ടി.കെ മാധവൻ എന്ന വിപ്ളവകാരി

അസാമാന്യമായ ധൈര്യവും സംഘടനാവൈദഗ്ദ്ധ്യവും ഉദ്ദേശശുദ്ധിയുമുള്ള നവോത്ഥാന നായകനും സാമൂഹിക പരിഷ്കർത്താക്കളിൽ പ്രമുഖനുമായ ദേശാഭിമാനി ടി.കെ. മാധവന്റെ 138-ാം ജന്മവാർഷികദിനമാണ് സെപ്തംബർ 2 ന്. പാവങ്ങളും പിന്നാക്കക്കാരുമായതിന്റെ പേരിൽ വഴി നടക്കാനും സ്കൂളിൽ പഠിക്കാനും ക്ഷേത്രത്തിൽ ആരാധിക്കാനും അവകാശം നിഷേധിക്കപ്പെട്ട വലിയൊരു ജനസമൂഹത്തെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താൻ ടി.കെ മാധവന്റെ നേതൃത്വത്തിൽ നടന്ന ഐതിഹാസിക സമര ചരിത്രം തങ്കലിപികളാൽ രേഖപ്പെടുത്തപ്പെട്ടതാണ്.

20-ാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ അയിത്തത്തിന്റെയും അസ്പർശ്യതയുടെയും വിളനിലമായിരുന്ന കേരളത്തെ ഇന്നത്തെ നിലയിലേക്ക് എത്തിച്ചതിൽ മുഖ്യപങ്ക് വഹിച്ചവരിൽ പ്രഥമസ്ഥാനീയനാണ് ടി.കെ മാധവൻ. ചരിത്രപ്രസിദ്ധമായ വൈക്കം സത്യാഗ്രഹത്തിന്റെ മുഖ്യ സംഘാടകൻ അദ്ദേഹമായിരുന്നു. പഠനകാലത്ത് തന്നെ ഉയർന്ന ബുദ്ധിശക്തിയും സംഘടനാസാമർത്ഥ്യവും രാഷ്ട്രീയലക്ഷ്യവും പ്രകടമാക്കിയിരുന്ന അദ്ദേഹത്തിന്റെ ശ്രമഫലമായി അക്കാലത്ത് സമൂഹത്തിന്റെ താഴേക്കിടയിലായിരുന്ന ഈഴവരാദി പിന്നാക്ക സമൂഹത്തെ നവോത്ഥാന പാതയിലേക്ക് നയിച്ചു.

1914 ൽ ശ്രീനാരായണ ഗുരുവുമായി പരിചയപ്പെട്ടതാണ് ടി.കെയുടെ ജീവിതത്തെ മാറ്റിമറിച്ചത്. അധ:കൃതരുടെ അവകാശങ്ങൾ നേടാനായി ‘ദേശാഭിമാനി’ എന്ന പേരിൽ തുടങ്ങിയ പത്രത്തിലൂടെ, വഴി നടക്കാനും സ്കൂളിൽ പഠിക്കാനും ക്ഷേത്രത്തിൽ ആരാധിക്കാനും എല്ലാവർക്കുമുള്ള അവകാശത്തെ അദ്ദേഹം സമൂഹത്തിനു മുന്നിലെത്തിച്ചു.

1914 ൽ ശ്രീനാരായണ ഗുരുവുമായി പരിചയപ്പെട്ടതാണ് ടി.കെയുടെ ജീവിതത്തെ മാറ്റിമറിച്ചത്. അധ:കൃതരുടെ അവകാശങ്ങൾ നേടാനായി ‘ദേശാഭിമാനി’ എന്ന പേരിൽ തുടങ്ങിയ പത്രത്തിലൂടെ, വഴി നടക്കാനും സ്കൂളിൽ പഠിക്കാനും ക്ഷേത്രത്തിൽ ആരാധിക്കാനും എല്ലാവർക്കുമുള്ള അവകാശത്തെ അദ്ദേഹം സമൂഹത്തിനു മുന്നിലെത്തിച്ചു. ക്ഷേത്ര വീഥികളിൽ നടക്കാനുള്ള അവകാശം മാത്രമല്ല, ക്ഷേത്രത്തിലെ ശ്രീകോവിൽ വരെ പ്രവേശിക്കാനുള്ള അവകാശം നേടാനായിരുന്നു ടി.കെ മാധവന്റെ പോരാട്ടം. ഇതിനായി വൈക്കം, തിരുവാർപ്പ്, കണ്ണൻ‌കുളങ്ങര എന്നിവിടങ്ങളിലെ ക്ഷേത്രപ്രക്ഷോഭങ്ങളിൽ അദ്ദേഹം പങ്കെടുത്തു.

1885 സെപ്തംബർ 2ന് (കൊല്ലവർഷം 1061 ചിങ്ങം 19) മാവേലിക്കരയിലെ കണ്ണമംഗലത്ത് താന്നിയേങ്കുന്നേൽ എന്ന മാതൃഗൃഹത്തിലായിരുന്നു ടി.കെയുടെ ജനനം. പ്രസിദ്ധമായ ആലും മൂട്ടിൽ കുടുംബാംഗമായ കേശവൻ ചാന്ദാർ പിതാവും ഉമ്മിണി അമ്മ മാതാവുമായിരുന്നു. വൈദ്യം, ജ്യോതിഷം, വ്യവഹാരം എന്നീ മേഖലകളിൽ പ്രശസ്തനായിരുന്നു പിതാവ്. ബാല്യത്തിൽ നങ്ങ്യാർകുളങ്ങരയുള്ള പിതൃഗൃഹമായ ചീവച്ചേരിക്കടുത്തുള്ള കുടിപ്പള്ളിക്കൂടത്തിലാണ് മാധവൻ നിലത്തെഴുത്ത്, എഞ്ചുവടി തുടങ്ങിയവ അഭ്യസിച്ചത്. ആശാൻ ഉയർന്ന ജാതിയിൽ പെട്ടയാളായതിനാൽ മാധവൻ അന്ന് തൊട്ടുകൂടാത്തവനായിരുന്നു. ഒരിയ്ക്കൽ ആശാൻ അകാരണമായി ശിക്ഷിച്ചപ്പോൾ ആശാനോട് തർക്കുത്തരം പറഞ്ഞു. പിന്നീട് ഒന്നര കിലോമീറ്റർ അകലെയുള്ള നസ്രാണി ആശാനായ കരിപ്പുഴ ആശാന്റെ പള്ളിക്കൂടത്തിൽ ചേർന്നു. പള്ളിക്കൂടത്തിലേയ്ക്ക് പോകുന്ന വഴിയിൽ നായർ വിഭാഗത്തിൽ പെട്ടവരെ കണ്ടാൽ വഴിമാറി നടക്കണമായിരുന്നു. അറിയാതെ അവരുടെ മുന്നിൽ പെട്ടുപോയാൽ ശിക്ഷ ഉറപ്പായിരുന്നു. ചില വഴികളിൽ ഈഴവർക്ക് പ്രവേശിക്കാമായിരുന്നെങ്കിലും അതിൽ താഴെയുള്ളവർക്ക് നിഷിദ്ധമായിരുന്നു. ഇത്തരം വഴികളിലൂടെ സവർണ്ണരായവർ പോകുമ്പോൾ വഴിമാറിക്കൊടുക്കേണ്ടതായും വന്നിരുന്നു. സവർണ്ണ ക്ഷേത്രങ്ങൾക്കു മുന്നിലൂടെയുള്ള വീഥികളിൽ ഈഴവർക്കും വിലക്കുണ്ടായിരുന്നു. തീണ്ടിക്കുളി എന്നൊരാചാരവും അന്നുണ്ടായിരുന്നു. പുറത്തു പോയി തിരികെ വീട്ടിൽ പ്രവേശിക്കും മുൻപ് കുളിയ്ക്കണം. കീ ഴ് ജാതിയിൽ പെട്ടവരെ നിശ്ചിത ദൂരത്തിനടുത്തായി കണ്ടാലും കുളിക്കുന്നത് നിർബന്ധമായിരുന്നു. ഭക്ഷണം കഴിക്കുന്നതിനു മുൻപും കുളിച്ചിരിക്കണം.അന്ന് ഈഴവർക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് പല പ്രതിബന്ധങ്ങളും എതിർപ്പുകളും ഉണ്ടായിരുന്നെങ്കിലും നങ്ങ്യാർകുളങ്ങര കോച്ചാരിയറ്റ് പി. സുബ്രഹ്മണ്യം പിള്ള എന്ന വക്കീലിന്റെ കീഴിൽ ഇംഗ്ലീഷ് പഠിച്ചു. ഇവിടെ പഠിക്കുമ്പോഴാണ് ആദ്യമായി ഈഴവൻ, നായർ, നസ്രാണി എന്നീ വിഭാഗത്തിലെ വിദ്യാർത്ഥികൾ ഒരുമിച്ച് ഒരേ ബഞ്ചിൽ ഇരുന്ന് പഠിക്കുന്നത്. വിദ്യാലയങ്ങളിലെ ഉയർന്ന ജാതിക്കാരായ സഹപാഠികളിൽ നിന്നും പോകുന്ന വഴിക്കുള്ള നാട്ടുകാരിൽ നിന്നും ജാതി സംബന്ധമായി അധിക്ഷേപങ്ങളും പരിഹാസവും മാധവനും അതേ ജാതിയിലുള്ളവർക്കും ഏൽക്കേണ്ടിവന്നത് അദ്ദേഹത്തെ ദു:ഖിപ്പിച്ചു. കായംകുളത്തെ പഠനശേഷം തിരുവനന്തപുരത്ത് രാജകീയ വിദ്യാലയത്തിൽ ഉപരിപഠനത്തിനായി ചേർന്നു

പൗരാവകാശങ്ങൾക്കായി
ആദ്യപോരാട്ടം

20-ാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ അയിത്തത്തിന്റയും അസ്പർശ്യതയുടെയും വിളനിലമായിരുന്ന കേരളത്തെ ഇന്നത്തെ നിലയിലേക്ക് എത്തിച്ചതിൽ മുഖ്യപങ്ക് വഹിച്ചവരിൽ പ്രഥമസ്ഥാനീയനാണ് ടി.കെ മാധവൻ. ചരിത്രപ്രസിദ്ധമായ വൈക്കം സത്യഗ്രഹത്തിന്റെ മുഖ്യ സംഘാടകൻ അദ്ദേഹമായിരുന്നു

20-ാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ അയിത്തത്തിന്റയും അസ്പർശ്യതയുടെയും വിളനിലമായിരുന്ന കേരളത്തെ ഇന്നത്തെ നിലയിലേക്ക് എത്തിച്ചതിൽ മുഖ്യപങ്ക് വഹിച്ചവരിൽ പ്രഥമസ്ഥാനീയനാണ് ടി.കെ മാധവൻ. ചരിത്രപ്രസിദ്ധമായ വൈക്കം സത്യഗ്രഹത്തിന്റെ മുഖ്യ സംഘാടകൻ അദ്ദേഹമായിരുന്നു. പഠനകാലത്ത് തന്നെ ഉയർന്ന ബുദ്ധിശക്തിയും സംഘടനാസാമർത്ഥ്യവും രാഷ്ട്രീയലക്ഷ്യവും പ്രകടമാക്കിയിരുന്ന അദ്ദേഹം അക്കാലത്ത് സമൂഹത്തിന്റെ താഴേക്കിടയിലായിരുന്ന ഈഴവരാദി പിന്നാക്ക സമൂഹത്തെ നവോത്ഥാന പാതയിലേക്ക് നയിച്ചു. പൊതു പ്രവർത്തനത്തിൽ അദ്ദേഹം ഊന്നൽ നൽകിയത് പൗര സമത്വ വാദത്തിനായിരുന്നു. തിരുവിതാംകൂറിലെ ആകെ ജനസംഖ്യയുടെ വലിയ ഭൂരിപക്ഷമായ ഈഴവർക്ക് പ്രാഥമിക പൗരാവകാശങ്ങൾ അനുവദിച്ചു കിട്ടുന്നതിനായിരുന്നു പൗര സമത്വവാദം ആരംഭിച്ചത്. പൊതു നിരത്തുകൾ, വിദ്യാലയങ്ങൾ, പൊതു സ്ഥാപനങ്ങൾ തുടങ്ങിയവയിൽ ജാതിമതഭേദമെന്യേ സകലർക്കും പ്രവേശനം നൽകേണ്ടതാണെന്ന തത്വം സർക്കാർ അംഗീകരിച്ചിരുന്നെങ്കിലും ഈഴവരടക്കമുള്ള പിന്നാക്കക്കാർക്ക് പലകാരണങ്ങളാൽ ഇവിടങ്ങളിൽ പ്രവേശനം നിഷേധിച്ചിരുന്നു. ഇതിന് ക്ഷേത്ര സാമീപ്യമാണ് ഒരു കാരണമായി സർക്കാർ പറഞ്ഞിരുന്നത്. തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് ഈഴവരെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചു, തൃപ്പൂണിത്തുറ സർക്കാർ വിദ്യാലയത്തിൽ തിരുവിതാംകൂർ രാജകുമാരൻ ചേർന്നപ്പോൾ അവിടെയുണ്ടായിരുന്ന സകല ഈഴവ വിദ്യാർത്ഥികളെയും പറഞ്ഞു വിട്ടു. ഈഴവ പ്രമുഖരെ അകാരണമായി പൊലീസിനെ ഉപയോഗിച്ച് മർദ്ദിക്കുക തുടങ്ങിയ അനീതികൾക്കെതിരെ ടി.കെ മാധവൻ ശക്തിയുക്തം പ്രതിഷേധിച്ചു.1903-ൽ സ്ഥാപിക്കപ്പെട്ട ശ്രീമൂലം പ്രജാസഭയിൽ അംഗമാകാൻ കഴിഞ്ഞതാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ വലിയ വഴിത്തിരിവായത്. ശ്രീമൂലം പ്രജാസഭ തിരുവിതാംകൂർ രാജ്യസഭയായിരുന്നു. ഇതിൽ ഈഴവർ, പറയർ, പുലയർ തുടങ്ങി താഴ്ന്ന ജാതിക്കാരിൽ നിന്ന് അംഗങ്ങളെ തിരഞ്ഞെടുത്തിരുന്നു. ഈഴവ പ്രതിനിധി ആയാണ് ടി.കെ മാധവനെ തിരഞ്ഞെടുത്തത്.‍ പൗരസമത്വത്തിനായി ശക്തിയായി സഭയിൽ അദ്ദേഹം വാദിച്ചിരുന്നു.

ക്ഷേത്രപ്രവേശനവാദത്തിന്റെ
ജനയിതാവ്

ക്ഷേത്ര പ്രവേശന വാദത്തിന്റെ ജനയിതാവ് എന്ന നിലയിലാണ് ടി.കെ മാധവന് കേരള ചരിത്രത്തിൽ അവിസ്മരണീയമായ സ്ഥാനം ലഭിച്ചത്. മികച്ച പ്രാസംഗികനെന്ന് പേരെടുത്ത ടി.കെ, ന്യൂ ഇന്ത്യ, കേരള കൗമുദി, മലയാള മനോരമ തുടങ്ങിയ പത്രങ്ങളിലും ഭാഷാപോഷിണി , മംഗളോദയം തുടങ്ങിയ മാസികകളിലും ധാരാളം ലേഖനങ്ങൾ എഴുതി . അവയിൽ ചിലത് പത്രാധിപന്മാരുടെ പ്രത്യേക പ്രശംസയും പിടിച്ചു പറ്റി

ക്ഷേത്ര പ്രവേശന വാദത്തിന്റെ ജനയിതാവ് എന്ന നിലയിലാണ് ടി.കെ മാധവന് കേരള ചരിത്രത്തിൽ അവിസ്മരണീയമായ സ്ഥാനം ലഭിച്ചത്. മികച്ച പ്രാസംഗികനെന്ന് പേരെടുത്ത ടി.കെ, ന്യൂ ഇന്ത്യ, കേരള കൗമുദി, മലയാള മനോരമ തുടങ്ങിയ പത്രങ്ങളിലും ഭാഷാപോഷിണി , മംഗളോദയം തുടങ്ങിയ മാസികകളിലും ധാരാളം ലേഖനങ്ങൾ എഴുതി . അവയിൽ ചിലത് പത്രാധിപന്മാരുടെ പ്രത്യേക പ്രശംസയും പിടിച്ചു പറ്റി . ശിവഗിരിയിൽ നടത്തപ്പെട്ട ശാരാദാ പ്രതിഷ്ഠയിൽ പങ്കെടുത്തു. 1913 ൽ 11-ാം ശ്രീമൂലം പ്രജാസഭയിൽ അന്നത്തെ ഈഴവ പ്രതിനിധിയായിരുന്ന ആലുമ്മൂട്ടിൽ ഗോവിന്ദ ദാസിന് വേണ്ടി നിവേദനം തയ്യാറാക്കി നൽകിയത് മാധവനായിരുന്നു.1914 ൽ ശ്രീനാരായണ ഗുരുവുമായി പരിചയപ്പെട്ടതാേടെ ടി.കെയുടെ ജീവിതം മാറിമറിഞ്ഞു. ഗുരു ആലുവയിലെ സംസ്കൃത പഠനശാല ആരംഭിക്കുന്നതിനായി പണം സംഭരിക്കാൻ നടത്തിയ യാത്രയിലെ മുഖ്യ പ്രചാരകനും പ്രസംഗകനും മാധവനായിരുന്നു. ഇക്കാലത്താണ് സമുദായത്തിനായി ഒരു പത്രം തുടങ്ങണമെന്ന ആശയം ഉദിച്ചത്.

‘ദേശാഭിമാനി’ പത്രം ആരംഭിച്ചത് മാധവന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന സംഭവങ്ങളിലൊന്നാണ്. അക്കാലത്ത് ഈഴവരുടേതെന്ന് പറയാൻ ‘കേരള കൗമുദി’ പത്രം മാത്രമാണുണ്ടായിരുന്നത്. ‘സുജനാനന്ദിനി’, കേരള സന്ദേശം എന്നീ പത്രങ്ങൾ ഇതിനു മുൻപേ ആരംഭിച്ചിരുന്നെങ്കിലും അതെല്ലാം താമസിയാതെ പ്രസിദ്ധീകരണം നിലച്ചു. പൊതുജന സേവനപരമായ തന്റെ ആദർശങ്ങളെയും ഈഴവ സമുദായത്തിന്റെ ശക്തിയും വിളിച്ചറിയിക്കാനുള്ള ഒരു ഉപാധിയായാണ് മാധവൻ പത്രത്തെ കണ്ടത്.1916 ൽ കൊൽക്കത്തയിൽ വച്ച് ആനി ബസന്റിന്റെ അദ്ധ്യക്ഷതയിൽ കൂടിയ 32-ാ മത് ഭാരത മാഹാസഭാ സമ്മേളനത്തിൽ ക്ഷേത്ര പ്രവേശനത്തെ അനുകൂലിച്ച് ആദ്യമായി ഒരു പ്രമേയം പാസ്സാക്കപ്പെട്ടു. ഇതിനു പിന്നിൽ ടി.കെ മാധവന്റെ നിരന്തര പരിശ്രമം ഉണ്ടായിരുന്നു. തുടർന്ന് അടുത്ത വർഷം മുംബെയിൽ വച്ച് അവിടത്തെ മഹാരാജാവിന്റെ സഭയിലും പ്രമേയങ്ങൾ പാസാക്കപ്പെട്ടു.വഴി നടക്കാനും സ്കൂളിൽ പഠിക്കാനും ക്ഷേത്രത്തിൽ ആരാധിക്കാനും എല്ലാവർക്കുമുള്ള അവകാശത്തെ അദ്ദേഹം സമൂഹത്തിനു മുന്നിലെത്തിച്ചു.

അക്കാലത്ത് വൈക്കം മഹാദേവർ ക്ഷേത്രത്തിനു പുറത്തെ ചുറ്റിവളഞ്ഞ ദീർഘമായ പാതയിലൂടെ വേണമായിരുന്നു അവർണർക്ക് സഞ്ചരിക്കേണ്ടിയിരുന്നത്. ശ്രീനാരായണഗുരുവിന്റെ ആത്മീയതയിലൂന്നിയ ദാർശനിക സാന്നിദ്ധ്യവും ടി.കെ മാധവനെന്ന സമരനേതാവിന് അദ്ദേഹം നൽകിയ പിന്തുണയും അനുഗ്രഹവുമാണ് വൈക്കം സത്യഗ്രഹത്തെ ലക്ഷ്യത്തിലേക്ക് നയിച്ചത്.

അക്കാലത്ത് വൈക്കം മഹാദേവർ ക്ഷേത്രത്തിനു പുറത്തെ ചുറ്റിവളഞ്ഞ ദീർഘമായ പാതയിലൂടെ വേണമായിരുന്നു അവർണർക്ക് സഞ്ചരിക്കേണ്ടിയിരുന്നത്. ശ്രീനാരായണഗുരുവിന്റെ ആത്മീയതയിലൂന്നിയ ദാർശനിക സാന്നിദ്ധ്യവും ടി.കെ മാധവനെന്ന സമരനേതാവിന് അദ്ദേഹം നൽകിയ പിന്തുണയും അനുഗ്രഹവുമാണ് വൈക്കം സത്യഗ്രഹത്തെ ലക്ഷ്യത്തിലേക്ക് നയിച്ചത്. 1921 ൽ ഒരു പ്രതിഷേധമെന്ന പോലെ വൈക്കം ക്ഷേത്രപരിസരത്തെ തീണ്ടൽ പലക മറികടന്ന് ടി.കെ രണ്ട് തവണ നടന്നു. ആദ്യം ഒറ്റയ്ക്കും പിന്നീട് സഹോദരൻ അയ്യപ്പൻ, സ്വാമി സത്യവ്രതൻ, കെ.കെ മാധവൻ എന്നിവരോടൊപ്പവും. അതേവർഷം തിരുനൽവേലിയിൽ വച്ച് ടി.കെമാധവൻ ഗാന്ധിജിയെ കാണുകയും 1923 ലെ കാക്കിനാഡ കോൺഗ്രസിൽ പങ്കെടുക്കുകയും ചെയ്തു. മഹാത്മാഗാന്ധി കേരളം സന്ദർശിക്കാനും അന്നു മുതൽ ക്ഷേത്രപ്രവേശനത്തിന് അനുകൂലമായ നിലപാടെടുക്കാനും ഈ കൂടിക്കാഴ്ച നിമിത്തമായി. കക്കിനാഡയിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ സംബന്ധിച്ച് മൗലാനാ മുഹമ്മദ് അലി, സി.ആർ. ദാ‍സ്, സി. രാജഗോപാലാചാരി തുടങ്ങിയ പ്രമുഖരുമായി കേരളത്തിലെ അയിത്തത്തെക്കുറിച്ച് സംസാരിച്ചു. 1924 ൽ കൂടിയ ബൽഗാം കോൺഗ്രസ്സിലും മാധവൻ സംബന്ധിച്ചു..

ഗുരുവിനെ വിലക്കിയത്
വഴിത്തിരിവായി

കോൺഗ്രസ് കമ്മിറ്റി രൂപീകരിച്ച അയിത്തോച്ചാടന കമ്മിറ്റിയിലെ ഏക അവർണ്ണനും തിരുവിതാംകൂറുകാരനും ടി.കെ മാധവനായതിനാൽ സത്യഗ്രഹസ്ഥലം തീരുമാനിക്കേണ്ട ബാദ്ധ്യതയും അദ്ദേഹത്തിനായിരുന്നു. വൈക്കം ക്ഷേത്രറോഡിലൂടെ സഞ്ചരിച്ച ശ്രീനാരായണഗുരുവിനെ ഒരു സവർണ പ്രമാണി വിലക്കിയ സംഭവം ടി.കെ.മാധവന്റെ മനസിനെ വല്ലാതെ മുറിവേൽപ്പിച്ചു.1924 സെപ്തംബർ 24 ന് ശ്രീനാരായണഗുരു വൈക്കം സത്യഗ്രഹസ്ഥലം സന്ദർശിച്ചു. നിരോധനമുള്ള വഴിയിൽ പ്രവേശിച്ച് പ്രത്യാഘാതം നേരിടണമെന്നും അടിച്ചാൽ തിരിച്ചടിക്കരുതെന്നും ഗുരു നിർദ്ദേശിച്ചു. മുന്നിൽ ഒരു മതിലുണ്ടെങ്കിൽ അത് ചാടിക്കടക്കുക, ക്ഷേത്രത്തിലെ നിവേദ്യം കഴിക്കുക, പന്തിഭോജനത്തിൽ ഏവർക്കുമൊപ്പം ഇരിക്കുക എന്നീ നിർദ്ദേശങ്ങൾ ഗുരു നൽകി. കൊടിയ മർദ്ദനവും പീഡനങ്ങളും സത്യഗ്രഹികൾക്കു നേരിടേണ്ടി വന്നു. പെരിയാർ ഇ.വി.രാമസ്വാമി നായ്ക്കരെ കൈകാലുകളിൽ ചങ്ങല ബന്ധിച്ച് ജയിലിലടച്ചു.ആമച്ചാടി തേവൻ, രാമൻ ഇളയത് എന്നീ സത്യഗ്രഹികളുടെ കണ്ണിൽ ചുണ്ണാമ്പുതേച്ചു. ഇതറിഞ്ഞ ഗുരു ഇനിയവർ ” വെടിവയ്ക്കും പറന്നുപോകരുത് “എന്നരുൾ ചെയ്തു

ഗുരു നേരിട്ട്‌ വൈക്കം സത്യഗ്രഹത്തിൽ പങ്കെടുക്കാതെ സമരത്തിന് എല്ലാവിധ അനുഗ്രഹാശിസ്സുകളും പിന്തുണയും സഹായസഹകരണങ്ങളും നൽകി. 1924 ൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ അയിത്തോച്ചാടന കമ്മിറ്റി രൂപീകരിച്ച് പ്രചാരണം ആരംഭിച്ചു. ടി.കെ മാധവൻ മുഖ്യ സംഘാടകനായി ആരംഭിച്ച സമരത്തിൽ കെ.പി കേശവമേനോൻ, കെ കേളപ്പൻ, മന്നത്ത്പദ് മനാഭൻ തുടങ്ങിയവരൊക്കെ പങ്കാളികളായി. ആവർഷം മാർച്ച് 30 ന് വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. 1925 മാർച്ച് 9 ന് മഹാത്മാഗാന്ധി വൈക്കത്തെത്തിയതോടെ സമരം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. വൈക്കത്തെത്തിയ ഗാന്ധിജി ഒരു പൊതുയോഗത്തിൽ ഇങ്ങനെ പറഞ്ഞു: ‘വർണ്ണാശ്രമ ധർമ്മം തകർക്കുകയല്ല, അയിത്തോച്ചാടനം കൊണ്ടുദ്ദേശിക്കുന്നത്. മിശ്രഭോജനമോ മിശ്ര വിവാഹമോ അല്ല അതുകൊണ്ടുദ്ദേശിക്കുന്നത്.’

വൈക്കം ക്ഷേത്രത്തിന്റെ കിഴക്കെ നട ഒഴികെയുള്ള മൂന്ന് വീഥികൾ എല്ലാവർക്കുമായി തുറന്നു കൊടുത്തതോടെ 603 ദിവസം നീണ്ട സത്യഗ്രഹത്തിന് അവസാനമായി. എന്നാൽ കിഴക്കെനടയിലുള്ള വഴി അവർണർക്കായി തുറന്ന് കിട്ടാൻ 1936 ലെ ക്ഷേത്രപ്രവേശന വിളംബരം വരെ കാക്കേണ്ടി വന്നു. 20 മാസത്തോളം നീണ്ട സമരം 1925 നവംബർ 23 നാണ് അവസാനിച്ചത്. ക്ഷേത്ര വീഥികളിൽ നടക്കാനുള്ള അവകാശം മാത്രമല്ല, ക്ഷേത്രത്തിലെ ശ്രീകോവിൽ വരെ പ്രവേശിക്കാനുള്ള അവകാശം നേടാനായിരുന്നു ടി.കെ മാധവന്റെ പോരാട്ടം. ഇതിനായി വൈക്കം, തിരുവാർപ്പ്, കണ്ണൻ‌കുളങ്ങര എന്നിവിടങ്ങളിലെ ക്ഷേത്രപ്രക്ഷോഭങ്ങളിൽ അദ്ദേഹം പങ്കെടുത്തു . അമ്പലപ്പുഴ ക്ഷേത്രം അവർണ്ണർക്കായി തുറന്നു കൊടുത്തതിനു പിന്നിലും ടി.കെ. മാധവൻ ഉണ്ടായിരുന്നു.

1927ൽ ടി.കെ മാധവൻ എസ്.എൻ.ഡി.പി യോഗം സംഘടനാ സെക്രട്ടറിയാ‍യി . ഒരു വർഷം കൊണ്ട് അരലക്ഷത്തിലേറെ അംഗങ്ങളെ പുതുതായി സംഘടനയിൽ ചേർത്തു. 255 ശാഖായോഗങ്ങളും 10 യൂണിയനുകളും അദ്ദേഹം സംഘടിപ്പിച്ചു. ഇർവിൻ പ്രഭുവിന് സമർപ്പിക്കാനുദ്ദേശിച്ച് തയ്യാറാക്കിയ ഈഴവ മെമ്മോറിയലിനുള്ള ഒപ്പ് ശേഖരണവും ഇക്കാലത്താണ് നടന്നത്.

സമർത്ഥനായ
സംഘടനാസെക്രട്ടറി

1927ൽ ടി.കെ മാധവൻ എസ്.എൻ.ഡി.പി യോഗം സംഘടനാ സെക്രട്ടറിയാ‍യി . ഒരു വർഷം കൊണ്ട് അരലക്ഷത്തിലേറെ അംഗങ്ങളെ പുതുതായി സംഘടനയിൽ ചേർത്തു. 255 ശാഖായോഗങ്ങളും 10 യൂണിയനുകളും അദ്ദേഹം സംഘടിപ്പിച്ചു. ഇർവിൻ പ്രഭുവിന് സമർപ്പിക്കാനുദ്ദേശിച്ച് തയ്യാറാക്കിയ ഈഴവ മെമ്മോറിയലിനുള്ള ഒപ്പ് ശേഖരണവും ഇക്കാലത്താണ് നടന്നത്. ഹൃദ്രോഗവും ഒപ്പം പനിയും അതിസാരവും ബാധിച്ച അദ്ദേഹം രോഗത്തെ അവഗണിച്ചുകൊണ്ടാണ് സംഘടനാ പ്രവർത്തനങ്ങളിൽ മുഴുകിയത്.1930 ഏപ്രിൽ 27 ന്‌ വെളുപ്പിന് 4.55 ന്‌ 44 -ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു.രാഷ്ട്രീയമായും സാമൂഹികമായും പിന്നാക്കം നിന്ന വലിയൊരു വിഭാഗത്തെ രാഷ്ട്രീയ പാർട്ടികൾക്ക് കണ്ടില്ലെന്ന് നടിയ്ക്കാൻ കഴിയാത്ത സ്ഥിതിവിശേഷം ദേശീയതലത്തിൽ തന്നെ സംജാതമാക്കിയതിന്റെ മുഴുവൻ ക്രെഡിറ്റും ടി.കെ മാധവന് അവകാശപ്പെട്ടതാണ്.

ടി.കെ മാധവൻ ലക്ഷ്യമിട്ട അധ:കൃതവിഭാഗങ്ങളുടെ പൗരാവകാശ സംരക്ഷണം നൂറ്റാണ്ട് പിന്നിട്ടിട്ടും പൂർണമായി സഫലമാക്കാനായിട്ടില്ല. പഴയകാലത്തെപ്പോലെ പരസ്യമായി തീണ്ടലും തൊട്ടുകൂടായ്മയും ഇല്ലെങ്കിലും ഈഴവരാദി പിന്നാക്ക വിഭാഗങ്ങളോടുള്ള നീരസവും അസ്പർശ്യ മനോഭാവവും പ്രകടമാണ്. അയിത്തത്തിനും വിദ്വേഷത്തിനും എതിരായ സന്ധിയില്ലാ സമരങ്ങൾ തുടരേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വർത്തമാനകാലവും വിരൽചൂണ്ടുന്നത്.

Author

Scroll to top
Close
Browse Categories