‘എഴുത്തുകാര്‍ രാഷ്ട്രീയത്തില്‍’

1960-ല്‍ ആഫ്രിക്കയിലെ മിക്ക അധിനിവേശ പ്രദേശങ്ങളിലും സ്വാതന്ത്ര്യത്തിന്റെ കാഹളം മുഴങ്ങിയെങ്കിലും പാരതന്ത്ര്യം സമ്പൂര്‍ണ്ണമായും മാറിയിരുന്നില്ല. ദൗര്‍ഭാഗ്യത്തിന്റെ ഭീകരമായ സാന്നിദ്ധ്യം പോലെ അത് പിന്നെയും ആഫ്രിക്കയെ ചൂഴ്ന്നുതിന്നു. സ്വാതന്ത്ര്യാഭിലാഷത്തിന്റെ അടക്കാനാവാത്ത സിംഹഗര്‍ജ്ജനമാണ് അപൂര്‍വ്വ പ്രതിഭാധനനും ആഫ്രിക്കയിലെ മഹാനായ കലാകാരനുമായ ഗുഗി വാ തിഓംഗോയുടെ പ്രഭാഷണങ്ങളില്‍ നാം ശ്രവിക്കുന്നത്.

ഭാഷയുടെ അഭൗമമായ സൗന്ദര്യം കൊണ്ട് സാഹിത്യ ചരിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നത് ആഫ്രിക്കന്‍ എഴുത്തുകാരാണ്. മാത്രമല്ല കഴിഞ്ഞ അരനൂറ്റാണ്ട് കാലത്തെ സാഹിത്യ ചരിത്രം പരിശോധിച്ചാല്‍ ഇംഗ്ലീഷിന്റെ യശസ് ഉയര്‍ത്തി പിടിച്ചതും അവരാണെന്നു കാണാം. സമീപ ഭൂതകാലത്ത് ഇംഗ്ലീഷില്‍ എഴുതപ്പെട്ട പുസ്തകങ്ങള്‍ പരിശോധിച്ചാല്‍ ആഫ്രിക്കന്‍ എഴുത്തുകാരുടെ രചനകളാണ് മുമ്പില്‍ നില്‍ക്കുന്നതെന്ന് നിസംശയം പറയാം. അത്തരം ആഫ്രിക്കന്‍ ഗ്രന്ഥകാരന്മാരില്‍ മുന്നില്‍ നില്‍ക്കുന്നത് കെനിയക്കാരനായ പ്രൊഫസര്‍ ഗുഗി വാ തിഓംഗോ തന്നെയാണ്. പരിമിതമായ വര്‍ഷങ്ങള്‍ മാത്രമാണ് ഇംഗ്ലീഷില്‍ സര്‍ഗ്ഗസൃഷ്ടികള്‍ നടത്തിയതെങ്കിലും ഗുഗിയെ സാഹിത്യ നിരൂപകര്‍ ഇംഗ്ലീഷ് ഭാഷയുടെ മാന്ത്രികന്‍ എന്നു വിശേഷിപ്പിക്കാറുണ്ട്. കാരണം കാവ്യാത്മകമായ രചനയുടെ മുഴുവന്‍ സങ്കേതങ്ങളും ഉള്‍ച്ചേര്‍ന്നതും സുന്ദരവുമാണ് അദ്ദേഹത്തിന്റെ രചനകള്‍.

ഗുഗിയുടെ വിഖ്യാതമായ ‘എഴുത്തുകാര്‍ രാഷ്ട്രീയത്തില്‍’ എന്ന കൃതി നൂതനമായ വായനാനുഭവമാണ് ആസ്വാദകര്‍ക്ക് നല്‍കുന്നത്. രണ്ടാം ലോക മഹായുദ്ധത്തിന്റെ പരിസമാപ്തി ആഗോള രാഷ്ട്ര വ്യവഹാര സംബന്ധിയായ നിരവധി മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. സ്വാഭാവികമായി ഏഷ്യയിലും ആഫ്രിക്കയിലും ഒട്ടനേകം കോളനികള്‍ സ്വാതന്ത്ര്യം പ്രാപിച്ചു. 1960-ല്‍ ആഫ്രിക്കയിലെ മിക്ക അധിനിവേശ പ്രദേശങ്ങളിലും സ്വാതന്ത്ര്യത്തിന്റെ കാഹളം മുഴങ്ങിയെങ്കിലും പാരതന്ത്ര്യം സമ്പൂര്‍ണ്ണമായും മാറിയിരുന്നില്ല. ദൗര്‍ഭാഗ്യത്തിന്റെ ഭീകരമായ സാന്നിദ്ധ്യം പോലെ അത് പിന്നെയും ആഫ്രിക്കയെ ചൂഴ്ന്നുതിന്നു. സാഹിത്യത്തിനു നോബല്‍ സമ്മാനം നേടിയ ‘നേഡിന്‍ ഗോഡിമ’റുടെ ‘A LION ON THE FREE WAY’ എന്ന ചെറുകഥയില്‍, ആഫ്രിക്കക്കാരനായ സിംഹം പാരതന്ത്ര്യത്തിന്റെ ഇരുമ്പഴികള്‍ വളച്ചു പുറത്തിറങ്ങി രാജരഥ്യയില്‍ നടന്ന് സ്വാതന്ത്ര്യത്തിന്റെ ഗര്‍ജ്ജനം കേള്‍പ്പിക്കുന്ന ചേതോഹരമായ ചിത്രമുണ്ട്. അത്തരത്തിലുള്ള സ്വാതന്ത്ര്യാഭിലാഷത്തിന്റെ അടക്കാനാവാത്ത സിംഹഗര്‍ജ്ജനമാണ് അപൂര്‍വ്വ പ്രതിഭാധനനും ആഫ്രിക്കയിലെ മഹാനായ കലാകാരനുമായ ഗുഗി വാ തിഓംഗോയുടെ പ്രഭാഷണങ്ങളില്‍ നാം ശ്രവിക്കുന്നത്. ഈ പ്രതിഭാശാലിയുടെ ‘എഴുത്തുകാര്‍ രാഷ്ട്രീയത്തില്‍’ എന്ന പതിമൂന്ന് അദ്ധ്യായങ്ങളാല്‍ കോര്‍ത്തിണക്കപ്പെട്ട ഉല്‍കൃഷ്ടമായ രചന ആത്മാവിനെ തൊട്ടുണര്‍ത്തുന്ന ഒരനുഭവം പോലെ, കറുത്തവര്‍ഗ്ഗക്കാരന്റെ സ്വാതന്ത്ര്യലബ്ധിക്ക് വേണ്ടിയുള്ള സഹനകഥ ആവിഷ്‌കരിക്കുന്നു.

1970-നും 1980-നും ഇടയിലുള്ള ഒരു ദശാബ്ദകാലത്തു ഗുഗിയുടെ ചിന്താമണ്ഡലത്തെ ഇളക്കിമറിച്ച സുപ്രധാനമായ ചോദ്യം സാഹിത്യത്തിന് ജീവിതത്തിലുള്ള പ്രസക്തി എന്ത്? എന്നതായിരുന്നു. മനുഷ്യജീവിതത്തില്‍ സാഹിത്യത്തിനുള്ള സാംഗത്യം തേടി പോയ ആ മഹാനായ ‘നയറോബി’ സര്‍വകലാശാലയിലെ ഉല്‍കൃഷ്ടങ്ങളായ നിരവധി വിഷയങ്ങളിലേക്കുള്ള ചര്‍ച്ചകളും പഠനങ്ങളും കടന്ന് ലിമുറുവിലെ കര്‍ഷകരുടെയും തൊഴിലാളികളുടെയും സാമൂഹിക-സാംസ്‌കാരിക ജീവിതത്തിന്റെ അവിഭാജ്യഘടകമായി അന്തര്‍ഭവിക്കുകയായിരുന്നു.

1970-നും 1980-നും ഇടയിലുള്ള ഒരു ദശാബ്ദകാലത്തു ഗുഗിയുടെ ചിന്താമണ്ഡലത്തെ ഇളക്കിമറിച്ച സുപ്രധാനമായ ചോദ്യം സാഹിത്യത്തിന് ജീവിതത്തിലുള്ള പ്രസക്തി എന്ത്? എന്നതായിരുന്നു. മനുഷ്യജീവിതത്തില്‍ സാഹിത്യത്തിനുള്ള സാംഗത്യം തേടി പോയ ആ മഹാനായ ‘നയറോബി’ സര്‍വകലാശാലയിലെ ഉല്‍കൃഷ്ടങ്ങളായ നിരവധി വിഷയങ്ങളിലേക്കുള്ള ചര്‍ച്ചകളും പഠനങ്ങളും കടന്ന് ലിമുറുവിലെ കര്‍ഷകരുടെയും തൊഴിലാളികളുടെയും സാമൂഹിക-സാംസ്‌കാരിക ജീവിതത്തിന്റെ അവിഭാജ്യഘടകമായി അന്തര്‍ഭവിക്കുകയായിരുന്നു. ഗുഗിയെ സംബന്ധിച്ചിടത്തോളം സമഗ്രമായ ഒരു മാറ്റത്തിന്റെ കാലമായിരുന്നു അത്. ഗുഗിയിലെ അധ്യാപകന്‍ അന്തര്‍ധാനം ചെയ്യുകയും കെനിയയിലെ കര്‍ഷകരെയും തൊഴിലാളികളെയും പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥി ജനിക്കുകയും ചെയ്തു. ഒരു ജനനത്തിന്റെയും മരണത്തിന്റെയും കാലം; ഒരു ഉദയത്തിന്റെയും അസ്തമനത്തിന്റെയും കാലം; തിരിച്ചറിവിന്റെ മഹോത്സവമായി ആ കാലഘട്ടത്തെ ഗുഗി കൊണ്ടാടുന്നു. ആഫ്രോ-സാക്‌സണ്‍ സാഹിത്യത്തില്‍ നിന്നും പിന്തിരിഞ്ഞ് കെനിയയിലെ ദേശീയ സാഹിത്യത്തിന്റെയും സംസ്‌കാരത്തിന്റെയും പാരമ്പര്യത്തോട് ഗുഗി സാഹോദര്യം സ്ഥാപിക്കുന്നു. മനുഷ്യമുഖമുള്ള മണ്ണിന്റെ മണമുള്ള ദേശീയതയെ ഇഷ്ടപ്പെടുന്നവര്‍ക്ക് ആ മനോഭാവത്തെ സ്‌നേഹിക്കുന്നവര്‍ക്ക് ഗുഗിയുടെ വാക്കുകളും പ്രവൃത്തികളും പ്രതീക്ഷകളും സംവേദനാത്മകമാണ്.

ഗുഗി എന്ന എഴുത്തുകാരനിലെ ബൗദ്ധികവും സാംസ്‌ക്കാരികവും സാമൂഹികവുമായ രൂപാന്തരത്വം സുവ്യക്തമായി പ്രതിഫലിക്കുന്നത്. അദ്ദേഹത്തിന്റെ ”നിണദളങ്ങള്‍’ (PETALS OF BLOOD) എന്ന കൃതിയിലാണ്. ആദ്യം ആംഗലേയത്തില്‍ രചിച്ച ഈ കൃതി പിന്നീട് ‘ഗിക്കുയു’ ഭാഷയില്‍ രചിക്കുകയുണ്ടായി. അതോടെ നയ്‌റോബി സര്‍വകലാശാലയുടെ ഉന്നതങ്ങളില്‍ നിന്നും ‘കിമാത്തി’യിലെ ഇരുളടഞ്ഞ കല്‍തുറുങ്കില്‍ അദ്ദേഹം അടയ്ക്കപ്പെട്ടു.

മറ്റെങ്ങും ഏറെ കണ്ടിട്ടില്ലാത്ത ഒരഗ്‌നിയെ അന്വേഷിക്കുന്ന സ്വഭാവം ഗുഗിയുടെ ചിന്താപഥത്തില്‍ ദൃശ്യമാണ്. കെനിയയിലെ അധ്യാപകര്‍ക്കായി കെനിയന്‍ വിദ്യാലയങ്ങളില്‍ സാഹിത്യം പഠിപ്പിക്കുന്നതിലേക്ക് സഹായകമായി 1973ല്‍ ഗുഗി എഴുതിയ ഉപന്യാസം ഏറെ ശ്രദ്ധേയമാണ്. അടിസ്ഥാന പ്രശ്‌നങ്ങളോട് സൗഹൃദം സ്ഥാപിച്ച് കൊണ്ട് തന്നെ ഗുഗി ആംഗല സാഹിത്യം പഠിപ്പിക്കുന്നതിന്റെ ചില പ്രബലങ്ങളായ തീരുമാനങ്ങളെ അദ്ദേഹം നിഷേധിച്ചു. കെനിയന്‍ വിദ്യാലയങ്ങളിലെആംഗല സാഹിത്യാധ്യാപനത്തിന്റെ അനൗചിത്യം ഗൂഗി ഭംഗ്യന്തരേണ അഭിവ്യജ്ഞിപ്പിക്കുന്നു.

ഈ പുസ്തകത്തിന്റെ ശീര്‍ഷകം ‘എഴുത്തുകാര്‍ രാഷ്ട്രീയത്തില്‍’എന്നാണെങ്കിലും എഴുത്തുകാര്‍ രാഷ്ട്രീയത്തില്‍ ഈ രചന മറ്റ് പ്രഭാഷണങ്ങളെ പോലെ സവിശേഷമായ ഒരു ഉപന്യാസമത്രെ. ഈ രചനകളിലെല്ലാം തന്നെ ഭാഷയെയും സാഹിത്യ ത്തെയും സംസ്‌കാരത്തെയും സംബന്ധിക്കുന്നതാ ണ്. ഇതിന് ഹേതുവായ വിഷയം സാമ്രാജ്യത്വത്തെ അനുകൂലിക്കുന്നവര്‍ക്കും കെനിയന്‍ ദേശീയതയെ പിന്‍ചെല്ലുന്നവര്‍ക്കും ഇടയിലുള്ള പ്രത്യയശാസ്ത്ര യുദ്ധം തന്നെയാണ്.

എഴുപതുകളില്‍ കെനിയയില്‍ നാള്‍ തോറും ഭീതിതമാംവണ്ണം വര്‍ദ്ധിച്ചുവന്ന സ്വാതന്ത്ര്യ പോരാട്ടത്തിനിടയില്‍ ദേശാഭിമാനികളും ബുദ്ധിജീവികളും തൊഴിലാളികളുമടക്കം അനേകര്‍ നിര്‍ദ്ദയം പീഡിപ്പിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്തു.

ജെ.എം. കരിയുക്കിയുടെ രാഷ്ട്രീയ കൊലപാതകം കെനിയന്‍ ജനതയെ മാത്രമല്ല, ലോകം മുഴുവനുമുള്ള സമസ്ത സ്വാതന്ത്ര്യ സ്‌നേഹികളെയും ഹൃദയം കല്ലുകൊണ്ട് ഉള്ളതല്ലാത്ത ഏവരേയും ഭീതിയും കൊടിയ വിഷാദത്തിലും വീഴ്ത്തി. ‘കരിയുക്കി’യുടെ വധവും ‘മൗമൗ’തടവുകാരെ (കെനിയന്‍ സ്വാതന്ത്ര്യ പോരാളികള്‍) സംബന്ധിക്കുന്നതുമായ രചനകള്‍ അഥവാ പ്രഭാഷണങ്ങള്‍ വായനക്കാരന്റെ ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുന്നതാണ്.

വൈദേശികമായ അടിത്തറ പാകിയ ഒരു ഉന്മത്തമായ തലതിരിഞ്ഞ ഭ്രാന്തന്‍ സംസ്‌കാരവും അതിനെ ഗാഢം പുല്‍കി പരിപോഷിപ്പിച്ച സാമ്രാജ്യത്വ താല്പര്യങ്ങളെ ചെറുക്കുന്നതിന് ഗുഗി തന്റെ തൂലിക ഇരുതല മൂര്‍ച്ചയുള്ള പടവാളിനു സമാനമാക്കി. സ്വാതന്ത്ര്യം പ്രാണവായു പോലെ അനുപേക്ഷണീയവും അത്യന്താപേക്ഷിതവുമെന്ന് ഗുഗി തന്റെ രചനയിലും പ്രഭാഷണത്തിലും സുവ്യക്തമാക്കി.

ധാര്‍മ്മികരോഷം പതഞ്ഞു പൊങ്ങുന്ന വാക്യങ്ങളിലൂടെ ബ്രിട്ടിഷുകാരന്റെ സാമ്രാജ്യത്വത്തിനെതിരെ തന്റെ വിചാര വിചിന്തന ധാരകളെ അദ്ദേഹം ഒരു ഒറ്റ ഗോപുരമാക്കി പടുത്തുയര്‍ത്തി. ഭാഷയില്‍ ഒട്ടൊക്കെ നൈപുണ്യം സിദ്ധിച്ചെന്ന് കുറച്ചെങ്കിലും പെരുമ കൊള്ളുന്നവര്‍ക്കു പോലും ഗുഗിയുടെ ഭാഷാ വൈദഗ്ധ്യം അമ്പരപ്പ് സൃഷ്ടിക്കുന്നു. ധിഷണയെ ആഹ്ലാദിപ്പിക്കുന്ന ഗുഗിയുടെ അഗാധമായ ഭാഷാപാണ് ഡിത്യം നമ്മില്‍ ആദരാതിശയങ്ങള്‍ സംജാതമാക്കുന്നു. ആശയപ്രതിപാദനത്തില്‍ അദ്ദേഹത്തിന്റെ ബുദ്ധിയുടെ തിളക്കം കണ്ടില്ലെന്ന് നടിയ്ക്കാന്‍ ശത്രുക്കളായിട്ടുള്ളവര്‍ക്കു പോലും സാധ്യമല്ല. നമ്മുടെ സമ്മതം കൂടാതെ തന്നെ അദ്ദേഹത്തിന്റെ ബുദ്ധിശക്തി നമ്മുടെ ആദരവ് നേടിയെടുക്കുന്നുണ്ട്.

( എഴുത്തുകാരന്‍ രാഷ്ട്രീയത്തില്‍’ എന്ന കൃതി ഗ്രാംഷി ബുക്‌സ് ഉടന്‍ പ്രസിദ്ധീകരിക്കുന്നു.)

Author

Scroll to top
Close
Browse Categories