പഠിപ്പിക്കപ്പെടണം,യഥാര്‍ത്ഥ പ്രബുദ്ധചരിത്രം

മനുഷ്യരായും കൂടുതല്‍ നല്ല മനുഷ്യരായും കീഴാളര്‍ മാറാനുള്ള സാധ്യതയും യഥാര്‍ത്ഥ സ്വാതന്ത്ര്യ സാഹോദര്യ സമത്വ അനുഭവവുമാണ് സാമുദായിക പ്രാതിനിധ്യം. അതിനുള്ള രാഷ്ട്രീയ ഭരണ വഴിയായി ഗുരു ശിഷ്യര്‍ പല്‍പ്പുവും ടി. കെ. മാധവനും സഹോദരനും സി. കേശവനും കറുപ്പനുമെല്ലാം വികസിപ്പിച്ച പ്രായോഗിക നൈതിക തത്വവും രാഷ്ട്രീയ പ്രയോഗവുമാണ് സാമുദായിക സംവരണം. ഇന്ത്യന്‍ ഭരണഘടനയിലും അംബേദ്കര്‍ ഈ സാമൂഹ്യ പ്രാതിനിധ്യ തത്വത്തെ പ്രാഥമികമാക്കി. ഇന്ത്യയില്‍ ജനായത്തം സാധ്യമാക്കാന്‍ അടിസ്ഥാന ജനസമുദായങ്ങളുടെ പ്രാതിനിധ്യം മാത്രമേ വഴിയുള്ളു.

മാബലിയെ വാമനനെന്നപോലെ ചതിയില്‍ച്ചവിട്ടിത്താഴ്ത്തുന്ന വര്‍ണജാതിബദ്ധമായ മനുഷ്യവിരുദ്ധമതാഭാസമായ ഹിന്ദുമതത്തെ സമാപ്തീകരിക്കുകയാണ് മാനവികതയേയും സത്യനീതികളേയും ജനായത്തത്തേയും വീണ്ടെടുക്കാന്‍ ഇന്ത്യയിലും കേരളത്തിലും മാര്‍ഗം എന്നാണ് തികഞ്ഞ ഗുരുശിഷ്യനായ സഹോദരന്‍ അംബേദ്കറെപ്പോലെ വിശദീകരിച്ചത്. തൊട്ടുകൂടാത്തവരായി വെട്ടിനീക്കപ്പെട്ട അടിസ്ഥാന അവര്‍ണബഹുജനങ്ങളുടെ പ്രാതിനിധ്യമുറപ്പാക്കാനായി സാമുദായികസംവരണമാണ് സാമൂഹ്യജനായത്തിനവശ്യമെന്നദ്ദേഹം നവബുദ്ധരായ അംബേദ്കറെന്നപോലെ മാര്‍ഗദര്‍ശനംചെയ്തു. സംഘത്തിലേക്ക് ജാതിമതഭേദംകൂടാതെ എല്ലാമനുഷ്യരേയും സ്വാഗതംചെയ്യണമെന്ന ഗുരുവിന്റെ നീതിചിന്തയും ഇവിടെയീഴമെന്ന ബുദ്ധസംഘങ്ങളോളം ചരിത്രഗഹനമാണ്. പ്രാതിനിധ്യജനായത്തവും ഭരണഘടനയും സാമൂഹ്യനീതിയും സവര്‍ണസാമ്പത്തികസംവരണത്തിലൂടെ അട്ടിമറിക്കപ്പെട്ട കേരളത്തിലും ഇന്ത്യയിലുമാണീ മാനവിക ജനായത്തചിന്തയുടെ നിര്‍ണായകത്തം. ഗുരുവിന്റെ വൈക്കം പോരാട്ട പ്രസ്താവങ്ങളും സന്ദേശങ്ങളും പുത്തന്‍ കേരള പാഠ്യപദ്ധതിയുടെ ഭാഗമാകേണ്ടതുണ്ട്. വെടിവയ്ക്കും പറന്നു പോകരുത്, നമുക്കൊരുവടിവേണം, നമ്മേയടിക്കാന്‍വരുന്നവര്‍ വടിതേടിവലയരുതല്ലോ, അടിച്ചാലടുക്കും, ഖദറിനു വാസനയകത്താകും, നിങ്ങളുണ്ണുന്നതും ഖദറാണോ, വേലികെട്ടിയാലതിനു മുകളിലൂടെ കടക്കണം തുടങ്ങിയ പ്രസ്താവങ്ങള്‍ ജനായത്തസംസ്‌കാരവും സാക്ഷരതയും ചരിത്രബോധവും നീതിബോധവുമുണ്ടാക്കാന്‍ പള്ളിക്കൂടതലത്തില്‍ തന്നെ പഠിപ്പിക്കേണ്ടതുണ്ട്. നാം ജാതിമതഭേദങ്ങളെ വിട്ടിട്ടു വളരെക്കാലമായല്ലോ എന്ന 1916ലെ ചരിത്രപ്രസ്താവത്തെ വെട്ടിയൊതുക്കി നമുക്കുജാതിയില്ല എന്നാക്കിയപോലത്തെ കടുംവെട്ടുപണികള്‍ ഇനിയും മലയാളികുലീന ഗുമസ്തസമ്പാദകരും മാധ്യമത്തൊഴിലാളികളും എടുക്കാനിടയാവരുത്.

കേരളത്തിന്റെ യഥാര്‍ത്ഥ പ്രബുദ്ധചരിത്രം പഠിപ്പിക്കപ്പെടണം. അശോകരുടേയും മൗര്യരുടേയും പ്രാചീന ഇന്ത്യാചരിത്രവും. കേരളചരിത്രത്തിലെ അശോകന്‍ പ്രബുദ്ധതയുടെ ചരിത്രവും പുതുകേരള പാഠ്യപദ്ധതിയിലെത്തണം. അതിനുമാത്രമേ നവദേശീയനയത്തെ ചെറുക്കാനാവൂ. സഹോദര കൃതികളുടെ പ്രാധാന്യമിതാണ്. മൈത്രി അഥവാ പാലിയില്‍ മെത്തയെന്ന വിശ്വോത്തരമായ സമതയും കരുണയും ഉദാരതയും വിശ്വസാഹോദര്യവും നിറഞ്ഞ ധര്‍മ നിഷ്ഠയുള്ള തെന്നിന്ത്യന്‍ മനുഷ്യനും നീതിമാനും ദാനധര്‍മിയും വാക്കുപാലിക്കുന്ന, നേരും നീതിയുമുള്ള വാക്കിനു മുല്യമുള്ളവനുമായ കേരള ധർമ്മചക്രവര്‍ത്തി മാബലിയെ ചതിയിലൂടെ അദ്ദേഹത്തിന്റെ നൈതിക നിഷ്ഠയെ തന്നെ ദുരുപയോഗം ചെയ്ത് വാമനനെന്ന കുടിലന്‍, കുള്ളന്‍ വൈഷ്ണവ ബ്രാഹ്‌മണ അവതാരം ജാതിയിരുട്ടിലേക്കും ചവിട്ടടിയിലെ പാതാളമെന്ന പുത്തൻലോകത്തേക്കും ചവിട്ടിത്താഴ്ത്തിയ നാടാണു നമ്മുടേത്. നീതിക്കും നേരിനുമായി നിലകൊള്ളുന്നവരെയെല്ലാം ഇന്നും വാമനാദര്‍ശക്കാരും പാദജരും അതു തന്നെ ചെയ്യുന്നു. മൂവായിരം വര്‍ഷത്തിലധികമായി ഇന്ത്യയില്‍ ബ്രാഹ്‌മണ്യ പാദജ പാഷണ്ഡതയും ബഹുജന നൈതിക ശ്രമണ സംസ്‌കാരവുമായുള്ള പോരാട്ടം തുടരുന്നു.

തിരു കാല്‍ക്കര എന്ന ഇന്നത്തെ തൃക്കാക്കരയില്‍ മാബലിയെ തെക്കുപുറത്താക്കി പ്ലാവിന്‍മൂട്ടിലെ അശോകന്‍ ബുദ്ധസൂചകമായ സിംഹാസനത്തിലൊതുക്കി വാമനന് ബ്രാഹ്‌മണിക വൈഷ്ണവ ക്ഷേത്രവും മധ്യകാലത്തോടെ സ്ഥാപിക്കപ്പെട്ടു. ശാക്യസിംഹന്റെ ആസനത്തെയാണ് സിംഹാസനം പ്രതീകവല്‍ക്കരിക്കുന്നത്. ബുദ്ധരുടെ അഥവാ പുത്തരുടെ വിഹാരങ്ങളെന്ന തെക്കന്‍ പാലിയിലെ പള്ളികളെല്ലാം കാവുതീണ്ടലുകളിലൂടെ, കഴുവേറ്റലുകളിലൂടെ കിരാത പാഷണ്ഡ വംശഹത്യകളിലൂടെ സനാതനികളുടെ സവര്‍ണ ക്ഷേത്രങ്ങളാക്കി, ബൗദ്ധരായ സംഘക്കാരായ ഈഴവരാദി അവര്‍ണരെ തൊട്ടുകൂടാത്തവരാക്കി ചവിട്ടിയകറ്റി. ഇളംകുളം ”ഓണം ചരിത്രത്തില്‍” എന്ന 1954 ലെ പഠനത്തില്‍ ബ്രാഹ്‌മണികമായ ഇടപ്പള്ളി സ്വരൂപത്തിന്‍ ഉദയം പന്ത്രണ്ടാം നൂറ്റാണ്ടിനുശേഷമാണ് ശിലാലിഖിതങ്ങളിലൂടെ നിജപ്പെടുത്തുന്നത്. ചെമ്പകശേരിപോലെ ഇണ്ടംതുരുത്തിപോലെ ബ്രാഹ്‌മണികമായ ഒരു രാജസ്ഥാനമായി ഇടപ്പള്ളി നമ്പൂരിമാരുയരുന്നത് ദാനധര്‍മികളായ പോഴന്‍, ചാത്തന്‍, കുന്റന്‍, ഇരവി എന്നിങ്ങനെയുള്ള അടിസ്ഥാനജനതയില്‍ നിന്നുള്ള നാടുവാഴികളുടെ ദാനധര്‍മ്മങ്ങള്‍ സ്വീകരിച്ചു കുബേരരും കുലീനരുമായിച്ചമഞ്ഞുകൊണ്ടാണ്. ചേരിയും പള്ളിയും ഇവരുടെ വീട്ടുപേരുകളില്‍ കിടക്കുന്നതും പൂര്‍വബൗദ്ധബന്ധങ്ങളുടെ സൂചനയാണ്.

സഹോദരൻ ചരിത്ര സത്യങ്ങളും നീതിയുടെ മൗലിക വിഷയവും ഗദ്യത്തിലും കവിതയിലും എഴുതി ഓണപ്പാട്ടു പോലെ തികഞ്ഞ പ്രവാചക സ്വഭാവത്തോടെ ജനങ്ങളിലെത്തിച്ചു. ഗുരുവിനെ ഏറ്റവും കാലികവും ഭവിഷ്യോന്മുഖവും ജനായത്തബോധത്തോടെയും വ്യാഖ്യാനിച്ചു ജീവിത സംസ്‌കാരമാക്കിയത് പുലയനയ്യപ്പനാണ്. വെള്ളക്കാരനായ മറ്റീറും സരസ്വതീവിജയം എഴുതിയ തലശേരിയിലെ അവര്‍ണ വക്കീല്‍ പോത്തേരി കുഞ്ഞമ്പുവും മാത്രമേ പിന്നെ കേരളത്തില്‍ പുലയന്‍ വിളി കേട്ടിട്ടുള്ളൂ. മൂലൂരാണങ്കില്‍ പുലവൃത്തവും എഴുതി ദൈവത്താരുടെ ഏകോദര സോദരനായി. സത്യനീതികളെ ചരിത്രവല്‍ക്കരിച്ച ധാര്‍മിക പാഠങ്ങളും ആഖ്യാനങ്ങളും ചമച്ചതു കൊണ്ട് സവര്‍ണ യുക്തിവാദികള്‍ക്കും പണ്ഡിതര്‍ക്കും സഹോദരന്‍ ജാതിവാദിയാണ്, സവര്‍ക്കര്‍ക്കു തുല്യനായ ഫാഷിസ്റ്റാണ്. നായര്‍യുക്തിവാദികളും സവര്‍ണ യുക്തിദേവതകളും കൂടി ആലപ്പുഴ തന്നെ സഹോദരനെ രാക്ഷസീകരിക്കുന്ന സമ്മേളനം നടത്തി 2022 നവമ്പറില്‍. സഹോദരന്‍ നയിച്ച സാമൂഹ്യപ്രസ്ഥാനം പോലും ഒന്നും പ്രതികരിച്ചില്ല.

പക്ഷേ അത്തരം ചിത്രങ്ങള്‍ കൊച്ചുണ്ണിയെ തിരുവാഭരണ കള്ളനാക്കുന്ന കള്ളക്കഥയുണ്ടാക്കി തിരുവിതാംകൂര്‍ അനന്തപുരി നീചരെ അഥവാ കറുത്ത കലിനീചരെ വെള്ളപൂശൂന്നു. അയ്യാ വൈകുണ്ഠരുടെ പ്രയോഗമാണത്.

ദൈവത്തെ പിശാചായും പിശാചിനെ ദൈവമായും വര്‍ണിക്കും ബ്രാഹ്‌മണ രെ വൈഭവം ഭയങ്കരം എന്ന് സഹോദരന്‍ ഒരു നൂറ്റാണ്ടു മുമ്പ് എഴുതി പാടി നടക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്ത കാര്യം ഇവരറിയുന്നില്ല. ചോതി ചാത്തനേയും പൊയ്കയേയും അവര്‍ക്കറിയാന്‍ വഴിയില്ല. സാമൂഹ്യ രാഷ്ട്രീയ നിരക്ഷരതയിലാണിന്നും മണാളരുടേയും വേളികളുടേയും കാലത്തെ മലയാളി വരേണ്യത. ബ്രാഹ്‌മണരേക്കാള്‍ വലിയ ജാതിഹിന്ദുക്കളായി ശൂദ്രലഹളകളും തീണ്ടാരി തെരുവു പ്രകടനങ്ങളും ജനായത്ത അട്ടിമറികളും നടത്തുകയാണവര്‍. ബാലാരിഷ്ടത മാറാത്ത വരേണ്യ സാമൂഹ്യ വിഭാഗങ്ങളാണ് കേരളത്തിന്റെ പ്രശ്‌നമെന്ന് ഗുരു പറഞ്ഞത് ഓര്‍ക്കാം. ഗുരുവും സഹോദരനും ബാബാസാഹേബുമുണ്ടാക്കിയ ജനായത്ത സംസ്‌കാരത്തേയും ജനതയുടെ യഥാര്‍ഥ സ്വാതന്ത്ര്യത്തേയും ഉപയോഗിച്ച് മലയാളി കുലീനരും കൂട്ടരും ഇന്ന് ഇരിക്കുന്ന കൊമ്പു മുറിക്കുയാണ്, ജനായത്ത വ്യവസ്ഥയെന്ന കപ്പലിന് ഓട്ടയിടുകയാണവര്‍. ഭരണഘടനാ ആധാരമായ സാമൂഹ്യ ജനായത്ത പ്രാതിനിധ്യ വ്യവസ്ഥയ്ക്കും സാമൂഹ്യ നീതിക്കും അതിന്‍ പ്രായോഗിക മാര്‍ഗമായ സാമുദായിക സംവരണത്തേയും സാമ്പത്തിക സങ്കുചിത അമിത പ്രാതിനിധ്യ വാദത്തിലൂടെ തകര്‍ക്കുമ്പോള്‍ അവര്‍ സ്വന്തം തലമുറകളുടെ മരപ്പെട്ടിയില്‍ ആണിയടിക്കുകയാണെന്നവരോര്‍ത്താല്‍ കൊള്ളാം. ജനായത്തമൂല്യം അവരറിയും കാലം വരും. ശൂദ്രധര്‍മത്തെ കുറിച്ച് സ്ത്രീധര്‍മം പോലെ എന്ന എഴുത്തച്ഛന്റെ പ്രസ്താവവും ഇവിടെ ഓര്‍മിക്കാം. മൂഢത്വം ശൂദ്രധര്‍മമാകുന്നു ഹിന്ദുമതത്തില്‍.

പത്തൊമ്പതാം നൂറ്റാണ്ടിനു തുടക്കത്തിലും സഞ്ചാര, സാംസ്‌കാരിക, സാമൂഹ്യ, പൗര, ആരാധനാ സ്വാതന്ത്ര്യങ്ങള്‍ക്കായി സമാധാനപരമായി നിരായുധരായി സമരം ചെയ്ത സംഘക്കാരായ ബൗദ്ധരായിരുന്ന ഈഴവരെ വൈക്കത്തെ ദളവാക്കുളത്തില്‍ പാതിജീവനോടെ മാബലിയെ ശ്രീകൃഷ്ണപരമാത്മ അവതാരമായ വാമനപ്രഭു എന്ന പോലെ തന്നെ, ശംബൂകനെ രാമനെന്ന പോലെ ചവിട്ടിമൂടിയ ചരിത്രം ഓര്‍ക്കേണ്ടതുണ്ട്. എന്തുകൊണ്ടതു സിനിമയില്‍ പോലും പ്രതിനിധാനം നേടുന്നില്ല. പകരം തമ്പിയും പിള്ളയും പഴശിയും തിരപ്പടത്തിലും തിരുവരങ്ങിലും പഴയ സെക്രട്ടേറിയറ്റിനുമുന്നിലും നിറയുന്നു. നങ്ങേലിയെ ചില ജനപ്രിയ സിനിമകളിലൂടെ ഇന്ന് നാലുപേരറിയുന്നു. ചേര്‍ത്തല പോലും ഒരു സ്മാരകമില്ല. പക്ഷേ അത്തരം ചിത്രങ്ങള്‍ കൊച്ചുണ്ണിയെ തിരുവാഭരണ കള്ളനാക്കുന്ന കള്ളക്കഥയുണ്ടാക്കി തിരുവിതാംകൂര്‍ അനന്തപുരി നീചരെ അഥവാ കറുത്ത കലിനീചരെ വെള്ളപൂശൂന്നു. അയ്യാ വൈകുണ്ഠരുടെ പ്രയോഗമാണത്.

ജനപ്രിയ പത്തൊമ്പതാംനൂറ്റാണ്ടു പടത്തില്‍ അപരവല്‍ക്കരിച്ച കള്ളനാക്കിയ മുസല്‍മാനെ പിടിക്കാന്‍ വരുന്ന നായക സേവകനായ, ചേകവനായ (ഒരു നായനു പത്തു ചേകോനെന്നു സൈനിക ഗുമസ്തക്കണക്ക്) പോലീസുകാരനായി വേലായുധ ചേകവനെ രാജരാജ്ഞീ ദാസനാക്കി (ആറാട്ടുപുഴയെ) അവതരിപ്പിക്കുന്നു. മുസ്ലീങ്ങളേയും ഈഴവരേയും ദലിതരേയും വര്‍ത്തമാനത്തിലും ഭിന്നിപ്പിക്കാനുള്ള ബ്രാഹ്‌മണിക ക്ഷുദ്ര ആഖ്യാന തന്ത്രവും കൗടില്യ വ്യവഹാരവും ഇവിടേയും ആവര്‍ത്തിക്കുന്നു. തൊപ്പിയിട്ട കിട്ടനെന്ന പുതു മുസല്‍മാനെ ഉപയോഗിച്ച അതേ വിഭജന ഭരണയുക്തിയാണ് ഇന്നും മുഖ്യധാരാ പൊതുബോധവും ജനപ്രിയ ചലച്ചിത്ര അധീശ വ്യവഹാരവും.

സഹോദരന്‍ അയ്യപ്പന്‍
പണ്ഡിറ്റ് കറുപ്പൻ
മൂലൂർ

വീരപുളകമുളവാക്കുന്ന വൈക്കം ധീരരായ സംഘക്കാരെ കുറിച്ചുള്ള ആശാന്റെ 1923ലെ വടയാര്‍ പ്രസംഗവും ടി. കെ. മാധവന്റെ ദേശാഭിമാനിയിൽ അക്കാലത്ത് 1920കളില്‍ വന്ന മാലുത്തണ്ടാരും മറ്റും അടക്കമുള്ള ദളവാക്കുളം രക്തസാക്ഷികളെ കുറിച്ചുള്ള പാട്ടുകളും എഴുത്തുകളും ഓര്‍മിക്കാം. കെ. ആര്‍. നാരായണനെന്ന തലയോലപ്പറമ്പ് അടിയം ജാതിവിരുദ്ധപ്പോരാട്ട നേതാവും ശ്രീനാരായണപ്രസ്ഥാന ജനറല്‍ സെക്രട്ടറിയും നിയമസഭാംഗവുമായിരുന്ന ഗുരുഭക്തനാണതെല്ലാം രേഖപ്പെടുത്തിയത്. എ. വി. അശോകനെഴുതിയ കെ. ആര്‍. നാരായണന്റെ ജീവചരിത്രത്തിലാണ് ദളവാക്കുളവും വടയാര്‍ പ്രസംഗവും ഇന്നു ലഭ്യമായിരിക്കുന്നത്.

സി. ഇ. എട്ടാം നൂറ്റാണ്ടോടെ അരങ്ങേറിയ ഈ അട്ടിമറിയില്‍ നിന്നും സനാതന വൈദിക വര്‍ണാശ്രമ ഇരുട്ടില്‍ നിന്നും കേരളത്തെ സമാധാനപരമായി സാംസ്‌കാരികവും സാമൂഹ്യവുമായ മാറ്റങ്ങളിലൂടെ വിമോചിപ്പിച്ച നാരായണഗുരു കേരള നവോത്ഥാനത്തിന്‍ ആധാരമായി മുന്നോട്ടു വച്ച ആശയം കൊടിയ അനീതിയിലൂടെ ചതിക്കപ്പെട്ട് ചവിട്ടിത്താഴ്ത്തപ്പെട്ട പുറന്തള്ളപ്പെട്ടവരുടെ പ്രാതിനിധ്യവും പങ്കാളിത്തവുമുള്ള പുത്തന്‍ കേരള, ഭാരത, ലോക സമൂഹ നിര്‍മിതിയായിരുന്നു. ഞങ്ങളാകവേയാഴണമെന്നും വാഴണമെന്നുമാണദ്ദേഹത്തിന്‍ ജനായത്തചിന്ത. എല്ലാവര്‍ക്കും മതിയായ പ്രാതിനിധ്യവും ശബ്ദനിര്‍വാഹകത്തവും ഇടവും അധികാരവും വന്നുസുഖമായി നിത്യമായി വാഴണമെന്ന ലോകോത്തര ജനായത്തദര്‍ശനമാണത്. ജാതിയുടേയും ലിംഗത്തിന്റേയും മതത്തിന്റേയും പേരില്‍ ചവിട്ടിത്താഴ്ത്തപ്പട്ടവരുടെ അധികാരപ്രവേശവും മനുഷ്യപദപ്രാപ്തിയുമാണത്. പ്രാന്തീകൃതരുടെ രാഷ്ട്രീയ പ്രവേശമാണ് ജനായത്തം. അധീശത്തത്തില്‍ ചവിട്ടിയമര്‍ത്തപ്പെട്ട പുതു മനുഷ്യവിഷയികളുടെ അഥവാ നവീന മനുഷ്യ കര്‍തൃത്വങ്ങളുടെ സാമൂഹ്യ രാഷ്ട്രീയവല്‍ക്കരണവും മാനവകിതയിലേക്കും പൗരത്തത്തിലേക്കുമുള്ള പ്രവേശം. കീഴാള ഭാഷണമെന്നും ചരിത്ര പ്രവേശമെന്നും ഗ്രാംഷി. സാധ്യതയുടെ കലയെന്ന് അംബേദ്കര്‍. ഈ ജനായത്തചിന്തയുടെ അടിത്തറ ബഹുജനഹിതം ബഹുജനസുഖം എന്ന ബുദ്ധചിന്തയിലാണ് ചരിത്രത്തിലാദ്യം മുഴങ്ങുന്നത്. ബ്രാഹ്‌മണ്യം എന്ന സംസ്‌കാര വരേണ്യവാദത്തിനും സാമ്പത്തിക നിര്‍ണയവാദമെന്ന യാഥാസ്ഥിതിക ഓര്‍ത്തഡോക്‌സ് വൈരുദ്ധ്യാത്മക ഭൗതികവാദത്തിനും മറുമരുന്നാണത്. സാഹോദര്യം, സമുദായം എന്നീ ഗുരു കല്‍പ്പനകള്‍ ബുദ്ധന്‍മാരെ മൈത്രീ സമുദായവാദം എന്ന പ്രതീത്യ സമുദായവാദം അഥവാ അനിത്യവാദത്തിലടിയുറച്ചതാണ്. കേരള പുത്തരെന്ന് ശിഷ്യരായ മൂലൂരും കറുപ്പനും ആശാനും സഹോദരനുമെല്ലാം ഗുരുവിനെ വിളിക്കാന്‍ കാരണവുമതു തന്നെ. സംഘമെന്ന സംഘടിതമായ അഥവാ തമിഴില്‍ ഇഴചേര്‍ന്ന ഈഴത്തിലേക്ക് ഗുരുവിനെ പോലെ പുത്തരും തൊട്ടുകൂടാത്ത പെണ്ണുങ്ങളേയും പ്രാന്തീകൃതരേയും സമതയോടെ കരുണയോടെ ഉള്‍ക്കൊണ്ടു. മൂലൂരും കറുപ്പനും സഹോദരനും അതേ സാഹോദര്യവഴി ജീവിതമാക്കി, സാഹിത്യമാക്കി, സംസ്‌കാരമാക്കി, രാഷ്ട്രീയമാക്കി. ദൈവത്താനും കേശവശാസ്ത്രികളും ഓമലാളും കുഴലിയാളും ചരിത്രത്തിലായി.

ടി.കെ. മാധവന്‍
കുമാരനാശാന്‍

മനുഷ്യരായും കൂടുതല്‍ നല്ല മനുഷ്യരായും കീഴാളര്‍ മാറാനുള്ള സാധ്യതയും യഥാര്‍ത്ഥ സ്വാതന്ത്ര്യ സാഹോദര്യ സമത്വ അനുഭവവുമാണ് സാമുദായിക പ്രാതിനിധ്യം. അതിനുള്ള രാഷ്ട്രീയ ഭരണ വഴിയായി ഗുരു ശിഷ്യര്‍ പല്‍പ്പുവും ടി. കെ. മാധവനും സഹോദരനും സി. കേശവനും കറുപ്പനുമെല്ലാം വികസിപ്പിച്ച പ്രായോഗിക നൈതിക തത്വവും രാഷ്ട്രീയ പ്രയോഗവുമാണ് സാമുദായിക സംവരണം. ഇന്ത്യന്‍ ഭരണഘടനയിലും അംബേദ്കര്‍ ഈ സാമൂഹ്യ പ്രാതിനിധ്യ തത്വത്തെ പ്രാഥമികമാക്കി. ഇന്ത്യയില്‍ ജനായത്തം സാധ്യമാക്കാന്‍ അടിസ്ഥാന ജനസമുദായങ്ങളുടെ പ്രാതിനിധ്യം മാത്രമേ വഴിയുള്ളു. വര്‍ണാശ്രമവും മനുസ്മൃതിയടങ്ങുന്ന സ്മൃതിശ്രുതിപുരാണ പട്ടത്താനങ്ങളും ഗീതാഗിരികളും ഇന്ത്യന്‍ സമൂഹത്തേയും രാഷ്ട്രീയത്തേയും അത്രമാത്രം ദുഷിപ്പിച്ചിരിക്കുന്നു. പ്രാതിനിധ്യ രാഷ്ട്രീയത്തിന്റെ കലയും സാധ്യതയുമായ ജനായത്തം നമ്മുടെ ജനത ഏറെ പണിപ്പെട്ട് പഠിക്കേണ്ടതുണ്ട് എന്ന് നമ്മുടെ ഭരണഘടനാ ശില്പി പറഞ്ഞു. ഇന്ത്യയുടേയും ലോകത്തിന്റേയും ഭാവിക്കു വേണ്ടിയുള്ള ജീവിതയത്‌നവും സമഗ്ര സംഭാവനയുമായിരുന്നു ബാബാസാഹേബ് ആ ഭരണഘടനാ രചനയിലൂടെ നിര്‍വഹിച്ചത്. അതാണിന്ന് അനുദിനം മാറ്റിമറിക്കപ്പെടുന്നത്. അതിന്റെ ജാനായത്ത മതേതര തത്വങ്ങളേയും ആധാരങ്ങളേയും അടിസ്ഥാന ഘടനയേയും നിരന്തരം മാറ്റി മറിക്കാനുള്ള ശ്രമങ്ങള്‍ ജനങ്ങള്‍ നിയമപരമായും ജനായത്ത രാഷ്ട്രീയപരമായും പൗരത്വ സമ്മതിദാന തലത്തിലും അടിയന്തിരമായി നടത്തിയാലേ ഇന്ത്യന്‍ ജനായത്ത റിപ്പബ്ലിക്കും ക്ഷേമരാഷ്ട്രവും അദ്ദേഹം വിഭാവന ചെയ്ത പോലെ നിലനില്‍ക്കൂ. നീതിനിയമ പഠനങ്ങളും ഭരണഘടനാ സാക്ഷരതയും പ്രാതിനിധ്യത്തിലടിയുറച്ച ജനായത്ത വിദ്യാഭ്യാസവുമാണ് കാലം ആവശ്യപ്പെടുന്നത്.
9895797798

Author

Scroll to top
Close
Browse Categories