക്കെണിയിലേക്ക് നയിക്കാനും, അപൂര്‍വ്വമായി അവ ആത്മഹത്യയിലേക്ക് നയിക്കുവാനും തുടങ്ങിയിട്ട് കാലമേറെയായി.വാങ്ങിയതിന്റെ പല ഇരട്ടി തിരിച്ചടച്ചിട്ടും വീണ്ടും വീണ്ടും ഭീഷണിപ്പെടുത്തിക്കൊണ്ട് കൂടുതല്‍ പണം പിടുങ്ങുന്ന, മുഖം പോലുമില്ലാത്തവര്‍ നമ്മുടെ സമൂഹത്തില്‍ ഭീകരമായ അവസ്ഥയാണ് ഉണ്ടാക്കിയെടുക്കുന്നത്?

വായ്പകള്‍ കടക്കെണിയിലേക്ക് നയിക്കാനും, അപൂര്‍വ്വമായി അവ ആത്മഹത്യയിലേക്ക് നയിക്കുവാനും തുടങ്ങിയിട്ട് കാലമേറെയായി.വാങ്ങിയതിന്റെ പല ഇരട്ടി തിരിച്ചടച്ചിട്ടും വീണ്ടും വീണ്ടും ഭീഷണിപ്പെടുത്തിക്കൊണ്ട് കൂടുതല്‍ പണം പിടുങ്ങുന്ന, മുഖം പോലുമില്ലാത്തവര്‍ നമ്മുടെ സമൂഹത്തില്‍ ഭീകരമായ അവസ്ഥയാണ് ഉണ്ടാക്കിയെടുക്കുന്നത്? നിസ്സാരമായി തള്ളിക്കളഞ്ഞാല്‍ വരും വര്‍ഷങ്ങളില്‍ കേരളം കാണാന്‍ പോകുന്ന ആത്മഹത്യാശൃംഖല കൂടുതല്‍ ശക്തിപ്രാപിക്കും എന്നകാര്യത്തില്‍ സംശയമില്ല.

കോവിഡ് കാലം നമ്മുടെ സാമൂഹ്യ സാമ്പത്തികരംഗത്തു ഉണ്ടാക്കിയ മാറ്റങ്ങള്‍ ചെറുതല്ല. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ അതിനുമുമ്പുതന്നെ ഉണ്ടായിരുന്നുവെങ്കിലും കോവിഡ് സൃഷ്ടിച്ച സാമ്പത്തികവും സാമൂഹികവുമായ പ്രശ്നങ്ങള്‍ ഏതുവിധേനയും മറികടക്കാന്‍ പലരും ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ ചെന്നു വീഴുകയാണുണ്ടായത്.

കോവിഡാനന്തരം
കോവിഡ് കാലം നമ്മുടെ സാമൂഹ്യ സാമ്പത്തികരംഗത്തു ഉണ്ടാക്കിയ മാറ്റങ്ങള്‍ ചെറുതല്ല. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ അതിനുമുമ്പുതന്നെ ഉണ്ടായിരുന്നുവെങ്കിലും കോവിഡ് സൃഷ്ടിച്ച സാമ്പത്തികവും സാമൂഹികവുമായ പ്രശ്നങ്ങള്‍ ഏതുവിധേനയും മറികടക്കാന്‍ പലരും ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ ചെന്നു വീഴുകയാണുണ്ടായത്. പിന്നീട് കോവിഡ് മാറിയപ്പോളും തൊഴില്‍ പ്രതിസന്ധി നിലനിക്കുകതന്നെ ചെയ്തു. അതിന്റെ ചുവടുപിടിച്ചുകൊണ്ടാണ് ലോണ്‍ ആപ്പുകള്‍ വേരുറപ്പിച്ചത്.

നമ്മുടെ ഫോണില്‍ സേവ് ചെയ്തിരിക്കുന്ന നമ്മുടെതന്നെ അടുത്ത ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും നമ്പറുകളിലും, ഫോട്ടോയിലുമൊക്കെ കടന്നുകയറുവാന്‍ കഴിയുകയും പിന്നീട് അത് മോര്‍ഫ് ചെയ്തു ഭീഷണിപ്പെടുത്തുവാനും കാരണമാകുന്നു. മാത്രമല്ല പണം തരുമ്പോള്‍ അവര്‍ ഒപ്പിട്ടു തിരികെ അപ്ലോഡ് ചെയ്യാന്‍ ആവശ്യപ്പെടുന്ന രേഖയിലെ വായ്പാകാലാവധി അവര്‍ ആദ്യം പറയുന്നതുതന്നെ ആയിരിക്കണമെന്നും നിര്‍ബന്ധമില്ല. മൂന്നുമാസം കാലാവധിയായി ആണ് നാം വായ്പ എടുക്കുന്നതെങ്കിലും, ഫോമില്‍ അത് ഒന്നോ രണ്ടോ മാസം ആയിരിക്കും. മൂന്നുമാസം കഴിയുമ്പോള്‍ മാത്രമായിരിക്കും നാം കുന്നുകൂടിയ പലിശ കാണുകയും, അപകടം തിരിച്ചറിയുകയും ചെയ്യുന്നത്.

ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍
ഓണ്‍ലൈന്‍ വായ്പ ആപ്പുകള്‍ മൊബൈ ല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഫോണിലെ കോണ്‍ടാക്റ്റ് ലിസ്റ്റിലും ക്യാമറയിലും, ഗ്യാലറിയിലുമൊക്കെ കൂടി കയറുവാന്‍ അനുമതി ചോദിക്കുന്നത് പലരും ശ്രദ്ധിക്കാറില്ല. അവരെ സംബന്ധിച്ച് പെട്ടെന്ന് അതൊന്ന് ഇന്‍സ്റ്റാള്‍ ചെയ്തു കിട്ടുന്ന പണം എത്രയും പെട്ടെന്നുതന്നെ നേടുകയാണ് ലക്ഷ്യം. മാത്രമല്ല ഒട്ടുമിക്ക ആള്‍ക്കാരും അതില്‍ ചോദിക്കുന്നതെന്തെന്ന് വായിച്ചുനോക്കാന്‍ പോലും മെനക്കെടാറില്ല. താഴെയുള്ള ‘OK’ ബട്ടണില്‍ അമര്‍ത്തി മുന്നോട്ടുപോകും. എന്നാല്‍ പിന്നീടാണ് അതിന്റെ അപകടം മനസ്സിലാകുന്നത്. നമ്മുടെ ഫോണില്‍ സേവ് ചെയ്തിരിക്കുന്ന നമ്മുടെതന്നെ അടുത്ത ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും നമ്പറുകളിലും, ഫോട്ടോയിലുമൊക്കെ കടന്നുകയറുവാന്‍ കഴിയുകയും പിന്നീട് അത് മോര്‍ഫ് ചെയ്തു ഭീഷണിപ്പെടുത്തുവാനും കാരണമാകുന്നു. മാത്രമല്ല പണം തരുമ്പോള്‍ അവര്‍ ഒപ്പിട്ടു തിരികെ അപ്ലോഡ് ചെയ്യാന്‍ ആവശ്യപ്പെടുന്ന രേഖയിലെ വായ്പാകാലാവധി അവര്‍ ആദ്യം പറയുന്നതുതന്നെ ആയിരിക്കണമെന്നും നിര്‍ബന്ധമില്ല. മൂന്നുമാസം കാലാവധിയായി ആണ് നാം വായ്പ എടുക്കുന്നതെങ്കിലും, ഫോമില്‍ അത് ഒന്നോ രണ്ടോ മാസം ആയിരിക്കും. മൂന്നുമാസം കഴിയുമ്പോള്‍ മാത്രമായിരിക്കും നാം കുന്നുകൂടിയ പലിശ കാണുകയും, അപകടം തിരിച്ചറിയുകയും ചെയ്യുന്നത്. 30 മുതല്‍ 40 ശതമാനം വരെ പലിശയ്ക്ക് ഇത്തരത്തില്‍ പണം നല്‍കുമ്പോള്‍ ആണ് മാസങ്ങള്‍ കഴിയുമ്പോള്‍ നൂറും ഇരുന്നൂറും ശതമാനമായി ഉയരുന്നതും ആയിരങ്ങള്‍ കടമെടുത്തയാള്‍ ലക്ഷങ്ങള്‍ തിരിച്ചടയ്ക്കേണ്ടി വരുന്നതും.

തലവെട്ടിവെച്ച
ഫോട്ടോകണ്ട് ഭയംവേണ്ട

മോര്‍ഫിംഗ് ഒക്കെ ഇന്ന് അങ്ങേയറ്റം മികവോടെയാണ് ചെയ്യുന്നതെങ്കിലും, തങ്ങളുടെതല്ലാത്ത തെറ്റിന് ഒരാളും തലതാഴ്ത്തേണ്ടതില്ല. ഇത്തരം കുറ്റകൃത്യങ്ങള്‍ ഇന്ന് കൂടുതലായി ഉണ്ടാകുന്നതിനാല്‍ ഇതൊക്കെ കൃത്രിമമായി നിര്‍മ്മിച്ചതാണെന്ന് എല്ലാവർക്കും അറിയുവാന്‍ കഴിയും. നമ്മള്‍ ഇത്തരം ഭീഷണിക്ക് ഇരയായാല്‍ തന്നെയും അതിനെ തൃണ വത്ഗണിച്ചുകൊണ്ട് നിയമത്തിന്റെ സഹായം തേടണം. സൈബര്‍ വിങ്ങിന് ഇക്കാര്യത്തില്‍ എവിടെയാണ് ഇതിന്റെ ഉത്ഭവം എന്ന് കണ്ടെത്താന്‍ കഴിയും. ബാക്കിയൊക്കെ ചെയ്യേണ്ടത് പോലീസ് ആണ്. ധൈര്യത്തോടെ പോലീസിനെ സമീപിച്ചുകൊണ്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യിക്കണം. അതിന് മടി കാണിക്കാന്‍ പാടില്ല
നമ്മുടേതല്ലാത്ത തെറ്റുകളില്‍ നാം ഒരംശം പോലും ഭയക്കേണ്ട ആവശ്യമില്ല. മുമ്പ് സൂചിപ്പിച്ചതുപോലെ മലയാളിയുടെ സ്വതസിദ്ധമായ മാനഹാനിയെ ആണ് ഇത്തരം വായ്പാസംഘങ്ങള്‍ ചൂഷണം ചെയ്യുന്നത്. ആത്മഹത്യകള്‍ ഉണ്ടാകുന്നതും സാമ്പത്തികപ്രതിസന്ധിക്കൊപ്പം തനിക്കുണ്ടായ മാനഹാനികൂടി ഉണ്ടായത് കൊണ്ടാണ്. ഒരുപക്ഷേ ഇത്തരം ആപ്പുകളിലൂടെ വായ്പയെടുക്കുന്നത് വീട്ടുകാരോടുപോലും ആരും പറയാതെയാണ് എന്നതാണ് ഏറെ ഗൗരവകരം.

മാനഹാനിയെ ഭയക്കരുത്
നമ്മുടേതല്ലാത്ത തെറ്റുകളില്‍ നാം ഒരംശം പോലും ഭയക്കേണ്ട ആവശ്യമില്ല. മുമ്പ് സൂചിപ്പിച്ചതുപോലെ മലയാളിയുടെ സ്വതസിദ്ധമായ മാനഹാനിയെ ആണ് ഇത്തരം വായ്പാസംഘങ്ങള്‍ ചൂഷണം ചെയ്യുന്നത്. ആത്മഹത്യകള്‍ ഉണ്ടാകുന്നതും സാമ്പത്തികപ്രതിസന്ധിക്കൊപ്പം തനിക്കുണ്ടായ മാനഹാനികൂടി ഉണ്ടായത് കൊണ്ടാണ്. ഒരുപക്ഷേ ഇത്തരം ആപ്പുകളിലൂടെ വായ്പയെടുക്കുന്നത് വീട്ടുകാരോടുപോലും ആരും പറയാതെയാണ് എന്നതാണ് ഏറെ ഗൗരവകരം. പിന്നീട് വഞ്ചിക്കപ്പെടുമ്പോള്‍ അവര്‍ ആത്മഹത്യയെ തെരഞ്ഞെടുക്കുന്നു. പോലീസിന്റെ സഹായമില്ലാതെ നമുക്ക് ഇവര്‍ക്കെതിരെ ഒന്നും ചെയ്യാനാവില്ല. അന്വേഷണത്തില്‍ പോലീസിനുള്ള ലീഗല്‍ ജൂറിസ് ഡിക്ഷന്‍ പോലും മറികടന്നുകൊണ്ട് അവര്‍ക്ക് അന്വേഷിക്കാന്‍ കഴിയാറുണ്ട്. സംഘടിതമായി നടക്കുന്ന കുറ്റകൃത്യം ആയതിനാല്‍ ഈ അപ്പുകളില്‍ പലതും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് വിദേശരാജ്യങ്ങളില്‍ ആയിരിക്കും. അതിനാല്‍ ഇവിടെ ഒരു ലീഗല്‍ ജൂറിസ് ഡിക്ഷന്‍ പ്രശ്നം ഉണ്ടാകുന്നു.

പണം നഷ്ടപ്പെടുന്നവരില്‍ മാനഹാനി ഭയന്ന് ചെറിയൊരു ശതമാനം ആള്‍ക്കാര്‍ മാത്രം പരാതിയുമായി മുന്നോട്ടുവരുന്നതും അന്വേഷണത്തിന്റെ ഗൗരവത്തെ ബാധിക്കുന്നു. റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശപ്രകാരം പ്‌ളേസ്റ്റോറില്‍ നിന്നും ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ധാരാളം ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്യുകയുണ്ടായി. പക്ഷേ, അവയൊക്കെ ഗെയിമുകളുടെയും മറ്റും രൂപത്തില്‍ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരികയും ചെയ്തു. ഇവരുടെയൊക്കെ ലക്ഷ്യം തട്ടിപ്പുമാത്രമാണെന്നും, ഇതില്‍ പെട്ടാല്‍ പണവും മാനവും നഷ്ടപ്പെടുമെന്നും മനസ്സിലാക്കിക്കൊണ്ട് അകറ്റിനിര്‍ത്തുകയാണ് ഉത്തമം. അഥവാ പെട്ടുപോയിട്ടുണ്ടെങ്കില്‍ തന്നെ ധൈര്യത്തോടെ നേരിടുവാനുള്ള ആര്‍ജ്ജവം കാണിച്ചാല്‍ മാത്രമേ കുറ്റം ചെയ്യുന്നവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനും കഴിയുകയുള്ളൂ.

ലോണ്‍ ആപ്പുകാരെ
മുട്ടുകുത്തിക്കാം,ഒന്നിച്ചു നിന്നാൽ

സാധാരണക്കാരെ സംബന്ധിച്ച് ഇത്തരം തട്ടിപ്പുകളെ എങ്ങനെ അഭിമുഖീകരിക്കണം എന്നകാര്യത്തില്‍ യാതൊരു ധാരണയുമില്ല എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഇപ്പോള്‍ ഉണ്ടായ ചില ആത്മഹത്യകളും, കോലാഹലങ്ങളും ഇനിയും പണത്തിന്റെ ആവശ്യം വരുമ്പോള്‍ ജനം മറക്കും. വീണ്ടും ഇവരുടെ പിന്നാലെ ലോണിനായി ചെല്ലുകയും ചെയ്യും. ഇത് നിയമപരമല്ലാത്ത രീതിയാണെന്നും, നമ്മുടെ പ്രശ്നങ്ങള്‍ മാറ്റുകയാണ്, കൂടുതല്‍ പ്രതിസന്ധിയിലേക്ക് എത്തിക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്നും നാം മനസ്സിലാക്കണം.
ഇത്തരം തട്ടിപ്പുകള്‍ ശക്തമാകുന്നത് വായ്പയെടുക്കുന്നവരെ പൊതുവിടങ്ങളില്‍ അപമാനിക്കും എന്ന ആയുധം ഉയര്‍ത്തിപ്പിടിച്ചാണ്. ഈ മനഃശാസ്ത്രം കൂടുതല്‍ വിജയകരമായി പണ്ടുകാലങ്ങളില്‍ നേരിട്ടാണ് നടത്തിയിരുന്നെങ്കില്‍ ഇന്ന് ഓണ്‍ലൈനിലൂടെ ആണ് എന്ന വ്യത്യാസമേയുള്ളൂ. തട്ടിപ്പിനിരയാകാതിരിക്കുവാന്‍ ശക്തമായ ബോധവല്‍ക്കരണമാണ് ആദ്യം വേണ്ടത്. കൂടാതെ നിയമസംവിധാനത്തെ കൂട്ടുപിടിച്ചുകൊണ്ട് അതിനെതിരെ പൊരുതുവാനുള്ള ആര്‍ജ്ജവം ഇരകള്‍ കാണിക്കേണ്ടതുണ്ട്. അതിന്റെ പ്രത്യക്ഷമായ ഒരു ഉദാഹരണം നമുക്കുമുന്നില്‍ ഉണ്ട്.
കടം വാങ്ങിയ പണം കുറച്ചുനാള്‍ മുടങ്ങിയപ്പോള്‍ നഗ്‌നചിത്രങ്ങളില്‍ തലമാറ്റിയൊട്ടിച്ചു അയച്ചുതന്നു ഭീഷണിപ്പെടുത്തിയപ്പോള്‍ തിരുവനന്തപുരത്തെ തീരദേശത്തെ ഒരു കുടുംബം ആത്മഹത്യാ ചെയ്യുകയല്ല ചെയ്തത്. പകരം ആ തീരദേശജനത മുഴുവന്‍ അവര്‍ക്കൊപ്പം നിന്നു. പോലീസിന്റെ സഹായത്തോടെ അന്നാട്ടിലെ സ്ത്രീകളും, യുവാക്കളും ചേര്‍ന്ന് നടത്തിയ ഓപ്പറേഷന്‍. വാങ്ങിയ പണത്തിനേക്കാള്‍ കൂടുതല്‍ പലിശസഹിതം തിരിച്ചു നല്‍കിയിട്ടും പിന്നെയും ഭീഷണി തുടര്‍ന്നപ്പോള്‍ അന്നാട്ടിലെ കൂടുതല്‍ ആള്‍ക്കാര്‍ അതെ ലോണ്‍ അപ്പില്‍നിന്നും വായ്പയെടുക്കാന്‍ തുടങ്ങി. അറിഞ്ഞുകൊണ്ടുതന്നെ ഒരൊറ്റ ഗഡുപോലും അവര്‍ തിരിച്ചടച്ചില്ല. ഭീഷണി തുടങ്ങിയപ്പോള്‍ തന്നെ അവര്‍ പോലീസില്‍ പരാതികൊടുത്തു. വീട്ടില്‍ ഉള്ളവരുടെ നഗ്‌നചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു പ്രചരിപ്പിക്കുമെന്ന് ഭീഷണി വന്നപ്പോള്‍ ആ നമ്പറിലേക്ക് ആ ജനത കൂട്ടമായി അവര്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ രസീത് അയച്ചുകൊടുത്തു. നിങ്ങള്‍ ആരുടെ വേണമെങ്കിലും ഫോട്ടോ ഇട്ടോളൂ എന്നും, ബാക്കി ഞങ്ങളും പോലീസും നോക്കിക്കോളാം എന്നുകൂടി മറുപടി ഇട്ടതോടെ ഭീഷണി കുറഞ്ഞു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമാണ് ഈ ഭീഷണി ഫോണ്‍വിളികള്‍ വന്നത്. ഇത്തരത്തില്‍ സമൂഹം ഒറ്റയ്ക്ക്, ഒറ്റക്കെട്ടായി പോലീസിന്റെ മുന്നില്‍ അണിനിരന്നതുകൊണ്ടാണ് ഇവിടെയും ആത്മഹത്യകള്‍ സംഭവിക്കാതെ ഇരുന്നത്.

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ സ്ഥിരമായി ഒരു ഹെല്‍പ് ലൈന്‍, ഉന്നതതല അന്വേഷണ സംവിധാനം, മുഴുവന്‍ സമയ പ്രചാരണപരിപാടി എന്നിവയ്ക്ക് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നുണ്ട്. വൈകാതെ ഇവ നിലവില്‍ വരും. നിയമപരമായി മാത്രമല്ല, സാമൂഹികമായ തിരിച്ചറിവിന്റെ കൂടി അടിസ്ഥാനത്തില്‍ മാത്രമേ ഇതിനെ തുടച്ചുനീക്കാന്‍ കഴിയൂ എന്ന് മലയാളി ഇതിനകം മനസ്സിലാക്കി കഴിഞ്ഞിട്ടുണ്ട്. ഈയവസരത്തില്‍ വിവരസാങ്കേതികവിദ്യയിലെ കേരളത്തിന്റെ കുതിച്ചുചാട്ടം ഇത്തരത്തില്‍ നഷ്ടം മാത്രം സമ്മാനിക്കുന്ന തരത്തിലേക്ക് മാറാതെയിരിക്കുവാനുള്ള ജാഗ്രതയും നാം പുലര്‍ത്തേണ്ടതുണ്ട്.

Author

Scroll to top
Close
Browse Categories