വൈക്കം പോരാട്ടഭൂമികയും ഹൈന്ദവസാമ്രാജ്യവും

ഒരുപീഡയെറുമ്പിനും വരുത്താന്‍ ഗുരുവിനു കഴിഞ്ഞില്ല. മനുഷ്യരെ ജാതിമതങ്ങളുടെ പേരില്‍ തല്ലിക്കൊല്ലുന്നത് അദ്ദേഹം പൊറുത്തില്ല.കൊല്ലുന്ന ദൈവങ്ങള്‍ക്ക് യാതൊരു ശരണ്യതയുമില്ല എന്ന് ഗുരു ജീവകാരുണ്യപഞ്ചകത്തില്‍ വ്യക്തമായെഴുതി. മൃഗത്തിനു തുല്യനവനെന്നു ഗുരു എഴുതി. സഹോദരന്‍ ഗാന്ധിയോടു ചോദിച്ചു താങ്കളുടെ ദൈവം ഒരു പരമ്പരക്കൊലയാളിയല്ലേ എന്നസത്യം. ഹിംസയെകുറിച്ച് ഹിന്ദുമതഗ്രന്ഥങ്ങളെന്തുപറയുന്നു എന്നുമദ്ദേഹം ഗാന്ധിയോടു ചോദിച്ചു. വൈക്കത്തു തന്‍ശിഷ്യഗണം വെയിലത്തു പട്ടിണികിടന്നു നിലയില്ലാവെള്ളത്തില്‍മുങ്ങി തപശക്തിപരീക്ഷിക്കുമ്പോള്‍ വിശ്വവന്ദിതനായ ഗാന്ധി കന്യാകുമാരി ക്ഷേത്രത്തില്‍ പോയി തീണ്ടാപ്പാടകലെനിന്നു തൊഴുതുമടങ്ങി. ബ്രാഹ്‌മണപൗരോഹിത്യ ശാസന അനുസരിച്ച് തന്‍വൈശ്യത്വം അംഗീകരിച്ച് നല്ലഹിന്ദുവായി സനാതനിയായ ഗാന്ധി വര്‍ണാശ്രമധര്‍മം എന്ന സ്വധര്‍മം ശിരസാവഹിച്ചു മടങ്ങിപ്പോന്നു. സഹോദരനതിനെ ഗാന്ധിസന്ദേശമെന്ന കവിതയില്‍ നിശിതമായി വിമര്‍ശിച്ചു.

അരുവിപ്പുറം പ്രതിഷ്ഠയും ശാരദാപ്രതിഷ്ഠയും സംഘടനാസ്ഥാപനവും തൊട്ടുകൂടാത്തവരുടെ വിദ്യാലയങ്ങളും എല്ലാ വൈദിക, ബ്രാഹ്‌മണിക ആചാരങ്ങളും ഹൈന്ദവവിശ്വാസങ്ങളും ലംഘിച്ചു സാധ്യമാക്കിയത് കേരളാധുനികതയുടെ വിധാതാവായ ഗുരുവാണ്. വൈക്കമടക്കമുള്ള കേരളത്തെ ആധുനീകരിച്ച പത്തൊമ്പതാം നൂറ്റാണ്ടിനന്ത്യംമുതലുള്ള എല്ലാ മനുഷ്യാവകാശ, പൗരാവകാശ ജനായത്തപ്പോരാട്ടങ്ങളിലെല്ലാം നിര്‍ണായകചാലകശക്തിയായിരുന്നത് ഗുരുവും ശിഷ്യഗണങ്ങളുമായിരുന്നുവെന്ന ചരിത്രവസ്തുത അനുദിനം കൂടുതല്‍ വ്യക്തമായി തെളിഞ്ഞുവരികയാണ്.

പാശ്ചാത്യ ജ്ഞാനോദയ ആധുനികതയെ നമ്മുടെ ഗുരുക്കന്മാരായി കണ്ട അദ്ദേഹം പലതിലും നേരിട്ടിടപെട്ടില്ലയെങ്കിലും മാനവികമായ പ്രാതിനിധ്യസമരങ്ങളിലെല്ലാം ശിഷ്യരേയും ബഹുജനങ്ങളേയും ശക്തമായി പ്രചോദിപ്പിച്ചു വഴിനടത്തി. ടി. കെ.യും സഹോദരനും മൂലൂരും സത്യവ്രതസ്വാമികളുമടക്കമുള്ളവര്‍ വൈക്കം പോരാട്ടത്തിലേക്കുകുതിച്ചത് ഗുരുവിനു നേരിട്ട വൈക്കത്തെ തീണ്ടലിനെ തുടര്‍ന്നാണ്.1924ല്‍ വൈക്കം പോരാട്ടഭൂമികയിലെഴുതിയ കവിതയില്‍ മുതിര്‍ന്ന ഗുരുശിഷ്യനും ഭാഷയിലെ ആദ്യ അവര്‍ണകവിയുമായ സരസകവിയെന്നൊതുക്കി വിളിക്കപ്പെട്ട മൂലൂര്‍ നടത്തിയ ചരിത്രപരമായ പ്രയോഗമാണ് ഹൈന്ദവസാമ്രാജ്യം എന്നത്.
വഴിനടക്കാനും തുണിയുടുക്കാനും വിലക്കുന്ന ഹിന്ദുമതമെന്തിനെന്ന ചോദ്യം മൂലൂര്‍ അനിഷേധ്യമായുയര്‍ത്തി.1921 ലെ സഹോദരനിലാണ് ഓണപ്പാട്ട് വാമനാദര്‍ശമെന്ന ബ്രാഹ്‌മണിസത്തെ നിശിതമായി വിമര്‍ശിച്ചു കടന്നുവരുന്നത്. 1934ല്‍ ശാരദാബുക്ക്ഡിപ്പോയില്‍ നിന്നും വന്ന സഹോദരന്റെ പദ്യകൃതികളില്‍ അതുവീണ്ടും പുസ്തകരൂപത്തിലച്ചടിച്ചു. പിന്നീട് 1942ലെ മറ്റൊരു ഗുരുശിഷ്യനായ ജോണ്‍ ധര്‍മതീര്‍ഥരുടെ രണ്ടുഭാഷകളിലിറങ്ങിയ പുസ്തകത്തിലാണ് ഹൈന്ദവസാമ്രാജ്യമെന്ന ഹിന്ദുദുഷ്പ്രഭുത്വത്തെ കൂടുതല്‍ വികസിപ്പിച്ചു വിമര്‍ശിക്കുന്നത്. ഹിന്ദുമതമെന്ന ഒന്നുപോലുമില്ലയെന്നും സ്മൃതികള്‍ നോക്കിഭരിക്കുന്നവരല്ലോ ഹിന്ദുക്കളെന്നും രാമാദികളുടെ കാലത്തെ ശൂദ്രാദികളായ ശംബൂകന്മാരുടെ ഗതിയെ ഓര്‍മിപ്പിച്ചു ഗുരു, 1914ലെ ചരിത്രപ്രസ്താവത്തില്‍. അതിനാല്‍ നമുക്കുസന്യാസംതന്ന നമ്മുടെ ഗുരുക്കന്മാരായി പാശ്ചാത്യജ്ഞാനോദയ ആധുനികതയെ ആംഗലഭാഷപോലും പഠിക്കാത്ത ഗുരു അറിഞ്ഞംഗീകരിച്ചു. ജാതിഹിന്ദുക്കളുടെ ക്ഷേത്രങ്ങളെക്കുറിച്ച് അന്യരുടെ അമ്പലങ്ങളില്‍പ്പോയി ആരാധനനടത്തി ദുര്‍വ്യയവും അപമാനവുമുണ്ടാക്കരുതെന്നും ഗുരുവരുളി. അതേസമയം മനുഷ്യരെന്ന നിലയില്‍ എവിടെയെല്ലാം പ്രവേശനം നിഷേധിക്കുന്നോ അവിടവിടെയെല്ലാം കടന്നുകയറുകയും വിലക്കപ്പെട്ട പാല്‍പ്പായസമെന്ന രാഷ്ട്രീയ പ്രാതിനിധ്യാവകാശം എടുത്തുകുടിക്കണമെന്നും ഗുരു പ്രത്യേകം ഓര്‍മിപ്പിച്ചു. മുറിവേലിപ്പത്തലുകളെന്ന ബാരിക്കേഡുകള്‍ അടിച്ചുനിരത്താന്‍ മൂലൂര്‍ ”സാഹോദര്യ”മെന്ന കവിതയില്‍ സിംഹജരായ സഹജരെയാഹ്വാനം ചെയ്യുന്നതീ ഗുരുദര്‍ശനവെളിച്ചത്തിലാണ്.

അങ്ങനെയാണ് ടി. കെ. ഗാന്ധിക്കു പിന്നാലേ തമിഴകത്തെ തിരുനെല്‍വേലിയിലും ആന്ധ്രത്തെ കാക്കിനാദയിലും പോയി മൗലാനാമുഹമ്മദലിയുടെ തന്ത്രപരമായ സാഹോദര്യസഹായത്തോടെ വഴിനടപ്പുവിഷയമുന്നയിച്ച് കോണ്‍ഗ്രസിനെയും ഗാന്ധിയേയും വൈക്കത്തു കൊണ്ടുവന്നു തളച്ചത്. അതു ടി. കെ.യുടെ നേട്ടമായി സഹോദരന്‍ പറഞ്ഞിട്ടുണ്ട്. തുടര്‍ന്ന് കണ്ണന്‍കുളങ്ങരയും അമ്പലപ്പുഴയും തിരുവാര്‍പ്പിലും ടി. കെ. അവര്‍ണജനകോടികളുടെ അടിസ്ഥാനമനുഷ്യാവകാശങ്ങള്‍ക്കും പൗരാവകാശങ്ങള്‍ക്കുമായി പോരാടി.

തിരുവാര്‍പ്പ് സഞ്ചാരസ്വാതന്ത്ര്യസമരത്തിനിടെ ചതിയില്‍ ഇരുളിന്‍മറവില്‍ ജാതിഹിന്ദുമുട്ടാളന്മാരായ കാപാലികപാദജര്‍ വര്‍ണാശ്രമധര്‍മമെന്നു ഗാന്ധിവാഴ്ത്തിയ സ്വധര്‍മത്തിനും ജാതിവ്യവസ്ഥിതിക്കുമായി നടത്തിയ കൊടിയമര്‍ദ്ദനത്തെ തുടര്‍ന്ന് ചോരഛര്‍ദിച്ചാണ് ടി. കെ. എന്ന കാസരോഗി ഹൃദ്രോഗവുംകൂടി മൂര്‍ഛിച്ച് അകാലത്തില്‍ പൊലിഞ്ഞത്. ഗുരുവിനു പോലും തന്‍ യുവശിഷ്യനെ ചോരതുപ്പുന്ന അവസ്ഥയില്‍ ഒന്നു കാണാനോ നോക്കാനോ കഴിഞ്ഞില്ല. മൗലാനാമുഹമ്മദാലിയുടെ സ്‌നേഹസ്മരണയില്‍ മുഹമ്മദാലിയെന്നു മാധവന്‍ പേരിട്ട അദ്ദേഹത്തിന്‍ പൊന്നുമകനെ ഗാന്ധിപിന്നീടുവന്നു ബാബു വിജയനാഥെന്നു പേരുമാറ്റി. അക്കാലത്ത് 1937ല്‍ വെങ്ങാനൂരുചെന്ന് കരംച ന്ദ്ഗാന്ധി, മഹാത്മാ അയ്യന്‍കാളിയെ ഇതരദലിതസോദരങ്ങളുടെ മുന്നില്‍വച്ച് പുലയരാജാവേയെന്നും വിളിച്ചിട്ടാണ് പോയത്. അയ്യന്റെ സംഘം അതോടെ ശിഥിലമായി. മൂന്നുപതിററാണ്ടായി അദ്ദേഹം ജീവന്‍കൊടുത്തു പടുത്തുയര്‍ത്തിയ സാധുജനസംഘം അങ്ങനെ വിഭജിതമാക്കപ്പെട്ടില്ലാതായി.
ഇങ്ങനെ മനുഷ്യരെ വിഭജിപ്പിച്ചു തമ്മിലടിപ്പിച്ചു ചോരകുടിക്കുന്ന കൗടില്യതന്ത്രവും ഹിംസയുടെ കെട്ടമതവുമായിരുന്നു സഹോദര വിമര്‍ശചിന്തയില്‍ ഹിന്ദുമതമെന്ന പാഷണ്ഡത. മര്‍ത്യരെ തമ്മിലകറ്റും മതമാണതെന്നദ്ദേഹം കവിതകളിലെഴുതി. ഉച്ചനീചത്തപരവും മനുഷ്യരെ അപമാനവീകരിച്ച് ശ്രേണീകൃത അസമത്തം ചവിട്ടിയുറപ്പിക്കുന്നതുമായ ചാതുര്‍വര്‍ണ്യമെന്നും സനാതനധര്‍മമെന്നും ഹിന്ദുമതമെന്നും ഓമനപ്പേരുകളിലറിയപ്പെടുന്ന സനാതന വൈദിക വര്‍ണാശ്രമധര്‍മവ്യവസ്ഥയെ സമാപ്തീകരിക്കുക എന്നതായിരുന്നു സഹോദരനെന്ന ഗുരുശിഷ്യന്റെ പ്രധാന ലക്ഷ്യം.

സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും കൈവരുത്തുന്ന ജനായത്തസാമൂഹ്യരാഷ്ട്രീയ സംവിധാനമാണ് ഇന്ത്യക്കുവേണ്ടത്. പ്രാതിനിധ്യമാണ് ജനായത്തരാഷ്ട്രീയം. ജനതയുടെ പ്രാതിനിധ്യമില്ലാതെ ജനായത്തമില്ല. അംബേദ്കര്‍ അക്കാലത്തു വട്ടമേശസമ്മേളനങ്ങള്‍ക്കായി പോകവേ എഴുതിയുണ്ടാക്കിയ ഭരണഘടനാക്കരടില്‍ പറയുമ്പോലെ എല്ലാ സാമൂഹ്യ വിഭാഗങ്ങള്‍ക്കും അതായത് ഇന്ത്യയിലെ എല്ലാ സമുദായങ്ങള്‍ക്കും മതിയായ പ്രാതിനിധ്യമുണ്ടാകണം. അതിനായി സാമുദായികമായ പ്രാതിനിധ്യവും ജനായത്തപരമായ രാഷ്ട്രീയവുമാണദ്ദേഹം മുന്നോട്ടുവച്ചത്. സഹോദരനും സാമുദായികപ്രാതിനിധ്യത്തെ തന്‍ രാഷ്ട്രീയസുവിശേഷമായിക്കണ്ടു. ജാതിമാറി ഭരിച്ചാലേ ജാതിയില്ലാതാവൂ എന്നദ്ദേഹം ”ജാതിഭാരത”ത്തിലെഴുതി.

അല്ലാത്തപക്ഷം പരമ്പരാഗത കുലീനരുടെ കുത്തകഭരണമായ ഒളിഗാര്‍ക്കിയാകും ഫലം. കുത്തകാധികാര കുലീനശക്തിയായ ഒളിഗാര്‍ക്കിയെ തകര്‍ത്ത് പ്രാതിനിധ്യമില്ലാത്ത ജനത ഭരണാധികാരത്തിലേറണം. ഗ്രാംഷി സ്വപ്‌നംകണ്ടപോലെ കീഴാളര്‍ ചരിത്രത്തിലേക്കും അധികാരത്തിലേക്കും കടന്നുവരണം. തൊട്ടുകൂടാത്തവര്‍ ഇന്ത്യന്‍ പാര്‍ലമെന്റെന്ന ജനായത്തപ്പള്ളി പിടിക്കുകയായിരുന്നു അംബേദ്കറുടെ ഭാവിദര്‍ശനം. തങ്ങളുടേതായിരുന്ന ബൗദ്ധമായ പള്ളി പിടിക്കാനായിരുന്നു പനച്ചിക്കല്‍കാവിലേക്ക് ദളവാക്കുളം രക്തസാക്ഷികളും 1806ലെ ഒരു പ്രദോഷദിനം നോമ്പുനോറ്റു നിരായുധരായി നിര്‍ഭയരായി വന്നത്. മുന്‍കൂട്ടിപ്രഖ്യാപിച്ചു നിരായുധരായി സമാധാനമാര്‍ച്ച് നടത്തിവന്നതുകൊണ്ടാണ് ദളവാവേലുവിന്‍ തിരുവിതാംകൂര്‍ നായന്മാരുടെപട അവരെ പപ്പനാവപിള്ളയുടേയും കുഞ്ചുക്കുട്ടിപ്പിള്ളയുടേയും കുതിരപ്പക്കിയുടേയും നേതൃത്വത്തില്‍ വെട്ടിയരിഞ്ഞുപാതിജീവനോടെ കിഴക്കേനടയിലെ ചളിക്കുളത്തിലേക്കു ചവിട്ടിത്താഴ്ത്തിയത്. ഇന്നു തിരിച്ചുകൊണ്ടുവരുന്ന ഹിന്ദുനിയമാവലിയായ മനുസ്മൃതിയനുശാസിക്കുന്ന തികഞ്ഞ ദണ്ഡനീതിയാണവിടെ നടപ്പാക്കപ്പെട്ടത്. ദളവാക്കുളം രക്തസാക്ഷികള്‍ക്ക് സ്മാരകവും മ്യൂസിയവും ഉയരേണ്ടതുണ്ട്.

ഇന്ന് ഭരണഘടനയേയും സാമുദായിക സംവരണമെന്ന പ്രാതിനിധ്യജനായത്ത സംവിധാനത്തേയും തള്ളിപ്പറയുന്ന സ്വാമിമാരും ഭക്തജനങ്ങളും ഗുരുവിന്റെ പേരുപയോഗിക്കുന്ന പ്രസ്ഥാനങ്ങളില്‍ തന്നെ പെരുകുന്നു. പ്രാതിനിധ്യം ജനായത്തത്തിന്‍ അടിത്തറയാണെന്ന അടിസ്ഥാന സാമൂഹ്യ രാഷ്ട്രീയ സാക്ഷരതപോലും ജാതിഹിന്ദുക്കളുടെ ഭക്തരായ ഇവര്‍ക്കില്ല. അധികാരസേവകരും അവസരവാദികളുമായി ഹിന്ദുക്കളാകാന്‍ പഠിക്കുകയാണീ ഭക്തരും ആത്മീയപിതാക്കളും. ”സംവരണമെന്ന നുണ”യെന്ന പ്രബന്ധവും ഗുരുനിരാകരിച്ച ഗീതയ്ക്കു സ്വാധ്യായവും ഇവരെഴുതിവിട്ടു. ചിലര്‍ വൈദികവേദാന്തത്തിനും ഔപനിഷദോക്തികള്‍ക്കും വ്യാഖ്യാനവും ചമച്ചു. ഗുരുവിനെ ശങ്കരാദ്വൈതഭാഷ്യകാരനാക്കുന്ന കുടിലവൃത്തിയും വലിയപിഴയും ഈ പ്രശിഷ്യ പരമ്പരയിലുണ്ടായി. ഇതെല്ലാം സവര്‍ണരായ മലയാളികുലീന വ്യഖ്യാതാക്കള്‍ തക്കംപാര്‍ത്തിരുന്ന് മുതലെടുക്കുകയും വിശ്വദാര്‍ശനികനായ ഗുരുവിനെ ഒരു വൈദിക വേദാന്തചിന്തകനായി വെട്ടിയൊതുക്കി തങ്ങളുടെ സനാതന വര്‍ണാശ്രമ അജണ്ടയുടെ ആളാക്കി വെടക്കാക്കിത്തനിക്കാക്കുയും ദുരുപയോഗം ചെയ്യുകയും ചെയ്തു. ഇതിനു കടകവിരുദ്ധമായ ജനായത്തവഴിയായിരുന്നു ഗുരുവും ശിഷ്യരും സ്വീകരിച്ചത്. ഇവിടെയാണ് സഹോദരവ്യാഖ്യാനങ്ങളുടെ കാലികപ്രസക്തി.

ജാതിയെ നശിപ്പിക്കുക, മതത്തെ വ്യക്തികാര്യവും അഭിപ്രായവുമാക്കി പരിപൂര്‍ണ അഭിപ്രായ, മതസ്വാതന്ത്ര്യം ജനതയ്ക്കു നല്‍കുക എന്നതായിരുന്നു ഗുരുവിന്റെ പ്രഖ്യാപിത മതേതര മാനവിക ജനായത്ത നിലപാട്. സഹോദരനതിനെ ഭാവിയിലേക്കു വ്യാഖ്യാനിച്ചു, നയിച്ചു, രാഷ്ട്രീയവും സാമൂഹ്യവും സാംസ്‌കാരികവുമായി വിനിമയം ചെയ്തു. ”ജാതിഭാരത”ത്തിലൂടെ സഹോദരന്‍ 1940കളുടെ അന്ത്യത്തില്‍ ഭരണഘടനാസഭയിലേക്ക് അംബേദ്കര്‍ കടന്നു വന്നപ്പോള്‍ തന്നെ അദ്ദേഹത്തെ തുറന്നു പുരസ്‌കരിച്ചുകൊണ്ടെഴുതി. ബുദ്ധിസവുമായുള്ള സാംസ്‌കാരികചരിത്ര ഇടപാടുകളാണ് സഹോദരനേയും അംബേദ്കറേയും ബന്ധിപ്പിച്ചത്.

അംബേദ്കർ
പണ്ഡിറ്റ് കറുപ്പൻ
കെ.ആർ . നാരായണൻ

പ്രാതിനിധ്യജനായത്തത്തെ ഇന്ത്യയില്‍ ബുദ്ധിസത്തിനുശേഷം ആധുനികമായി വീണ്ടെടുത്തു സ്ഥാപിച്ച പുതുപുത്തനായി അഥവാ നവബുദ്ധനായി സഹോദരന്‍ അംബേദ്കറെ കേരളകവിതയില്‍ എഴുതിവാഴ്ത്തി. നന്ദിതിങ്ങുന്ന ഹൃദയത്തോടെ ഭാവിഭാരതം ബൗദ്ധമായ ശരണമന്ത്രങ്ങളായി അംബേദ്കറെന്ന തന്നാമചതുരക്ഷരി ജപിക്കുമെന്നെഴുതി. അംബേദ്കറെ പുതുപുത്തനായ നവബുദ്ധനായി ഭാവനചെയ്തത് സഹോദരനാണ്. ആധുനിക മറാഠിയില്‍ പോലും അംബേദകറൈറ്റ് ദലിത് സാഹിത്യം അന്നുരുവംകൊണ്ടിട്ടില്ല. അംബേദ്കറേയും ബുദ്ധനേയും നാം ഗുരുവിനും അയ്യങ്കാളിക്കും അപ്പച്ചനും അയ്യാവൈകുണ്ഠര്‍ക്കും ഫൂലേയ്ക്കും ഒപ്പം ഓര്‍ക്കുന്നത് അവരെല്ലാം തന്നെ ബ്രാഹ്‌മണീയഹിന്ദുമതം തൊട്ടുകൂടാത്തവരാക്കി ചവിട്ടിയമര്‍ത്തി ചോരയുംനീരുംപിഴിഞ്ഞെടുത്ത പ്രബുദ്ധരായ ജനതയുടെ മാനവികമായ തുല്യതയേയും സാഹോദര്യത്തേയും മതിയായ ജനായത്തപ്രാതിനിധ്യത്തേയും കുറിച്ചു പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്തതിനാലാണ്. ഗുരുവിനേയും മഹാത്മാ അയ്യങ്കാളിയേയും തിരഞ്ഞുപിടിച്ച് അപമാനിക്കുകയാണ് കുകുച്ച പോലുള്ള നവനാസി മലയാളികുലീന സൈബര്‍ഭീകരന്മാര്‍. അവര്‍ക്ക് പോലീസിലും ഭരണവര്‍ഗങ്ങളിലും ജാതികളിലും ഒളിഗാര്‍ക്കിയിലും വലിയപിടിയുമായിരിക്കുന്നു. ഗുരുശില്പങ്ങള്‍ തകര്‍ത്തപ്പോള്‍ മിണ്ടാതിരുന്നു ചിരിച്ച പല നേതാക്കളും ഇപ്പോള്‍ സാഹോദര്യവഴിതേടുന്നത് അനുകമ്പാര്‍ഹമാകുന്നു. വൈകിയെങ്കിലും സാഹോദര്യത്തേയും മാനവികതേയും ജനായത്തത്തേയും അറിയുക എന്നാല്‍ ഗുരുവിലും സഹോദരനിലും കൂടിയെത്തുക എന്നുതന്നെയാണ് സൂചന.

കേരളത്തിലെ 1910കള്‍ മുതല്‍ 1950കള്‍ വരെ നീണ്ട നവബുദ്ധവാദം നയിച്ചത് സഹോദരനും മിതവാദിയും മൂലൂരും സി. വി. കുഞ്ഞുരാമനുമടങ്ങുന്ന ഗുരുശിഷ്യരാണ്. ഗുരുവിന്റെ ചരിത്രവും ബുദ്ധനും ഗുരുവും എഴുതിയ ഡോ. കെ. സുഗതന്‍ എഴുതിയ പോലെ അഞ്ചോളം ഗുരുശിഷ്യര്‍ നിയമപരമായി ബുദ്ധിസം സ്വീകരിച്ചവരായിരുന്നു. അംബേദ്കര്‍ക്കു മുമ്പുതന്നെ നിയമപരമായി ബൗദ്ധനായി മാറിയ സഹോദരന്‍ കേരളസംസ്‌കാര ആധാരമായ അശോകന്‍ തേരവാദ ബുദ്ധിസത്തെ കുറിച്ച് ഏറെ എഴുതി. മിതവാദിയും സി. വി. കുഞ്ഞുരാമനും മൂലൂരും ആശാനുമെല്ലാം ബുദ്ധിസവുമായി സാംസ്‌കാരിക സാമൂഹ്യ ബന്ധം പുലര്‍ത്തി. അയ്യോതിതാസപണ്ഡിതര്‍ക്കും അംബേദ്കര്‍ക്കുമിടയില്‍ നടന്ന ഇന്ത്യയിലെ രണ്ടാം പുതുപുത്തവാദം സഹോദരനും മിതവാദിയും കേരളത്തില്‍ നയിച്ചു.

1934ലെ പദ്യകൃതികളിലെ ബുദ്ധകാണ്ഡത്തിലൂടെ കേരള സംസ്‌കാരധാരകളിലെ ബുദ്ധവാദത്തെ സഹോദരന്‍ ജനതയുടെ ഹൃദയത്തിലേക്കു കടത്തി. ഓണപ്പാട്ടിലൂടെ വാമനാദര്‍ശം വെടിഞ്ഞിടേണമെന്നും പ്രാക്തന പ്രബുദ്ധജനായത്തമായ മാബലിയുടെ ഭരണം വരുത്തിടേണമെന്നും സഹോദരന്‍ ജനതയെ ഓര്‍മിപ്പിച്ചു. ബുദ്ധകാണ്ഡം ഉന്നതവിദ്യാഭ്യാസത്തിന്‍ എല്ലാതലങ്ങളിലും പാഠപുസ്തകമാക്കണം. കര്‍ണാടക ചെയ്തപോലെ ഗുരുവിനെ തിരികെക്കൊണ്ടുവന്ന് നവദേശീയനയം റദ്ദാക്കി പുതിയ കേരളബോധനനയം രൂപീകരിക്കണം. സഹോദരനും മൂലൂരും ഗുരുവചനങ്ങളും അവിടെ പ്രാഥമികമാകണം.

ഗുരു ബഹുജനങ്ങള്‍ക്കായി ജനപ്രിയമായ ആസ്തിക്യബോധത്തെ വികസിപ്പിച്ചപ്പോള്‍, നൈതികമായ യുക്തിചിന്തയായിരുന്നു സഹോദരവഴി. യാന്ത്രികഭൗതികവാദയുക്തിയായിരുന്നില്ലത്. കാര്യകാരണബന്ധങ്ങളേയും മാറ്റത്തേയും സിദ്ധാന്തീകരിക്കുന്ന കരുണാമയവും മൈത്രീബദ്ധവുമായ പുത്തരുടെ അനിത്യവാദവും സമുദയവാദവുമാണ് അദ്ദേഹം ഗുരുവിന്റെ അനുകമ്പാപൂര്‍ണവും അരുളാര്‍ന്നതുമായ സാഹോദര്യ സമുദായവാദത്തിലൂടെ വായിച്ചെടുത്തത്. നൈതികയുക്തിചിന്തകനായിരുന്നപ്പോള്‍ തന്നെ തന്റെഗുരുവിനെ സ്വാമി തൃപ്പാദങ്ങള്‍ എന്ന തികഞ്ഞ ബൗദ്ധരീതിയിലാണു സംബോധനചെയ്തത്. അശാനും കവിതയില്‍ തിരുവള്ളുവരെ പോലെ നിര്‍വാണലോകമായ ആ ചെങ്കമലത്തെ ബോധാചാര്യക്കഴലിണയായി തിരുവടികളായാണ് കല്‍പ്പന ചെയ്തത്. ശ്രീനാരായണബുദ്ധന്‍ എന്ന പ്രയോഗം രാജാവിനു പ്രത്യക്ഷപത്രം എന്ന സഹോദരകവിതയില്‍ വരുന്നു. വൈക്കത്തുവച്ചുമുന്നം മുഷ്‌കേറുമൊരുമഹീപതി വന്നുവണ്ടിതടഞ്ഞപ്പോള്‍ ആ തിരുക്കഴലപ്പോള്‍ താഴെവച്ചുതാന്‍ സഞ്ചരിച്ചാന്‍ മാമുനിയിരുപതുലക്ഷത്തിന്‍ മഹാദീപം എന്നാണ് മൂലൂര്‍ ചിദംബരംപിള്ളയ്ക്കുള്ള മറുപടിയില്‍ 1924ല്‍ എഴുതിയത്. പ്രത്യഗ്രബുദ്ധനായി വാഴ്ത്തിയ ഗുരുവരുളിന്‍ വഴിയില്‍ സിംഹജരായ സഹോദരങ്ങളോട് സിംഹതുല്യരായി നിന്നുപോരാടാന്‍ കവി ആഹ്വാനം ചെയ്യുന്നു.

ഒരുപീഡയെറുമ്പിനും വരുത്താന്‍ ഗുരുവിനു കഴിഞ്ഞില്ല. മനുഷ്യരെ ജാതിമതങ്ങളുടെ പേരില്‍ തല്ലിക്കൊല്ലുന്നത് അദ്ദേഹം പൊറുത്തില്ല.കൊല്ലുന്ന ദൈവങ്ങള്‍ക്ക് യാതൊരു ശരണ്യതയുമില്ല എന്ന് ഗുരു ജീവകാരുണ്യപഞ്ചകത്തില്‍ വ്യക്തമായെഴുതി. മൃഗത്തിനു തുല്യനവനെന്നു ഗുരു എഴുതി. സഹോദരന്‍ ഗാന്ധിയോടു ചോദിച്ചു താങ്കളുടെ ദൈവം ഒരു പരമ്പരക്കൊലയാളിയല്ലേ എന്നസത്യം. ഹിംസയെകുറിച്ച് ഹിന്ദുമതഗ്രന്ഥങ്ങളെന്തു പറയുന്നു എന്നുമദ്ദേഹം ഗാന്ധിയോടു ചോദിച്ചു. വൈക്കത്തു തന്‍ശിഷ്യഗണം വെയിലത്തു പട്ടിണികിടന്നു നിലയില്ലാവെള്ളത്തില്‍ മുങ്ങി തപശക്തിപരീക്ഷിക്കുമ്പോള്‍ വിശ്വവന്ദിതനായ ഗാന്ധി കന്യാകുമാരി ക്ഷേത്രത്തില്‍ പോയി തീണ്ടാപ്പാടകലെനിന്നു തൊഴുതുമടങ്ങി. ബ്രാഹ്‌മണപൗരോഹിത്യ ശാസന അനുസരിച്ച് തന്‍വൈശ്യത്വം അംഗീകരിച്ച് നല്ലഹിന്ദുവായി സനാതനിയായ ഗാന്ധി വര്‍ണാശ്രമധര്‍മം എന്ന സ്വധര്‍മം ശിരസാവഹിച്ചു മടങ്ങിപ്പോന്നു. സഹോ ദരനതിനെ ഗാന്ധിസന്ദേശമെന്ന കവിതയില്‍ നിശിതമായി വിമര്‍ശിച്ചു.

അപ്പോഴും ഈഴവരും ദലിതരും പട്ടിണിക്കു വെയിലത്തു നില്‍ക്കുകയായിരുന്നു. ആ പാവങ്ങളെ വെയിലത്തുംമഴയത്തും മഞ്ഞിലും പേമാരിയിലും 1924ലെ വലിയവെള്ളപ്പൊക്കത്തിലും മാസങ്ങളും വര്‍ഷങ്ങളും വലയ്ക്കാതെ നല്ല തപശ്ശക്തിയുള്ള ഒരാളവിടെ സത്യഗ്രഹം ഇരുന്നാല്‍മതിയല്ലോ എന്നു ഗുരു ചോദിച്ചു. ആടുമാടുകളെ പോലെ മുറിവേലിപ്പത്തലെന്നു മൂലൂരെഴുതിയ ബാരിക്കേഡിനു മുന്നില്‍ പോയി നില്‍ക്കാതെ അതുകടന്നു അമ്പലത്തിലും മനുഷ്യനെ തൊട്ടാലശുദ്ധിയാണെന്നു പറയുന്നിടങ്ങളിലെല്ലാം കടന്നുകയറണമെന്നും മൂടിവച്ചിരിക്കുന്ന പാല്‍പ്പായസം എടുത്തുയഥേഷ്ടം കുടിക്കണമെന്നും ഗുരുവരുളി. ജനങ്ങളില്‍നിന്നുതട്ടിയെടുത്തു ജാതിഹിന്ദുക്കള്‍ കുത്തകയാക്കിയിരിക്കുന്ന രാഷ്ട്രീയപ്രാതിനിധ്യ ജനായത്താധികാരത്തെയാണ് പായസരൂപകത്തിലൂടെ നീതിക്കുവേണ്ടി ദാഹിച്ചുപോരാടിയ ജനസഞ്ചയത്തിലേക്കു ഗുരു പകര്‍ന്നത്. ലോകോത്തരമായ വിപ്ലവാഹ്വാനവും ജനായത്ത പ്രാതിനിധ്യസമരസന്ദേശവുമായിരുന്നു അത്.

ദേശീയവാദ ഹിന്ദുക്കളും ഗാന്ധിയും ഇളകിവശായി. ഹിന്ദുമതവും ക്ഷേത്രങ്ങളും ഇടിച്ചുനിരത്തപ്പെടുമെന്നവര്‍ ഭയന്നു. ഇതിനെതിരേ ഗാന്ധി യങ്ങിന്ത്യയിലെഴുതിയത് തീയന്മാരുടെ ആത്മീയഗുരു കലാപാഹ്വാനംനടത്തുന്നു, ഹൈന്ദവക്ഷേത്രങ്ങളില്‍ കടന്നുകയറാനും തകര്‍ക്കാനുമുള്ള ആഹ്വാനംപോലുമായതുമാറാമെന്നുമാണ്. തിരുവിതാംകൂര്‍ പോലീസ് കമ്മീഷണറായ സായിപ്പും 1924ല്‍ മേലാവിലേക്കു കൊടുത്ത രഹസ്യറിപ്പോട്ടില്‍ ഹിന്ദുയിസത്തെ തന്നെ ഇല്ലാതാക്കുന്ന സമഗ്രവിപ്ലവത്തിന് വൈക്കം, ചേര്‍ത്തല താലൂക്കുകളിലെ ഈഴവര്‍ തയ്യാറെടുക്കുന്നതായെഴുതുന്നു. ഗുരു സി. ഒ. കേശവനുമായി നടത്തിയ സംഭാഷണം ഉടനേ ഹിന്ദു, സുദേശിമിത്രന്‍ തുടങ്ങിയ പത്രങ്ങളിലും പരിഭാഷപ്പെടുത്തി വന്നിരുന്നു. ഗാന്ധി അതിനെ ദുരുപയോഗം ചെയ്യുന്നതിനു തടയിടാനായി ഗുരുവതു തിരുത്തി വിശദീകരിച്ചു. അതുകലാപഹിംസാഹ്വാനമല്ലെന്നും മനുഷ്യാവകാശസ്ഥാപനത്തിനായുള്ള പ്രസ്താവനയാണെന്നുമദ്ദേഹം വിശദമാക്കി.

1925 മാര്‍ച്ചില്‍ ഗാന്ധി ഗുരുവിനെ വര്‍ക്കലക്കുന്നില്‍ കണ്ടപ്പോഴും അദ്ദേഹം നിലപാടു വിശദീകരിച്ചു. ജാതിവിരുദ്ധമായ സഞ്ചാരസ്വാതന്ത്ര്യ, മിശ്രഭോജന സമരങ്ങളില്‍ ശുദ്ധമായ അഹിംസാമാര്‍ഗങ്ങള്‍ പലപ്പോഴും അപ്രായോഗികമാണെന്നു ഗുരുവീണ്ടും വ്യക്തമാക്കി. ഗുരുവിന്റെ ഈ പ്രഖ്യാപിതവും സുചിന്തിതവും നൈതികധീരവുമായ ജാതിവിരുദ്ധചിന്തയും സാമൂഹ്യപ്രയോഗവുമാണ് പെരിയോറെ ആകര്‍ഷിച്ചതും മനുഷ്യര്‍ കടന്നാല്‍ അശുദ്ധമാകുന്ന ദൈവത്തെ വൈക്കത്തിനും ലോകത്തിനും വേണ്ടെന്നും അതുനിരന്തരം ശുദ്ധീകരിക്കാനായി അലക്കുകല്ലാക്കാമെന്നുമാണദ്ദേഹം പറഞ്ഞത്. മനുഷ്യരെ തൊട്ടാലശുദ്ധിയാകുന്നവരെ ഒരുപന്തിയിലുമിരുന്നൊന്നും ചെയ്യാനനവുദിക്കരുതെന്നായിരുന്നു ഗുരുവിന്റെ 1924ലെ വിഖ്യാതമായ പ്രഖ്യാപനം.

1919ലാണ് സഹോദരനും ബോധാനന്ദരുംകൂടി ആശാനെക്കൊണ്ട് സിംഹനാദം എന്നകവിതയെഴുതിവാങ്ങി കൊച്ചിശീമയിലെ ചേലൂര്‍, ആറാട്ടുപുഴ, താന്നിശേരി ജാതിവിരുദ്ധപ്പോരാട്ടങ്ങള്‍ സാധ്യമാക്കിയത്. 1922ല്‍ തലയോലപ്പറമ്പിലെ അടിയത്തുനടന്ന സഞ്ചാരസ്വാതന്ത്ര്യസമരത്തില്‍ ആശാന്റെ സിംഹനാദം പാടി കലാപത്തിനാഹ്വാനം ചെയ്തുവെന്നാരോപിച്ചാണ് കെ. ആര്‍. നാരായണനേയും 56 പേരേയും അറസ്റ്റുചെയ്തത്. 1923 ലായിരുന്നു ആശാന്റെ ദളവാക്കുളംരക്തസാക്ഷികളെ കുറിച്ചുള്ള വടയാര്‍പ്രസംഗം. 1806ലാണ് തങ്ങളുടേതായ വൈക്കത്തെ ബൗദ്ധമായപള്ളിയും അശോകന്‍സംഘാരാമമായ പനച്ചിക്കല്‍കാവും വീണ്ടെടുക്കാനായിരുന്നു കരിപ്പണിക്കരും, കുന്നേല്‍ചേന്നിയും മാലുത്തണ്ടാരുമടക്കമുള്ള എട്ടുചിറപ്പണിക്കന്മാരും ഇരുനൂറോളം ഈഴവയുവാക്കളുമെത്തിയത്. മുന്‍കൂട്ടി പ്രഖ്യാപിച്ച് നിര്‍ഭയരും നിരായുധരുമായിവന്ന അവരെ ദളവാവേലുത്തമ്പിയുടെ കിങ്കരന്മാരായ കുഞ്ചുക്കുട്ടിപ്പിള്ളയും പപ്പനാവപിള്ളയും കുതിരപ്പക്കിയും അടങ്ങുന്ന തിരുവിതാംകൂര്‍ നായന്മാരുടെ പടവെട്ടിത്തള്ളി കിഴക്കേനടയിലെ കുളത്തിലിട്ടുചവിട്ടിത്താഴ്ത്തി. 1539 ലാണ് ബൗദ്ധവിഹാരത്തെ വ്യാഘ്രപാദഋഷി ശൈവാലയമാക്കി മാറ്റിയതെന്നാണ് സ്റ്റെല്ല ക്രാംറിച്ചും എന്‍. കെ. ജോസുമെല്ലാം എഴുതുന്നത്. 1545ലാണ് അമ്പലപ്പുഴ ബൗദ്ധപ്പള്ളിയെ വില്വമംഗലംചാമിയാര്‍ ചെമ്പകശേരിരാജാവിനെ സ്വാധീനിച്ചുമയക്കി മുരളീഗാനമവിടെ കേള്‍ക്കുന്നതായിപ്പറഞ്ഞ് വൈഷ്ണവമാക്കി അമ്പനാട്ടുപണിക്കരുടെ ഭൂമിയും വിഹാരവും ചതിയില്‍കവരുന്നത്.

വൈക്കത്തമ്പലത്തിനുതൊട്ടുവടക്കുപടിഞ്ഞാറുകിടക്കുന്ന ഈഴവരുടെ കാലാക്കല്‍കാവുപോലെ അമ്പനാട്ടുപണിക്കരുടേതായിരുന്നു അമ്പലപ്പുഴയാലപ്പുഴദേശങ്ങളും പ്രാചീനവിഹാരവും. ഇരുപതാം നൂറ്റാണ്ടിനുമധ്യംവരെ അമ്പനാട്ടുപണിക്കരുടെ എഴുന്നള്ളിപ്പ് വന്നിരുന്നു. ആനയെ വയലിലും വെള്ളത്തിലുമിറിക്കി ഇടഞ്ഞതായി വാര്‍ത്തപരത്തിയാണ് പാദജ സവര്‍ണത അതും ഇല്ലാതാക്കിയത്. ഇന്നും ആ പ്രാചീന വിഹാരത്തിലെ കിഴക്കേയെടുപ്പിനു മുന്നില്‍ അമ്പനാട്ടുപണിക്കര്‍ വകയെന്ന് എഴുതിയിരിക്കുന്നു.
(തുടരും)
9895797798

Author

Scroll to top
Close
Browse Categories